അപരാജിതൻ 8 [Harshan] 6887

ബുധനാഴ്‌ച ഓഫീസിൽ

രാജീവും ആദിയും പ്രിയങ്കയും അവർക്കു ധരിക്കാൻ ഉള്ള ഫോർമൽ ബ്ലെസേർസ് ഓർഡർ ചെയ്യാൻ ആയി മൂവരും കൂടെ  ഓഫീസിൽ നിന്നും കാർ എടുത്തു പോകുക ആയിരുന്നു.

അല്ല ആദി ,,,നീ മുടി വെട്ടില്ലേ ,,,

അതെന്തിനാ ,,അത്രക്കും മോശമാണോ  ഇത് പെണ്ണുങ്ങളെ പോലെ ഒരുപാട് ഒന്നുമില്ലലോ, പിന്നെ ഫ്രീക്കൻ മാർ ചെയ്യുന്ന പോലെ ഇതിൽ പണികൾ ഒന്നും ചെയ്‌തിട്ടുമില്ല ,,ജസ്ററ് ഈ കഴുത്തു വരെ അല്ലെ ഉള്ളു, കാട് പിടിപ്പിക്കാതെ നല്ല ഷേപ്പിൽ ഞാൻ വെട്ടിയൊതുക്കിയിട്ടുമുണ്ട്

അയ്യോ നിനക്കു ഈ മുടി ഉള്ളത് തന്നെ ആണ് ഭംഗി. ആ മുടിയോടൊപ്പം ഈ വെട്ടി ഷേപ്പ് ആക്കിയ താടി കൂടെ ഉള്ളപ്പോൾ ആണ് നല്ല മസ്‌ക്കുലിൻ  ഫിഗർ ആയി നീ ഗ്ളാമർ ആകുന്നതു ,,,,പ്രിയങ്ക ആദിയോട് പറഞ്ഞു.

അതുകേട്ട് അവൻ ഒന്ന് ചിരിച്ചു

ആദി നിനക്കു മോഡലിംഗ് ചെയ്യാൻ പാടില്ലേ …

മോഡലിംഗോ എനിക്കോ ,,,,,,,,,,,,,,,,,,,,,?????,

പിന്നെ വേറെ ആർക്കാ ,,,,ഈ ഇരുന്നു വയറും ചാടി ക്‌ളീൻ ഷേവ് ചെയ്ത രാജീവിനെന്തായാലും പറ്റില്ല

പക്ഷെ നിനക്ക് പറ്റും ,,,,,,

ഒന്നാമത് നിനക്കു നല്ല ഉയരം ഉണ്ട് അതുപോലെ നല്ല ഉറച്ച ശരീരവും ഏതു ഡ്രെസ്സും നിനക്ക് ചേരും അതുപോലെ ആ മുടിയും, കുറെ കൂടി താടി വളർത്തി വെട്ടിയാ ഉണ്ടല്ലോ നിന്നെ കമ്പനികൾ കൊതി കൊണ്ട് പോകും

ശെടാ ,,ഇതൊക്കെ നേരത്തെ പറയാ൯ പാടില്ലായിരുന്നോ പ്രിയേ ,,,,ആദി ചിരിച്ചു കൊണ്ട് ചോദിച്ചു

