അപരാജിതൻ 6 [Harshan] 6878

ആദി വേഗം കാറിനു സമീപം എത്തി.
എല്ലാരും ഭക്ഷണം ഒക്കെ കഴിഞ്ഞു കാറിനു സമീപം അവനെ കാത്തു നിൽക്കുക ആയിരുന്നു.
എവിടെ ആയിരുന്നെടാ ?
രാജശേഖരൻ ദേഷ്യപ്പെട്ടു.
സർ ഇവിടെ ഉണ്ടായിരുന്നു , ഒന്ന് നടന്നതാണ് കുറെ നേരം ആയില്ലേ വണ്ടി ഓടിക്കുന്നത്, സോറി സർ.
അവൻ വേഗം ഡോർ ഓപ്പൺ ആക്കി , പിന്നെ സീറ്റിൽ ഇരുന്നു.
ഏട്ടാ ,,,ഇനി പൊന്നു മുന്നിൽ ഇരുന്നോട്ടെ , കുറെ നേരം ആയില്ലേ ഇവിടെ ഇരിക്കുന്നെ ,,
പാറു ശ്യാമിനോട് ചോദിച്ചു.
വേണ്ട എനിക്ക് മുന്നിൽ ഇരിക്കണം, നീ അവിടെ ഇരുന്ന മതി.
കണ്ടോ പപ്പാ……………പൊന്ന്നു മുന്നിൽ ഇരിക്കണം , ഒന്ന് പറ പപ്പാ ..അവൾ രാജശേഖരനോട് ചിണുങ്ങി.
ശ്യാമേ ,,,, ഇനി മോൾ ഇരിക്കട്ടെ , നീ ഇങ്ങോട്ടു വാ…
പപ്പാ പറഞ്ഞതു കൊണ്ട് മനസില്ല മനസോടെ ശ്യാം പുറകിൽ ഇരുന്നു മാലിനിയോടൊപ്പം, പാറു മുൻസീറ്റിൽ ഇരുന്നു. ആദിയോടൊപ്പം…
ആദി ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതെ അല്ലല്ലോ ,,,അവനു ആകെ സന്തോഷം , പക്ഷെ കൂടുതല് പ്രകടിപ്പിക്കാനും പറ്റില്ലല്ലോ പുറകിൽ അവളുടെ ഫാമിലി ഫുള്ളും ഉണ്ടല്ലോ…
ആദി കാർ മുന്നോട്ടേക്ക് എടുത്തു. വൈകുണ്ഠപുരി ക്ഷേത്രത്തിലേക്ക് ഒരു നൂറു കിലോമീറ്റർ കൂടെ ഉണ്ടാകും, ഇനി കുറെ ഹിൽ ഏരിയ ഒക്കെ ആണ് അതുകൊണ്ട് ഒരു മൂന്നുമണിയോടെ എങ്കിലും എത്തും,
വണ്ടി മുന്നോട്ടെക്കു ഓടി തുടങ്ങി,
പുറകിൽ നിന്നും അപ്പോളേക്കും മാലിനി ഒരു കവർ തുറന്നു ഓറഞ്ചു എടുത്തു, അതിൽ ഒന്ന് പാറുവിനു കൊടുത്തു. പിന്നെ മാലിനി അതിന്റെ തൊലി പൊളിച്ചു ശ്യാമിനും രാജേട്ടനും ഒക്കെ കൊടുത്തു. മുന്നിൽ ഇരുന്ന പാറു ഓറഞ്ചിന്റെ തൊലി ഒക്കെ പൊളിച്ചു ആദ്യമേ തന്നെ അതിൽ ഒന്ന് രണ്ടു അല്ലി ആദിക്ക്  നേരെ കൂടെ നീട്ടി,  ഇന്ന പെട്ടതലയാ …………..
വേണ്ട ശ്രിയ മോളെ….ശ്രിയ മോള്  കഴിച്ചോ…………
,,,,,,,,,,,,,,ഇതു കഴിക്കാൻ ,,,,,,, അവൾ ഒന്ന് ദേഷ്യപ്പെട്ടു.
ആദി അപ്പോൾ തന്നെ അത് വാങ്ങി വണ്ടി ഓടിക്കുന്നതിനിടയിൽ അത് കഴിച്ചു കൊണ്ടിരുന്നു , ഇടയ്ക്കിടെ ഓരോ അല്ലികളായി പാറു ആദിക്ക് കൊടുത്തു കൊണ്ടിരുന്നു.
