അപരാജിതൻ 6 [Harshan] 6894

അന്ന് വൈകിട്ട് അപ്പു ജോലി കഴിഞ്ഞു  പാലിയത്ത് എത്തി, അവിടെ പൂമുഖത്തു മാലിനി നിൽക്കുന്നുണ്ടായിരുന്നു, അവൻ ചിരിച്ചു , മുന്നോട്ടു നടന്നു, കാരണം രാജശേഖരന്റെ വണ്ടി ഉണ്ട് , മിണ്ടുന്നതു കണ്ടാൽ പ്രശനം ആകുമോ എന്ന് കരുതി.മാലിനിക്കും അത് മനസിലായി/
അപ്പു ,,,,,,,,,,,,ഒന്ന് നിൽക്കൂ ……………
എന്താ കൊച്ചമ്മേ
അപ്പു ഇപ്പൊ എങ്ങനെ ഉണ്ട് മുറിവ് ? മാലിനി തിരക്കി
അവൻ അത് എളുപ്പം തന്നെ കരിയുന്നുണ്ട് എന്ന് പറഞ്ഞു കൂടാതെ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ട് എന്നും
മാലിനിക്ക് അൽപ്പം സമയത്തേക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല
കാരണം പൊന്നുവിന് വേണ്ടി ഉണ്ടായ മുറിവ് ആണല്ലോ .
എന്താ കൊച്ചമ്മേ വേറെ വിശേഷം????
അതെ ശനി ഞായര്‍  നിനക്ക് എന്താണ് പരിപാടി ?
എനിക്ക് ഇതുവരെ ഒന്നും ഇല്ല . എന്തെ ചോദിച്ചത്
എന്നാൽ നിന്നെ ഒരു സ്ഥലത്തു കൊണ്ടുപോകാം ..
എവിടെ ?
അതൊക്കെ ഉണ്ട് .
പക്ഷെ നിനക്കു വണ്ടി ഓടിക്കേണ്ടി വരും .
അതിനിപ്പോ എന്താ , വണ്ടി ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാ .
എവിടെയാ പോകുന്നത് ?
വൈകുണ്ഠപുരി എന്ന് കേട്ടിട്ടുണ്ടോ ?
അയ്യോ അത് ഒരുപാട് ദൂരം ഇല്ലേ കൊച്ചമ്മേ ?
ആ ദൂരം ഒക്കെ ഉണ്ട് .
അവിടെ എന്താ പോകുന്നെ ?
അവിടെ മഹാവിഷ്ണു ക്ഷേത്രം ആണ് , അവിടെ പോവുകയാ ഞങ്ങൾ എല്ലാരും .
ഓ നിങ്ങൾ പോകുന്നതിനു എന്നെ കൊണ്ട് പോകുന്നത് എന്തിനാ ? ഓ ,,,ഡ്രൈവറെ വേണമെല്ലെ …അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു .
അത് കേട്ടപ്പോ മാലിനിക്ക് മുഖം മാറി
കൊച്ചമ്മേ രാജശേഖരൻ സാറ് സമ്മതിക്കുമോ ? എന്നെ കാണുന്നതേ ചതുർത്ഥി ആണ്
എടാ രാജേട്ടൻ തന്നെ ആണ് ഈ ഓപ്ഷൻ പറഞ്ഞത് , നീ നന്നായി വണ്ടി ഓടിക്കുക ആണെങ്കിൽ കൊണ്ട്  നീ മതി വണ്ടി ഓടിക്കാൻ എന്ന് .
ശരി അതൊക്കെ സമ്മതിച്ചു . അല്ല ഇത്രയും ദൂരെ അവിടം വരെ പോകാൻ ഇപ്പൊ വല്ല സംഭവവും ഉണ്ടോ ?
അതൊക്കെ ഉണ്ട് , അവിടെ നിന്നും ദർശനം വന്നു കാണാൻ ചെല്ലാറായി എന്ന് അതുകൊണ്ടു ആണ് .
ആഹാ ,,,,,,,,,,,,ഇത്രേം അമ്പലം ഇവിടെ ഉള്ളപ്പോ അവിടെ പോകാൻ വല്ല കാരണവും ഉണ്ടോ ?
അത് എന്റെ പരിവാരക്ഷേത്രത്തിന്റെ മൂലസ്ഥാനം ആണ് , അവിടെ എല്ലാ വർഷവും എങ്കിലും പോകേണ്ടത് ആണ്.
