അപരാജിതൻ 6 [Harshan] 6855

അവർ  പൊന്നുവിന്റെ മുഖത്തേക്ക് നോക്കി, അവളുടെ നിഷ്കളങ്കമായ സുന്ദരമായ മുഖം കണ്ടപ്പോൾ തന്നെ അവരുടെ മുഖത്ത് ഒരു സന്തോഷം എന്ന പോലെ.അവർ ചിരിച്ചു.
അവർ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
പാറു സൂക്ഷിച്ചു അവരെ താങ്ങി അവരോടൊപ്പ൦ നടകൾ ഇറങ്ങി.
മുത്തശി എന്താ ഈ സമയത്തു വന്നത് ?
ഞാൻ ഇരുന്നു ജപിക്കുക ആയിരുന്നു കുഞ്ഞേ ,,,,സഹസ്രനാമ൦
കുഞ്ഞേന്താ ഈ സമയത്തു ഇവിടെ ?
അതെ ,,,, പെട്ടെന്ന് അമ്പലം ഒക്കെ വീണ്ടും കാണണം എന്ന് എനിക്ക് ഒരു തോന്നൽ വന്നു , അതോണ്ട് വീണ്ടും കാണാൻ വന്നതാ മുത്തശ്ശി.
ഹ്മ്മ് ,,,,,,,,,,,,,, അത് തന്നെ മഹാഭാഗ്യം ആണ് ,,,കുഞ്ഞേ ,, ഇവിടെ വന്നു തൊഴുതു പോയിട്ട് വീണ്ടും കാണണം എന്ന് തോന്നുന്നത് ഒക്കെ…
ആണോ ……………?
അതെ ,,,,,,,,,,,,,,,
പതുക്കെ അവർ താഴേക്ക് നടകൾ ഇറങ്ങി താഴെ എത്തി,
മക്കളുടെ  കൂടെ ആരും വന്നിട്ടില്ലേ ?
ഞങ്ങള് ഫാമിലി ആയി വന്നതാ ,,,മുത്തശ്ശി ഇവിടെ താമസിക്കാൻ റൂം ഒക്കെ എടുത്തു.
മുത്തശ്ശി എവിടെ നിന്നാണ് വരുന്നത് ?
ഞാനോ ,,,,,,,,ഞാൻ ഇവിടെ നിന്നും കുറച്ചു ദൂരെ വൈശാലി എന്നൊരു നാടുണ്ട് അവിടെ നിന്നാണ്.
കേട്ടിട്ടുണ്ടോ ?
ഇല്ല ,,,,,,,,,,,,,,,,,കേട്ടിട്ടേ ഇല്ല ,,,,,,
ആ എന്നാൽ അങ്ങനെ ഒരു നാടുണ്ട് , വൈഷ്ണവരുടെ നാട്.
ആണല്ലേ ,,,,,അതൊന്നും അറിയില്ലായിരുന്നു.
മോൾടെ പേരെന്താ ?
പാർവ്വതി ശേഖർ എന്നാണ് ,,, പൊന്നു എന്ന് വീട്ടിൽ വിളിക്കും
ആഹാ ,,,,,,,,,,,,,,നല്ല പേര് ആണല്ലോ ,,, ദേവിയുടെ പേര് അല്ലെ ….
നല്ല സുന്ദരി ആണുട്ടോ മോളെ കാണാൻ ..
ആണോ ………….മുത്തശ്ശി ,,, അത് കേട്ട് സന്തോഷം നിറഞ്ഞ ആകാംഷയോടെ അവൾ ചോദിച്ചു
പിന്നെ ,,,,,,,,,,,,,അതേല്ലോ ,,,
മുത്തശ്ശി ഒറ്റക്കാണോ വന്നത് ?
അല്ല എന്റെ മക്കളും മരുമക്കളും കൊച്ചു മക്കളും ഒക്കെ ഉണ്ട്,
അവരൊക്കെ കിടക്കാൻ ആയി പോയി , ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാ൦ എന്ന് പറഞ്ഞു.
മുത്തശിയുടെ പേര് എന്താണ് ?
എന്റെയോ ,,,,,എന്റെ പേര് ഭുവനേശ്വരി ദേവി.
ആഹാ കൊള്ളാല്ലോ നല്ല പേര് ആണല്ലോ ,,,ഇത് ദേവിയുടെ ആണല്ലോ.
ഹ ഹ ഹ ………..അവർ ഒന്ന് ചിരിച്ചു.
മോളെ കുടിക്കാൻ ഇവിടെ വെള്ളം കിട്ടുമോ ?
ആ കിട്ടുമല്ലോ ,,, മുത്തശി ഇവിടെ നിക്കണേ ഞാൻ ഇപ്പൊ കൊണ്ട് തരാം..
എന്ന് പറഞ്ഞു പാറു ഓടി ചെന്ന് മണ്ഡപത്തിനടുത്തുള്ള പ്യുരിഫയറിൽ നിന്ന് ഒരു സ്റ്റീൽ ഗ്ലാസിൽ ചൂട് വെള്ളം സാധാരണ വെള്ളം ചേർത്ത് മിക്സ് ചെയ്തു ഓടി കൊണ്ട് വന്നു കൊടുത്തു.
അവർ അത് വാങ്ങി കുടിച്ചു , അവർക്ക് ഒരുപാട് സന്തോഷം ആയി , നന്നായി ചെറു ചൂട് വെള്ളം കൊണ്ട് വന്നത് .മിടുക്കി ആണല്ലോ ഒന്നും പറയേണ്ട ആവശ്യമേ ഇല്ലല്ലോ ,,കണ്ടറിഞ്ഞു ചെയ്യാൻ അറിയാല്ലോ…
അവർ നടന്നു വന്നു , പാറു അവിടെ നോക്കിയപ്പോ മാലിനിയെ കാണുന്നുണ്ടായിരുന്നില്ല .