അപ്പോളേക്കും അവർ ഷോപ്പിൽ എത്തി

ഉള്ളിൽ ചെന്ന്

അവർ അവർക്കു വേണ്ട കൊട്ട് ഒക്കെ സെലക്ട് ചെയ്തു

ട്രയൽ ഇട്ടു നോക്കി

ആദിയും പോയി ധരിച്ചു

മിററിൽ നോക്കി

അവൻ തന്നെ അതിശയിച്ചു പോയി അവന്റെ ആ രൂപം കണ്ടിട്ട്

കറക്ട് പാകത്തിനുള്ള ചാർക്കോൾ  ഗ്രേ കളർ  ബ്ലേസർസ്

പ്രിയങ്ക പറഞ്ഞ പോലെ തന്നെ ഒരു മോഡൽ പോലെ തോന്നുന്നു

കാരണം ആ മുടിയും താടിയും ഒക്കെ ഉള്ളതുകൊണ്ട് ഒരു ഹോട് ലുക്ക്

അവനു തന്നെ ഒരു നാണം വന്നു

അവൻ പുറത്തേക്കു ഇറങ്ങി അവനെ നോക്കി പ്രിയങ്കയും രാജീവും താടിക്കു കൈകൾ കൊടുത്തു

അവൻ അടുത്തേക്ക് വന്നു

ഓ മൈ ഗോഡ് ………..പ്രിയങ്ക പറഞ്ഞു പോയി

എങ്ങനെ ഉണ്ട് ?

ഗ്രേറ്റ് ,,,,,,,,,,,,,,,,,,ഫബുലസ് ………………. ആദി ഇറ്സ്‌ അമെസിങ് ,,,യു ആർ ഡാമ്ൻ ഹോട് ആൻഡ് സെക്സി മാൻ ,,,,,,,,,,,,,,,,

 

ഞാൻ എന്റെ കൂട്ടുകാരനെ വിളിക്കട്ടെ ………………പ്രിയങ്ക ചോദിച്ചു

എന്തിനാ ? ആദി ചോദിച്ചു

അവൻ ഒരു ആഡ് കമ്പനി ഉണ്ട്  ക്രിയേറ്റീവ് ഡിസൈനർ ആണ്,

ശോ എനിക്ക് വയ്യ ,,,,,,,,,,,,,,,ആദി ചിരിച്ചു പറഞ്ഞു

നീ അവിടെ നിന്നെ ,,,,ഞാൻ കുറച്ചു ഫോട്ടോസ് എടുക്കട്ടേ ,ഏന് പറഞ്ഞു അവൾ മൊബൈൽ എടുത്തു

ആദിയെ ഓരോ പോസിൽ നിർത്തി പല പല ഫോട്ടോസ് എടുത്തു

അല്ല …നീ ഈ ഫോട്ടോ എടുക്കുന്നത് എന്തിനാ ,,,,

എന്റെ കൂട്ടുകാരൻ ഉണ്ട് ,,,,മിലൻ ജോൺ ,, അവന്റെ ആഡ് കമ്പനിയുടെ പേര് ആണ് എം ജെ ക്രിയേറ്റീവ്സ് ആള് ഒരു പുലി ആണ് അവനു ഇന് തന്നെ ഞാൻ നിന്റെ ഫോട്ടോസ് അയച്ചു കൊടുക്കു൦ ,,,

എന്റെ പൊന്നോ ,,,അപ്പൊ നീ എന്നെ ഒരു മോഡൽ ആക്കിയേ അടങ്ങുകയുള്ളു ,,,,

ആദി ,,,,ഇതൊക്കെ എന്നും ഉണ്ടാകില്ല , ഉള്ള സമയത്തു ഉപയോഗിക്കണം ,,,

നീ അനുവദിച്ചാലും ഇല്ലെങ്കിലും ഞാൻ അയക്കും ,,,എന്ന് അവൾ പറഞ്ഞു

പ്രിയങ്കേ ,,,,വേണേ ..എന്റെ കൂടെ ഫോട്ടോ എടുത്തോട്ടൊ ,,,,എം ജെ കാലു പിടിക്കുക ആണെങ്കിൽ എന്റെ കൂടെ ഫോട്ടോ അയച്ചേക്കൂ ,,,എനിക്ക് സന്തോഷമേ ഉള്ളു ,,,,,,രാജീവ് പ്രിയന്കയോട് പറഞ്ഞു

അയ്യോ ,,,,വേണ്ട ,,,അത്രയും കഷ്ടപ്പെട്ട് മോൻ സന്തോഷിക്കണ്ട ,,,,ആ വയറു ഒന്ന് ഉള്ളിലേക്ക് തള്ളി പിടിക്കു

