ഒരു പന്ത്രണ്ടു മണിയോടെ അപ്പു സായിഗ്രാമത്തിൽ എത്തി,
ഇത്തവണ അമ്മയോട് ഓർമ്മ മാത്രമേ വന്നുള്ളൂ മയക്കാഴ്ചകൾ ഒന്നും ഉണ്ടായിരുന്നില്ല , അവൻ ഭദ്രാമ്മയുടെ അടുത്ത ചെന്നു , അവനെ കണ്ടപ്പോൾ തന്നെ അവർക്ക് ഒരുപാട് സന്തോഷം ആയി, അവനെ കെട്ടിപിടിച്ചു ഇരു കവിളുകളിലും മുത്തം കൊടുത്തു , അവിടെ പൂജകൾ ഒകെ ഉണ്ടായിരുന്നു , സദ്യക്ക് മുന്നേ ആയി അവൻ കത്തികൊണ്ടിരുന്ന ധൂനിക്കു മുന്നേ നിന്ന് , സായി അപ്പൂപ്പന്റെ വലിയ വിഗ്രഹത്തിൽ നോക്കി കൈകൾ കൂപ്പി
അപ്പു സായി അപ്പൂപ്പന്റെ മുന്നിൽ നിന്നാൽ പിന്നെ സ്വയം കുഞ്ഞു അപ്പു ആയി മാറും,
സ്വന്തം അപ്പൂപ്പനോട് അത് വേണം ഇത് വേണം എന്നൊക്കെ ചോദിക്കുന്ന പോലെ
മനസിൽ അപ്പൂപ്പനോട് സംസാരിച്ചു..
അപ്പൂപ്പാ ,,,,,അപ്പൂനെ ,,,,,,,,,,,,,,,അപ്പൂനു പാറുനെ ഒരുപാട് ഇഷ്ടമാ ,,,
ഇത് പാറു അപ്പൂപ്പനു തരാൻ പറഞ്ഞത് ആണ്, പാറൂന്റെ കുഞ്ഞു ആഗ്രഹം ആണ് അപ്പൂപ്പാ, അപ്പു പറഞ്ഞായിരുന്നു അപ്പൂപ്പനോട് പ്രാർത്ഥിച്ചാൽ ഒക്കെ നടത്തി തരും എന്ന്….
നടത്തി കൊടുക്കൂല്ലേ അപ്പൂപ്പാ ,,,,,,,,,,,,,,,,,ഇല്ലെങ്കിൽ അപ്പു പറഞ്ഞ വാക്കിന് ഒരു വിലയും ഇല്ലാതെ ആയി പോവൂല്ലേ ,,,,അപ്പൂപ്പാ
പാറു പാവം ആണ് അപ്പൂപ്പാ ,,,,, ഒരു കുഞ്ഞിനെ പോലെ ആണ് ,,, അപ്പുനു വേറെ ആഗ്രഹം ഒന്നും ഇല്ല അപ്പൂപ്പാ,,,,എന്റെ പാറൂന്റെ ഈ ആഗ്രഹം എന്തായാലും സാധിച്ചു കൊടുക്കണം ,,,,അത് മാത്രേ അപ്പുനു പ്രാർത്ഥന ഉള്ളു……………………
അവൻ കണ്ണടച്ച് പ്രാർത്ഥിച്ചു ,,, എന്റെ പാറൂന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ….
അവൻ ആ കത്തുന്ന ധൂനിയിൽ അവളുടെ ആ എഴുത്തു സമർപ്പിച്ചു…
പിന്നെ അപ്പൂപ്പനെ നമസ്കരിച്ചു …………..മറന്നു പോകല്ലേട്ടോ അപ്പൂപ്പാ ,,,,,,,,,,,,,,,,,,,എന്റെ പാറു ആണ് ട്ടോ ,,,,,,,,,,,,,,പാവം ആണ് ,,,പാറു എന്ത് ആഗ്രഹിച്ചുവോ അതൊക്കെ നടത്തികൊടുത്തേക്കണേ അപ്പൂപ്പാ ….എന്നാലേ അപ്പുനും ലക്ഷ്മി അമ്മക്കും സന്തോഷം കിട്ടുള്ളൂ
ആ പ്രാർത്ഥന എഴുതിയ കടലാസ്സ് ആ ധൂനിയിൽ ആളി കത്തി ഒരു പുക പോലും ഇല്ലാതെ , അത് കണ്ടപ്പോ അപ്പുനു സന്തോഷം ആയി ,
ആ ,,,,,അപ്പൊ പാറുവിന്റെ എല്ലാ ഇഷ്ടങ്ങളും സാധിക്കും ,,,അപ്പുനു അത് മതി. ഉറപ്പല്ലേ അപ്പൂപ്പാ ….അവന്‍ വീണ്ടും ഒരു സംശയത്തോടെ സായിയോട് ചോദിച്ചു.
എവിടെ നിന്നോ വീശിയ ഒരു കാറ്റില്‍ വിഗ്രഹപാദങ്ങളില്‍ സമര്‍പ്പിചിരുന്ന പനിനീര്‍ പൂവ് ഉരുണ്ടു നിലത്തേക്ക് വീണു…
അത് കണ്ടപ്പോ അപ്പു കരുതി ,,ആ അപ്പൂപ്പന്‍ മറുപടി തന്നത് ആണ് എന്ന്… അത് അവനു ഒരുപാട് സന്തോഷം ആയി.
