അപരാജിതൻ 6 [Harshan] 6894

അപ്പോളേക്കും അപ്പു മുന്നോട്ടു പോയി ചെറിയ ഗ്രൗണ്ട് വരെ എത്തി അതിനു അപ്പുറത് ആണലോ അവന്റെ റൂം .
അവരുടെ ചോദ്യം കേട്ട് സീതലക്ഷ്മി എഴുന്നേറ്റു നോക്കി
അതിവിടത്തെ ജോലിക്കാരൻ ആണ് ആയി.
അവർ മാലിനിയെ നോക്കി
അവനെ കണ്ടിട്ട് ഒരു നല്ല ലക്ഷണം തോന്നുന്നില്ലല്ലോ മോളെ
ഇല്ല ആയി,, അവൻ പാവം ആണ്, ഒരു കുഴപ്പവും ഇല്ല, നല്ല സഹായി ആണ്. എന്തിനും ആൾ ഓടി വരും അതിപ്പോ രാത്രി എന്നോ പകലെന്നോ ഇല്ല, അങ്ങനെ പറയുമ്പോളും അപ്പുവിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കാതെ പോയ വിഷമം മാലിനിക്ക് ഉള്ളില്‍ ഉണ്ട്.
ആണോ ,,എന്നാൽ കുഴപ്പമില്ല,
ഏതു കുലം ഏതു വംശ൦ ……….ആയി ചോദിച്ചു.
അവർക്കു ഈ കാര്യത്തിൽ ഒക്കെ വളരെ കണിശകാരി ആണ്.
അതൊന്നും അറിയില്ല ആയി. ഇവിടെ നമുക്ക് അങ്ങനെ ഒന്നും ഇല്ല ,
മാളു ,,,,എന്താ ഈ പറയുന്നേ നീ….
കുലവും ഗോത്രവും ഒകെ നോക്കാതെ വല്ലവരെയും പണിക്ക് വെക്കുമോ , മ്ലേച്ഛം, വീടിന്റെ ശുദ്ധവും വൃത്തിയും ഒന്നും നോക്കാതെ ആയോ നീ ,,,
ആയി അതൊക്കെ വിട്ടുകള ,,,ആ ശുദ്ധവും വൃത്തിയും ഒക്കെ നോക്കിയിരുനെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു.
അത് കേട്ടപ്പോ ആയിക്കു കൊണ്ടു.
അവർ പിന്നെ ഒന്നും മിണ്ടിയില്ല , എന്ത് കുലമോ എന്ത് ജാതിയോ കർമ്മം കർമം ശ്രീരംഗനാഥാ ,,,,,,,,,,,,,,,,,,,,,,,,
അവർ സ്വയം പറഞ്ഞു.
അന്ന് വൈകുന്നേരം എല്ലാവരും കുടുംബമായി തന്നെ ഔട്ടിങ് നു പോയിരുന്നു, ട്രാവലർ കൂടാതെ അവിടെ നിന്നും കാറും എടുത്തു, എല്ലാവരും രസിച്ചു ഉല്ലസിച്ചു പലയിടങ്ങളിലും പോയി ബീച്ചിലും പാർക്കിലും സൂ വിലും ഒക്കെ പോയി രാത്രി ഒരു പതിനൊന്നു മണി ആയപ്പോൾ തിരിച്ചെത്തി.
പോരും വഴി കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞു,
അവർക്ക് വൈഖരി നദിയും പരിസരവും കാണണമെന്ന് അവിടത്തെ വെള്ള ചാട്ടം ഏറ്റവും വലിയ വെള്ള ചാട്ടം ആണ്. അവർ അതൊന്നും കണ്ടിട്ടില്ല,
അപ്പോളേക്കും അവർ പാലിയത്തു എത്തി.