പ്രിയങ്ക രാജീവ് നോട് പറഞ്ഞു

അവൻ പെട്ടെന്ന് ശ്വാസം പിടിച്ചു വയർ ഉള്ളിലേക്ക് തള്ളി പിടിച്ചു ,

അതൊക്കെ ഒന്ന് കുറക്കൂ എന്നിട്ടു മോഡലിംഗ് നു പോ ,,,,

പിന്നെ ആകെ കൂടെ കഷ്ടപ്പെട്ട് ഈ വയറു മാത്ര ഉള്ളു സ്വന്തമായി ,,,,എനിക്ക് ഒരു മോഡലും ആകേണ്ടയെ

അവർ അത് സെലക്ട് ചെയ്തു, മാറ്റി വെപ്പിച്ചു വെള്ളിയാഴ്ച വന്നു എടുത്തുകൊള്ളാം എന്ന് പറഞ്ഞു.

അവൾ ഫോണിൽ അപ്പോൾ തന്നെ ആദിയുടെ ഫോട്ടോസ് എം ജെ ക്കു അയച്ചു കൊടുത്തു .

അവർ തിരികെ കാറിൽ ഓഫീസിലേക്കു പോയി

<<<<<<<<<O>>>>>>>>>>>

ശനിയാഴ്ച

 

വൈകീട്ട് രണ്ടര മണിയോടെ തന്നെ ഓഡിറ്റോറിയത്തിൽ എംപ്ലോയീസും ഫാമിലിയും എത്തി തുടങ്ങി.

നാലു മണിയോടെ ആണ് ഫങ്ഷൻസ് തുടങ്ങുക, എല്ലാ കാര്യങ്ങളും ഭംഗി ആയി ഒരുക്കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് മുന്നിൽ വലിയ ആർച്ചു വെച്ച് വെൽകം ചെയ്തിട്ടുണ്ട്, ആകെ അലങ്കാര പണികൾ ഒക്കെ നടത്തി, ഓഡിറ്റോറിയത്തിന് നമ്മിൽ തന്നെ അഞ്ചു വ്യത്യസ്ത വെൽകം ഡ്രിങ്കുകൾ ഉണ്ട്, പുറത്തും ഉള്ളിലും നല്ല ലൈട്ടു അറഞജ്‌മെന്റ്സ് ഒക്കെ ചെയ്തിട്ടുണ്ട്.

എല്ലാം വളരെ ഭംഗി ആയി ആണ് ചെയ്തിരിക്കുന്നത്.

ഓഫീസിലെ മാനേജേഴ്സ് പിന്നെ അതിനു മുകളിൽ ഉള്ളവർ ഒക്കെ ബ്ലേസേർസ് ആണ് ധരിച്ചിരിക്കുന്നത്.

വേദിയിൽ ഇരിക്കുന്ന വി ഐ പികൽ കൂടാതെ അല്ലാതെയും ഗെസ്റ്റുകൾ വരും അവർക്ക് ഒക്കെ മുനിരകളിൽ ആണ് സ്ഥാനം ഒരുക്കിയിരിക്കുന്നത്.

ശ്യാം അവിടെ തന്നെ ഉണ്ടായിരുന്നു ഓരോ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ ആയി മൂന്നു മണിയോട തറവാട്ടിൽ നിന്നും മാലിനിയും പാറുവും കൂടെ രാജന്റെ സഹോദരി രാജിയും മക്കളും ഒക്കെ എത്തും കൂടാതെ അവരുടെ മറ്റുബന്ധുക്കളും ഒക്കെ വരുന്നുണ്ട്, ഗ്രാൻഡ് ആയ പരിപാടി ആണ്.

മൂന്ന് മണി ഒക്കെ ആയപ്പൊളേക്കും ആദി രാജീവ് പ്രിയങ്ക എല്ലാവരും അവരുടെ ഫോർമൽ ഡ്രസ്സ് ഒക്കെ ധരിച്ചു വന്നു.