പിന്നെ അവിടെ നിന്നും ഇറങ്ങി ഭദ്രാമ്മയൊടോപ്പ൦ ഭക്ഷണ ശാലയിൽ എത്തി എല്ലാവരോടും ഒപ്പം ഇരുന്നു സാവിത്രി വല്യമ്മയുടെ ഓർമ്മക്കുള്ള സദ്യ ഒക്കെ കഴിച്ചു , കുറെ നേരം അവിടെ ഭദ്രമ്മയും ഒക്കെ ആയി സംസാരിച്ചു അവിടെ ഉള്ള ആരുമില്ലാത്ത അന്തേവാസികൾ ഒക്കെ ആയി ചിലവഴിച്ചു വീണ്ടും ഭദ്രമ്മയും അപ്പുവും കൂടെ സായി അപ്പൂപ്പന്റെ നടയിൽ ചെന്ന് പ്രാർത്ഥിച്ചു അപ്പു അവിടെ നിന്നും തിരിച്ചു..
<<<<<<<<<<<<O >>>>>>>>>>>
അപ്പു വൈകീട്ട് ഒരു അഞ്ചു മണിയോടെ പാലിയതു എത്തി. എല്ലാവരും പൂമുഖത്തു ഇരിക്കുക ആണ്, രാജശേഖരനും അവിടെ ഉണ്ട് അവിടെ രാജിയും പ്രതാപനും മക്കളും ഒക്കെ വന്നട്ടുണ്ടായിരുന്നു.
അപ്പുവിനെ കണ്ടപ്പോൾ തന്നെ പ്രതാപൻ ഒന്ന് പരുങ്ങി, ആ പരുങ്ങൽ മാലിനി നന്നായി ശ്രദ്ധിച്ചു. മുൻപ് അപ്പു പറഞ്ഞ കാര്യങ്ങൾ മാലിനിയുടെ മനസിലേക്ക് ഓടി എത്തി. ആ പരുങ്ങൽ കണ്ടപ്പോ മാലിനി ഉള്ളിൽ ചിരിക്കുക ആയിരുന്നു.
അപ്പുനെ കണ്ടപ്പോ പാറുവിനു പലതും ചോദിക്കണം എന്നുണ്ടായിരുന്നു , പക്ഷെ എല്ലാരും ഇരിക്കുന്നത് കാരണമതു സാധിച്ചില്ല, അവരുടെ
അവൻ ചെന്ന് കുറച്ചു നേരം വിശ്രമിച്ചു,
കുറച്ചു കഴിഞ്ഞപ്പോളേക്കും പാറുവിന്റെ ഫോൺ വിളി വന്നു.
ആ പറയു ശ്രിയ മോളെ ,,,
പൊന്നുവിന്റെ പ്രാർത്ഥന സമർപ്പിച്ചോ പെട്ടത്തലയ ?
ഉവ്വല്ലോ…. അപ്പു കൂടെ പ്രാര്ഥിച്ചിട്ടുമുണ്ട്, അപ്പോൾ എന്തായാലും നടക്കും.
ആണോ …………..
അതെന്നെ ……….
അപ്പു പറയുന്ന ഉറപ്പല്ല, ലക്ഷ്മി ‘അമ്മ പറയുന്ന ഉറപ്പാണ് എന്ന് കരുതിയാൽ മതി.
ശ്രിയ മോള് എന്ത് ആഗ്രഹിച്ചാണോ പ്രാർത്ഥന സമർപ്പിച്ചത് അത് നടന്നിരിക്കും.
ലക്ഷ്മി ‘അമ്മ സത്യം ,,,പിന്നെ സായി അപ്പൂപ്പൻ സത്യം..
അതുകൂടി കേട്ടതോടെ പാറുവിനു ഏറെ സന്തോഷം ആയി
അപ്പോൾ തന്റെ ആഗ്രഹം ഒക്കെ സാധിക്കും ,,,,അവള്‍ മനസില്‍ കരുതി
ശ്രിയ മോള് നോക്കിക്കോ ഒക്കെ നടക്കും ,,, അപ്പു അതുപോലെ അപ്പൂപ്പനോട് ഒരുപാട് പ്രാര്ഥിച്ചിട്ടുണ്ട്.
അതൊക്കെ നടന്നാൽ അപ്പുനു എന്താ തരിക ??
നടന്നാൽ,,,,,,,,,,,,,പൊന്നു ചോകൊലെറ്റ് വാങ്ങി തരാം….. പിന്നെ ഐസ്ക്രീമും …
ആ അത് മതി… അപ്പു ചിരിച്ചു
അത് കേട്ട് പാറുവും….
ഒന്നുറപ്പാണ് അപ്പു സായി അപ്പൂപ്പനോട് പ്രാർത്ഥിച്ചാൽ അത് നടക്കും…..
പക്ഷെ ആ പ്രാർത്ഥന ഇത് ആയിരുന്നു….
