അപരാജിതൻ 8 [Harshan] 6880

ശനിയാഴ്ച

അന്ന് ആണ് മനോജേട്ടന്റെ വീട്ടില് പുരതാമസം.

രാവിലെ പുതു വീട്ടിൽ പൂജയും ഹോമവും ഒക്കെ ആയിരിക്കും. എന്തായാലും നരേട്ടനും സമീറയും ജോസെഫ് അച്ചായനും  ഒക്കെ വരും, നരൻ ചേട്ടൻ വിളിച്ചിരുന്നു.

ഫങ്ഷൻ വെച്ചിരിക്കുന്നത് വൈകുന്നേരം അഞ്ചു മണിക്ക് ആണ്.

അന്ന് ഓഫീസിൽ പോകേണ്ടിയിരുന്നു, ഉച്ചക്ക് ശേഷം ലീവ് എടുത്തു ഒരു മൂന്ന് മണിയോടെ ആദി നേരെ മനോജ്ന്റെ വീട്ടിലേക്ക് തിരിച്ചു, ഇടയിൽ നരൻ ചേട്ടൻ വിളിച്ചിരുന്നു, അവരും പുറപ്പെട്ടു എന്ന പറഞ്ഞു.

ആദി പോകും വഴി ഒരു കടയിൽ കയറി നല്ലൊരു നിലവിളക്കും തട്ടവും വാങ്ങി സമ്മാനമായി, അത് നന്നായി ഗിഫ്റ് പേപ്പർ ഒകെ വെച്ച് പൊതിഞ്ഞു, അതുമായി നേരെ മേനോന്ജിന്റെ വീട്ടിലേക്കു.

നാലര മണിയോടെ മനോജിന്റെ വീട്ടിൽ എത്തി.

അവിടെ നരൻ ചേട്ടനും സമീരയും ജോസഫ് അച്ചായനും ഒകെ എത്തിയിരുന്നു.

അവൻ ചെന്ന് എല്ലാവര്ക്കും കൈ ഒക്കെ കൊടുത്തു.

അപ്പോളേക്കും മനോജ് ആദിയുടെ അടുത്തേക്ക് വന്നു അവനുടെ കൈ കൊടുത്തു, അവനെ വീടൊക്കെ കാണാൻ അയി ഉള്ളിലേക്ക് കൂട്ടികൊണ്ടു ചെന്നു. ഭാര്യയെ മക്കളെ അച്ഛനെ അമ്മയെ എല്ലാവരെയും പരിചയപെടുത്തി, അപ്പളേക്കും മനോജിന്റെ സഹോദരൻ ബിനു അങ്ങോട്ട് വന്നു, ട്രെയിൽ തണുത്ത സ്ക്വാഷു കലക്കിയതുമായി, മനോജ് അനിയനെയും പരിചയപ്പെടുത്തി.

ആദി കയ്യിൽ ഇരുന്നു സമ്മാനം മനോജ് ചേട്ടന്റെ ഭാര്യയുടെ കൈവശം കൊടുത്തു, പുഞ്ചിരിയോടെ അവരതു സ്വീകരിച്ചു. മനോജ് ഓരോ മുറികളൂം ഒകെ അവനെ കാണിച്ചു,

നല്ലൊരു വീട് ,എല്ലാം ഭംഗിയായി ഒകെ വെച്ചിരിക്കുന്നു.

വീടെല്ലാം കണ്ടു കഴിഞ്ഞു ആദി നരൻ ചേട്ടന്റെ അടുത്തേക്ക് പോയി.

അവിടെ ചെന്ന് സംസാരിച്ചൊക്കെ ഇരുന്നു

“എന്നാലും ,,,,,ഉരുക്കു കോളനി തുരുമ്പു കോളനി ആക്കിയല്ലേ അപ്പു ?”