പീലി ചേട്ടന്‍ ആയിരുന്നു വെല്‍കം ഡ്രിങ്ക്സ് ന്റെ ഒക്കെ ചുമതല, ആദിയെ കണ്ടപ്പോ തന്നെ സലാം പറഞ്ഞു  മൂപര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

അപ്പോളേക്കും വിശ്വനാഥൻ സാർ ഫാമിലിയുമായി വന്നു, ആദിയെ കണ്ടപ്പോൾ തന്ന പറഞ്ഞു കലക്കിയിട്ടുണ്ട്, അദ്ദേഹം കുടുംബത്തെ ആദിക്ക് പരിചയപെടുത്തി.

ഹാളിന്റെ മെയിൻ വാതിലിനു വെളിയിൽ ആയിരുന്നു

അപ്പോളേക്കും രാജശേഖരനും കൃഷ്ണചന്ദ്രനും ഒക്കെ അങ്ങോട്ട്‌ വന്നു.

ആദിയെ കണ്ടപ്പോള്‍ തന്നെ രാജശേഖരന്‍ ഒന്ന് നോക്കി .

മോസ്റ്റ്‌ ജെന്റില്‍ മാന്‍ ലൂക്കില്‍ നില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ നോക്കിയില്ലെകിലെ അതിശയം ഉള്ളു

ഗുഡ് ഈവ്നിംഗ് സര്‍ അവരെല്ലാവരും അയാളെ വിഷ് ചെയ്തു

അയാള്‍ ചിരിച്ചു കൊണ്ട് വിഷ് ചെയ്തു

പിന്നീട് ഉള്ളിലേക്ക് പോയി .

അപ്പോളേക്കും ആളുകള്‍ ഒക്കെ എത്തി തുടങ്ങിയിരുന്നു

കുറച്ചു കഴിച്ചപ്പോള്‍ പാലിയത് നിന്നും മാലിനിയും പാറുവും പിന്നെ രാജിയും ഒക്കെ വന്നു

ആദിക്ക് എന്തോ നാണം പോലെ അവരുടെ മുന്നില്‍ ഇതൊക്കെ ധരിച്ചു പോകാന്‍ ആയി.

അവ൯ കുറച്ചു മാറി നിന്നു.

അപ്പോളേക്കും ശ്യാം പുറത്തേക്കു വന്നിരുന്നു, അവര്‍ താഴെ നിന്നും സ്റെപ് കയറി പ്രധാന വാതിലിന്റെ അടുത്തുല്ല സ്ഥലത്ത് വന്നു, അവിടെ കുറെ കസേരകള്‍ ഒക്കെ ഇട്ടതു കൊണ്ട് അവിടെ ഇരുന്നു

പീലി ചേട്ടന്‍ അവര്‍ക്ക് വെല്‍കം ഡ്രിങ്ക്സ് ഒക്കെ കൊണ്ട് കൊടുത്തു

ആ സമയത്ത് മാലിനി അവിടെ ഒക്കെ നോക്കുക ആയിരുന്നു

ആ സമയം പ്രിയങ്ക വന്നു അവരെ വിഷ് ചെയ്തു അവരും ചിരിച്ചു

ആദി എവിടെ എന്ന് മാലിനി ചോദിച്ചു ?

മാഡ൦ ആദി ………….. ഇവിടെ ഉണ്ടായിരുന്നു ,,ഇപോ വിളിക്കാം എന്ന്നു പറഞ്ഞു

അപ്പോള്‍ ആണ് പീലിചെട്ടന്‍ അവിടെ മാറി നില്‍ക്കുന്ന ആദിയെ കണ്ടത്

ഉറകെ വിളിച്ചു ,,,,,,ആദി ,,,,,മാഡം വിളിക്കുന്നു

പെട്ട് പോയി ,,,,,,

ഈ പീലിചെട്ടന്‍ അത് അവിടെ വന്നു പറഞ്ഞാല്‍ പോരായിരുന്നോ ?

