അപരാജിതൻ 8 [Harshan] 6880

 

ഓ …..ഓ ,,,,,,,,,,,,,,,ഓ ,,,,,,,,,,,,,,,,,,എന്റെ രോമം ഒക്കെ എഴുന്നേൽക്കുന്നു എന്റെ ബാലുച്ചേട്ട ,,,,,,,,,,,

എനിക്ക് വയ്യേ ,,,,,,,,,,,,,,,,,,,,,,,,,,,,,,എന്റമ്മോ ,,,,,,,,,,,,,,,,,,,,,,,,,,,

ഇതാണ് ,,,,,,,,,,,,,,,,,,,ഈ മനസ്സ് ആണ് …………………….അതിനെ തോൽപ്പിക്കാൻ ദൈവം തമ്പുരാൻ വിചാരിച്ച പോലും നടക്കൂല്ല …………….എന്തുവന്നാലും നേരിടും എന്നുള്ള ആ മനസ് ………………………

മനു എഴുന്നേറ്റു തുള്ളി ചാടി

ഹൂറേ ………………………..ഹോഇ …………………………..എന്റെ ബാലു ചേട്ടാ

എന്ന് വിളിച്ചു ബാലുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കവിളിൽ ………………

മനുവിന് സന്തോഷം സഹിക്കാൻ വയ്യ ,,,,,,,,,,,,,,,,,,,

അവൻ ബാലുവിനെ എടുത്തുയർത്തി വട്ടം കറങ്ങി

മനു ,,,,,,,,,,,നീ താഴെ നിർത്തു ,,,,,,,,,,,,,,,,,ഇല്ലെങ്കില്‍ ഞാൻ വീഴും …………….

അത് കേട്ടു അവൻ ബാലുവിനെ താഴെ നിർത്തി

ബാലു പറഞ്ഞ ആദിശങ്കരന്റെ ആ നടപ്പും ആത്മവിശ്വാസവും അതുകേട്ട മനുവിനു൦ അതെ ആത്മവിശ്വാസം കൈവന്നു ….

അവൻ മുകളിലേക്ക് കൈകൾ ഉയർത്തി, ഉച്ചത്തിൽ വിളിച്ചു കൂവി.

ഞാൻ മനു ആണ് ,,,,,,,,,,,,,,,,,,,,,,

ഞാൻ മനു മാത്രമല്ല

ഞാൻ ആണ് ആദിശങ്കര൯ ……………….

ഞാൻ ആണ്  അപരാജിതൻ

ഞാൻ തോല്കണമോ എന്ന് ഞാൻ തീരുമാനിക്കും, വേറെ ഒരാള് വിചാരിച്ചു…… ഒരിടത്തതും തോൽക്കാൻ എന്നെ കിട്ടില്ല ……ഞാൻ തീരുമാനിക്കും എന്റെ വിജയവും പരാജയവും ,,,,,,,,,,,,,,,,,,,,

ഒരു ജീവിതമേ ഉള്ളു ,,,,,,,,,,,,,,,,,പരാജയപ്പെട്ടവനായി മനസിൽ കരുതി അല്ല ഞാൻ ജീവിക്കാൻ പോകുന്നത്, നല്ല തന്റേടത്തോടെ നെഞ്ച് വിരിച്ചു  അന്തസോടെ ധൈര്യത്തോടെ എന്ത് പ്രതിബന്ധം വന്നാലും തച്ച തകർത്തു പൊളിച്ചു അടക്കി ഞാൻ മുന്നോട്ട് പോകു൦ ,,,

എവിടെയെങ്കിലും ഒരു തോൽവി എനിക്ക് വന്ന മുന്നോട്ടു നൂറു വിജയം മാത്രം ഞാൻ ഉണ്ടാക്കും

ആ തോൽവിയെ ഞാൻ വെല്ലു വിളിക്കും

എനിക്ക് നല്ല ചങ്കൂറ്റത്തോടെ ജീവിക്കണം അപരാജിതനായി ജീവിക്കണം

 

ആയോ എനിക്കെ വയ്യേ ,,,,,,,,,,,,,,ബാലു ചേട്ടാ ……………….എനിക്ക് നെഞ്ചോക്കെ വിങ്ങി പൊട്ടുന്നത് പോലെ ,,,ആയോ ,,എനിക്ക് ആത്മവിശ്വാസം കൂടിയേ …………………

എനിക്ക് ധൈര്യം കൂടിയേ ,,,,,,,,,,,,,,,,,,,,,,അയ്യോ ,,,,,,,,,,,,,,,,,,,,എന്താ ഇപ്പൊ എനിക്ക് പറ്റിയത് ,,,,,,,,,,,,,,,,,,,,,,,,

എനിക്ക് പറയാൻ പറ്റുന്നില്ലേ ……………

 

അവൻ വീണ്ടും തുള്ളി ചാടി ………………..

 

ബാലു ചേട്ടാ ,,,,,,,,,,,,,,,,എന്റെ മുത്തേ ,,,,,,,,,,,,,,,,,എന്ന് വിളിച്ചു വീണ്ടും പോയി അവനെ കെട്ടിപിടിച്ചു കുറെ ഉമ്മ വെച്ച് ………….

മനു ,,,,,,,,,,,,നീ എന്താ ഈകാണിക്കുന്നത് ……………..

ഗുരുവേ ……………..ബാലു ഗുരുവെ

വെറുതെ ഇരുന്ന ഒരു പാവം മനുവിനെ ,,,ഒരു ആദിശങ്കരനായി മാറ്റിയ എന്റെ പൊന്നാര ഗുരുവേ

 

പ്രണാമം ,,,,,,,,,,,,,,,,,,അവൻ ബാലുവിനെ കാലുകൾ തൊട്ടു നെറുകെ വെച്ച്.

ബാലു ആകെ അന്തം വിട്ടു  ഇരിക്കുക ആണ്, ഇവനിതു എന്ത് പറ്റി എന്ന് വിചാരിച്ചു .

മനു ആദ്യം ഫോൺ എടുത്തു ,,

ബാലു ചേട്ടാ എന്റെ തോൽവിയെ ഞാൻ വെല്ലുവിളിക്കാൻ പോകുക ആണ് .

അവൻ ഏതോ നമ്പർ ഡയൽ  ചെയ്തു ….

അവൻ ലൗഡ് സ്പീക്കർ ഇൽ ഇട്ടു ,,,,,,,,,,,,,,,,,

ഒരു പെൺശബ്ദം

“മനു ,,,,,,,,,,,,,,,,,,,,,,ഞാൻ പറഞ്ഞിട്ടുണ്ട് ,,എന്നെ വിളിക്കരുത് എന്ന്, ഞാൻ സാൻഡിയുമായി ഇൻ റിലേഷൻ ആണ് ,,,നിന്റെ കണ്ണീരും കരച്ചിലും കേൾക്കാൻ എനിക്ക് നേരമില്ല, ഹി ഈസ് മൈ സ്വീറ്റ് ഡാർലിംഗ് ”

ടീന ,,,,,,,,,,,,,,,,,,,ഞാൻ പറയുന്നത് ഒന്നു കേൾക്കുമോ ….അവൻ വിനയം ഭാവിച്ചു

“ഐ ആം നോട്ട് ഇന്റെർസ്റ്റഡ് …….നീ ഫോൺ വെക്ക് ”

” പ്ഭ ………………….പുല്ലേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,കഴുവ൪ടെ മോളെ ……………….നീ എന്ത് വിചരിച്ചെടി

നിന്നെ വിളിച്ചു ഞാൻ ഇരക്കുമെന്നോ …………………..

” മനു………………മയിൻഡ് യുവർ വോർദ്സ് ……ഞാൻ ഫോൺ വെക്കുവാ ” അവള്‍ ഒന്ന് ചീറി

” ഡീ ………… …………….ഇപ്പൊ നീ ഫോൺ വെച്ചാ ഞാൻ അവിടെ വരും …മിണ്ടാതെ ഞാന്പറയുന്നതു കേട്ട ഇതോടെ ചാപ്റ്റർ ക്ളോസ് ….നീ തീരുമാനിചോ ,,,പഴയ നിന്റെ വാലാട്ടി മനു ആയി അല്ല ……………….വേണ്ടി വന്ന നിന്റെ തലയറുക്കുന്ന മനു ആയി ,,,,,,,,,,,,,,,വേണോടി ……………”

“വേണ്ട ……………മനു ,,,,,,,,,,,,,,,,,,,നീ പറയു …………….” അവൾ ഒന്ന് ഭയത്തോടെ അവനോടു പറഞ്ഞു.

“എടി എടി എടി പന്ന നായിന്റെ മോളെ ……………….നീ എന്ത് വിചാരിച്ചെടി ……………..നീ ഇല്ലേ ഞാൻ അങ്ങ് ഇല്ലാണ്ടായി പോകുമെന്നോ ,,,,,,,,,,ആതമർത്ഥമായി ആണ് നിന്നെ ഞാൻ പ്രേമിച്ചതു ,,,അത് സമയം പോക്കിനല്ല ,,,,….അപ്പൊ നിനക്ക് വലുത് കണ്ടപ്പോ  ഒരു ചാഞ്ചാട്ടം ,,,,,,,,,,,,,,,,,,,പൊല&&&&&& മോളെ ………….

ഞാൻ ട്രെയിന് മുന്നിൽ ചാടാൻ പോയവൻ ആടി …………………നീ നഷ്ടപെട്ടതിന്റെ വെഷമവും ദേഷ്യവും കാരണം ………….നിന്നെ പോലെ ഒരു കൂത്തിച്ചിക്കു വേണ്ടി ചത്തുപോയിരുന്നെ എന്റെ മരണം പോലും വേസ്റ്റ് ആയി പോകുമായിരുന്നു ,,,,,,,,,,,,,,,,

” മനൂ ……………….ഞാൻ ഒന്ന് പറഞ്ഞോട്ടെ ………..”

” നീ ഒന്നും പറയണ്ടടി ……………………., നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ചവിട്ടി നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും പന്ന ,പൂ ………………മോളെ ….അവളുടെ ഒരു സാൻഡി , പന്ന താ&&&&&& “….വെറുതെ നിന്നെപ്പോലെ ഉള്ള കൂത്തിച്ചികളെ ഒക്കെ പ്രേമിച്ചു എന്റെ ഉള്ള സമയവും മനഃസമാദാനവും കളഞ്ഞു ……………മാങ്ങാത്തൊലി ………………….. ആ കള്ളുകുടിയൻ .. വർക്കിച്ചനും പിന്നെ ആ സാമുവൽ മൊതലാളി ടെ കീപ്പ് മറിയയും അല്ലേടി നിന്റെ തന്തേം തള്ളേം ……………………..പോലെ&&& മോളെ നീ നിന്റെ ചരിത്രം എന്നെ കൊണ്ട് വെളമ്പിപ്പിക്കരുത് ………….”അവക്കിപ്പോ ബ്രെക് അപ്പ് …………….അവളുടെ അമ്മേടെ പതിനാറു……………………….

പിന്നെ ആ സാൻഡി ………………അവനു കാശു൦ തൊലിവെളുപ്പും ഉണ്ടന്നെ ഉള്ളു ,,,നിന്നേക്കാളും മോശമാണ് അവന്റെ കുടു൦ബ ചരിത്രം ,,,,,,,,,,,,,,,,,അത് ഇപ്പോ ഞാൻ പറയുന്നില്ല ,,,,അട്ട പൊട്ടകുളത്തിലെക്കല്ലേ പോകൂ ,,നായിന്റെ മോളെ …………….”

” നിനക്കായി കൊറേ പൈസ ഞാൻ മുടക്കിയിട്ടുണ്ട് ,,, അത് എല്ലാം കൂടെ ഒരു അറുപതിനായിരം  രൂപ വരും അവളുടെ അമ്മേടെ മൊബൈലും ടാബും  ലാപ്ടോപ്പും  ……………..അത് ഒക്കെ എനിക്ക് തിരിച്ചു തന്നോളണം ,,,,,,,,,,,,,,,,,,,,,,അല്ലെ കാശ് തന്നേക്കണം ..ഇല്ലേ നിന്റെ വീട്ടിലേക് ഞാൻ എന്റെ ആൾക്കാരുമായി വരും ,,,,,,,,ഒക്കേത്തിനേം ചവിട്ടി കൂട്ടും കേസ് വന്നാ എന്റെ പപ്പാ നോക്കിക്കൊള്ളും …അതിനുള്ള ആള്ബല൦ ഒക്കെ  പപ്പക്കുണ്ട് ,,,നിന്റെ പോലെ ഭാര്യയെ വരെ തോന്യാസത്തിന് വിട്ടു വീട്ടിൽ ഇരുന്നു തിന്നുന്ന കള്ളുകുടിയൻ തന്ത അല്ല എന്റെ തന്ത  ,,അങ്ങേരു ചോര വേറെ ആണ് ,,,,,,,,,,,ആ അന്തസ് എനിക്കുമുണ്ടു …………..അറുപത്തിനായിരവും  ആറു  ലക്ഷവും എനിക്ക് പുല്ല ,,,,

പക്ഷെ ഉണ്ടല്ലോ എന്നെ ഊമ്പിച്ചു കൊണ്ട് നീ അത് അങ്ങനെ അനുഭവിക്കണ്ട ,,….അവളുടെ ഒരു തേപ്പ് ………..

നാളെ ഞാൻ  ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് എന്റെ ഒരു ആളെ പറഞ്ഞു വിടും ,,,നീ  പറഞ്ഞ സാധനങ്ങൾ ഒക്കെ അയാളെ ഏൽപിച്ചോളണം ,,കേട്ടോടി …………….അവൻ അലറി

അവൾ ആകെ ഭയന്നു ,,,,,,,,,,,,,,,,,മനു പ്ലീസ് പ്രശ്നമൊന്നും  ഉണ്ടാക്കരുത് എല്ലാം ഞാൻ തിരിച്ചുഏൽപ്പിചോളാ൦ ….

എന്ന നിനക്കു കൊള്ളാം ………….ഇല്ലേ  ഞാൻ നേരിട്ടു വരും ,,,,,,,,,,,,,,,,,

അയ്യോ വേണ്ട ..അത് വേണ്ട ,,,,,,,,,,,,,,,,,,

ആ …………..അങ്ങനെ മര്യാദക്ക് പറ …………..

ഇപ്പോളെ പറഞ്ഞേക്കാം ,,,,,,,,,,,,,,,ഏതു കോന്തൻറെ &&&&& പുറത്തും നീ കേറിക്കോ …..എന്റെ കണ്മുന്നിൽ കണ്ടു പോയാ ………….റോഡോ വീടോ …………………….എന്റെ തനികൊണം നീ അറിയും ,,,,,,,,,,,,,,,,,പൊല &&(((*(*( മോളെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ടീന ആകെ ഭയന്നു സംസാരിക്കാൻ പോലുമാകാതെ കേട്ടിരിക്കുക ആണ്

” കൊറേ നാളായി ഇങ്ങനെ ഒന്ന് നിന്നെ  പറയണം എന്ന് വിചാരിക്കുന്നു ,,,പക്ഷെ സാധിച്ചില്ല

ഇന്ന് നടന്നു  “”””

” പോടീ പന്ന &**))***()*()*()*)(*()*()*(*(*(*&*^&^&%&%&*&^&*^&^ മോളെ ,,,,,,,,,,,,,,,,,,,,,,,,നീളത്തിൽ ഒരു കാത് പൊട്ടുന്ന തെറി പറഞ്ഞു അവൻ തന്നെ  ഫോൺ വെച്ചു.

കണ്ട കൂത്തിച്ചികൾക്കു തേപ്പിച്ചികൾക്കും വേണ്ടി ഇല്ലാണ്ടാക്കാൻ ഉള്ളതല്ല എന്റെ ജീവനും ജീവിതവും

അല്ല പിന്നെ …………..ദേഷ്യം കൊണ്ട് മനു ആകെ കിടന്നു വിറക്കുക ആയിരുന്നു

അവൻ കയ്യും കാലും ഒക്കെ ഒന്ന് കുടഞ്ഞു ഉഷാർ ആയി ..

അവൻ ബാലുവിനെ നോക്കി ,,,,,,,,,,,,,,,,,,,,,,,മുഖത് സന്തോഷം

എന്റെ  ബാലു ചേട്ടാ ,,,,,,,,,,,,,,,,, ,,,,,എന്ന് വിളിച്ചു ഓടി വീണ്ടും അവനെ പൊക്കി എടുത്തു

എനിക്ക് വയ്യ ബാലുചെട്ട ……………………

ആദിയുടെ  കഥ എന്നെ അങ്ങ് മാറ്റികളഞ്ഞു ………കേട്ട് കേട്ട് ഞാന്‍ ആദിശങ്കരന്‍ ആയി മാറി……….

,,,,,,,,,,,,,,,,,,എന്ന ആദിശങ്കരാ ……………..നമുക്ക് പോകണ്ടേ …………സമയം ഇരുട്ടായി തുടങ്ങി

ശോ …………………..കഷ്ടായി ………………ഹം…………………….നമുക്ക് പോകാം ബാലുചെട്ട

ശരി

അങ്ങനെ അന്നത്തെ കഥ അവസാനിപ്പിച്ചു  അവര്‍ അവിടെ നിന്നും തിരിച്ചു , വണ്ടി ഹോട്ടലില്‍ എത്തി.