നരൻ ചോദിച്ചു

അവനൊന്നു ചിരിച്ചു

“കുറച്ചു സമയമേ കിട്ടിയുള്ളൂ ,,,കൂടുതൽ ഒന്നും ചെയ്യാൻ സാധിച്ചില്ല നരേട്ടാ ”

“കുറച്ചു സമയം കൊണ്ട് ഇത്ര ,,അപ്പൊ കൂടുതൽ സമയം കിട്ടിയെങ്കിലോ , മനോജ് എന്നോട് പറഞ്ഞിരുന്നു എല്ലാം ”

“ഹ ഹ ഹ ,,,,മനോജ് ചേട്ടൻ അവരുടെ കിടപ്പ് കണ്ടു ആദ്യമേ എന്നെ വിളിച്ചിരുന്നു, അവരെങ്ങാനും ചത്ത് പോകുമോ എന്നറിയാ൯ …..”

“നിന്നെ വിളിച്ചിട്ടു പിന്നെ എന്നെയാണ് അവൻ വിളിച്ചത് ,,,,” നരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അന്ന് അവരു പിടിച്ചോണ്ട് പോയത് ആരായിരുന്നു …..അപ്പു ”

“ശോ …പോ നരേട്ടാ അറിയാത്ത പോലെ ….”

“നര൯ മറ്റുളവരോടായി പറഞ്ഞു ,,കാമുകിയെ ഹീറോയെ പോലെ രക്ഷിക്കുന്നത് ഒക്കെ കേട്ടിട്ടുണ്ട് ഇത് കാമുകിയുടെ അമ്മയെയും ആങ്ങളയെയും ആണ് സൂപ്പർ ഹീറോ ആക്കി രക്ഷിച്ചത് ,,കാലം പോകുന്ന ഒരു പോക്കേ…………….”

അതുകേട്ടു എല്ലാവരും ചിരി തുടങ്ങി

“ഈ നരേട്ടൻ ……അവൻ ഒന്ന് തമാശക്ക് പരിഭവപ്പെട്ടു ”

“നിന്റെ പൊന്നുംകുടം എന്ത് പറയുന്നു ,,,,പെട്ടെന്നു കെട്ടി ഒരു മൂന്നാലു പിള്ളേരുമൊക്കെ ആയി സുഖമായി ജീവിക്കാൻ നോക്ക് അപ്പു …” ജോസഫ് അച്ചായൻ ഒരു ഡയലോഗ് ഇറക്കി

“അച്ചായാ ,,,,ആദ്യം നിങ്ങള് ഒരു പെണ്ണിനെ കണ്ടു പിടിക്ക് ….മൂത്തു നരച്ചല്ലോ …” അവനും വിട്ടു കൊടുത്തില്ല

“കണ്ടോ നരേട്ടാ …ഇവനും എനിക്കിട്ടു ഗോളടിച്ചു തുടങ്ങി ”

“അച്ചായന് ആ പിച്ചപ്പാപ്പി ചേട്ടന്റെ കയ്യിൽ നിന്നും ഒരു ആലോചന നോക്കി കൂടെ …”

“എന്റെ പൊന്നുമോനെ ,,,,നീ നിന്റെ പണി നോക്കു ,,,,,” അച്ചായൻ കൈ കൂപ്പി പറഞ്ഞു

“നരേട്ടാ ……………..പിച്ചപാപ്പീ ചേട്ടൻ നാലാമതും കെട്ടി അത് അറിഞ്ഞിരുന്നോ ?”

ഇത് എപ്പോ ….നേരം അതിശയത്തോടെ അവളെ നോക്കി

“പിച്ചപ്പാപ്പി ചേട്ടൻ ആയി ഒരു കുട്ടിയുള്ള പെണ്ണിന് ഒരു ആലോചന ഉണ്ടാക്കി കൊടുത്തു ,

കെട്ടി കഴിഞ്ഞു പെണ്ണിന്റെ സ്വര്‍ണവും കൊണ്ട് അയാള് മുങ്ങി.

