അപരാജിതൻ 6 [Harshan] 6894

സമയം ഒരു എട്ടു മണി ആയിക്കാണും
വണ്ടി സാമാന്യം വേഗതയിൽ തന്നെ ആണ് പോകുന്നതു,
എല്ലാവർക്കും വിശന്നു  തുടങ്ങിയിട്ടുണ്ട്.
ഒരു ഒറ്റ പെട്ട റെസ്റ്റോറന്റ് നോക്കി, അവിട പാർക്ക് ചെയ്യാൻ സൗകരിയം ഇല്ലാത്തതിനാൽ ഒരു വിജനമായ പാതയോരതു അപ്പു വണ്ടി നിർത്തി.
അവിടെ സ്ത്രീകൾ ഒക്കെ ഉണ്ട്.
ആദി അവരോടു പോയി ആഹാരം കഴിച്ചു വരാൻ ആയി പറഞ്ഞു,
പാറു കഴിക്കുന്നില്ല എന്ന പറഞ്ഞു എങ്കിലും അപ്പുവിനെ പേടിച്ചോ മറ്റോ ഒരുമിച്ചു അങ്ങോട്ട് ഇറങ്ങി
ഇന്ദു വന്നു അപ്പുവിനോട് ചോദിച്ചു കഴിക്കുന്നില്ലേ എന്ന് രാത്രി ഏറെ ദൂരം പോകേണ്ടതിനാൽ കഴിക്കുന്നില്ല എന്ന് അവളോട് പറഞ്ഞു.
അവൻ അവിടെ വണ്ടിയിൽ ഇരുന്നു അവർ വരുന്നത് വരെ കുറച്ചു നേരത്തേക്ക് ഒന്ന് മയങ്ങി.
അവിടെ റെസ്റ്റോറന്റിൽ പാറു ഒരു ജ്യൂസ് മാത്രമാണ് കുടിച്ചത് , ബാക്കി ഉള്ളവർ മസാലദോശയും ഫ്രൈഡ് റൈസ് ഒക്കെ ഓർഡർ ചെയ്തു.
ഇന്ദു ചോദിച്ചു വേദന ഉണ്ടോ എന്ന്, വേദന ഒക്കെ മാറി എന്ന് പാറു മറുപടി പറഞ്ഞു, പാറുവിന്റെ കവിൾ കണ്ടു ഇന്ദുവിനും പാവം തോന്നി.
കയ്യിലിരിപ് കൊണ്ടല്ലേ ..
എല്ലാരും കഴിച്ചു കൊണ്ടിരുന്ന സമയത് ആണ് , ടോപ് ഓപ്പൺ ആയ ഒരു ജീപ്പ് അങ്ങോട്ട് വന്നത് , മൊത്തം കുറെ ലൈറ്റും പാട്ടുമൊക്കെ ഇട്ടു കുറെ കണ്ണം തിരിഞ്ഞ ചെറുപ്പകാർ ആണ് , ഒരുത്തന്റെ തലമുടി തന്നെ ഒരു വലിയ വൈക്കോൽ തുറു പോലെ ആണ്
ഒരു നാലു പേര് ഉണ്ട് , കള്ളും കഞ്ചാവും ഒക്കെ ആണ് അവർ അവിടെ വന്നു  പെണ്കുട്ടികൽ ഇരിക്കുന്ന സിറ്റനു രണ്ടു സീറ്റു മാറി ഇരുന്നു, ഇടയ്ക്കു പാട്ടൊക്കെ പാടുന്നുണ്ട്. താളം ഇടുന്നുമുണ്ടു.