ആഹാ ,,,, അത് കൊള്ളാം അല്ലോ , അല്ല കൊച്ചമ്മയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞപ്പോൾ ആണ് മനസ്സിൽ വന്നത് ഇതുവരെ കൊച്ചമ്മ വീട്ടിലേക്ക പോകുന്നതോ  അത് പോലെ അവിടെ നിന്നും ബന്ധുക്കൾ ഇങ്ങോട്ടു വരുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല ല്ലോ ,,അതെന്താ ?
അത് കേട്ടപ്പോ മാലിനിയുടെ മുഖം ഒന്ന് മാറി .
മാളു …………………ഉള്ളിൽ നിന്ന് രാജശേഖരൻ വിളിക്കുന്നു  ,
അപ്പു അതൊക്കെ ഞാൻ ഇനി ഒരിയ്കൽ പറയാം ,,, വെള്ളി രാവിലെ തന്നെ നമുക്ക് പുറപ്പെടണം കേട്ടോ ,,
ആ ആയിക്കോട്ടെ ,,,ഞാൻ റെഡി ആണ്  പോരെ …
ശരി ,,,,
മാലിനി വേഗം ഉള്ളിലേക്ക് ചെന്നു
അപ്പു അവന്റെ റൂമിലേക്കും
<<<<<<<O>>>>>>>
വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവന്റ ഫോണിൽ ഒരു കാൾ വന്നത് നമ്മുടെ സഖാവ് നരൻ അവർ പ്ലാൻ ചെയ്തിരുന്ന പ്ലാന്റേഷൻ യാത്ര നരന്റെ തിരക്കുകൾ കൊണ്ട് മാറി പോയിരുന്നു, അപ്പോൾ ഈ ആഴ്ച പോകാൻ അപ്പുനു സമയം ഉണ്ടാകുമോ എന്ന് അറിയാൻവേണ്ടി ആണ് , രണ്ടു ദിവസം വേണം കാര്യങ്ങൾക്കായി അപ്പോൾ അപ്പു ശനി ഞായര്‍ യാത്ര ഉള്ള കാര്യം പറഞ്ഞു ,
അതുകേട്ടു നരൻ അങ്ങനെ എങ്കിൽ തിങ്കള്‍  പോയി ചൊവ്വ  തിരിച്ചു വരുന്ന രീതിയിൽ പോകാം എന്ന് അവനോട് പറഞ്ഞു , അപ്പുവിന് അത് സമ്മതമായിരുന്നു.
അവനു സമ്മതം ആയിരുന്നു ,
അവൻ ലീവ് എടുത്തോളാ എന്നു കൂടെ പറഞ്ഞു.
അങ്ങനെ പലകാര്യങ്ങൾ ഒക്കെ സംസാരിച്ചു ഇരുവരും സംഭാഷണം അവസാനിപ്പിച്ചു.
<<<<<<O >>>>>>>
കഴിഞ്ഞു ഒരു പത്തു മിന്റ് കഴിഞ്ഞില്ല നമ്മുടെ ദേവികയുടെ ഫോൺ ..
ആ എന്തായി ദേവൂസ് ?
ഒന്നല്ല ,,,,,,,,,,,,,,,,എങ്ങനെ മുറിവ് ഒക്കെ ?
ഓ ……..ഭേദമാകുന്നുണ്ട് ദേവൂസ് …
എന്താ വിളിച്ചത് ?
വെറുതെ വിളിച്ചതാ മാഷെ ?
എന്നെ വല്ല ലൈൻ ഇടാനാണോ ?
എന്റെ പൊന്നോ ,,,,,,,,,,,,,,ഞാൻ എന്ന വെച്ചോളാ൦ ….
അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ദേവൂസ് ,,,
നിന്നെ ഒക്കെ ലൈൻ ഇടണം എങ്കിൽ ഞാൻ പഴയ ജന്മം തൊട്ടേ പോസ്റ്റ്  വലിക്കണ്ടേ എന്റെ മോനെ ..
ആ ദേ കിടക്കുന്നു , നീ ഇതിലൊക്കെ വിശ്വസിക്കുണ്ടോ ദേവൂ
ഉണ്ടായിരുന്നില്ല ,,ഇപ്പൊ ഉണ്ട് അന്നത്തെ സംഹാരം കണ്ടതിനു ശേഷം …
അയ്യേ ,,,,,,,,,,,,,,,,അതൊക്കെ ചീള് കേസ്.