ആദി വളരെ വിനയകുലീനനായി അവള്‍ കൊടുക്കുന്ന  അല്ലി വായില്‍ ഇട്ടു നുണഞ്ഞു..
വണ്ടി മുന്നോട്ടേക്ക് തന്നെ പോകുക ആണ്.
സമയം ഒന്നേമുക്കാൽ രണ്ടു മണി  ആയി,
ആദി ഇവിടെ കൃഷ്ണനദിയുടെ കടവ് ഉണ്ട്, കുറച്ചു മുന്നോട്ടു പോയി ഇടത്തേക്ക് ആണ് എന്നാണ് എന്റെ ഓർമ്മ ,
അവിടെ ഒരു ചെറിയ ക്ഷേത്രവും അതിനോട് ചേർന്നു കൃഷ്ണ നദിയില്‍ നിന്നും വെള്ളം അരുവി പോലെ വന്ന ദേവിയെ തൊഴുതു പോകുന്ന ഭാഗവും ഉണ്ട്.അവിടെ ചെന്ന് ആ ജലസ്പർശം ചെയ്തു അവിടെ തൊഴുത് വേണം വൈകുണ്ഠപുരിയിലേക്ക് പോകാൻ,,,,
ശരി കൊച്ചമ്മേ ,,,, ആദി വഴി നോക്ക് തന്നെ മുന്നോട്ടു പോയി,
കുറച്ചു മുന്നോട്ടു പോയപ്പോൾ ആ പറഞ്ഞ ഇടത്തേക്ക് ഉള്ള വഴി കണ്ടു , അവിടെ ബോർഡ് ഒക്കെ വെച്ചിട്ടുണ്ട് ,തമിഴിലും തെലുഗിലും പിന്നെ ഇംഗ്ലീഷിലും ആണ് ഉള്ളത്.
അവൻ വണ്ടി തിരിച്ചു, ആ റോഡ് ഇത്തിരി മോശം ആണ്, നിറയെ കുണ്ടും കുഴികളും ഒക്കെ ആയി , ആദി മുന്നോട്ടേക്ക് സൂക്ഷിച്ചു തന്നെ എടുത്തു.
പോകും വഴി അതി മനോഹരി ആയി ഒഴുകുന്ന കൃഷ്ണ നദിയുടെ ദൃശ്യം ആണ് , എല്ലാരും ആ മനോഹര മായ കാഴ്ചകളിലേക്കു എവരുടെയും കണ്ണുകൾ പായിച്ചു.
മാളു അവിടെ വല്ല പ്രത്യേകതയും ഉണ്ടോ?
ചോദിച്ചത് രാജശേഖരനാണ്.
മലമുകളിൽ നിന്നും ജന്മം കൊണ്ട കൃഷ്ണ നദി, പുഷ്കര തീർത്ഥം എന്ന കടവിൽ എത്തി അവിടത്തെ ക്ഷേത്രദേവത ആയ വൈഷ്ണോ ദേവിയെ ദർശിച്ചു ഗതി മാറി ഒഴുകുന്നു എന്നാണ് വിശ്വാസം, വൈഷ്ണോ ദേവി മഹാലക്ഷ്മിയുടെ ഒരു അവതാരരൂപം ആണ് , സരസ്വതി ലക്ഷ്മി പാർവതി മാരുടെ അതായത് ത്രിദേവിമാരുടെ ശക്തി ഒരുമിച്ച രൂപം ആണ് വൈഷ്ണോദേവി, ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ വൈഷ്ണോദേവി ആണ്, ദക്ഷിണദേശത്തു അസുരനിഗ്രഹത്തിനായി രൂപം കൊണ്ട് വൈഷ്ണോദേവി കർമ്മങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മഹാവിഷ്ണുവിൽ അലിഞ്ഞു ചേരുവാൻ തപസ് ചെയ്തപ്പോ ത്രേതായുഗത്തിൽ ശ്രീരാമ രൂപം പൂണ്ട വിഷ്ണു ദേവിയോട് പറഞ്ഞതു കലിയുഗത്തിൽ കൽക്കിയായി അവതരിക്കുമ്പോ വിവാഹം ചെയ്തുകൊള്ളാം എന്ന്, അതിനു ശേഷം ദേവി ആ ദിനത്തെ പ്രതീക്ഷിച്ചു യോഗനിഗ്രയിൽ വിഷ്ണുവിന്റെ സ്മരണകളും ആയി ഉപവിഷ്ട ആയി എന്ന് വിശ്വാസം.
അവർ അവിടെ ചെന്നു,
എല്ലാരും കൂടെ കാറിൽ നിന്നും ഇറങ്ങി.
