ഞങ്ങളുടെ അടിമ ആണ്, നിങ്ങക്ക് ചീത്ത പറയണോ, തല്ലണോ, കൊല്ലണോ ,,,ഒന്നും നോക്കണ്ട ധൈര്യമായി ചെയ്തോ ഞാൻ അല്ലെ പറയുന്നത്.
ഇതാണോ അപ്പു പറഞ്ഞ ഹിസ്റ്ററി ,,,അറിയാതെ ഇന്ദു അവനോടു ചോദിച്ചു
അപ്പു വെറുതെ ഒന്ന് നോക്കി ചിരിച്ചു.
പപ്പാ പറയും അടുക്കിപ്പിക്കാൻ കൊള്ളില്ലന്നു, കൾച്ചർലെസ്സ് ആളുകൾ ആ, ഏതോ അനാഥാലയത്തിൽ ആണ് ഇവന്റെ അച്ഛനും അമ്മയും ഒക്കെ ജനിച്ചതും വളർന്നതുമൊക്കെ, അച്ഛൻ പീടികിട്ടാപുള്ളി, അമ്മ മരിച്ചു പോയി.
അപ്പുവിന്ന് ഷോക് ആയതു ലക്ഷ്മി അമ്മ എന്ന് സ്നേഹത്തോടെ പറഞ്ഞിരുന്നവൾ അത് പോലും മറന്നു പോയോ എന്ന് മാത്രമായിരുന്നു. ശരി ആണ് പാറു മാറി പോയി ഇപ്പൊ അമ്മയെ സ്വപ്നത്തിൽ കാണുന്നൊക്കെ ആണ് പറയുന്നത്, ഡെയിലി വരുമത്രെ ഇവൻറ് സ്വപ്നത്തിൽ ഒരു വക ടിപ്പിക്കൽ അമ്മയും ടിപ്പിക്കൽ മകനും..
ആദ്യം ഇവനു വീട്ടിൽ നിന്നായിരുന്നു ഫുഡ് ഒക്കെ കൊടുത്തിരുന്നത്, ഇപ്പോ അതൊക്കെ നിർത്തിച്ചു,
എന്റെ അമ്മക്ക് എന്താണെന്നു അറിഞ്ഞൂടാ ,ഇവനെ അങ്ങോട്ട് ദത്തെടുത്തേക്കുവാ ,, എത്ര പറഞ്ഞാലും മനസ്സിൽ ആകില്ല…
അങ്ങനെ ഉള്ളിൽ തോന്നുന്നതൊക്കെ അവൾ വിളിച്ചു പറഞ്ഞു , അപ്പുവിനെ ആക്ഷേപിക്കാൻ കിട്ടിയ ആ അവസരം അവൾ ശരിക്കും വിനിയോഗിച്ചു.
അപ്പു ഒന്നും മിണ്ടാതെ തന്നെ വാഹനം മുന്നോട്ടേക് കൊണ്ടുപോയി, മറ്റുള്ളവർക്കു ഒരു തമാശ ആയിരുന്നെങ്കിലും ഇന്ദുവിന് അതൊരു വിഷമ൦ മാത്രം ആയിരുന്നു, അവൾ മറ്റുള്ളവരുമായി ചിരിക്കാൻ ഒന്നും നിൽക്കാതെ ഇടതു വശത്തേക്ക് നോക്കി കാഴ്ചകൾ മാത്രം കണ്ടിരുന്നു.
അപ്പോളും അപ്പു ചിന്തിക്കുക ആയിരുന്നു, ഇത് പാറു തന്നെ ആണോ സംസാരിക്കുന്നതു എന്ന് ,,കാരണം വേറെ ആരോ സംസാരിക്കുന്ന പോലെ ആ കുട്ടിയുടെ നിഷ്കളങ്കത ഒക്കെ ഇല്ലാതെ ആയിരിക്കുന്നു. ആ കൊഞ്ചലും ചിനുങ്ങലും ഒന്നും ഇല്ല അവള്‍ക്ക് ഇപ്പോള്‍…
<<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>>>
ഒരു മൂന്നുമണിയോടെ അവർ നീലാദ്രി കുന്നുകളിൽ എത്തി, അവിടത്തെ നീലനിറമാർന്ന പ്രകൃതി ഭംഗി ഒക്കെ അവർ ഫോട്ടോ എടുത്തു, കുറെ നേരം അവിടെ ഒകെ ചുറ്റി തിരിഞ്ഞു, പിന്നെ അവിടെ നിന്ന് ഐസ്ക്രീം ഒക്കെ കഴിച്ചു, ഇപ്പോൾ മഴ ഒകെ മാറിയിട്ടുണ്ട്, രണ്ടു മൂന്ന് ദിവസമായി അവിടെ നല്ല മഴ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
അവിടെ കഴിഞ്ഞു കുറച്ചു ദൂരം വണ്ടി മുന്നോട്ടു പോയി വൈഖരിയുടെ പാറക്കെട്ടുകളും വലിയ വെള്ളചാട്ടവും ഒക്കെ ഉള്ള ഭാഗത്തേക്ക് അവർ എത്തി, അന്ന് സന്ദർശകർ ഒക്കെ വളരെ വളരെ കുറവാണ്. ഒരു പക്ഷെ മഴ ആയതു കൊണ്ട് ആയിരിക്കണം, മാത്രവുമല്ല ചിലയിടങ്ങളിൽ ഹർതാലും കർഫ്യു ഒക്കെ ഉണ്ടായിരുന്നു അതും കാരണമായിരിക്കാം.
