അപരാജിതൻ 6 [Harshan] 6858

മാലിനി പിന്നെ ഒന്നും പറയാൻ നിന്നില്ല. പറയാന്‍ വാക്കുകള്‍ ഇല്ല എന്നതാണ് സത്യം , നേരെ നടന്നു പൂമുഖത്തേക്കു കയറി ,ഇടക്കൊന്നു മാലിനി തിരിഞ്ഞു നോക്കി അപ്പുവിനെ അവൾ കണ്ടു . കൈ കൊണ്ട് നിറയുന്ന കണ്ണുകൾ തുടക്കുന്ന അപ്പുവിനെ,
ആ കാഴ്ച കണ്ടതോടെ മാലിനിയുടെ ഉള്ളു അങ്ങ് വിങ്ങി പൊട്ടി, അപ്പോളേക്കും കുട്ടികൾ അങ്ങോട്ടു  വന്നു അതോടെ ആ ഉള്ളിലെ സങ്കടം പെട്ടെന്നു തന്നെ ഒളിച്ചു വച്ച് സന്തോഷം അഭിനയിച്ചു.
ഉള്ളില്‍ അറിയാതെ തന്നെ ചിന്തിച്ചു പോയി , ഇവരൊന്നും ആരും ഇല്ലാതിരുന്ന സമയത്തും ഒരു കൂട്ടും സമാധാനവും ഒക്കെ ആയി അപ്പു ഉണ്ടായിരുന്നു , ഒരു കാവല് പോലെ ,,, ഇപ്പൊ എല്ലാരേം കിട്ടിയപ്പോ അതൊക്കെ തന്‍ മറന്നു പോയ പോലെ ,, അത് തന്നെ ആണ് മാലിനിയുടെ ഹൃദയത്തെ ഒരുപാടു നോവിപ്പിച്ചതും.
<<<<<<<<<<<<<<O>>>>>>>>>>>>>>
ആ ഒരു സമയം ആണ് അപ്പു ശരിക്കും ആലോചിച്ചത്
വിശ്വനാഥൻ സർ പറഞ്ഞ ആ കാര്യം ഇവിടെ നിന്നും മാറുന്ന ആ കാര്യം.
എപ്പോളും ഇങ്ങനെ തല കുനിഞ്ഞു പോകില്ലല്ലോ.
കഴിഞ്ഞ ദിവസം ഈ കാര്യം പറഞ്ഞപ്പോൾ കൊച്ചമ്മ എന്തൊക്കെയാ പറഞ്ഞത്
എന്നെ ഒന്ന് കാണണം എന്ന് തോന്നിയാൽ എങ്ങനെ കാണും എന്നല്ലേ, ഞാൻ
ഇവിടെ ഉള്ള ബന്ധു ആണെന്നല്ലേ ,,എന്നിട്ടെന്തായി , വീട്ടുകാർ ആരാണെന്നു ചോദിച്ചപ്പോ
ഒരു മറുപടി പറയാ൯ സാധിക്കാതെ വെറും ജോലിക്ക് നിക്കണ പയ്യന്‍ മനഃപൂര്വമല്ലെങ്കിലും പറഞ്ഞു പോയപ്പോ .. പിന്നെ മുന്നേ പറഞ്ഞത് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ
എല്ലാരും ഇപ്പൊ അകൽച്ചയിലായി, രാജശേഖരന്‍  സാർ പണ്ടേ അങ്ങനെ ആയിരുന്നു , ഇപ്പോ ശ്യാമും അതും സഹിക്കാം
പക്ഷെ പാറു കൂടി ഇങ്ങനെ …. ,ഇനി മാറുമോ എന്നൊന്നും അറിയില്ല , ഇവിടെ നിന്നാൽ ഒരു സ്വസ്ഥത ഉണ്ടാവില്ല  പോകണം എന്തായാലും പോകണം ,,,അല്ലാതെ വേറെ വഴി ഇല്ല
അവൻ ചിന്തിച്ചു.