തങ്കഭസ്മ കുറി ഇട്ട തമ്പുരാട്ടി നിന്റെ
നൊയമ്പിന്നു മുടക്കും ഞാൻ
നന്നായി പാടി, പെൺകുട്ടികളെ കണ്ടപ്പോ അവന്മാർക്ക് ഇത്തിരി ഇളക്കം കൂടി, ഉള്ളിലെ പുകയുടെ ആയിരിക്കും. അപ്പോളേക്കും അവർ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു, ബില് എടുത്തു പേ ചെയ്യാൻ ആയി ഇറങ്ങും വഴി അതിൽ ഒരുത്തൻ അപ്പുറത്തെ ചെയറിൽ കാൽ എടുത്തു വെച്ച് അവരുടെ മുന്നോട്ടുള്ള യാത്ര തടഞ്ഞു,
എങ്ങോട്ടാ,,,ബില് കൊടുക്കാൻ പോകുവാണോ , ഞങ്ങടെ കൂടി കൊടുക്കൂ ചേച്ചി ,,
എന്ന് വൈഷ്ണവിയോട് പറഞ്ഞു.
വൈഷ്ണവി ഒരൽപം ഭയന്ന് പിന്തിരിഞ്ഞു നോക്കി ,
അപ്പോളേക്കും കടയിലെ ഓണറും ജോലിക്കാരനും വന്നു അവരോടു സംസാരിച്ചു കാലു മാറ്റിച്ചു.
അങ്ങനെ വൈഷ്ണവിയും കൃഷ്ണയും വേദയും അവരെ കവർ ചെയ്തു മുന്നോട്ടു പോയി അവർ പയ്മെന്റ്റ് കൊടുക്കുകയായിരുന്നു.
അപ്പോളേക്കും ഹരിയും ഹരിയുടെ പുറകെ ഇന്ദുവും പാറുവും കൂടെ വന്നു അപ്പോൾ അതിലെ മുടിയൻ നേരെ മുന്നിൽ നിന്നു ,
ഒന്ന് മാറ് ചേട്ടാ ,,,എന്ന് ഹരി പറഞ്ഞതും
ഒന്ന് പോടാ  എന്ന് പറഞ്ഞു  അവനെ അങ്ങോട്ട് തള്ളി മാറ്റി
ഇന്ദുവിന്റെ മുന്നിൽ നിന്നു, ചിരിച്ചു, വായിൽ നിന്നും മദ്യത്തിന്റെ ഒക്കെ മണം ഉണ്ട്.
ആ പോയ ചെല്ലകിളികളുടെ കൂടെ വന്നത് ആണോ , ഈ പച്ചക്കിളിയും നീലക്കിളിയും എല്ലാരും നല്ല സുന്ദരികൾ ആണല്ലോ , ചേട്ടൻമാരുടെ കൂടെ വരുന്നോ???
അങ്ങോട്ടു മാറടോ ,,,ഇന്ദു ഒച്ച ഇട്ടു ,,,,,,,,,,,,,ഇല്ലേ ചെല്ലകിളി എന്ത് ചെയ്യും എന്നു പറഞ്ഞു അവളുടെ കൈകളിൽ മുറുകെ പിടിച്ചു , അപ്പോളേക്കും പാറു എന്താ ഈ കാണിക്കുന്നത് എന്ന് പറഞ്ഞു അയാളെ നെഞ്ചത്ത് തള്ളി
അതുകണ്ടു അയാൾ ഇടത്തെ കൈ കൊണ്ട് പാറുവിന്റെ കയ്യിലും മുറുകെ പിടിച്ചു ,
രണ്ടു പേരും ചേട്ടന്റെ കവിളത്തു ഉമ്മ താ ,,,,,,,,,,,,,എന്ന വിടാം ,,,,,,,,,,,,,
അത് കണ്ടു വൈഷ്ണവിയും ബാക്കി ഉള്ളവരും അങ്ങോട്ട് വന്നു അവരെ തടഞ്ഞു ബാക്കി ഉള്ളവരും ,
ഞങ്ങടെ ബോസ് നെ ശല്യപെടുത്തരുത് എന്നൊരു വാണിങ് ഉം ,,
അത് കണ്ടു കടയിലുള്ള ബാക്കി ഉള്ളവരൊക്കെ എഴുന്നേറ്റു , എല്ലാരും അങ്ങൂട്ടേക്ക് ചോദിക്കാനായി ചെന്ന് ,
അപ്പോൾ അവരെ ആ മുടിയൻ വിട്ടു,
അവർ ഭയന്ന് ഓടി കടയുടെ പുറത്തേക്ക് ഇറങ്ങി .