പാറ കെട്ടുകൾക്കു മുൻപ് ആയി വലിയ ഉദ്യാനം ഒക്കെ ഉണ്ട്, അവർ കുറെ നേരം അവിടെ ഒക്കെ ചിലവഴിച്ചു കുറെ ഫോട്ടോസ് ഒകെ എടുത്തു, ഇന്ദു അപ്പുവിന്റെ അടുത്ത് നിന്ന് എങ്കിലും അവൻ അവളെ ഓടിച്ചു, സഹോദരിമാരുടെ ഒപ്പം പോയി ചിലവഴിക്കാൻ ആയി പറഞ്ഞു.
കുറെ നേരം അവിടെ ചിലവഴിച്ചു പിന്നെ അവർ വെള്ളചാട്ടം കാണാൻ ആയി പുറപ്പെട്ടു , വലിയ പാറക്കെട്ടുകൾ അവിടെ ഒരുപാട് അല്ലെങ്കിൽ പോലും സാമാന്യ൦ നന്നായി വേഗതയിൽ ഒഴുകുന്നു, വെള്ളച്ചാട്ടത്തിനു സമീപം നല്ല വലിയ മഴവില്ലൊക്കെ രൂപപെട്ട് ഇരിക്കുന്നു.
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>
വെള്ളചാട്ടത്തിനു രണ്ടു സൈടു ഉണ്ട്, മുകളിൽ നിന്ന് ഒരു പകുതി വരെ ഭാഗം സേഫ് സോൺ ആണ്, അതിനു താഴേക്ക് പോകുമ്പോ അതല്പം അപകട മേഖല ആണ്, ആരും ഇന്ന് അങ്ങോട്ട് പോകുന്നില്ല, അവർ എല്ലാവരും കുറേ നേരം ഇരുന്നു ഫോട്ടോ ഒകെ എടുത്തു,
അപ്പു നോക്കിയപ്പോ പാറക്കെട്ടുകളിൽ ഒക്കെ വഴുക്കൽ ഉണ്ട്, വീഴാൻ ഉള്ള സാധ്യത കൂടുതൽ ആണ്, അപ്പു എല്ലാവരോടും പറഞ്ഞു, അധികം ഒന്ന് മുന്നോട്ടു പോകണ്ട എന്ന്. കൃഷ്ണവേണി താഴേക്ക് പോയാലോ എന്ന് പാറുവിനോട് ചോദിച്ചു, പാറുവിനു ഒരുപാട് താല്പര്യം വന്നു, അപകടം ഉള്ളിടത്തേക്ക് അവൾ അറിയാതെ തന്നെ പോകാൻ അവളിൽ ആഗ്രഹം ജനിക്കുമല്ലോ.
പാറു മുൻപിട്ടു ഇറങ്ങി.
പുറകിൽ ബാക്കി ഉള്ളവരും.
അതുകൂടി കണ്ടപ്പോ അപ്പുവിന് ഭയമായി.
അവൻ താഴേക്ക് ഓടി ചെന്ന് പാറുവിനു മുന്നിലായി നിന്ന്, കൈ കൊണ്ട് തടഞ്ഞു,
ശ്രിയ മോളെ അങ്ങോട്ട് പോകല്ലേ, നോക്കിക്കേ ആരും ഇല്ല, ഗാർഡുകൾ പോലും ഇല്ല അവിടെ അപകട മേഖല ആണ്
നീ അങ്ങോട്ട് മാറിക്കെ ,,,,,,,,,,,,,,അവൾ ദേഷ്യപ്പെട്ടു.
ഇല്ല…ഞാൻ സമ്മതിക്കില്ല, അവൻ കൈകൾ കൂപ്പി, എല്ലാരോടും ആയി പറഞ്ഞു, കുത്തി ഒഴുകുന്ന വെള്ളമാണ്, താഴെ ഏറ്റവും ഭയംകരമായ വെള്ള ചാട്ടവും അതിൽ വീണുപോയവർ ആരും തിരിച്ചു വന്നിട്ടില്ല അവരുടെ ശവം പോലും കിട്ടിയിട്ടില്ല അങ്ങനെ ഉള്ള വെള്ളചട്ടം ആണ് ആണ് ഇത്, കാൽ വഴുക്കുന്ന അവസ്ഥ ആണ്, അപകടമാണ്,,, ആരും പോകരുത്.
നിന്നോട് മാറാൻ അല്ലെ പറഞ്ഞത് …………..പാറു ഒരുപാട് ദേഷ്യപ്പെട്ടു.
ഞങ്ങൾക്കറിയാം ഞങ്ങളെ നോക്കാൻ
അത് കേട്ട് ഇന്ദുവും പറഞ്ഞു, പൊന്നു അപകടം ആണെകിൽ വേണ്ട പൊന്നു, നമുക് പരിചയമില്ലാത്ത സ്ഥലമെല്ലെ വല്ലതും വന്നു പോയാലോ ,,വേണ്ട പൊന്നു അങ്ങോട്ട് പോകണ്ട
ഇന്ദു നീ മിണ്ടാതിരുന്നേ ,, ഈ പേടിതോണ്ടാൻ പറയുന്നത് കേട്ട് നമ്മൾ അനുസരിക്കണോ
അങ്ങോട്ട് മാറടാ എന്ന് ദേഷ്യത്തിൽ പറഞ്ഞു പാറു അവനെ ഇടത്തേക്ക് തള്ളി കൊണ്ട് മുന്നോട്ടു നീങ്ങാൻ ആയി പോയപ്പളേക്കും അപ്പു പാറുവിന്റെ കയ്യിൽ മുറുകെ പിടിച്ചു തടഞ്ഞു …
പോകല്ലേ ശ്രിയ മോളെ ………….