പൊന്നു എഴുതിയത്
എന്നെ മോഹിപ്പിക്കുന്ന ആ ഗന്ധർവ്വൻ , പരമേശ്വരൻ പാർവ്വതി ദേവിയെ പോലെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന ആ രാജകുമാരനെ എന്റെ മുന്നിൽ വേഗം കൊണ്ട് വന്നു തരണം,,, എനിക്ക് കാണണം , എനിക്ക് പ്രണയിക്കണം , എല്ലാം മറന്നു ആ രാജകുമാരനെ,,,,,, കഴിഞ്ഞ ജന്മത്തിൽ ഒന്ന് ചേരാൻ കഴിയാതെ പോയെങ്കിൽ ഇത്തവണ ഒന്ന് ചേരാൻ സാധിക്കണം……………………
പൊന്നു അറിയാതെ അവളുടെ ഉള്ളിലെ അപരിചിതമായ ഭാവം എഴുതിയത്
ഇവൻ എന്റെ കണ്മുന്നിൽ നിന്ന് പോകണ൦ ,
ഇവന്റെ സാന്നിധ്യം എനിക്ക് ഇഷ്ടമല്ല ,
എന്നിൽ ദേഷ്യം നിറയുന്നു ഇവനെ കാണുമ്പോൾ , എന്റെ മനസു അസ്വസ്ഥമാകുന്നു…………..
ഇവനെ ദൂരെ അകറ്റണം എന്റെ ദൃഷ്ടിയിൽ നിന്ന് പോലും………
അതിവന്റെ മരണം കൊണ്ട് ആണെങ്കിൽ പോലും…
ആഗ്രഹം എന്തായാലും സായി അപ്പൂപ്പന്‍ സാധിച്ചു കൊടുത്തിരിക്കും , കാരണം അതില്‍ അപ്പുവിന്റെ ശക്തമായ പ്രാര്‍ത്ഥന ഉണ്ട്…. അത് അപ്പുവിന്റെ മരണം ആണെങ്കില്‍ പോലും.
<<<<<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>
ശനി രാവിലെ ആറു മണിയോടെ ആദി കാർ ഒക്കെ കഴുകി റെഡി ആയി പോകാൻ ആയി കാറിനു സമീപം വന്നു അവരെ കാത്തു നിൽക്കുക ആണ്.
ഒരു പത്തു ഇരുപതു മിനിറ്റു കൊണ്ട് എല്ലാരും തയാർ ആയി വന്നു.
മാലിനി സാരി ഉടുത്തു ,ശ്രിയ ധാവണി ഉടുത്തു , ശ്യാം ജുബ്ബയും പൈജാമയും പിന്നെ രാജശേഖരൻ ജുബ്ബയും മുണ്ടും ഒക്കെ ആയി.ആദി സാധരണ പോലെ ഒരു കറുത്ത കുർത്തയും പിന്നെ ഒരു ജീൻസും.
ശ്യാമും ശ്രിയയും ഒക്കെ വളരെ സന്തോഷത്തിൽ ആണ് കാരണ൦ എല്ലാവരും ഒരുമിച്ചു ഉള്ള യാത്ര ഒക്കെ വളരെ കുറവ് ആയിരുന്നു, ഏറ്റവും ത്രില്ല് അടിച്ചത് നമ്മുടെ പാറു തന്നെ ആണ്.
ആദിയുടെ കയ്യിൽ ചാവി ഉണ്ടായിരുന്നു കാരണം കഴുകാൻ ആയി കയ്യിൽ ഉണ്ടായിരുന്നു.
അവൻ വണ്ടി എടുത്തു മുന്നിലേക്ക് ഇട്ടു .
രാജശേഖര൯ ആദ്യം മുന്നിൽ ഇരികാനായി തയാർ ആയെങ്കിലും ആദി ഡ്രൈവർ സീറ്റിൽ ആയതിനാൽ അത് ഒഴിവാക്കി പകരം ശ്യാമിനെ ഇരുത്തി, പാറുവുംമാലിനിയും ശേഖരനും പിന്നിൽ ഇരുന്നു , പാറു സൈട് സീറ്റിൽ ഇരുന്നു.
വണ്ടി അവിട നിന്നും മുന്നോട്ടു എടുത്തു
അവർ വീട്ടുകാർ ഓരോരോ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട് , തമാശകൾ ഒക്കെ അല്ല ഒരു യാത്ര , ആദി അതിനൊന്നും ചെവി കൊടുക്കുന്നില്ല , അത് മാത്രവും അല്ല എല്ലാര്ക്കും ആദിയോട് എന്തേലും സംസാരിക്കാനും ഭയം ഉണ്ട് , കാരണ൦ രാജശേഖരൻ അടുത്തു ഇരിക്കുന്നുണ്ടല്ലോ…
നാനൂറ്റി അമ്പതു അഞ്ഞൂറ് കിലോമീറ്റർ ഉണ്ട് , എങ്ങനെ പോയാലും വൈകുണ്ഠപുരിയിൽ എത്തുമ്പോൾ ഉച്ചകഴിയും.
