അപരാജിതൻ 8 [Harshan] 6892

പിറ്റേന്ന് ആദി ലീവ് എടുത്തു

അവനു ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉണ്ടായിരുന്നു

അവൻ തന്റെ ബുള്ളറ്റും കൊണ്ട് കുളിച്ചു റെഡി ആയി പുറത്തേക്ക് ഇറങ്ങി

അവനു പോകാൻ അവിടെ നിന്നും നൂറ്റി അമ്പതു കിലോമീറ്റർ അകലെ ഉള്ള ജെയിൻനഗർ എന്ന സ്ഥലത്തേക്ക് ആണ് പോകാ൯ ഉണ്ടായിരുന്നത്, വഴി അവനും അത്ര നിശ്ചയം ഇല്ല കുറെ ഒക്കെ ചോദിച്ചു തന്നെ ആണ് പോയതും പോകുന്ന വഴി നടരാജമംഗലം ഒക്കെ ഉണ്ട് അതായതു നമ്മുടെ ദേവികയുടെ സ്ഥലം,

അവൻ ദേവികയെ ഫോണിൽ വിളിച്ചിരുന്നു , അവൾ കോളേജിലെക് പോയികൊണ്ടിരിക്കുക ആണ് എന്ന് പറഞ്ഞു, വിശേഷങ്ങൾ തിരക്കി അവൻ ഫോൺ വെച്ചു.

ഉച്ചക്ക് ഒരു പതിനൊന്നരയോടെ അവൻ ജെയിൻ നഗർ എത്തി,

അവനു പോകേണ്ടത് മിനെ൪വാ ഇലക്‌ട്രിക്സ്  ആൻഡ് ഇലക്ട്രോനോക്‌സ് ഇൽ ആയിരുന്നു, അവൻ കുറെ അന്വേഷിച്ചു, ഒടുവിൽ കണ്ടെത്തി, പക്ഷെ ഇപ്പോൾ ആ സ്ഥലത്തു അങ്ങനെ ഒരു കമ്പനി ഇല്ല, അത് ഒക്കെ കുറെ നഷ്ടത്തിൽ ആയിരുന്നു, പിന്നെ സമരം ഒക്കെ ആയി ഇപ്പോൾ അത് പ്രവർത്തിക്കുന്നേ ഇല്ലേ ഏതാണ്ട് നാലു വർഷത്തിന് മേലെ ആയി അതിപ്പോ നിന്ന് പോയിട്ട്

അവ൯ വരുന്നതിനു മുൻപ് കുറെ തവണ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിരുന്നു എങ്കിലും നമ്പർ നിലവിലില്ല എന്നാണ് അറിയാൻ കഴിഞ്ഞത് അതാണ്‌ നേരിട്ട് ഇറങ്ങിയത് കണ്ടു പിടിക്കുവാൻ

അവിടെ പുറത്തു നിൽക്കുന്ന സെക്കയുരിറ്റി യോടു കമ്പനിയിലെ പഴയ മാനേജർ വിനയചന്ദ്രന്റെ നമ്പർ കിട്ടുമോ എന്നന്വേഷിച്ചു, അയാൾക്ക് പരിചയമില്ല, അവിടെ ജോലി ഉണ്ടായിരുന്ന ഒരു ആളുടെ വീട് അവിടെ അടുത്താണ്  സലിം എന്നാണ് പേര്, അവിടെ അന്വേഷിച്ചാൽ ഒരു പക്ഷെ കിട്ടും എന്ന് അറിയാൻ കഴിഞ്ഞു അതിന് പ്രകാരം ആദി ഈ പറഞ്ഞ സലിം ന്റെ വീട് അന്വേഷിച്ചു കണ്ടു പിടിച്ചു, അയാളുടെ വീട്ടിൽ ചെന്നു

സലിംനെ കണ്ടു, ആദി വിനയ ചന്ദ്രൻ സാറിന്റെ നമ്പറോ അല്ലങ്കിൽ അഡ്രെസോ കിട്ടുമോ എന്ന് അന്വേഷിച്ചു, അയാൾക് ഫോൺ നമ്പർ അറിയില്ല പക്ഷെ താമസിച്ചിരുന്നത് അവിടെ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ അകലെ ഉള്ള ഒരു സ്ഥലം ഉണ്ട് കവനൂർ അവിടെ ഒരു സ്‌കൂളിന്റെ അടുത്തായിരുന്നു എന്ന് പറഞ്ഞു കൊടുത്തു.