ശ്യാം ആദിയോട് ചോദിച്ചു വരുന്നില്ലേ എന്ന്,
ഓ ,,,ഞാൻ എങ്ങും വരുന്നില്ല ,,, നിങ്ങള് പോയേച്ചും വാ ,,,, എന്ന് മറുപടി പറഞ്ഞു.
അങ്ങനെ അവരെല്ലാവരും കൂടെ ആദ്യം കൃഷ്ണ നദിയില്‍ നിന്നും ഒഴുകുന്ന അരുവി ആയ  പുഷ്കരതീർത്ഥത്തിൽ എത്തി,
എല്ലാവരും കൈ കാൽ മുഖം ഒക്കെ കഴുകി ജലം തലയിലും ദേഹത്തും തളിച്ച് നേരെ വൈഷ്ണോദേവി ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിച്ചു. അവിടെ ക്ഷേത്ര നട തുറന്നിരിക്കുക ആയിരുന്നു, അവർ നല്ല രീതിയിൽ തന്നെ നിറഞ്ഞു കണ്ടു മനസ് നിറച്ചു പ്രദക്ഷണം ഒക്കെ ചെയ്തു അവിടെ വേണ്ട വഴിപാടുകൾ ഒക്കെ നടത്തി പ്രസാദവും വാങ്ങി അവിടെ നിന്നും തിരിച്ചു.
ഒരു കൊച്ചു മയക്കത്തിൽ ആയിരുന്ന ആദി ഉണർന്നു ആദ്യം തന്നെ പുഷ്കരതീർത്ഥത്തിൽ പോയി നന്നായി കയ്യും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി വന്നു , അപ്പോളേക്കും അവരും അവിടെ എത്തി , എല്ലാരും അവിട നിന്നു൦ യാത്ര തിരിച്ചു വൈകുണ്ഠപുരിയിലേക്കു..
<<<<<<<<<O>>>>>>>>>>>
സമയം ഏതാണ്ട് മൂന്നര മണി  ആയി.
വാഹനം വൈകുണ്ഠപുരിയിൽ എത്തിച്ചേർന്നു.
.നിരവധി ഭക്തജനങ്ങള്‍ വന്നു ചിലവഴിക്കുന്ന ക്ഷേത്രം ആണ്, അവിടെ നേരത്തെ തന്നെ റൂം ഒക്കെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു, മാലിനി, ഒരു മുറിയിൽ തന്നെ നാല് ബെഡ് സ്പേസ് ഉള്ള ഒരു റൂം അവർ ഫാമിലിക്കായി എടുത്തിരുന്നു , അതുപോലെ ആദിക്കായി ഒരു സിംഗിൾ റൂമും,
താമസിക്കാൻ ഉള്ള സൗകര്യം ഒക്കെ താഴെ ആണ് , ക്ഷേത്രം കുറച്ചു മുകളിലേക്ക് മാറിയിട്ട് ആണ്,
ആദ്യമേ തന്നെ കാർ താമസസ്ഥലത്തു പാർക്ക് ചെയ്തു , അവർ എല്ലാരും കൂടെ ഉള്ളിലേക്ക് ചെന്ന്, ഒന്നാം നിലയിൽ ആണ് റൂമുകൾ ഒക്കെ, അവർ ആദ്യം തന്നെ അവരുടെ റൂമിൽ ചെന്ന് ബാഗും മറ്റും ഷെൽഫിൽ വെച്ചു, ആദി അവന്റെ റൂമിലും പോയി.
ശ്യാം കുളിക്കാൻ ആയി പോയപ്പോളേക്കും മാലിനി വിലക്കി കാരണം പദ്മാവതിയിൽ കുളിച്ചു വേണം ക്ഷേത്രദർശനം നടത്താൻ ആയി, അവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒക്കെ കുളിക്കാനും വസ്ത്രം മാറാനും ഒക്കെ സൌകര്യങ്ങള്‍   ഉണ്ട്.
എല്ലാവരും പദ്മാവതിയിലേക്ക് പുറപ്പെട്ടു,
പോകും വഴി ശ്യാം ആദിയുടെ റൂമിൽ ചെന്ന് തട്ടി വിളിച്ചു, ആദി എഴുന്നേറ്റു വാതിൽ തുറന്നു,
ശ്യാം അവനോടു വരുന്നില്ലേ എന്ന് ചോദിച്ചു , ഓ …ഞാൻ എങ്ങും വരുന്നില്ല ,,,,എന്ന്ള്ള സ്ഥിരം മറുപടി.
