അപരാജിതൻ 6 [Harshan] 6894

വീട്ടിൽ ആദി വേറെ ഒരു സംശയത്തിൽ ആയിരുന്നു.
കഴിഞ്ഞ ദിവസം പാറുവിൽ വന്ന ആ മാറ്റം , അതും ശബ്ദത്തിലും ഭാവത്തിലു൦ ഒക്കെ വേറെ ഒരു ആൾ ആയി മാറിയ പോലെ. ഒരു സംശയത്തിന് അവൻ റോയിയെ വിളിക്കാൻ നോക്കി , പക്ഷെ ആൾ വിദേശത്തു പോയതിനാൽ കിട്ടുന്നില്ല,
അവൻ തന്നെ ചിന്തിച്ചു , ഇതുവരെ അവളിൽ കാണാത്ത ഈ ഭാവം അങ്ങനെ  ഉണ്ടാകണം എങ്കിൽ ഇനി ആ എൽ  എസ ഡി യുടെ എഫക്ട് ആകുമോ , കാരണം ചിലരിൽ എഫെക്ട് ചിലപ്പോ ഒന്ന് രണ്ടു ദിവസം ഒക്കെ നീണ്ടേക്കാം , ഇനി അതു അറിയണം എങ്കിൽ റോയ് തന്നെ വരണം…
പക്ഷെ അവള് ഏതോ രാജകുമാരന്റെ കാര്യം ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ , അതെന്താണ് എന്നത് അവനു സംശയം ആയി ,
ആദി ഫോൺ എടുത്തു ദേവികയെ വിളിച്ചു , ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു, കൂടെ അവൾക്കു ഇതിനെ കുറിച്ച് വല്ലതും അറിയുമോ എന്നും ചോദിച്ചു.
അപ്പോൾ ആണ് ദേവിക പാറു ശിവനാഡി  നൊക്കാൻ പോയ വിവരം ആദിയോട് പറഞ്ഞതു. അത് കൂടെ കേട്ടതോടെ അവനു ആകെ ടെൻഷൻ ആയി , ഇനി അതുപോലെ ഒരാൾ വരുമോ എന്ന് മനസ് ശങ്കിച്ച്.
അവനു വാക്കുകൾ ഇല്ലാതെ ആയപ്പോ ദേവിക ഒന്ന് ചിരിച്ചു.
ആദി ,,,,,,,,,,,,നിന്നെ പോലെ വേറെ ആരാണ് ഇനി അവളെ സ്നേഹിക്കുക. മാത്രവും അല്ല നീ ആദിശങ്കരൻ അല്ലെ ,,,അതായത് ശങ്കര൯ അതെന്താ ശിവനാമം അല്ലെ ,,, നിങ്ങള് കഴിഞ്ഞ ജന്മത്തില് ചിലപ്പോ കണ്ടു കാണണം , ഒത്തു ചേരാൻ സാധിച്ചു കാണില്ല ,,
അതൊക്കെ ദേവിക പറയുമ്പോ ആദിക്ക് അങ്ങോട്ട് ഒന്നും ദഹിക്കുന്നില്ല , അപ്പൊ രാജകുമാരൻ എന്ന് പറഞ്ഞതോ, ഞാൻ രാജകുമാരൻ അല്ലല്ലോ പിച്ചക്കാരൻ അല്ലെ
ഡാ അത് ഏതു അര്‍ഥത്തിലാ പറഞ്ഞത് എന്നറിയില്ലലോ , ഒരുപക്ഷെ കഴിഞ്ഞ ജന്മത്തിൽ ആണെങ്കിലോ ..
ഓ നിങ്ങൾ ഒക്കെ കൂടെ എന്നെ വട്ടു പിടിപ്പിക്കും ,,
ആ മോൻ തന്നെ ഇരുന്നു ആലോചിക്കൂ ,,,
ആ എന്ന ശരി ,,ഞാൻ വെക്കുവാ ,,,ഗുഡ് ണൈറ് ..