അതിനിടയിൽ ദേവൂ കഴിഞ്ഞ ദിവസ൦ നടന്ന കാര്യങ്ങൾ അവനോടു പറഞ്ഞു , അവളെ തടഞ്ഞതും അവള് അവനെ ഭയപ്പെടുത്തിയതും ഒക്കെ ..
ആദി ,,,ഞാൻ ആലോചിക്കുക ആയിരുന്നു , എത്ര ഭയം ആയിരുന്നു എനിക്ക് അവരെ ഒക്കെ , എനിക്കറിഞ്ഞൂടാ എവിടെ നിന്ന് അവരെ എതിർക്കാനുള്ള ഒരു ശക്തി കിട്ടി എന്ന് , നീ എന്ന വ്യക്തി , നിന്റെ പേര് ആദിശങ്കരൻ അത് മാത്രമേ ചിന്തിച്ചുള്ളൂ ,,,, എവിടെ നിന്നോ തന്റേടം കിട്ടി ,,ഒരുകാലത്തു എന്ന്നെ ഒക്കെ എന്തോരം ഭയപ്പെടുത്തി കാശ് വാങ്ങിച്ചിരുന്നവൻ ആണ് ,,,അവൻ ആണ് അത്രയും പേടിച്ചു പോയത് ,,, ഞാൻ എങ്ങനാ നിന്നോട് നന്ദി പറയുക ,,,
അയ്യേ ,,,,നീ ന്റെ പാറൂന്റെ കൂട്ടുകാരി അല്ലെ ,,, നിനക്കു എന്തേലും സംഭവിച്ചാൽ ന്റെ പാറൂന് സങ്കടം ആകില്ലേ ,,,, ഞാൻ ഉള്ളപ്പോ പാറു സങ്കടപെടാൻ പാടില്ല , അതുകൊണ്ടു നിനക്ക് വല്ല വിഷമവും ഉണ്ടെങ്കിൽ എന്നോട് പറയുക തല്ലി തീർക്കേണ്ടത് ഞാൻ തല്ലി തീർക്കാം , തലകൊണ്ട് തീർക്കേണ്ടത് അങ്ങനെയും പോരെ ………………
ഓ ,,,,,,,,,,,,,ഇനി എനിക്ക് എന്തേലും പേടി വന്നാൽ ഞാൻ വിളിക്കും നിന്നെ ,,,
അപ്പൊ ഞാൻ പറന്നെത്തും ,,,
നീ പാറുവിനെ കൂട്ടുകാരി ആണ് , അതായതു ആദിശങ്കരന്റെ കൂട്ടുകാരി  , പിന്നെ നീ എന്തിനു ഭയക്കണം
ഹ ഹ ഹ പണ്ട് ഭയം വരുമ്പോ അർജ്ജുനപത്തു ആണ് ചൊല്ലിക്കൊണ്ടിരുന്നത് ഇപ്പൊ അതിന്റെ ആവശ്യാം ഇല്ല , ആദിശങ്കര ആദിശങ്കര എന്ന് പറയുമ്പോ തന്നെ ആയ ഭയം അങ്ങോട്ട് പോകും , അതും അന്നത്തെ സംഹാരം കണ്ടു ,,,
അന്ന് പാറു കരഞ്ഞില്ലായിരുന്നെ നീ എന്നെ കൊല്ലില്ലായിരുന്നോ ?
ദേവൂ എനിക്ക് സത്യത്തിൽ ഒരു പിടിയും ഇല്ല അന്ന് ഞാൻ വേറെ ഒരു അവസ്ഥയിൽ ആയിരുന്നു. ഒരു തര൦ ഹിംസ നിറഞ്ഞ മൃഗീയത നിറഞ്ഞ അവസ്ഥയിൽ ,,,
ഓ ഇന്നും അത് ഓർക്കുമ്പോ ഭയം ആണ് ,,, കൈകാലുകൾ വിറക്കുകയാ അത് പറയുമ്പോ ദേവികയുടെ ഉള്ളിലെ ഭയം ആ വാക്കുകളില്‍ പ്രകടമായിരുന്നു.