അത് കൂടെ ആയപ്പോ ശ്രിയയുടെ മുഖം ദേഷ്യം കൊണ്ട് അങ്ങ് ക്രുദ്ധ ആയി ,,
“കയ്യിൽ കയറി പിടിക്കുന്നോ നായെ “ എന്ന് പറഞ്ഞത് മാത്രമേ അവൻ കേട്ടുള്ളൂ
അതി ശക്തിയിൽ പാറു അവന്റെ കവിളത്തു ആഞ്ഞടിച്ചു.
അപ്പു ഒന്നും മനസിലാകാത്ത പോലെ ആയി പോയി ,
അവൻ കൈ കൊണ്ട് മുഖത്ത് പൊത്തിപിടിച്ചു, ആ അടിയിൽ അവളുടെ കുപ്പി വളകൾ ഉടഞ്ഞു. അവൻ അറിയാതെ അവളുടെ കൈകൾ വിട്ടു
അതുകണ്ടു എല്ലാവരും ഞെട്ടിപ്പോയി
ഇന്ദു ആകെ ഭയന്നു പോയി
പാറുവിന്റെ ആ സമയത്തു കോപം ആണ് ഒരു സംഹാര രുദ്രയെ പോലെ ,
മാറടാ …………..
നിന്നെ ഇവിടെ ആരുടേയും ലോക്കൽ ഗാർഡിയൻ ഒന്നും ആക്കിയിട്ടില്ല, വലിയ നല്ല പിള്ള ഒന്നും നീ ചമയണ്ട . ഇവിടെ നിന്നോളണം , ഞങ്ങൾ പോയി ഇങ്ങോട്ടു വരും, അത് ഞങ്ങൾക്കറിയാം.
വാ എല്ലാരും ,,,എന്ന് പറഞ്ഞു എല്ലാവരെയും കൂട്ടി അവൾ താഴേക്ക് ഇറങ്ങി,
അപ്പുനു എന്താണ് ചെയ്യേണ്ടത് എന്ന തിരിച്ചറിയാൻ കഴിയാതെ പോയി, പാറു തന്നെ തല്ലും എന്നൊന്നുമൊരിക്കലും വിചാരിച്ചിരുന്നില്ല.
ഇന്ദു അവന്റെ സമീപം നിന്ന് ,
സോറി അപ്പു അവൾക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു .
അപ്പു ഒന്നു ചിരിക്കുക മാത്ര൦ ചെയ്തു, പക്ഷെ അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു. അത് ഇന്ദു കണ്ടു
ഒരുപാട് മൃത്യുയോഗമൊക്കെ ഉണ്ട് എന്ന് പറയുന്ന കുട്ടി ആണ്, വാശി ആണ്, അപകടം കണ്ട അങ്ങോട്ടേക്കെ പോകൂ, ഞാൻ ഇനി അങ്ങോട്ടു ചെന്നാൽ അത് മതി ഇനിയും ദേഷ്യപെടാൻ ഇന്ദു ഒന്ന് പോയി ഒന്ന് നോക്കൂ, അപ്പു അവളോട് അപേക്ഷിച്ചു.
അത് കേട്ട് ഇന്ദു താഴേക്കു ഇറങ്ങി.
ആരും വെള്ളത്തിലേക്ക് ഒന്നും ഇറങ്ങിയിട്ടില്ല എല്ലാരും ഒരു കരയിൽ തന്നെ ഇരിക്കുക ആണ് , അത് കണ്ടപ്പോൾ ഇന്ദുവിന് സമാധാനം ആയി, അവളും വന്നു അവിടെ ഇരുന്നു.
അപ്പുവിനെ തല്ലിയതിൽ പ്രിയ മാത്രം എതിര് പറഞ്ഞു, അങ്ങനെ ഒരുക്കലും ചെയ്യരുതായിരുന്നു എന്ന് പറഞ്ഞു, ദേവർമഠത്തെ കുട്ടികൾക്ക് ശൗര്യം കൂടും എന്ന് മാത്രമേ കൃഷ്ണവേണി പറഞ്ഞുള്ളു, എത്ര ഒക്കെ ആയാലും ഡ്രൈവർ അങ്ങനെ ഓവർ ഫ്രീഡം എടുക്കാമോ എന്നാണ് വൈഷ്ണവി ചോദിച്ചത്.
അവർ അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു, ഇന്ദു കുറെ കഴിഞ്ഞു അവിടെ നിന്നും എഴുനേറ്റു വീണ്ടും അപ്പു വിന്റെ അടുത്തേക്ക് ചെന്ന് അവിടെ അവനു സമീപം ആയി ഇരുന്നു.
അവനോടു പറഞ്ഞു ആരും കുസൃതി ഒന്നും കാണിക്കുന്നില്ല, എല്ലാരും അവിടെ അടങ്ങി ഒതുങ്ങി ഇരിക്കുക ആണ് എന്ന്..
അത് കേട്ട് അപ്പു ചിരിച്ചു.
എന്നാലും ഇത്രേം ഒക്കെ പ്രശ്നങ്ങൾ ഉള്ള ആൾ ആണോ അപ്പു , ഇന്ദു ചോദിച്ചു.
ഓ അതൊക്കെ വിട്ടു കളയൂ ഇന്ദു കൊച്ചെ ,,
നമ്മുടെ തലയിലെ വര ശരി അല്ലെങ്കിൽ എന്ത് പറയാൻ ആണ്,
ഇന്ദുവിന്റെ അച്ഛൻ എന്താ ചെയ്യുന്നത് ?