അവൻ അവിടെ നിന്നും ഇറങ്ങി കവനൂർ അന്വേഷിച്ചു പിടിച്ചു ഒരു അരമണിക്കൂർ കൊണ്ട് കവനൂരിൽ എത്തി, അവിടെ ഒരു പ്രൈവറ്റ് സ്‌കൂൾ കണ്ടു അവിടെ അടുത്തുള്ള പ്രദേശങ്ങളിലും കടകളിലും ഒക്കെ വിനയചന്ദ്രൻ എന്ന ആളെ അറിയുമോ ഏന് തിരക്കി, ആർക്കും വലിയ പിടി ഇല്ല, അപ്പോ ആണ് ഒരാൾ പറഞ്ഞത് അവിടെ ഒരു സർക്കാർ സ്‌കൂള് കൂടെ ഉണ്ട് അവിടെ കൂടെ അന്വേഷികാനായി പിന്നെ അവൻ വണ്ടിയിൽ കയറി സർക്കാർ സ്‌കൂൾ അന്വേഷിച്ചു കണ്ടുപിടിച്ചു എന്നിട്ടു അവിടങ്ങളിൽ കൂടെ അന്വേഷിച്ചു. അവിടെയും റേസിനെൻസ് അസോസിയേഷനിൽ പത്തു നാനൂറു വീടുകൾ ഉണ്ട്,

അവൻ പിന്നെ ഒരുകണക്കിന് റെസിഡന്റ് അസോസിയേഷൻ സെക്രട്ടറിയുടെ നമ്പർ വാങ്ങി അദ്ദേഹത്തെ വിളിച്ചു, അദ്ദേഹം ആണ് പറഞ്ഞത് വിനയചന്ദ്രൻ എന്ന ആൾ അവിടെ താമസിച്ചിരുന്നു. പക്ഷേ അവർ ഇവിടെ നിന്നൊക്കെ പോയി, ഇപ്പോൾ എവിടെ ആണെന് അറിയില്ല

അതോടെ ആദി ആകെ ഒരു വിഷമത്തിൽ ആയി

അദ്ദേഹത്തിന്റെ കോൺടാക്ട് കിട്ടുവാൻ വല്ല വഴിയുമുണ്ടോ എന്ന് ചോദിച്ചപ്പോൾ  സെക്രട്ടറി പറഞ്ഞു , ഓഫീസിൽ നമ്പർ കാണണം, പക്ഷെ ഇപ്പോൾ സെക്രറ്ററി പുറത്താണ് തിരികെ എതാൻ സമയ൦ എടുക്കും എന്ന് ,,,,,,,,

ആദി വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു ,

ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ആദിയുടെ ഫോണിൽ അയാൾ തിരികെ വിളിച്ചു

എന്നിട്ട് അയാളുടെ ഓഫീസിലേക്കു ചെല്ലുവാൻ വഴി പറഞ്ഞു കൊടുത്തു

അവൻ അവിടെ എത്തി, അയാൾ ഫയലിൽ നിന്നും രന്ടു നമ്പർ കൊടുത്തു അയാളുടെയും ഭാര്യയുടെയും അത് ആണ് അവിടെ ഉണ്ടായിരുന്നത്

ആദി നന്ദി ഒക്കെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി

അയാളുടെ ഫോണിൽ വിളിച്ചപ്പോൾ നിലവിൽ ഇല്ല എന്ന് കേൾക്കുന്നു, അയാളുടെ ഭാര്യയുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച് ഓഫ് ഉം ,,,

ആകെ പണി കിട്ടിയല്ലോ

അവൻ കുറച്ചു നേരം ട്രൈ ചെയ്തു

പിന്നെ അവിടെ നിന്നും തിരിച്ചു

അപ്പോളേക്കും സമയം ഒരു നാലു മണി ഒക്കെ ആയിരുന്നു,

അവൻ ഒരു ഹോട്ടലിൽ കയറി ഊണ് ഒക്കെ കഴിച്ചു ,

വീണ്ടും അയാളുടെ വൈഫിന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ റിങ് ചെയ്യനുണ്ട് ,