മനു പുറത്തേക്ക് ഇറങ്ങി

ബാലു കൂടെ ഇറങ്ങി എനിട്ട് മനുവിന് സമീപം വന്നു

മനൂ ,,,,,,,,,,,,,,,,,,,,,

എന്താ ബാലുചെട്ട …………..

ബാലു അവനു നേരെ കുറച്ചു പൈസ എടുത്തു നീട്ടി

പത്തു  ദിവസങ്ങള്‍  കൊണ്ടാണ്  ഇതുവരെ പറഞ്ഞത്‌  പതിനായിരം  രൂപ ഉണ്ട് നീ തന്നത് .

എന്താ ബാലു ചേട്ടാ ഇത് ,,,,,,,,,,,,,,,,,,എനിക്ക് എന്തിനാ അത് കൂലി ആയി തന്നതല്ലേ

ഹ ഹ ഹ ,,,,,,,,,,,,,,,,,,,,ആദിശങ്കരന്റെ കഥ പറയുവാന്‍ എനിക്ക് കൂലിയോ

അത് ,,,നിനക്ക് ഒരു കളി ആണ് എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞതല്ലേ .,,,,,,,,,,,,,,,

പക്ഷെ ഈ ഇത്രക്കും സീരിയസ് ആണെന്നു വിചാരിച്ചില്ല

എനിക്ക് കൂലി നീ എന്നെ തന്നു കഴിഞ്ഞു മനു …………….

എങ്ങനെ ?

അന്ന് നീ അച്ചന്റെയം അമ്മയുടെയും വില മനസിലാക്കി അവരെ വിളിച്ചില്ലേ ,

ആരുമില്ലെങ്കില്‍ അപ്പുവിനെ എട്ടനായി വീട്ടില്‍ താമാസിപ്പിചോളാ൦ന്നു പറഞ്ഞില്ലേ ,,,

ഇപോ നീ തന്നെ ആദിശങ്കരന്‍ ആയി മാറിയില്ലേ അത് തന്നെ ആണ് എനിക്കുള്ള കൂലി

ബാലു ആ കാശ് മടക്കി മനുവിന്റെ പോക്കറ്റില്‍ വെച്ചു.

എനിക്ക് വേണ്ട ബാലുചെട്ട …

വേണ്ട മനു …..അവന്റെ ജീവിതം പറഞ്ഞു എനിക്ക് അന്നം കഴിക്കണ്ട

എന്നാലും ഇത്രേം ദിവസം ബാലുചേട്ടന്‍ ജോലിക്ക് പോയിട്ടില്ലലോ

അത് സാരമില്ല മനു ,,,,,,,,,,,,,,എനിക്ക് അത്ര വലിയ ചിലവുകള്‍ ഒന്നുമില്ല

എന്തായാലും പാവം മനു ഇപ്പൊ ആദിശങ്കരന്‍ എന്ന ചങ്കൂറ്റമുള്ളവന്‍ ആയില്ലേ ………..അത് മതി …………..

ശരി കാണാം ,,,,,,,,,,,,,,എന്നുപറഞ്ഞു ചിരിച്ചു ബാലു വണ്ടിയില്‍ കയറി

അവന്‍ പെട്ടെന്ന് ഓടി വലത്തേ ഡോര്‍ നു സമീപം വന്നു

അപ്പൊ ഇനി കഥ ,,,,,,,,,,,,,,,,,,,

മതി മനു ,,,,,,,,,,,,,,,,,,,ഇനി മനുവിനെ പ്രസക്തി ഉള്ളു ,,,,,,,,,,,,,,,,

ആദിശങ്കരന്റെ റോള്‍ കഴിഞ്ഞു ,,,,,,,,,,,,,,,

അതുപോലെ ബാലുവിന്റെയും ,,,,,,,,,,,,,

മനു തിരികെ പോകു……ഞാനും പോകുക ആണ് രഹസ്യങ്ങള്‍ രഹസ്യങ്ങളായി ഇരിക്കട്ടെ  ……….

ബാലുചേട്ടാ എന്താ ഈ പറയുന്നത് ???

അപ്പൊ ഇനി എനിക്ക് ആദിയുടെ കഥ ബാലുചേട്ടന്‍ പറഞ്ഞു തരില്ലേ????

ബാലു ഒന്ന് ചിരിച്ചു

മനു തിരിച്ചു പൊയ്ക്കോ …നമ്മള് ഇനി കണ്ടില്ല എന്ന് വരും …………അത് തന്നെ …കാരണം.

അയ്യോ ബാലു ചേട്ടന്‍ എങ്ങോട്ട പോകുകയ ….

 

മനു ……പോകാതെ വയ്യ ,,,പോകണ൦

ബാലു ചേട്ടാ ,,,,,,,,,,,,,,,,അങ്ങനെ പോകല്ലേ ബാലുച്ചേട്ട ,എന്നെ  വിഷമിപ്പിക്കല്ലേ

എല്ലാം ഒഴിവാക്കി അപ്പുവിന്റെ ജീവിതം അറിയുവാൻ അല്ലെ ഞാൻ ഇങ്ങനെ ഇവിടെ താമസിക്കുന്നത്

അത്രക്കും എന്റെ ഉള്ളിൽ കയറി പോയി ,

ഇടയ്ക്കു വെച്ച് അറിയാതെ പോയാൽ പിന്നെ എനിക്കറിയില്ല എന്താകും എന്ന് ,,,,,,,,,,,,,,,,

ബാലു അവനെ നോക്കി , അവൻ കണ്ണൊക്കെ നിറഞ്ഞു ആണ് നിൽക്കുന്നത്.

മനു ………………… ഇത് വെറും കഥ മാത്രമായിരുന്നു ….എല്ലാം എന്റെ വെറും സങ്കല്പങ്ങള്‍ മാത്രം…

എന്റെ ഉള്ളിൽ ആ നേരത്തു തോന്നിയ കുഞ്ഞു കിറുക്കുകൾ…ഒരു കഥ മാത്രം ആണ്  ഞാൻ പറഞ്ഞത്.

ആദിശങ്കരനും ആദിയും അപ്പുവും ഒന്നും ഇല്ല …..വെറും സങ്കൽപം മാത്രം ..

അത് കേട്ട് മനു ഞെട്ടിതെറിച്ചു.

ബാലു ചേട്ടാ ,,,,എന്താ ഈ പറയുന്നത് ഇത് വെറും കഥ മാത്രമായിരുന്നോ ?

അതെ സത്യമായും ,,,,,,,,,,,,,,,

മനുവിന് വാക്കുകൾ ഉണ്ടായിരുന്നില്ല , അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ,,

ഒരു കഥ നിന്നിൽ ഇത്രയും സ്വാധീനം ചെലുത്തിയില്ലേ ,,,

ഇനി അത് നിന്നോട് പറഞ്ഞില്ലെങ്കിൽ ഞാൻ ചെയ്യുന്ന ഒരു ദ്രോഹമാകും ,,,അതാ  പറഞ്ഞത് ,,,,,,,,,,,,,,

ഒരു കഥാപാത്രം ആണെകിൽ പോലും ആദിശങ്കരൻ നിന്റെ ഉള്ളിൽ നിറഞ്ഞില്ലേ ,,,

ഇനി ആ അഗ്നിയെ കെടുത്തി കളയണ്ട ,,,

അപ്പു ഒരു കഥ മാത്രമാണ് ,,,,

വെറും ഒരു കഥ ,,,ഈ ഭ്രാന്തൻ ബാലുവിന്റെ മനസിൽ വന്ന ഒരു കഥ..

മനു കുറെ നേരം കണ്ണ് നിറഞ്ഞു അവനെ നോക്കി

ബാലു ചേട്ടാ ,,,,,,,,,അപ്പൊ എനിക്ക് എന്റെ ജീവിതത്തില്‍ ഇനി അപ്പുവിനെയോ പാറുവിനെയോ ഒന്നും കാണാന്‍ സാധിക്കില്ലേ…അവനാകെ ആധിയോടെ ചോദിച്ചു …

ഇല്ല മനൂ ,,,,,എല്ലാവരും കഥയിലെ കഥാപാത്രങ്ങളല്ലേ ….ഈ ഭ്രാന്തന്‍ ബാലുവിന്റെ മനസ്സില്‍ ഉണ്ടായ ഒരു ഭ്രാന്ത൯ കഥയിലെ ,,,

മനു ,,,കുറച്ചു നേരം ,,,ബാലുവിനെ നോക്കി ഒഴുകുന്ന കണ്ണുകള്‍ തുടച്ചു…

കഥയോ ജീവിതമോ അതൊന്നും എനിക്കറിയില്ല ,

പക്ഷെ എന്റെ മനസ്സിൽ അപ്പുവും പാറുവും ഉണ്ട് ,

എനിക്ക് ബാക്കി അറിയണം എന്റെ മനസിൽ അവര് ജീവിച്ചോട്ടെ ,,,

എനിക്ക് അറിയണം ബാലു ചേട്ടാ……… എന്ന് പറഞ്ഞു അവൻ വിങ്ങി പൊട്ടി

ചേട്ടാ പൊക്കോ ഒരു ആഴ്ച സമയ൦ …………….അത്രയും കൊണ്ട് ചെയ്യാൻ സാധിക്കില്ലേ പണികൾ

മനു ……….എനിക്കറിയില്ല ചിലപ്പോ രണ്ടു മാസം അല്ലെകിൽ മൂന്ന് മാസം ചിലപ്പോ ഞാൻ വന്നില്ല എന്നും വരും

അതോടെ മനു വിങ്ങി പൊട്ടി തുടങ്ങി

അപ്പുവും പാറുവും എന്റെ ഉള്ളില്‍ ജീവിച്ചോളും ബാലു ചേട്ടാ,,,,,എന്നാലും എനിക്കാ കഥ കേള്‍ക്കണം ,,,

അവന്‍ കണ്ണുകള്‍ തുടച്ചു..

അതുകണ്ടപ്പോള്‍ ബാലുവിന് മനസലിവ് വന്ന പോലെ ,,

മനു ………..നീ അപ്പുവിനെ ഇത്രേം ഇഷ്ടപെടുമ്പോ ഞാൻ എങ്ങനാ നിന്നെ നോവിക്കുക

ഒരു കാര്യം ചെയ്യാം ,,,,,,,,,,,ഞാൻ എത്തിയാൽ നിന്റെ നമ്പറിൽ ഞാൻ വിളിക്കാം …ചിലപ്പോൾ ഒരു മാസം അല്ലെങ്കിൽ രണ്ടു  മാസം അല്ലെൻകിൽ മൂന്നുമാസം …………

വിളിക്കുമോ ????

തീർച്ചയായും വിളിക്കും ,,,കാരണം നീ അല്ലെ ഇപ്പൊ ആദിശങ്കരൻ ,,,,,,,,,,,അപ്പൊ എനിക്ക് വിളിക്കാതെ പറ്റില്ലാലോ

ബാലു വണ്ടി ക്ലെച് അമ൪ത്തി ഗിയർ മാറ്റി മുന്നോട്ടു എടുക്കാനായി

വിളിക്കുമോ ബാലുച്ചേട്ട ?????

ബാലു മനുവിനെ നോക്കി ഒന്ന് ചിരിച്ചു ,,,,,,,,,,

“ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ,,വിളിക്കും, പക്ഷെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല “””

അത് പറഞ്ഞു മറുപടി പോലും കേൾക്കാതെ വണ്ടി മുന്നോട്ടു എടുത്തു

അത് പറയുമ്പോൾ ബാലുവിന്റെ കണ്ണുകൾ തുളുമ്പുന്നതു മനു കണ്ടിരുന്നു,

ആ വണ്ടി ഗേറ്റ് കടന്നു പോയി .

കഥ ആണെങ്കില്‍ പോലും അപ്പുവിന്റെ ജീവിതത്തെ കുറച്ചു അറിയാൻ ഉള്ള രഹസ്യങ്ങൾ അറിയാതെ പോകുമോ എന്ന് ഭയം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു ..

ഒപ്പം ചില ആവലാതികളും

 

ഇപ്പോള്‍ എന്തിനു ബാലു ,,, അപ്പു ഒരു സങ്കല്‍പം ആണെന് പറഞ്ഞു?

ബാലു എങ്ങോട്ടു പോകുന്നു ????

ബാലു എന്തിനാണ് ഇത്രയും സമയം എടുക്കുന്നത് ????

ബാലു എന്തിനാണ് ..ഞാൻ ജീവനോടെ ഉണ്ടെങ്കിൽ എന്ന് പറഞ്ഞത് ????

ബാലുവിന്റെ കണ്ണുകൾ എന്ത് കൊണ്ട് നിറഞ്ഞു  ?????

<<<<<<<O>>>>>>>

 

അന്ന് സുഖകരമായി ഉറങ്ങുവാൻ മനുവിന് സാധിച്ചില്ല

ഇടയ്ക്കു അവൻ ബാലുവിന്റെ മൊബൈലിൽ വിളിച്ചു നോക്കുമ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു.

അഭിമാനത്തോടെ തല ഉയർത്തി പിടിച്ചു നടന്നു നീങ്ങിയ ആദിശങ്കരന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാൻ ഉള്ള ത്വരയും ആകാംഷയും അവനിൽ ഏറെ ഉണ്ടായിരുന്നു. അവ൯ മനസില്‍ സങ്കല്‍പ്പിച്ചു കഥ ആണെങ്കില്‍ കൂടിയും എവിടെയോ അവരൊക്കെ ജീവിച്ചിരിക്കുന്നു എന്ന് അവന്റെ മനസിന്റെ സമാധാനത്തിനു വേണ്ടി…

പിറ്റേന്ന് അവൻ അവിടെ നിന്നും റൂം ഒഴിവാക്കി യാത്ര ആയി ഉച്ച കഴിഞ്ഞു ഒരു മൂന്നര യോടെ അവൻ വീട്ടിലെത്തി.

അവൻ പോലുമറിയാതെ അവന്റെ മനസ്സിൽ ആദിശങ്കരന്റെ കഥ ഒരുപാട് പരിവർത്തനങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതായിരുന്നു വാസ്തവം

അവനു ആകെ ഒരു ഉന്മേഷവും എന്തും ചെയ്യാൻ ഉള്ള ഒരു തോന്നലും ജീവിതത്തിൽ മുന്നേറണം എന്നൊരു ആത്മവിശ്വാസവും ഒക്കെ വരുന്നത് പോലെ .

വീട്ടിൽ ചെന്ന് കയറി അവൻ ഒരുപാട് സന്തോഷ പ്രകടനങ്ങൾ നടത്തി

അവൻ അവിടെ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ ഒക്കെ ആകെ വിഷണ്ണൻ ആയി ഒന്നിനോടും താല്പര്യമില്ലാതെ ഉള്ള അവസ്ഥ ആയിരുന്നു, ഭക്ഷണം വേണ്ട, ആരും അറിയാതെ സിഗരറ്റു വലി, ബിയർ കുടി ഒക്കെ, എല്ലാം പ്രേമത്തിൽ തേപ്പ് കിട്ടിയതിന്റെ പരിണിത ഫലങ്ങള്‍

അവന്റെ ആ യാത്ര കഴിഞ്ഞുള്ള വരവിൽ അവന്റെ മമ്മക്കും പെങ്ങൾക്കും ഒകെ ഒരുപാട് വ്യത്യസങ്ങൾ അനുഭവിച്ചു അറിയാൻ സാധിച്ചു, മനുവിന്റെ അമ്മ വസുന്ധര, പപ്പ ദേവദാസ്, സഹോദരി  മീനാക്ഷി

എന്താ മമ്മാ വിശേഷങ്ങൾ ?

മനുകുട്ട ,,,നീ അറിയില്ലേ, നമ്മുടെ ഓഫീസിൽ ജോലി എടുക്കുന്ന ശോഭ  ആന്റിയെ

ഉവ്വ് ,,,,,,,,

അവരുടെ മകന്‍ സ്ലീപ്പിങ് പില്സ് കഴിച്ചു സൂയിസൈഡ്നു ശ്രമിച്ചിരുന്നു

അയ്യോ എന്നിട്ടു ?

തക്ക സമയത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയത് കൊണ്ട് രക്ഷപെട്ടു

ശേ ,,,,,,,,,,,,,,,,ഇവനൊക്കെ എന്താ പറ്റിയത് ഈ ആത്മഹത്യ ഒക്കെ ചെയ്യാൻ ,,,മനു ഉറക്കെ ദേഷ്യത്തോടെ പറഞ്ഞു ..