അത് കേട്ടപ്പോ ഇന്ദുവിന്റെ മുഖം ഒന്ന് വാടി
എന്റെ അച്ഛൻ മരിച്ചു.
ഓ സോറി ,,,,അറിയില്ലായിരുന്നു
അപ്പു പിന്നെ കൂടുതൽ ചോദിക്കാൻ നിന്നില്ല
അപ്പു തന്റെ ഷൂസ് ഒക്കെ ഊരി സൈഡിൽ വെച്ചു, കാലിനൊക്കെ കാറ്റ് കൊള്ളിച്ചു.
ചെറുതായി മഴക്കോള് ഒകെ ഉണ്ട്.
ഒരു അഞ്ചു മിനിറ്റു കഴിഞ്ഞില്ല ഹരിനന്ദ൯ ഓടി കിതച്ചു വരിക ആണ് ,
അവൻ അപ്പുവിന്റെ സമീപത്തേക്ക് വന്നു
അങ്കിളേ ,,, പൊന്നു ചേച്ചി വെള്ളത്തിൽ വീണു …ഭയന്ന് കൊണ്ട് അവൻ പറഞ്ഞു.
ഞെട്ടി വിറച്ചു പോയി രണ്ടുപേരും അപ്പു ചാടി എഴുന്നേറ്റു
പാറു ………………..
എന്നലറി വിളിച്ചു കൊണ്ട് മുന്നോട്ടു കുതിച്ചു , വഴുക്കലുള്ള പാറകെട്ടിൽ ഓടിയപ്പോൾ അവന്റെ കാലു സ്ലിപ്പ് ആയി തെന്നി മുന്നിലേക്ക് വീണു കൊണ്ടിരിക്കുന്നു കാലും തലയും ഒക്കെ പാറക്കെട്ടിൽ ഇടിച്ചു മുന്നോട്ടു നിരങ്ങി അവൻ കുതിച്ചു വീണു തെന്നി പോയി കൊണ്ടിരുന്നു
അത് കണ്ട ഇന്ദു , അപ്പു ,……………..എന്ന് അലറി വിളിച്ചു.
അവനുനേരെ കുതിച്ചു.
അപ്പു ഒരുകണക്കിന് പിടഞ്ഞു എഴുന്നേറ്റു ,കാല്‍ പാദം നന്നായി മുറിഞ്ഞു ചോര പൊടിയുന്നുണ്ടു കല്ലിൽ ഇടിച്ചു
അവ൯ ഓടി അവരുടെ അടുത്തേക്ക് ചെന്ന് കുട്ടികൾ വിറച്ചു നില്കുന്നു
എവിടെ ,,,എവിടെയാ ശ്രിയ മോള് വീണത് ?
അവർ ചൂണ്ടി കാട്ടി.
അവൻ നേരെ ആ വെള്ളത്തിലേക്ക് ചാടി, മുങ്ങാം കുഴി ഇട്ടു വെള്ളത്തിൽ ആകെ പരതി, ഇടയ്ക്കു ശ്വാസം എടുക്കാൻ ആയി മുകളിലേക്ക് ഉയരുന്നു, ശ്രിയ മോളെ ,,,,,,,,,,,,എന്ന് വിളിച്ചു അലറി ,,,,,,,വീണ്ടും വെള്ളത്തിലേക്ക് ,,,,,,,,,,,,,,,,,,,ആകെ അവൻ പരതി …അടിയിൽ നല്ല ഒഴുക്കുണ്ട് ,, ഒരുപക്ഷേ നില തെറ്റി അവൾ വെള്ളചാട്ടത്തിലേക് വീണു പോയി കാണുമോ അവൻ ഭയന്നു. അവ൯ അലറി കരയുവാൻ തുടങ്ങി ശ്രിയ മോളെ …………………..എന്ന് വിളിച്ചു .
അപ്പോളേക്കും ഇന്ദു കൂടെ വന്നു …പൊന്നു എന്ന് നിലവിളിച്ചു, എല്ലാരും നിലവിളിക്കുക ആണ് ..
ഇന്ദു ,,,,,,,,,,,,,,,,,,,അവിടെ പോലീസ് ഇൽ അറിയിക്ക് …ഞാൻ പോകുവാ ,,,,,,,,,,,,,,,താഴേക്ക്………….വരിക ആണെങ്കിൽ ശ്രിയ മോളെയും കൊണ്ട് ………………
അവൻ കുത്തി ഒലിക്കുന്ന ആ പുഴയിൽ നിന്ന് ഒഴുക്കിനൊപ്പം ആഞ്ഞു നീന്തി വീണുപോയാൽ ശവം പോലും കിട്ടാത്ത ആ വെള്ളചാട്ടത്തിലേക്ക്…
കുത്തി ഒലിക്കുന്ന ആ വെള്ളച്ചത്തിലേക്ക് വെറും മൂന്നോ നാലോ മീറ്റർ അകലം മാത്രം
വെള്ളത്തിന്റെ മര്‍ദം അവനെ നന്നായി തള്ളുന്നുണ്ട് ,
ലക്ഷ്മി അമ്മെ ,,,,,,,,,,,,,,,,ന്റെ പാറു……… അപ്പു കരഞ്ഞു.
അപ്പു ,,,,,,,,,,,,,,,,,,,,
എന്ന് വിളിച്ചു ഇന്ദു അലറി, അവനതു കേട്ട് ഒരു കല്ലില്‍ എങ്ങനെ ഒകെയോ പിടിച്ചു തിരിഞ്ഞു നോക്കി.
നോക്കിയപ്പോൾ അവിടെ എല്ലാവരും കൂടെ പൊട്ടിച്ചിരിക്കുന്നു കൂടെ പാറുവും ഉണ്ട് . അവൾക്കു൦ ചിരി മാത്രം.