യാത്ര തുടർന്ന് കൊണ്ടിരിക്കുക ആണ്,
ഇടയ്ക്കു വെച്ച് നല്ലൊരു വെള്ളച്ചാട്ടം ഒക്കെ കണ്ടു , അവിടെ നിന്നും രണ്ടു വഴി ആണ് , ആ വഴി കണ്ടപ്പോൾ ആണ് പാറുന്നു ഓർമ്മ വന്നത് ,,ഇത് നീലാദ്രി പോകുന്ന വഴി അല്ലെ ,,,, ?
അതെ ,,,,,,,എന്ന് ആദി മറുപടി കൊടുത്തു, നീലാദ്രി പോകാൻ വലത്തേക്ക് തിരിയണം , ഇവിടേക്ക് നേരെ തന്നെ പോകണം …
യാത്ര തുടർന്ന് കൊണ്ടിരിക്കുക ആണ് , രാവിലത്തെ കുളിരും മഞ്ഞു മൂടിയ പ്രദേശങ്ങളും ഒക്കെ അതി മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
എന്നാലും അമ്മ ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ചൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ,,,ശ്യാം തിരക്കി.
മോനെ ‘അമ്മ പോലും ഇപ്പൊ ഇരുപത്തി അഞ്ചുകൊല്ലം കഴിഞ്ഞല്ലേ പോകുന്നത്.
അതിനു അമ്മയുടെ കുടുംബത്തെ കുറിച്ച് പോലും ഒന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല ല്ലോ ..എന്ന് പാറു ചോദിച്ചു.
എനിക്ക് നിങ്ങൾ മാത്രമേ ഉള്ളു വേറെ ആരും ഇല്ല , ഇല്ലാത്തവരെ കുറിച്ച് ഞാൻ പറയുന്നത്എന്തിനാ ,,
അത് കേട്ടപ്പോ പിന്നെ ആരും ഒന്നും മിണ്ടിയില്ല..
അങ്ങനെ ആ യാത്ര തുടർന്നു.
ഒരു എട്ടര യോടെ ഒരു ടൗണിൽ എത്തി , ഭക്ഷണം കഴിക്കാൻ ആയി ഒരു ഹോട്ടലിനു സമീപം നിർത്തി
എല്ലാരും ഇറങ്ങി,
രാജശേഖരൻ വേഗം മുന്നേ നടന്നു കൂടെ പാറുവും, മാലിനിക്ക് അപ്പുന്റെ കാര്യത്തിൽ ഒരു വിഷമ൦,
ആദി നീയും കൂടെ വാ .. ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.
എന്തിനു നിങ്ങൾ കുടുംബം ആയി പോകുന്നിടത്തു ഞാൻ എന്തിനാ , ഞാൻ എന്തായാലും കഴിച്ചോളം , എനിക്കി ഈ വലിയ ഹോട്ടൽ ഒന്നും പറ്റില്ല , അവൻ നേരെ അവിടെ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്തു അവിടെ നല്ല പൂപോലെ ഇഡ്ഡലി ഒക്കെ കിട്ടുന്ന ചെറു ചെറു കടകൾ ഒക്കെ ഉണ്ട് , ആ രുചി ഒക്കെ ഈ വലിയ ഹോട്ടലിൽ കിട്ടുമോ ..
ശ്യാമും മാലിനിയും കൂടെ നേരെ ഹോട്ടൽ ലേക്ക് കയറി , ഇടയ്ക്കു മാലിനി തിരിന്നു നോക്കി , കാരണം അവന്റെ കാര്യത്തിൽ ഒരല്പം ഇഷ്ടക്കൂടുതൽ ഉള്ളതല്ലേ.ആ സങ്കടം മാലിനിക്ക് ഉണ്ട്.
അങ്ങനെ ഒരു മുക്കാൽ മണിക്കൂർ ഒക്കെ കഴിഞ്ഞു അവർ കാറിനു സമീപ൦ എത്തി, അവിടെ ആദി ഉണ്ടായിരുന്നു , അവൻ ചെന്ന് വണ്ടി എടുത്തു പിന്നെയും യാത്ര തുടർന്നു…
ഒരു പതിനൊന്നു മണി ഒക്കെ ആയിക്കാണും…
ശ്യാമിന്റെ ഫോണിൽ ഒരു കോൾ വന്നു അത് ലക്‌നൗ ഇത് നിന്നും കൽക്കാജി ആണ്. ആദിയുടെ ഫോൺ ഓഫ് ആയതു കൊണ്ട് ശ്യാമിനെ വിളിച്ചത് ആണ് , അവർ ഇപ്പൊ പാലിയം ഗ്രൂപ്പിലെ ഒരു സബ്സിഡിയറി കമ്പനി ആയ പാലിയം എസ്ട്രാക്റ്റസ് ഇത് നിന്നും അവർ സ്‌പൈസ് ഓയ്ൽസ് ഒക്കെ എടുക്കുന്നുണ്ട് സ്ഥിരമായി.
അപ്പു ,,,,,,,,,,,,കാൽക്കാജി ആണല്ലോ,,,,,,,,,,
ആ സംസാരിക്കു , ആദി ശ്യാമിനോട് പറഞ്ഞു.
