അപരാജിതൻ 6 [Harshan] 6878

ഏതാണ്ട് ഉച്ച ആയി , ലഞ്ച്നുള്ള സമയം അടുത്തു, ഒരു വിജനമായ പ്രദേശത്തൂടെ ആണ് ഇപ്പോൾ കാർ പോകുന്നത് , പോകും വഴി ഒരു ഭക്ഷണശാല കണ്ടു അവിടെ വണ്ടി ഒതുക്കി, എല്ലാവരും ഇറങ്ങി.
അപ്പോളും മാലിനി അവനെ വിളിച്ചു , ഇത്തവണ ആദി കഴിക്കാൻ ഒരുക്കം അല്ലയിരുന്നു , കാരണം കുറെ കൂടി പോകേണ്ടതു കൊണ്ട് ഉറക്കം തൂങ്ങാൻ ആയി സാധ്യത ഉണ്ട് എന്ന് പറഞ്ഞു അവൻ ഒഴിവായി.
അവർ ഉള്ളിലേക്ക് പ്രവേശിച്ചു , ആദി നേരെ കുറച്ചു നടന്നു റോഡിലേക്കും, ഒന്ന് നടക്കാൻ ആയി , കാരണം അവർ ഇനി ഭക്ഷണം ഒക്കെ കഴിച്ചു വരാൻ സമയം എടുക്കുമല്ലോ…
അങ്ങനെ സ്വല്പം ഒന്ന് നടക്കുമ്പോൾ ആണ് ഒരു പിക്കപ്പ് ജീപ്പ് ഒരു ആൾ തള്ളുന്നത് കണ്ടത് അതിൽ  നിറയെ സാധനങ്ങളു൦ ഉണ്ട് , അത് കണ്ടപ്പ ആദിക്ക് ഒരു വിഷമ൦ പോലെ ആയി , അവൻ നേരെ അങ്ങോട്ടേക്ക് ചെന്ന്.
നെറ്റിയിൽ നിസ്കാര തഴമ്പ് ഒക്കെ ആയി ഒരു വെളുത്ത ജുബ്ബയും പൈജാമയും ഒക്കെ ധരിച്ച ഒരു സുമുഖനായ യുവാവ്.
വേറെ ആരും ഇല്ല സഹായത്തിനു .
എന്താണ് എന്ത് പറ്റി ഭായി  ? ആദി അടുത്ത് ചെന്ന് ചോദിച്ചു.
കുറച്ചകലെന്നു വരികയാണ് , ഇടയ്ക്കു വെച്ച് വണ്ടിക്കു ഒരു ട്രബിൾ ഒന്ന് കുറച്ചു നേരം തള്ളിയ ശരി ആകേണ്ടതാണ് , വെയിൽ അല്ലെ സഹായിക്കാൻ ആരുമില്ല …
ഭായി  ഒരു കാര്യം ചെയ്യൂ പോയി ഡ്രൈവർ സീറ്റിൽ ഇരിക്ക് , ഞാൻ തള്ളി തരാം…
ഓ കുഴപ്പമില്ല ,,, ചങ്ങാതി ,,,ഒന്ന് എന്റെ കൂടെ കൈ വെച്ച് തന്നാൽ മതി..
അപ്പോളേക്കും ആദി ആ യുവാവിന്റെ തോളിൽ കൈ വച്ചു പറഞ്ഞു , ഞാൻ പറഞ്ഞത് അനുസരിക്കു, നിങ്ങൾ പോയി വണ്ടിയിൽ കയറു ,,,,
ആ വാക്കുകൾ നിരസിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല , അയാൾ പോയി സീറ്റിൽ ഇരുന്നു
ആദി പുറകെ നിന്ന് വണ്ടിക്ക് പിന്നിൽ കൈ വെച്ചു , തള്ളുവാൻ തുടങ്ങി , അയാൾ ചാവി തിരിച്ചു സ്റ്റാർട്ട് ചെയാനും , മുരളുന്നതല്ലാതെ സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല , ആദി കുറച്ചധികം തെന്നെ തള്ളി കൊണ്ടിരുന്നു , ………….
വണ്ടി സ്റ്റാർട്ട് ആയി ,,,, അയാൾ ആക്സിലറേറ്റർ കൂട്ടി എൻജിൻ ചൂടാക്കി കൊണ്ടിരുന്നു.