ഉള്ളിൽ ഒരു ചളിപ്പും ഉണ്ടായിരുന്നു ,,,താനും അതിനു മുതിർന്നതായിരുന്നല്ലോ

ആ കുട്ടിക് ഇരുപത്തി ആറു  വയസൊക്കെ ആയി, ഡിപ്രെഷൻ ഒക്കെ ഉണ്ട്,

ആകെ ടെൻഷനും ജീവിതത്തിൽ ഒന്നും ആകാൻ പറ്റിയില്ല എന്നൊരു വിഷമവും,

കൂടെ പഠിച്ചവർക്കൊക്കെ നല്ല ജോലി ആയി,

ഇവന് പഠിത്തവും ഇടയ്ക്കു തടസം വന്നു, ഒരു ജോലിയും ആയിട്ടില്ല…

എല്ലാ തരത്തിലും ഒന്നും നേടാൻ ആയില്ല കുറെ ആയി സർക്കാർ ജോലി കിട്ടാൻ പരീക്ഷകൾ ഒക്കെ എഴുതുന്നത്, എന്ത് പറയാ ആണ് ഒന്നും ആയില്ല എങ്ങും എത്തിയില്ല

ആൾ മൂഡു ഓഫ് ആണ് എപ്പോളും താടിയും മുടിയും ഒക്കെ വളർത്തി,

ഒന്നിനോടും താല്പര്യം ഇല്ലാതെ ,,

 

ഇന്ന് വീട്ടിൽ കൊണ്ടുവന്നു ,,,,,ശോഭ എന്നെ വിളിച്ചു ഒരുപാട് കരച്ചിൽ ആയിരുന്നു ഒന്ന് വൈകുന്നേരം പപ്പയെം കൂട്ടി ഒന്നു ചെന്ന് ആ കുട്ടിയോട് സ൦സാരിക്കുമോ എന്ന് പറഞ്ഞു.

കഷ്ടം ……………..മനു പറഞ്ഞു

കുറെ കഴിഞ്ഞു മനു എഴുന്നേറ്റു കാ൪ എടുത്തു പുറത്തേക്കു പോയി, കുറച്ചു കഴിഞ്ഞു തിരികെ വന്നു അപ്പോളേക്കും അവന്റെ പപ്പാ കൂടെ എത്തിയിരുന്നു.

അവൻ പപ്പയോടൊക്കെ വളരെ ഹാപ്പി ആയി തന്നെ സംസാരിച്ചു.

അവന്റെ പപ്പയും മമ്മയും കൂടെ ആ പയ്യനെ കാണാൻ ആയി പോകുന്ന നേരം മനു കൂടെ ചോദിച്ചു

അവനും കൂടെ ചെന്നോട്ടെ എന്ന് ….അവർ സമ്മതിച്ചു, അവർ മൂവരും കൂടെ ശോഭആന്റിയുടെ വീട്ടിലേക് പോയി

 

അവർ അവിടെ എത്തി.

കാളിങ് ബെൽ അടിച്ചു

ശോഭ വാതിൽ തുറന്നു, മുഖം ഒക്കെ കണ്ടാൽ അറിയാം നല്ല വിഷമത്തിൽ ആണ്.

അവർ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

അപ്പോളേക്കും ശോഭയുടെ മകൾ കൂടെ അവിടെ വന്നു,

ശോഭക്കു രണ്ടു മക്കൾ ആണ് വിമലും അനുപമയും ഭർത്താവു മരണപ്പെട്ടു,

മനുവിന്റെ പപ്പയുടെ ഓഫീസിൽ അക്കൗണ്ട്സ് മാനേജർ ആണ് ശോഭ

മനു അനുപമയെ നോക്കി, ഒരു ശാലീനസുന്ദരി, മിടുക്കി ആണ് കാണാ൯, നല്ല ഐശ്വര്യം നിറഞ്ഞ പെങ്കൊടി.

 

വിമല്‍ എവിടെ ? വസുന്ധര ചോദിച്ചു.

മുറിയില്‍ ഉണ്ട് ചേച്ചി, വന്നു ഒറ്റ ഇരുപ്പാണ്, മിണ്ടാട്ടം ഇല്ല, ആകെ ഉള്ള ആണ്‍തരി അവനെ ഉള്ളു

അവനല്ലേ ഞങ്ങള്‍ക്ക് ആശ്രയം ആകേണ്ടത്, ഇങ്ങനെ ഒക്കെ ചെയ്ത എന്താ ചെയുക, കൌണ്സിലിംഗ്

ചെയ്തു, ജ്യോല്സ്യ൯മാരെ കാണിച്ചു, ഉള്ള പൂജ പരിഹാരങ്ങള്‍ ഒക്കെ ചെയ്തു ,,,,,,,,,എനിക്കറിയില്ല

എന്താ ചെയ്യേണ്ടത് എന്ന് …അവര്‍ വിങ്ങി കരച്ചില്‍ തുടങ്ങി

ചേട്ടാ നമുക്ക് പോയി ഒന്ന് കാണണ്ടേ ? വസുന്ധര ചോദിച്ചു.

മോളു …………..പോയി ഏട്ടനോട് പറ ഇവിടെ വരെ വരാന്‍ ,,,,,,,,,,,,ശോഭ അനുപമയോട് പറഞ്ഞു

അനുപമ ചെന്നു വിളിച്ചു, പക്ഷെ അവന്‍ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല,

അവൾ അത് അവിടെ വന്നു പറഞ്ഞു.

അത് കേട്ട്  മനുവിന്റെ പപ്പയും മമ്മയും എഴുന്നേറ്റു റൂമിൽ പോയി, വിമലുമായി സംസാരിച്ചു കൊണ്ടിരുന്നു, അവർ ഒരുപാട് പറഞ്ഞു അവൻ അതൊക്കെ തലകുനിച്ചു കേട്ടുകൊണ്ടിരുന്നു, ഇതുപോലെ ഒന്നും ചെയ്യരുത് അമ്മക്കും പെങ്ങൾക്കും അവൻ മാത്രേ ഉള്ളു എന്നൊക്കെ ഒരുപാട് ഉപദേശിച്ചു.

മനു അപ്പോൾ ഹാളിൽ ആയിരുന്നു അവൻ അനുപമയെ നോക്കി ചിരിച്ചു അവളും ചിരിച്ചു.

അവനു അത്ര പരിചയം ഇല്ല കണ്ടിട്ടുണ്ട് എന്നെ ഉള്ളു, അനുപമ മിടുക്കി ആണ് സ്മാർട്ട് ആണ്,

മോനെ ,,,,,,ഇതൊക്കെ ആണ് ഇവിടത്തെ അവസ്ഥ, ശോഭ മനുവിനോട് വിഷമത്തോടെ പറഞ്ഞു

ഒക്കെ ശരി ആകും ആന്റി….  അവൻ അവരെ സമാധാനിപ്പിച്ചു.

അല്പം കഴിഞ്ഞു  അവർ പുറത്തേക്കു വന്നു മുഖത്തൊക്കെ ഒരു വല്ലായ്മ ഉണ്ട്,

എന്തുപറ്റി ചേച്ചി ???

അവൻ ഒകെ കേൾക്കുന്നുണ്ട്, തോന്നിയ ഇനിയും മരിക്കും എന്ന് തന്നെ ആണ് പറയുന്നത് പേടി ആകുന്നു  കൂടുതൽ പറഞ്ഞു അവനെ ബുദ്ധിമുട്ടിക്കണ്ട എന്ന് തോന്നി അതാ ഞങ്ങൾ ഇറങ്ങിയത് ,,,

വസുന്ദര പറഞ്ഞു

അതുകൂടെ കേട്ട് ശോഭ കരച്ചിൽ തുടങ്ങി, അനുപമയ്ക്കും കണ്ണുകള്‍ നിറഞ്ഞൊഴുകി

അവൻ മരിക്കട്ടെ കൂടെ ഞങ്ങളും മരിക്കാം ,,,,,,,,,,,,,,അല്ലാതെ ഞങ്ങൾക്കും വേറെ വഴി ഇല്ല ..ശോഭ മകളെ ചേർത്തുപിടിച്ചു കരഞ്ഞു ,

കരയല്ലേ ശോഭേ ,,,,,,,,,,,,,,,,,,,,മനുവിന്റെ  പപ്പയും അവരെ സമാശ്വസിപ്പിച്ചു .

എല്ലാരും ധർമ്മസങ്കടത്തിൽ ആയി.

മനു അവിടെ ഇരുന്ന സ്പോർട്സ് മാസിക മറച്ചു നോക്കുക ആയിരുന്നു ,

ഇതുകേട്ട് അവന്റെ മുഖം ഒന്ന് മുറുകി ,,,അവൻ ആ സ്‌പോർട്സ് മാസിക ആ ടീപോയിലേക്ക് എറിഞ്ഞു , ഒന്ന് എഴുന്നേറ്റു ,

അവന്റെ ആ പ്രവൃത്തി കണ്ടു എല്ലാരും അവനെ നോക്കി,

അവൻ ഒന്ന് തൊണ്ട മുരടനക്കി, ഞാൻ അവനെ ഒന്ന് കണ്ടേച്ചു വരാം ,,,,,,,,,നിങ്ങൾ ഇവിടെ ഇരിക്കു

അത് പറയുമ്പോ അവനിൽ ഇതുവരെ കാണാത്ത ഒരു ഗാ൦ഭീര്യം ഉണ്ടായിരുന്നു,

അവൻ മുന്നോട്ടു നടക്കുമ്പോ ഒന്ന് തിരിഞ്ഞപ്പോൾ എന്താണ് എന്നറിയാതെ അവ്വനെ നോക്കുന്ന അനുപമയെയും അവളുടെ പുറകെ ഭിത്തിയിൽ ഉള്ള മഹാദേവന്റെ ഫോട്ടോയും കണ്ടു,

അവൻ ഒന്ന് പുഞ്ചിരിച്ചു ,,,.

അവൻ റൂമിലേക് ചെന്നു.

എല്ലാം തകർന്നു ഇരിക്കുന്ന വിമലിനെ കണ്ടു .

അവൻ അവനു സമീപം ചെന്നു .

ഹലോ വിമൽ …………ഞാൻ മനു

അവൻ തല ഉയർത്തി ഒന്ന് നോക്കി ചിരിക്ക പോലും ചെയ്യാതെ തല താഴ്ത്തി ഇരുന്നു

എന്നെക്കാളും ഒന്നോ രണ്ടോ വയസു മൂത്തതാണ് എന്നറിയാം എന്നാലും ചേട്ടൻ എന്നൊന്നും വിളിക്കുന്നില്ല

എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്, അത് ഒറ്റക്കല്ല എല്ലാരുടെയും മുന്നിൽ അതുകൊണ്ടു നീ ഹാൾ വരെ ഒന്ന് വരണം ….

അവൻ മുഖമുയർത്തി……. എനിക്ക് ഒരാളോടും സംസാരിക്കാൻ ഇല്ല, എന്റെ കാര്യത്തിൽ ഒരാളും ഇടപെടുകയും വേണ്ട ….

മനുവിന്റെ മുഖം ഒന്ന് മുറുകിയ പോലെ

ഞാൻ നിന്നോട് സംസാരിക്കണ൦ എന്ന് തീരുമാനിച്ചിട്ടുണ്ടേ നിന്നോട് സംസാരിച്ചിട്ടേ ഞാന്‍ പോകൂ,,,,”

“എനിക്ക് ഒന്നും കേൾക്കണ്ട ,,,,,ഇറങ്ങി പോ….  എന്റെ മുറിയിൽ നിന്ന് ” വിമല്‍ കൊപപ്പെട്ടു അവനെ നോക്കി

അത് പറഞ്ഞു തീർന്നതും അവന്റെ കാരണം നോക്കി  ഒരു നല്ലൊരു അടി അങ്ങോട്ട് മനു കൊടുത്തു.

കരണം തടവി ഭയപ്പാടോടെ അവിശ്വസനീയതയോടെ വിമല്‍ മനുവിനെ നോക്കി.;

……കഴുവ൪ടെ മോനെ ,,,എണീക്കേട…………. എന്നുപറഞ്ഞു അവന്റെ കോളറിൽ പിടിച്ചു പൊക്കി എഴുന്നേൽപ്പിച്ചു

എല്ലാരും ആ ശബ്ദം കേട്ട് ഞെട്ടി വിമലും വേദനിച്ചു ഭയത്തോടെ മുഖം തടവി നിന്നു.അപ്പളേക്കും പുറത്തുള്ളവർ അങ്ങോട്ടേക്ക് വന്നപ്പോ കാണുന്നത് അവനെ പിടിച്ചു വലിച്ചു കൊണ്ട് വരുന്ന മനുവിനെ

മനൂ ………..അവനെ വിടടാ അവന്റെ പപ്പാ ഉറക്കെ പറഞ്ഞു

പപ്പാ അവിടെ ഇരിക്ക് ………………..അതിലും ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു

ആ ആജ്ഞശക്തിയിൽ അയാൾ അറിയാതെ ഇരുന്നു പോയി

എല്ലാവരും ഭയന്നു ,,,, മനു വിമലിനെ ഉപദ്രവിക്കുമോ എന്ന്

മനു വിമലിനെ സോഫയിലേക്ക് ശക്തിയിൽ ഇരുത്തി.

എന്നോട് ഉണ്ടാക്കാൻ വന്ന ചവിട്ടി നിന്റെ നട്ടെല്ല് ഞാൻ ഒടിക്കും…………..അവൻ അലറി

എല്ലാരും എന്ത് എന്നറിയാതെ വിറച്ചു ഇരിക്കുക ആണ്.

മനു ,,,,,,,,,,മോനെ ,,,,,,,,,,,,,,,,,,,,,,,ശോഭന്റി നിലവിളിച്ചു

മനൂ ,,,,,,,,,,,,,,,,,,,,,,അവനെ വിടൂ …വസുന്ദരയും പറഞ്ഞു

അവ൯ അതിനു ചെവി കേൾക്കാതെ അനുപമയെ നോക്കി

” ആ സ്റ്റൂൾ ഇങ്ങു കൊണ്ട് വാ ”

അവൾ ഭയന്ന് ഒരു സ്റ്റൂൾ കൊണ്ടുവന്നു .

അവൻ അത് ഇട്ടു വിമലിന്റെ മുൻപിൽ ഇരുന്നു,

” ഇവിടെ നോക്കടാ ……………….” അവൻ അലറി

ഭയന്നു വിമൽ അവന്റെ മുഖത്ത് നോക്കി

എടാ………….നിന്നെ ഉപദേശിച്ചു നന്നാക്കാൻ അല്ല ഞാൻ വന്നത് ”

എന്ന് പറഞ്ഞു അനുപമയെ നോക്കി ഒരുഗ്ലാസ്സ് വെള്ളം കൊണ്ട് വാ ……………അവൻ ഉറക്കെ പറഞ്ഞു

അവൾ പേടിച്ചു ഒരു ഗ്ലാസിൽ വെള്ള൦ നിറച്ചു വിറച്ചു കൊണ്ട് മനുവിന്റെ മുന്നിലേക്ക് കൊണ്ട് വന്നു .

അവൻ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു ഒരു കുഞ്ഞു കുപ്പി ആണ് അത് അവനു നേരെ നീട്ടി

പിടിക്കെടാ ……………..മനുവിന്റ്റെ ശബ്ദം ഉയര്‍ന്നു.

ഭയന്ന് വിമല്‍  അത് വാങ്ങി

ഇതില് നല്ല  കൂടിയ ഉറക്കഗുളിക ഉണ്ട് …

വീട്ടുകാ൪ക്കു ഗുണമുണ്ടോ എന്ന് എനിക്ക് അറിയില്ല,, നീ എന്തായാലും നിനക്ക് ഗുണം ഇല്ലാത്തവൻ ആണ്, അപ്പൊ നീ ചാവണത് തന്നെ ആണ് നല്ലതു …ദാ ,,,,ഞങ്ങൾ ഇത്രയും പേരുണ്ട് നീ ധൈര്യമുള്ളവൻ ആണെകിൽ ഇവിടെ ഇവിടെ ഇരുന്നു ആ ഗുളിക മൊത്തം കഴിക്ക് …………….ദാ വെള്ളം ………

അവൻ വിമലിനു നേരെ നീട്ടി …..

അവൻ ശങ്കിച്ച് നിന്നു

പിടിക്കെടാ ……………….മനു  അലറി

അവൻ ഭയന്ന് അത് കൈകളിൽ വാങ്ങി

ഒരു കയ്യിൽ ഗുളിക കുപ്പി മറുകൈയിൽ വെള്ള൦ വിമൽ മനുവിനെ നോക്കി

ഡാ നല്ല അന്തസോടെ ചാക് ……………

അതുകണ്ടു എല്ലാരും ഭയന്ന് പോയി ….മനുവിലെ ആ മാറ്റം

മോനെ …………..അവന്റെ പപ്പ അവനെ വിളിച്ചു

പപ്പാ ………………..ഇവ൯ ചാകണ്ടവനാണ് ……………

വിമൽ എല്ലാരേയും നോക്കി അമ്മ കരയുന്നുണ്ട്, അനുപമയും കരയുന്നുണ്ടു

അവൻ ആ കുപ്പി തുറന്നു കൈകളിൽ ഗുളിക നിറച്ചു

എല്ലാവരുടെയും മുന്നിൽ ധൈര്യം സംഭരിച്ചു

അവൻ ഗുളിക നിറഞ്ഞ കൈ വായിലേക്ക് അടുപ്പിച്ചു

അതുകണ്ടു മോനെ ,,,,,,,,,,,എന്ന് വിളിച്ചു ശോഭ അലമുറ ഇട്ടു

നിർത്………………മനു അലറി

അതോടെ അവൻ കൈ അവിടെ തന്നെ വെച്ച് മനുവിനെ നോക്കി

ഇത്രയും പേരുടെ മുന്നിൽ വെച്ച് ഈ ജീവിതം അവസാനിപ്പിക്കാൻ നീ കാണിച്ച ഈ ധൈര്യ൦ നീ എപ്പോൾ എങ്കിലും നിന്റെ ജീവിതത്തിൽ കാണിച്ചിട്ടുണ്ടോടാ ………………………….ഈ ധൈര്യം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഇപ്പോൾ മരിക്കാൻ കാണിച്ച ഈ ചങ്കൂറ്റം നീ നിന്റെ പ്രശ്നങ്ങളിൽ കാണിച്ചിട്ടുണ്ടോ ……………ഉണ്ടോന്നു ………………….