ആദി കിടന്നു മയങ്ങി പോയിരുന്നു.
ശ്യാം പിന്നെ നിർബന്ധിക്കാൻ നിന്നില്ല, അവർ പുറപ്പെട്ടു.
പദ്മാവതി അതി മനോഹരമായി ഒഴുകുകയാണ് , തെളിനീർ പോലെ ഉള്ള വെള്ളം, അവിടെ സ്ത്രീകള്ക്കും പുരുഷന്മാർക്കും വെവ്വേറെ സ്നാനഘട്ടങ്ങൾ ഉണ്ട്.
ആദ്യം അവർ ചെന്നത് പദമാവതിക്കു കുറച്ചു മുന്നോട്ടു നീങ്ങി ബലിപീഠത്തിൽ ആണ് , അവിടെ മരണപ്പെട്ടവർക്കായി ഉള്ള ഒരു കർമ്മം ആണ് മീനൂട്ട്. സാധാരണ ബലി ഇടുന്നതിൽ നിന്നും വ്യത്യസ്തമായി മരിച്ചവരുടെ പേരും നാളും സങ്കൽപ്പിച്ചു അവരെ പരലോകത്തു നിന്നും ക്ഷണിക്കുന്നു എന്ന് സങ്കൽപ്പിച്ചു അരിയും എള്ളും പൂവും ചന്ദനവും കൂടെ പത്മതീർത്ഥത്തിൽ സമർപ്പിക്കും അതിലുള്ള മീനുകൾ അത് വന്നു തിന്നുമ്പോൾ അത് പരേതാത്മാക്കൾ സസന്തോഷം സ്വീകരിച്ചു എന്നുള്ളതാണ് വിശ്വാസം.
മാലിനി അത് രാജശേഖരനെ കൊണ്ട് ചെയ്യിപ്പിച്ചു  അയാളുടെ അച്ഛനും അമ്മയ്ക്കും ആയി, മാലിനിയും ചെയ്തു , അതുപോലെ മക്കളെ കൊണ്ടും ചെയ്യിച്ചു അവരുടെ അച്ചമ്മകും അച്ഛച്ചനും വേണ്ടി.
ശേഷം മാലിനിയും  പാറുവും സ്ത്രീകളുടെ സ്നാനഘട്ടത്തിലേക്കു പോയി, അവർക്ക് ധരിക്കാൻ ഉള്ള വസ്ത്രം ഒക്കെ എടുത്തിരുന്നു , രാജശേഖരനും ശ്യാമും ഇടതു വശത്തുള്ള പുരുഷൻമാരുടെ സ്നാനഘട്ടത്തിലും.
അവിടെ കുളിച്ചു വസ്ത്രം ഒക്കെ മാറി.
അവർ ക്ഷേത്രത്തിനു സമീപം ഉള്ള പത്മ ദേവി കോവിലിൽ കയറി ആദ്യം പ്രാർത്ഥിച്ചു.
അവിടെ പ്രദക്ഷിണം ചെയ്‌തു നാണയം ഒകെ കാണിക്ക സമർപ്പിച്ചു തീർത്ഥപാനം ചെയ്തു അവിടത്തെ സിന്ദൂരം സ്വീകരിച്ചു നെറ്റിയിൽ തൊട്ടു പതുക്കെ നടകൾ കയറി.
ചേതോഹരമായ ദിവ്യമായ ആധ്യാത്മികതയുടെ പുണ്യത നിറഞ്ഞ നാരയണനാമം മുഴങ്ങുന്ന പുണ്യസ്ഥാനം ആണ് വൈകുണ്ഡപുരി   പെരുമാൾ ക്ഷേത്രം. മഹാവിഷ്‌ണു വെങ്കിടേശ്വരൻ ആയി ശ്രീനിവാസപെരുമാൾ ആയി കുടികൊള്ളുന്ന ക്ഷേത്രം ആണ് വൈകുണ്ഠപുരി. വൈഷ്ണവരുടെ ഒരു പ്രധാനപെട്ട ക്ഷേത്രം. വൈഷ്ണവർ മഹാവിഷ്ണുവിനെ ആണ് പരമേശ്വരൻ ആയി കണക്കാക്കുന്നത്, എല്ലാം തുടങ്ങുന്നതും പരിപാലിക്കുന്നതും അവസാനിക്കുന്നതും എല്ലാം നാരായണനില്‍   നിന്ന് എന്ന ഒരു വിശ്വാസം.
സമയം അഞ്ചുമണി അടുത്ത് ആയിട്ടുണ്ട്.