ഫോൺ വെച്ചപ്പോളും അവനു സംശയം അത് തന്നെ ആയിരുന്നു ,
അല്ല ഇനി ഞാൻ എങ്ങാനും ആണോ ? പറയാനും പറ്റുന്നില്ലല്ലോ ….
പക്ഷെ ഞാൻ രാജകുമാരനല്ലല്ലോ …ഉഫ് ആകെ കൺഫ്യുഷൻ ആയി
ആ എന്തേലും ആകട്ടെ ,,,വരുന്നിടത്തു വെച്ച് നോക്കാം
<<<<<<<<<<<<()>>>>>>>>>>>
അന്ന് രാത്രി പതിവ് പോലെ ലക്ഷ്മി ‘അമ്മ അപ്പുന്റെ സ്വപ്നത്തിൽ വന്നു,
അപ്പുനോട് മുറിവിനെ കുറിച്ചൊക്കെ തിരക്കി, അവൻ കുറവുണ്ട് ഭേദമുണ്ട് എന്നൊക്കെ പറഞ്ഞു.
അവൻ ലക്ഷ്മിയോടും പാറു തന്നോട് ഭാവം മാറി സംസാരിച്ചതും ഏതോ രാജകുമാരനെ കാത്തിരിക്കുന്നതും ഒക്കെ പറഞ്ഞു.
അങ്ങനെ പാറു കാത്തിരുന്നാൽ , അങ്ങനെ ഒരു രാജകുമാരനെ കാത്തിരുന്നാൽ പിന്നെ അപ്പു എന്ത് ചെയ്യും ലക്ഷ്മി അമ്മെ ????
അപ്പു നീ അല്ലെ ലക്ഷ്മി അമ്മേടെ രാജകുമാരൻ , അപ്പൊ പിന്നെ എന്തിനാ പേടിക്കുന്നെ , ലക്ഷ്മി ‘അമ്മ പറഞ്ഞ വാക്കല്ലേ ,,,,,,,,,,,,,,,, പാറു എന്റെ അപ്പൂസിന്റെ മാത്രമാണ് , ഇടയിൽ എന്ത് പ്രതിബന്ധം ഉണ്ടായാലും അത് അങ്ങനെ തന്നെ മാത്രേ സംഭവിക്കൂ ……..അപ്പുനു  ലക്ഷ്മി അമ്മയെ വിശ്വാസമില്ലേ ???
ഞാൻ പിന്നെ വേറെ ആരെയാ വിശ്വസിക്കുക ,
ആ എന്ന അത് മാത്ര൦  മതി മനസ്സിൽ , ഞാൻ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ് ..
ഹ്മ്മ്…………….
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ചോദിക്ക് അപ്പു ………….
ലക്ഷ്മി ‘അമ്മ എന്നെ വിട്ടു പോയതിനു ശേഷം ഒരിക്കൽ മാത്രേ എന്റെ സ്വപ്നത്തിൽ വന്നുള്ളൂ അന്ന് എന്നെ പോലീസ് കാര് ഒരുപാട് ഇടിച്ചപ്പോ …………..
പിന്നെ ഒരിക്കലും വന്നിട്ടേ ഇല്ല , ,,,,
പിന്നെ കുറെ കൊല്ലം കഴിഞ്ഞു ഒരിക്കൽ ഒരു ദുസ്വപ്നമായി വന്നു , അതിനു ശേഷം പിന്നെ ലക്ഷ്മി ‘അമ്മ കൂടെ കൂടെ അപ്പുനെ കാണാൻ വരുന്നുണ്ട് ……അതെന്താ അങ്ങനെ സംഭവിച്ചതു………….
ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി അപ്പു
ലക്ഷ്മിയുടെ മുഖത്ത് നിർവികാരത മാത്രമേ ഉണ്ടായിരുന്നുള്ളു ,
ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
പറ ലക്ഷ്മി അമ്മെ …………………
അതിനു ശേശം മുതൽ ആണ് എന്നിൽ ഞാൻ അറിയാതെ മാറ്റങ്ങൾ ഒക്കെ വന്നത് , പഴേ ആദിയും ആദിശങ്കരനും ഒക്കെ തിരികെ വന്നു.
ഈ അഞ്ചു വർഷങ്ങൾ എനിക്കെന്താണ് സംഭവിച്ചത് ?????
ലക്ഷ്മി ‘അമ്മ അവന്റെ സമീപത്തേക്കു വന്നു കാതിൽ ചുണ്ടു കൊണ്ടുവന്നു –
എന്റെ അപ്പൂന് കള്ളം പറയാൻ അറിയില്ല ,,,,,
പാവം ആണ് എന്റെ അപ്പു ,,,,,,,,,,,,,,,,,,,,,,പക്ഷെ അപ്പു കള്ളം പറയാന്‍ ഒരുപാട് കഷ്ടപെടുന്നുണ്ട്
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ……..ലക്ഷ്മി അമ്മ പൊട്ടി ചിരിച്ചു, ആ ചിരി അപ്പുവിനെ ഭയപ്പെടുത്തി, ആ ചിരിയിൽ നിന്നും ലക്ഷ്മി അമ്മയുടെ മുഖം ഭയത്തിലേക്ക് മാറി ,ലക്ഷ്മി അമ്മയുടെ മുഖം ഭീതിയാൽ ചുവന്നു … അപ്പു ,,,,,,,അപ്പു ,,,,,,,,,അപ്പു ,,,,,,,,,,,,,,,,,,,,,,അവരെന്നെ കൊല്ലും അപ്പു ,,,,,,,,,,,,,,,,ലക്ഷ്മി അമ്മ ഭീതിയാൽ കരയുന്നു ,,,,, എന്നെ കൊല്ലാന്‍ കൊടുക്കല്ലേ അപ്പു ….
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,                                                                                                                                               
നിമിഷങ്ങൾക്കുള്ളിൽ ആര്ത്തട്ടഹസിക്കുന്ന പൊട്ടിചിരിയിലേക്ക് ,,,,,,,,,,,,,,,,,,,,,
അമ്മെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അപ്പു ഞെട്ടി ഉണർന്നു ,,,,
അവൻ തീർച്ചയായും ഭയന്നിരിക്കുന്നു ,,,, ശരീരം വിറക്കുക ആണ് ദേഹം ഒക്കെ വിയർത്തു ഒഴുകുക ആണ് ,
അവൻ പെട്ടെന്നുതപ്പി തടഞ്ഞു എഴുന്നേറ്റു ലൈറ് ഇട്ടു ,, ഭയന്ന് അതിവേഗത്തിൽ ശ്വസോച്ഛാസ൦ എടുക്കുക ആണ് അവൻ………………. അവൻ സമയം നോക്കി അഞ്ചു മണി,,,, ആയി
ദുസ്വപ്ന൦  ആണ്…
<<<<<<<<<<<<<<<<,O >>>>>>>>>>>>>>>>
ആദി പിറ്റേന്ന് ഓഫീസിൽ എത്തി.
ഇടയ്ക്കു അവനു പോയി നെഞ്ചിലെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടത് കൂടെ ഉണ്ട് . ഒരു മണിക്കൂർ താമസിച്ചാണ് എത്തിയത് .