ഗോപാലണ്ണനു നല്ല നടുവേദന ആയതു കൊണ്ട് നാളത്തെ യാത്രക്ക് വണ്ടി ഓടിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു.  ശ്യാമിന് നാളെ അത്യാവശ്യമായി ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. സ്ത്രീകൾക് അത്രയും ദൂരം ഒന്നും പോകാൻ ഉള്ള താല്പര്യം ഇല്ല കാരണം രണ്ടു ദിവസമായി ആവശ്യത്തിന് വണ്ടിയിൽ ഇരുന്നിട്ടുണ്ട്, പാറു അടക്കം ആകെ ആറു പേര് ഉണ്ടാകും.
അപ്പോൾ ആണ് മാലിനി മറ്റൊരു ഓപ്‌ഷൻ പറഞ്ഞത്, അപ്പു വണ്ടി ഓടിച്ചോളും, അവൻ ആകുമ്പോ നല്ല ശ്രദ്ധ കൊടുത്തോളും, ആള് മിടുക്കൻ ആണ്, അവിടെ ഇന്നോവ ഉണ്ടല്ലോ, അപ്പൊ അതാണെങ്കിൽ കൃത്യം കുട്ടികൾക്കുള്ള സീറ്റിങ്ങും ആയി. അത് കേട്ടപ്പോൾ പാറു വലിയ താല്പര്യം കാണിച്ചില്ല, പിന്നെ അവക്കും പോകാൻ കസിൻസ് ന്റെ ഒപ്പം പോകാൻ ആഗ്രഹം ഉള്ള കാരണ൦ വേറെ ഒന്നും പറയാൻ നിന്നില്ല.
അങ്ങനെ വൈഖരിയിലേക്കുള്ള യാത്ര അവർ ഫിക്സ് ചെയ്തു.
<<<<<<<<<<<<<<<<<<,O>>>>>>>>>>>>>>>>>>>
പിറ്റേന്ന് രാവിലെ ഒരു ഒൻപതു മണിയോടെ പാലിയത്ത് നിന്നും അവർ യാത്ര തിരിച്ചു.
മുന്നിൽ ഇരുന്നത്  ഇന്ദുലേഖ ആയിരുന്നു. പാറുവും വൈഷ്ണവിയും കൃഷ്ണവേണിയും പിന്നിലും ഹരിനന്ദനും വേദപ്രിയയും അവരുടെ പിന്നിലും ആയിരുന്നു.
നല്ല കാഴ്ചകൾ ഒക്കെ കണ്ടു ഇടയിൽ തമാശകളും ചിരികളികളും ഒക്കെ ആയി അവർ യാത്ര തുടരുക ആണ്.
അപ്പു അതൊന്നും വലിയ  ശ്രദ്ധ കൊടുക്കാതെ വണ്ടി ഓടിക്കുകയാണ്. നീലാദ്രി – വൈഖരി നദി റൂട്ട് ഒക്കെ കാണാൻ മനോഹരമായ കാഴ്ച്ചകൾ ഉള്ള സ്ഥലങ്ങൾ ആണ്. പോകും വഴി നല്ല കാഴ്ചകൾ കാണുന്നിടത്തു അപ്പു വണ്ടി നിർത്തി കൊടുക്കും അവർക്ക് ഫോട്ടോസ് ഒക്കെ എടുക്കാൻ ആയി.
അങ്ങനെ പോകും വഴി സിംഹവാലൻ കുരങ്ങിനെയും മലയണ്ണാനെയും ഒകെ കണ്ടപ്പോൾ അവിടെ ഒക്കെ നിർത്തി കൊടുത്തു, അത് പോലെ തെന്നെ കൊച്ചു കൊച്ചു അരുവികളും വെള്ളചട്ടങ്ങളും ഒക്കെ കണ്ടു അവർ യാത്ര തുടർന്നു.
ശ്രിയ മോളെ … ഈ ഭാഗത്തു ഒക്കെ ചെറുതായി മഴ പെയ്തിട്ടുണ്ട് , അപ്പൊ അവിടെ എന്തായാലും മഴ പെയ്തിട്ടുണ്ടാകണം , മഴ പെയ്താൽ അവിടെ പല ഭാഗത്തു നിന്നും വെള്ളം ഒഴുകി കുത്തിഒലിച്ചെ നദി ഒഴുകൂ , അങ്ങനെ ആണെങ്കിൽ സൂക്ഷിക്കണം കേട്ടോ …
പാറു ഒന്നും മിണ്ടിയില്ല.