പിന്നെ അടിയും ഇടിയും ഒക്കെ ആയി,അപ്പോളേക്കും പെണ്ണിന്റെ വീട്ടുകാർ പിച്ചപാപ്പി ചേട്ടനെ കൈവെക്കും എന്നായി ,,അങ്ങനെ പിച്ചപാപ്പി ചേട്ടൻ ആ പെണിനെയും കൊച്ചിനെയും കൂടെ ഏറ്റെടുത്തു ….”

“ഇങ്ങേരു ഇത് എന്ത് ഭാവിച്ചാ ,,ഇതിപ്പോ നാല് ആയല്ലോ “ നര൯ പറഞ്ഞു

ചിലര് അങ്ങനെ ആണ് വല്ലാത്ത ഭാഗ്യം ആയിരിക്കും അങ്ങേരുടെ തലക്കു വരച്ച വര കൊണ്ട് എന്റെ ഒക്കെ ഈ മൂട്ടിൽ വരചിരുന്നേ ,,,എനിക് എത്ര പെണ്ണ് കിട്ടിയിരുന്നേനെ …..”ജോസഫ് ആത്മഗതം പറഞ്ഞു

അത്രയും ഭാഗ്യം വേണോ ജോസഫേ ,…….നരന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു

അല്ല ഞാന്‍ ഒന്ന് ഉദാഹരിച്ചതാ …നരേട്ടാ ….

“നരേട്ടാ ….സമരപരിപാടികൾ ഒക്കെ എന്തായി ”

“അപ്പു എല്ലാവരെയും ഒരുമിപ്പിക്കാൻ ഉള്ള ശ്രമം ആണ്, മറ്റു യൂണിയനുകൾ നന്നായി ഇടംകോലിടുന്നുണ്ടു, എല്ലാ യുണിയനിലെയും അംഗങ്ങളെ കൊണ്ട് അല്ലെ സമരം ,,,,രണ്ടു ആഴ്ചക്കുള്ളിൽ തുടങ്ങണം എന്ന് വിചാരിക്കുന്നു  ,,,,”

അങ്ങനെ ഓരോരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു

അപ്പോളേക്കും ഭക്ഷണത്തിനുള്ള സമയം ആയി

എല്ലാവരും എഴുനേറ്റു

നല്ല വിഭവസമൃദ്ധമായ പാർട്ടി ആയിരുന്നു

അങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു ഒരു ഏഴരയോടെ അവർ അവിടെ നിന്നും തിരിച്ചു.

<<<<<<<<<<<O>>>>>>>>>>

ഞായറാഴ്ച  ആദി പഴയപോലെ തന്നെ സായി ഗ്രാമത്തിൽ പോയി, ഉച്ചവരെ ക്‌ളാസ്സുകൾ ഒക്കെ ആയി സമയം നീക്കി. ഉച്ചക്ക് ശേഷം അവിടെ ഉള്ള യുവാക്കളും ഒക്കെ ആയി പുതിയതായി തുടങ്ങാൻ പോകുന്ന പ്രൊജെകെട്ടിനെ കുറിച്ചും അതുപോലെ അതിൽ ഓരോരുത്തരെയും വ്യത്യസ്ഥ ചുമതലകളും എല്ലാം ഏൽപ്പിക്കുകയും ചെയ്തു. അന്ന് കുറെ നേരം അവിടെ ചിലവഴിച്ചു ആദി അവിടെ നിന്നും ഇറങ്ങി.

പാലിയത്ത് അന്ന്

അവരെല്ലാവരും കൂടെ ഷോപ്പിങ്നായി പോയിരിക്കുക ആയിരുന്നു,

വരുന്ന ആഴ്ച കമ്പനിയിൽ ഫങ്ഷൻ ഒക്കെ അല്ലെ അതിനുള്ള വസ്ത്രങ്ങൾ ഒക്കെ എടുക്കുവാനായി.