അവന്‍ ഒരല്‍പം നാണത്തോടെ നടന്നു

അവനെ നോക്കി തിരിഞ്ഞപോള്‍ ആദിയുടെ ലുക്ക്‌ കണ്ടു മാലിനി താടിക്ക് കൈ കൊടുത്തു

പാറു അവനെ കണ്ടപ്പോള്‍ അറിയാതെ എഴുന്നേറ്റു, അവനെ നോക്കി ചിരിച്ചു

ആദി അടുത്തേക്ക് ചെന്ന് അപ്പോള്‍ മാലിനി എഴുന്നേറ്റു

ഞാന്‍ എന്താ ഈ കാണുന്നെ ? ഇത് ആരാ ?

ശോ ,,കൊച്ചമ്മേ ഇത് ഞാന്‍ തന്നെ ആണ് ,,,,,,,,,,,,,,,,,,,,

എന്നാലും എന്റെ കുട്ടിയെ ഈ വേഷത്തില്‍ കാണാന്‍ പറ്റിയല്ലോ ….എന്ത് ഭംഗിയാ എന്റെ അപ്പുവിനെ കാണാന്‍ ,,,,സിനിമ നടനെ പോലെ ഉണ്ട് ,,,,,

അയ്യോ അതൊക്കെ തോന്നുന്നതാന്നെ ,,,,അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്റെ അപ്പുനു ഈ മുടിയും താടിയും ഒക്കെ നന്നയി ചെരുന്നുണ്ട്

അവന്റെ മുഖത് നാണം കൊണ്ട് ചിരി വന്നു ,,

ശരിയാ ,,,,,,,,,,,,,,,എന്ത് രസമാ ,,,പെട്ടത ,,,,,അല്ല അപ്പുവിനെ കാണാന്‍ ,,,,,,,,,,,,,,,,പാറു കൂടെ പറഞ്ഞു

അവൻ വെറുതെ ഒന്ന് അവളുടെ മുഖത്തേക്ക് നോക്കി, ചിരിച്ചൊന്നുമില്ല, എന്നിട്ടു മാലിനിയോട് സംസാരിക്കാൻ തുടങ്ങി

അപ്പു അവളെ ഗൗനിക്കാതെ വന്നപ്പോൾ അവൾക് വല്ലാത്ത ഒരു വിഷമം തോന്നി.

അവൾ മുഖം കുനിച്ചു ഇരുന്നു, എന്നാലും അവൻ സംസാരിക്കുന്നത് ഒക്കെ കേട്ടിരുന്നു

പിന്നെ അപ്പു എന്താ വിശേഷം ,,?

വിളിക്കുമ്പോ പറയുന്നതൊക്കെ തന്നെ …കൊച്ചമ്മേ

ശോ ,,,എന്നാലും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല അപ്പു ,,,,,ഇപ്പോൾ കണ്ട ഒരു വലിയ ആളെ പോലെ ഉണ്ട്

ഒരുപാട് ചേരുന്നുണ്ട് ഈ വസ്ത്രമൊക്കെ ,,,,മാലിനിക്ക് അവനെ വീണ്ടും വീണ്ടും പുകഴ്ത്തിയിട്ടും മതി വരുന്നില്ല ..

ഹമ് ,,,,,,,,,,,,അവൻ ചിരിച്ചു കൊണ്ട് മൂളി

കൊച്ചമ്മയുടെ സാരി ഒക്കെ സൂപ്പർബ് ആണ് ട്ടോ ,,,,

അപ്പൊ പൊന്നുവിന്റെയോ ?   ആകാംഷയോടെ പാറു അവനോടു ചോദിച്ചു

അവൻ മൈൻഡ് ചെയ്തില്ല ,,,,,,അപ്പൊ വീണ്ടും അവൾക് ഒരു വിഷമം പോലെ

അവൾ കൈ കെട്ടി തല കുമ്പിട്ടു പിണങ്ങി ഇരുന്നു മാലിനി അത് നോക്കി ചിരിച്ചു ,

അവർ ആളുകൾ വരുന്നതൊക്കെ നോക്കി ഇരുന്നപ്പോൾ ആണ് വാസുദേവ ശർമ്മ ഭാര്യയെയും കൂട്ടി വന്നത്. അവിടെഇരിക്കുന്ന മാലിനിയെ കണ്ടു തൊഴുതു ചിരിച്ചു, മാലിനിയും തൊഴുതു.