പോകും വഴി ഉള്ള ചെറു മണ്ഡപങ്ങളിൽ കൂട്ടമായി ഇരുന്നു വിഷ്ണുസഹസ്രനാമം ജപിക്കുന്നുണ്ട്.
അങ്ങനെ നടന്നു അവർ മൂലസ്ഥാനത്തു എത്തി,
സമയം അഞ്ചു മണി ആയി , ഈ ഒരു മണിക്കൂർ അവിടെ മലരാംഗി പൂജ ആണ് , അതായതു പൂമൂടൽ ചടങ്ങു.  ഈ ഒരുമണിക്കൂറും സകലവാദ്യങ്ങളോടും കൂടെ ആണ് പൂമൂടൽ ചടങ്ങു നടക്കുക.
അവിടെ സമർപ്പിക്കാൻ വേണ്ട പുഷ്പങ്ങൾ കൂടെ മാലിനിയും പാറുവും വാങ്ങി,
ആദ്യമായി അവർ തൊഴുത്ത് ചക്രആഴ്വാർ കോവിലിൽ ആണ്. അതായത് ഭഗവാന്റെ സുദർശന ചക്രത്തെ ഒരു മൂർത്തി ആയി കണ്ടു പ്രതിഷ്ഠിച്ചിരിക്കുന്ന കോവിൽ,
അവിടെ വേണ്ട പൂജകളായും പൂക്കളും സമർപ്പിച്ചു സകുടുംബ൦ പ്രദക്ഷിണം ചെയ്തു , മക്കളെ കൊണ്ട് കോവിലിൽ എണ്ണ ഒഴിപ്പിച്ചു , നടയിൽ കർപ്പൂരം കത്തിച്ചു. ചക്രആഴ്വാ൪ കോവിലിനു ചുറ്റും അവര്‍ എഴുവട്ട൦ പ്രദക്ഷിണം ചെയ്തു, മാലിനി പേര്‍സില്‍ നിന്നും കരുതിയ സ്വര്‍ണ്ണം കൊണ്ടുള്ള ചക്രരൂപം  രാജശേഖരനെ കൊണ്ട് ആഴ്വാര്‍ കോവില്‍ നടയില്‍ സമര്‍പ്പിചു. കൊവിലിനുളില്‍ ഇരുന്ന പൂജാരി അത് വിഗ്രഹപാദങ്ങളില്‍ സമര്‍പ്പിച്ചു.
എല്ലാവര്ക്കും ഒരു പുതിയ അനുഭവം ആയിരുന്നു ഇതൊക്കെ കാരണം മാലിനിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം അതും ആദ്യമായ് പോകുന്ന ഇടം കൂടെ  , എല്ലാവര്ക്കും അവിടത്തെ അന്തരീക്ഷവും ഒരുപാട് ഇഷ്ടമായി.
രണ്ടാമത് അവർ പോയത് ഗരുഡആഴ്വാർ കോവിലിൽ ആണ് , അതായത് മഹാവിഷ്ണുവിനെ വാഹനമായ ഗരുഡനെ ഒരു മൂർത്തി ആയി കണ്ടു പ്രതിഷ്ഠിച്ചു പൂജ ചെയുന്ന കോവിൽ .  ആ കോവിലിനു മുകളിൽ ഒരു കൃഷ്ണ പരുന്തു വട്ടം ഇട്ടു പറക്കുന്നുണ്ട്. പറന്നു അത് പിന്നെ ഗോപുരത്തിനു മുകളിൽ വന്നിരുന്നു.
ഉള്ളിൽ കയറി അവർ ദർശനം ആരംഭിച്ചു, എല്ലായിടത്തും ഇതുവരെ അവിടെ വന്നു തൊഴാത്തതിന് മാലിനി മാപ്പു കൂടെ പറയുന്നുണ്ടായിരുന്നു , ഗരുഡ മൂർത്തിയോട് മാലിനിക്ക് വേറെ ഒരു നന്ദി കൂടെ ഉണ്ട് കാരണം മുൻപ് പൊന്നുവിനെ സർപ്പം ദംശിക്കാൻ പോയ സമയത്തു രക്ഷക്കായി പാറിവന്നതും ഗരുഡമൂർത്തി അല്ലെ ,, സ്വപ്നത്തിൽ വരാൻ കാരണമായതിനു പ്രത്യേകം മാപ്പും പറഞ്ഞു, കാരണം വിശ്വാസ൦ അനുസരിച്ചു ഭഗവാനെ കാണാൻ ഒരുപാട് വൈകിയാൽ സ്വപ്നത്തിൽ ഗരുഡനെ പറഞ്ഞു വിടും എന്നാണ് ..