ബ്രാഞ്ച് വൈസ് ടാർഗെറ്സ് ഒക്കെ ഫിക്സ് ചെയ്യലും മീറ്റിംഗ് വിളിക്കലും ഒക്കെ ആയുള്ള തിരക്കുകലിലേക്ക് അവൻ തിരിഞ്ഞു , ശ്യാം അവിടെ ഉള്ളതും ഇല്ലാത്തതും കണക്കാണ് , കാരണം ആദി ഉള്ളത് ഉണ്ട് ശ്യാമിന് അറിയാം അത് ആദി വേണ്ട പോലെ തന്നെ കൈകാര്യം ചെയ്യുമെന്ന്,
ആദിക്കു അപ്പോളും ചിന്ത ആ സ്വപ്നത്തെ കുറിച്ച് മാത്രമായിരുന്നു ,
അപ്പോളും ‘അമ്മ അതിനു മുന്നേ പറഞ്ഞ കാര്യം ,അച്ഛനെ തേടുക എന്നത് , അച്ഛന് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിക്കാൻ പറഞ്ഞത് , എങ്കിൽ എന്തുകൊണ്ടു ഈ അഞ്ചു കൊല്ലങ്ങൾക്കിടയിൽ ഒരിക്കൽ പോലും ‘അമ്മ സ്വപ്നത്തിൽ വരികയോ ഈ കാര്യം പറയുകയോ ചെയ്തിട്ടില്ല ….
ഇവിടെ ഒന്നും ഇല്ല, ഇനി എല്ലാം ഒന്നിൽ നിന്ന് തന്നെ തുടങ്ങണ്ടെ അച്ഛനെ കുറിച്ച് …
അവൻ കസേരയിൽ ചാരി കൈകൾ തലയ്ക്കു പിന്നിൽ വെച്ച് കണ്ണ് അടച്ചിരുന്നു.
അന്ന് എന്താണ് സംഭവിച്ചത് ?
അഞ്ചര വര്ഷം മുൻപു : ഒരു ഓക്ഷനുമായി ബന്ധപ്പെട്ടു അത്യാവശ്യം ആയി വ്യാഴാഴ്ച രാത്രി രാജശേഖര൯ സാറിന് പോകേണ്ടി വന്നു , പക്ഷെ വീട്ടിൽ സാവിത്രി വെല്യമ്മക് സുഖം ഇല്ലാത്തതിനാൽ അങ്ങേർക്ക് പോകാൻ സാധിച്ചില്ല ,പകരം അച്ഛനെ വിട്ടു. രാത്രി ആണ് അച്ഛൻ ഒറ്റക്കാണ് പോയത്. കൂടെ ആരും ഉണ്ടായില്ല
ഒന്നു – രാവിലെ ഒൻപതു മണിയോടെ  ‘അമ്മ തന്നെ വിളിക്കുന്നു അച്ഛനെ കാണുന്നില്ല , കുറെ പൈസയും  ആയി പോയത് ആണ് എന്ന്. പോലീസ് വീട്ടിൽ വന്നിരുന്നു , അവർ അന്വേഷിക്കുക ആണ് എന്ന്. കൊണ്ട് പോയ കാറ് റെയിൽവേ സ്റ്റേഷന് സമീപം കിട്ടി എന്ന് പറയുന്നു . അന്നത്തെ എക്സാം പോലും എഴുതാതെ താൻ വീട്ടിലേക്കു വരുന്നു.
രണ്ടു : പിന്നീടാണ് മറ്റൊരു കാര്യം അറിഞ്ഞത് കമ്പനിയുടെ പല കോൺഫിഡൻഷ്യൽ ഇന്ഫോര്മേഷനുകളും അച്ഛൻ ആർക്കൊക്കെയോ ചോർത്തി കൊടുത്തിട്ടുണ്ട് , അതുകൊണ്ടു തന്നെ കമ്പനിക്ക് കിട്ടേണ്ടതായ പല ഓക്ഷനുകളും ചെറിയ പൈസയുടെ വ്യത്യാസത്തിൽ കമ്പനിക്ക്‌ നഷ്ടം ആയി.