ശെടാ …അമ്മയെ കാണുന്നില്ല , ആ ചിലപ്പോ റൂമിലേക്ക് പോയി കാണും,
മുത്തശി എവിടെയാ താമസിക്കുന്നത് ?
ഞങ്ങൾ ഇവിടെ ആണ് എന്ന് പറഞ്ഞു അവർ ഇടതു വശത്തെ കുറച്ചു സമീപം ഉള്ള കോട്ടേജ് കൈ ചൂണ്ടി കാണിച്ചു .
ഞങ്ങൾ ഈ വശത്താണ് മുത്തശ്ശി എന്നും പറഞ്ഞു പാറു വലതു വശത്തെ കോട്ടേജ് കൈ ചൂണ്ടി കാണിച്ചു.
മുത്തശ്ശി ഒറ്റയ്ക്ക് പോകുമോ , കൊണ്ട് ചെന്ന് ആകണോ ?
വേണ്ടാ കുഞ്ഞേ ,,,കാലിനു കുറച്ചു പ്രശനം ഉണ്ടായിരുന്നു
ആ പടികള്‍ ഇറങ്ങാൻ മാത്രം ആയിരുന്നു ബുദ്ധിമുട്ടു , മക്കള് അത് സഹായിച്ചപ്പോ എനിക്ക് ഇറങ്ങാൻ സാധിച്ച അത് തന്നെ ഏറ്റവും വലിയ ഉപകാര൦
കുഞ്ഞു എന്നാൽ പൊയ്ക്കോ …..കാണാം കേട്ടോ…എനിക്ക് ഒത്തിരി ഇഷ്ടമായി ഈ തങ്കകുടത്തിനെ കേട്ടോ ………….
ആണോ …………………മുത്തശ്ശി.
അതെ ,,,,,
ഞാനെ മുത്തശ്ശി ,,,ഇവിടെ നിക്കുവാ ,,,ചിലപ്പോ ‘അമ്മ വരും ,,
ശരി ,കുഞ്ഞേ
ഒറ്റയ്ക്ക് നിക്കാൻ പേടി ആകുവോ കുഞ്ഞിന് ?
അയ്യോ വേണ്ട മുത്തശ്ശി,
മുത്തശ്ശി പൊയ്ക്കോ , പോയി കിടന്നു ഉറങ്ങു….
ശരി ,,,,,,,,,,,,,,
അവർ കോട്ടേജിലേക്കു നടന്നു,
പോകും വഴി അവർ ഒന്ന് തിരിഞ്ഞു നോക്കി പാറുവിനെ ,,എന്നിട്ടു ഒന്ന് കൂടെ ചിരിച്ചു.
പാറുവും ചിരിച്ചു.
അവർ തിരികെ നടന്നു.
അൽപ സമയം കഴിഞ്ഞു ..
പാറുവിന്റെ ചുമലിൽ ഒരു സ്പർശനം
പൊന്നു ,,,,,,മാലിനി വിളിച്ചു ,
ആ എന്തമ്മേ ,,,,,,,,,,,,,,
ഇവിടെ നിക്കുവാണോ …………..
‘അമ്മ എവിടെ പോയിരുന്നു ?
ഞാനോ ,,,,,,,,,,,,,,ഞാൻ ഗരുഡമൂർത്തി കോവിലിനുള്ളിൽ ഉണ്ടായിരുന്നല്ലോ..
ആണോ ,,,,,,,,,,,,,
ഒരു മുത്തശ്ശിയെ കണ്ടു ഇപ്പൊ ,,,പാവം മുത്തശ്ശി, നടക്കാൻ കുറച്ചു ബുദ്ധിമുട്ടു ഉണ്ടായിരുന്നു , പൊന്നു ഇവിടം വരെ എത്തിച്ചു , നല്ല മുത്തശ്ശി ആണ് , പൊന്നുനെ ഒത്തിരി ഇഷ്ടം ആയി,
ആണോ ,,,പൊന്നു ,,,,
ആ വൈശാലി ന്നാണ് ആ മുത്തശ്ശി വന്നത്  എന്ന് പറഞ്ഞു.
അത് കേട്ടതോടെ മാലിനിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ആയിരുന്നു.
വൈശാലിയിൽ നിന്നോ ,,,?
ആ ‘അമ്മ ,,,,,,,,,,,,,, വാ നമുക്ക് പോകാം എന്നും പറഞ്ഞു തുള്ളി ചാടി പാറു മുന്നോട്ടു നടന്നു.
നല്ല പേര് ആണ് ആ മുത്തശ്ശിയുടെ ,,,,
ഭുവനേശ്വരി ദേവി ……………….പാറു വിളിച്ചു പറഞ്ഞു.
മാലിനി ഭയന്ന് നെഞ്ചിൽ കൈ വെച്ചു, ആത്മഗതം പറഞ്ഞു  ……ആയി  ,,,,,,,,,,,,,,
അപ്പോളേക്കും പാറു കുറച്ചു മുന്നോട്ടു പോയിരുന്നു , അവളുടെ പുറകെ മാലിനിയും വേഗ൦ മുന്നോട്ടു നീങ്ങി . ഉള്ളിൽ ഭയത്തോടെ
റൂമിൽ ചെന്നിട്ടും മാലിനിക്ക് ഭയം ആയിരുന്നു.
വൈശാലിയിലെ ഭുവനേശ്വരി ദേവി അതായതു തന്റെ ആയി  ഇവിടെ ഉണ്ട്, അടുത്ത ദിവസം ആയിയുടെ മുന്നിൽ എത്തിപ്പെട്ടാൽ ഓർക്കാൻ കൂടി വയ്യ,,,
അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി പോയി.