ഹലോ …..സാർ .ശ്യാം സ്പീക്കിങ്
അരെ…………ഭായ് സബ് ഹമാരാ മാൽ അഭി തക് നഹിം പഹോംച് ഗയാ …ഇധർ
( ചരക്ക് ഇത് വരെ എത്തിയിട്ടില്ല )
സാർ …ദാറ്റ് വിൽ റീച് ദെയ്ർ വിതിൻ വൺ ഓർ ടു ഡേയ്സ് ….
കാൽക്കാജി : ആദി നിങ്ങളുടെ പ്രോഡക്സ്റ് ഒക്കെ ഇപ്പൊ ക്വാളിറ്റി കുറവാണു , വിലയും കൂടുതൽ ആണ് , കുറഞ്ഞ വിലക്ക് തരാൻ ആൾ ഉണ്ട് , നിങ്ങൾ പൈസ കുറച്ചേ പറ്റു , ഇല്ലെങ്കിൽ ഞങ്ങൾ നിർത്തും .
ആദി : സാബിജി ,,,,നിങ്ങൾ എന്താണ് ഈ പറയുന്നത് , നമ്മൾ അത്രേം ശ്രദ്ധിച്ചല്ലേ ,,നിങ്ങൾക് സാധനങ്ങള്‍ അയക്കുന്നത് , എവിടെ ആണ് ക്വാളിറ്റി കുറഞ്ഞതു , അത് ഇങ്ങോട്ടു അയച്ചോ , ഫ്രീ ആയി ഞങ്ങൾ സാധനം തന്നേക്കാം
അതു കേട്ട് രാജശേഖരനറെ മുഖം ഒന്ന് വലിഞ്ഞു മുറുകിയത്പോലെ
ആദി: പിന്നെ വില , ഇപ്പൊ തന്നെ ഞങ്ങൾ കുറച്ചാണ് നിങ്ങൾക്ക് തരുന്നത് , വില കൂട്ടാൻ ആണ് ഞങ്ങള്‍ നോക്കുന്നത്
കാൽക്കാജി : അതൊന്നും ശരി ആകില്ല ,,,, അതുപോലെ നിങ്ങളുടെ വെളിച്ചെണ്ണ , അതൊക്ക വളരെ വില കൂടുതൽ ആണ് , അതും എന്തായാലും കുറക്കണം.
ആദി : എന്റെ പൊന്നു കൽക്കാജി , ട്രഡീഷണൽ ആയി ഉണ്ടാക്കുന്ന സാധനം ആണ് , അതിനു വില കൂടും , നിങ്ങള്‍ക്ക് വില കുറച്ചു മതിയെങ്കില്‍ മില്ലില്‍ ആട്ടുന്ന സാധാരണ വെളിച്ചെണ്ണ തന്നെ തന്നേക്കാം .നിങ്ങൾക്ക് മാത്രം ആയി ഉണ്ടാക്കുന്നത് ആണ് , നിങ്ങൾ നിർത്തുക ആണെങ്കിൽ ഞങ്ങൾ അത് സ്റ്റോപ്പ് ചെയ്യും അത്രയേ ഉള്ളു ..അല്ലാതെ എന്ത് ചെയ്യാൻ ആണ് , അഗർവാൾ ഗ്രൂപ് ഞങ്ങളോട് വെളിച്ചെണ്ണ ചോദിച്ചു , അവർക്കു പോലും ഇത് കൊടുത്തിട്ടില്ല , അതും നിങ്ങളോടുള്ള താല്പര്യം കൊണ്ട് , തേങ്ങക്ക് ഒക്കെ ഇവിടെ വില കൂടുതൽ ആണ് , ഇതിനു എന്തോരം ഹ്യൂമന്‍ ലേബര്‍ വേണം , ഇത്തവണ ഞങ്ങൾ പൈസ കൂട്ടും ,
കാൽക്കാജി പല രീതിയിലും പേശാൻ നോക്കി , ഒന്നും ആദിയുടെ അടുത്ത് ഏൽക്കുന്നില്ല
കാൽക്കാജി : ഒരു കാര്യം ചെയ്യൂ , അടുത്ത ആഴച അത്യവശ്യം ആയി രണ്ടു ലോഡ്വെളിച്ചെണ്ണ കൂടി അയക്കണം , പിന്നെ പെപ്പർ ഓയിൽ ക്ലോവ് ഓയിൽ കുർകുമിൻ അതും വേണം ഡീടെയില്‍സ് അയക്കാം , വില ഒന്ന് അഡ്ജസ്റ് ചെയ്യാൻ ശ്രമിക്കണം …..
ആദി : ഞങ്ങളുടെ ഭാഗത്തു നിന്ന് പരമാവധി ശ്രമിക്കാം , ഉറപ്പു പറയാൻ പറ്റില്ല കാൽക്കാജി ..ഞങ്ങള്‍ക്കും നഷ്ടം ഇല്ലാതെ മുന്നോട്ടു പോകണം കല്‍ക്കാജി , ഇതൊരു ചാരിറ്റി ഒന്നും അല്ലല്ലോ.
അങ്ങനെ സംസാരം അവസാനിച്ചു.
ആദി വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശദ്ധ കൊടുത്തിരുന്നു.