<<<<<<<<<<<<<O>>>>>>>>>>>>>>>
കുറെ കഴിഞ്ഞു മാലിനി അവിടെ അവന്നു അപ്പോളേക്കും പണി ഒക്കെ കഴിഞ്ഞു അപ്പു പോയിരുന്നു, മാലിനി ആ തിണ്ണയില്‍ നോക്കിയപോ ആ പൊതി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു, ഒരുപക്ഷെ അപ്പു മറന്നത് ആയിരിക്കും, അല്ലെങ്കില്‍ മനപൂര്‍വം തന്നെ ആയിരിക്കും, കൊടുക്കുമ്പോ താന്‍ പറഞ്ഞത് തന്റെ പാവം അപ്പു അല്ലെ എന്നാണ്, ഇടയ്ക്കു അറിയാതെ പറഞ്ഞു പോയത് ജോലി എടുക്കാന്‍ പയ്യന്‍ ആണ് എന്നും, അത് ഒരുപാട് നോവിച്ചു  അവനെ ,,അത് കൊണ്ട് തന്നെ ആയിരിക്കും
മാലിനി ആ പൊതി കയില്‍ എടുത്തു, കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു, കണ്ണ് തുടച്ചു വീടിനുള്ളിലേക്ക് പോയി.
<<<<<<<<<<<<()>>>>>>>>>>>>
ഉച്ചക്കു രാജിയും പ്രതാപനും ഒക്കെ വന്നിരുന്നു , മാലിനിയുടെ വീട്ടുകാരെ ഒക്കെ കാണാൻ ആയി.
ഉച്ചക്ക് അപ്പു അവിട നിന്നും ഇറങ്ങി പുറത്തേക്ക്.
പിന്നെ ഒരു നാല് മണി ഒക്കെ കഴിഞ്ഞാണ് വന്നത്.
അളിയന്മാർ മൂവരും പുതിയ പ്രൊജക്റ്റ് ന്റെ സ്ഥലം ഒക്കെ  കാണുവാൻ ആയി പോയിരിക്കുക ആണ്,
അവിടെ പൂമുഖത്തു കുട്ടികളും സ്ത്രീകളും ഇരിക്കുന്നു വലിയ പൂമുഖം ആണ്.
അവിടെ കുട്ടികളുടെ ഡാൻസും പാട്ടും ഒക്കെ ആണ്.
ശ്യാം നന്നായി മൃദഗം വായിക്കും, അവൻ കൊട്ടുന്ന ശബ്ദം ഒക്കെ നന്നായി കേൾക്കുന്നുണ്ട്, താളത്തിന്റെ ചൊല്ലുകൾ ഒക്കെ കൈകളിൽ അതിമനോഹരമായി ഒഴുകുക ആണ് അതിനൊപ്പം പാറുവും വൈഷ്ണവിയും കൃഷ്ണവേണിയും ഇന്ദുലേഖയും ആടുന്നുമുണ്ട്, അതിമനോഹരമായി അവർ നൃത്തമാടുന്നു, എല്ലാവരും അതൊക്കെ കണ്ടു രസിച്ചു താളമടിച്ചു ഇരിക്കുക ആണ്.
മൃദങ്ക താളം മുറുകുന്നതിനനുസരിച്ചു അവരുടെ ചുവടുകളും മുറുകുന്നു, അവൻറെ നയനാനന്ദകരമായ കാഴ്ച തന്നെ. ഒടുവിൽ തളർന്നു അവർ ഇരുന്നു.
അപ്പോളേക്കും ഗേറ്റ് ഒക്കെ കടന്നു അപ്പു അങ്ങോട്ടേക്ക് വന്നു, എല്ലാരും പൂമുഖത്തു കൂടി ഇരിക്കുന്ന കണ്ടു , അവൻ അതിലൂടെ നടന്നു നീങ്ങി
ആരാ അത് ?
അവനെ കണ്ടു ഭുവനേശ്വരി ദേവി ചോദിച്ചു.

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.