,,,അറിയാതെ അല്ലെ ,,,,പിന്നെ എന്താ വിശേഷം പാറു നു ഒരു കുഴപ്പവും ഇല്ലല്ലോ ല്ലേ ,,
ഏയ് അവള് മിടുക്കി അല്ലെ ,,,അവൾക്കു ഒരു കുഴപ്പവും ഇല്ല ,,,ഇനി ഉണ്ടായാൽ പരിഹരിക്കാൻ അവളുടെ രാജകുമാരൻ ഇല്ലേ ,,,
ശേ അങ്ങനെ ഒന്നും പറയെല്ലേ ദേവൂ ,,അങ്ങനെ  ഒക്കെ പറഞ്ഞാൽ വെറുതെ മോഹം കൂടും ,,,അതുകൊണ്ട് ആണ്.
ആണോ ,,,എന്ന ഇനി പറയുന്നില്ല ,,
അതെ ,,,,ഈ സൈസ് മുതൽ വേറെ വല്ല നിർമ്മിതി ഉണ്ടോ , എനിക്ക് കൂടെ വേണമായിരുന്നു
അതെന്തിനാ ?
അസൂയ കൊണ്ടാണ് ന്നെ ……………അവള് പൊട്ടി പെണ്ണ് ആയതു കൊണ്ടാണ് ,,,
ഞാൻ എങ്ങാനും ആയിരുന്നിരിക്കണ൦ ………………..
അയ്യോ ഇനി പറയണ്ടയെ അടിയ൯ താങ്ങില്ല ദേവി…
ഓ സോറി ഞാൻ കുറച്ചധികം പലതും സങ്കൽപ്പിച്ചു പോയി ,,,
അധികം സങ്കൽപ്പിക്കണ്ട ദേവി ,,,
ശരി മാഷേ ,,,മരുന്നൊക്കെ കഴിച്ചില്ലേ ……………
ഉവ്വല്ലോ ,,,,,
എന്ന ശരി കിടന്നോ …………….
ഒകെ ദേവൂസ് ബൈ………………….
<<<<<<<<<<O>>>>>>>>>>
വ്യാഴം
ഒന്നാം ഓണം ആണ്.
അന്ന് മുതൽ ഞായർ വരെ അവധി ആണ് ഓഫീസിൽ.
രാവിലെ തന്നെ രാജശേഖരനും മാലിനിയും മക്കളും ക്ഷേത്ര ദർശനം ഒക്കെ ചെയ്തു വീട്ടിൽ വന്നു,
ആദി എവിടെയോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു, രാവിലെ അവർ വീട്ടിലെത്തി പ്രഭാതഭക്ഷണം ഒക്കെ കഴിച്ചു. രാജശേഖരൻ പെങ്ങളുടെ വീട്ടിലേക്കും പിന്നെ സുഹൃത്തുക്കളെ കാണാൻ ഒക്കെ ആയി ഇറങ്ങി.
മാലിനി നേരെ ആദിയുടെ  അടുത്തു എത്തി.
അവനു അന്ന് കൂടെ പോയി ഡ്രസ്സ് ചെയ്യണ൦ മുറിവ് ഒക്കെ നന്നായി കരിഞ്ഞിട്ടുണ്ട് ,
അവനോടു കാര്യങ്ങൾ ഒക്കെ ചോദിച്ചു.
അപ്പു ,,,നിന്നോട് ഒരുകാര്യം പറയാനുണ്ട്.
എന്താ കൊച്ചമ്മേ ?
അതെ നാളെ ഓണം ആണ് , ‘അമ്മ മരിച്ചത് കൊണ്ട് ഞങ്ങൾക്ക് ഓണം ഇല്ല , എന്നാലും പായസം ഒഴിച്ച് ബാക്കി ഭക്ഷണം ഉണ്ടാക്കും , നാളെ നിനക്ക് കൂടെ ഭക്ഷണം തന്നോളാൻ രാജേട്ടൻ സമ്മതിച്ചു ,
അതുകൊണ്ട് നാളെ ഇവിടന്നു കഴിക്കാട്ടോ ,,അപ്പു…
ഹ ഹ ഹ ഹ ………….അത് കൊള്ളാം…………….
നിങ്ങള്ക്ക് ഓണം ഇല്ലാത്തതു പോലെ എനിക്കും ഓണം ഇല്ല കൊച്ചമ്മേ,,,
അതെന്താ ?
എന്റെ വല്യമ്മ മരിച്ചു ,, ഇവിടത്തെ ‘അമ്മ ആണ്.
ഓ അങ്ങനെ ,,,മാലിനി ചിരിച്ചു.