ശ്യാമിന് ആകെ അത്ഭുതം ആയിരുന്നു , പുലി പോലെ ഡയലോഗ് തുടങ്ങിയ കാൽക്കാജി എലിയെ പോലെ മാളത്തിൽ ഒളിച്ച പോലെ ,,,
പുറകിൽ ശേഖരനും മാലിനിയും പാറുവും ഒക്കെ കൌതുകത്തോടെ അത് കേട്ട് ഇരിക്കുക ആയിരുന്നു.
അപ്പു എനിക്കൊന്നും മനസിലായില്ല ,,,, ഇവിടെ ഇപ്പൊ എന്താണ് നടന്നത്..
അത് ഈ ഗോസായികൾക്ക് ഉള്ള ഒരു വൃത്തികെട്ട സ്വഭാവം ആണ് വില പേശലു , അതിനു നോക്കിയതു ആണ് അയാള് ,
അല്ല പക്ഷെ ,, അയാള് എല്ലാം അവസാനിപ്പിക്കും എന്ന് പറഞ്ഞപ്പോ എങ്ങനെ അതില് ഡീൽ ചെയ്തേ ,,അതൊന്നു പറഞ്ഞു താ ,,,,ശ്യാം ചോദിച്ചു.
ആദി ഒന്ന് ചിരിച്ചു.
ശേഖരൻ പുറം കാഴ്ചകൾ കാണുന്നു എങ്കിലും ശ്രദ്ധ അവരുടെ സംസാരത്തിൽ തന്നെ , മാലിനി ആദിയെ സാകൂതം ശ്രദ്ധിക്കുക ആണ്..
തൊട്ടടുത്ത് അവിടെ ഈ കനൗജ് ഒക്കെ പോലെ എക്സ്ട്ടക്ഷൻ സെന്ററുകൾ ഉള്ളപ്പോ പോലും അവരെന്താ ഈ സ്‌പൈസ് ഓയ്ൽസ് നമ്മുടെന്ന് എടുക്കുന്നത് എന്നറിയുമോ ? ആദി ശ്യാമിനോട് ചോദിച്ചു.
ഇല്ല
ക്വാളിറ്റി കൊണ്ട് , നമ്മൾ ഉപയോഗിക്കുന്ന സ്‌പൈസസ് ബെസ്റ്റ് ക്വാളിറ്റി ആണ് , കൂടാതെ നമ്മൾ അതിൽ ഒരു തരത്തിലും ഒന്നും ബ്ലെൻഡ് ചെയ്യുന്നില്ല , നമ്മള്‍ ഉണ്ടാക്കുന്ന സാധനം അതെ ക്വാളിറ്റി യിൽ ആണ് കൊടുക്കുന്നത് , അതുപോലെ ആദ്യം അയാൾ നമ്മുട ക്വാളിറ്റി ശരി അല്ല എന്നൊക്കെ വെറുതെ ഡോസ് അടിച്ചത് ആണ് , കുറെ കുറ്റങ്ങൾ ഒക്കെ പറഞ്ഞു നമ്മളെ അങ്ങോട്ട് തളർത്തും പിന്നെ നമ്മൾ തന്നെ വില കുറയ്ക്കും …ഇതായിരുന്നു അയാളുടെ ഉദ്ദേശം ,,, അതല്ലേ ഞാൻ അയാളോട് പറഞ്ഞത് പ്രശനം ഉണ്ട്നെകി ഫ്രീ ആയി തന്നേക്കാം എന്ന് , ഒരു പ്രശ്നവും ഇല്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പല്ലേ
അതാണ് ഞാൻ ആദ്യമേ പൊളിച്ചു കയ്യിൽ കൊടുത്തതു ..
ഓഹോ ,,,,,ശ്യാം കണ്ണൊക്കെ വിടർത്തി ചോദിച്ചു
പിന്നല്ലാതെ ,, ഇനി വേറെയും ഉണ്ട് , അവർ നമ്മുടെന്നു അല്ലാതെ എടുക്കില്ല , കാരണ൦ അവരുടെ പല പ്രഡക്ടും വിദേശത്തു ഒക്കെ നല്ല മാർക്കറ്റു ഉണ്ട് , അത് അവരു കീപ് ചെയ്യുന്ന ക്വാളിറ്റി യുടെ ആണ് അപ്പൊ ഉപയോഗിക്കുന്ന റോ മെറ്റീരിയൽസ് ഉം ക്വാളിറ്റി വേണ്ടേ ……….അത് നമുക്ക് ഉണ്ട്. മറ്റൊന്ന് അവര്‍ പിന്നെ എടുക്കാന്‍ സാധ്യത ഉള്ളത് വിന്റെജ് എക്സ്ട്രക്ട്സ് നിന്നും ആണ് , പക്ഷെ അഗര്‍വാള്‍ ഗ്രൂപ്പ് ആണ് അവരുടെ മെയിന്‍ ക്ലയന്റ്, അതുകൊണ്ട് കല്‍ക്കാജി അവിടെ നിന്നും എടുക്കാ൯ സാധ്യത ഇല്ല.
ഓഹോ ………..കൊള്ളാമല്ലോ…… അപ്പോൾ അവര് വെളിച്ചെണ്ണയുടെ കാര്യം പറഞ്ഞതോ? ശ്യാമിന് വീണ്ടും സംശയം.