അതൊക്കെ എടുത്തു കഴിഞ്ഞു വീട്ടിൽ ഒരു നാലു മണിയോടെ തിരിച്ചെത്തി.

അപ്പോൾ മാലിനി രാജശേഖരനോട് പറഞ്ഞു എങ്കിൽ പിന്നെ എല്ലാർക്കും കുളിച്ചു തറവാട് അമ്പലത്തിൽ കൂടെ പോയാലോ എന്ന് ,,,അയാളും സമ്മതിച്ചു,  കാരണം കുറച്ചധികം നാൾ ആയി പോയിട്ട്

പിന്നെ അവർ സകുടുംബ൦ തറവാട് അമ്പലത്തിൽ പോയി, അവിടെ വേണ്ട വഴിപാടുകളും പൂജയും ഒക്കെ നടത്തി,

അവരെ കണ്ടു ശേഷാദ്രി സ്വാമികൾ  അവർക്ക് സമീപം വന്നു

ഞാൻ വിചാരിച്ചു ഭഗവാനെ മറന്നു കാണും എന്ന്,,,ഇപ്പൊ കാണാറേ ഇല്ലാലോ .

ഓരോരോ തിരക്കുകൾ ഒക്കെ ആയി ,,,,അതാ തിരുമേനി വരാതെ ആകുന്നതു,,,രാജശേഖരൻ പറഞ്ഞു.

ആഹാ ,,,തിരക്കുകൾ ഒക്കെ ഉണ്ടാകും ന്നാലും ഇടയ്ക്കു വന്നു തൊഴുക അല്ലാതെ സങ്കടം വരുമ്പോ മാത്രം ഭഗവാന്റെ അടുത്ത് വന്ന ഭഗവാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്തും…..

ഉവ്വ് തിരുമേനി ,,,,

അല്ല പാർവതി മോളെ ഇപ്പൊ ഇങ്ങോട്ടു കാണുന്നെ ഇല്ലല്ലോ,,,നാൾ ദോഷം ഒക്കെ തീർന്നത് കൊണ്ടാണോ?

അവൾ ഒന്ന് ചിരിച്ചു ,,,,

എന്താ മാലിനി ഇത് ,,,,മകളെ പറഞ്ഞു മനസിലാക്കിക്ക് ,,,ആരുമില്ലെങ്കിലും കൂടെ ഉള്ളത് മഹാദേവൻ മാത്രേ ഉള്ളു ,,,എന്താപത്തിലും കൈവിടാതെ നെഞ്ചോടു ചേർത്ത് പിടിക്കുന്നത് ഈ മഹേശ്വരൻ മാത്രേ ഉള്ളു

ചെയ്യാം തിരുമേനി ,,,,,മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു .

സത്യനന്ദ സ്വാമികൾ വന്നിരുന്നല്ലോ അന്ന് ഇവിടെ വന്നു എന്നോട് സംസാരിക്കുക ഉണ്ടായി, കൂടുതലും പാർവതി മോളുടെ കാര്യം തന്നെ ,,,

അതുകേട്ടു പാർവതി ആകാംഷയോടെ അദ്ദേഹത്തെ നോക്കി .

പഴയപോലെ കുറുമ്പ് ഒക്കെ കാണിക്കുന്നുണ്ടോ ,,,,അവളെ നോക്കി അദ്ദേഹം ചോദിച്ചു

അയ്യോ ,,,ഞാൻ പാവമാ ,,,,,,,,,,,,,,,,,,,തിരുമേനി അപ്പൂപ്പാ ,,,,,പാറു പറഞ്ഞു.

ആയിക്കോട്ടെ നിങ്ങൾ പോയി തൊഴുകൂ ,,,,

രാജശേകര൯ ഒന്ന് വരിക എന്റെ ഒപ്പം …അദ്ദേഹം രാജശേകര൯ വിളിച്ചു

അദ്ദേഹത്തിന്റെ ഒപ്പം രാജശേകര൯ വെളിയിലേക് നീങ്ങി

എന്താ തിരുമേനി ,,വിശേഷിച്ചു ?