അതുകേട്ടു വിമലിന്റെ കൈകൾ താഴ്ന്നു മുഖം കുനിഞ്ഞു.

നീ ആ ഗ്ലാസിലെ വെള്ളം കുടിക്കു ,,,മനു പറഞ്ഞു

അതുകേട്ടു വിമൽ ഗുളിക താഴെ ഇട്ടു ആ വെള്ളം കുടിച്ചു ദാഹം അകറ്റി

ഇത് മാത്രം ആയിരുന്നു നിന്റെ പ്രശനം ,,,,,,,,,,,,,,

വിമലെ ……………………….അവൻ വിളിച്ചു

വിമൽ അവനെ നോക്കി

നിന്നെ തോൽപ്പിച്ചത് നിന്റെ പ്രശ്നങ്ങൾ അല്ല ,,,നീ തന്നെ ആണ് നിന്നെ തോൽപ്പിച്ചു കൊണ്ടിരുന്നത്

അവൻ മനു പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു

നീ ഇപ്പോ കാണിച്ച ഈ ധൈര്യവും ഈ ചങ്കൂറ്റവും തന്റേടവും ഒക്കെ നീ അനുഭവിച്ചിരുന്ന പ്രശ്നങ്ങളോട് കാണിച്ചിരുന്നെങ്കിൽ നീ അതിനെ എല്ലാം തകർത്തു എറിഞ്ഞു മുന്നിൽ വന്നിരുന്നേനെ ,,,നീ ചെയ്തത് അതിനെ ഭയന്ന് സ്വയം തീരുമാനിച്ചു എന്നെ കൊണ്ട് ഒന്നിനും സാധിക്കില്ല, ഞാൻ ഇങ്ങനെ ആയി പോയി ….ഞാൻ ഒരിക്കലൂം നേരെ ആകില്ല, ഞാൻ രക്ഷപ്പെടില്ല, എന്നൊക്കെ………..പ്രതിസന്തികളെ നേരിടാൻ ഉള്ള ഭയം കൊണ്ട്

 

മനു എഴുന്നേറ്റു ,,,

നീ എഴുന്നേൽക് ………….അവനോടു പറഞ്ഞു

അവൻ എഴുന്നേറ്റു

ശോഭന്റി …………………………അവന്‍ വിളിച്ചു

എന്താ മോനെ ,,,,,,,,,,,,,,,,,,

മോളേം കൂട്ടി ഈ സോഫയിൽ ഇരിക്ക് …………….അവൻ പറഞ്ഞു

അവർ ഭയന്ന് അനുപമയെയും കൂട്ടി സോഫയിൽ ഇരുന്നു

ഇപ്പോൾ എല്ലാവരും ഇരിക്കുന്നു അവരുടെ ഇടയിൽ മനുവും വിമലും മുഖത്തൊട് മുഖം നോക്കി നടുക്കായി നില്കുന്നു

വസുന്ധരയും ദേവദാസും മുഖത്തോടു മുഖം നോക്കി മനുവിന്റെ മാറ്റം കണ്ടു

മനു വിമലിനെ ഇടനെഞ്ചിൽ കൈ വെച്ച് പറഞ്ഞു….

ഇവിടെ ആണ് നിനക്കു വിശ്വസ൦ വേണ്ടത് ,,,നിന്നെത്തന്നെ ………..നീ നിന്നെ വിശ്വസിക്ക് നിന്റെ കഴിവില്‍  വിശ്വസിക്ക് ,,,,ദൈവവും പൂജയും കൗസിലറും ജ്യോത്സ്യനും ഒക്കെ പിന്നെ ഇവിടെ നോക്ക് ,,,,,,,,,,,,,,,,

വിമൽ മനുവിനെ നോക്കി

എടാ ………………മനുഷ്യന്റെ ശക്തി എന്താണെന്നു അറിയുമോ ,,,,,,,,,,,,,,,,കോടിക്കണക്കിന് ബീജങ്ങളിൽ നിന്ന് ഒരേ ഒരെണ്ണം എല്ലാത്തിനെയും തോൽപ്പിച്ചു പോയി അണ്ഡത്തിൽ ചെന്ന് ആണ് നമ്മൾ ഓരോരുത്തരും ഉണ്ടായതു, അതിന്റെ അർഥം എന്താ ജന്മം കൊള്ളുന്ന നേരതു പോലും കോടിക്കണക്കിനു പ്രശ്ങ്ങൾ ആണ് അതിനെ ഒക്കെ ഭേദിച്ച് ആണ് ഒരു ബീജം അണ്ഡത്തിൽ ചേർന്ന് നീയും ഞാനും ഒക്കെ ഉണ്ടായതു, ജനിച്ചപ്പോ ഒരുപാട് ഇഴഞ്ഞും വീണും ഒക്കെ ആണ് നടക്കാൻ പാകമായതു, ഒരുപാട് കഷ്ടപ്പെട്ടു ആണ് സംസാരിക്കാൻ പഠിച്ചത്, അല്ലാതെ ഇതൊന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല

പിന്നെ ,,,, പ്രശ്നങ്ങൾ അത് ഈ ഭൂമി ഉള്ളിടത്തോളം കാലം നമ്മളെ പട്ടടയിലേക് എടുക്കുന്ന കാലം വരെ ഉണ്ടാകും ,,,,,ഇതിനെ ഒക്കെ തരണം ചെയ്യാ൯ നിന്റെ ഈ മനസുണ്ടല്ലോ അതിനെ ഒന്ന് ബലപ്പെടുത്തിയാ മതി

ഇത് നിന്റെ വീട് ആണ്, ഇവിടെ വന്നു നിന്റെ റൂമിൽ കയറി നിന്നെ തല്ലി നിന്നെ ഇവിടെ ഇവരുടെ മുന്നിൽ നിർത്തിയത് ,,,,,,,,,,,,,,,,,,,,,,,,അത് എന്റെ എന്നിലുള്ള വിശ്വാസം ആണ് …ചെയ്യും എന്ന് ഞാൻ തീരുമാനിച്ച ഞാൻ ചെയ്യും ….മനു ചെയ്തിരിക്കും ,,,,,,,,അതിൽ ഒരുത്തനും എന്നെ തടയാൻ ആകില്ല …ഞാൻ എന്നെ വിശ്വസിക്കുന്നു

എല്ലാവരും അതിശയത്തോടെ അവൻ പറയുന്നത് കേട്ട് ഇരുന്നു

നിനക്കു ഒരു കാര്യം അറിയോ ……………….നീ തോൽക്കില്ല എന്ന് വിചാരിക്കുന്നിടത്തോളം കാലം ഒന്നിനും നിന്നെ തോൽപ്പിക്കാൻ പറ്റില്ല ,,,,,,,,,,,,,,,,,,പക്ഷെ നീ തോറ്റു പോയി എന്ന് ഒരിക്കൽ വിചാരിച്ചാൽ അത് നിന്റെ പൂർണ്ണ പരാജയം തന്നെ ആണ് …………….

വിമൽ തലകുനിക്കാതെ മനുവിനെ തന്നെ നോക്കി പറയുന്നത് ഒക്കെ കേട്ടു നിന്നു.

ഇപ്പോൾ ആണ് നിനക്കു ധൈര്യം വന്നത് തന്റെടം വന്നത് അതിനു തെളിവാണ് നീ തലകുനിക്കതെ എന്റെ കണ്ണുകളിൽ തന്നെ നോക്കി നില്കുന്നത് എടാ ……………..നിന്റെ ഉള്ളിൽ വിശ്വാസം ഉണ്ടെന്കി നീ അറബി കടല് നീന്തി കടക്കും എവറസ്‌റ്റും ഓടിക്കയറും ….അത് ഒക്കെ ചെയ്യാൻ ഉള്ള ശക്തി നിനക്കു തന്നെ വരും ,,,,,,,,,,,,,,

ഇനി മറ്റൊന്ന് ,,,,,,,,,,,,,,,,ആ ഫോട്ടോയിൽ ഇരിക്കുന്ന അങ്ങേരെ കണ്ടോ ……………

അവൻ മഹാദേവന്റെ ഫോട്ടോ അവനെ കാണിച്ചു

കണ്ടു ,,,,,,,,,,,,,,ഉറച്ച ശബ്ദത്തിൽ അവൻ മറുപടി പറഞ്ഞു

നമ്മുടെ എല്ലാവരുടെയും  ഉള്ളില്‍ ഒരു മൂന്നാം കണ്ണ് ഉണ്ട്.

സകലതിനെയും തകർത്തു എരിയിച്ചു ഭസ്മം ആകുന്ന ഒരു മൂന്നാം കണ്ണ് ,,,,,,,,,,,,,,,,,,

നമ്മള്‍ പോലുമറിയാതെ നമ്മുടെ ഉള്ളിലെ ആ  സ്വരൂപ൦ ആണ് ശങ്കരന്‍

നമ്മൾ ഒരുകാര്യ൦ നടക്കില്ല എന്ന്  വിചാരിച്ച ഒരിക്കലും അത് നടക്കില്ല ,

പക്ഷെ അത് നടക്കും, നമ്മളെ കൊണ്ടേ അത് സാധിക്കൂ എന്ന് വിചാരിച്ചാൽ ഉണ്ടല്ലോ ,,

അത് ഒക്കെ ഭംഗി ആയി നടന്നോളും ,,,

അതിനു നിന്റെ ഉള്ളിലെ ശങ്കരനെ നീ തിരിച്ചറിയണം. അങ്ങനെ ശങ്കരനെ അക്ടിവേട്റ്റ് ചെയ്ത മൂപര് രുദ്രന്‍ ആയികോളും.

അതിനു ആദ്യം ,,,,,,,,,,,,,,,,,,,,,,,,,,

എന്നുപറഞ്ഞു മനു അവന്റെ നെഞ്ചിൽ കൈ കൊണ്ട് നാലു അടിച്ചു ,,,,,,

നീ,,,,,,, നീ ആകുന്ന നിന്നെ തന്നെ വിശ്വസിക്കണ൦ …………………………

വിമലെ ………………..വീണ്ടും വീണ്ടും ഞാൻ പറയുകയാണ്

തോറ്റുകൊടുക്കില്ല എന്ന് വിചാരിച് പരിശ്രമിച്ച ഒരിടത്തും തോൽക്കില്ല ,,, പക്ഷെ നീ തോൽക്കുന്നത് പലപ്പോഴും തോറ്റുപോകും എന്ന് നിന്നെ ചിന്തിപ്പിക്കുന്ന നിന്റെ തന്നെ മുന്നിൽ ആണ്

നീ ആണ് ശക്തി, നീ ആണ് ബലം, നീ ആണ് ശങ്കര൯ ,,,,നീ ആണ് രുദ്രന്‍  ……………….

വീണ്ടും അവന്റെ നെഞ്ചിൽ അടിച്ചു ആ വാക്കുകൾ മനു അവന്റെ മനസിലും നെഞ്ചിലും ആഴ്ത്തി ഇറക്കി

എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു ,,,

ഇനി നിനക്കു തീരുമാനിക്കാം ,,,,,,,,,,,,,,,,,,

എന്നു പറഞ്ഞു മനു ആ ഗുളിക കുപ്പി അവനു നേരെ നീട്ടി

ഗുളിക ബാക്കി ഉണ്ട് ,,,,,,,,,,,,,,,,,,,നിനക്കു എന്തുവേണമെങ്കിലും ചെയാം ………..

വിമൽ ആ കുപ്പി വാങ്ങി ,,,,,,,,,,,,,,,,,,കയിലേക് ഗുളികകൾ ഇട്ടു

എല്ലാരും അതു കണ്ടു ഭയന്നു …………

വിമൽ ആ കൈ ഉയർത്തി അതിലേക്ക് നോക്കി

” അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ,,,,,,,,,,,,,,,,,,,,,,,,അവൻ മുഷ്ടി ചുരുട്ടി പിടിച്ചു, വാതിലിനു സമീപം ചെന്നു  ,, ആ ഗുളികകൾ പുറത്തേക്കു വലിച്ചെറിഞ്ഞു ,,,

അപ്പോളേക്കും അവന്‍ എങ്ങി എങ്ങി കരച്ചില്‍ തുടങ്ങി ,,,,,മമ്മി എന്ന് വിളിച്ചു

അവൻ തിരിഞ്ഞു മനുവിനെ നോക്കി

തോൽക്കാൻ എനിക്ക് മനസില്ല ,,,,,,,,,,,,,,,,,ഞാൻ നേടും ………….എല്ലാം ഞാൻ നേടും എന്റെ മനസിൽ എന്ത് ഞാൻ ആഗ്രഹിക്കുന്നുവോ ഒക്കെ ഞാൻ നേടും ,,,,,,,,,,,,,,,,ഞാൻ തോൽക്കില്ല ,,,,,,,,,,,,,ഒരിക്കലും തോൽക്കില്ല

എനിക്ക് ജയിക്കണം ………………………”

മമ്മി ,,,,,,,,,,,,,,,,,,,എന്ന് വിളിചു  കരഞ്ഞു അവൻ ശോഭ ഇരുന്ന സോഫേക്ക് മുന്നിൽ  അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു ,,,,,,,,,,,,ശോഭയും കരഞ്ഞു തുടങ്ങി ,,,,,,,,,,അവൻ അവരുടെ കൈകളിൽ മുറുകെ പിടിച്ചു

എനിക്ക് ജയിക്കണം മമ്മി ,,,,,,,,,,,,,,,,,,,എനിക്ക് തോൽക്കണ്ട ………എനിക്ക് തന്റേടത്തോടെ ജീവിക്കണം

എവിടെ ഒകെ എന്റെ തല കുണിഞ്ഞു പോയിട്ടുണ്ടോ അവിടെ ഒക്കെ എനിക്ക് തല ഉയർത്തി പിടിക്കണ൦ ..

എനിക്ക് ജയിക്കണ൦ മമ്മി ,,,,,,,,,,,,,,,,,,,,,,,,,,,” അവ൯ വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി ……………….

അതുകണ്ടു എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു

മനു മാത്രം പുഞ്ചിരിച്ചു നിന്നു,

” മമ്മീടെ മോൻ ഒരിക്കലും തോക്കില്ല ,,,,തോൽക്കാനും മമ്മി സമ്മതിക്കില്ല , ഞങ്ങള്ക് നീ മാത്രല്ലേ ആശ്രയം ,,,ഇനി  ഇങ്ങനെ ഞങ്ങളെ വിഷമിപ്പിക്കല്ലേ ,,,,,വിമി ………………….” ശോഭ പൊട്ടിക്കരഞ്ഞു

അനുപമയും വിമലിനെ  കെട്ടിപിടിച്ചു കരഞ്ഞു

മമ്മി ,,,,എനിക്ക് ഒരു വര്ഷം സമയം തരണം ,,,അതിനുള്ളിൽ എന്റെ ബാക് പേപ്പേഴ്സ് ഒക്കെ ഞാൻ എഴുതി എടുക്കും നല്ല മാർക്കോടെ ,,,,അതുപോലെ നല്ലൊരു ജോലിയും ഞാൻ നേടും ………..

ഒന്നോ രണ്ടോ മൂന്നോ മോൻ ,,എത്ര വേണമെങ്കിലും എടുത്തോ ,,,,,,,,,,,,,,,,,,,

വേണ്ട കൂടുതൽ എനിക്ക് വേണ്ട ,,,,,,,,,,,,,,,,,,,,ഒരേ ഒരു വർഷ൦ ഞാൻ കഷ്ടപ്പെടും ,,,,തോക്കില്ല ഞാൻ ,,,,,,,,,,,,

എന്നെ കൊണ്ട് ആകുന്നതിന്റെ അപ്പുറം ഞാൻ പരിശ്രമിക്കും …………………ഞാൻ നേടും മമ്മി

എനിക്ക് എന്നെ വിശ്വാസം ഉണ്ട് ,,,,,,,,,,,,,,,,,,,മമ്മി നോക്കിക്കോ ഇനി എന്റെ തല കുനിയില്ല ഒരിടത്തും ,,,

കുനിക്കില്ല ഞാൻ ,,,,,,,,,,,,,,,,,എനിക്ക് തോൽക്കാൻ മനസില്ല ………………”

അവൻ പൊട്ടികരഞ്ഞു

പിന്നെ എഴുന്നേറ്റു മനുവിന്റെ മുന്നിൽ വന്നു

” എവിടെ ആയിരുന്നു ,,,,,,,,,,,,,,ഇതൊക്കെ പണ്ടേ എനിക്ക് പറഞ്ഞു തന്നിരുനെങ്കിൽ ഞൻ എന്നെ രക്ഷപ്പെടുമായിരുന്നു ‘…………..എന്ന് പറഞ്ഞു അവൻ മനുവിനെ കാലു തൊടുവാൻ നോക്കി

മനു അവനെ പിടിച്ചു നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു ,,,,,,,,,,,,,,ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഞാനും മനസിലാക്കിയത് ,,,ഇത് നേരത്ത അറിഞ്ഞിരുന്നെകിൽ  ഞാൻ  ഇപ്പോ യു എസ എ യുടെ പ്രസിഡന്റ് ആയിരുന്നേനെ ,,,,,,,,,,,,പറഞ്ഞിട്ടു കാര്യമില്ലലോ …………….എല്ലാത്തിനും ഒരു സമയം ഉണ്ട്

എല്ലാരും ആ കാഴ്ച കണ്ടു പുഞ്ചിരി തൂകി

വിമൽ കെട്ടിപിടിത്ത൦ അവസാനിപ്പിച്ചു പിന്നീട് മനുവിനോട് ചോദിച്ചു ,,,,,,,,,,,,

എങ്ങനെ ഇത് സാധിച്ചു ……………..?