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു എല്ലാവേരയും വിളിച്ചുണർത്തി കുളിയും ജപവും ഒക്കെ കഴിഞ്ഞു നേരെ ക്ഷേത്രത്തിലേക്ക് ചെന്നു. സമയം ഒരു ആറര ഒക്കെ ആയിക്കാണും ആ സമയം ഭഗവാന്റെ വിശ്വരൂപദർശനം ആയിരുന്നു.
എല്ലാവരും അതിൽ ഒക്കെ പങ്കെടുത്തു.
പിന്നെ താഴേക്ക് ഇറങ്ങി അവിടെ നിന്നും പ്രഭാതഭക്ഷണം ഒക്കെ കഴിക്കുകയായിരുന്നു, അതൊക്കെ കഴിച്ചു കൈ ഒക്കെ കഴുകി എല്ലാരും കൂടെ മണ്ഡപത്തിനു  നിൽക്കുക ആണ്.
മാളു ……………………………………………..
ഒരു വിളി ,,,
മാലിനി തിരിഞ്ഞു നോക്കി , മാലിനിയുടെ കണ്ണുകൾ ആ കാഴ്ച കണ്ടു നിറഞ്ഞു.
ഒരു കസവു മുണ്ടും ഇളം മഞ്ഞ ജുബ്ബയും ഒകെ ധരിച്ചു ഒരു മധ്യവയസ്ക്കൻ.
അയാളുടെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ട്.
മാലിനി ഓടി അയാളുടെ സമീപം ചെന്നു.
പരസ്പര൦ മുഖാമുഖ൦ നോക്കി നിന്ന് ഒരൽപ്പ നേരം…………..
എവിടെ ആയിരുന്നു നീ മോളെ ?…………………………എന്ന് പറഞ്ഞു അയാൾ വിങ്ങി പൊട്ടി കരയാൻ തുടങ്ങി.
അത് കണ്ടപ്പോൾ മാലിനിയും കരഞ്ഞു തുടങ്ങി
ശേഖരനും മക്കളും ഒക്കെ ആകെ അതിശയത്തിൽ ഒന്നും മനസിലാകാത്ത പോലെ മാലിനിയുടെ സമീപത്തേക്ക് ചെന്നു.
എവിടെ ഒക്കെ ഏട്ടൻ അന്വേഷിച്ചുന്നറിയോ,,, എന്തോരം തീ തിന്നു എന്നറിയോ ,,,, ഇന്നും ഉള്ളിൽ പ്രാർത്ഥന ആണ് ഈ കഴിഞ ഇരുപത്തി അഞ്ചു കൊല്ലവും എവിടേലും ഒന്ന് ജീവിച്ചിരിക്കുന്നു എന്ന് ഒന്ന് അറിഞ്ഞാ മതി എന്ന് ………………
അത് കൂടെ കേട്ടതോടെ മാലിനി അയാളെ ഏട്ടാ …   കെട്ടിപിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.
അതോടേ അയാളുടെയും നില തെറ്റി ,
പോകുമ്പോ പതിനെട്ടു വയസ്സേ  ഉള്ളു , കണ്ണും കാതും പോലും തെളിഞ്ഞിട്ടില്ല , എവിടെ പോയി എന്ന് പോലും അറിയില്ല തേടാവുന്നിടത്തു ഒക്കെ ഞങ്ങൾ തേടി , എവിടെയും ഇല്ല , എവിടേലും അനാഥശവം കിട്ടി എന്നറിഞ്ഞാൽ പോലും ഭയന്ന് ഓടുമായിരുന്നു എന്റെ കുഞ്ഞു ആണോ എന്നറിയാൻ,
അപ്പോളേക്കും അയാളുടെ കുടുംബവും അങ്ങോട്ടേക്ക് വന്നു. അവർക്കും അതിശയം ആണ് ആരാണ് ഈ സ്ത്രീ എന്ന്.
എന്റെ ഇളയ സഹോദരി ആണ് മാലിനി ,,മാളു ,,, ഇരുപത്തി അഞ്ചു കൊല്ലം മുൻപ് പോയിപോയതാണ് , ഇന്ന കാണുന്നത്,  ഭഗവാനെ ,,, ,,,,വെങ്കിടേശ്വരാ ,,,, നീ തന്നെ കാണിച്ചു തന്നല്ലോ നിന്റെ സമക്ഷത്തിൽ തന്നെ ,,, അയാൾ കോവിലിൽ നോക്കി പ്രാത്ഥിച്ചു.
രാജേട്ടാ ,,,,,,,,,,,,,,എന്റെ മൂത്ത ഏട്ടൻ ആണ്  രംഗനാഥൻ ,
ഏട്ടാ … എന്റെ ഭർത്താവു ആണ്   രാജശേഖരൻ ,
ആണോ ,,,,, അയാൾ കൈകൾ കൂപ്പി ,
ഏട്ടാ …………എന്റെ മക്കൾ ആണ് ശ്യാം പിന്നെ പാർവതി ,,, അവരെയും പരിചയപ്പെടുത്തി.
കുട്ടികൾക്ക് ഒന്നും എന്നെ പരിചയമേ ഉണ്ടാകില്ലല്ലോ ,,,,
മക്കളെ നിങ്ങളുടെ വല്യമാമൻ ആണ് ഞാൻ ,,രംഗനാഥൻ മാമ൯ ,,,
അത് കേട്ട് പാർവതിയും ശ്യാമും ചിരിച്ചു ,, അവരും കൈകൾ കൂപ്പി
ഇത് എന്റെ ഭാര്യ ആണ് സീതാലക്ഷ്മി , രണ്ടു പെണ്മക്കൾ മൂത്തവൾ വൈഷ്ണവി ഇളയവൾ വേദപ്രിയ
അവർ കുടുംബത്തെ പരിചയപ്പെടുത്തി..