പൊന്നുവിന് ആ കോവിൽ ഒരുപാട് ഇഷ്ടം ആയി, അവൾ അവിടെ മുന്നിൽ പോയി നിന്ന് പ്രാർത്ഥിച്ചു, പിന്നെ അവിടെ പൂക്കളും നാണയങ്ങളും ഒക്കെ സമർപ്പിച്ചു,
സര്‍പ്പദോഷങ്ങൾ ശാപങ്ങൾ കൊണ്ട് ബുദ്ധിമുട്ടു അനുഭവിക്കുന്നവർ ആ കോവിലിൽ വന്നു അവിടത്തെ പ്രസാദം കഴിക്കുകയും അവിടെ പൂജിച്ച വെളിച്ചെണ്ണ പുരട്ടുകയും സേവിക്കുകയും ചെയ്താൽ മാറും എന്നൊരു വിശ്വാസവും ഉണ്ട് , ഗരുഡന്റെ മുഖ്യ ശത്രുക്കൾ ആണല്ലോ നാഗങ്ങൾ , കണ്ടാല്‍ എല്ലാത്തിനെയും ഗരുഡൻ തിന്നും.
മാലിനി സ്വര്‍ണ്ണഗരുഡരൂപം പാറുവിന്റെ കൈകളില്‍ കൊടുത്ത് കോവില്‍ നടയില്‍ സമര്‍പ്പിക്കാ൯ പറഞ്ഞു, പാറു അത് വാങ്ങി തൊഴുതു തിരുനടയില്‍ സമര്‍പ്പിച്ചു, അത് സമര്‍പ്പിക്കുന്ന അതെ സമയം കോവിലിനു മുകളില്‍ നിന്ന് കൃഷ്ണപരുന്തിന്റെ ചിറകടിയും ശബ്ദവും ഒക്കെ കേട്ടു, അത് കേട്ടു ഉള്ളില്‍ ഇരുന്ന പൂജാരി ചിരിച്ചു,  ഗരുഡമൂര്‍ത്തി സംതൃപ്തന്‍ ആണ് എന്ന് അറിയിച്ചു.
അവിടെയും എല്ലാവരും പ്രദക്ഷിണം ഒക്കെ ചെയ്തു വന്നു തൊഴുതു, ഇറങ്ങും വഴി ഗരുഡനെ കുറിച്ചുള്ള കാര്യങ്ങള്‍ ഒക്കെ പാറു മലിനിയോടു ചോദിച്ചു.
അത് കേട്ട് മാലിനി ഗരുടന്റെ കഥ അവര്‍ക്ക്  പറഞ്ഞു കൊടുത്തു,
മഹർഷി കശ്യപന്റെ രണ്ട്‌ പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ കർമ്മങ്ങളിൽ പ്രസന്നൻ ആയ കശ്യപൻ മക്കൾക്കായി വരം  വരിച്ചുകൊള്ളുവാന്‍ പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും വരിച്ചു. വരം കിട്ടി കദ്രു  ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി. അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ ആയിരം സർപ്പങ്ങൾ ജനനം കൊണ്ടു.
ഇതിൽ അസൂയയും വിഷമവും കൊണ്ട് വീണത്  തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി. അനവസരത്തില്‍ മുട്ട പൊട്ടിച്ചതുകൊണ്ട്‌ കുപിതയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. “അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ. അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ അവന്‍ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും.” ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു.
ഒരു നാള്‍ വൈകുന്നേരം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ തീരുമാനിച്ചു. കദ്രുവിന്റെ നിര്‍ദേശപ്രകാരം ചില നാഗങ്ങള്‍ ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ
ദാസിയായിത്തീര്‍ന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞ്‌ ഗരുഡന്‍ ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന്‌ വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന്‌ അമൃതംകൊണ്ടുവന്ന്‌ നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന്‌ മോചിപ്പിക്കാമെന്ന്‌ കദ്രു പറഞ്ഞു. അതനുസരിച്ച്‌ ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന്‌ കദ്രുവിന്‌ നല്‍കി വിനതയെ അടിമത്വത്തിൽ നിന്നും  മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി കുളിച്ചു വരാൻ  കദ്രു സന്തതികളോട്‌ പറഞ്ഞു.നാഗങ്ങള്‍ സ്നാനത്തിനായി പോയ നേരത്ത്‌ ഇന്ദ്രന്‍അമൃതകുംഭവുമെടുത്ത്‌ ദേവലോകത്തേക്ക്‌ പോയി. തിരികെയെത്തിയ നാഗങ്ങള്‍ അമൃതം ലഭിക്കാഞ്ഞ്‌ അത്യധികം വിഷമിച്ചു  അവര്‍ അമൃതകുംഭം വച്ചിരുന്ന ദര്‍ഭയില്‍ ആര്‍ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക്‌ രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്‍ക്കാണത്രേ, നാഗങ്ങള്‍ ഇരട്ടനാക്കോടുകൂടിയവരായിത്തീര്‍ന്നത്‌. പിന്നെ ഗരുഡന്‍ വിഷ്ണുഭഗവാനെ പ്രസാദിപ്പിച്ച്‌ അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു എന്നതാണ് ഗരുഡനെ കുറിച്ചുള്ള വിശ്വാസം.