വിശേഷിച്ചു ആണോ ,,,എന്നറിയില്ല ,,,, പക്ഷെ ഒരുകാര്യം രാജശേകരനോട് പറയാതെ വയ്യ

എന്താ തിരുമേനി പറയൂ ?

രാജശേകര൯,,,ഒരു മൂന്ന് മാസം നിങ്ങള് എല്ലാവരും എന്നായി ശ്രദ്ധിക്കണ൦ ,,എന്തോ വലിയ ഒരു വിപത്തു ഉള്ളിൽ കാണുന്ന പോലെ

അതുകേട്ടു അയാൾ കുറച്ചൊന്നു പരവേശപ്പെട്ടു.

രാജശേകര൯ ശ്രദ്ധിക്കണം, ആരോഗ്യകാര്യങ്ങളിൽ, എന്തോ ഒരു ദുർദശ തോന്നുന്നുണ്ട്.

അതോടെ കുറച്ചു ഭീതി ആയപോലെ

എന്നാലും മകളുടെ കാര്യത്തിൽ നല്ല ശദ്ധ വേണം ,,,,,,

ഇപ്പോ ആള് സംരക്ഷിത ആണ് എങ്കിൽ പോലും ഒരു യോഗം മുന്നിൽ കാണുന്നുണ്ട് ഒരുപക്ഷെ അതൊരു മൃത്യു യോഗവും ആയേക്കാം ,,,,,,,,,,,,,,,,,,,,,,

അതുകൂടി കേട്ടതോടെ അയാൾക് അകെ പരിഭ്രാന്തി ഏറി

പരിഭ്രമിക്കണ്ട ,,,,,ദേവി പാർവതിയുടെ അനുഗ്രഹ൦ ഉണ്ട് മോൾക്ക് എങ്കിലും ഇനി ഉള്ള ഒരു മൂന്ന് മാസം അത്ര നല്ലതായി തോന്നുന്നില്ല അതുകൊണ്ടു എന്നും ദേവി മാഹാത്മ്യം പാരായണ൦ ചെയ്യാൻ മകളോട് പറയണം

ദേവി പാർവതി അവളിലേക്ക് ദൃഷ്ടി പായിച്ചാൽ പിന്നെ അവളുടെ സംരക്ഷണം ശങ്കരൻ തന്നെ ഏറ്റെടുത്തോളും ,,,,അതുകൊണ്ടാണ് പറയുന്നത് ഒരു ഭയവും വേണ്ട ,

അതുകേട്ടപ്പോൾ അയാൾക് കുറച്ചു ആശ്വാസം ലഭിച്ചു.

അങ്ങ് പറഞ്ഞപോലെ തന്നെ ചെയ്യാം എല്ലാം ……………

ഹമ് ,,,,,,,,,,,,,,,,,,,,,,,, ള്ളിലേക്ക് വരൂ ..ഒരൂട്ട൦ തരാൻ ഉണ്ട് ,,,,,ശേഷാദ്രി സ്വാമി രാജശേഖരനെ ഉള്ളിലേക്ക് വിളിച്ചു.അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ കടന്നു ,

അവർ എല്ലാവരും കൊവിലിനു മുന്നിൽ കൈ കൂപ്പി നിന്നു.

ശേഷാദ്രി സ്വാമി ശിവപാർവതി പ്രതിഷ്ഠക്കു മുന്നിൽ വെച്ചിരുന്ന എന്തോ ഒന്ന് തൊഴുത്‌ കൈകളിൽ എടുത്തു

ഒരു വാഴയിലയിൽ വെച്ച് അതിൽ ഭഗവാന്റെ ഭസ്മവും ദേവിയുടെ സിന്ദൂരവും ചാർത്തി അതിൽ പൂക്കൾ അർപ്പിച്ചു മന്ത്രങ്ങൾ ചൊല്ലി അതും കൊണ്ട് പുറത്തേക്കു വന്നു.