കിളികളെ ഉമ്മ ,,,,,,,,,,,,,,,,,,,അവർ ഫ്ളയിങ് കിസ് കൊടുത്തു .
അവർ അധികം നേരം നിക്കാതെ വേഗം കാറിനു സമീപം വന്നു, അപ്പോളേക്കും അപു എഴുന്നേറ്റു, മുഖമൊക്കെ ഒന്ന് കഴുകി സീറ്റിൽ ഇരുന്നു, അവിടെ ഇരുന്ന ഒരു ടൂത് പിക് വെറുതെ അവയിൽ കടിച്ചു പിടിച്ചു വണ്ടി മുന്നോട്ടു എടുത്തു സ്പീഡിൽ തന്നെ
എല്ലാവരും ഭയത്തിൽ ആയിരുന്നു. ആരും ഈ കാര്യം പറഞ്ഞില്ല
ട്രാഫിക് വളരെ കുറവായതു കൊണ്ട് വണ്ടി നല്ല സ്പീഡിൽ തന്നെ ആണ് ആദി ഓടിച്ചത്. ഇടയ്ക്കിടെ വൈഷ്ണവിയും ഇന്ദുവും ഒകെ പിന്നിലേക്ക് നോക്കുന്നുണ്ട്, അവർ എങ്ങാനും പിന്തുടരുന്നുണ്ടോ എന്നറിയാൻ ആയി. ആദി ഇത് കണ്ടു കാര്യം തിരക്കി, ആരും ഒന്നും പറയുന്നില്ല ,
ആദി ഹരിയെ വിളിച്ചു ,
കാര്യം പറയാൻ പറഞ്ഞു.
അവൻ പേടിച്ചു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.
വണ്ടി സഡൻ ബ്രെക് ഇട്ടു നിന്നു.
ഇപ്പോൾ ആണോടാ ഇതൊക്കെ പറയുന്നത്……. ആദി ദേഷ്യപ്പെട്ടു
വണ്ടി അതിവേഗത്തിൽ കറക്കി തിരിച്ചു, ടയർ ഒക്കെ ഉരഞ്ഞു പുക വന്നു,
കാർ അതിവേഗം വന്ന വഴി തിരിച്ചു വിട്ടു, സ്പീഡോമീറ്റർ നൂറു നൂറ്റിഇരുപതു സ്പീഡിൽ
എല്ലാവരും ഭയന്നു, പോകുന്നത് അപകടത്തിലേക്ക് ആണ് എന്ന് ഉറപ്പിച്ചു.
അപ്പു നമുക് തിരികെ പോകാം, അങ്ങോട്ട് പോകണ്ട, ഇന്ദു അപേക്ഷിച്ചു
അവൻ ഒന്നും കേൾക്കാൻ നിന്നില്ല ,
ആ ടൂത് പിക്കും കടിച്ചു വണ്ടി മുന്നോട്ടു പോയി സഡൻ ബ്രെക് ഇട്ടു നിർത്തി.
അത് കണ്ടപ്പോ വൈഷ്ണവിക്കും ഭയം ആയി
അങ്ങോട്ട് പോകണ്ട , അവര് ചീത്തയാ ………………………….കരയുന്ന പോലെ അവൾ പറഞ്ഞു.
ഹ ഹ ഹ ,,,,,,,,,,,,,,,,അവന്റെ മുഖം ഒന്ന്  മാറി ഒരു, ദേഷ്യഭാവം മുഖത്ത് പടർന്നു ,
ഞാനും ചീത്തയാ ,,,,മോളെ,,,,,,,,,,,,,,,,,,,,,,,,,അതും പാർത്ഥസാരഥിയോട് ചോദിച്ചാ മതി.
അപ്പു ,,,,,,,,,,,,,,,നീ അങ്ങോട്ട്‌ പോകുന്നത് എന്തിനാ ?
ഇന്ദു ഭയത്തോടെ ചോദിച്ചു .