അപ്പോൾ ആ മുകളിൽ ഇരുന്ന കൃഷ്ണ പരുന്തു വട്ടം ഇട്ടു പറന്നുകൊണ്ടിരിക്കുക ആയിരുന്നു,  അവിടെ പരുന്ത്കൾക്കിരിക്കാൻ ഒരു കുഞ്ഞു മണ്ഡപം ഉണ്ട് , മാലിനി പറഞ്ഞത്‌ അനുസരിച്ചു ശ്യാം പോയി പഴങ്ങൾ കൊണ്ടുവന്നു, ആ മണ്ഡപത്തിൽ പഴം സമർപ്പിക്കും അത് ഗരുഡനുള്ള ഭക്തരുടെ നിവേദ്യം ആണെന്നാണ് വിശ്വാസം.
അങ്ങനെ നാല് പേരും പോയി ആ മണ്ഡപത്തിൽ ഓരോരുത്തരും ആയി പഴം സമർപ്പിച്ചു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ വട്ടമിട്ടു പറന്ന കൃഷ്ണ പരുന്തു നേരെ ആ മണ്ഡപത്തിലേക്ക് പറന്നു വന്നു നാല് പഴങ്ങൾക്കും മുന്നേ ഇരുന്നു,
എല്ലാവരും കണ്ണ് തുറന്നപ്പോൾ ഒരു കൃഷ്ണ പരുന്തു അവ൪ അര്‍പ്പിച്ച പഴങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നു, ചിറക് വിടര്‍ത്തുന്നു. ആ പരുന്തു പാറുവിനെയും മാലിനിയും മാറി മാറി നോക്കി  ആ കൃഷ്ണ പരുന്തു ആദ്യം തന്നെ കൊക്ക്  കൊണ്ട് സ്പർശിച്ചത് മാലിനി വെച്ച പഴത്തിൽ ആണ് , അതിനു ശേഷം പാറു സമർപ്പിച്ച പഴം ആ പരുന്ത് കഴിച്ചു.
അത് കണ്ടപ്പോൾ പാറുന് ഒരുപാട് സന്തോഷം ആയി , കണ്ടോ പൊന്നു കൊടുത്ത പഴം ആണ് ഗരുഡൻ കഴിച്ചത് അത് പൊന്നുന്റെ കണ്ണൻ പറഞ്ഞിട്ടാണ് ,,, അവൾ തുള്ളി ചാടി, എല്ലാരും അതുകണ്ടു ചിരിച്ചു.
പാറു സമർപ്പിച്ച പഴം കഴിച്ചത്തിന് ശേഷം മാലിനി സമർപ്പിച്ച പഴത്തിൽ നിന്നും ഒരു കഷണ൦ കഴിച്ചു വേറെ ആരും കൊടുത്തത് തൊട്ടു പോലും നോക്കിയില്ല ആ കൃഷ്ണ പരുന്തു പറന്നു ആ കോവിലിന്റെ മുകളിൽ പോയി ഇരുന്നു,,
അവർ അങ്ങോട്ട് നോക്കി ആ കൃഷ്ണ പരുന്തിനെ തൊഴുതു. ഭഗവാന്റ വാഹനം ആയ ഗരുഡനെ.അവിടത്തെ ദര്‍ശനം കഴിഞ്ഞു പിന്നീട് അവര്‍ പോയത് ആണ്ടാള്‍ കോവിലില്‍ ആണ്,
അപ്പോ പൊന്നുവിനു സംശയം , അമ്മെ ആരാണ് ഈ ആണ്ടാള്‍
മാലിനി ഒന്ന് ചിരിച്ചു ,  എല്ലാരോടും ആയി പറഞ്ഞു.