അപ്പോളേക്കും രംഗനാഥൻ സന്തോഷത്തോടെ ഓടി മറ്റുള്ളവരെ കൂടി വിളിക്കാൻ ആയി പോയി.
അതിനിടയിൽ മാലിനി സീതാലക്ഷ്മിയുമായി സംസാരം തുടങ്ങി , രാജശേഖരൻ മക്കളോടൊപ്പം വൈഷ്ണവിയോടും വേദപ്രിയ യോടും സംസാരിച്ചു.
എല്ലാരും ഓടി അങ്ങോട്ടേക്ക് വന്നു , അതിൽ മാലിനിയുടെ രണ്ടാമത്തെ ജ്യേഷ്ടൻ രാമഭദ്രൻ  അയാളുടെ ഭാര്യ സുഭദ്ര മക്കൾ കൃഷ്ണവേണി , ഹരിനന്ദൻ പിന്നെ മൂന്നാമത്തെ സഹോദരി മല്ലിക അവരുടെ മകൾ ഇന്ദുലേഖ അങ്ങനെ എല്ലാവരെയും പരിചയപ്പെടുത്തി.
ആയി ,,,, എവിടെ???? ,,, ഇന്നലെ എന്റെ മോളെ ആയി കണ്ടിരുന്നു രാത്രി
ആണോ അത് പാർവതി മോൾ ആയിരുന്നോ , ഇന്നലെ വന്നപ്പോൾ പറഞ്ഞിരുന്നു ഒരു മിടുക്കി കുട്ടിയെ കണ്ടു , നടകൾ ഇറങ്ങാൻ ഒക്കെ സഹായിച്ചു വെള്ളം കൊണ്ട് കൊടുത്തു എന്നൊക്കെ ,,,എന്നു  സീതലക്ഷ്മി പറഞ്ഞു,,
അതെ  ഇവൾ തന്നെ ആണ് ,,,,,,,,,,,,,,,,,, പാർവ്വതി..
അത് കേട്ട് പാർവതി ചിരിച്ചു.
ആയിക്കു ഇപ്പോളും എന്നോട് വെറുപ്പ് ഉണ്ടാകുമല്ലേ ഏട്ടാ ……………
നിനക്കു അറിയില്ലേ ആയിടെ സ്വഭാവം…  വെട്ടൊന്ന് മുറി രണ്ടു അല്ലെ ,,,,,,,,,,,,
എന്ത് ചെയ്യാൻ ആണ് ,,,,,,,,,,,,,,,,,,,,പ്രായം ആയാലും ശൗര്യത്തിനു ഇപ്പോളും കുറവൊന്നും ഇല്ല ,,,
ഞാൻ ജനിച്ച അന്ന് മുതൽ എന്നോടുള്ള വെറുപ്പല്ലേ ,,,അത് ഒരിക്കലും മാറില്ല ഏട്ടാ ,,,,,,,,,അത് പറഞ്ഞപ്പോളേക്കും മാലിനി വിങ്ങി പൊട്ടി തുടങ്ങി…………………….
അത് കണ്ടു സഹോദരങ്ങൾ അവളെ ആശ്വസിപ്പിച്ചു.
രംഗനാഥാ……………………………………………………………………..
ഒരു അലർച്ച ആയിരുന്നു പിന്നിൽ നിന്നും,
എല്ലാരും ഭയന്ന് തിരഞ്ഞു നോക്കി
ഭുവനേശ്വരി ദേവി ,,,,,, അവരുടെ ഒക്കെ ആയി (‘അമ്മ )
ക്ഷേത്രത്തിൽ വന്നാൽ പൂജകളിൽ പങ്കു കൊള്ളണം അല്ലാതെ വേറെ കർമ്മങ്ങൾക്ക് നിക്കരുത് , കടന്നു പോ എല്ലാം ,,,,,,,,,,,,,,,,,,,,,അവർ അലറി ,,,
പിന്നെ കാണാം എന്ന് പറഞ്ഞു എല്ലാരും പെട്ടെന്ന് തന്നെ പൂജകളിൽ പങ്കു ചേരാൻ ക്ഷേത്രത്തിലേക്ക് പോയി.
ഭുവനേശ്വരി ദേവി എല്ലാരേയും നോക്കി ഒന്നും മിണ്ടാതെ ക്ഷേത്രത്തിലേക് നടന്നു,,,
അത് കൂടെ ആയപ്പോൾ മാലിനി പൊട്ടിക്കരഞ്ഞു , ആയിക്കു ഇപ്പോളും തന്നോടുള്ള ദേഷ്യ൦ മാറിയിട്ടില്ല, മക്കൾക്ക് ആർക്കും ഈ ഒരു കാര്യം ഒന്നും അറിയില്ല, രാജശേഖര൯നും അധികം കാര്യങ്ങൾ അറിയില്ല, കാരണ൦ കുടുംബത്തെ കുറിച്ചൊക്കെ ചോദിക്കുമ്പോ മാലിനി വിഷമിക്കുന്നത് കാരണം കൂടുതൽ ആയി ഒന്നും ചോദിച്ചിട്ടുമില്ല എന്നാലും കുറച്ചിക്കെ കാര്യങ്ങൾ അറിയാം….എന്നുള്ളതലാതെ
മാലിനിയെ ആശ്വസിപ്പിച്ചു അവരും ക്ഷേത്രത്തിലേക്ക് പോയി പൂജകളിൽ പങ്കു കൊള്ളാൻ ,,
എല്ലാം കഴിഞ്ഞ ഉച്ചക്കുള്ള പ്രസാദഭോജനവും കഴിഞ്ഞു തിരിക്കാൻ ഉള്ള ഏർപ്പാടുകൾ ആണ് രാജശേഖരന് .