എല്ലാവരും അപ്പു പറയുന്നത് ശ്രദ്ധിച്ചു കേട്ടു.
അത് കേട്ട് ഇന്ദുലേഖ ചോദിച്ചു.
മഴപെയ്താൽ അങ്ങനെ ഒക്കെ വെള്ളം കൂടുമോ അവിടെ ?
കുഞ്ഞേ അവിടെ നീലാദ്രി മലനിരകൾ ആണ്, മുകളിൽ വീഴുന്ന മഴവെള്ളം മൊത്തം ഇറങ്ങുന്നത് വൈഖരി നദിയിലേക്ക് ആണ് അതിപ്പോ ചെറിയ മഴ ആണെങ്കിലും അല്ലേല് ഇപ്പോ മഴപെയ്യുന്ന സമയം അല്ലെ അത് കൊണ്ട് നിങ്ങളുടെ ശ്രദ്ധയിലേക്ക് ആയി പറഞ്ഞത് ആണ്.
നീ വലിയ ഡയലോഗ് പറയാതെ വണ്ടി ഓടിക്കെടാ” പാറു എല്ലാരും കേൾക്കെ ദേഷ്യത്തോടെ പറഞ്ഞു.
അത് കേട്ട് പിന്നെ അവൻ ഒന്നും മിണ്ടിയില്ല.
എന്താ പൊന്നു ഇത്, അറിവ് പറഞ്ഞു തരുന്നവരോട് ഇങ്ങനെ ഒക്കെ പറയുന്നത്. ഇന്ദുലേഖ അവളെ ശാസിച്ചു.
ഇന്ദൂട്ടി ,,, നിനക്ക് വേറെ പണി ഇല്ലേ, അതിവന്റെ സ്വഭാവമാ വലിയ ചരിത്രം വിളമ്പൽ ഒക്കെ ..പാറു മറുപടി പറഞ്ഞു.
അപ്പുവിന് ഒന്ന് മനസിലായി. പാറു പഴയ പാറുവിനെക്കാളും കൂടിയ അവസ്ഥയിൽ ആണ്, പണ്ട് ഉണ്ടായിരുന്ന ദേഷ്യത്തെക്കാൾ പതിൻമടങ്ങു ആയിട്ടുണ്ട്.
അപ്പു ഒന്നുംമിണ്ടാതെ തന്നെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുക ആണ്.
ആണോ ,,,അപ്പൊ ചരിത്രം ഒക്കെ അറിയുന്ന ആൾ ആണോ, എന്ന നിങ്ങൾ ആരും കേട്ടില്ലെങ്കിലും ഞാൻ കേട്ടോളാ൦, ഇന്ദു പറഞ്ഞു.
അതെന്താ പാറു ചോദിച്ചു.
ഞാൻ ഹിസ്റ്ററി അല്ലെ പഠിക്കുന്നത്, ചരിത്രം ഇഷ്ടമായണ്ട് അല്ലെ ,, അപ്പൊ ചരിത്രം പറയുന്നതു കേട്ടാൽ കേൾക്കാതെ ഇരിക്കുമോ.
പിന്നെ പാറു ഒന്നും മിണ്ടിയില്ല, ഓടിക്കുന്ന അപ്പുവിനെ ദേഷ്യത്തോടെ നോക്കി
സമയം ഒരു പന്ത്രണ്ടര ഒക്കെ ആയിട്ടുണ്ട്. എല്ലാവര്ക്കും ചെറുതായി വിശന്നു തുടങ്ങി.