അവൻ ഒന്ന് ചിരിച്ചു ,,,” ചുമ്മാ ,,,,,,,,,,,ഒരു ഉമ്മ കൊടുത്തു ചേട്ടൻ ഇപ്പൊ തന്നെ വരാം ട്ടോ , മക്കള് ഇവിടെ ഈ പാട്ടു കേട്ടിരിക്…………..” എന്ന് പറഞ്ഞു അവൻ സ്റ്റീരിയോയിൽ ഉച്ചത്തിൽ ഒരു റോക്ക് സോങ് ഇട്ടു, അവൻ പുറത്തേക്ക് ഇറങ്ങി.
ഡാ ചെറുക്കാ ……..അവൻ ഹരിയെ വിളിച്ചു.
ഹരി അത് കേട്ട് പുറത്തേക്കു ഇറങ്ങി ………
അപ്പു ആദ്യം കൈകൾ ഒന്ന് കൂടി പിടിച്ചു മുകളിലേക്ക് ഉയർത്തി ഒന്ന് സ്‌ട്രെച് ചെയ്തു , പിന്നെ വശത്തേക്കും .
കുറെ നാൾ ആയി……… എന്ന് സ്വയം പറഞ്ഞു.
നേരെ ആ കടയുടെ അടുത്ത് ചെന്ന്, ആ ജീപ്പ് അവിടെ കിടക്കുന്നുണ്ട്, അപ്പു തൊട്ടപ്പുറത്തുള്ള കടയിൽ നിന്നും എന്തോ വാങ്ങി ഒരു കവറിൽ ആക്കി ഹരിയെ ഏൽപ്പിച്ചു ,
അപ്പോളേക്കും ആ നാല് പേര് പുറത്തേക്ക് ഇറങ്ങി ജീപ്പിൽ കയറി.
അപ്പു നടന്നു ആദ്യം ഡ്രൈവർ ന്റെ അടുത്ത് ചെന്ന് നിന്ന്
ചേട്ടാ ……………ആ തങ്കഭസ്മ കുറി പാട്ടു ഒന്ന് കൂടെ പാടി തരാമോ .,,,
അതിലെ സംഗതി ഒന്നും കറക്ട് അല്ലല്ലോ ……………..
അത് കേട്ട് അയാൾ ഒന്ന് ചിരിച്ചു
കേട്ടോടാ ,,,,,,,,,,,,ഈ മോന് ,,,,,,,,,,,,,നമ്മുടെ പാട്ട്  കേൾക്കണം എന്ന്, സംഗതി ശരി അല്ലത്രേ ,,,
ഇപ്പോ സമയമില്ല, നാളെ മതിയോ എന്ന് ചോദിച്ചു പൊന്നാരെ ,,,,,,,,,പുറകിൽ നിന്ന ഒരുത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അയോടാ …………….മുത്തേ ,,,,,,,,,,,,,,ഇപ്പൊ സമയം ഇല്ലാലോ ചേട്ടന്മാർക്ക് ,,,,,,,,,,,,,,അപ്പൊ എന്ത് ചെയ്യും……….?
അത് പേര് പറഞ്ഞു തീർന്നില്ല , അവന്റെ കോളറും കഴുത്തും കൂടെ ഒരുമിച്ചു പിടിച്ചു പൊക്കി എടുത്തു ഡ്രൈവർ സീറ്റിൽ നിന്നും പുറത്തെക്ക് ഇട്ടു നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ട്  കൊടുത്തു ..
എനിക്ക് ഇപ്പോഴാ സമയം ,,,,,,,,,,,,,,,,,,,,,,,,,,നിന്റെ പാട്ട് കെട്ടീട്ടെ ഞാന്‍ പോകൂ ,,,അവൻ പറഞ്ഞു
അയാൾ എഴുന്നേൽക്കാൻ നോക്കിയ നിമിഷ൦ തന്നെ കീഴ്താടി നോക്കി ഒരു ചവിട് കൂടെ കൊടുത്തു , ബോധം കെട്ടു അവൻ നിലത്തു തന്നെ കിടന്നു.
ഹരി അത് കണ്ടു വാ പൊളിച്ചു നിന്നു.
അതുകണ്ടു പുറകിൽ ഇരുന്നവർ ഇറങ്ങി അപ്പുവിന് നേരെ പാഞ്ഞടുത്തു.