എല്ലാരും അവന്റെ മറുപടിക്കായി അവനെ നോക്കി  ആകാംഷയോടെ ,,അവൻ എന്താണ് പറയുന്നത് എന്ന് കാതോർത്തു

മനു എല്ലാരേയും നോക്കി ….

 

അവന്റെ കണ്ണുകൾ പ്രകാശമാനമായി

വാക്കുകളിൽ അസാമാന്യ ദൃഢത

നെഞ്ച് വിരിഞ്ഞു ആത്മവിശ്വാസ൦ കൊണ്ട്

ശിരസുയർന്നു ആത്മാഭിമാനം കൊണ്ട്

അവൻ  നെഞ്ചത്ത് കൈവെച്ചു

എന്റെ ഇവിടെ ഉണ്ട്  ,,,,

ഈ നെഞ്ചിനകത്തുണ്ട്

എന്റെ ശങ്കരൻ ,,,,

തേജസുള്ള  ശങ്കരൻ   ,,,,

എന്റെ രുദ്രൻ

 

ശോഭയുടെയും അനുപമയുടെയും മനസിൽ ആശ്വാസത്തിന്റെ ചന്ദ്രകിരണം ആണ് ആ ഒരു നിമിഷ൦ കൊണ്ട് ഉണ്ടായത്‌, വിമലിന്റെ ആ ഒരു അവസ്ഥ മാറുവാൻ എത്ര കൗണ്സില൪ മാരെ കാണിച്ചു, എത്ര ജ്യോൽസ്യൻമാർ

ഇതൊന്നും അല്ലാത്ത ഒരു പയ്യൻ മനു …..നിമിഷങ്ങൾക്കുള്ളിൽ അവനിൽ ഇത്ര ഏറെ മാറ്റം കാണിച്ചു എങ്കിൽ

ശോഭ എഴുന്നേറ്റു മനുവിനു അടുത്തേക്ക് വന്നു കൈകൾ കൂപ്പി

മോനെ ,,,,,,,,,,,,,,,,,,,,,,ഈശ്വരൻ ആണ് നീ ,,,,,,,,,,,,,,,ഞങ്ങൾക്ക് …അവർ ഇടറുന്ന കണ്ഠത്തോടെ പറഞ്ഞു .

മനു ഒന്ന് ചിരിച്ചു ,,,,ദാ ………………..മഹേശ്വരൻ ,,,,,,,,,,,,,,,,മഹാദേവൻ ,,,,,മഹാരുദ്ര൯ ….അങ്ങേരെ ഉള്ളു ഈശ്വരൻ എന്ന് പറയുവാൻ ,,,,,,,,,,,ഞാൻ മഹാരുദ്രനെയും രുദ്രനെയും നെഞ്ചിൽ കയറ്റിവെച്ച ഒരു പാവം ആരാധകൻ മാത്രം ആന്റി ….

സത്യത്തിൽ  അവർക്കും മനു പറയുന്നതിന്റെ പൊരുൾ വ്യക്തമായിരുന്നില്ല എന്നതു തന്നെ ആയിരുന്നു വാസ്തവം ..

ദേവദാസ് വസുന്ധരയെ ഇതൊന്നും മനസിലാകാതെ കൈ മലർത്തി കാണിച്ചു .

മോളെ …………….ചായ കൊടുക്കണ്ടേ ,,,,,,ഇവർക്ക് …….

അയ്യോ അമ്മെ ഇപ്പോ ഇടാം ,,,,,,,,,,,,അനുപമ കിച്ചനിലക്ക് പോയി ,,പോകും വഴി ഒന്ന് തിരിഞ്ഞു മനുവിനെ നോക്കിയ പോലെ.

അയ്യോ വേണ്ട ,,,ശോഭേ ഞങ്ങൾ ഇറങ്ങട്ടെ ,,,

അങ്ങനെ പറയല്ലേ ചേച്ചി ,,,ചായ കുടിച്ചു പോയാ മതി …

അപ്പോളേക്കും ദേവദാസ് ഓരോരോ കാര്യങ്ങൾ വിമലിനോട് ചോദിക്കുക ആയിരുന്നു അവൻ ഒരു പുഞ്ചിരിയോടെ മറുപടി കൊടുക്കുകയും ചെയ്യുന്നു .

കാര്യം കഴിഞ്ഞപോ മനു അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും സ്പോർട്സ് മാസിക എടുത്തു നോക്കുവാൻ തുടങ്ങി

താങ്ക്സ് മനു ,,,,,,,,,,,,,,,,,,,,

വിമൽ ഓപ്പസിറ്റ് സോഫയിൽ ഇരുന്നു മനുവിനോട് ചിരിച്ചു കൊണ്ടുപറഞ്ഞു

അവൻ ഒന്ന് നേരെ നോക്കി നോ മെൻഷ൯ എന്ന് പറഞ്ഞു തന്റെ വായന തുടർന്ന്

വസുന്ധര താടിക്ക് കൈ കൊടുത്തു മനുവിനെ നോക്കി ഇരുന്നു ,,,

മനു തന്നെ ആണ് ഇപ്പൊ ഈ സാഹസങ്ങൾ കാണിച്ചത് എന്ന് വിശ്വാസമാകാതെ ,,,

അപ്പോളേക്കും അനുപമ ഒരു ട്രേയിൽ ചായ കൊണ്ട് വന്നു, പുറകെ കഴിക്കാൻ ഉള്ള പലഹാരങ്ങൾ ആയി ശോഭയും, ശോഭ അത് ടീപ്പോയിൽ വെച്ചു. അനുപമ ചായ ആദ്യം ദേവദാസിനു കൊടുത്തു, പിന്നീട വസുന്ധരക്കും പിന്നെ വിമലീനു നീട്ടിയപോ മനുവിന് കൊടുക്കുവാൻ പറഞ്ഞു

അവൾക്കു ഒരു ഭയവും ലജ്ജയും പോലെ, എന്നാലും മനുവിന്റെ അടുത്ത് ചെന്നു, അവൻ സീരിയസ് ആയി സ്പോർട്സ് മാസിക വായിക്കുക ആണ് ,,

ചായ ,,,,,,,,,,,,,,ലജ്ജയോടെ അനുപമ പറഞ്ഞു

ആ ………ആ ……………….ഓ ….ചായയോ

അവൻ അത് എടുത്തു അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു താങ്ക്യൂ …….പറഞ്ഞു

അവളുടെ മുഖത്തു ലജ്ജ നിറഞ്ഞു മുഖം തുടുത്ത പോലെ, അവൾ ചിരിചു തിരികെ നടന്നു

ഡൈനിങ് ടേബിളിൽ ട്രെയ്‌ വെച്ച് ശോഭയുടെ പുറകെ നിന്ന് മനുവിനെ നോക്കി നിന്ന്

മനു ,,,,ഇപ്പോ കോഴ്സ് കഴിഞ്ഞിലെ ,,,ഇനി എന്താ പ്ലാൻ ,,ശോഭ ചോദിച്ചു

ആന്റി ,,,ഞാൻ ഐ എൽ ടി എസ ഒന്ന് കോച്ചിങ്ങിന്പോകണം, അബ്രോഡ്‌ പി ജി ചെയണം എന്ന് ആഗ്രഹം ഉണ്ട്.

 

എപ്പോ …..ഇതൊക്കെ ആരോട് ചോദിച്ചിട്ടു ? ദേവദാസ് അത്ഭുതത്തോടെ ചോദിച്ചു

പപ്പാ ,,,ഞാൻ എന്നോട് ചോദിച്ചു ,,അപ്പൊ ഞാൻ തന്നെ എനോട്  പറഞ്ഞു, ഇങ്ങനെ ചെയ്യാൻ,

ഞാൻ പറഞ്ഞ പിന്നെ എനിക്ക് വേറെ ആരോടും ചോദിക്കണ്ടല്ലോ  ,,,,,അങ്ങനെ അല്ലെ പപ്പാ …

മനുവിന്റെ മറുപടി  കേട്ടപ്പോൾ എല്ലാവരും ചിരിച്ചു,,,പുറകെ മാറി അനുപമ തല താഴ്ത്തി ചിരിച്ചു

ശരി നിന്റെ ഇഷ്ടം പോലെ..നീ നീ പറഞ്ഞത്‌ തന്നെ കേട്ടാ മതി  ,,,,ദേവദാസ് അനുമതി കൊടുത്തു

അതെ പപ്പ,,ഞാൻ ഒരു കോച്ചിങ് സെന്ററിൽ പോയി അന്വേഷിച്ചു, അപ്പോൾ അവിടെ രാവിലെ എട്ടു മണി മുതല് പതിനൊന്നു മണി വരെ ആണ് കോച്ചിങ് ,,,ബാക്കി ഉള്ള സമയം ഞാൻ പപ്പയുടെ ഓഫീസിലേക്ക് വരാം ബിസിനസ് കാര്യങ്ങൾ എന്നെ കൂടെ ഒന്ന് പഠിപ്പിക്കണം ,,ഇനി ഞാനും പപ്പയെ സഹായിച്ചോളാ൦ …

അതുകേട്ടതോടെ അവന്റെ പപ്പയും മമ്മയും ഒരുമിച്ചു താടിക്കു കൈ കൊടുത്തു

മോനെ നിനക്കു വല്ല പ്രശ്നവും ഉണ്ടോ ??? പപ്പാ ചോദിച്ചു

എന്താ പപ്പാ …………..

നീ തന്നെ ആണോ ഈ പറയുന്നത് ………….ബിസിനസ് നോടൊക്കെ വെറുപ്പായിരുന്നല്ലോ നിനക്കു ,,,,,,,,,,,,,,,,,

അത് വിവരമില്ലാത്ത കാലത്തു ,,,കുറച്ചു ദിവസം കൊണ്ട് എനിക്കും വിവരം വെച്ച് പപ്പാ  അതല്ലേ …

മോനെ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ പപ്പ എന്തിനു൦ കൂടെ ഉണ്ട് ,,

ഞാനും ഉണ്ട് മനുകുട്ട ,,,,മമ്മയും പറഞ്ഞു

താങ്ക്സ് ,,,,,,,,,,,,,,,,,നമുക് വെയിറ്റ് ചെയ്യാൻ ഒന്നും നേരമില്ല കുറച്ചു സമയെ  ഉള്ളു, അതിൽ ചെയ്യാവുന്ന കാര്യങ്ങൾ ഒക്കെ ഭംഗി ആയി വൃത്തി ആയി ചെയ്യണം ,,,,അല്ലെ വിമലെ

ആ അതെ ,,,,,,,,,,,,,,,,വിമൽ ചിരിച്ചു കൊണ്ട് പറഞ്ഞു

നിങ്ങൾക് ഒരു കൊല്ലമേ സമയം ഉള്ളു കേട്ടോ വിമലെ

ഓ അത് കൂടുതലാ, ഞാൻ അതിനുള്ളിൽ ഒക്കെ റെഡി ആക്കും …

അതുമതി

പിന്നെ കരണത്തു നല്ല വേദന ഉണ്ടോ ?

ഹാ ,,,,,,,,,,,,അത്യാവശ്യത്തിനു …………

ഉണ്ടാകും ,,,,,കാരണം ഞാൻ അല്ല തല്ലിയത് …എന്റെ ഉള്ളിൽ ഞാൻ ആക്ടിവേട് ചെയ്തു വെച്ച രുദ്രൻ ആണ് അപ്പൊ സാമാന്യം വേദന ഉണ്ടാകും …………..

അത് സാരമില്ല ,,,ആ ഒരു കുറവ് എന്റെ മകന് ഉണ്ടായിരുന്നു, അത് മനു ആയി അങ്ങ് തീർത്തു ,,ശോഭ ചിരിച്ചു പറഞ്ഞു

മനു ഞാനും രുദ്രൻ ആയി അത് പകരം ചോദിച്ചു കൊളളാം കേട്ടോ :::വിമൽ പറഞ്ഞു

മനു ഒരു ചിരി അങ്ങ് ചിരിച്ചു ,,,,,,,,,,

വിമൽ രുദ്രൻ ആയ ,,,,,,,,,,,,,,,,,,,,,ഈ മനു മഹാരുദ്ര൯ ആകും നീലാദ്രിനാഥനായ മഹാമേരുവിന്റെ ഉടയോൻ ആയ മൃത്യുഞ്ജയമഹാരുദ്ര൯ ,,,,അത് വിമൽ താങ്ങില്ല

ആഹാ ,,,,,,,,,,,,,,,,എത്ര ഭംഗി ആയി ആണ് മനു സംസാരിക്കുന്നതു , മനു ശിവഭക്തൻ ആണോ ….ശോഭ തിരക്കി

സത്യത്തിൽ മൂപ്പരെ കുറിച്ച് എനിക്ക് വലിയ അറിവ് ഒന്നും ഉണ്ടായിരുന്നില്ല, പക്ഷെ അറിഞ്ഞു വന്നപ്പോൾ  ,,,,അങ്ങേരാണ് എനിക്ക് എല്ലാം ,,,,,,,,,,,,,അങ്ങേരുടെ മുകളിൽ എനിക്ക്  ഒന്നുമില്ല ,,ഇപ്പോ ഒരുപാട് ഇഷ്ടം ആണ് വലിയ സ്നേഹം ആണ് ,,,,,,,,,,,,,,,

അതുകേട്ടപ്പോള്‍ അനുപമയുടെ കണ്ണുകളില്‍ മനുവിനോട് ഒരു ആരാധന പോലെ….

ആണോ ,,,,,,,,,,,,,,,ദാ ,,,,,,,,,,,,,,,,,എന്റെ അനുമോള്ക്കും മഹാദേവന്‍  എന്നാ ജീവൻ ആണ് ,,,

അനുപമയെ ചൂണ്ടി ശോഭ പറഞ്ഞു

ആണോ അനുപമേ??? ,,,,മനു ചോദിച്ചു

ഹമ് ……………….അവൾ നാണിച്ചു തല താഴ്ത്തി പറഞ്ഞു .

അപ്പോൾ സെയി൦ പിച്ച് ,,ട്ടോ അനുപമേ …

മൂപ്പര് മുത്തല്ലേ….

 

ഹമ് ,,,,,,,,,,,,,,,,,,,,,,,,,,,വീണ്ടും അതെ പോലെ അവള്‍ മൂളി

പപ്പാ……………

എന്താ മനു ,,,,

പപ്പാ നമുക് ഈ ആഴ്ച ഒരു ട്രിപ്പ് അടിക്കണം ?

 

എങ്ങോട്ടു ?

പപ്പാ ഇത് എന്റെ ഒരു അന്വേഷണം ആണ്, ഒരു യാത്ര അതിൽ നിങ്ങൾ കൂടെ വേണം നമുക്ക് നീലാദ്രി പോകണം അതുപോലെ വൈകുണ്ഠപുരിയിലും പോകണം ഒരു മൂന്ന് ദിവസം മതിയാകും .

മോനെ അത് ഇവിടെ നിന്ന് ഒരുപാട് ദൂരമില്ലേ ?

അത് ഒരു രസമല്ലേ പപ്പ ….നമുക് പോകാം,,,,,,,മഹാരുദ്രനെ കാണണം, അതുപോലെ വൈകുണ്ഠനാഥനെയും ,,,നമുക്ക് പോകാം പപ്പാ ………

ശരി ,,,എന്ന വരുന്ന വെള്ളി പോകാം ,,,,,,,എന്താ അത് പോരെ

ആ അതുമതി ..

അല്ല ഈ നാട്ടിൽ ഇത്രയും അമ്പലങ്ങൾ ഒക്കെ ഉണ്ടായിട്ടു നിനക്കെന്താ നോക്കെത്താ ദൂരത്തുള്ള ഈ അമ്പലങ്ങളോട്  പ്രിയം ,,,,,,,വസുന്ദര ചോദിച്ചു.

