അപരാജിതൻ 6 [Harshan] 6855

മാലിനി ഒന്നും മിണ്ടാന്‍ വയ്യാതെ ആയി പോയി. ഉള്ളില്‍ ഒരുപാട് സങ്കടം ഉണ്ട് മാലിനിക്ക്.
ഡാ ചെറുക്കാ … നീ ഈ വണ്ടി കൂടെ കഴുകിക്കോ … സുഭദ്ര പറഞ്ഞു.
ആ കഴുകിക്കോളാ, ഉള്ളു ക്ളീൻ ചെയേണ്ടി വരില്ലേ,  ആ താക്കോൽ കിട്ടുവാനെ നന്നായിരുന്നു,
ശരി ,,, ഗോപാലണ്ണനോട്  പറയാം താക്കോൽ കൊണ്ട് തരാനായി.
മാളു ,,, ഞങ്ങൾ അടുക്കയിലേക്കു പോകുവാ ,
ശരി ഏട്ടത്തി ,, ഞാൻ ഇപ്പോ വരാം
അവർ അങ്ങോട്ട് നീങ്ങി
മാലിനി സത്യത്തിൽ തല കുനിഞ്ഞു നിൽക്കുക ആയിരുന്നു, അറിയാതെ ആണെങ്കിൽ നാവിൽ ഇന്ന് വന്നുപോയ ആ പിഴ , ആ വാക്ക് അത് ഒരു കൂരമ്പു പോലെ അവളുടെ ഹൃദയത്തിൽ തറക്കുന്നതു പോലെ അനുഭവപ്പെട്ടു.
സോറി അപ്പു ,,,,,,,,,,,,,,,,പെട്ടെന്ന് അറിയാതെ നാവിൽ നിന്നും വന്നുപോയതാ
ശേ ,,ഇ കൊച്ചമ്മ ,,അതിനൊക്കെ എന്തിനാ  ഇങ്ങനെ സോറി പറയുന്നത്, ഉള്ള കാര്യം അല്ലെ കൊച്ചമ്മ പറഞ്ഞത് ,
അവൻ കാറിനു പുറത്തു സോപ്പ് ഒക്കെ ഇട്ടു തുണി കൊണ്ട് ഉറച്ചു പതപ്പിക്കുക ആണ്,
അങ്ങനെ ഒന്നും നീ പറയല്ലേ ,,,എനിക്ക് സങ്കടം ആകുന്നുണ്ട്, എനികറിയാം നിന്റെ മനസു ഒരുപാട് ഞാന്‍ നോവിച്ചു…എന്നോട് ക്ഷമിക്കു മോനെ നീ
കൊച്ചമ്മക്ക് ഒരു കാര്യം അറിയുമോ, ഒരു ചോദ്യ൦ പെട്ടെന്ന് ചോദിക്കുമ്പോ പെട്ടെന്ന് വരുന്ന ഉത്തരം അയാളുടെ ഉള്ളില്‍ എന്താണോ സ്ഥായി ആകി കിടക്കുന്നത് അത് ആയിരിക്കും എന്ന് കേട്ടിടുണ്ട്, സത്യം ആണോ എനൊന്നും അറിയില്ല..
ഞാന്‍ ഏതൊക്കെ ആണേലും  സത്യത്തില്‍ കൊച്ചമ്മ പറഞ്ഞത് തന്നെ അല്ലെ ,,, അല്ലാതെ വേറെ എന്താ കൊച്ചമ്മക്ക് പറയാൻ സാധിക്കുക, എന്തായാലും അത്ര അല്ലെ പറഞ്ഞുള്ളു , അല്ലാതെ പറ്റിച്ചു പോയവന്റെ മകൻ ആണെന് ഒന്നും പറഞ്ഞു പരിചയപെടുത്തിയില്ലലോ , അതിനു നന്ദി ഞാൻ അങ്ങോട്ട് പറയുന്നു , അങ്ങനെ ആയിരുന്നെ അവർ പോകുന്ന വരെ എന്നെയും ആ കണ്ണ് കൊണ്ടല്ലേ കാണൂ,,
അപ്പു വണ്ടി കഴുകുന്ന പണിയിൽ തന്നെ.
അപ്പു എന്നോട് ക്ഷമിച്ചു എന്നെങ്കിലും പറ അപ്പു …
അത്  മാലിനി പറഞ്ഞപ്പോ അവളുട തൊണ്ട ഇടറി, കണ്ണും നിറഞ്ഞു.
അപ്പു അവളെ നോക്കാതെ തന്നെ , പൈപ്പിലെ വെള്ളം കാറിനു മുകളിലേക്ക് ഒഴിചു
ഞാൻ വിഷമിക്കുന്നൊന്നും ഇല്ലന്നെ
അവരുടെ  ചോദ്യം കേട്ടപ്പോ എന്റെ പൊട്ട ബുദ്ധിക്കു ഞാൻ എന്തൊക്കെയോ സങ്കൽപ്പിച്ചു…കഴിഞ്ഞ ദിവസം കൊച്ചമ്മ പറഞ്ഞതു അപ്പു കൊച്ചമ്മേടെ ലക്ഷ്മിയുടെ മോൻ ആണെന്നാ , അന്ന് വൈകുന്നേരം പറഞ്ഞത് കൊച്ചമ്മയുടെ കുഞ്ഞണെന്ന ..പിന്നെ പറഞ്ഞു അപ്പു  ഇവിടെ ആകെ ഉള്ള കൊച്ചമ്മയുടെ ബന്ധു ആണെന്ന് ,,,ഇതിലു എന്തേലും ആണ് കൊച്ചമ്മയുടെ ഉത്തരമായി പ്രതീക്ഷിച്ചതും ..എന്തായാലും അതുണ്ടായില്ല ,,,,ജോലി ചെയ്യുന്ന പയ്യൻ എന്നു പറഞ്ഞത് അല്ലെ സത്യം ,,,അതിനു അപ്പുറത്തേക്ക് ഒന്നുമില്ലല്ലോ..
മറ്റുളവര്‍ എന്ത് പറയണം എന്നൊക്കെ പ്രതീക്ഷിക്കാ൯ അല്ലെ സാധിക്കൂ…
എന്തായാലും നന്നായി ,,ഈ അനുഭവം ഒക്കെ നല്ലതാ ,,,ഞാന്‍ ആരാണെന്നു എനിക്ക് സ്വയം തിരിച്ചറിയാ൯ ,….ഞാന്‍ അത്ര മാത്രേ കരുതുന്നുള്ളൂ…ന്നെ .. ഞാൻ ജോലിക് നിക്കുന്ന പയ്യൻ ആണ് , ജോലിക്കാര൯ , അത്രേ൦ മതിയെന്നെ ,,, കൊച്ചമ്മ ഉള്ളിലേക്ക് പൊയ്ക്കോ അവിടെ പണി ഒക്കെ ഉണ്ടാവില്ലേ , ആ താക്കോൽ ഒന്ന് തരാൻ പറഞ്ഞേക്ക് , വണ്ടി കഴുകണ്ടെ ………….
അപ്പു കാറിനു പുറകു വശത്തേക്ക് പോയി.

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.