അതോടെ അവനു ഉള്ളില്‍ ആശ്വാസം ആയി, പാറുന് ഒന്നും പറ്റിയിട്ടില്ല, പക്ഷെ ഇത് തന്റെ മരണം ആണ്, വെള്ളം ശക്തി ആയി അവനെ തള്ളുന്നു.
അവൻ ആണെങ്കിൽ വെള്ളത്തിന്റെ ഒഴുക്കിൽ നില തെറ്റുന്ന പോലെ ഒരു കണക്കിന് ആ പാറകെട്ടിൽ മുറുകെ പിടിച്ചു. ഒരേ സമയം ജീവിതവും മരണവും അവൻ കണ്ടു, എങ്ങനെയോ ആ പാറക്കെട്ടിൽ അള്ളിപിടിച്ചു പിടിച്ചു എങ്ങനെ ഒക്കെയോ കരപറ്റി.
ഒടുവിൽ അവൻ കുറെ നേരം ഇരുന്നു ശ്വാസമെടുത്തു, ഉള്ളിൽ വെള്ളം ഒക്കെ പോയതിനാൽ കുറച്ചക്കെ ശർദ്ധിച്ചു. അപ്പോളേക്കും ഇന്ദു അങ്ങോട്ട് ചെന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
അവൻ നന്നായി ശ്വാസം എടുത്തു, അപ്പോളേക്കും പാറുവും മറ്റുള്ളവരും അങ്ങോട്ടേക്ക് ചെന്ന്,
ഹരിനന്ദൻ പറഞ്ഞു, ഞങ്ങൾ അങ്കിളിനെ പ്രാങ്ക് ചെയ്തതല്ലേ … ചേച്ചി അങ്കിളിനെ തല്ലിയപ്പോ ചേച്ചിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാകും എന്ന് കരുതി, അപ്പൊ ആണ് വെറുതെ ഇങ്ങനെ ഒരു ഗെയിം പ്ലാൻ ചെയ്തത്,
എന്നു പറഞ്ഞു.
എല്ലാരും ചിരി ആണ്, പാറു ആണെങ്കിൽ അതിലേറെ ചിരി, അപ്പുവിനെ പൊട്ടൻ ആക്കിയതിൽ അവൾക് ഏറെ സന്തോഷം ഉണ്ട്.
ഇന്ദു അവനെ ശാസിച്ചു , എല്ലാരേയും നന്നായി വഴക്കു പറഞ്ഞു.
അപ്പു ശ്വാസം ഒക്കെ എടുത്തു ഒന്ന് ഓക്കേ ആയതിനു ശേഷം നന്നായി ഒന്ന് ചിരിച്ചു, പതുക്കെ അവരുടെ സമീപത്തേക്ക് ചെന്നു ,
എന്നെ പൊട്ടൻ ആക്കിയത് ആണല്ലേ ,,, ഓ ഞാൻ പേടിച്ചു പോയി ശ്രിയ മോൾക്ക് എന്തേലും സംഭവിചോ എന്ന് വിചാരിച്ചു ,
അപ്പു ഒരു പൊട്ടൻ ചിരിച്ചു
അയ്യേ പൊട്ടൻ എന്ന് പറഞ്ഞു പാറു അവനെ നോക്കി കളിയാക്കി ചിരി തുടർന്നു .
അപ്പുവും ചിരിച്ചു
ആ ചിരി ,,,,,,,,,,,,,,പ്ടെ ,,,,,,,,,,,,,,,,,,എന്ന ശബ്ദ൦ ആണ് കേട്ടത്
കാണുമ്പോ പാറുവിന്റെ കാരണം നോക്കി തന്റെ ഉരുക്ക് കൈ കൊണ്ട് ആഞ്ഞു ഒരു അടി ആണ് അപ്പു കൊടുത്തത്തിന്റെ ശബ്ദം ആയിരുന്നു.
ആ അടിയിൽ അവളുടെ കണ്ണിൽ നിന്നും പൊനീച്ച പാറി, ആ അടിയുടെ ആഘാതത്തിൽ അവൾ നിലതെക്കു വീണു , മുഖമൊക്കെ തിണ൪ത് ചുവന്നു , അവൾ ആ ഇരുപ്പു കവിൾ പൊത്തി അവിടെ ഇരുന്നു പോയി. അവൾ എഴുനെൽകാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി പോയി
അതുവരെ ചിരിച്ചവർ ഒക്കെ പെട്ടെന്നു നിശബ്ദരായി എല്ലാരും ഭയന്നു വിറച്ചു.
വാടാ ഇവിടെ ,,,,,,,,,,,,,,അപ്പു ഹരിനന്ദനെ വിളിച്ചു ,,,അവൻ ഭയന്ന് അപ്പുവിന്റെ അടുത്തേക്ക് ചെന്നു ,,
അപ്പു അവന്റെ കാതിൽ ഒരു പിടിത്തം അങ്ങോട്ട് പിടിച്ചു ഞെരിച്ചു അവൻ കാറി തുടങ്ങി
മേലാൽ ………..ഇമ്മാതിരി പന്ന പരിപാടി കാണിച്ചു ആരെയും പറ്റിക്കരുത്. അവന്റെ ചെവി ഞെരിച്ചു പൊന്നാക്കി
കടന്നു പൊടി എല്ലാം ,,,,,,,,,,,,,,അവൻ അലറി എല്ലാരും ഭയന്ന് പാറൂനെയിം എഴുന്നേൽപ്പിച്ചു നേരെ മുകളിലെക്കു ഓടി, പാറു ആ കവിളും പൊത്തി ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി
<<<<<<<<<<<<<<<<<,O>>>>>>>>>>>>>>>>>
എല്ലാരും വണ്ടിയുടെ മുന്നിൽ നിൽക്കുക ആണ് ഭയന്ന്.