മാലിനി അപ്പോൾ സമീപത്തിരിക്കുന്ന അപ്പുവിനെ ഒന്ന് നോക്കി

അപ്പു ശർമ്മയെ നോക്കി വലത്തെ മുഷ്ടി ചുരുട്ടി ഇടം കൈയിൽ ഒന്ന് തിരിച്ചു കാണിച്ചു,

അയാളുടെ മുഖഭാവം ഒക്കെ മാറി വല്ലാതെ ഭയന്നു,

വേഗം ഉള്ളിലേക്ക് ഓടി പാറുവും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു

അതുകണ്ടു മാലിനി പൊട്ടി ചിരിച്ചു …

അപ്പുവും ചിരിച്ചു

എന്താമ്മെ ,,,,,പാറു ചോദിച്ചു ?

ഇയാളെ ആണ് അപ്പു അഞ്ചാം നിലയിൽ കയ്യിൽ തൂകിയതു ,,,,അതാ അപ്പുനെ കണ്ടു ഭയന്ന് ഓടിയത് …മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു ,, പാറു വെറുതെ അപ്പുവിനെ നോക്കി .

അവൾ മാലിനി കേൾക്കെ തന്നെ അപ്പുവിനോട് ചോദിച്ചു.

അപ്പു എന്നോട് ഇപ്പൊ കൂടുന്നെ ഇല്ലല്ലോ ,,,പോന്നു അപ്പൂന്റെ കൂട്ടുകാരി അല്ലെ ???……

അപ്പു മാലിനിയെ ഒന്ന് നോക്കി

ഞാൻ ആരുടെയും കൂട്ടുകാരൻ ഒന്നുമല്ല ,,,അതിനു എനിക്ക് ക്വാളിറ്റി ഒന്നുമില്ല

അതുകേട്ടപ്പോൾ പാറുവിനു ആകെ ഒരു വല്ലായ്മ തോന്നി.

അത് അന്ന് അറിയാതെ പറഞ്ഞു പോയതല്ലേ ,,,,,അതിനു പൊന്നുവിനെ തല്ലുകയും ചെയ്തല്ലോ

പൊന്നു സോറി കൂടെ മെസ്സേജ് അയച്ചതെല്ലേ ,,,,ഒരു റിപ്ലൈ പോലും തന്നില്ലല്ലോ …

അപ്പു ,,,,,,,,,,,,,,,,പാവമാണ് പൊന്നു ,,,,ഒന്ന് കൂടു അപ്പു ,,,അവളോട് മാലിനി പാവം തോന്നി പറഞ്ഞു

ഇല്ല കൊച്ചമ്മേ ,,,,എന്ന് എനിക്ക് ക്വാളിറ്റിയു൦ സ്റ്റാൻഡേർഡും ഉണ്ട് എന്ന് എനിക്ക് തോന്നുന്നുവോ അന്നേ ഞാൻ കൂടുകയുള്ളു ,,,ഇല്ലേ ഇനിയും ഞാൻ ഓരോന്നൊക്കെ കേൾക്കേണ്ടി വരും ,,,

അവൻ തറപ്പിച്ചു പറഞ്ഞു.

അതുകേട്ടു പാറുവിന്റെ മുഖം ഒക്കെ മാറി , ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു

ആ ഇരുപ്പ് കണ്ടപ്പോൾ അപ്പുവിന് ഉള്ളിൽ സന്തോഷ൦ തോന്നി ,,,,

അവൻ ഉള്ളിൽ ചിന്തിച്ചു ” പാറു ,,,നീ ഓരോന്നു എന്നെ പറയുമ്പോ എനിക്കും ഇതുപോലെ ഒക്കെയാ ഫീൽ ചെയ്യുന്നത്‌ …. ഇനി അപ്പുന്റെ പൊന്നുമോളും കുറച്ചു ഫീൽ ചെയ്,,,ഇന്നലെ ഈ അപ്പുനോട് നിനക്കു ഇച്ചിരി കൂടെ സ്നേഹം ഒക്കെ ഉണ്ടാകൂ ….”

