അപരാജിതൻ 6 [Harshan] 6894

ഏതാണ്ടു 11 മണിയോടെ അവർ പാലിയത്ത് എത്തി.
എല്ലാവരും പുറത്തേക്ക് ഇറങ്ങി.
കാണാതെ ആയതിനാൽ എല്ലാവരും വിഷമിച്ചു തന്നെ ഇരിക്കുക ആയിരുന്നു, പൂമുഖത്തു.
അപ്പോളേക്കും കുട്ടികൾ ഒക്കെ വീട്ടിലേക്ക് കയറി.
ഭവനേശ്വരി എല്ലാവരെയും ശാസിക്കുകയും ചെയ്തു, നേരത്തെ വരാതെ ആയതിനു.
അപ്പോൾ ആണ് പാറുവിന്റെ മുഖം തിണർത്തു കിടക്കുന്നതു അവർ കണ്ടത്, മുഖം ഒക്കെ ചുവന്നു കരിവാളിച്ചിരിക്കുന്നു, കൈ വിരൽ പാടുകളും ഉണ്ട്.
എന്താ പാറു ഇത്, കവിളിൽ എന്ത് പറ്റി.
പാറു ഒന്നും മിണ്ടിയില്ല
ഒന്നൂല്ല മുത്തശ്ശി
അത് വീണത് ആണ്.
വീണതോ, ഇത് വീണ അടയാളം അല്ലല്ലോ .
അപ്പോളേക്കും എല്ലാവരും അങ്ങോട്ടേക്ക് വന്നു
ശരി ആണല്ലോ, ഇത് തല്ലു കൊണ്ട പോലെ ഉണ്ടല്ലോ.
സീതാലക്ഷ്മി പറഞ്ഞു.
കുട്ടികളെ ഒക്കെ അങ്ങോട്ട് വിളിപ്പിച്ചു .
എല്ലാവര്ക്കും നടന്ന കാര്യ൦ പറയാൻ മടി ആയിരുന്നു.
അതോടെ സുഭദ്ര ഹരിയെ പിടിചു കാര്യം ചോദിച്ചു.
കാര്യം പറയടാ എന്ന് പറഞ്ഞു അവനെ തല്ലി
അതോടെ ഭയന്ന് അവൻ …വിറച്ചു കൊണ്ട് പറഞ്ഞു.
ആ ചേട്ടൻ പൊന്നു ചേച്ചിയെ തല്ലിയതാ …………………….
ഹരി അവിടെ വണ്ടി പാർക് ചെയ്തു വണ്ടിക്കു വല്ല തട്ടലോ മുട്ടലോ ഉണ്ടോ എന്ന് നോക്കി  കൊണ്ടിരുന്ന അപ്പുവിനെ ചൂണ്ടി പറഞ്ഞു.
അത് കേട്ടതോടെ ഭുവനേശ്വരി ദേവി കോപം കൊണ്ട് വിറച്ചു
മാലിനി ………………………….ഉറക്കെ അലറി വിളിച്ചു
ഉള്ളിൽ നിന്നും മാലിനി ഓടി വന്നു , ശബ്ദം കേട്ട് സീതാലക്ഷ്മിയും രംഗനാഥനും ഒക്കെ ഓടി വന്നു.
കണ്ടോ നീ ,.,,,,,,,,,,,,,,,,,,,,,,എന്റെ കുഞ്ഞിന്റെ മുഖം ,,,,,,,,
അത് സാരമില്ല മുത്തശ്ശി…പാറു അവരോടു പറഞ്ഞു.
സാരമില്ലെന്നോ
കണ്ട തെണ്ടികൾക് തല്ലാൻ ഉള്ളതാണോ ദേവ൪മഠത്തെ കുട്ടി
അപ്പു എന്താ ഉണ്ടായതു ,? മാലിനി ചോദിച്ചു
അപ്പോളേക്കും ഭുവനേശ്വരി ദേവി ദേഷ്യത്തോടെ അവനു മുന്നിലേക്ക് ചെന്നു.
നായെ ,,,,,,,,,,,,,,,,,,,,,,,,,ചണ്ഡാളാ……………….എന്റെ കുഞ്ഞിനെ നീ തല്ലിയല്ലേ എന്ന് പറഞ്ഞു
അവർ അവന്റെ മുഖത്ത് ആഞ്ഞു അടിച്ചു.