ആണ്ടാൾ ഭൂമിദേവീ മനുഷ്യരൂപം എടുത്തതാണെന്നു വിശ്വസിക്കുന്നു ,
അതുപോലെ മഹാവിഷ്ണു ഭക്തൻ ആയ വിഷ്ണുചിത്തൻ എന്ന പെരിയആഴ്‌വാറിന് മക്കൾ ഇല്ലായിരുന്നു , ഒരിയ്ക്കൽ പൂക്കൾ ശേഖരിക്കാൻ പോയപ്പോൾ തുളസിചെടിയുടെ സമീപം ഒരു തേജസ്സുള്ള ഒരു പെൺകുട്ടി കിടന്നു കരയുന്നു , ആ കുഞ്ഞിനെ കൊണ്ട് പോയി  ഭൂമി ദാനം ചെയ്തതു് എന്നും ജ്ഞാനത്തെ പ്രദാനം ചെയ്യുന്നവൾ എന്നും അർത്ഥമുള്ള ഗോദൈ (കോതൈ) എന്ന് പേരിട്ട് ഈ കുട്ടിയെ സ്വന്തം മകളായി വളർത്തി, വളരുമ്പോഴും ശ്രീരംഗനാഥൻ ആയ മഹാവിഷ്‌ണുവിനോട് അടങ്ങാത്ത ഭക്തിയും പ്രണയവും ആയി കോതൈ വളർന്നു,
ഒരിക്കൽ വിഷ്ണുക്ഷേത്രത്തിൽ  ചാർത്താൻ വെച്ച  മാല  ആണ്ടാൾ എടുത്ത് കഴുത്തിലണിഞ്ഞിട്ട് ശ്രീരംഗനാഥൻ എന്നെ മാലയിട്ടാൽ ഞാൻ ഇങ്ങനെ ഇരിക്കില്ലേ എന്നൊക്കെ  സ്വയം ചോദിച്ചു. അമ്പലത്തിലേക്കുള്ള മാല സ്വയം ചൂടിയതിനുശേഷമാണ് കോതൈ ദേവന് ചാർത്താൻ കൊടുത്തയച്ചിരുന്നത്.
ഒരിക്കൽ പൂജാരി ദേവനു ചാർത്താനുള്ള മാലയിൽ ഒരു തലമുടി ഇരിക്കുന്നതു കണ്ട് മാല അശുദ്ധമായ വിവരം പെരിയാഴ്വാരെ അറിയിച്ചു. മാല താൻ അണിഞ്ഞതാണെന്ന് കോതൈ ആഴ്വാരോടു പറഞ്ഞു.
അശുദ്ധമായ മാല അയച്ചു കൊടുത്തതിൽ ഒരുപാട് ആണ്ടാളെ ശാസിച്ചു,  അത് കൂടെ ആയപ്പോൾ താൻ വലിയ പാപം ചെയ്തു എന്ന് മനസിലാക്കി മനസ് നൊന്ത് ശ്രീരംഗനാഥന്റെ തിരുനടയിൽ പോയി പൊട്ടിക്കരഞ്ഞു തന്റെ കണ്ണുനീർ ഭഗവാന് സമർപ്പിച്ചു കൂടെ കളങ്കപ്പെടുത്തിയതിനു ഭഗവാനോട് മാപ്പും ചോദിച്ചു.
അന്നു രാത്രി പെരിയാഴ്വാരും ക്ഷേത്രത്തിലെ പൂജാരിയും ഓരോ സ്വപ്നം കണ്ടു. ശ്രീരംഗനാഥൻ ആയ മഹാവിഷ്ണു അവരോടു പറഞ്ഞു ആണ്ടാൾ ചൂടി എനിക്കയക്കുന്ന ഹാരത്തിനു സവിശേഷസൊരഭ്യം ഉണ്ട്, അത് അവളുടെ അചഞ്ചലമായ നിഷ്കളങ്കമായ നിർമലമായ എന്നോടുള്ള പ്രണയത്തിന്റെയും അവളുടെ ഭക്തിയുടെയും ആണ് . ആ ഹാരത്തിന്റെ സൗരഭ്യം അവളുടെ സ്നേഹത്തിന്റെ സൗരഭ്യം ആണ് , അവൾ അണിഞ്ഞ ഹാരം മാത്രം എന്നെ അണിയിക്കുക , എനിക്ക് പ്രിയപ്പെട്ടത്‌ ആ ഹാരം ആണ്. എന്ന്

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.