മാലിനിയുടെ വീട്ടുകാർ രാത്രിയോടെ മാത്രമേ അവിടെ  നിന്നും മാത്രമേ പുറപ്പെടുകയുള്ളു.
എല്ലാരും റെഡി ആയി .
അപ്പോൾ ആണ് പാറു പറഞ്ഞത് നമുക്ക് മുത്തശ്ശിയുടെ അടുത്ത് ഒന്ന് പോയാലോ അമ്മെ എന്ന് , അതു വേണ്ട വലിയ ദേഷ്യം ആണ് എന്ന് പറഞ്ഞു അവളെ തടഞ്ഞു ,
പാറു ശ്യാമും മാലിനിയുമായി നേരെ കോവിലിനു സമീപം ചെന്ന് , അവിടെ മണ്ഡപത്തിൽ ഭുവനേശ്വരി ദേവി ഇരിക്കുന്നുണ്ടായിരുന്നു.
പാറു അവരെ മുത്തശ്ശി എന്ന് വിളിച്ചു ,
അവർ ഒന്ന് നോക്കി പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.
അപ്പോള്‍ അവള്‍ അവരുടെ അടുത്തു ചെന്നു കള്ളചിരി ചിരിച്ചു കൊണ്ട് മുഖം എത്തിച്ച് അവരുടെ മുഖത്തേക്ക് നോക്കി… അവ൪ മുഖം തിരിച്ചു. ഉറക്കെ പറഞ്ഞു
മാറി നില്‍ക്ക് അവിടെ നിന്നു……………
അത് കൊള്ളാല്ലോ ,,, ഇന്നലെ വലിയ സ്നേഹം ആയിരുന്നു , ഇന്ന് പേരക്കുട്ടി ആണ് ന്നു അറിഞ്ഞപോ ദേഷ്യം കാണിക്കുവാണോ ,,,,,,,,,,,,,,,, അപ്പൊ സ്നേഹം കൂടുക അല്ലെ വേണ്ടത് …പാറു സോപ്പിടല്‍ ആരംഭിച്ചു.
ഇത്രേ൦ ഭംഗി ഉള്ള ഈ മുഖത്തെ ,,,, ഇത്രേം ദേഷ്യം കൊള്ളത്തില്ലല്ലോ …
അവർ ഒന്നും മിണ്ടിയില്ല ,,,,
ശ്യാമിനേം കൂട്ടി പാറു കുറച്ചൂടെ അടുത്തേക്ക് ചെന്നു.
അതെ മുത്തശ്ശി ,,, ഇന്നലെ രാത്രി പൂച്ചക്കുഞ്ഞിന്റെ ഭാവം ആയിരുന്നു , ഇപ്പോ എന്താ കണ്ട൯ പൂച്ചെടെ പോലെ ,,,,,,,,,,,,,,,, ഒന്നിങ്ങു നോകാവോ ,,,,,,,,,,,,,,,,,,,,,ഇത്തിരി സോപ്പിടൽ പോലെ അവളുടെ അമ്മയുടെ അമ്മയോട് സംസാരിച്ചു,
എന്നാലും അവർ ഒന്നും മിണ്ടിയില്ല ,,,,,,,,,,,,
അതെ മുത്തശ്ശി കുട്ടി ……………………ഇനി ഇന്നെങ്ങാനും കുടിച്ച വെള്ള൦ മാറിപ്പോയോ ,,, ശ്യാമേട്ടാ അവിടെ നിന്നും ചൂട് വെള്ളം മിക്സ് ചെയ്തു വേഗം കൊണ്ട് വാ ,,,, അതാണ് മുത്തശ്ശിക്ക് ഇഷ്ടം ചിലപ്പോ അറിയാതെ തണുത്ത വെള്ളം കുടിച്ചു കാണും അതോണ്ടാ ഇത്രേം ദേഷ്യം ,,,,,,,,,,,,,,,,,,,വേഗ൦ കൊണ്ട് വാ ,,,,,,,,,,,,,
അത് കേട്ട് ശ്യാം ഓടിപോയി ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു ..
ഇതെല്ലം കണ്ടു മാലിനി വിഷമത്തിൽ തെന്നെ ആണ് നിൽക്കുന്നത് .
പാറു ആ ഗ്ലാസിൽ വെള്ളം അവർക്ക് സമീപം വെച്ചു,
അതെ സുന്ദരികുട്ടി ,,,,, ദാ ഈ വെള്ളം കുടിക്ക് ,,, ആ ചൂടൊക്കെ ഒന്ന് മാറട്ടെ ,, പൊന്നുനോട് മിണ്ടുവാണെ ഐസ്ക്രീം വാങ്ങി തരാം ,,,, മിണ്ടാവോ ,,,,,????
അവർ പ്രതികരിക്കുന്നെ ഇല്ല ,,,, ഇനി സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് പാറൂനും മനസിലായി.