അടുത്തേക്ക് വന്നില്ല അതിനു മുന്നേ പിന്നിലേക്ക് വട്ട൦ തിരിഞ്ഞു കാൽ ഉയർത്തി കറക്കി ഒരുത്തന്റെ ചെവിയുടെ ഭാഗം നോക്കി ഒന്ന് കൊടുത്തു , അവന്റെ തല പോയി ജീപ്പിൽ ഇടിച്ചു നിലത്തു കിടന്നു.
മറ്റവൻ കാലുകൊണ്ട് തൊഴിക്കാൻ ആയി അയഞ്ഞ വന്നപ്പോ തിരിഞ്ഞു മാറി അവനെ വട്ടം പിടിച്ചു മേലോട്ട്  ഉയർത്തി താഴെക്കു ഒറ്റ ഇടൽ കാൽ മുട്ട് കണ്ടു റിബ്സ് നോക്കി കുത്തി വേദന എടുത്തു അവൻ കരഞ്ഞു.
അപ്പോളേക്കും മുന്നിൽ ഇരുന്ന മുടിയൻ ബോസ് , പുറത്തേക്ക് ഇറങ്ങി ,
കയ്യിൽ ഒരു കത്തിയും ഉണ്ട്, അപ്പുവിനെ കുത്താൻ നോക്കി, അവൻ തിരിഞ്ഞു ആ കുത്താൻ വന്ന കൈ അവന്റെ ഇടത്തെ  വാരിയെല്ലുനും കൈകൾക്കും ഇടയിൽ ലോക്ക് ആക്കി ആ ഇടത്തെ കൈ താഴേക്ക് കറക്കി അയാളുടെ കയ്യിനെ താഴെ നിന്ന് കവർ ചെയ്തു മുഷ്ടി ചുരുട്ടി ശക്തിയിൽ തള്ളി അതോടെ കത്തി താഴെ പോയി വേദനയിൽ അയാൾ അലറി, കാൽമുട്ട് കൊണ്ട് നെഞ്ചും കൂടു ഇടിച്ചു തകർത്തു അയാൾ നിലത്തേക്ക് വീണു.
ഹരി പേടിച്ചു അരണ്ടു ഇരിക്കുക ആണ് ഇതൊക്കെ കണ്ടു .
<<<<<<<<<<<<<<<<O >>>>>>>>>>>>>>>
കാറിൽ ഭയന്നിരുന്ന ഇന്ദു , വാതിൽ തുറന്നു മുന്നോട്ടു ഇറങ്ങി , പുറകെ ബാക്കി ഉള്ളവരും…
നോക്കുമ്പോ കാണുന്ന കാഴ്‌ച ആ തടിമാടൻ മുടിയനെ മുടിക്ക് തന്നെ കുത്തി പിടിച്ചു വലിച്ചു കാറിലേക്ക് കൊണ്ട് വരുന്നത് ആണ്.
എല്ലാരും നോക്കി എപ്പോ കാണുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാളെ വലിച്ചു ഇഴച്ചു കൊണ്ട് വരിക ആണ്.
എല്ലാരും ഭയന്ന് കാറില്‍ കയറി ഇരുന്നു.
അവൻ ഡ്രൈവർ സീറ്റിൽ വന്നിരുന്നു , അതിനു പുറത്തു ആയി അയാളും, അയാളുടെ മുടിക്ക് കുത്തിപ്പിടിച്ചു , നിനക്ക് ആരെയാ ഉമ്മ വെക്കേണ്ടത് പറയടാ …………..