ഞാൻ പറഞ്ഞില്ലെ മമ്മ ,,,എന്റെ ഉള്ളിലെ ഒരു രുദ്രനെ കുറിച്ച് ,,ആ രുദ്ര൯ പോയ വഴികൾ ആണ് അതൊക്കെ അപ്പൊ എനിക്കും പോകണം എനിക്കും അറിയണം ,,,,

പൊന്നു ശോഭേ ….എന്ത് മാജിക് ആണോ നടന്നത്, കുറച്ചു നാൾ വീട്ടിൽ നിന്നും മാറി എവിടെയോ പോയി ഒറ്റക് താമസിക്കുക ആയിരുന്നു ,,,,അമ്പലത്തിൽ പോകാൻ പറഞ്ഞാൽ ജന്മം ചെയ്താൽ പോകാത്തവൻ ആയിരുന്നു ഇപ്പൊ കണ്ടില്ലേ …വസുന്ധര അവിശ്വസനീയതയോടെ പറഞ്ഞു.

മമ്മ അത് പണ്ട് ,,,ഇപ്പൊ ഞാൻ പഴേ ആൾ അല്ല, ഞാൻ ഉണ്ടല്ലോ സ്മാർട്ട് അല്ലെ ,,,ഇപ്പൊ എനിക്ക് നല്ല ധൈര്യവും എന്തും നേരിടാനുള്ള കരുത്തും ഉണ്ട് അത് മാനസികമായും ശാരീരികമായും ,,,ഞാൻ ഇപ്പോൾ ആണ് ശരി ആയ വഴിയിൽ ആയതു ,,,ഇതിനു മുൻപ് എന്റെ മനസ്സിൽ കുറെ കറകൾ ഒക്കെ ഉണ്ടായിരുന്നു അതെല്ലാം കഴുകി ഇപ്പൊ വെള്ള പേപ്പറു പോലെ ആയി ,,,

അല്ലെ ,,,,വിമലെ ….നീ പറ ഞാൻ സ്മാർട്ട് അല്ലെ ?

വിമൽ ചിരിച്ചു കൊണ്ട് പറഞ്ഞു സ്മാർട്ട് ബോംബ് ആണ് …..

യു മീൻ എ കൈൻഡ് ഓഫ് ആർ ഡി എക്സ് ???? മനു ചോദിച്ചു

അതുക്കും മേലെ ……………വിമൽ പറഞ്ഞു

അതുക്കും കീഴെ മതി ,,കാരണം ആർ ഡി എക്സ് വേറെ ഒരാൾ ആണ് രുദ്ര൯ ,,,ഞാൻ അതിനു കീഴെ നിന്നോളാ൦

ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ അമ്മയുടെ പിന്നിൽ ചാരി ചുമലിൽ കൈ വെച്ച് അനുപമ ശബ്ധമില്ലാതെ ചിരിക്കുക ആണ് ..

മനു ,,,അനുപമയെ നോക്കി ,,,,,അവള്‍ ആ നോട്ടം കണ്ടു വീണ്ടും മുഖം കുനിച്ചു.

അനുപമേ ,,,,,,,,,,,,,,,,,,,,നീ പറ ………….ഞാന്‍ സ്മാ൪ട്ടല്ലെ ………?

അവള്‍ ഹും…………………..എന്ന് മൂളി ലജ്ജയോടെ

അല്ലെങ്കിൽ വലിയ വായാടി ആണ് ,,,നീ എന്താ മനുവേട്ടനെ കണ്ടപ്പോ ഇത്രക്കും നാണം അവൻ നമ്മുടെ കുട്ടി തന്നെയാ ,,ട്ടോ ,,,,,,,,,,,,,,ശോഭ അനുപമയോട് പറഞ്ഞു

മോക്ക് എത്ര വയസായി ………….വസുന്ധര ചോദിച്ചു

അവൾക്കു ഇരുപതു  ഇപ്പോ ബി സി എ പഠിക്കുക ആണ് .. ശോഭ മറുപടി പറഞ്ഞു

എന്ന നമുക് ഇറങ്ങാം ദാസേട്ടാ …

ഹ ,,,,,,,,,,,,,,,,,ഇറങ്ങാം …

അപ്പോൾ ഞങ്ങൾ ഇറങ്ങുക ആണ് ….എല്ലാം ഭംഗി ആയല്ലോ ഭഗവാനെ ,,,,

അവ൪ എഴുന്നേറ്റു ,,

മനു താഴെ കിടന്നിരുന്ന ഉറക്ക ഗുളിക വാരി എടുത്തു ,,,

ഇതെന്തിനാ മനു ,,,,വിമൽ ചോദിച്ചു

ഏയ് ……..തനിക് ഇത് പിന്നേം കഴിക്ക൯ തോന്നിയ പ്രേരണകുറ്റത്തിന് ഞാൻ അകത്താകും അതോണ്ടാ

അതുകേട്ടു എല്ലാവരും ചിരി തുടങ്ങി.

പിന്നെ വിമലെ ഇന്ന് തന്നെ പോയി ആ മുടി വെട്ടി ആ ഊള താടി വെട്ടിക്കളയു ….. കണ്ടിട്ട് നനക്കാതേം കുളിക്കാതെ൦ ഇരിക്കുന്ന പോലെ ഉണ്ട് ,,,ദേ എന്നെ പോലെ ടിപ്പ് ടോപ് ഒക്കെ ആയി നടക്ക്

വിമൽ ചിരിക്കുക മാത്രം ചെയ്തു

ഇതൊക്കെ കേട്ട് ഒരാൾ കുണുങ്ങി ചിരിക്കുന്നുമുണ്ട് ,,,നമ്മുടെ അനുപമ  …അവൾക് മനുവിനെ എന്നായി ബോധിച്ചു

അവർ അവിടെ നിന്നും ഇറങ്ങി സമയ൦ പോലെ ഒരു ദിവസ൦ അവരുടെ വീട്ടിലേക്കും ക്ഷണിച്ചു.

അവർ പുറത്തേക് ഇറങ്ങി …

പപ്പ ചാവി താ ഞാൻ വണ്ടി എടുക്കാം ,,,

അയാൾ ചാവി മനുവിന് കൊടുത്തു ..

മനു കാർ വളച്ചു

എല്ലാരും കാറിൽ കയറി

പോകാണ് എന്ന് പറഞ്ഞു

വണ്ടി മുന്നോട്ടു എടുത്തു

മനു മിററിൽ നോക്കിയപ്പോ അനുപമ ടാറ്റ തന്നു കൊണ്ടിരിക്കുന്നു അവൻ ജസ്റ്റ് വിൻഡോ താഴ്ത്തി കൈ പുറത്തേക് ഇട്ടു ടാറ്റ കൊടുക്കുന്ന പോലെ ആക്ഷൻ കാണിച്ചു ,,,,

അതുകണ്ടു അനുപമയുടെ മുഖത്ത് ലജ്ജ കുളിർചന്ദനമായി പെയ്തിറങ്ങി ചുണ്ടിൽ ഒരു മൂകസ്മിതത്തോടെ

<<<<<<<<O>>>>>>>>

108 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. *വിനോദ്കുമാർ G*❤

    അങ്ങനെ എട്ടാം ഘട്ടം കഴിഞ്ഞു ഹർഷൻ bro മനുവിന്റെ മാറ്റം സൂപ്പർ ആയിരുന്നു സത്യത്തിൽ മനു വും കുടുംബവും യാത്ര പോയത് പോലെ എനിക്കും അപ്പുവിന്റെ വഴിയിൽ കൂടി പോകാൻ തോന്നി ശ്രീ ശൈലം ആ ഭാഗങ്ങൾ വായിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ സങ്കടം നിറയും എനിക്ക് അറിയില്ല bro ഞാൻ ഇനിയും ഈ കഥ തുടക്കം മുതൽ വീണ്ടും വായിക്കും ഈ കഥ പുസ്തക രൂപത്തിൽ ഇറങ്ങി എങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഹർഷൻ bro ഏപ്രിൽ വരെ പോകാതെ കുറച്ചു നേരത്തെ ബാക്കി കഥ തന്നുടെ ബാക്കി വായിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്

    1. March 11…
      Varum bro..

      1. *വിനോദ്കുമാർ G*❤

        Thanks bro കാത്തിരിക്കുന്നു ❤

        1. 20
          21 bhagangal
          March 11.shivarathri

          1. *വിനോദ്കുമാർ G*❤

  3. വിഷ്ണു?

    ഹർഷാപ്പി??

    ഇൗ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു..?അവസാനം മാത്രം എന്നെ തകർത്തു കളഞ്ഞു….?

    .ആദ്യം തന്നെ മാലിനി അമ്മ പറയുന്നത് പോലെ അത് അവന്റെ അഹങ്കാരം അല്ല…..ആദിശങ്കരൻ ആണ്??.മാറ്റങ്ങൾ വന്നു തുടങ്ങിയ പഴയ ആദിശങ്കരൻ.

    നമ്മുടെ ബാലു ചേട്ടനെ എടുത്ത് ഉമ്മ വച്ച സീൻ..അത് കഴിഞ്ഞ് ആണേൽ തെറിടെ പൂരം..അതിന്റെ ഓക്കേ ഹാങ്ങോവർ ഉള്ള കൊണ്ട്.ഇന്നലെ
    കുറച്ച് പ്രശ്നങ്ങൾ ഓക്കേ ഉണ്ടായി.മനു ആണ് എന്റെ ഹീറോ?.

    ബാലു ചേട്ടന്റെ വാക്കുകൾ ഒരു കഥ അത് ആണെങ്കിൽ കൂടി ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി തന്നു..അതാണല്ലോ മനു അവന്റെ ജീവിതവും മറ്റുള്ള ആളുകളുടെ അവസ്ഥകളും അവനേകൊണ്ട് കഴിയുന്നത് പോലെ മാറ്റി കൊടുത്തത്.. ആ സീൻ ഓക്കേ വളരെ ഇഷ്ടമായി.❤️

    അനുപമ…പാവം രാഹുൽ??.sed ആക്കി വിട്ടല്ലോ അവനെ.

    ഇവിടത്തെ അനുപമ എനിക്ക് ഒരുപാട് ഇഷ്ടമായി…പാവം കുട്ടി…നമ്മുടെ മനുവിനെ ഒരു നോട്ടം ഉള്ളപോലേ തോന്നുന്നുണ്ട്..പാവം ഒരു തെപ്പ്‌ കിട്ടി ചാവാൻ പോയ ആളാണ്.ഇനിയും പാവത്തിനെ ചത്തിക്കല്ലെ..അനുപമ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അറിയാം കേട്ടോ…?.മനുവും അനുപമയും നല്ല ഒരു ജോഡി ആവും എന്ന് തോന്നുന്നു..❤️

    മനു കരയുന്ന സീൻ..അവൻ എത്രത്തോളം ഇഷ്ടമാണ് മനുവിനെ എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം..പാവം ഇതെല്ലാം വെറും ഒരു കഥ ആയിരുന്നു എന്ന് പറഞ്ഞ സമയം ഒരുപാട് സങ്കടപ്പെട്ടു പോയി..അത്രക്ക് ഇഷ്ടം അല്ലേ ആദിയേ…

    മനു പോയിട്ടുള്ള അതെ സ്ഥലങ്ങളിൽ പോവാനും ഓക്കേ കാണിച്ച ആ താൽപര്യം തന്നെ അവന്റെ മനസ്സിൽ എപ്പോളും ആദി ഉണ്ടെന്ന് മനസ്സിലാക്കി തന്നു.പിന്നെ ബാലു പറഞ്ഞത് ഓക്കേ സത്യം ആണോ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹവും ഇല്ലാതില്ല..

    ഫോൺ മറന്നു വച്ച് തിരികെ ചെല്ലുന്ന ആ സീൻ വായിച്ചപ്പോ എനിക്ക് മനസ്സിൽ എന്തോ തോന്നി..ഇനി ഇതെങ്ങാനും ആണോ ആ ഹോട്ടൽ എന്ന്…?
    അപ്പോ തന്നെ നമ്മുടെ കടക്കാരൻ ചേട്ടൻ പറഞ്ഞ ആ സംഭവം അതിനെ കുറിച്ച് കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ ..ഇൗ രോമാഞ്ചം എന്ന് പറഞ്ഞ സാധനം ആണ് ??.

    ഇൗ ഭാഗത്ത് പുതിയ ആളുകൾ വരുന്നുണ്ട്.എനിക്ക് അധികം എല്ലാവരെയും മനസ്സിലായില്ല എങ്കിലും അതൊക്കെ വായിച്ചു.

    ശിവാനി,ശങ്കരൻ .രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി . ശിവാനിയെ ആ ചെകുതന്മാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആ സീൻ വായിച്ച് കുറച്ച് സങ്കടം വന്നു..പക്ഷേ അപ്പോ തന്നെ നമ്മുടെ കാള കുട്ടൻ വന്നില്ലേ രക്ഷിക്കാൻ..അത് സാധാരണ കാള അല്ലല്ലോ..?.അവന്മാരെ എല്ലാം കുത്തി കൊന്നു കളഞ്ഞില്ലെ അവൻ?.

    ലക്ഷ്മി അമ്മ അപ്പുവിനെ ഓരോ തവണയും രുദ്രാ…റുദ്രദേവാ…എന്നൊക്കെ വിളിക്കുന്ന സമയത്ത് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് ഉണ്ടാവുന്നത്..അതൊക്കെ ആണ് അപ്പുവിനെ ആദിശങ്കരൻ ആക്കി മാറ്റാൻ കാരണം.

    പിന്നെ ഇപ്പൊ പൊന്നു അവള് ആരാധിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്നത് ഒരേ ഒരാളെ ഒള്ളു ല്ലോ..അത് ഏതായാലും നമ്മുടെ അപ്പുവിനെ അല്ല..മറ്റവനെ..അവനെ ആണ് എനിക്ക് കലിപ്പ് മാത്രം തോന്നിക്കുന്ന രഞ്ജൻ..അവനെ എനിക്ക് ഇഷ്ടമല്ല..അവൻ ഇവരുടെ ഇടയിൽ വന്ന ആ നിമിഷം മുതൽ അവനെ വറുത്ത് പോയതാണ്..രഞ്ജൻ,പാറു തമ്മിൽ ഉള്ള സീൻ ഓക്കേ പെട്ടെന്ന് ഒന്ന് കഴിഞ്ഞാൽ മതി എന്ന് വച്ചാണ് വായിക്കുന്നത്.?

    പിന്നെ ഒരുപാട് ഇഷ്ടപെട്ട മറ്റൊരു പുതിയ ആള് കൂടെ വന്നല്ലോ .നമ്മുടെ ഹരിത കുട്ടി?.
    ഹോമകുന്ധത്തിൽ നിന്ന് കട്ടൻചായ ഉണ്ടാക്കുന്നതും,ബിസ്കറ്റ് ചുട്ട് തിന്നുന്ന ഓക്കേ വായിച്ച് ചിരിച്ച് പോയി?.ആള് ഒരു കുറുമ്പ് ആണെങ്കിൽ കൂടി നമ്മുടെ ആദിക്ക് ഇപ്പൊ ഒരു പെങ്ങളെ കൂടെ കിട്ടിയല്ലോ….?.

    അത് അങ്ങനെ ചിരിച്ച് ചിരിച്ച് വന്നപ്പോ ആണല്ലോ നമ്മുടെ മത്തായിച്ചൻ ഒരു കിടു പാട്ടും ആയിട്ട് വന്നത്.എന്റെ പൊന്നു റൊമാൻസ് അല്ലയിരുന്നോ..ഒന്നും പറയാനില്ല ..ഇളവരുടെം ഇടി കിട്ടിയല്ലോ …ഇപ്പൊ സമാധാനം ആയല്ലോ??.

    തിരികെ വന്ന ഇപ്പൊൾ ഉള്ള ആദിശങ്കരൻ ആണല്ലോ.അപ്പോ ഒന്ന് നോക്കിയും കണ്ടും ഓകെ വേണം കളിക്കാൻ..എടുത്ത് 5 അം നിലയിൽ നിന്ന് താഴെ ഇട്ട് കളയും.അറിയാലോ ആദി ആരാണെന്ന്…

    ഇൗ നീർക്കോലി ഓക്കേ എന്റെ നേരെ വന്നാൽ അറുത്തു കളയും ഞാൻ❤️??.രാജാ ശേഖരൻ വരെ ഒന്ന് പതറി പോയ നിമിഷം.. രോമാഞ്ചം ?.

    പിന്നെ ആരാണ് ഇൗ ഹോമം ഓക്കേ നടത്തുന്നത് എന്ന് മാത്രം കിട്ടിയില്ല.എന്തിനാണ് ആ പാവം പെൺകുട്ടിയെ ബലി ദർപ്പണം ചെയ്തത്.. ആ ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി..പാവം.എത്രത്തോളം വേദന സഹിച്ച് കാണും.?

    പിന്നെ പറയേണ്ടത് പാറു സ്വപ്നം കാണുന്നത് ആണ്.പാവം അപ്പു ആണ് അവളെ രക്ഷിക്കാൻ വരുന്നത് എപ്പോളും ..എന്നാലും കള്ള കൃഷ്ണൻ ഇതേവരെ ആ മുഖം ഒന്ന് കാണിച്ച് കൊടുത്തു പോലും ഇല്ല?.സ്വപ്നത്തില് രഞ്ജൻ ആണ് പാറു ഉദ്ദേശിക്കുന്നത്..പക്ഷേ സത്യം അവള് എന്നെങ്കിലും മനസ്സിലാക്കിയാൽ അന്ന് അവള് അപ്പുവിനെ സ്നേഹിക്കും എന്ന് തോന്നുന്നു പക്ഷേ ഇൗ രഞ്ജൻ പാറുവും ആയിട്ട് എന്ത് ബന്ധം ആണെന്ന് ഇതവരെ അറിയാത്ത സ്ഥിതിക്ക്….എനിക്ക് അറിയില്ല?.അവനെ ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് തന്നെ

    1. വിഷ്ണു?