അപ്പു ഒന്നും പറയാതെ ശാന്തനായി തന്നെ ആ അടി ഏറ്റു വാങ്ങി,
അവൻ അടിക്കുന്നത് കണ്ടു വൈഷ്ണവിയും ഇന്ദുവും എല്ലാവരും ഞെട്ടിപോയി.
പാറു മാലിനിയോട് പറഞ്ഞു തല്ലണ്ട എന്ന് പറ ‘അമ്മ മുത്തശ്ശിയോട്.
പക്ഷെ മാമിമാർ ഒക്കെ എതിർ പക്ഷത്തു ആയിരുന്നു, ഇവിടത്തെ കുട്ടിയെ തല്ലാൻ ജോലിക്കാരൻ ആയ അവനെന്തു അധികാരം.
ശബ്ദം ഒക്കെ കേട്ട് രാജശേഖരനും മറ്റുള്ളവരും ഓടിയെത്തി.
രാജശേഖര …………….ഈ വേലക്കാരൻ ചെറുക്കൻ നിന്റെ മകളെ തല്ലിയത് നീ കൂടെ അറിഞ്ഞിട്ടാണോ
അത്രേ ഉള്ളോ പാറുവിന്റെ ഇവിടത്തെ വില
ആരാ തല്ലിയെ പപ്പേടെ പൊന്നിനെ , അയാൾ പാറുവിന്റെ അടുത്തേക് ചെന്നു അവളുടെ മുഖം നോക്കി , ആകെ തിണർത്തു കിടക്കുന്നു ,
എന്റെ കുഞ്ഞിനെ ഒരു ഈർകിളി പോലും കൊണ്ട് ഞാൻ തല്ലിയിട്ടില്ല .
അയാൾ ദേഷ്യത്തോടെ മാലിനിയെ നോക്കി ,
അപ്പു അവളുടെ മനസപുത്രനെ പോലെ അല്ലെ ,,,
മാലിനിയുടെ തല കുനിഞ്ഞു പോയി.
ഭുവനേശ്വരി അവനെ വലിച്ചു പൂമുഖത്തിനു താഴെ കൊണ്ട് വന്നു നിർത്തി.
പൊന്നുവിന്റെ മുഖം കണ്ടത് കൂടെ കോപം അടക്കാൻ ആകാതെ രാജശേഖരൻ അപ്പുവിന് നേരെ പാഞ്ഞു വന്നു, മുകളിൽ നിന്നും കാൽ കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി, ആ ശക്തിയിൽ അവൻ താഴെ തറയിലേക്ക് തെറിച്ചു കൈ കുത്തി വീണു. അപ്പോളും അവന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു.
അവനെ തല്ലരുത് ,,,,,,,,,,,,മാലിനി നിലവിളിച്ചു
ഇന്ദു ഒകെ അത് കണ്ടു രാമഭദ്രൻ മാമനോട് പറഞ്ഞു തല്ലരുത് ന്നു പറ മാമ…………..അവൻ തെറ്റൊന്നും ചെയ്തിട്ടില്ല ..
അവളെ മാറ്റി നിർത്തി രാമഭദ്രനും  രംഗനാഥനും മുന്നിലേക്ക് വന്നു.
ദേവർമഠത്തെ കുഞ്ഞിനെ തല്ലാൻ മാത്ര൦ നീ ആയോട……………എന്ന് പറഞ്ഞു അപ്പുവിനെ ചേർത്ത് പിടിച്ചു  അവന്റെ കവിളിൽ ആഞ്ഞു അടിച്ചു,
ആ അടിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടു.
ആ അടി കൊണ്ടപ്പോളും അവൻ പാറുവിനെ നോക്കി ഊറി ചിരിച്ചു.
വൈഷ്ണവിക്കും കൃഷ്ണവെനിക്കും ഭയം മറ്റൊന്നായിരുന്നു അപ്പു മാറിയാൽ എന്താണ് സംഭവിക്കാൻ പോകുക എന്ന ആധി, അവർ അവരുടെ അമ്മമാരോട് അപേക്ഷിക്കാൻ തുടങ്ങി അപ്പുവിനെ തല്ലരുത്‌  എന്ന് പറയാൻ ആയി ..