സോറി ഭായി ,,,,,,,,,,,,,,,,,,സോറി ,,,,,,,,,,,,,,,,,,,,,,
അങ്ങനെ സോറി നിനക്കു ഞാൻ തരുന്നില്ലെടാ ,,,,,,,,,,,,,,,,,
ആദി ആ പാട്ടിന്‍റെ ഒച്ച അങ്ങ് കൂട്ടി. അടി ഭയങ്കരമായ മുഴക്കത്തോടെ ബാസ്സ് താളം ,
എല്ലാവരും നന്നായി പേടിച്ചു ഇരിക്കുക ആണ് ,
അവൻ കാർ അങ്ങ് സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടേക്ക് എടുത്തു , അയാളുടെ മുടിയിൽ നിന്ന് പിടി വിടാതെ ,
കാർ പോകുന്നതിനു അനുസരിച്ചു അയാൾ വേഗത്തിൽ ഓടാൻ തുടങ്ങി ,,,,,,,,,
അങ്ങനെ കുറചു ദൂരം മുന്നോട്ടു പോയി.
ഇന്ദു നിന്നെ ഏതു കൈ കൊണ്ട് ആണ് ഇവ൯ പിടിച്ചത് ,,,
വലത്തേ കൈ കൊണ്ട് ,,,അവൾ ഓർത്തു പറഞ്ഞു
അപ്പൊ പാറൂനെ പിടിച്ചത് ഇടത്തെ കൈകൊണ്ട് അവൻ മനസിൽ ഓർത്തു.
അവൻ വണ്ടി നിർത്തി ,,,
അപ്പു അയാളെ വിട്ടേക് വൈഷ്ണവിയും  ഇന്ദുവും  പറഞ്ഞു ,
പാറു ഇതൊക്കെ കണ്ടു എന്താണ് എന്ന് പോലും അറിയാതെ ഭയന്ന് അത്ഭുതപ്പെട്ടു ഇരിക്കുക ആണ്.
അപ്പു അവന്റെ ഇടത്തെ കൈ പിടിച്ചു ഉള്ളിലേക്ക് വലിച്ചു നീളത്തിൽ പിടിച്ചു .
ഡാ ……………ഞാൻ നിന്റെ കൈ ഒടിക്കാൻ പോകാണ് , നിനക്കു എന്തേലും സംഭ്രമമോ ബുദ്ധിമുട്ടോ ഒന്നുമില്ലല്ലോ ല്ലേ ,,,,,,,,,,,,,,,,,,,
ആയോ ,,,വേണ്ട,,,,,,,,,,,,,,,,,,,,സോറി ഭായ് ,,,,,,,,,,,,,,,,,,,,,,ഇനി ഞാൻ ഇങ്ങനെ ആവർത്തിക്കില്ല അയാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ഹ ഹ ഹ ……..അത് ഇനി പറഞ്ഞിട്ടു കാര്യമില്ല , അത് നീ ഈ കണ്ണംതിരിവ് കാട്ടുന്നതിനു മുന്നേ ഓർക്കണമായിരുന്നു.
അപ്പു വണ്ടി ന്യുട്രലിൽ ഇട്ടു ആക്സിലെറ്റർ കൂട്ടി വണ്ടിയെ ഒന്ന് ഇരപ്പിച്ചു ………..അയാളുടെ കൈപ്പത്തി ഇടത്തെ കൈ കൊണ്ട് തിരിച്ചു , കൈ മുട്ട് നോക്ക് അവന്റെ വലത്തേ കൈ കൊണ്ടു ആഞ്ഞു ഒരു പ്രഹരം കൊടുത്തു ………..