      രഞ്ജൻ പറയുന്നത് കേൾക്കുന്ന ആ സീൻ എന്നെ അങ്ങ് കൊന്നു എന്ന് പറയാം…?.

      സംഭവങ്ങൾ ഓക്കേ മറ്റൊരു രീതിയിൽ ആണല്ലോ പോവുന്നത്..അടുത്ത ഭാഗം വയികട്ടെ എന്നിട്ട് നോക്കാം…
      ഒരുപാട് സ്നേഹത്തോടെ….❤️

  4. മഹാദേവന് നന്ദി ❤️
    ————

    ഈ പാർട്ടിന്റെ തുടക്കം തന്നെ ഉഷാർ ആയിരുന്നു, എന്താ പറയുക മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ പീക്ക് മോട്ടിവേഷൻ, കഴിഞ്ഞ പാർട്ട്‌ തീർന്നപ്പോ കിട്ടിയ ആ മോട്ടിവേഷൻ അത് വായിച്ച തീർന്ന ദിവസം എവിടെയോ മാഞ്ഞു പോയി അത് തിരിച്ചു കിട്ടി, അതിന്റെ ഇരട്ടി ആയി.

    ആദി ആ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്ന സീൻ ഞാൻ സ്ലോ മോഷനിൽ മനസ്സിൽ കണ്ടു, അത്രക്ക് തഗ് ആയിരുന്നു, 10-20 ആയിരം രൂപയല്ല, 2 ലക്ഷം ആണ് എനിക്ക് ഇന്നലെ നടന്ന സംഭവത്തിന് പേരിൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത് ?

    താൻ ഇത്രേം കാലം സ്വരൂപിച്ച അല്ലെങ്കിൽ കഷ്ടപ്പെട്ട ആ അഭിമാനം അല്ലെകിൽ ആത്മാർഥത താൻ തന്നെ വെറുക്കുന്നത് അല്ലെകിൽ തന്നെ കൊറച്ചു കാണുന്ന, പുച്ഛിച്ചു കാണുന്നവരുടെ മുൻപിൽ വെച്ച അവർക്ക് കാണിച്ചു കൊടുത്ത ആ സീൻ, അത് ഒരു ഒന്നൊന്നര ഫ്രെയിം ആയിരുന്നു ???

    അത് കഴിഞ്ഞ് മനു അവന്റെ ex-കാമുകിയെ വിളിച്ചു പറഞ്ഞത് ഹെവി സാദനം ആയിരുന്നു, സത്യം പറഞ്ഞ മനു പറഞ്ഞ പോലെ അവൻ ശെരിക്കും ആദിശങ്കരൻ ആയി മാറുകയായിരുന്നു, അവനെ നോവിച്ചതിനു എണ്ണി എണ്ണി അവൻ അവൾക് കൊടുത്തു ?

    // കോടിക്കണക്കിന് ബീജങ്ങളിൽ നിന്ന് ഒരേ ഒരെണ്ണം എല്ലാത്തിനെയും തോൽപ്പിച്ചു പോയി അണ്ഡത്തിൽ ചെന്ന് ആണ് നമ്മൾ ഓരോരുത്തരും ഉണ്ടായതു, അതിന്റെ അർഥം എന്താ ജന്മം കൊള്ളുന്ന നേരതു പോലും കോടിക്കണക്കിനു പ്രശ്ങ്ങൾ ആണ് അതിനെ ഒക്കെ ഭേദിച്ച് ആണ് ഒരു ബീജം അണ്ഡത്തിൽ ചേർന്ന് നീയും ഞാനും ഒക്കെ ഉണ്ടായതു //

    ഇതിലും നല്ല ഒരു ഉദാഹരണം കൊടുത്ത് ഒരാള് മോട്ടിവേറ്റ് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, അത്രക്ക് പിക്ചർ പെർഫെക്ട് ആയിരുന്നു മനു വിമലിനെ ഉപദേശിച്ച ഓരോ വാക്കുകൾ. ഇംഗ്ലീഷിൽ ഇങ്ങനെ പറയാം…

    “I told these exact same lines to my cat. Now he’s a Tiger.”

    അതുപോലെ ആയിരുന്നു ആ മോട്ടിവേഷൻ സ്പീച് അല്ലെങ്കിൽ മനുവിന്റെ വാക്കുകൾ. ??

    പിന്നെ എനിക്ക് നാലെണ്ണം നിങ്ങളോട് പറയാൻ ഉള്ളതാ, നിങ്ങക്ക് വേറെ ഒരു പേരും കിട്ടിയില്ലേ വിമലിന്റെ അനിയത്തിക്ക് ഇടാൻ, കോപ്പിലെ അനുപമ, അത് വായിച്ചപ്പോ എനിക്ക് എന്റെ ആദ്യ പ്രേമം ആണ് ഓർമ വന്നേ, ഞാൻ മറക്കാൻ സ്രെമിക്കുന്ന പ്രേമം, പേരിനു ചെറിയ വ്യത്യാസമേ ഒള്ളു അനുപമക്ക് പകരം അനുപ എന്നായിരുന്നു പേര് എന്ന് മാത്രം, ഹോ കോപ്പ്, പോരാത്തതിന് ഈ കഥയിലെ അനുപമ പഠിക്കുന്നത് BCA, ഞാനും പഠിക്കുന്നത് BCA, അത് തമ്മിൽ ബന്ധം ഇല്ല, പക്ഷെ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ കൂടെ കീറി വന്നപ്പോ ഹോ വല്ലാത്ത ഒരു ഇതായിരുന്നു..സത്യം പറഞ്ഞ എന്റെ ആദ്യ പ്രേമം പൊളിയാൻ കാരണം ഞാൻ തന്നെ ആണ്, എനിക്ക് നേരിട്ട് പോയി പറയാൻ ഉള്ള ഗാറ്സ് ഇല്ലായിരുന്നു, പോരാത്തതിന് അവൾ ഈ കാര്യം അറിഞ്ഞത് എന്റെ ഫ്രണ്ടിസ്ന്റെ കളിയാക്കൽ വഴി, തോലഞ്ഞില്ലേ എല്ലാം, ആ അത് പോട്ടെ, അതൊക്കെ ഞാൻ മറക്കാൻ ശ്രെമിക്കുന്നതാ, അതാണ് അത് വായിച്ചപ്പോ എന്തോ പോലെ തോന്നി ??

    മനു നീങ്ക RDX താൻ, അത് വിമൽ പറയണ്ട കാര്യം ഇല്ല മോനെ, ഞാൻ സമ്മതിച്ചു തരുന്നു, ആ പോർഷൻ ഹെവി ആയിരുന്നു ??

    അനുപമ മനു സീൻസ് ഒക്കെ ഞാൻ മാക്സിമം എൻജോയ് ചെയ്യാനും മനസ്സിൽ നിലനിർത്താനും നോക്കി, കാരണം എനിക്ക് രഞ്ജൻ പാറു ലവ് വെറുപ്പാണ്, അത് മായ്ക്കാൻ ഞാൻ ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ???

    മനു കണ്ണാടിയിൽ നോക്കി പറയുന്ന സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി, അവൻ പ്രതിയെ എത്രത്തോളം സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്ന് കാട്ടി തരുന്ന പോർഷൻ ആയിരുന്നു അത്, അതിൽ അവൻ മനു എന്നത് സങ്കൽപം ആണോ എന്ന് വ്യാകുലപ്പെടുന്നത് തന്നെ മതി കണ്ണ് നിറഞ്ഞു പോകാൻ, ഒരുപാട് സങ്കടം തോന്നി അവന്റെ ആ സംശയം നിറഞ്ഞ മുഖത്തു നിന്ന് പ്രകടമായ സങ്കടം ??

    മനു നീലാദ്രി പോകുന്ന ട്രിപ്പ്‌ എനിക്ക് വളരെ ഇമോഷണൽ ആയിരുന്നു, സത്യത്തിൽ മനു അമ്പലത്തിൽ ആതിയെ പറ്റി ആലോചിച്ച നിക്കുന്ന ആ സീൻസ് അത് ഞാൻ മനു കാണാതെ മനുവിന്റെ അടുത്ത നിന്ന് അനുഭവിച്ചത് പോലെ എനിക്ക് തോന്നി, മനു അറിയാതെ അവന്റെ അടുത്ത നിന്ന് അവൻ ആദിയെ ഓർക്കുന്നതും ഒക്കെ ഞാൻ അവന്റെ അടുത്ത നിന്ന് കണ്ടപോലെ ????

    പിന്നെ നിങ്ങൾ എഴുതിയില്ല, മനു കാണുന്നതായി, ആദ്യം മാലിനി അമ്മ വിളിച്ചപ്പോ ആദി അമ്പലത്തിലേക്ക് ഇല്ല എന്ന് പറഞ്ഞു, പക്ഷെ അത് പൊന്നുവിന് വേണ്ടി ആണെന്ന് പറഞ്ഞപ്പോ അവൻ ഓടി ചെന്ന് കാലു കഴുകി എന്ന് പറഞ്ഞതൊക്കെ മനു കാണുന്നതായി, അതൊക്കെ എന്തോ ഹോ, എന്താ പറയുക, എന്റെ സ്വന്തം മെമ്മോറിയൽ നിന്നും ഞാൻ ഓർത്തു എടുത്തു ഞാൻ കണ്ട പോലെ എനിക്ക് തോന്നി, അതുപോലെ തന്നെ ആ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, മാലിനിക്കും, പാറുവിനു, അപ്പുവിനും പകരം, ശോഭയും, അനുപമയ്ക്കും, മനുവും കേറുന്ന സീൻ ഒക്കെ കണ്ണ് നിറച്ചു കളഞ്ഞു, നേരത്തെ പറഞ്ഞെ പോലെ നേരിട്ട് കാണുന്ന അനുഭൂതി ????

    ആകെ വ്യത്യാസം ഉണ്ടായത്, അന്ന് ആ സ്റ്റെപ് കേറുമ്പോൾ കയ്യിൽ പിടിക്കാൻ ആഗ്രഹവും സന്തോഷവും ഉണ്ടായതു ആണായ ആതിക്ക് ആണേൽ, ഇപ്പൊ സന്തോഷവും കുളിരും തോന്നിയത് പെണ്ണായ അനുപമക്ക് ആണ് ❤️?

    ആയ യാത്രയിൽ ഏറ്റവും ഒരേ സമയം രോമാഞ്ചം വന്നതും കണ്ണ് നിറഞ്ഞതും പുഞ്ചിരി വിടർന്നതും ആയ സീൻ എന്ന് പറഞ്ഞാൽ ആ ഹോട്ടലിൽ വെച്ച മനു മൊബൈൽ മറന്നതും അത് എടുക്കാം ചെന്നപ്പോ അവൻ ചോദിച്ച ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം സെക്കന്റ്‌ കൊണ്ട് മാറി ശെരിക്കും ആദി അവിടെ വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ ചേട്ടൻ അവനെ പുറകിൽ നിന്ന് വിളിച്ചു സ്വയം തിരുത്തി പറഞ്ഞതും ആണ്, അത് ഒരു രക്ഷേം ഇല്ലായിരുന്നു ??❤️??

    ശിവാനിയെയും ശങ്കരനെയും ഒരുപാട് ഇഷ്ടാപെട്ടു, നേരത്തെ ഞാൻ സൂചിപ്പിച്ച പോലെ മനുവിന്റെയും അനുപമയുടെയും പ്രേമം അല്ലെങ്കിൽ അവര് രണ്ടു പേരെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു രഞ്ജനെയും പർവതിയെയും മറക്കാൻ, അതുപോലെ തന്നെ ശിവാനിയെയും ശങ്കരനെയും ഒരുപാട് സ്നേഹിച്ചു അത് ആത്മാർത്ഥമായും പിന്നെ രഞ്ജൻ പാർവതി ബന്ധം മറക്കാൻ കൂടി ?

    ശിവ നാമം ശിവാനി ഉരുവിട്ടപ്പോൾ രോമാഞ്ചത്തിനൊപ്പം ആദിയുടെ മുഖം ആണ് മനസ്സിൽ വന്നത് ഹ്ഫ്‌, എന്റെ മോനെ ???

    സ്പൈഡര്മാന് സ്പൈഡർ സെൻസ് ഉള്ള പോലെ നമ്മടെ ആതിക്ക് ശങ്കരൻ സെൻസ് ഉണ്ട് മോനെ ???❤️❤️

    കാള ശിവലിംഗത്തില് ചോര സമർപ്പിച്ച സീൻ, ഹ്യൂയോ അത് പൊളി സാദനം ആയിരുന്നു ?

    പിന്നെ ലക്ഷ്മി അമ്മ എപ്പോഴും ആതിയെ രുദ്ര എന്ന് എപ്പോ വിളിച്ചാലും, അറിയാതെ ഞാൻ കോരി തരിച്ചു പോകും, ഹോ ????

    ഹരിത കൊച്ചു കൊള്ളാം, ഹോമകുണ്ഡത്തിൽ കട്ടൻ ചായ ഉണ്ടാക്കുന്നവൾ, ബിസ്ക്കറ്റ് ചുറ്റും എടുക്കുന്നവൾ ???????

    പിന്നെ വൺ ഓഫ് ദി സ്‌ട്രൈക്കിങ് മൊമെന്റ്‌സ്‌ ഓഫ് ദിസ്‌ പാർട്ട്‌ ആയി എനിക്ക് തോന്നിയ ഒരു സീൻ ആണ്, ചെലപ്പോ എനിക്ക് മാത്രമേ തോന്നി കാണുവോള്ട്ടോ, ആദി അവന്റെ ആ സായി ആശ്രമത്തിലെ പ്രോജെക്ടിനെ പറ്റി മാധവൻ നമ്പ്യാർ എന്നാ സ്പോണ്സറോഡ് വിവരിക്കുമ്പോ, ഭക്ഷണത്തെ പറ്റി പറയും, നമ്മൾ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ ഉള്ള മായങ്ങൾ, അത് കേക്കുമ്പോ എന്റെ മനസ്സിൽ ആദ്യം വന്നത് അപ്പൊ ആദി എന്താണ് കഴിക്കുന്നേ എന്ന്, അവൻ ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് അവൻ ഇത് തന്നെ ആണോ കഴിക്കണേ അല്ലെങ്കിൽ ഭക്ഷണ കാര്യത്തിൽ ഇതുപോലെ ശ്രെദ്ധ പുലർത്താറുണ്ടോ എന്ന്, അതെ, എനിക്ക് ആ സമയത്ത് ഓർമ വന്നത് അന്ന് ആദിയും പാറുവിന്റെ കസിൻസ് ആയി ട്രിപ്പ്‌ പോയപ്പോൾ അവൻ ആദിവാസി ഫുഡ്‌ ഉള്ള ഹോട്ടലിൽ കേറി കഴിച്ചത് ഓർമ വന്നത്, അതാണ് പെട്ടന് എനിക്ക് ഓർമ വന്നത്, ചെലപ്പോ ഞാൻ പറഞ്ഞ പോലെ എനിക്ക് മാത്രം തോന്നിയത് ആകും, പക്ഷെ പറയാതെ വയ്യ, വെൽ റിട്ടൺ ബ്രോ ????

    മത്തായിച്ചന്റെ പട്ടു, വയറിനകത് ഗ്യാസ് ഒരു പ്രശ്‌നം, എന്റെ മോനെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിച്ചു കൊല്ലുന്നേ, ചിരിച് ഊപ്പാട് വന്നു ???

    അത് കഴിഞ്ഞ് ഓഫീസിൽ വെച്ച അവന്റെ അച്ഛനെ ചൊറിയാൻ വന്നവനെ കഴുത്തിനു കുത്തി പിടിച്ചു അടിച്ച ഡയലോഗ് “ഇനി എനിക്കിട്ട് മെക്കിട്ടുകേറാൻ വന്നാൽ തല്ലുകയല്ല, വള കീറി കളയും ഞാൻ”, രോമാഞ്ചിഫിക്കേഷൻ ഫുൾ ഓൺ ?⚡️??

    ഈ കഥയിൽ ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക് അല്ലെങ്കിൽ തലക്കെട്ടു ആണ് “അന്ന് കോളേജിൽ”, അത് കാണുമ്പോ വെറുപ്പ ആണ്, കാരണം ഇനി വരാൻ പോകുന്നത് ആ തൊലിഞ്ഞ പ്രേമം ആകും പാർവതിയും ആ മറ്റേ ക്ണാപ്പനും തമ്മിൽ ഉള്ള ഒന്നിനും കൊള്ളാത്ത പ്രേമം തോൽവി ???