പാറു മാലിനിയോട് പറയുന്നുണ്ട് , അമ്മെ തലല്ലേ ന്നു പറ അമ്മെ മാമന്മാരോട് പറ അമ്മെ എന്ന്
മാലിനി ഓടി ചെന്ന് രാജശേഖരന്റെ കാലിൽ വീണു
അപ്പുവിനെ ഒന്നും ചെയ്യരുത് എന്ന് പറയു … അയാൾ അത് കേട്ട ഭാവം നടിച്ചില്ല
കോപം കൊണ്ട് ജ്വലിക്കുക ആണ് അയാൾ
രാജശേഖര൯ ചുറ്റും നോക്കി കാർപോർച്ചിനു സമീപം വിറകു കൂട്ടിയിട്ടതിൽ നീളത്തിൽ ഒരു പ്ലാവിന്റെ വിറകു കഷണ൦ അയാൾ വലിച്ചെടുത്തു , ദേഷ്യം കൊണ്ട് അയാൾ അപ്പുവിന് നേരെ വന്നു ശക്തിയിൽ അത് വീശി, അവന്റെ തോളിലും കൈകൾക്കും പുറത്തും ഒക്കെ ശക്തി ആയി അയാൾ അടിച്ചു.
അപ്പോളും അവൻ ചിരി മാത്ര൦ ആയിരുന്നു. അത് കൂടെ കണ്ടതോടെ അവർക്ക് ദേഷ്യം ഇരട്ടിച്ചു.
രംഗനാഥൻ കാൽമുട്ട് കൊണ്ട് ആഞ്ഞു അവന്റെ വയറിൽ ഇടിച്ചു , ആ ഇടിയിൽ അവൻ കുഴഞ്ഞു മുട്ടുകാലിൽ വീണു രാമഭദ്രനും ഒരു വിറകു എടുത്തു കൊണ്ടുവന്നു അവന്റെ നെഞ്ചിൽ ആഞ്ഞു അടിച്ചു.
മറ്റൊരു അടി കൊണ്ടത് അവന്റെ ചുണ്ടിന്റെ ഭാഗത്തു ആയിരുന്നു , ചുണ്ടു പല്ലിൽ കൊണ്ട് വായിൽ നിന്ന് കട്ട ചോര അവൻ തുപ്പി, മാലിനി കരഞ്ഞു അപൂനെ തലല്ലേ എന്ന് മാത്ര൦ പറഞ്ഞു അലറി കരഞ്ഞു.
മാലിനി നിലത്തേക്ക് കുഴഞ്ഞു വീണു അപ്പോളേക്കും പാറു ഓടി വന്നു മാലിനിയെ താങ്ങി പിടിച്ചു
പപ്പാ മതി പപ്പ…………ഇനി തല്ലല്ലേ പപ്പാ ……………………
മതി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഭുവനേശ്വരി ദേവി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അതോടെ മർദ്ദനം എല്ലാവരും അവസാനിപ്പിച്ചു.
അപ്പു കുറെ നേരം ആ ഇരുപ്പു ഇരുന്നു ,
മണ്ണിൽ ഇരു കൈകളും കുത്തി ഒരു ഭ്രാന്തനെ പോലെ ചിരിച്ചു.
ഇനി ഇവ൯ ഇവിടെ ഉണ്ടാകരുത് , ഇപ്പൊ ഇറക്കി വിടണം ഇവനെ
ഭുവനേശ്വരി ദേവി ഒരു തീരുമാനം പറഞ്ഞു .
അമ്മെ ,,,,,,,,,,,,,,,അപ്പു പാവം ആണമ്മേ ,,, മാലിനി കരഞ്ഞു കൊണ്ട് പറഞ്ഞു.
ഈ കുലവും ഗോത്രവും ഇല്ലാത്ത ഈ ചണ്ടാളനെ ഇവിടെ നിര്‍ത്തരുത് വേഗം ഇറക്കി വിട്………..
അപ്പോളേക്കും രാജശേഖര൯ അപ്പുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു ,
ഇറങ്ങടാ ………………….നിന്റെ എന്താന്ന് വെച്ചാ എടുത്തു വേഗം ഇറങ്ങടാ ……………
എന്ന് പറഞ്ഞു അപ്പുവിനെ അങ്ങോട്ട് തള്ളി ,,, അവൻ കുറച്ചു ദൂരം ആ തള്ളലിന്റെ ശക്തിയിൽ മുന്നോട്ടു തെറിച്ചു പക്ഷെ വീണില്ല …
അവൻ ചിരിച്ചു കൊണ്ട് നേരെ തന്റെ റൂമിലേക്ക് പോയി.