ശരി ,,,, മിണ്ടുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ നിന്നിട്ടു എന്ത് ചെയ്യാൻ ആണ്, ഞങ്ങള് പോകുവാ ,,,
അതെ പൊന്ന്നു ദേഷ്യം ഒന്നും ഇല്ലാട്ടോ ,,, ഒരുപാട് ഇഷ്ടവാട്ടോ സുന്ദരി കുട്ടിയെ ,, എന്നും പറഞ്ഞു തിരിഞ്ഞു ഇരുന്ന അവരുടെ കവിളത്തു വേഗം ഒരു മുത്തം കൊടുത്ത് അവൾ പിന്നിലേക്ക് നടന്നു കൂടെ ശ്യാമും ,,
നീ ഇത് എന്ത് ഭാവിച്ചാ പൊന്നു ,,, ഭയകര ചൂടത്തി അല്ലെ ,,,, മുത്തശ്ശി ,,,, ശ്യാം അവളെ ശാസിച്ചു
അവർ മാലിനിയുടെ സമീപം എത്തി,
നടക്കൂല്ല അമ്മെ ,,, അത് പെട്ടെന്ന് അണയില്ല … എന്നും പറഞ്ഞു അവർ തിരികെ നടന്നു……….
കുഞ്ഞേ………………………………………………………..
ഒരു വിളി അവർ കേട്ടു , അവർ തിരിഞ്ഞ നോക്കി , മണ്ഡപത്തിൽ നിന്നും ഇറങ്ങി ഭുവനേശ്വരി ദേവി താഴെ നിന്ന് പാറുവിനെ വിളിച്ചത് ആണ് , കൈ കാട്ടി.
അത് കണ്ടു പാറുവും ശ്യാമും കൂടെ വേഗം തന്നെ മുത്തശ്ശിയുടെ സമീപം ചെന്നു.
അവർ വേറെ ഒന്നും പറയാതെ പാറുവിന്റെ ഇരു കവിളിലും നെറ്റിയിലും മുത്തം  കൊടുത്തു, അത് പോലെ ശ്യാമിനും ,, (പാറുവിന്റ്റെ സോപ്പ് നന്നായി ഏറ്റു ) ..
അത് കണ്ടപ്പോൾ വിഷമത്തിനിടയിലും മാലിനി സന്തോഷം കൊണ്ടു ചിരിച്ചു.
അതെ മുത്തശ്ശി , എന്റെ ‘അമ്മ ഉണ്ടല്ലോ , നിങ്ങളൊക്കെ ഉണ്ടായിട്ടു പോലും ആരും ഇല്ലാതെ അല്ലെ ഇത്രേം നാൾ ജീവിച്ചത് , ഞങ്ങൾക്കും നിങ്ങളുടെ ആരുടേയും സ്നേഹം കിട്ടിയില്ലലോ , എന്തിനാ ഇങ്ങനെ ഒക്കെ പോണത് ,,,, നമ്മള് ഭഗവാന്റെ അടുത്തല്ലേ വന്നത് , പിണക്കമൊക്കെ ഭഗവാന് കൊടുത്തിട്ടു ഒരുപാട് സ്നേഹം വാങ്ങി പോയാ പോരെ ,,,, മുത്തശ്ശി………………
പാറുവിന്റെ കുറിക്കു കൊള്ളുന്ന ചോദ്യം പലതും അവരെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു ,
അതെ പൊന്നു,,, മാളു അമ്മയെ വിളിക്കാം നിങ്ങൾ തമ്മിൽ എന്താന്നു വെച്ചാ ആയിക്കോ ,,,,,,,,,,,,,
അമ്മെ ,,,,,,,,,,,,,,,,,,,,,അവൾ ഉറക്കെ വിളിച്ചു..
അമ്മെ ഇങ്ങോട്ടു വാ ,,,,,,,,,,,,,,,,ഈ കണ്ട൯ പൂച്ച കുറിഞ്ഞി പൂച്ച ആയി , ഒന്നും ചെയ്യത്തില്ല വേഗം വാ ..
മാലിനി അല്പം ശങ്കയോടെ അങ്ങോട്ടേക്ക് ചെന്നു,
അതെ നിങ്ങൾ രണ്ടുപേരും കൂടെ ആയിക്കോട്ടോ ,,,,,,,,,,,,,,,,,എന്നും പറഞ്ഞു വീണ്ടും മുത്തശ്ശിയുടെ കവിളത്തു ഒരു ഉമ്മ കൊടുത്തു പാറു അവിടെ നിന്നും നടന്നു അവളുടെ പുറകെ ശ്യാമും , ഈ കാഴ്ച കണ്ടു അവാരുടെ മാമ൯മാർക്കും മാമിമാർക്കും ഒക്കെ അത്ഭുതം ആണ് , കാരണം അവിടത്തെ കുട്ടികൾ പോലും ആയിയുടെ അടുത്തേക്ക് പോകാൻ ഭയം ആണ് , ഇവിടെ ഒരാൾ ഒരു ദിവസത്തെ പരിചയമേ ഉള്ളു ,, ചെന്ന് ഉമ്മ ഒക്കെ കൊടുത്തേക്കുന്നു, അവൾ താടിക്ക് കൈ കൊടുത്തു പോയി.
അവർ ബാക്കി ഉള്ളവരുടെ അടുത്തേക്ക് ചെന്നു .
എന്നാലും മോളിതു എങ്ങനെ സാധിച്ചു ,,,,,,,,,,,,,,,,,,? എന്നാണ് എല്ലാരുടേം ചോദ്യം.
അങ്ങനെ ഒന്നും ഇല്ല ,,, വെറുതെ ഒരു രസത്തിനു നോക്കിയതാ ,,,,,,,,,,,,,,,,,,,
അവിടെ നിന്ന് പാർവതിയും ശ്യാമും അവരുടെ കസിൻസ്നെ പരിചയപ്പെട്ടുകൊണ്ടിരുന്നു.
മാലിനിയും ഭുവനേശ്വരി ദേവിയും മുഖാമുഖം നിൽക്കുക ആണ് ,
മാലിനി മുഖം കുനിച്ചു നിൽക്കുക ആണ്.