അവിടെ ഫോൺ എടുത്തു, അവൻ  അവരെ പരിചയപ്പെടുത്തി വിനയചന്ദ്രൻ സാറുമായി സംസാരിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ പുതിയ നമ്പർ ഒന്ന് കിട്ടുമോ എന്ന് ചോദിച്ചു

അവർ അയാളുടെ നമ്പ൪ കൊടുത്തു, അവർ പറഞ്ഞു രാത്രി ഒരു എട്ടിനും പത്തിനും ഇടയിൽ വിളിക്കുന്നതായിരിക്കും നല്ലതു എന്ന്, ഇപ്പോൾ ഓഫീസിൽ ആയിരിക്കും എന്ന്

അവൻ നന്ദി പറഞ്ഞു ഫോൺ വെച്ച്

ശേഷം സന്തോഷത്തോടെ അവിടെ നിന്നും വണ്ടി എടുത്തു  ഒരു ഏഴര മണിയോടെ തിരിച്ചു ലോഡ്ജിൽ വന്നു, വന്നു ഒന്നു കുളിച്ചു, ഷേണായിടെ കടയിൽ പോയി ചപ്പാത്തിയും കുറുമയും കഴിച്ചു തിരിക വന്നു

അവൻ വിനയചന്ദ്രനെ വിളിച്ചു, അവൻ ഫോണിൽ സ്വയം പരിചയപെടുത്തി, ഇന്ന ആളുടെ മകൻ ആണെന് കൂടി, വിനയചന്ദ്രന് ആദിയുടെ അച്ഛനെ നല്ല പരിചയമുണ്ടായിരുന്നു.

” ആദി…ഞാൻ വളരെ പിന്നീടാണ് ജയദേവന്റെ മിസ്സിംഗ് അറിഞ്ഞത്, എനിക്ക് അത് വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു ട്ടോ, എന്താ അറിയേണ്ടത് ??? ചോദിക്കൂ ”

വളരെ മര്യാദയോടെ അദ്ദേഹം അവനോട് സംസാരിച്ചു

“സ൪ ,,എനിക്ക് കുറച്ചു വിവരങ്ങൾ സാറിൽ നിന്നും വേണമായിരുന്നു ”

“ചോദിക്കൂ ,,,എന്താ അറിയേണ്ടത് ”

“സ൪ ഞാൻ ഇപ്പോൾ ആ ഒഫീസിൽ താനെ ആണ് വർക് ചെയ്യുന്നത്, അച്ഛൻ ചെയ്തിരുന്ന ഫയല്സ് ഒക്കെ നോക്കിയപ്പോൾ ആണ് സർന്റെ പഴയ കമ്പനിയുടെ ഡീറ്റെയിൽസ്യും സപ്പ്ലയും ഒക്കെ അറിയാൻ കഴിഞ്ഞത്. ആ കമ്പനിയുമായും അച്ഛനുമായും എങ്ങനെ ആയിരുന്നു ഒരു റിലേഷൻ എന്ന് പറയാമോ സർ

