അപരാജിതൻ 6 [Harshan] 6878

പിറ്റേന്നു തിരുവോണം.
രാജശേഖരന്റെ സഹോദരി രാജിയുo കുടുംബവും മാത്രo ഉച്ചയോടെ പാലിയത്തേക്ക്  വരും വേറെ ആരും വരുന്നില്ല .
രാവിലെ രാജശേഖരനും മലിനിയും ശ്യാമും കൂടെ കുടുംബക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
പാറുവിനു പോകാൻ പാടില്ലാത്തതിനാൽ പോയില്ല. എങ്കിലും രാവിലെ എഴുനേറ്റു കുളിച്ചു നന്നായി അണിഞ്ഞു ഒരുങ്ങി ഒക്കെ ഇരുന്നു , അവൾ പൂമുഖത്തു ഇരിക്കുക ആണ്,
അങ്ങനെ ഇരിക്കുമ്പോൾ ആണ് ആദി എവിടെയോ പോകാൻ ഉള്ള തയാറെടുപ്പിൽ അത് വഴി കടന്നു വന്നത്. തിടുക്കത്തിൽ ആണ് അവൻ….
ആദി അവിടെ ശ്രിയമോൾ ഇരിക്കുന്നതു പോലും ശ്രദ്ധിച്ചില്ല.
വേഗം നടക്കുക ആണ്
അതു കണ്ടു അവൾ വിളിച്ചു..
എവിടെ പോകുവാ???????? ഈണത്തില്‍ ഒരു ചോദ്യം.
അതു കേട്ടു ആദി തിരിഞ്ഞു നോക്കി.
ആഹാ …ശ്രിയമോളോ..
അതെ ശ്രിയമോള് തന്നെ എന്താ വല്ല സംശയവും ഉണ്ടോ ?? എവിടെ പോകുവാ ഇത്ര ധൃതി പിടിച്ചു
ഒരുപാട് കാര്യങ്ങൾ ഉണ്ട് ന്നെ..
എന്തു കാര്യങ്ങൾ ??.
ഒന്ന് ഇന്ന് സ്റ്റിച്ചു വെട്ടണം…
ആണോ…?
ആന്നെ. .
അപ്പ ഒരുപാട് വേദന എടുക്കില്ലേ??
പിന്നെ ..കട്ട് ചെയ്തു നൂല് വലികുമ്പോ വേദന എടുക്കും..
അതെ…എന്തിനാണ് ഇങ്ങനെ ഒക്കെ മുറിക്കാൻ പോയത് അതു കൊണ്ടല്ലേ..ഇങ്ങനെ വേദന തിന്നേണ്ടി വന്നത്. ശ്രദ്ധ ഇല്ലാതെ ഓരോന്ന് വരുത്തി വെച്ചാൽ സ്വയം അനുഭവിക്കേണ്ടി വരും അല്ലാതെ കൂടെ വേറെ ആരും അനുഭവില്ല ന്നു ഓർക്കുന്നത് നല്ലതാ പെട്ടതലയാ…പാറു ചിരിച്ചു കൊണ്ട് പറഞ്ഞു. …അതു കേട്ട് ആദി ചിരിച്ചു.അതെനിക് നന്നായി അറിയാം ശ്രിയ മോളെ…എന്ത് വന്നാലും ഞാൻ ഒറ്റയ്ക്ക് തന്നെ അനുഭവിക്കേണ്ടി വരുമെന്ന്….
അത് പറയുമ്പോ അവൻ ശ്രിയയുടെ മുഖത്തേക്ക് നോക്കി . നിഷ്കളങ്കമായ സുന്ദരമായ മുഖം അവൻ അത് നോക്കി മനസ്സിൽ പറഞ്ഞു…എടി പെണ്ണെ….ഈ മുറിച്ചത് ഒക്കെ നിനക്ക് വേണ്ടിയാ…ശ്രദ്ധ ഇല്ലാതെ അല്ല…ശ്രദ്ധ കൂടിപോയതു കൊണ്ടാണ് …നിന്നോടുള്ള ശ്രദ്ധ..

എന്താ നോക്കുന്നെ …ഇങ്ങനെ???
അവൾ അവനോട് ചോദിച്ചു..ഏയ് ഒന്നൂല്ല….ശ്രിയ മോളെ ഇപ്പ കാണുമ്പോ നല്ല ചേല് ഉണ്ട്..
ആണോ…..
ആണെന്നെ…
സത്യം….
സത്യം….
പരമാർത്ഥം ?..
ആ പച്ചപരമാർത്ഥം…
എന്ന നല്ല പെട്ടതലയൻ…എന്നിട് പിന്നെ എവിടെയാ പോകുന്നെ?