അപ്പോളേക്കും പ്രിയങ്ക ആദിയെ വിളിച്ചു, ഗെസ്റ്റുകൾ ഒക്കെ വന്നു തുടങ്ങിയത് കൊണ്ട് .

അപ്പോൾ ആദി എഴുന്നേറ്റു, അപ്പോളേക്കും മാലിനിയും എഴുന്നേറ്റു അവർ ഉള്ളിലേക്ക് പോകാനായി കൂടെ പാറുവിനെയും വിളിച്ചു, രാജിയും മക്കളും ഒക്കെ അവരുടെ കൂടെ ഉള്ളിലേക്ക് നീങ്ങി

ഇടയ്ക്കു അപ്പു ഒന്ന് തിരിഞ്ഞു നോക്കി ,,,പിണക്കം പിടിച്ചു ചുവന്ന മുഖവുമായി പാറു നടക്കുകയാണ്  അവൾ അണിഞ്ഞ വാടാമല്ലി കളർ സാരിയിൽ അവൾ ഒരുപാട് ഒരുപാട് മനോഹരി ആണ്, അവൾ ഇടയ്ക്കു അപ്പുവിനെ തിരിഞ്ഞു നോക്കി അവളുടെ സ്ഥിരം ചുണ്ട് കൂട്ടി പിടിച്ചു പെട്ടെന്നു ഇടവും വലവും നീക്കി പിണക്കം കാണിച്ചു മുഖം ഒന്നു വെട്ടിചു ഉള്ളിലേക്ക് നീങ്ങി.

അവൻ ഒരു കൗതുകത്തോടെ അത് നോക്കി നിന്നു അവന്റെ മനസു ഒരുപാട് സന്തോഷിച്ചു പാറു അത് കാണിച്ചപ്പോള്‍…..

അപ്പോളേക്കും സദസ്സ് ഒക്കെ നിറഞ്ഞു, പ്രധാന അതിഥികൾ ഒക്കെ എത്തി

മന്ത്രി എത്താറായി എന്ന് ഇൻഫോർമേഷൻ കിട്ടി രാജശേഖരൻ പുറത്തേക്കു വന്നു. മറ്റു ഡയറക്സ്റ്റെർസം വന്നു അപ്പോളേക്കും മന്ത്രി വന്നു , അദ്ദേഹത്തെ സ്വീകരിച്ചു ഉള്ളിലേക്കു കൊണ്ട് പോയി  ,

ശ്യാം മാലിനി പാറു ഒക്കെ വലത്തേ സൈഡില്‍ മു൯നിരയില്‍ വലതു വശത്ത് ആണ് ഇരുന്നിരുന്നത്, ആ ഭാഗത്തേക്ക്‌ ഉള്ള കുറച്ചു ചെയറുകള്‍ ഫില്‍ ആയിട്ടില്ല,

പല സമയങ്ങളിൽ ആയി പല അതിഥികളും വന്നു കൊണ്ടിരുന്നു, അവരെ ആദിയും പ്രിയങ്കയും രാജീവും ഒക്കെ സ്വീകരിച്ചു മുൻനിരകളിൽ തന്നെ ഇരുത്തുകയും ചെയ്തു, വലതു ഭാഗത്തുള്ള ചെയറുകളിൽ അതിന്റെ ഇടതു വശത്തു നിന്നും അതായതു കാണുമ്പോൾ നടുക്ക് നിന്നും ഗെസ്റ്റുകളെ ഇരുത്തി ,എല്ലാ ഗെസ്റ്റുകളും എത്തിയിട്ടുണ്ട്.

അതിനു ശേഷം ആദിയും പ്രിയങ്കയും ഒക്കെ മുൻവശത്തു സൈഡിൽ വന്നു നിന്നു.