അതോ ,,, നമ്മൾ അവർക്കു കൊടുക്കുന്നത് വെറും വെളിച്ചെണ്ണ അല്ല , ശരിക്കും പറഞ്ഞാൽ ഉരുക്കു വെളിച്ചെണ്ണ ആണ് , അതായതു തേങ്ങാപാൽ ചൂടാക്കി അതിൽ നിന്ന് വേർതിരിക്കുന്ന വെളിച്ചെണ്ണ , ഈ വെർജിൻ കോക്കനട് ഓയിൽ എന്ന് പറഞ്ഞു വേറെ ഇൻഡസ്ട്രിയൽ ആയി ഉണ്ടാക്കുന്ന വെളിച്ചെണ്ണയേക്കാൾ ഒരുപാട് ഹെൽത്ത് ബെനെഫിറ് ഉള്ളത് ആണ് നമ്മുട ഈ പരമ്പരാഗതമായ ഉരുക്കു എണ്ണക്ക് , ഇപ്പൊ അവരുടെ ഹെയർ ഓയിലിന് നല്ല മാർക്കറ്റ് ആണ് , അതന്റെ ഒരു കാരണ൦ നമ്മുടെ ഈ വെളിച്ചെണ്ണ തെന്നെ ആണ്. അതല്ലേ ഞാൻ അവരോടു പറഞ്ഞത് അഗർവാൾ ഗ്രൂപ് വെളിച്ചെണ്ണ ചോദിച്ചിട്ടും നമ്മൾ ഈ വെളിച്ചെണ്ണ കൊടുത്തിട്ടില്ല , സാധാരണ മില്ലിൽ ആട്ടിയ വെളിച്ചെണ്ണ ആണ് കൊടുത്ത് എന്ന് , അതല്ലേ അവർ ഉടനടി രണ്ടു ലോഡ് വെളിച്ചെണ്ണ ഓർഡർ തന്നത്.
ഓഹോ ……………..സംഭവം തന്നെട്ടോ…………….അപ്പു അങ്ങനെ ആണെങ്കിൽ നമുക്ക് ഈ വെളിച്ചെണ്ണ ഉപയോഗിച്ച് പ്രോഡക്ട് ഉണ്ടാക്കികൂടെ.?
എന്തിനാണ് , ഒന്നാമത് നമുക്ക് ഇപ്പോൾ അതിൽ ഒരു ടെക്നിക്കൽ എക്സ്പര്ടിസ് ഇല്ല , അത് കൂടാതെ ഇൻവെസ്റ്റ്മെന്റ് ഒരുപാട് വേണം , മത്സരം കൂടുതൽ ആണ് , പരസ്യത്തിനായി ഒരുപാട് ചിലവഴിക്കണം ,,,പിന്നെ ഡ്രഗ് ലൈസൻസ് അതിന്റെ ഒക്കെ കാര്യങ്ങള്‍ …. അതൊക്കെ തല വേദന കൂട്ടുകയേ ഉള്ളു ,,,
,,,,,എന്ന പിന്നെ നമുക്ക് ഇതിനെ എക്സ്പോർട്ട് ചെയ്യാൻ സാധിക്കില്ലേ ,,,,,അത് നമുക് ഇൻകം കൂട്ടില്ലേ ..പിന്നെയും ശ്യാമിന് സംശയം.
അതും പറ്റില്ല ,കാരണ ഭക്ഷ്യഎണ്ണയുടെ കയറ്റുമതി ഒക്കെ ഫോറിൻ ട്രേഡ് പോളിസിയിൽ നിരോധിച്ചിരിക്കുനത് ആണ് , അപ്പൊ ആ ഒരു സ്‌കോപ്പും ഇല്ല ,,,,
ശ്യാം കുറച്ചു നേരെം അതെല്ലാം ആലോചിച്ചു, ഒരു സംശയം അപ്പു….
ആ ചോദിക്ക്….
അപ്പോൾ ആദ്യം ഇവരെ നമ്മള് സമീപിച്ചപ്പോ അന്ന് നമ്മൾ കുറഞ്ഞ വില കോട്ട് ചെയ്തതോ ???
അത് ഇവര് വലിയ കമ്പനി അല്ലെ ,,,അതോണ്ട് ഇവര് സാംപിള നമ്മുടെ കയ്യിൽ നിന്നും എടുത്തു , ഇഷ്ടം ആയി , നമുക്ക് ബള്‍ക്ക് ഓർഡർ തന്നു തുടങ്ങിയില്ലേ
ആ ഓർമ്മ ഉണ്ട് ,,,,
ഇത്തവണ അവര് ചീപ് വിലപേശൽ ആണ് നടത്തിയതു , അതങ്ങു ആദ്യമേ തീർത്തു. അത്രേള്ളു …
അല്ല അപ്പൊ അയാളോട് വളരെ വിനയത്തിൽ സംസാരിച്ചതോ???