പാറുവും ഭയന്നിട്ടുണ്ട്.
ഹരിനന്ദനും കരയുന്നുണ്ട്,
അപ്പോളേക്കും പുറകെ അപ്പു വന്നു.
അവർക്കൊക്കെ എല്ലാം തമാശ ആണ്, ശ്രിയ മോള് കൂടെ ഇവരുടെ കൂടെ കൂടി എന്നോര്ക്കുമ്പോ ആണ്
ഇപ്പൊ ഒന്നും പറ്റിയില്ല, എന്തേലും പറ്റിയിരുന്നെങ്കിലോ
ഇതറിഞ്ഞ ഇന്ന് മാലിനി കൊച്ചമ്മയുടെ അന്ത്യം ആകില്ലേ. എപ്പോൾ എങ്കിലും ഓർത്തിട്ടുണ്ടോ മകൾക് വേണ്ടി ഉരുകുന്ന ആ അമ്മയെ കുറിച്ച്, പ്രഷർ കൂടി വീണേ ഉള്ളു കഴിഞ്ഞ ദിവസ൦ ഇപ്പൊ തമാശ കാണിച്ചത് ആണ് അതറിയാതെ വീട്ടിലേക് വിളിച്ചു എങ്കിലോ , ചെല്ലുമ്പോ അമ്മയെ വിളക്കിനു മുന്നിൽ കിടത്തിയ കാഴ്ച നീ കണ്ടെനെ ,,,,,,,,,,,,,,,,,,പാറു തല താഴ്ത്തി നിൽക്കുക ആണ്.
ആർക്കും മറുപടി ഇല്ല
ആ അമ്മ എന്നെ കൂടെ വിട്ടത്, ഞാൻ സംരക്ഷിക്കും എന്ന ഉറപ്പുള്ളത് കൊണ്ടാണ്, ആ വിശ്വാസം സംരക്ഷിക്കാൻ മരിക്കേണ്ടി വന്നാലും ഞാൻ മരിക്കും അതുകൊണ്ട് തന്നെ ആണ് ഞാൻ ആ വെള്ളചാട്ടത്തിലേക്ക് പോകാൻ പോയതും, വരിക ആണെങ്കിൽ ശ്രിയ മോളേം കൊണ്ട് ഇല്ലേ വരില്ല ..
അത് കേട്ടപ്പോ ഇന്ദുവും പാറുവും തല ഉയർതി അപ്പുവിനെ നോക്കി.
എല്ലാര്ക്കും കളി ആണ്.
അപ്പു പാറുവിനു നേരെ അടുത്തേക്ക് വന്നു, പറയെടി നിനക്കു എന്റെ ശവം ആണോ കാണേണ്ടത്, എന്ന അത് പറയണം, നിന്റെ തന്ത അല്ലാതെ തന്നെ എന്നെ ശവത്തെ പോലെ ആകിയിട്ടുണ്ട്, ഇനി നീ അല്ലെ ബാക്കി ഉള്ളു, അതും നിനക്കു ഞാൻ തരുമായിരുന്നല്ലോ……….അതിനു ഇങ്ങനെ നാടകം കാണിക്കേണ്ട കാര്യം ഉണ്ടോ.
അപ്പുവിന് ആകെ ദേഷ്യത്തിൽ ആണ്.
ആർക്കും ഒന്നും മിണ്ടാൻ ഇല്ല .
മതി കളിയും കുളിയും ഒക്കെ ഒക്കെ വണ്ടി കയറു, തിരിച്ചു പോകാം
അവൻ ഡോർ തുറന്നു,
ഇന്ദു ഞാൻ പോയി ഇതൊന്നു പിഴിഞ്ഞ് ഉടുത്തു വരാം ,
എന്ന് പറഞ്ഞു അപ്പു ഡ്രസിങ് റൂമിലേക്ക് പോയി .
ആർക്കും മിണ്ടാട്ടം ഇല്ല ,
പാറു മുഖം പൊതി തന്നെ ആണ് ഇരിക്കുന്നത് ,
ഇന്ദു ആ കൈകൾ മാറ്റി നോക്കി നന്നായി ചുവന്നു തിണർത്തിട്ടുണ്ട്, നല്ല പുകച്ചിൽ ഉണ്ട് പാറുന്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
അപ്പോളേക്കും അപ്പു ഡ്രസ്സ് ഒക്കെ പിഴിഞ്ഞ് ഉടുത്തു വന്നു.
അവൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു എടുത്തു.
<<<<<<<<<<<<<<<O >>>>>>>>>>>>>>
ഡാ ചെറുക്കാ ,,,,,,,,,,,,
അവൻ ഹരിയെ വിളിച്ചു
എന്താ അങ്കിളേ അവൻ പേടിച്ചു വിളിച്ചു ,
എന്നെ കണ്ട നിനക്കു അങ്കിളിന്റെ പ്രായം തോന്നുണ്ടോ , ഇരുപത്തി ആറ് കഴിഞ്ഞിട്ടേ ഉള്ളു , ചേട്ടാ എന്ന് വിളിക്കട ….
ആ ചേട്ടാ ,,,
ഇനി ഇമ്മാതിരി പന്ന പണിക്ക് ഈ ചേച്ചിമാരുടെ ഒപ്പം നിന്ന………….
അയ്യോ ഇനി നിക്കില്ല ചേട്ടാ ……………..