“ആദി ,,ഞാൻ കുറെനാൾ മിനേർവയിൽ ഉണ്ടായിരുന്നു ഇപ്പോ അത് പൂട്ടി പോയി, മിനേർവ ബി ടൂ ബി സപ്പ്ലയെര്സ് ആയിരുന്നു, പ്രധാനമായും ഇലൿട്രിക്കൽ ഇലക്രോണിക് കോംപെണനട്സ് ആണ് ഉണ്ടാക്കിയിരുന്നത്, ഈ ആർ പി ഗ്രൂപ് (പാലിയം) ആദ്യം ഞങ്ങളിൽ നിന്നുമായിരുന്നു പാർട്സ് ഒകെ എടുത്തിരുന്നത്, അന്ന് പര്‍ച്ചേസ് ഒക്കെ നോക്കിയിരുന്നത് മിസ്ട൪ ഫിലിപ് ആയിരുന്നു, അദ്ദേഹം പിന്നീടു ജോലി റിസൈന്‍ ചെയ്തു റഷ്യയിലോ മറ്റോ പോയി ..പിന്നീട് പകരം വന്നത് വൺ മിസ്റ്റ൪ മൂർത്തി ആയിരുന്നു. കുറച്ചു നാള്‍ മാത്രം തുടര്‍ന്നു. പോകെ പോകെ വളരെ കുറച്ചു മാത്രം ആയി ബിസിനസു. പിന്നീട അവർ വേറെ ഏതോ കമ്പനിക് കൊടുത്തു ,,,,പെട്ടെന്ന് ഞങ്ങളിൽ നിന്നും മാറ്റിയപോ ഞങ്ങടെ ബിസിനസിനെയും ബാധിച്ചു, അന്ന് ഈ മൂർത്തിയെ ഒകെ പോയി ഞാൻ കണ്ടതാണ് പക്ഷെ അവർ ഓർഡർ ഒന്നും ഞങ്ങള്ക് തന്നില്ല,

സര്‍ ,,,പക്ഷേ റെക്കോര്‍ഡ്‌സില്‍ എന്റെ അച്ഛ൯ നിങ്ങളുമായി സപ്പ്ലൈ സ്റ്റാര്‍ട്ട്‌ ചെയ്തതായി കണ്ടിരുന്നു.…ആദി സംശയം തിരക്കി.

ഉവ്വ് …..പിന്നെ ഒരു രണ്ടുവർഷം കഴിഞ്ഞപ്പോൾ ആണ് മിസ്റ്റർ ജയദേവൻ പർച്ചേസ് കൂടെ നോക്കാൻ തുടങ്ങിയതും ഞങ്ങളെ കൺസിഡർ ചെയ്തതും, ഒരു രണ്ടു വർഷത്തോളം ഞങ്ങള്‍ക്ക്  ജയദേവന്‍ ബിസിനസ് തന്നിരുന്നു.

പിന്നീട് ജയദേവൻ മാറി ജയദേവന് വേറെ റെസ്പോണ്സിബിലിറ്റീസ് ആയി  അപ്പോളേക്കും ഞാൻ മിനെര്‍വയില്‍ നിന്നും മാറിയിരുന്നു, വേറെ കമ്പനിയിൽ ജോലിക്ക് കയറി ,

ജയദേവൻ മാറി കഴിഞ്ഞു പിന്നെ അവര് മാറ്റി എന്ന് തോനുന്നു ,

സ൪ ,,,ആദ്യം സംസാരിച്ചപ്പോ എന്റെ അച്ഛന്റെ കാര്യം അറിഞ്ഞപ്പോൾ ഷോക്ക് ആയി ന്നുപറഞ്ഞു അതെന്താ സാർ ” ആദി ഒരു ആകാംഷയോടെ ചോദിച്ചു

“ഹി ഹി ഹി ,,,,ആദി ,,,,ഹി ഈസ് എ ജം ഓഫ്  എ പേഴ്സൺ ..വെച്ച് നീട്ടിയ കംമീഷൻ കൂടെ പ്രോഡക്ട് പ്രൈസിൽ ഡിസ്‌കൗണ്ട് ചെയ്യിച്ച ആൾ ആണ് ….”

“മനസിലായില്ല സർ …”

“ആദി ,,,,,ഏതൊരു കമ്പനിയിലും …ഈ പർച്ചേസ് നോക്കുന്നവർക്ക് ഒരു ബെനെഫിറ് ഉണ്ട്, കംമീഷൻ കിട്ടാൻ ഉള്ള വകുപ്പ് ആണ്, സപ്പ്ലയർ കമ്പനി എന്ത് ചെയ്യും ടോട്ടൽ പ്രൈസിന്റെ ഒരു ഇത്ര ശതമാനം ഈ പർച്ചേസ് ഓഫീസറിനു കൈമടക്കായി കൊടുക്കും ,,,,വീണ്ടും വീണ്ടും ബിസിനസ് കിട്ടാൻ ആയി, അത് ബില്ലിൽ അഡ്ജസ്റ് ചെയ്യുകയും ചെയ്യും ,,,