ഇന്ന് സായിഗ്രാമത്തിൽ പോകണം..
എന്നിട്ടെന്താ പൊന്നിനോട് പറയാഞ്ഞത് പോകുന്ന കാര്യം..ഞങ്ങളെ കൂടെ കൊണ്ടുപോകാം എന്ന് ഉറപ്പു തന്നിരുന്നതല്ലേ ….
അതിനു പോകാലോ…ഇനിയും സമയം കിടക്കുക അല്ലെ…
ശോ…അവിടെ പോകണം എന്നുണ്ടായിരുന്നു….പറ്റിച്ചു..
ഞാൻ ആരേയും പറ്റിക്കില്ല… ഞാൻ ആരെ കൊണ്ടു പോയില്ലെങ്കിലും ശ്രിയമോളെ ഒരുനാൾ അവിടെ കൊണ്ട് പോകും പോരെ ,,,
ആ അത് മതി.
ഇന്ന് അവിടെ വിശേഷം ഉണ്ടോ ?
പിന്നെ ഇന്ന് ഓണം അല്ലെ,,,അത് മാത്രവും അല്ല ഇന്ന് അവിടെ അന്നദാനം സാവിത്രി വല്യമ്മയുടെ ഓർമ്മക്കയി ആണ് , പിന്നെ ഇന്ന് അവിടെ പൂജകൾ ഒക്കെ ഉണ്ട്..
ആണോ ?
അതേല്ലോ ,,,
ആരെയാ പൂജിക്കുന്നത് ?
സായി അപ്പൂപ്പനെ
സായിഅപ്പൂപ്പനോ ………..???? പാറുന്നു സംശയം
ആ സായി ബാബ ഇല്ലേ ഷിർദി സായി ബാബ ,,,,
ഓഹോ ,,,,,,,,,,,,,,,,,,,,
ലക്ഷ്മി അമ്മ അച്ഛനെ പോലെ ആണ് കണ്ടിരുന്നത് , അപ്പൊ പിന്നെ എന്റെ അപ്പൂപ്പൻ അല്ലെ
ആഹാ ,,,,,,,,,,,,,
സായി അപ്പൂപ്പനോട്  പറഞ്ഞാ എല്ലാ കാര്യവും നടക്കും ?
ആണോ ,,,,,,,,,,,,,,,?
അതെ ,,,
പൊന്നുനു കുറച്ചുകാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു , വരാൻ പറ്റാതെ എങ്ങനെയാ പറയുക ?
അത് എളുപ്പം ആണ് , ഒരു പേപ്പറിൽ എന്താണോ പറയാൻ ഉള്ളത് അത് എഴുതി താഴെ സായി റാം എന്ന് എഴുതി മടക്കി കവറിൽ ആക്കി തന്നാൽ മതി , എന്നിട്ടു ഇവിടെ ഇരുന്നു പ്രാർത്ഥിച്ചാൽ മതി അപ്പൊ ആ എഴുത്തു ഞാൻ സായി അപ്പൂപ്പന്റെ ധൂനിയിൽ സമർപ്പിക്കും
ധൂനിയോ …എന്താ അത് ????
അതെ ചെറു കഷ്ണം വിറകുകകളും കർപ്പൂരവും ഒക്കെ ഇട്ടു അണയാതെ കത്തുന്ന തീകുണ്ഡം  ആണ് ധൂനി
ഓഹോ ,,,,,,,,,,,,,,,,,,,,,,
അപ്പൊ അതിൽ ഞാൻ കൂടെ അപ്പൂപ്പനോട് പറയാം , ശ്രിയ മോളുടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കണേ അപ്പൂപ്പാ എന്ന് …
ആണോ ….. അപ്പൊ എനിക്ക് വേണ്ടി  പ്രാർത്ഥിക്കുമോ…..
ഞാൻ എന്റെ സായി അപ്പൂപ്പനോട് മാത്ര൦ പ്രാർത്ഥിക്കാം ,,,,,,,,,,,,,,,,ഞാൻ പ്രാർത്ഥിച്ചാൽ സായി അപ്പൂപ്പൻ കേൾക്കാതെ ഇരിക്കില്ല ,,,കാരണ൦ എനിക്ക് വേണ്ടി ഞാൻ ഒന്നും പ്രാര്ഥിച്ചിട്ടില്ല അങ്ങനെ ,,, ശ്രിയ മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും എന്നിട്ടു , ഞാൻ ആ കത്തു ധൂനിയിൽ സമർപ്പിക്കും അപ്പോൾ ആ ആഗ്രഹം അഗ്നിയോടൊപ്പം അപ്പൂപ്പന്റെ കാതിൽ എത്തും അപ്പൊ അപ്പൂപ്പൻ എല്ലാം എളുപ്പത്തിൽ നടത്തി തരും,
ആണോ …………….