പിന്നെ പോലീസ് അന്വേഷണം, എവിടെയും തുമ്പു കിട്ടിയില്ല, പിന്നെ എവിടെ നിന്നോ അറിവ് കിട്ടി കൊൽക്കത്തയിൽ വെച്ച് കണ്ടു എന്നൊക്കെ ,,,
പോലീസ് സ്റേഷനിൽപോയി അന്വേഷിച്ചിട്ടു കാര്യമില്ല അച്ഛൻ പിടികിട്ടാപ്പുള്ളി ആണ് , മിസ്സിംഗ് ആണ് ,
എവിടെ നിന്ന് തുടങ്ങണം
ഇതൊകെ എങ്ങനെ ഞാന്‍ കണ്ടു പിടിക്കും, ഒന്നും മനസ്സിലാകുന്നില്ല…
ആദിസാറേ .,,,,,,,,,,,,,ഒരു വിളി
എന്താ വിജയൻ ചേട്ടാ ,,,,,,,,,,,,,,,,നമ്മുടെ പ്യുൺ ചേട്ടൻ. ആണ് വിജയൻ.
സാറിനെ രാജശേഖരൻ  സാറ് വിളിക്കുന്നു,
എന്നെയോ ? ആദിക്ക് ഒരു ഭയം പോലെ
അവൻ വേഗം എഴുന്നേറ്റു നേരെ രാജശേഖരന്റെ ക്യാബിനു മുന്നിലെത്തി ,
ഡോർ മുട്ടി അകത്തേക്ക് ചെന്നു.
ഗുഡ് മോർണിംഗ് സർ …അയാൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല
താൻ എന്താ വൈകിയത് ?
സർ …നെഞ്ചിനു ഡ്രസ്സ് ചെയ്യാൻ ഉണ്ടായിരുന്നു ക്ലിനിക് ഇല്‍ കേറി ആണ് വന്നത്,
ഞാൻ കുറച്ചു റിപോർട്ടുകൾ ഇന്ന് സബ്മിറ്റ് ചെയ്യാൻ ആയി പറഞ്ഞിരുന്നല്ലോ , ശ്യാം നെ കാണുന്നില്ല വിളിച്ചിട് നെറ്റ്‌വർക്ക് കവറേജ് ഇൽ ഇല്ല ന്നാണ് ,
സർ അത് ഫ്രൈഡേ മോർണിംഗ് തന്നെ അയച്ചിരുന്നല്ലോ ശ്യാം സാറിന്റെ മെയിൽ ഇത് നിന്ന് ,
എവിടെ എനിക്ക് കിട്ടിയിട്ടില്ല ???
സർ അന്ന് രാവിലെ കൃത്യം ഒൻപതു നാല്പത്തി എട്ടിന് അയച്ചത് ആണ് , സർ ടൈം വെച്ച് ഒന്ന് സെർച് ചെയ്യാമോ ,,,
അതുകേട്ടു രാജശേഖര൯ സമയം നോക്കി ചെക് ചെയ്തു , ഒട്ടനവധി മെയിലുകൾ ഉള്ളതിനാൽ വന്ന ഒരു മിസ്റ്റേക് ആയിരുന്നു ,,
ആ വന്നിട്ടുണ്ട് ,,
ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട് തന്നെ കാണാൻ , അയാള് നാളെ  വൈകീട് തന്റെ അടുത്ത് വരും അതിൽ കുറച്ചു പേപ്പറുകൾ ഒക്കെ സൈൻ ചെയ്തു ഡോക്യൂമെന്റസ് കൊടുക്കണം .
എന്ത് കാര്യം ആണ് സർ ? ആദി ചോദിചു
ആ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല
തൻ പറഞ്ഞത്‌ അങ്ങോട്ട് ചെയ്‌താൽ മതി …
ഓക്കേ സർ ,,,
ആ പൊക്കോ ……………..
ആദി പിന്നെ നില്കാതെ തിരിഞ്ഞു നടന്നു .
ആരാണാവോ തെന്നെ കാണാൻ വരുന്നത്.