ആദി ആ സന്തോഷത്തിൽ മുന്നിലേക്ക് വന്നു ,
ഓക്കേ ആയില്ലേ ,,,,വണ്ടി ഓഫ് ആക്കണ്ട …. നന്നായി റൈസ് ചെയ്യൂ ,,
എങ്ങനെ ആണ് നന്ദി പറയേണ്ടത്  എന്നറിയില്ല ,,, ഇതിൽ കുറെ അനാഥർക്കും രോഗികൾക്കും ഉള്ള മരുന്നും പുതപ്പുകളും പിന്നെ ധാന്യങ്ങളും പച്ചക്കറികളും ഒക്കെ ആണ് , സമയത്തിന് ചെന്നില്ലെങ്കിൽ ഒരു പക്ഷെ അവർ പട്ടിണി ആകേണ്ടി വന്നിരുന്നേനെ ,,,ചെങ്ങാതി തക്ക സമയത്തു എത്തി ,,, ഈ ചെയ്ത നന്മക്കു പടച്ചവന്റെ സ്നേഹം ഉണ്ടാകട്ടെ……
ഹ ഹ ഹ ,,,,,ഈ വണ്ടി അല്പദൂരം  തള്ളിയതിനാണോ കൂട്ടുകാരാ പടച്ചവൻ സ്നേഹം തരുന്നത്   ,,,എന്ന ഞാൻ കുറെ കിലോമീറ്ററുകൾ വണ്ടി ഓടിച്ചാണ് വന്നത് അതിനു കൂടെ അങ്ങേരു എനിക്ക് സ്നേഹം തരുമോ??? ….. ആദിയിലെ ആ അവിശ്വാസി പുറത്തേക്ക് വന്നു തുടങ്ങി.
…………………..അത് കേട്ട് ആ യുവാവ് … ഒന്ന് ചിരിച്ചു.
മറ്റൊന്നും പറയാൻ നിന്നില്ല ,
പേര് എന്താണ് ചെങ്ങാതിയുടെ ??? അയാൾ ചോദിച്ചു
ഞാൻ ആദി ,,, ആദിശങ്കരൻ ……….
ഞാൻ മുസ്തഫ ,,,,,,,,,,,,അമീർ മുസ്തഫ…….നമുക്ക് എപ്പോളെകിലും  കാണാം ചെങ്ങാതി..
ഓ എന്തിനാണ് ഭായി  ,,, നമ്മൾ ഇവിടെ കണ്ടു അത് തന്നെ സന്തോഷ൦ ,,,,,,ഇനി ഒക്കെ കാണുമെന്നു എന്തുറപ്പു ……
വീണ്ടും മുസ്തഫ ചിരിക്കാൻ തുടങ്ങി
ഉടനടി പടിഞ്ഞാറു ദിശയിൽ ഏതൊ ഒരു ഹറം ൽ നിന്നും ഉച്ച പ്രാർത്ഥനക്കായുള്ള ,,അദാ൯ ശബ്ദം ഉയർന്നു……………
ഇരുവരും നിശബ്ദരായി
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്
അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്
ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
ലാ ഇലാഹ ഇല്ലല്ലാ
അദാ൯ കഴിഞ്ഞപ്പോൾ തന്നെ ആധിയുടെ മൊബൈലിൽ ശ്യാം ന്റെ കാൾ വന്നു.
ദേ വരികയാണ് എന്ന് പറഞ്ഞു. ഫോണ്‍ വെച്ചു.
കൂട്ടുകാരാ തിരക്കുണ്ട് ,,, ശരി എന്ന് പറഞ്ഞു കൈകൾ കൊടുത്തു ആദി വേഗം ഓടി.
ആ പോക്ക് നോക്കി ചിരിച്ചു കൊണ്ട് അമീർ മുസ്തഫ പറഞ്ഞു
“ ആദിശങ്കരാ നീ ചോദിച്ചിലെ നമ്മൾ തമ്മിൽ  കാണുന്നതിന് എന്താണ് ഉറപ്പ് എന്ന് ,,,
ആ ഉറപ്പ് എന്റെ തമ്പുരാൻ തന്നു കഴിഞ്ഞു..ഇപ്പോൾ കേട്ട  പ്രാർത്ഥനയിലൂടെ …                      “
പിന്നെ നമ്മൾ കാണും കാരണം ഞാൻ നിന്റെ ചെങ്ങാതി ആണ് ,,
ആദിശങ്കരന്റെ ചെങ്ങാതി
മുസ്തഫ ,,,അമീർ മുസ്തഫ….. തമ്പുരാൻ തിരഞ്ഞെടുത്തവൻ….
അമീർ മുസ്തഫ ആ വാഹനത്തിലെ സോങ് പ്ലെയർ ഓൺ ചെയ്തു വാഹനം മുന്നോട്ടേക് എടുത്തു ,,,ആ പ്ലയെരിലൂടെ നേരത്തെ ഇടക്ക് നിന്നുപോയ ഭക്തിഗാനത്തിന്റെ വരികൾ  ആണ് മുഴങ്ങിയത്,,,
വർണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്​
ആ ദിവ്യ രാഗം രണ്ടും നിന്നോട്​ കൂടെയുണ്ട്…
ചന്തം നിറഞ്ഞ വുജൂദ്‌  അന്തമില്ലാത്ത നെഞ്ചില്‍
ചിന്തിക്കുമോ പതിവായി…
നിന്നെ താങ്ങിത്തലോടിക്കൊണ്ട്‌ …                                                                                 
താഴത്തിടാതെ കണ്ട്
പോറ്റുന്ന നാഥനെ നീ മറക്കല്ലേ‌
സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ ….
<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.