“അന്ന് ജയദേവൻ ഞങ്ങള്ക് ബിസിനസ് തന്നപ്പോ ഞാൻ നേരിട്ടു പോയി ജയദേവനെ കണ്ടിരുന്നു കംമീഷൻ കൊടുക്കാൻ ആയി, അന്ന് എന്തോ നാൽപതു ലക്ഷം രൂപയുടെ കോംപനെന്റ്സ് എടുത്തിരുന്നു രണ്ടു ലക്ഷം കമ്മീഷനുമായി ആണ് ഞാൻ കാണാൻ ചെന്നത് ,,ആ പൈസ വാങ്ങിയതുമില്ല ,,പകരം ആ പൈസ  ഡിസ്കൗട് ആയി കുറവ് ചെയ്യിച്ചു കമ്പനിക്ക് രണ്ടു ലക്ഷ൦ ലാഭം ഉണ്ടാക്കി കൊടുത്ത ആൾ ആണ് ………..തന്റെ അച്ഛൻ ,

അങ്ങനെ ഉള്ള ഒരാൾ ഈ പണി ഒകെ ചെയ്യും എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഒക്കെ വളരെ പ്രയാസകരമാണ്…അപ്പൊ ഷോക് ആകില്ലേ ”

“മനസിലായി സർ ,,,,”

“വേറെ എന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടോ ….”

“ഇല്ല സർ ,,,,ഒരുപാട് നന്ദിയുണ്ടു ,,,,,സ൪ ….”

“ആദി എന്തേലും എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞിട്ടുണ്ട്, സംശയം ഉണ്ടെങ്കിലോ എന്തേലും സഹായം ആവശ്യമുണ്ടെങ്കിലോ എപ്പോൾ വേണമെങ്കിലും വിളിചോളൂ ….”

നന്ദി സാർ …

“ആദി ഒരു മകൻ അല്ലെ ഉള്ളു ,,,ജയദേവൻ പറഞ്ഞതായി ഓർക്കുന്നുണ്ട് ..

“അതെ സർ ”

“‘അമ്മ ഇപ്പൊ …………..”

“മരിച്ചുപോയി സർ ,….അച്ഛന്റെ ഇഷ്യു ഒരു ഷോക് ആയിരുന്നു ,,,അസുഖവും ഉണ്ടായിരുന്നു ”

ഓ സോറി ,,,ആദി

“കുഴപ്പമില്ല സർ ”

“എന്ത് ആവശ്യമുണ്ടങ്കിലും വിളിക്കാൻ മടിക്കണ്ട കേട്ടോ ”

തീര്‍ച്ചയും ,,,ഒരുപാട് നന്ദി സര്‍  ,,,,ഗുഡ് നൈട് സാർ

ഗുഡ്നൈട്

അവൻ ഫോൺ വെച്ചു

അപ്പോൾ ഇന്നുപോയതു ഒരു തുടക്കം ആണ്, ഇനി കണ്ടു പിടിക്കേണ്ടത് വിനയചന്ദ്രൻ പറഞ്ഞത് അനുസരിച്ചു അച്ഛൻ ഇൻ ചാർജ് ആകുന്നതിനു മുന്നേ ഉണ്ടായിരുന്ന സപ്പ്ലയെര്സ്, അതിനു മുന്നേ ഉണ്ടായിരുന്ന പർച്ചേസ് ഓഫീസേഴ്‌സ്, അച്ഛൻ മാറിയതിനു ശേഷം ഉള്ള സപ്ലയേഴ്സ് ,,, കണ്ടു പിടിക്കും ഞാൻ ,,,,,,,,,,,,,,,,,,,,കിട്ടിയ കമ്മീഷൻ പോലും സ്വീകരിക്കാതെ അത് കമ്പനിക് ലാഭമാക്കിയ ആൾ ആണെങ്കിൽ ശത്രുക്കൾ ഉണ്ടാകണം അച്ഛന് …………….

ആദി ഫോട്ടോയിൽ ഉള്ള ലക്ഷ്മി അമ്മയെ നോക്കി

ആ ഫോട്ടോയിൽ ലക്ഷ്‌മി അമ്മയുടെ ചിരി ഒരൽപം കൂടിയ പോലെ ….

<<<<<<o >>>>>>