ക്രാക്…………….എന്ന ശബ്ദത്തോടെ ,,,,,,,,,,,,,ആ കൈ ഒടിഞ്ഞു കൈ മുട്ട്നു കീഴേക്ക് തളർന്നു  ആടാൻ തുടങ്ങി
അയാൾ ഉറക്കെ അലറി കരഞ്ഞു ,,,,,,,,,,,,,,,,,
അത് കണ്ടു കാറിലെ എല്ലാവരും ഭയന്ന് വിറച്ചു ,,,,,,,,,,,,,,,,,,,,
ഹ ഹ അഹ് ………………..അവൻ ഒന്ന് ചിരിച്ചു
നിങ്ങള് കണ്ടോ …ദേ ഈ ഒടിഞ്ഞ കൈ കണ്ടോ ,,,,എന്ന് പറഞ്ഞു ആ തൂങ്ങി ആടുന്ന കൈ അവന്‍ പിടിച്ചു മോളിലെക്കും താഴേക്കും വീശാന്‍ തുടങ്ങി ,,അതോടെ പുറത്തു നിന്ന ആ  മുടിയന്‍ അലറി കരയാനും
മതി അപ്പു, അയാളെ ഒന്നും ചെയ്യല്ലേ അപ്പു , ഇന്ദു ആകെ ഭയന്നു പറഞ്ഞു , കൃഷ്ണ വേണിയും പ്രിയയും വൈഷ്ണവിയും ഒക്കെ അപേക്ഷിച്ചു അയാളെ വെറുതെ വിടാൻ ആയി ,,,,
പാറു ആകെ വിരണ്ടു ഇരിക്കുക ആണ് ,,, ഒന്നും മിണ്ടാൻ ആകാതെ
ശരി ,,,,,,,,,,,,,,,,,,,,,ഞാൻ ഇവനെ ഒന്ന്  ഉപദേശിച്ചു വരാം……………..മക്കള് ഇവിടെ ഇരിക്ക് ….ട്ടോ ……………
അവൻ അയാളുടെ കൈ പുറത്താക്കി വാതിൽ തുറന്നു ,പുറത്തേക്ക് ഇറങ്ങി.
ഡാ ………..ചെറുക്കാ ……………ആ പൊതി ഇങ്ങു താ ,,,,,,,,,,,,,,അപ്പു ഹരിയോട് പറഞ്ഞു
ഹരി ആ പൊതി പാറുവിന്റെ കയ്യിൽ കൊടുത്തു ,
അവൾ പേടിച്ചു ഇന്ന ,,,,,,,,,,,,,,,,,എന്നുപറഞ്ഞു അപ്പുവിന് നേരെ നീട്ടി
അവൻ അത് വാങ്ങി അയാളെയും കൊണ്ട് കുറച്ചു പിന്നിലേക്ക് പോയി .
വിജനമായ റോഡ് ആണ് ആരും തന്നെ ഇല്ല ,,
ഭായി എന്നെ ഒന്നും ചെയ്യരുത്  …………..
പൊല*********  മോനെ …നീ തൊട്ടതിൽ ഒന്ന് എന്റെ കുട്ടിയാ ……………നീ പേടിപ്പിച്ചതും അവളെ ആണ് ……………….ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു , അവൾക് നേരെ എന്ത് വന്നാൽ ഞാൻ അത് തീർക്കും എന്ന് …………….അപ്പു ആ പൊതി തുറന്നു ,,,,,,,,,,,,,,,
<<<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>
കാറിൽ അപ്പോൾ ആണ് വൈഷ്ണവിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്
അഭിനവ് പാർത്ഥസാരഥിയുടെ .
അവൾ ആ മെസ്സേജ് തുറന്നു ഉറക്കെ വായിച്ചു..
Hai vaishnavi ,,,,,,,,,,,,just now i saw your message , aadhishankaran is one of my good friend, we were together in IIM –B,  please convey my regards to him , and
Its my sincere request , please stay away from him, he is like a dangerous RDX, which explode most violently and heinously, beyond your imagination
(ഹായ് വൈഷ്ണവി , ഇപ്പോൾ ആണ് മെസ്സേജ് കണ്ടത് , ആദി എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ്, ഞങ്ങൾ ക്‌ളാസ് മേറ്റ്സ് ആയിരുന്നു ഐ ഐ എം (ബി ) ഇൽ . എന്റെ അന്വേഷണങ്ങൾ പറയണം.പിന്നെ ഒരു അപേക്ഷ ആണ്, അവനിൽ നിന്നും പരമാവധി അകന്നു നിൽക്കുക, കാരണ൦ അവൻ ഒരു അപകടകരമായ  ആർ ഡി എക്സ് പോലെ ആണ്, അത് പൊട്ടി തെറിക്കുനത് ഏറ്റവും ഹിംസാത്മകമായും നിഷ്ടൂരവും ആയ രീതിയിൽ ആണ്, നിങ്ങള്‍ സങ്കല്പ്പിക്കുനതിനും അപ്പുറം )
അത് കേട്ടതോടെ എല്ലാവരും ഞെട്ടി വിറച്ചു.