പാർവതി ഇവിടെ വരിക …..

പാറു അത് കേട്ട് മുന്നിലേക്ക് നീങ്ങി കൈകൾ കൂപ്പി

കൈ നീട്ടി കൊള്ളുക

അവൾ കൈ നീട്ടി

അദ്ദേഹം ഒരു കുഞ്ഞു കിണ്ടിയിൽ അവൾക്കു തീർത്ഥം കൊടുതു, അതിനു ശേഷം ബാക്കി ഉള്ളവർക്കും തീർത്ഥം കൊടുത്തു

പാർവതി, ഗൗരിയേയു൦ ശങ്കരനെയും മനസിൽ പ്രാർത്ഥിച്ചു ഇത് കൈ നീട്ടി വാങ്ങിക്കൂ

അദ്ദേഹം പറഞ്ഞു

അവൾ അദ്ദേഹ൦ പറഞ്ഞതുപോലെ ശിവപാ൪വതിമാരെ മനസിൽ ധ്യാനിച്ച് കൈകൾ നീട്ടി

അദ്ദേഹം ആ വാഴയില അവളുടെ കയ്യിൽ ഇട്ടു കൊടുത്തു അവൾ അതുവാങ്ങി തൊഴുതു

അദ്ദേഹം താഴെ ഇറങ്ങി

പാറു ആ വാഴയില തുറന്നു നോക്കിയപ്പോൾ ചേർന്ന് ഒട്ടിപിടിച്ചിരിക്കുന്ന രണ്ടു രുദ്രാക്ഷമണികൾ അതും ഒരു പച്ചകലർന്ന ചെമ്പു പോലെ ഉള്ള എന്തോ ഒരു ലോഹ൦ കൊണ്ട് ചുറ്റി അതിൽ കറുത്ത ചരട് കെട്ടിയിട്ടുണ്ട് .

 

അവൾ അത്  പപ്പയെയും അമ്മയെയും കാണിച്ചു ..

അവർക്കും മനസിലായില്ല

ശങ്കിക്കണ്ടാ …………..സത്യനന്ദ സ്വാമികൾ വന്നപ്പോൾ എന്നെ ഏല്പിച്ചതായിരുന്നു പർവ്വതിക്കായി

ശിവപാർവ്വതി പ്രതിഷ്ഠക്കു മുന്നിൽ വെച്ച് ഒരു പ്രത്യേകപൂജ ചെയ്യുവാൻ ആയി, അത് ഇന്ന് കഴിഞ്ഞു

സൗഭാഗ്യം പോലെ നിങ്ങൾ ഇന്ന് വരികയും ചെയ്തു.

ഇത് അപൂർവമായ ഗൗരിശങ്കരരുദ്രാക്ഷം ആണ്, പേര് പോലെ തന്നെ ഗൗരിയും ശങ്കരനും ഒരുമിച്ചു കുടികൊള്ളുന്ന രുദ്രാക്ഷം, അപൂർവമാണ് ലക്ഷണമൊത്ത ഈ രുദ്രാക്ഷം ഒക്കെ കിട്ടുവാൻ, അതീവ ശക്തി ഉള്ളതാണ് ഇതിനു ,എല്ലാ ആപത്തുകളിൽ നിന്നും തടയുവാൻ പ്രാപ്തമായത് ….

അതുകേട്ടു എല്ലാവരും കൈകൾ കൂപ്പി

ഇതെന്താ തിരുമേനി അപ്പൂപ്പാ ,,,,ചെമ്പു കൊണ്ട് കെട്ടിയിരിക്കുന്നെ ? പാറു ആകാംഷ കൊണ്ട് ചോദിച്ചു

അത് വെറും ചെമ്പ് അല്ല ,,,കുഞ്ഞേ ,,,അതാണ് മയൂരപ൪ണ്ണതാമ്രം

മയൂരപ൪ണ്ണതാമ്രം അതെന്താ ? ആകാംഷയോടെ അവള്‍ ചോദിച്ചു.