എന്ന നിനക്കു കൊള്ളാം.
വണ്ടി കുറച്ചു ദൂര൦ മുന്നോട്ടു പോയി .
ഇന്ദു നമുക് ഓരോ ചായ അങ്ങോട്ടു കുടിച്ചാലോ ..
കുടിക്കാം അപ്പു
അപ്പു വണ്ടി ഒരു കൊച്ചു ചായക്കടയുടെ സമീപ൦ നിർത്തി.
പുറത്തേക്ക് ഇറങ്ങടാ ……………..അപ്പു ഹരിയോട് പറഞ്ഞു
ഹരി പേടിച്ചു പുറത്തേക്ക് ഇറങ്ങി നീ ഏഴു ചായ വാങ്ങിച്ചു കൊണ്ട് വാ ,,,,,,,,
എന്ന് പറഞ്ഞതു പഴ്സിൽ നിന്നും കാശു കൊടുത്തു അവൻ പോയി പത്തു മിനിറ്റു കൊണ്ട് ചായ കൊണ്ട് വന്നു എല്ലാവർക്കും കൊടുതു. പാറുവും കൃഷ്ണ വേണിയും ചായ കുടിക്കുന്നില്ല .
ബാക്കി എല്ലാവരും ഭയന്ന് ചായ കുടിക്കുന്നുണ്ട്.
നിങ്ങളോടു ചായ കുടിക്കാൻ ഞാൻ പ്രത്യേകിച്ച് പറയണോ ……..
അത് കേട്ടത്തോടെ ഇരുവരും ചായ കുടിക്കാൻ തുടങ്ങി .
മുന്നിലെ മിറർലൂടെ പാറുവിന്റെ മുഖം അവൻ കണ്ടു, വിഷമം തോന്നി പക്ഷെ അങ്ങനെ വിട്ടാൽ ശരി ആകില്ലലോ എന്ന് അവനും തോന്നി ചായ ഒക്കെ കുടിച്ചു എല്ലാരും ഗ്ലാസ് ഹരിയെ ഏൽപ്പിച്ചു, അവൻ അത് കടയിൽ കൊട്നു കൊടുത്തു, ഉള്ളിൽ കയറി ശേഷ൦ അവർ യാത്ര തുടർന്നു.
ആരും ഒന്നും മിണ്ടുന്നില്ല .
അപ്പോ നമ്മള് നേരത്തെ പറഞ്ഞു നിർത്തിയത് എന്താണ് ,, അപ്പു അടിമ ആണെന്ന് അല്ലെ ..
എന്റെ പേര് അപ്പു എന്നല്ല ,,ഞാൻ ആദിശങ്കരൻ ,,,,,,,,,അപ്പു എന്ന് കൊച്ചമ്മ എന്നെ വിളിക്കുന്നത് ആണ്
ഇതിൽ ആരാ വൈഷ്ണവി ?
ഞ ,,,,ഞാ ,,,,,,ഞാനാ ,,,,,,,,,,,,,,,,,,,വൈഷ്ണവി മറുപടി പറഞ്ഞു.
നീ ആ വിശ്വേശ്വരയിൽ അല്ലെ പഠിക്കുന്നത്
അതെ …
അഭിനവ് പാർത്ഥസാരഥിയെ അറിയുമോ, ഒരു പട്ടര്, അവിടെ ഫാക്കൽറ്റി അല്ലെ
ഉവ്വ് ,… ,,ഞങ്ങളെ പ്രോജക്ട് മാനേജ്‌മന്റ് പഠിപ്പിക്കുന്നത് അഭിനവ് സർ ആണ്
ആ അടുത്ത ദിവസ൦ കോളജിൽ ചെല്ലുമ്പോ അവനെ ഒന്ന് കാണുക, എന്നിട്ടു ആദിശങ്കരനെ അറിയുമോ എന്ന് ചോദിച്ചാൽ മതി ,,, അവൻ പറഞ്ഞു തരും ആദിശങ്കരന്റെ സ്റ്റാൻഡേർഡും കൽച്ചറും ഒക്കെ
കേട്ടോ …………അതിനു ഈ എട്ടും പൊട്ടും തിരിയാത്ത പാർവതി ശേഖരനോട് ചോദിച്ചിട്ടു കാര്യമില്ല
അഭിനവ് സർനെ എങ്ങനെ അറിയാം?
നീ അവനോടു ചോദിച്ചാൽ മതി അവൻ പറഞ്ഞു തരും
പിന്നെ വൈഷ്ണവി ഒന്നും മിണ്ടിയില്ല
പിന്നെ ഇവിടെ ഒരുത്തി വലിയ വായില് ഞാൻ അടിമ ആണ് മാങ്ങാ ആണ് പറഞ്ഞല്ലോ , അങ്ങനെ ആക്കിതു ഇവളുടെ പപ്പ തന്നെ ആണ്…. രാജശേഖരൻ
പാറു ഒന്ന് തല ഉയർത്തി നോക്കി പിന്നെ തല കുമ്പിട്ടു ഇരുന്നു. കണ്ണൊക്കെ തുടച്ചു.