എന്ന പൊന്നു പേപ്പറും പേനയും കവരും ഒക്കെ എടുത്തു കൊണ്ട് വരാം ,,,കാത്തു നിക്കാവോ …
നിൽക്കാം ശ്രിയ മോളെ വേഗം വരണെ ….സാർ എന്നെ കണ്ടാൽ ഒരുപാട് ചീത്ത പറയും അതുകൊണ്ടാ
ശരി ,പൊന്നു ഓടി വരാം……………….
പൊന്നു വേഗം എല്ലാം എടുത്തു കൊണ്ട് വന്നു,,,,
അപ്പു താഴെ തന്നെ നിന്നു .
പേന എടുത്തു ഡയറിയുടെ  പേജിൽ എഴുതാ൯ ആരംഭിച്ചു.
പക്ഷെ എന്ത് എഴുതണം എന്ന് അവൾക്ക് അറിയില്ലായിരുന്നു..
പൊന്നു എന്തുവാ ബാബയെ വിളിക്കെണ്ടത് …………..
അതോ അപ്പൂപ്പാ ന്നു വിളിച്ചാൽ മതി ,,,
ഇഷ്ടാവോ ????
പിന്നെന്താ ലക്ഷ്മി അമ്മയുടെ പ്രിയപ്പെട്ട കുട്ടി അല്ലെ ശ്രിയ മോള് അപ്പൊ ഒരുപാട് ഇഷ്ടം ആകും ..
ഹ്മ്മ് ,,,,,,,,,,,,,,,,,എന്ന ശരി ,,,,,,,,,,,അവൾ
അതിൽ എഴുതി തുടങ്ങി
അപ്പൂപ്പാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
 
ഈ പാവം പൊന്നുവിന്റെ ഒരുകുഞ്ഞു ആഗ്രഹം സാധിപ്പിച്ചു തരാവോ …………………………
പിന്നെ പൊന്നു എഴുതി കൊണ്ടിരുന്നു, ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്ക ഭാവത്തോടെ, എഴുതി കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു തോന്നലില്‍ചുറ്റും നോക്കി , അവളുടെ മുഖഭാവം ഒക്കെ മാറുന്ന പോലെ. രാജശേഖരന്‍ വരാറായോ എന്ന് ഗേറ്റിലേക്ക് നോക്കി ഭയത്തോടെ നിൽക്കുന്ന അപ്പുവിനെ കണ്ടു .
അതോടെ അവളുടെ മുഖം കൊപാകുലമായി.
പിന്നെ അവൾ എന്തൊക്കെയോ കുത്തിക്കുറിച്ചു
ഒടുവിൽ ഓം സായി റാം കൂടെ എഴുതി.വേഗം കവറിൽ ഇട്ടു , കവർ ഒട്ടിച്ചു…..
അപ്പോളേക്കും അപ്പു തിരിഞ്ഞു നോക്കി ,,,
കഴിഞ്ഞോ ശ്രിയ മോളെ ,,,,,,,,,,,,,,,അവന്റെ ഉറക്കെ ഉള്ള ആ ശബ്ദത്തിൽ അവളുടെ ആ നില മാറി ,
ആ കഴിഞ്ഞു ,,,,,,,,,,,,പൊന്നു എല്ലാം എഴുതിയിട്ടുണ്ട് ,
പൊന്നു ഒന്നും അറിഞ്ഞിട്ടില്ല അവളിൽ അവൾ അറിയാതെ പ്രകടമായ ഭാവമാറ്റം
ഇത് തുറന്നു നോക്കുവോ  പെട്ടതലയാ ?
ഒരിക്കലും ഇല്ല ശ്രിയ മോളെ ,,,,,,,,,,,,,,,,,,
എന്ന അമ്മ സത്യം ചെയ്യൂ ,,,,
അവൾ കൈ നീട്ടി ,,
ശ്രിയ മോളെ ലക്ഷ്മി ‘അമ്മ സത്യം അപ്പു അങ്ങനെചെയ്യില്ല
എന്ന ഇതാ ,,,,,,,,,,,,,,,,ഇനി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ഇട്ടേക്കണേ …
ഇട്ടിരിക്കും , എന്നിട്ടു അപ്പൂപ്പനോട് നന്നായി പ്രാർത്ഥിക്കും ശ്രിയമോള് പറഞ്ഞത് ഒക്കെ സാധിച്ചു കൊടുക്കണേ എന്ന്……………
അവൻ അത് വാങ്ങി പോക്കറ്റിൽ വെച്ചു.
എന്ന ശരി ശ്രിയ മോളെ എന്നും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി.
<<<<<<<<<<<<,O>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.