അത് വിനയം അല്ല ,,,,അതിവിനയം ആണ് ,,,,അത് അയാൾക്കും നന്നായി മനസിലായി…
അതായതു നിങ്ങൾടെ ആ വേല നിങ്ങടെ കയിൽ മടക്കി വെച്ചാൽ മതി , ഇങ്ങോട്ടു പ്രയോഗിക്കണ്ട , എന്നുള്ള ഒരു ധ്വനി ,,,, അത് എനിക്കും മനസിലായി കാൽക്കാജിക്കും മനസിലായി അതോണ്ടല്ലേ ,,, അയാള് കൂടുതൽ ഒന്നും പറയാതെ ഓർഡർ തന്നു വെച്ചത് ,
ഇത്തവണ നമ്മൾ എന്തായാലും വില കൂട്ടി ഇടണം ,,, അയാൾ അത് സമ്മതിച്ചു കഴിഞ്ഞു
ശ്യാം ഇതൊക്കെ കേട്ട് ആകെ അന്ധാളിച്ചു പോയിരുന്നു , ഇനി ഒന്നും ചോദിയ്ക്കാൻ ഇല്ലാത്ത അവസ്ഥ
എക്സെലെന്റ്റ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,രാജശേഖരൻ അറിയാതെ വായിൽ നിന്നും പറഞ്ഞു,,
മാലിനി അതുകേട്ടു അതിശയത്തോടെ അദ്ദേഹത്തെ നോക്കി ,,,
കാരണം മൂപ്പരിൽ നിന്നും ആ ഒരു വാക്ക് …..എന്തിനും കുറ്റം കണ്ടു പിടിക്കുന്ന ആൾ ആണ് ,,,
അതായതു രാജശേഖര൯ ആദിയുടെ കച്ചവടതന്ത്രങ്ങളിൽ ശരിക്കും ഇമ്പ്രെസ്സ്ഡ് ആയി എന്നർത്ഥം..
പെട്ടെന്നു അബദ്ധം മനസിലായ രാജശേഖരൻ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടു ,,,
മാലിനി ഊറി ചിരിച്ചു.
ഈ പെട്ടത്തലയനു തല നിറച്ചും ബുദ്ധി ആണല്ലോ …പാറു സ്വയം പറഞ്ഞു.
അല്ല നീ പിന്നെ എന്താ കോളേജിൽ പഠിക്കുന്നത്, നീയും എം ബി എ അല്ലെ പൊന്നു..
അതിനു പൊന്നൂനെ ഇതൊന്നും പഠിപ്പിച്ചു തന്നിട്ടില്ല ,,, ഇതും ഒക്കെ ആയി ബന്ധമുള്ള ചാപ്റ്റർ ഒക്കെ വരുമ്പോ പൊന്നുവിനേം ഇതൊക്കെ പഠിപ്പിക്കും, ഞാന്‍ ടെക്സ്റ്റ് നോക്കി വായിച്ചു പടിചോളം ഇതൊക്കെ…
ആ കൊള്ളാം…. മോളെ ,,,നിനക്ക് ഉണ്ട ഉരുട്ടി വായിൽ വെച്ച് തരും എല്ലാം കോളേജിൽ ,,,
ഇതൊക്കെ അനുഭവം കൊണ്ടു പഠിക്കേണ്ടത് ആണ് ,,,,മാലിനി അവളുടെ മുഖത്ത് നോക്കി പറഞ്ഞു.
അത് കേട്ടപ്പോ പൊന്നുനെ കളിയാക്കി എന്ന ഭാവത്തിൽ അവൾ ചുണ്ടു കൂർപ്പിച്ചു പിടിച്ചു , എന്നിട്ടു തല ഇട്ടു ഒരു വെട്ടിക്കൽ അതായതു ‘അമ്മ പോയെ ഞാൻ പിണങ്ങി എന്ന അർത്ഥത്തിൽ എന്നിട്ടു ഇരു കൈകളും കെട്ടി വെച്ചു എന്നിട്ടു തല കുമ്പിട്ടു ഒരു പത്തു സെക്കൻഡ് ഇരുന്നു പിന്നെ ആ ഇരുപ്പിൽ തന്നെ അമ്മയെ ചുണ്ടു ഇടം വല൦ കോക്രി കാട്ടി വീണ്ടും വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു
ഈ വണ്ടിക്കു ഇത്രേം സ്പീഡ് ഉള്ളോ , ഒന്ന് വേഗം ഓടിക്കെടാ ,,,,,,,,,,,രാജശേഖര൯ അപ്പുവിനോട് ദേഷ്യപ്പെട്ടു.
സാർ ഇപ്പൊ 70 -80 ഇൽ ആണ് പോകുന്നത് , ഞാൻ ഇപ്പൊ നൂറിൽ ഓടിക്കാം ,,
അപ്പു സ്പീഡ് കൂട്ടി ….
നീയെന്താ കൊല്ലാൻ കൊണ്ടുപോകാണോ …. മര്യാദക്കുള്ള സ്പീഡിൽ വണ്ടി ഓടിക്കെടാ …അയാൾ വീണ്ടും ശബ്ദം ഉയർത്തി.
ഓക്കേ സാർ ….
ആദി ഉള്ളിൽ ചിരിക്കുക ആയിരുന്നു , ഒപ്പം മാലിനിയും …
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില് അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
സൂപ്പർ ♥♥♥♥♥?
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
♥️♥️♥️
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….