ആ…………………………………………………….എന്നൊരു ഭീകരമായ അലർച്ച അവർ കേട്ടു
അവർ എല്ലാരും ഡോർ തുറന്നു ചാടി ഇറങ്ങി നോക്കിയ കാഴ്ച കണ്ടു ഭയന്നു വിറച്ചു
ആ മുടി ഉള്ള ആളുടെ തലമുടി ആളി കത്തുന്നു , അയാളെ ഓടാൻ പോലും അനുവദിക്കാതെ അപ്പു കടന്നു പിടിച്ചിരിക്കുന്നു , ആ തീയുടെ വെളിച്ചത്തിൽ അപ്പുവിന്റെ  മുഖത്തെ ചിരി കാണുന്നു.
കുറച്ചു സമയ൦ കൊണ്ട് അപ്പു അയാളുടെ ടീഷർട് പൊക്കി തല പൊതിഞ്ഞു തീ കിടത്തി ഒറ്റ ചവിട്ടിനു റോഡിനു സൈഡിലുള്ള കാനയിലേക്ക് ഇട്ടു ,
കൈ ഒക്കെ ഒന്ന് സ്‌ട്രെച് ചെയ്തു കാറിനു സമീപത്തേക്ക് നടന്നു,
അവനെ കണ്ടു ഭയന്ന് അവർ വേഗം കാറിൽ കയറി ഇരുന്നു എല്ലാവരും പേടിച്ചു വിറക്കുക ആണ്, അവര്‍ കയ്യിലിരുന്ന കുപ്പിയിലെ വെള്ളം മൊത്തം കുടിച്ചു തീര്‍ത്തു.
അപ്പോളേക്കും അവൻ വന്നു കാർ തുറന്നു സിറ്റി ഇരുന്നു , പുറകിലെക്കു തിരിഞ്ഞു ഒന്ന് ചിരിച്ചു
പോകാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആർക്കും മിണ്ടാട്ടം ഇല്ല . എല്ലാവരും ഭയന്നു വിറക്കുക ആണ്,
അവൻ തിരിഞ്ഞിരുന്നു വണ്ടി എടുത്തു അതിവേഗത്തിൽ മുന്നോട്ടുപോയി
പേടിച്ചു കൊണ്ട് ഇന്ദു ചോദിച്ചു ,,,അപ്പു അയാള് മരിച്ചു കാണുമോ?
എഇ …………..അത് ആ മുടി മാത്രമല്ലേ ഞാന്‍ കത്തിച്ചത് , ഒരു ഡിയോഡറന്റ് സ്പ്രേയും ഒരു സിഗരറ്റ് ലൈറ്ററും വാങ്ങിയിരുന്നു , അത് വെച്ചാണ്‌ കാര്യം തീര്‍ത്തത്.
അപ്പു എന്തിനാ ഇത്രേം വയലൻസ് …………..? ഇന്ദു വീണ്ടും ചോദിച്ചു
ഹി ഹി ഹി ഹി ……………..അവനു ചിരി മാത്ര൦ ആയിരുന്നു
ചിലപ്പൊഴൊക്കെ ഞാൻ ഇങ്ങനെ ആണ്……മോളെ…………………………
എല്ലാവര്ക്കും വൈഷ്ണവിയുടെ സര്‍ പറഞ്ഞ മെസ്സേജ് ആണ് ഓര്‍മ്മ വന്നത് ആദിശങ്കരന്‍ ഒരു അപകടകാരി ആയ ആര്‍ ഡി എക്സ് പോലെ ആണ് എന്ന്, സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം അപകടകാരി ആയ ഒരു സ്ഫോടകവസ്തു…
ഇതാണോ അമ്മ പറഞ്ഞ ആദിശങ്കരൻ         
ഇതാണോ ലക്ഷ്മി അമ്മയുടെ മകന്‍ ആദിശങ്കര൯
,,,,,,,,,,,,,,,ഇത് ആയിരുന്നു പാറുവിന്റെ മനസു നിറയെ. ഒപ്പം ഭയവും…………………
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.