അപരാജിതൻ 8 [Harshan] 6878

പാലിയത്തു

പാറു ഇപ്പോള്‍ പല സമയത്തും റൂമിൽ തന്നെ ആണ് ,

ആ ചന്ദന വിഗ്രഹം കയ്യിൽ പിടിച്ചു അതിന്റെ ഗന്ധമാസ്വദിച്ചു,

പകൽ സ്വപ്നം കണ്ടുകൊണ്ടു

ഇപ്പോൾ അവൾ മാലിനിയെ സഹായിക്കാൻ ഒന്നും വരൽ ഇല്ല, എല്ലാം കുറഞ്ഞു, മുൻപ് കോളേജിൽ നിന്നും വന്ന കൃത്യമായി കുളിച്ചു കണ്ണന് ദീപം തെളിക്കുന്നവൾ ആയിരുന്നു അതുപോലും ഇപ്പൊ മറന്ന പോലെ മാലിനി പാർവതിയുടെ റൂമിലേക്ക് വന്നു പാറു തലയിണയിൽ മുഖം വെച്ച് കമഴ്ന്നു കിടന്നു കൈ നീട്ടി ആ വിഗ്രഹം കണ്ണിമ ചിമ്മാതെ നോക്കി ഇരിക്കുകയാണ് ,

മാലിനി വന്നു ഉറക്കെ വിളിച്ചു

പൊന്നു ,,,,,,,,,,,,,,,,,,,,,,,,

എന്താ ,,,,,,,

എന്താമേ ,,,,,,,,,,,,,,,അവൾ ഞെട്ടി എഴുന്നേറ്റു.

നീ ഈ ഇത് കൊണ്ടുവന്നേ പിന്നെ ഇപ്പോൾ എല്ലാം മറന്ന പോലെ ആണല്ലോ പൊന്നു

നിനക്കു എന്താ പറ്റിയത് ,,,,,,,,,,,

ഇത് ശിവ തന്നതല്ലേ ഈ പാർവതിക്ക് …………

മോളെ നീ എന്താ ഈ പറയുന്നത് ,,,അത് നിന്റെ സെർ അല്ലെ ………..കൂടാതെ കോവിലകത്തെ കുട്ടിയും,

എനിക്ക് ഒരുപാട് ഇഷ്ടമാ ,,,,,,,,,,,,,,,,,

പൊന്നു അമ്മക്ക് മനസിലാകുന്നില്ല എന്താണ് നിനക്ക് പറ്റിയത്

അമ്മെ ,,,,,,,,,ശിവനാടി പറഞ്ഞത് ഒക്കെ സത്യമായില്ലേ, കണ്ണൻ തന്നെ എന്റെ രാജകുമാരനെ മുന്നിൽ എത്തിച്ചില്ലേ ,,,,,,,,,,,,അതിൽ കൂടുതൽ  എന്ത് മനസിലാക്കൻ ആണ് അമ്മേ ….ശിവയെ എനിക്ക് വേണം ,,,,,,,,,,,

പൊന്നു …………നീ എന്തൊക്കെയാ പറയുന്നത് ? അതൊന്നും ആഗ്രഹിക്കാൻ പോലും പറ്റില്ല അത്ര ഉയരത്തിൽ ആണ് അവരൊക്കെ, നിനക്ക് ഒരിക്കലും ആ ആഗ്രഹം നടക്കാൻ പോണില്ല

അതുകേട്ടു ഉള്ളു നീറി.. പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

എനിക്ക് കിട്ടില്ലേമ്മെ ?,,,,,,,,,,,,,,,,

മോളെ പറയുന്നത് മനസിലാക്ക് ,,,,,,,,,,,,,,,,,,തിരുവാങ്കോട് കുടുംബത്തിലെ തമ്പുരാട്ടി വേളി കഴിച്ചത് ഇളയിടം കൊട്ടാരത്തിലേക്ക് ആണ്, തമ്പുരാനെ ആണ്, അവിടത്തെ സന്തതി ആണ് ശിവരഞ്ജൻ, വലിയ കുടുംബം, പ്രതാപം നിറഞ്ഞവർ അവിടെ ഒക്കെ ചെന്ന് കയറാൻ നമ്മുക് എന്ത് യോഗ്യത ഉണ്ട് ,,,,,,,,അതൊരിക്കലും സംഭവിക്കില്ല പൊന്നു …………….