ആരും ഒന്നും മിണ്ടുന്നില്ല ,,
ആയി ക്കു ഇതുവരെ എന്നോടുള്ള ദേഷ്യമൊന്നും മാറിയിട്ടില്ലേ ,,
എല്ലാ പ്രശ്നങ്ങൾക്കും നിങ്ങൾക്കൊക്കെ കുറ്റം ചാർത്താൻ മാലിനി ഉണ്ടായിരുന്നു ,
പക്ഷെ മോശം സമയത്തു മോശം ജാതകത്തിൽ ജനിച്ചത് എന്റെ കുറ്റമാണോ , ഞാൻ ജനിച്ച അന്ന്  അപ്പ മരണപ്പെട്ടത്‌ എന്റെ കുറ്റം ആണോ , സ്വന്തം അമ്മയുടെ മുലപ്പാല് ഒരു തുള്ളി പോലും കുടിക്കാതെ വളർന്നത് എന്റെ കുറ്റമാണോ , അമ്മയുടെ സ്നേഹം കിട്ടാതെ പോയത് എന്റെ കുറ്റം ആണോ , എല്ലാരാലും വെറുക്കപെട്ടത്‌ എന്റെ  കുറ്റമാണോ , ഇതെല്ലം ഞാൻ അറിഞ്ഞു ചെയ്തത് ആണോ  , ഈ കുറ്റം ഒക്കെ ഞാൻ ആരുടെ ദേഹത്തു ആണ് ചാരേണ്ടതു ,, അത് കൂടി എനിക്ക് പറഞ്ഞു താ ആയി.
ഒടുവിൽ മരിക്കാൻ ആയ ഇറങ്ങിയതാണ് , എവിടെയോ ചെന്ന് പെട്ട് , ആരൊക്കെയോ രാത്രി ഉപദ്രവിക്കാൻ പോയപ്പോ അത് വഴി വന്ന ഒരു നല്ല മനുഷ്യൻ ആണ് ഒരു ജീവിതം തന്നത്, ഒരു ഹോസ്റ്റൽ ഇൽ നിർത്തി ,ഉണ്ണാനും ഉടുക്കാനും വേണ്ടതൊക്കെ തന്നു , പഠിപ്പിച്ചു , ഒടുവിൽ എന്നോട് ചോദിച്ചു അദ്ദേഹത്തിന്റ ജീവിതത്തിലേക്ക് വരുമോ എന്ന് ,,
അങ്ങനെ ആണ് അദ്ദേഹത്തെ വിവാഹം ചെയ്തത് , അന്ന് തൊട്ടു ഈ നിമിഷം വരെ ഒരു കുറവു൦ അറിയിച്ചിട്ടില്ല എന്നെ , മഹാറാണിയെ പോലെ തന്നെ ആണ് ഇതുവരെ കൊണ്ട് നടക്കുന്നതും , ഇതുവരെ ഒരു താഴ്ചകളും ഉണ്ടായിട്ടുമില്ല, എന്റെ സാന്നിധ്യം പോലും ആ നിൽക്കുന്നിടം മുടിക്കുമെങ്കിൽ പിന്നെ ഈ ഇരുപത്തി അഞ്ചു വര്ഷം കൊണ്ട് ഇപ്പോൾ ഞാൻ നിൽക്കുന്നിടം അല്ലെ മുടിയേണ്ടത്,,, അതൊന്നും ഇത് വരെ ഉണ്ടായില്ലല്ലോ..
ഞാൻ എന്തായാലും നിങ്ങൾക് ഒരു ബുദ്ധിമുട്ടായി അങ്ങോട്ടു വരികയെ ഇല്ല , എന്റെ മരണം വരെ അത് ഞാൻ പണ്ടേ ഉറപ്പിച്ചത് ആണ് , ഇത്രേം കൊല്ലം എത്തി കാണുമ്പോ എങ്കിലും ഇത്തിരി സ്നേഹം തന്നൂടെ ആയി ,,,, അത് കൂടെ പറഞ്ഞപ്പോ മാലിനി വിങ്ങി പൊട്ടി തുടങ്ങി .
സ്വപ്നത്തിൽ ഗരുഡമൂർത്തിയെ കണ്ടു അതെ സ്വപ്നത്തിൽ തെന്നെ ആയിക്കു എന്തോ ആപത്തു വരുന്നതായി കണ്ടു , പിന്നെ ഉറങ്ങിയിട്ടില്ല , ഇവിടെ വന്നു പ്രാർഥിച്ചത് എനിക്ക് വേണ്ടി അല്ല , ആയിക്കും പിന്നെ എന്റെ രാജേട്ടനും മക്കൾക്കും വേണ്ടി ആണ് , എനിക്ക് ആയിയോട് ഒരു പരിഭവവും ഇല്ല , എന്നെ അല്ലെ സ്നേഹിക്കാത്തതു ഉള്ളു , പക്ഷെ എനിക്ക് ഒരുപാട് സ്നേഹം ആണ് ,,, മാലിനി എങ്ങി തുടങ്ങി….
ഞങ്ങള് പോകുവാണ് ,,,
ഇനി കാണുമോ എന്നൊന്നു൦ അറിയില്ല ,,
എല്ലാവരെയും  ഇന്ന് കണ്ടില്ലേ എനിക്ക് അത് തന്നെ ഒരുപാട് സന്തോഷം ആണ്
മാലിനി തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
മോളെ ,,,,,,
അവൾ അതിശയത്തോടെ തിരിഞ്ഞു നോക്കി , ആദ്യമായി ആണ് ആയി മോളെ എന്ന് വിളിക്കുന്നത്..
അവർ കണ്ണൊക്കെ നിറഞ്ഞിരിക്കുക ആണ് ,
ആയി ഒരിക്കലും കരയില്ല എന്ന് ശപഥം ചെയ്തത് ആണ്.