അവൻ ക്യാബിനിൽ എത്തി,
അവിടെ വിജയേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
അവൻ വെറുതെ കാഷ്വൽ ആയി ചോദിച്ചു ,,, വിജയേട്ടാ എന്റെ അച്ഛൻ ഇവിടെ അന്ന് മോഷ്ടിച്ചതല്ലാതെ വേറെ വല്ലതും ഒക്കെ മോഷ്ടിച്ചിട്ടുണ്ടോ ?
ദേ കുഞ്ഞേ ,,,,വിജയേട്ടൻ ഒരു കാര്യം പറയുകയാ ,,, ആ കാബിനിൽ ഇരിക്കുന്ന രാജശേഖര൯  സാർ വല്ലതും കട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഇല്ലെങ്കിലും ഉണ്ട് എന്ന് പറയും പക്ഷെ ദേവൻ സാർ ,,,കുഞ്ഞേ അങ്ങേരു മോഷ്ടിക്കത്തില്ല ,,,അങ്ങേരു അത്തരക്കാരൻ അല്ല ,,, ഇതിലെന്തോ നടന്നിട്ടുണ്ട് ,,,,സത്യം ഇല്ലെങ്കിൽ എന്റെ വായില് പൂഴിയും കുഞ്ഞിന്റെ വായില് പൊന്നും ആയി പൊക്കോട്ടെ ….
കുഞ്ഞു പിന്നെ ഇവിടെ വന്നിട്ട് ഒരു തവണ പോലും ദേവൻ സാറിനെ കുറിച്ച് ചോദിക്കാത്ത കൊണ്ടാണ് ഞാൻ സംസാരിക്കാതിരുന്നത് ആ ഒരു വിഷമം വേണ്ട എന്ന് വെച്ച് , എന്നാലും ഞാൻ ഇവിടെ വന്നിട്ട് പത്തിരുപതു വര്ഷം ആയി ദേവൻ സാർ ഇവിടെ പത്തു പന്ത്രണ്ട്  വര്ഷം ജോലി എടുത്തത് അല്ലെ ,, സത്യ൦  എന്താന്നെനു എനിക്കറിയില്ല …അങ്ങേരു അത്തരക്കാരൻ അല്ല ,,, അതെ എനിക്ക് പറയാൻ അറിയൂ ….
ആദി അതൊക്കെ വളെരെ ശ്രദ്ധാപൂർവം തന്നെ കേട്ടിരുന്നു. ആദി അത് വിജയേട്ടനോട് ചോദിയ്ക്കാൻ ഒരു കാരണം വിജയേട്ടന് പണ്ട് മുതലെ ഇല്ലേ ഡിപ്പാർട്മെന്റുകളും കയരി ഇറങ്ങുന്ന ആൾ ആയതുകൊണ്ട് ഈ കാര്യങ്ങൾ ഒക്കെ കുറച്ചധികം അറിവ് ഉണ്ടാകും എന്നൊരു തോന്നൽ ഉള്ളിൽ തോന്നി,,,
വിജയൻ പിന്നീട് അവിടെ നിന്നും പോയി.
അന്ന് വിശ്വൻ സാര് പറഞ്ഞതും ഇതൊക്ക തന്നെ ജയദേവൻ ഇങ്ങനെ ഒന്നും ചെയുന്ന ഒരാൾ ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നു… എങ്ങനെ ആണ് സത്യം ഒന്ന് അറിയുക , എങ്ങനെ ലക്ഷ്മി അമ്മ പറഞ്ഞ പോലെ എവിടെയോ ജീവിച്ചിരിക്കുന്ന അച്ഛനിലെക്ക് ഞാന്‍ എത്തിപ്പെടുക…
അങ്ങനെ ഓരോന്നും ആലോചിച്ചു അവൻ ജോലികളിലേക്ക് തിരിഞ്ഞു
<<<<<<<<<<<<O>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.