അപ്പൊ ഞാൻ എപ്പോളാ നിങ്ങളുടെ വീട്ടിലേക്ക് വരേണ്ടത് ഭക്ഷണം കഴിക്കാൻ ആയി ?
ആദി ചിരിച്ചുകൊണ്ട് ചോദിച്ചു .
അയ്യോ അവിടെ അല്ല….ഞാൻ ഇങ്ങോട്ടു കൊണ്ട് വന്നു തരാ൦ അപ്പു.
ഹി ഹി ….അത് കൊള്ളാം ,,,
നിങ്ങൾ നിങ്ങളുടെ സന്തോഷത്തിൽ അല്ലെ എന്നെ പങ്കു ചേർക്കാത്തതുള്ളു , സങ്കടത്തിൽ പങ്കുചേർത്തുകൂടെ ,,, ഒന്നുമില്ലേലും സാവിത്രി വല്യമ്മയുടെ മരണത്തിന്റെ ദുഃഖം അല്ലെ , അത് എനിക്കും ഉണ്ടല്ലോ … അപ്പൊ ഞാൻ ഉച്ചക്ക് വരാം ,,, നമുക്ക് എല്ലാര്ക്കും ഒരുമിച്ചിരുന്നു കഴിക്കാം ട്ടോ
അപ്പു നീ തമാശ പറയുകയാണോ ?
ഞാൻ എന്തിനു തമാശ പറയണം .ഞാൻ പറഞ്ഞതല്ലേ സത്യം
അപ്പു അത് നടക്കും എന്ന് നിനക്ക് തോന്നുനുണ്ടോ , എന്തിനാ നീ വാശിപിടിക്കുന്നത് , രാജേട്ടൻ അത് സമ്മതിക്കില്ലല്ലോ , അതുകൊണ്ടല്ലേ നിനക്ക് ഞാൻ ഭക്ഷണം കൊണ്ട് തരാം എന്ന് പറഞ്ഞത്.  മാലിനി സ്വരം മാറി ..
ഹ ഹ ഹ …. അത് നടക്കില്ല എന്ന് എനിക്ക് നന്നായി അറിയാം , അതുപോലെ എനിക്കായി കൊച്ചമ്മ ഓണത്തിന്റെ ഭക്ഷണവും കൊണ്ട് വരണ്ട , അതെ ഞാൻ ഉദ്ദേശിച്ചള്ളു
നീ എന്താ അങ്ങനെ പറയുന്നത് ?
കൊച്ചമ്മേ മറ്റൊന്നും കൊണ്ട് പറയുന്നതല്ല , ഒരു വിശേഷ ദിവസം ആണ് , എല്ലാരും കുടുംബത്തോടെ ഇരുന്നു ഭക്ഷണം കഴിക്കും , ഇത്രയും കൊല്ലം ആയി ഞാൻ ഇവിടെ ഉണ്ട് , എനിക്ക് ഇപ്പൊ വേറെ ഫാമിലി ഒന്നും ഇല്ല , ഇപ്പൊ ഇത് തനെ ആണ് എന്റെ ഫാമിലി എന്നൊക്കെ ഇടയ്ക്കു കരുതും , എന്റെ സാന്നിധ്യത്തിന് പോലും അയിത്തം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് എനിക്ക് വേണ്ടി ഇനങ്ങനെയൊക്കെ കഷ്ടപ്പെടുന്നത് ,  എല്ലാരുടെയും ഒപ്പം ഇരുന്നു കഴിക്കാൻ ഒക്കെ എനിക്കും ആഗ്രഹം ഉണ്ട് , ഇപ്പൊ അങ്ങനെ ആരും ഇല്ല , നിങ്ങൾ എന്നെ കൂട്ടുകയും ഇല്ല ,,,,
നാളെ കൊച്ചമ്മ എനിക്കുള്ള ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ട് വരും ,,,നിങ്ങള് കുടുംബമായി ഇരുന്നു കഴിക്കും. ഞാൻ ഇവിടെ ഈ റൂമിൽ ഒറ്റയ്ക്ക് അമ്മയോട് ഫോട്ടോയും അടുത്ത് വെച്ച് കഴിക്കേണ്ടി വരും ,,
അതാ ഞാൻ നേരത്തെ പറഞ്ഞത് സന്തോഷത്തിലും എന്നെ കൂട്ടില്ല സങ്കടത്തിലും എന്നെ കൂട്ടില്ല…അത് കൊണ്ട് തന്നെ ആണ് പറയുന്നതും എനിക്ക് അർഹിക്കാത്ത അന്നം എനിക്ക് വേണ്ട എന്ന്
മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല , കാരണ൦ അവൾക്കു മനസിലായി പറയുന്നത് ആദി ആണ് , മറുപടി പോലും പറയാൻ പറ്റുന്നില്ല..