എനിക്ക് ,,,,,,,,,,,ഒരു പിഴ സംഭവിച്ചു ,,,,,,,,,,,,,,,നിന്റെ കാര്യത്തിൽ…എന്നിട്ടും നീ എന്തിനാ എന്നെ സ്നേഹിക്കുന്നത് ,,,,,,,,,,,,,,,,
അത് കൂടെ കേട്ടതോടെ മാലിനി ഓടി ചെന്ന് ആയിയെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…
അവർ ഒരുപാട് സംസാരിച്ചു പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ തീർത്തു.
അപ്പോളേക്കും എല്ലാവരും അങ്ങോട്ടേക്ക് ചെന്നു കൂടെ രാജശേഖരനും മക്കളും ഒക്കെ ഉണ്ടായിരുന്നു.
എല്ലാവര്ക്കും സന്തോഷം ആയി.
അവരെ വൈശാലിയിലേക്ക് ക്ഷണിച്ചു അന്ന് തന്നെ കൂടെ ചെല്ലാൻ ആയി, പിറ്റേന്ന് ഓഫീസിൽ പോകേണ്ടതിനാലും രാജ ശേഖരന് ടൂർ ഉള്ളതിനാലും തല്കാല൦ നിരസിച്ചു , പിന്നീട് സമയം കണ്ടെത്തി വരാം എന്ന് ഉറപ്പു കൊടുത്ത്,
എങ്കിലും അവർ അടുത്ത് തന്നെ പാലിയം സന്ദർശിക്കുന്നതായിരിക്കും എന്ന് കൂടെ പറഞ്ഞു.
രാജശേഖര൯ തന്നെ അവരെ ഹാർദ്ദവമായി സ്വാഗതം ചെയ്തു,
ഭുവനേശ്വരി ദേവി കയ്യിലെ പുഷ്യരാഗം പതിച്ച വള ഊരി മാലിനിയുടെ കൈകളിൽ ഇട്ടുകൊടുത്തു, അതുപോലെ അവരുടെ മാല ഊറി പാറുവിന്റെ കഴുത്തിൽ അണിയിച്ചു കൊടുത്തു സ്നേഹസമ്മാനമായി.
അങ്ങനെ അറ്റുപോയ ഒരു കുടുംബബന്ധം വൈകുണ്ഠപുരിയിൽ വെങ്കിടേശ്വരനാരായണന്റെ അനുഗ്രഹത്താൽ ഗരുഡ മൂർത്തിയുടെ സാന്നിധ്യത്താൽ വിളക്കിചേർത്ത് സന്തോഷ പൂർവം മാലിനിയും രാജശേഖരനും മക്കളും അവരോടു വിട ചൊല്ലി , അപ്പോളേക്കും ആദി കാറുമായി റെഡി ആയി, കാറ് വരെ എല്ലാ ബന്ധുക്കളും അനുഗമിച്ചു , എല്ലാരും മാലിനിയോടും മക്കളോടും സ്നേഹം പങ്കു വച്ച് , അളിയന്മാർ രാജശേഖരനും കൈ ഒക്കെ കൊടുത്തു അവരെ യാത്ര അയച്ചു,
കാർ മുന്നോട്ടു നീങ്ങി,
സത്യത്തിൽ ആദിക്കു ഒന്നും മനസ്സിലായിരുന്നില്ല എന്താണ് ഇ ആൾകൂട്ടം എന്നും എന്താ അവിടെ സംഭവിച്ചത് എന്നും,
അവൻ ഒരു അറിയാനുള്ള ആകാംക്ഷയിൽ മാലിനിയോട് ചോദിച്ചു പോയി
കൊച്ചമ്മേ ,,,എന്തായിരുന്നു ആൾകൂട്ടം ബന്ധുക്കൾ എങ്ങാനും ആയിരുന്നോ ?
മിണ്ടാതെ നേരെ നോക്കി വണ്ടി ഓടിക്കെടാ ……………
ഞങ്ങളുടെ കുടുംബത്തിൽ പലതും ഉണ്ടാകും അതൊക്കെ നിന്നോട് പറയണം എന്നുണ്ടോ , വീടിനു പുറത്തുള്ളവ൯ പുറത്തെ കാര്യം നോക്കിയാൽ മതി , ഉള്ളിലേക്ക് തല ഇടേണ്ട ,,,,,,,,,,,,,,,,,,,,,,,
രാജശേഖരൻ ദേഷ്യം കൊണ്ട് അവനെ നല്ല ചീത്ത പറഞ്ഞു .
ആദി ഒന്ന് ഞെട്ടി ,,
ശോ…………. ചോദിക്കണ്ടായിരുന്നു അവൻ സ്വയ൦ പറഞ്ഞു.
മാലിനിക്ക് അവനെ വഴക്കു പറയുന്നത് കേട്ടപ്പോ വിഷമം ആയി ,
ആ പോട്ട്  പുല്ലു ,,നിങ്ങളായി നിങ്ങടെ പാടായി ,,,നമ്മളില്ലേ ,,,,,, ഒന്നിനും എന്ന ഭാവത്തിൽ ആദി ആക്സിലറേറ്റർ അമർത്തി കത്തിച്ചു
വിട്ടു……………..അപ്പോളും മാലിനി സന്തോഷം കൊണ്ട് മുഖം അമര്‍ത്തി പിടിച്ച് കരയുക ആയിരുന്നു, അവള്‍ തല രാജശേഖരന്റെ ചുമലില്‍ താങ്ങി കിടക്കുക ആയിരുന്നു, എന്നും മാലിനിയെ താങ്ങാ൯ ആ ചുമലെ ഉണ്ടായിരുന്നുള്ളൂ …
<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.