    മുദ്ദുഗാരെ യശോദ, ആ പട്ടു കേട്ടപ്പോൾ വല്ലാത്ത കുളിർ ആയിരുന്ന്, എന്ത് രസം ആയിരുന്നു ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു മോനെ ?❤️

    രഞ്ജനും ആയി എത്ര സീൻ ഉണ്ടായി പാർവതിക്ക് ഈ കഥയിൽ, എന്നിട്ട് കൂടി ഒരൊറ്റ സീൻ കൊണ്ട് പാർവതിയും ആ മുഖം അറിയാത്തവനും (ആദി ശങ്കരൻ) ഉള്ള സീൻ കടത്തി വെട്ടി കളഞ്ഞു, ഹോ ഒരു ഒന്ന് ഒന്നര സാദനം, വേറെ മൂഡ് വല്ലാത്ത സന്തോഷം തോന്നി അത് വായിച്ചപ്പോ, അവന്റെ മുഖത്തെ വിഷമം തിരിച്ചു അറിഞ്ഞു അവൾ കരയുന്നത്, അവളെ എടുത്തുകൊണ്ടു നടക്കുന്നത്, ഇതൊക്കെ കുളിരു കോരി പോയി ഹോ ?????

    കോപ്പ് ആ സീൻ കഴിഞ്ഞ് അപ്പൊ തന്നെ നിങ്ങള് എന്തിനാ മനുഷ്യ രഞ്ജൻ കോന്തനെ എടുത്ത് ഇട്ടത്? അവന്റെ ആ പേര്, അവനെ മറന്ന ആണ് പാർവതി സ്വപ്നം കണ്ടത് എന്ന് പറഞ്ഞിട്ട് തോലച്ചില്ലെടാ നീ, ആ സീൻ വായിച്ച മൂഡ് കംപ്ലീറ്റ് പോയി..

    .. പോരാത്തതിന് തീരുമ്പോ മുടിയൻ ആയിട്ട് ചീഫ് ഗസ്റ്റ് ആ എരണം കെട്ടവൻ തന്നെ വന്നു, ഞാൻ കരുതി ആ ഷന്റെ പറഞ്ഞ ഏലസ് കെട്ടിയപ്പോൾ പാർവതി ഇനി രഞ്ജനെ കുറിച് ഓർക്കില്ല, ആതിയെ കാണുമ്പോ അവനോട് ഇഷ്ട്ടം തോന്നും എന്ന്, പോരാത്തതിന് അവൻ ബ്ലായിസിർ ഒക്കെ ഇട്ടപ്പോ ഹെവി ആയെന്ന് എല്ലാരും പറയുകെയും ചെയ്തു, ഞാൻ കരുതി ആ വേഷത്തിൽ പാർവതി അവനെ കാണുമ്പോ ആ എലാസിന്റെ ഏതേലും മാജിക്‌ കാരണം അവൾക്ക് അവനോട് ഉള്ള പ്രേമം മൊട്ട് ഇടും എന്നാ, യെവടെ അതിന്റെ ഇടക്ക് കുത്തി കേറ്റികൊണ്ട് വന്നു, ആ രഞ്ജൻ പോഴനെ ????

    പിന്നെ ആകെ ഉള്ള ഒരു സമാധാനം എന്താണെന്നു വെച്ച ഇനി ആദി എല്ലാം അറിയും എന്ന് തോന്നുന്നു, അപ്പൊ അവൻ ദേവികയെ വിളിച്ചു ചോദിച്ചു എല്ലാം മനസിലാക്കും അപ്പൊ കഥ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആകും, അങ്ങനെ ഒരു സമാധാനം ഉണ്ട്, പിന്നെ ഉള്ള ഒരു ഡൌട്ട് ആണ്, ദേവിക ശെരിക്കും കോളേജിൽ പോകുന്നത് ലീവ് എടുക്കാൻ ആണോ? എപ്പോ നോക്കിയാലും കാണും ?????

    കഥ ഇപ്പൊ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് ബ്രോ, വേറൊന്നും അല്ല ആദി അതിനെ പറ്റി അറിഞ്ഞു, ഇനി അവൻ കൂടുതൽ അറിയുമ്പോ എന്താകും റിയാക്ഷന് ഒക്കെ, അതൊക്കെ അറിയാൻ ഉള്ള എന്റെ ശുഷ്‌കാന്തി കൂടി ??

    ഈ പാർട്ടും അതി ഗംഭീരം ആയിരുന്നു, രോമാഞ്ചവും, സങ്കടവും, ദേഷ്യവും, തമാശയും, കുളിരും, എല്ലാം കൊണ്ടും സമ്പൂര്ണം, എല്ലാ പാർട്ടും പോലെ തന്നെ എന്ന് വേണേൽ പറയാം, കീപ് അപ്പ്‌ ദിസ്‌ ഫന്റാസ്റ്റിക് കൺസിസ്റ്റൻസി ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. പിന്നെ ഹർഷപ്പി ഒരു അപേക്ഷ കൂടി ഉണ്ട്, എന്റെ ഒരു ഫ്രണ്ട് ആണ് വിഷ്ണു, ഞങ്ങൾ ഒരേ ക്ലാസ്സിൽ ആണ് കോളേജിൽ, ഞങ്ങൾ ഒരുമിച്ച് ആണ് ഓരോ കഥകളും വായിക്കുന്നതും, സജെസ്റ് ചെയ്യുന്നതും ഒക്കെ, അവൻ ഞാൻ തുടങ്ങി കഴിഞ്ഞ് കൊറച്ചു ആയപ്പോ അവനും തുടങ്ങി, ഇപ്പൊ 4th പാർട്ട്‌ എന്തോ ആണ്.

      അവൻ 3rd പാർട്ടിൽ ആണെന്ന് തോന്നുന്നു നിങ്ങളോട് 2 ഡൌട്ട് ചോദിച്ചട്ടുണ്ട്, നിങ്ങളോട് പേർസണൽ ആയി ഉള്ളതാണ്, അതൊന്നു റിപ്ലൈ കൊടുക്കാവോ?

    2. രാഹുലെ

      വീണ്ടും നന്ദി ഗംഭീരമായി കമന്റ് തന്നു എന്റെ മനസിനെ നീ ആനന്ദിപ്പിക്കുന്നതിനു
      ഇത്ര വലിയ കമന്റിന് ഇത്രേം വലിയ റിപ്ലൈ ആവില്ല
      കാരണം പലതും നിന്റെ ഉള്ളിലെ തോന്നലുകൾ അനുഭവങ്ങൾ ആണ് പറഞ്ഞത്
      സംശയങ്ങൾ ഒരിക്കലും ക്ലിയർ ആക്കില്ല
      പലതും വരും ഭാഗങ്ങളായിൽ വരും

      വിഷ്ണുവിനും മറുപടി കൊടുത്തിരുന്നു

  5. ഹർഷേട്ടാ ഒന്ന് ചോദിച്ചോട്ടെ, ആദി എന്തേ ആറു വർഷം മുൻപ് കാണാതായ അച്ഛനെ കുറിച്ച് അന്വേഷിക്കുന്നില്ല?വരും എന്ന് മാത്രം പറയുന്നു.അമ്മയുടെ കുടുംബം കണ്ടെത്തേണ്ടത് നിയോഗമാണ്. പക്ഷേ അച്ഛനെ കുറിച്ചുള്ള അന്വേഷണം ഓഫീസ് ഫൈലുകളിലും അതുമായി ബന്ധപ്പെട്ട കുറച്ച് പേരിലും മാത്രമായി ഒതുങ്ങുന്നു.മകൻ എന്ന നിലയിൽ അതു ഒരു കടമയല്ലേ, പ്രത്യേകിച്ചും തന്റെ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ?

    1. ഇപ്പോൾ അതിൽ തടസങ്ങൾ ഉണ്ട്..അത് അവനു മുന്നിലേക്ക് വരും ന്നെ…തിരക്ക് പിടിക്കലെ… മുത്തേ…

  6. എന്റെ പൊന്നെടാവേ..‌ അവിടെ ഇടില്ല എന്നു പറഞ്ഞതു കൊണ്ട് ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി…

    1. ഈ ശനിയോ ഞായരോ ഉണ്ടാകും ബ്രോ

  7. Nte ponn harsha neee orumathiri cheitha ee cheyunne. Etra naalaitt wait cheyyua. Mattea siti idila. Ngi evde idu. Ith athumilla. Eppozhum 21 varea ayea ollu evde episode. Nthonnedei ith. Vallom nadakkuo

    1. മുത്തേനല്ലൊരു ചാപ്റ്റർ ആയി എഴുതി ശനിയോ ഞായരോ പബ്ലിഷ് ആക്കും…

  8. നരേന്ദ്രന്‍❤?

    22 ith vere Aprove ayille

    1. varum kuttettan jolisambandahamayi thirakil aanu athukonmdanu

  9. ഹർഷൻ,
    പുതിയ പാർട് 25 ന് വേണ്ടി കാത്തിരിക്കുന്നു… ഇതുവരെ വന്നില്ല..pls വേഗം തയോ…

    1. രാജി കുഞ്ഞേ..
      എഴുത്തിൽ ആണ് 63 പേജ് ആയി അതികൂടാതെ രാവിലെ മുതൽ ഇരിക്കുന്നതഖ്‌ണ് ഒരു വീഡിയോ എഡിറ്റ് ചെയ്ത കൊണ്ട്..അത് തീർന്നിട്ടില്ല അതാണ് ഇതിലെ മാസ്റ്റർസെഗ്മെന്റ്…

      1. ????????

  10. തൃശ്ശൂർക്കാരൻ AA

    Waiting 22

  11. Harshaaaa
    Sugamallee muthee?
    Nthaayi ezhuthokke?
    Ee maasam avasaanikaan kaathirikukayaane
    Ini ichiri late aayaalum kuzhapamillaaa, Nnaalum pettann aaaykote ??

    Kurach mump njan ente oru anubhavam paranjirunnuuu…..
    Nte oru frndnte kutty k name chothichapol Adhisankar nn paranju koduthath.
    Apo avan paranju athilum nallath Harshan enn idunnathaa nn
    Marannitillaa nn vijaarikunnu

    Prashnam nthaaann vechaa ath comment ittath avan kanduuu
    Ath muthal avan athile Name “Mandrake” enna nne vilikanath
    Athum poraanjit aa thendii baaki friends nodum paranjit avarum ipo athaa vilikanath
    Ath mmak scene illaaaa
    Nnaalum ini muthal real Name il ivdem avdem okke varaam nn thirumaanichuu

    Nthaayaalum ezhuth okke nannaayt nadakattee
    Fans ne onn ilakaaan kurach teaser okke idenneeyyy
    Verthe oru manasugam

    Apo ellaam paranjapole
    Mandrake enna njan

    AZLAN

    1. മുത്തേ ,,,,
      എനിക് നല്ല ഓര്മ്മ ഉണ്ട് ,
      എനിക് കിട്ടിയ ഒരു കമന്റും ഞാന്‍ മറക്കാറില്ല…
      അതുപോലെ ആ സുഹൃത്തിനോട് എന്റെ പ്രത്യേക അന്വേഷണങ്ങള്‍ പറയണം..
      എന്നെങ്കിലും മൂപ്പരുടെ കുഞ്ഞിനെ എടുക്കുമ്പോള്‍ എന്റെ വക ആയി ഒരു മുത്തം ബ്രോ അങ്ങ് കൊടുത്തേക്കുക ,,
      ഞാന്‍ എഴുതണു ,
      എന്തായലും അടുത്ത ആഴ്ചക്കുള്ളില്‍ പബ്ലിഷ് ചെയ്യും …..
      നന്ദി …അതുപോലെ ഒരു കമാന്‍റ് ഇട്ടുകൊണ്ട് പോകരുതു ഇടക്കോകെ വന്നെക്കണം
      നമുക് ഇവിടെയും കമന്‍റ് സെക്ഷന്‍ ഉഷര്‍ ആക്കണം

      1. Idam valam nokaathe cheythirikkum ??

        Pinne avan paranjapole kutty k Name ittuu

        Harshavardhan ❤

        AZLAN

        1. ദൈവമേ…..
          ഹർഷവർധൻ നല്ല പേര് ആണ്.
          അദ്ദേഹം.ഒരു രാജാവ് ആയിരുന്ന
          ബുദ്ധ മത അനുയായി
          സംസ്കൃത നാടകങ്ങൾ ഒക്കെ എഴുതിയിരുന്നു
          അതെ സമയം ശിവഭക്തനും ആയിരുന്നു
          നളന്ദ സരവകലാശാല പുതുക്കി പണിതത് അദ്ദേഹം ആയിരുന്നു…

          1. 22 ithuvare vannillallooo
            Kuttan sir marannooo nthoooo
            Onn ormipikaamaayrunilleee

            AZLAN

          2. ithavana namuk harshavardhane koode ulpeduthaam

  12. ???
    916….

  13. അച്ചായൻ

    22-24 എന്താണ് സഹോ വൈകുന്നത്

    1. 22 അയച്ചു കൊടുത്തു ബ്രോ. 23 എഡിറ്റിംഗ് ആണ്.

  14. ഹർഷൻ ബ്രോ മറ്റേടത് കഥ ഇനി ഇടത്തില്ലലോ. 24 വരെ വായിച്ച് കഴിഞ്ഞ് ഇനി 25 അപരാജിതന്റെ 25 അധ്യായം അവന് വേണ്ടിയാണ് ഞങളുടെ കാത്തിരിപ്പ്.. പെട്ടെന്ന് ഇട്ട് എന്റെ ഹർഷാപ്പി അങ്ങൊട് ❤️❤️❤️❤️?

    1. മുത്തേ എന്നെ പ്രേഷ൪ അടിപ്പിക്കല്ലേ
      നിങ്ങള്‍ ഇങ്ങഎന്‍ ഇടക്കിടെ ചോദിക്കുമ്പോ എനിക് പ്രേഷര്‍ കയറും പിന്നെ വേഗം എഴുതാന്‍ ഉള്ള മന്‍സ് ആകും ,,,,അതുപാടില്ല 28 30 അതിനുള്ളില്‍ ഇട്ടേക്കാം
      ഈ ഭാഗം വല്‍രെ പ്രധാനപ്പെട്ട ഭാഗം ആണ്

      1. ???♥️❤️❤️????

  15. പ്രണയരാജ

    Njan varan nearam vayugi 21 vannulee santhoshamayi

  16. തുമ്പി?

    Harsh.. bro mattethil kanille athoo ithil matree illo ini atarnnu ichirim koodi accessible.
    .
    .
    .
    .
    Entannu ariyulla തറവാട്angane angu marakkan pattuvo?

  17. ബാക്കി കൂടെ പെട്ടെന്ന് ഇട്ടിട്ടു പുതിയ ഭാഗം ഇട്ടൂടെ ഹർഷപ്പി, എന്റീന മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നതു ‘
    ഡ്രാഗൺ

    1. 44 page ezhuthiytahu aanu
      athil 11 page nashtamayi
      ini innu veendum ezhuthanam
      enthayalum ee masam avasnathode enthayalum varum
      athinu shesham pinne 14 divasm gyap keep cheythu pokaam

      1. നരേന്ദ്രന്‍❤?

        22 എന്താ താമസിക്കുന്നെ?

  18. ???????????

  19. തുമ്പി?

    Harsh angane prnjal orkkumallo allea njna tanne anganee vilikkunne ennu tonnanu. Pinne 25 inu vendi wa8ing anu namakku polikkam ketto. Pine chechiyid anveshanam preyanam

    1. ആയിക്കോട്ടെ…തുമ്പി നന്ദി

  20. harshan chetta 25 ulla kathiripp anu… stady cheithe ezhutullu enn ariyam. Kadhayude poornadakku vendi etu attam vare pokum ennum ariyam, katirikunnu rudrante tandavatinu ayi
    <3

    1. മുത്തേ പഠിച്ച പടിതം വെച്ചു 40 പേജ് ആയി , ഇനിയും കിടക്കുക ആണ് പഠിക്കാന്‍

      1. Katta waitingilaan…

  21. Broiii…. ഒരു ഒറ്റ റിക്വസ്റ്റ് ഉണ്ട്‌…. ഇതു എഴുതി ഫിനിഷ് ചെയ്യണം…. എന്നെങ്കിലും……. bcs…. മുഴുവനാവാത്ത കഥ……കുറെ ഉണ്ട്‌ ഈ സൈറ്റ് ലു അതുപോലെ ആക്കരുത്……

    1. ഇത് എഴുതി മുന്നോട്ടു പോകാൻ വേണ്ടി ആണ് ഇങ്ങോട്ടു തന്നെ മാറ്റിയത് സഹോ…

      1. തൃശ്ശൂർക്കാരൻ

        ??

    2. പൊന്നു മോനെ 25 പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് അപ്പോഴാണോ എഴുതി പൂർത്തി ആക്കില്ല എന്ന് പറയുന്നേ എന്താണ് സഹോ

  22. നരേന്ദ്രന്‍❤?

    22 redy ayille?

    1. ആകുന്നെ ഉള്ളു…

      1. Hello kambistoris idd mahn ivde ee story oru range ullatto mahn

        1. റേഞ്ച് ഒക്കെ വന്നോളും സഹോ…
          നമുക് എവിടെ ആയാലും കഥ നന്നായാൽ പോരെ…

Comments are closed.