കൊച്ചമ്മ നാഴികക്ക് നാൽപതു വട്ടം ഞാൻ അതാണ് ഞാൻ ഇതാണ് , ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ  പറയുമല്ലോ .. എനിക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ട് തരുവാൻ വലിയ ഉത്സാഹം ആയിരുന്നല്ലോ ,, ഒരു നാൾ , ഒരേ ഒരു നാൾ ഈ എന്റെ ഒപ്പമിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ ,,,, അതിനെന്താ മനസു വരാഞ്ഞത് ,,ഒരുപാട് സ്നേഹം ഒക്കെ ഉള്ളിൽ വെച്ചിട്ടുള്ള ആൾ അല്ലെ …..
ആദി മാലിനിയുടെ മുഖത്ത് നോക്കി ചോദിച്ചു.
മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല ..
അതെന്താ അത്രയും അയിത്തം എനിക്കുണ്ടോ ,,,,,
കഴിഞ്ഞ ദിവസ൦ സാർ പറഞ്ഞിരുന്നു പിഴച്ചു പെറ്റ  അസത്തുക്കൾക്കു ഉണ്ടായവൻ ആണ്  ഞാൻ എന്ന്,,, അപ്പൊ പിന്നെ നിങ്ങൾ അയിത്തം കാണിക്കണമല്ലോ
കൊച്ചമ്മ എന്റെ ‘അമ്മ ആകാൻ ശ്രമിക്കേണ്ട , അതാണ് ഞാൻ പറഞ്ഞതിൻറെ അർത്ഥ൦….
മാലിനിക്ക് മറുപടി ഇല്ല , ഒരുപാട് വിഷമം ആകുന്നുണ്ട് , അവന്റെ വാക്കുകൾ കേട്ട്.
ഇപ്പൊ എന്താ അപ്പു ഇങ്ങനെ ഒക്കെ പറയുന്നത് ?
കൊച്ചമ്മേ ഞാൻ അന്നും പറഞ്ഞു ഞാൻ ഇവിടെ ഉണ്ട് എന്ന് കരുതണ്ട , ഒരു അപരിചിതൻ ആണെന്ന് കരുതിയാ മതി. എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട.. അത്രേ ഉള്ളു .
ഇത് കണ്ടോ ,,, അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു മുറിവേറ്റ ഭാഗം പഞ്ഞി വെച്ച് ബാൻഡ് എയ്ഡ്  വെച്ചത് വലിച്ചു പറിച്ചു മാലിനിക്ക് കാട്ടി കൊടുത്തു നീളത്തിലെ മുറിവ് കരിഞ്ഞു എങ്കിലും ഒരുപാട് സ്റ്റിച്ചുകൾ ചെയ്തു ഇരിക്കുന്നു അത് കണ്ടപ്പോ മാലിനിക്ക് ആകെ ഒരു വയ്യായ്ക ആയി പോയി ,
ഇത് എനിക്ക് വേണ്ടി പറ്റിയത് അല്ല ,നിങ്ങളുടെ മോൾക്ക് വേണ്ടി ഉണ്ടാക്കിയതാ , ഇല്ലായിരുന്നെ കണ്ട ആഫ്രിക്കക്കാരും അവളുടെ പീഡിപ്പിച്ചു കൊന്നിരുന്നേനെ ,,, ഒടുവിൽ മോളുടെ ശരീരം വല്ല കൊക്കക്കുള്ളിൽ നിന്നും എടുക്കേണ്ടി വന്നിരുന്നെനെ
അതുകേട്ടു മാലിനി ഒന്ന് ഭയന്നു.