അവൾ തലയിണയിൽ മുഖം അമര്ത്തി പൊട്ടിക്കരഞ്ഞു,

കയ്യിലെ ആ വിഗ്രഹ൦ ആ കിടക്കയിൽ തന്നെ ഇട്ടു ,,,

മാലിനി കുറച്ചു നേരം, അവിടെ ഇരുന്നു ,,

പൊന്നു കാശ് കൊടുത്തു വാങ്ങിച്ചു തരാൻ പറ്റുന്നതെന്തും നിനക്കു വാങ്ങി തരും, ഇത് അങ്ങനെ വല്ലതും ആണോ ……….നമ്മളുടെ മുഴുവൻ സമ്പത്തും എടുത്തു തൂക്കിയപോലും അവരുടെ ഒന്നും ഏഴു അയലത് എത്തില്ല. കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻ സാധിക്കൂ …എന്ത് പറഞ്ഞ ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടത് മോളെ ,,,അമ്മക്ക് അറിയില്ല ഇങ്ങനെ കരയല്ലേ ,,,,,,,,,,,,,,പൊന്നെ ,,,,,,,,,,,,,,,

മാലിനിക്കും വിഷമമായി.

പിന്നെ അവിടെ നിന്നും എഴുനേറ്റു പോയി

പാറു നിറയുന്ന കണ്ണുകളോടെ എഴുന്നേറ്റു കണ്ണന്റെ അടുത്ത് പോയി നിന്നു

എന്നെ പറ്റിക്കുവാണോ കണ്ണാ ,,,,,,,,,,,,,,എന്നിൽ ഇത്രയും മോഹം ഉണ്ടാക്കിയിട്ട്

ഒടുവിൽ എനിക്ക് തരാതെ ഇരിക്കുമോ നീ ,?,,,,,,,,,,,

എന്നെക്കാൾ കൂടുതൽ ശിവയെ ഞാൻ ഇഷ്ട്ടപ്പെട്ടു പോകുകയാ

എനിക്ക് ഏറ്റവും ഉന്നതമായ പ്രണയം സമ്മാനിക്കുന്നവൻ പേരിൽ ശിവനാമം ഉള്ള രാജകുമാരൻ

അത് ശിവ തന്നെ ആണ് ,,,,,,,,,,എനിക്ക് ഉറപ്പാണ് കണ്ണാ ,,,,,,,,,,,

എനിക്ക് തരാതെ ഇരിക്കല്ലേ കണ്ണാ ……….അല്ലെങ്കി ഞാൻ പിന്നെ ഇണ്ടാവില്ല നിന്നോട് കൂടാൻ

മോഹിപ്പിച്ചു എനിക്ക് തരാതെ എന്നെ പറ്റിച്ച……. നീ ആണ് സത്യ൦ പിന്നെ ഞാൻ ഉണ്ടാവില്ല ….ഉറപ്പാ

പാറു പൊട്ടി കരഞ്ഞു ,,,,,,,

<<<<<<O>>>>>>

അന്ന് വ്യാഴാഴ്ച  രാവിലെ ആണ് ഭദ്രമ്മയുടെ ഒരു ഫോണ്‍ കാള്‍ ആദിക്ക് വന്നത്

” ആ എന്താ ഭദ്രമ്മേ ?

“അപ്പു ,,,,,,,,,,,,,,മോനെ ഓഫീസില്‍ ആണോ ?”

“ഇല്ല ഭദ്രമ്മേ റെഡി ആകുക ആണ്, പോകാന്‍ ആയി, ഭദ്രമ്മ പറഞ്ഞോ ”

“അപ്പു അന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ ഇവിടെ തുടങ്ങാന്‍ ആയി നമ്മള്‍ ആഗ്രഹിച്ച ആ കാര്യങ്ങൾ ”

“ഉവ്വ് ,,,,,,,,,,,എന്തായി ”

“അത് പറയാനാ,,,,,,,,,,നമ്മുടെ ഒരു നല്ല ഒരു സ്പോൺസർ ഉണ്ട്, അദ്ദേഹത്തിന്റെ പേര്  മാധവ൯ നമ്പ്യാർ, ആള് ഒരു എൻആർഐ ആണ്, ഇപ്പോ നാട്ടിൽ സെറ്റിൽ ആകാൻ ഉള്ള ഉദ്ദേശത്തിൽ ആണ്,അദ്ദേഹവുമായി ഇത് സംസാരിച്ചിരുന്നു, അദ്ദേഹം ഇന്ന് വൈകിട്ട് പൂജയിൽ പങ്കു കൊള്ളാൻ ആയി വരുന്നുണ്ട്, ഇന്ന് മോന് ഇവിടം വരെ ഒന്നു വരാൻ സാധിക്കുമോ അദ്ദേഹത്തിന് എല്ലാം ഒന്നു മനസിലാക്കി കൊടുക്കാൻ ആയി ”

“ഇന്നോ ,,,,,,,,,,,,,,,,,,”

“ബുധിമുട്ടാവോ അപ്പു

” എന്ത് ബുദ്ധിമുട്ടു ,,,,,,,,,,,,,,,,,ഞാൻ ഇന്ന് വരാം ,,,,,,,,,,,,എപ്പോളാ വരേണ്ടത് ഭദ്രമ്മെ ”

“ആറുമണിക്ക് ആണ് പൂജ ഒക്കെ തുടങ്ങുക അപ്പൊ അതുകഴിഞ്ഞു സംസാരിക്കാം

ഒരു കാര്യം ചെയ്യാം ഞാൻ ഒരു നാലര യോടെ അവിടെ എത്താം ,,,

അല്ല മോന് ജോലി ഇല്ലേ ?

അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം ഭദ്രമ്മെ ,,,,,,,,,,,

ആയിക്കോട്ടെ മോനെ ,,,,

എന്ന ശരി ഭദ്രമ്മെ ,,,,,,,,,,,,,,,,,,,,,,,,

ശരി മോനെ ………………..

ആദി റെഡി ആയി ഓഫീസിലേക്ക് പോയി, ഓഫീസിലെ ജോലികൾ ഒക്കെ ആയി ഉള്ള തിരക്കിൽ

ഓഫീസിൽ നിന്നും ഒരു മൂന്നുമണിയോടെ വിശ്വൻ സാറിനോട് ചോദിച്ചു അവൻ ഇറങ്ങി,

ഒരു നാലരയോടെ അവൻ സായി ഗ്രാമത്തിൽ എത്തി.

ആദ്യമേ പോയി സായി അപ്പൂപ്പനെ അവിടെ ധൂനി അണഞ്ഞിരിക്കുക ആയിരുന്നു

ഇനി ഇപ്പൊ പൂജക്ക് ആയിരിക്കും ദൂനി കൊളുത്തുക.

അപ്പൂപ്പാ ,,,,,,,,,,,,,,എന്തൊക്കെ ഉണ്ട് വിശേഷം ? ഞാൻ ഭദ്രമ വിളിച്ചിട്ടു വന്നതാ നമ്മുടെ ആ പ്രോജക്ട് ന്റെ കാര്യം സംസാരിക്കാൻ ആയി ,,,,,,,അപ്പൂപ്പൻ മനസു വെച്ച നമുക് അത് ഭംഗി ആക്കി എടുക്കാമേന്നെ ,,,

അവൻ സായി വിഗ്രഹത്തോട് സംസാരിച്ചു ഇരിക്കുക ആണ് ,,,,,,,,,,,,

അതെ ,,,,ഇയാള്,,,,,,,,,,,,,,ആരോടാ ഈ സംസാരിക്കുന്നതു ?

ഒരു കിളിനാദം ,,,,,,,,

അവൻ തിരിഞ്ഞു നോക്കി, ഒരു ഇളം റോസ് ചുരിദാർ ഒകെ ധരിച്ചു ഒരു  പെൺകുട്ടി, ഒരു ഇരുപത് ഇരുപത്തി രണ്ടു വയസു കാണും ,,,,കയ്യിൽ കുറച്ചു വിറകുകഷണങ്ങൾ ഒകെ ഉണ്ട്

ആരാ …………..? അവൾ ചോദിച്ചു

ആരാ …………….? അവനും തിരിച്ചു ചോദിച്ചു

“ഇയാള് എന്താ എക്കോ ഇട്ടു കളിക്കുവാണോ, ഞാൻ ചോദിക്കുന്നതിനു തിരിച്ചു അതെ ചോദ്യ൦ ചോദിക്കാൻ ?”

അല്ല മോൾ ഏതാണ് എനിക്ക് മനസിലായില്ല ?

അച്ഛൻ ആരാണവോ ?

അച്ചനോ അതും ഈ ഞാനോ ………..?

ഞാൻ ഏതു വകയിൽ ആണ് ഇയാള്ടെ മകൾ ആയതു ?

എന്റെ ദൈവമേ ഇതെന്താ വള്ളികുടിലിൽ അരണ കയറിയോ ?

ആദി ആ കുട്ടിയെ നോക്കി പറഞ്ഞു.

അരണ അല്ല  ശീമപന്നി ആണ്….. ദേ എന്റെ മുന്നിൽ നിൽക്കുന്നു ,,അവൾ കത്തിക്കയറി

കൊച്ചെ ഇത് കോവിൽ ആണ് അതിന്റെ ഉളിൽ ഇത്രയും ഒകെ ദേഷ്യം വേണോ

” ഇയാള് ഈ ദൂനിയുടെ പിന്നിൽ നിന്നും വെറുതെ വായിതോന്നി ആരോടോ വർത്തമാനം ഒക്കെ പറഞ്ഞാൽ ഞാൻ എങ്ങനെ അതിൽ വിറക് നിറയ്ക്കും .”