ഇടം കണ്ണ് കൊണ്ട് ആദി ഇടയ്ക്കു പാറുവിനെ നോക്കുന്നുണ്ടായിരുന്നു , അവന്റെ സുന്ദരി പെണ്ണിനെ

അപ്പോളേക്കും ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു, സ്വഗത പ്രസംഗം ചെയ്‌തതു കൃഷ്ണചന്ദ്രൻ ആയിരുന്നു, അദ്ദേഹം അതിഥികൾക്ക് സ്വാഗതം ആശംസിച്ചു, അതിനു ശേഷം അധ്യക്ഷ പ്രസംഗത്തിനായി രാജശേഖരനെഴുനേറ്റു, അദ്ദേഹം കമ്പനിയെ കുറിച്ചും പ്രവര്തനകളെ കുറിച്ചും തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും സാമൂഹിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനെ കുറിച്ചുമൊക്കെ  ചുരുങ്ങിയ വാക്കുകളിൽ പ്രസംഗിച്ചു, അതിനു ശേഷം നിലവിളക്കു കൊളുത്തി ഉദ്‌ഘാടനത്തിനായി മന്ത്രിയെ ക്ഷണിച്ചു, എഴുന്നേറ്റു ആദ്യമേ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു, പിന്നീട് ഉദ്‌ഘാടനപ്രസംഗം തുടങ്ങി, കമ്പനിയെ കുറിച്ചും ഒക്കെ അദ്ദേഹവും സംസാരിച്ചു.

ഇടയ്ക്കു രാജശേഖരൻ ശ്യാമിനെ വിളിച്ചു ചെവിയിൽ എന്തോ പറഞ്ഞു.

ശ്യാം തല കുലുക്കുണ്ടായിരുന്നു.

എന്നിട്ടു വേഗം തന്നെ വേദിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

ആദിയെ കൂടെ വിളിച്ചു, വേഗം പുറത്തേക്ക് കൂടെ ചെല്ലുവാൻ പറഞ്ഞു. ഗസ്റ് ആണ

ശ്യാമും ആദിയും കൂടെ നടന്നു പ്രധാന വാതിൽ കഴിഞ്ഞു താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി.

കുറച്ചു മുന്നിലേക്ക് നടന്നു.

അപ്പോൾ ഒരു ജാഗ്‌വ൪ കാർ വന്നു, വി ഐ പി പാർക്കിങ് ഇത് പാർക് ചെയ്തു,

ഡ്രൈവിങ് സീറ്റിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി,

അതുകണ്ടു ശ്യാം ചിരിച്ചു ആദിക്ക് ആളെ മനസിലായില്ല

ശ്യാം വേഗം അയാളുടെ അടുത്തേക്ക് ചെന്നു.

ഷേക്ക് ഹാൻഡ് കൊടുത്തു.അയാളെ കൂട്ടി മുന്നോട്ടു നടന്നു

ആദിക്ക് മനസിലായി, വി ഐ പി ആണ് എന്ന്

ആദി മുന്നിലേക്ക് ചെന്നു ചിരിച്ചുകൊണ്ട് ബഹുമാനത്തോടെ

വരൂ സ൪ എന്നു പറഞ്ഞു ,,,

സർ ,,,ഇത് ആദിശങ്കരൻ നമ്മുടെ സ്റ്റാഫ് ആണ് ,,ശ്യാം പരിചയപ്പെടുത്തി

വന്ന ആൾ ചിരിച്ചു കൊണ്ട് ആദിക്ക് കൈകൾ നീട്ടി

ഹലോ ,,,,,

ആദി ഷേക്ക് ഹാൻഡ് കൊടുത്തു ഹലോ സ൪ …

ഞാൻ ശിവരഞ്ജൻ ,,,,,,,,,,,,,,,,,,,,,,,,,,,,,,

അയാൾ സ്വയം ആദിക് പരിചയപ്പെടുത്തി.

ആദി ചിരിച്ചു