ഇന്നലെ ഒരാൾ എന്നെ കാണാൻ വരുമെന്ന് നിങ്ങളുടെ ഭർത്താവു പറഞ്ഞു, ആൾ ഇന്നലെ കാണാൻ വന്നു , ഒരു ഇൻഷുറൻസ് ഏജന്റ് , എന്നെ കൊണ്ട് പോളിസി എടുപ്പിക്കാൻ , എന്നിട്ടു ഞാൻ എടുത്തു 30 ലക്ഷത്തിന്റെ പോളിസി , അങ്ങേർക്ക് ഭയം ഉണ്ടാകും ആക്സിഡന്റ് പറ്റി ഈ ചെറുക്കന് വല്ലതും പറ്റിപോയാൽ  പിന്നെ നഷ്ടക്കച്ചവടം ആകുമല്ലോ എന്ന് ,,,കച്ചവടക്കാരനല്ലേ ,,,,
അവൻ അത് പറയുമ്പോൾ മാലിനിയുട മുഖത്തു ഒരു ഞെട്ടൽ പ്രകടം ആയിരുന്നു..
ആദിക്ക് പ്രത്ത്യേകിച്ചു ഭാവഭേദം ഒന്നും ഇല്ല ,
ഓ ,,,അതൊരു സമാധാനം ആയി എനിക്കും ഇപ്പൊ മൂല്യം ഉണ്ട്  30 ലക്ഷത്തിന്റെ മുതൽ ആണ് ഞാൻ , പക്ഷെ ചാവണം എന്നെ ഉള്ളു ,,,
മാലിനിയുടെ കണ്ണുകൾ സങ്കടം കൊണ്ട്  നിറഞ്ഞൊഴുകാൻ ആരംഭിച്ചു.
പൈസ പെട്ടെന്ന് വേണം എന്നുണ്ടെങ്കിൽ കൊലപാതകം ആകാത്ത രീതിയിൽ കൊല്ലുക വല്ല ആക്സിഡന്റ് പോലെ എന്തേലും , അത് നിങ്ങൾക്ക് നഷ്ടം ആണ് , കാരണം അല്ലാതെ ജോലി ചെയ്യാൻ അനുവദിച്ചാൽ നിങ്ങൾക്ക് ബോണസ് ആണ് , പിന്നെ കുറെ നാൾ ജോലി എടുത്തു പിന്നെ ജോലി ചെയാൻ പറ്റാത്ത സമയം വരുമ്പോ കൊല്ലുന്നതാണ് നല്ലതു , ധൈര്യമായി കൊല്ലം കാരണം കേസ് കൊടുക്കാൻ ആയി ആരും വരില്ല ഉറപ്പ്. ഇനി 30 ലക്ഷ൦ മതിയാകാതെ വന്നാൽ വേറെ ഒന്നും  ചെയ്യണ്ട ഉള്ളിൽ രണ്ടു കിഡ്‌നി ഉണ്ട് , കരൾ ഉണ്ട് , ഹൃദയം ഉണ്ട്, കണ്ണുകൾ ഉണ്ട് . എല്ലാം എടുത്തു വിൽക്കുക,
,, ഇനി അത് മതിയാകാതെ വന്നാൽ ദേഹത്ത് ഉള്ള തൊലി ഉരിഞ്ഞു തുകല്‍ ഉണ്ടാക്കാന്‍ കൊടുക്ക് ,,, മാംസം വെട്ടി വിൽക് …ബാക്കി വരുന്ന എല്ലു എല്ലുപൊടി ഉണ്ടാക്കാൻ കൊടുക്ക് ,,,, അപ്പൊ പിന്നെ ഫുൾ ആയല്ലോ ,,,
മാലിനി അവൻ പറയുന്നത് കേട്ട് കരഞ്ഞു തുടങ്ങി , സാരി തുമ്പ് കൊണ്ട് കണ്ണുകള്‍ തുടച്ചു.
കരയാൻ പറഞ്ഞതല്ല ,,, എല്ലാം പണത്തിന്റെ  കണ്ണിലൂടെ കാണുന്നവർക്ക് ഇങ്ങനെ ഒക്കെയേ സാധിക്കൂ, ഇങ്ങനെയും ആളുകൾക്ക് തരം താഴാൻ സാധിക്കുമോ.
ഇത് കൊണ്ടൊക്കെ തന്നെ ആണ് പറയുന്നത് ആദി കൈകൾ കൂപ്പി
എന്നെ വെറുതെ വിട്ടേക് , കൊച്ചമ്മേ ….
കാലു പിടിച്ചു പറയുക ആണ് എന്ന് കരുതിയാ മതി.