” അത് എന്നോട് പറഞ്ഞാൽ പോരെ ,,,,,,,,,,,അതിനു ഇത്രയ്ക്കു ചൂടാകണോ, അല്ല എന്തിനാ ഈ വിറക് ഇടുന്നതു ” ആദി ചോദിച്ചു

“അത് അറിഞ്ഞൂടെ ആ ധൂനിയിൽ തീ കൊളുതാൻ, ഹോമാഗ്നി ഉണ്ടാക്കാൻ ”

അതെന്തിനാ ? ആദി അവളെ ശുണ്ഠി പിടിപ്പിക്കാൻ ആയി ചോദിച്ചു

“അതോ ,,,,,കട്ടൻ ചായ ഉണ്ടാക്കാൻ ,,,എന്നിട്ടു വരുന്നോർക്കും പോണോർക്കും കട്ടൻ ചായയും ചുട്ട ബിസ്കറ്റ് കൊടുക്കാൻ …

അല്ല നിങ്ങള് ബിസ്കറ്റ് ചുട്ടാണോ കൊടുക്കുന്നത്, അത് ആദ്യമായിട്ടാണല്ലോ ….

ആ ഇവടെ ഇങ്ങനെയാ ,,,, ഇയാള്ക്ക്  എന്തൊക്കെ അറിയണം ,,,

അങ്ങോട്ട് മാറ് എന്നും പറഞ്ഞു അവനെ അങ്ങ് തള്ളി മാറ്റി അവൾ മുട്ടുകുത്തി ഇരുന്നു തൊഴുതു അതിൽ വിറകു നിറച്ചു…….

ആദി താടിക് കൈ കൊടുത്തു നിനു ഒരു ചിരിയോടെ ഇതെന്തു അവതാരം എന്ന് മനസ്സില്‍ പറഞ്ഞു.

ആ പെണ്‍കുട്ടി എഴുന്നേറ്റു എന്നിട്ട് അവന്റെ മുഖത്ത് നോക്കി അല്പം ദേഷ്യത്തോടെ പറഞ്ഞു

,”മനുഷ്യനെ കഷ്ടപെടുത്താൻ ആയി ,,,,”

ആദി ചിരിച്ചു കൊണ്ട് അവളെ നോക്കി

എന്താ ചേച്ചിയുടെ പേര് ?

” എനിക്ക് പേരില്ല, ഇയാള് എന്താ പെണ്കുട്ടികളുടെ പേരും അഡ്രസ്സും ഒകെ തിരക്കി വല്ല ആലോചനയും നടത്തുന്നുണ്ടോ ”

” സോറി ,,,പേര് ചോദിക്കുന്നത് ആലോചന നടത്താൻ ആണോ എന്നെനിക് അറിയില്ല, സാമാന്യബോധമുള്ളവർ അതിനു നിക്കാറില്ല, ഇനി ചേച്ചിയുടെ നാട്ടിൽ അങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ല ”

“ഇയാള് കുറെ നേരമായല്ലോ വെറുതെ വെള വെള വെള എന്നു പറയുന്നത്, തൊഴുതു വന്ന വഴി തിരിച്ചു പോകാൻ നോക്ക് ”

ആദി, ചിരിച്ചു കൊണ്ട് ഇറങ്ങി, പോകും വഴി

ചേച്ചിയുടെ പേര് ഒന്ന് പറയുമോ ? വിനയത്തോടെ ചോദിച്ചു

ഹരിത ,,,,,,,,,,,,,,,,

എന്ത് ,,,,,,,,,,കുതിരയോ ,,,,,,,,,,,,,,,,,,,,,,,,,? കേട്ടില്ല അവൻ അഭിനയിച്ചു

കുതിര അല്ല ജിറാഫ് ,,,,,,,,,,,,,,,ജിറാഫ് ,,,,,,,,,,,,,,,,,,,,,,അവൾ കോപിച്ചു മറുപടി കൊടുത്തു

ഓ …………….ഹരിത ,,,,,,,,,,,,,,,,,,,,,,,,,,,ഇപ്പോ കേട്ടു ,,,കൊള്ളാം നല്ല പേര് ,,,,,,,,,,,,,,,,,

ഇയാള് എഴുതിതാ സർട്ടിഫിക്കറ്റു ആക്കി വെക്കാം….

അപ്പൊ ഹരിത ആണ് ഇവിടെ പൂജ സമയത്തു ഹോമകുണ്ഡത്തിൽ കട്ടൻ ചായ തിളപ്പിക്കുന്നവൾ ല്ലേ ..

അവൾക് ആകെ ദേഷ്യം കൊണ്ട് മുഖമാകെ ചുവന്നു ,,,