അവിടെ രണ്ടു ബാഗുകളിൽ ആയി അവ൯ നേരത്തെ തന്നെ എല്ലാം പാക് ചെയ്തു വെച്ചിരുന്നു , ഒരു യാത്ര മുന്നിൽ കണ്ടു തന്നെ ,,പക്ഷെ ഇത്ര എളുപ്പത്തിൽ ആകും എന്ന് കരുതിയില്ല.
അവൻ അതെല്ലാം എടുത്തുകൊണ്ടു തിരികെ നടന്നു ഒടുവിൽ പൂമുഖത്തിനു മുന്നിൽ വന്നു
എല്ലാവരും കൂടി നിൽക്കുക ആണ് ,
കുട്ടികൾ ഒക്കെ വിഷമത്തിൽ ആണ് അപ്പുവിന്റെ ആ അവസ്ഥയിൽ.
പാറുവിന്റെ മുഖത്ത് എന്ത് ഭാവം ആണെന്ന് മനസിലാകുന്നില്ല.
മാലിനി എഴുനേറ്റു നിൽക്കുക ആയിരുന്നു , അപ്പു പോകുന്നതിൽ ഒരുപാട് സങ്കടം ഉണ്ട്.
അവൻ മാലിനിയുടെ സമീപം വന്നു
എനിക്ക് പോകുമ്പോ യാത്ര ചോദിക്കാൻ ഈ ഒരാൾ മാത്രേ ഇവിടുള്ളൂ,  ഞാൻ ശ്രിയ മോളെ തല്ലി, അത് ശരി ആണ് , അത് കൊച്ചമ്മയുടെ മുഖത്തു എന്നും സന്തോഷം ഉണ്ടാകണം എന്നും എന്ന് കരുതി മാത്രമാണ് തല്ലിയത്, ശ്രിയ മോൾക്ക് കുറുമ്പ് കൂടുതൽ ആണ്,
എല്ലാരും തല്ലിയപ്പോ അരുത് എന്ന് പറഞ്ഞു നിലവിളിച്ചില്ലേ ,,,,,,,,,,,,അത് മാത്ര൦ മതി ഈ ജോലിക്കാരൻ പയ്യന് ..
പിന്നെ എന്റെ ഒരു കൈപ്പിടിക്കു ഇല്ല ഇവരാരും,,,,,,,,,,പക്ഷെ ഇവരൊക്കെ എന്റെ കൊച്ചമ്മക്ക് പ്രിയപ്പെട്ടവർ ആണ് ……….അത് കൊണ്ട് മാത്രം ആണ് ഞാൻ എല്ലാം ചിരിച്ചു കൊണ്ട് തന്നെ ഏറ്റുവാങ്ങിയത്………..
ആദിശങ്കരൻ ……………….പോകാണ് ഇവിടെ നിന്ന് ,
ഈ നിമിഷം വരെ ഞാൻ തന്ന വാക്കു പാലിച്ചിട്ടുണ്ട്. ഇനി എനിക്കറിയില്ല …
തന്ന സ്നേഹത്തിനു ഒരുപാട് നന്ദി
മാലിനി പൊട്ടി കരഞ്ഞു കൊണ്ട്  അവൻ പറയുന്നത് കേട്ട് നിന്നു
അവൻ ബാഗുകളും എടുത്തു ഒന്നും നോക്കാതെ തിരഞ്ഞു നടന്നു, ഗേറ്റ് എത്തിയപ്പോ സെക്കുരിറ്റി ഗേറ്റ് തുറന്നു …. പോട്ടെ ചേട്ടാ ,,,,,,,,,,,,,എന്നുപറഞ്ഞു അവൻ പുറത്തേക്ക് കടന്നു.
ആ ഗേറ്റ് കടന്നത് അപ്പു ആയി അല്ല ആദിയും ആദിശങ്കരനും ഒക്കെ ആയി.
ആ ഇരുട്ടിൽ അവൻ പോയി മറഞ്ഞു.
നിറകണ്ണുകളോടെ ആ ഗേറ്റ് നോക്കി മാലിനി നിന്നു.
(തുടരും)

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.