ആദി നിങ്ങള്ക്ക് ആരുമല്ല. ആരും ആകുകയും ഇല്ല . എന്നെ എന്റെ വഴിക്കു വിട്ടേക്കുക,
പിന്നെ ലക്ഷ്മിയുടെ മകൻ ആദിശങ്കരൻ ഒരു വാക്ക് തന്നിട്ടുണ്ട് ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ശ്രിയ മോൾക്ക് ഒന്നും വരില്ല എന്ന് , ഈ കഴുത്തിന് മേലെ തലയുള്ളടത്തോളം കാലം അത് അങ്ങനെ തന്നെ ഉണ്ടാകും.
മാലിനിക്ക് മറുപടി ഒന്നുമില്ല.
ആദി സാമാന്യം നല്ല ദേഷ്യത്തിൽ ആണ്.
പിന്നെ  ഇങ്ങോട്ടു വന്നു എന്റെ കാര്യങ്ങൾ അന്വേഷിക്കേണ്ട , ഇതും അപേക്ഷ ആണ്..
അപ്പൂ എന്താ നീ  ഈ പറയുന്നത് ?????
അതുപോലെ തന്നെ ഇനി എന്നെ അപ്പു എന്ന് വിളിക്കരുത് ,,, അത് എന്റെ ലക്ഷ്മി  അമ്മ എനെ സ്നേഹം തന്നു വിളിച്ച പേര് ആണ് , മാലിനി കൊച്ചമ്മ എന്നെ ഒരിക്കലും അത് വിളിക്കരുത്, എനിക്ക് അത് കേൾക്കുമ്പോ ഒരുപാട് ബുദ്ധിമുട്ടുണ്ട്.എന്നെ സ്നേഹിക്കുന്നവര്‍ മാത്രം ആ പേര് വിളിച്ചാ മതി , സ്നേഹം അഭിനയിക്കുന്നവര്‍ ഒട്ടും വിളിക്കേണ്ട ..
അത് കൂടെ കേട്ടതോടെ മാലിനിക്ക് സങ്കടം വർധിച്ചു.
ഒന്നുകിൽ എന്നെ ആദി എന്ന് വിളിക്കുക അല്ലെങ്കിൽ ആദിശങ്കരനെന്നോ അല്ലെങ്കിൽ മനസ്സിൽ തോന്നുന്നത് എന്തും. പക്ഷെ അപ്പു ഇനി ഇല്ല , അപ്പു ലക്ഷ്മി അമ്മക്ക് മാത്രം ഉള്ളത് ആണ്,
അപ്പു കൈകൾ കൂപ്പി
ആ മനസ്സിൽ നിന്നും എന്നെ ഒന്ന് മാച്ചു കളയുമോ? ഞാൻ അതാണ് ആഗ്രഹിക്കുന്നത്.
ഞാൻ എന്റെ രീതിയിൽ ജീവിച്ചോളാം , ദയവായി എന്നെ ഇഷ്ടപ്പെടുകയും വേണ്ട , കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സ്നേഹം കാണിച്ചു ഉപദ്രവിക്കുകയും വേണ്ട ………….എന്തേലും ജോലികൾ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞേക്കുക അത് ഞാൻ ചെയ്തേക്കാം…
അപ്പോൾ ശരി കൊച്ചമ്മേ ,,,
ഞാൻ ഇറങ്ങുകയാ ,,,,,,,,,,,,,,,,,,,,,,,,,
മാലിനി അവന്റെ അങ്ങനെ ഉള്ള സംസാരം കേട്ടപ്പോൾ ആകെ തളർന്നു പോയിരുന്നു…
എവിടെ അപ്പു …………………….തെറ്റ് സംഭവിച്ചതായി മാലിനി ഓർത്ത് ,
എവിടെ ആദി പോകുന്നെ ???
എനിക്കാ അത് കൊച്ചമ്മയോട് പറയേണ്ട കാര്യം ഇല്ല , ഞാൻ തിരികെ വരും ,,, ഞാൻ മുങ്ങാൻ അല്ല പോകുന്നത് …
ഇത്രയും പറഞ്ഞു ആദി ദേഷ്യത്തോടെ തന്നെ അവിടെ നിന്നും ഇറങ്ങി.
മാലിനി ആകെ വിഷമിച്ചു നിന്ന് പോയി , ഒന്നുറപ്പാണ് ഇത്രേം ദേഷ്യം കാണിച്ചു എങ്കിലും അപ്പു വേഗം ശരി ആകും ,,എന്നാലും അവന്‍ അത്ര ഒക്കെ പറഞ്ഞപ്പോള്‍ ഒരുപാടു സങ്കടം വന്നു പോയി,
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.