ആ ചെമ്പ് മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന ചെമ്പ് അല്ല ,,,അത് മയില്പീലിയിൽ നിന്നും നീറ്റി എടുക്കുന്ന ചെമ്പ് ആണ്.

അതുകൂടി കേട്ടതോടെ എല്ലാവർക്കും ആശ്ചര്യം ആയി ,

മയിൽപ്പീലിയിൽ നിന്നു൦ ചെമ്പോ? അതിശയത്തോടെ പാറു ചോദിച്ചു

മോളെ ,,,,അതൊക്കെ നമ്മുടെ സിദ്ധൻമാരുടെ നിഗൂഢവിദ്യകൾ ആണ്, സത്യാനന്ദസ്വാമിയും കർമ്മം കൊണ്ട് ഒരു സിദ്ധമാർഗ്ഗം സ്വീകരിച്ച വ്യക്തി അല്ലെ, അദ്ദേഹത്തിന് ഒരുപാട് സിദ്ധവര്യന്മാരുമായും ചെങ്ങാത്തം ഉണ്ട്, ഹിമാലയത്തിൽ ഉള്ള മഹാസിദ്ധ ശ്രേഷ്‌ഠൻമാർ, അങ്ങനെ ലഭിച്ചതാണ്,

മോള് തത്കാലം ഇത്രയും അറിഞ്ഞാൽ മതി, അദ്ദേഹം മാലിനിയെ നോക്കി

മാലിനി ,,,അത് കുട്ടിയുടെ കഴുത്തിലോ കൈകളിലോ അണിയിക്കണം, ഇവിടെ വെച്ച് തന്നെ അണിയിചോളൂ

ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തിളങ്ങുന്ന കണ്ണുകളുമായി പാറു വലം കൈ നീട്ടി,

മാലിനി മയൂരപ൪ണ്ണതാമ്രം കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം തൊഴുതു കൈകളിൽ എടുത്തു ക്ഷേത്രത്തിലെ ശിവപാർവതിമാരെ നോക്കി പ്രാർത്ഥിച്ചു അവളുടെ വലത്തേ കൈയ്യിൽ ഭദ്രമായി കെട്ടി കൊടുത്തു.

അവൾ വീണ്ടും കൗതുകത്തോടെ അതിൽ നോക്കി എന്നിട്ടു ശേഷദ്രി സ്വാമിയേ ചിരിച്ചു കാണിച്ചു

അതുപോലെ പാർവ്വതി എന്നു൦ ദേവി മാഹാത്മ്യം ചൊല്ലണം

അയ്യോ അത് ഒരുപാട് ഇല്ലേ

എന്നും ഒരു അദ്ധ്യായം വെച്ച് ചൊല്ലിയാൽ മതി

എന്ന ഞാൻ ചൊല്ലിക്കൊള്ളാം ,,,അവൾ സമ്മതിച്ചു

എന്നാൽ ശരി ഇനി ഞാൻ ഏറെ പൂജകളിലേക്ക് കടക്കട്ടെ എന്ന് പറഞ്ഞു അദ്ദേഹം തിരക്കുകളിലേക്ക് തിരിഞ്ഞു

അവർ കുടു൦ബത്തോട ഒരു തവണ കൂടെ പ്രദക്ഷിണം ചെയ്തു പുറത്തേക്കു ഇറങ്ങി

പുറത്തുള്ള ഭദ്രകാളി കോവിലിലും പഞ്ചഭൂത പ്രതിഷ്ഠകളെയും യക്ഷി ബ്രഹ്മരക്ഷസു നാഗയക്ഷി നാഗദേവത നാഗരാജാവ് എന്നിവരെ കൂടി വന്ദിച്ചു അവിടെ നിന്നും തിരിച്ചു.