എന്റെ അച്ഛൻ ഒരുപാട് കൊല്ലം അവിടെ ജോലി എടുത്തത് ആണ്, ഒരു രൂപ പോലും മോഷ്ടിച്ചിട്ടില്ല, ഒരു സുപ്രഭാതത്തിൽ എൺപതു ലക്ഷ൦ കൊണ്ട് പോയി എന്ന് പറഞ്ഞാൽ, അത് ഇപ്പോളും പ്രൂവ് ചെയ്തിട്ടൊന്നുമില്ല, ഒരു സംശയ൦ മാത്രം, ആള് മിസ്സിംഗ് ആണ്, അതിപ്പോ കൊന്നോ ആരേലും ഉപദ്രവിച്ചതാണോ എന്നൊന്നും അറിയില്ല ,
കുറെ ആയി എല്ലാരും അങ്ങേരെ ഒരുപാട് പറയുന്നത്, ഇത് വരെ മിണ്ടാതെ ഇരുന്നു, ഇനി അങ്ങോട്ട് മിണ്ടി തുടങ്ങുകയാ
ആരാ എൽ എൽ ബി പടിക്കുന്നത് ? അപ്പു ചോദിച്ചു
ഞ ,,,ഞാനാ ,,,,,,,,,,,,,,പ്രിയ മറുപടി പറഞ്ഞു.
അച്ഛൻ തെറ്റ് ചെയ്താൽ അതിനു മക്കൾക്കോ ഭർത്താവ് തെറ്റ് ചെയ്താൽ ഭാര്യക്കോ . ഉത്തരവാദിത്വം ഉണ്ടോ, ലീഗൽ പോയിന്റ് ഓഫ് വ്യൂ ഇൽ
ഇല്ല ,,,,,,,,,,,,,,,,,,,,,ചേട്ടാ
ആ എന്നിട്ടും ഞങ്ങൾ അതിന്റെ മോറൽ റെസ്പോണ്സിബിലിറ്റി ഏറ്റെടുത്തു ഉണ്ടായ സ്ഥലവും വീടും ഒക്കെ ഇവളുടെ പപ്പക് കൊടുത്ത, കൊടുത്ത അന്ന് ആ സഥലത്തിനു എൺപതു ലക്ഷത്തിനു മേലെ മാര്കറ്റു വില ഉണ്ടായിട്ടു കൂടി വെറും ഇരുപത് ലക്ഷ്മ കണകാക്കി ആണ് അന്ന് അയാള് എഴുതി വാങ്ങിയത്, ഇന്ന് ഇവരുടെ ഷോപ്പിംഗ് കോമ്പ്ലെസ് അവിടെ ഉണ്ട്, ഇന്ന് ആ സ്ഥലത്തിന് മാത്ര൦ മൂന്നാല് കൊടി വരും
എന്നിട്ടും അയാള് വൈരാഗ്യം കൊണ്ട് എന്നെ ഇവരുടെ വീട്ടിൽ പണിക്ക് നിർത്തി അഞ്ചര വർഷത്തോളം മാട് പണി എടുക്കുന്ന പോലെ ഞാൻ പണി എടുത്തിട്ടുണ്ട് രാവും പകലും അതിന്റെ ഒന്ന് ശമ്പളം പോലും തന്നിട്ടില്ല അതും പലിശയിൽ പെടുത്തിയിരിക്കുകയാ.
ഇവളു നേരത്തെ പറഞ്ഞില്ലേ.. കൽച്ചറിനെയും സ്റ്റാൻഡേർഡിനെയും പറ്റി. അതെന്താ അനാഥാശ്രമത്തിൽ ജനിച്ചവർക്കൊക്കെ അതൊന്നും ഇല്ലേ…………..ഇത്രേമൊക്കെ ഞങ്ങൾ ചെയ്തിലെ,
എനിക്ക് ഒരു വിഷമവും ഇല്ലാട്ടോ, എന്റെ അമ്മ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ നമ്മളാൽ ഉണ്ടായി പോയ നഷ്ടം നികത്തണം എന്ന് മാത്രം ആണ് അതിപ്പോളും ഞാൻ ചെയ്യുന്നുണ്ട്.
ആർക്കും മറുപടി ഉണ്ടായിരുന്നില്ല.
രണ്ട് ദിവസ൦ മുന്നേ വരെ ഇവള്‍ക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ആ അമ്മയെ .. നേരത്തെ ഇവള്‍ കളിയാക്കി പറഞ്ഞില്ലേ എന്റെ അമ്മ ടിപ്പിക്കല്‍ അമ്മ, ആ അമ്മയുടെ പേരില്‍ സത്യം ഇട്ടു കൊടുത്തുപോയി ഇവള്‍ക്കും പിന്നെ മാലിനി കൊച്ചമ്മക്കും …ഈ ആദിശങ്കരന്‍ ഉള്ള കാലം വരെയും ഒരു ആപത്തും വരാതെ ഇവളെ നോക്കിക്കൊള്ളാം എന്ന് ,,,,,,,,,,,,,അത് കൊണ്ട് മാത്രാ ഇവളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ടെന്‍ഷന്‍ ആകുന്നതു, അല്ലാതെ എനിക്കെന്താ ,,,,,,,,,,,,ഇവള് വെള്ളത്തില്‍ പോയാ…………
പാറു തല താഴ്ത്തി ഇരിക്കുകയാണ് അപ്പോളും
കാർ മുന്നോട്ടു തന്നെ ഓടികൊണ്ടിരുന്നു.
അതിനിടയിൽ വൈഷ്ണവി വെറുതെ അഭിനവ് പാർത്ഥസാരഥികു ഒരു മെസ്സേജ് വിട്ടു
Sir, today i met one aadhishankaran, he said he was your classmate , how is he , is he a fake ?
(സർ , ഞാൻ ഒരു ആദിശങ്കരനെ കണ്ടു , ആൾ പറഞ്ഞു സർന്റെ ക്‌ളാസ് മേറ്റ് ആണ് എന്ന് , ആളെങ്ങനെ -ഫേക്ക് ആണോ ? )
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
സൂപ്പർ ♥♥♥♥♥?
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
♥️♥️♥️
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….