പൊന്നുവെച്ചി വിശക്കുന്നുണ്ട്ട്ടോ,,,, പുറകിൽ ഇരുന്ന് ഹരിനന്ദ൯ പറഞ്ഞു ,,,
ആണോടാ ചക്കരെ ,,, നമുക്ക് ഇപ്പൊ കഴികാട്ടോ …
വച്ചു…………(വൈഷ്ണവി ) ,,,,,,,,,,,,,,,,,,എന്റെ അപ്പച്ചിയ്‌യുടെ മകന്റെ പേര് ശ്രീഹരി എന്ന അവനെ ഹരിക്കുട്ടൻ എന്ന വിളിക്കുന്നെ.ഇപ്പോ വേറെ ഹരിക്കുട്ടനെയും കിട്ടി ,,അവൾ ചിരിച്ചു.
വേദപ്രിയ ,,,ഇടയ്ക്കു പൊന്നുവേ വിളിച്ചു,
ആ എന്താ വേദകുട്ടി
പോന്നചിക്കു വല്ല ബോയ്ഫ്രണ്ട് എങ്ങാനും ഉണ്ടോ ?
ആ ഒരു ചോദ്യം കേട്ടപ്പോ വണ്ടി ഓടിക്കുന്ന അപ്പുവിന്റെ നെഞ്ചിനുള്ളിൽ ഒരു അമിട്ട് പൊട്ടിയ പോലെ.
ആ നല്ല ചോദ്യം ആണ് , വൈശാലിയുടെ ദേവർമഠത്തെ ഇളയ പെണ്തരി ആണ് എന്റെ ‘അമ്മ , എപ്പോ എന്നെ പൊതിഞ്ഞു എടുത്താൽ മതി എന്ന് ചോദിച്ചാൽ മതി. ഹമ് ,,,ഞാൻ പരിശ്രമിക്കുന്ന്നുണ്ട് ഒരു ബോയ് ഫ്രണ്ടിനെ കിട്ടാൻ ,, നോക്കട്ടെ നടക്കുമോ എന്ന്
ആ ഉത്തരം കേട്ടപ്പോ അപ്പുവിന് ഒരു ആശ്വാസമായി.
എവിടേലും ഹോട്ടൽ നോക്കി വണ്ടി നിർത്തിയെക്കു.
അപ്പു വണ്ടി മുന്നോട്ടേക്കു കൊണ്ട് പോയി,
അപ്പു ചോദിച്ചു ഇവിടെ അടുത്ത് മൂന്ന് നാലു ഹോട്ടലുകൾ ഉണ്ട് , അതിന്റെ തൊട്ടു അടുത്തായി വനവാസിഭക്ഷണം കിട്ടുന്ന ഒരു സ്ഥലം കൂടെ ഉണ്ട് അവിടെ ഇരിക്കാൻ സ്ഥലം ഉണ്ടാകില്ല, നല്ല ഭക്ഷണ൦ ആണവിടെ അപ്പു ചോദിച്ചു.
“നീ നല്ല ഹോട്ടൽഇൽ നിർത്തിയാൽ മതി, കൂടുതല് വർത്തമാനം ഒന്നും പറയണ്ട.” പാറു കോപപ്പെട്ടു.
അവിടെ മൂന്ന് നാല് ഹോട്ടലുകൾ ഉണ്ട്, നല്ലതാണോ എന്ന് എനിക്കറിയില്ല, ഞാൻ കഴിച്ചിട്ടില്ല, ഞാൻ അവിടെ നിർത്തിത്തരാം, നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ കഴിച്ചോ, ..ഞാൻ എന്തായാലും വനവാസി ഭക്ഷണം കഴിക്കട്ടെ .. എന്ന് പറഞ്ഞു അപ്പു കുറച്ചു മുന്നൂറു കൊണ്ട് പോയി ഇടതു വശത്തേക്ക് അല്പം ഇറക്കത്തിൽ ഉള്ള ഭക്ഷണ ശാലകൾ ഉള്ളിടത്തു വണ്ടി നിർത്തി.
എല്ലാവരും ഇറങ്ങി.
പാറു അവിടെ ഹോട്ടലുകൾ നോക്കി അവിടെ രണ്ടാമത് ഉള്ള ഒരു സെറ്റ് ആപ്പ് ഹോട്ടൽ നോക്കി ഇരിക്കാൻ ഒക്കെ നല്ല രീതിയിൽ സജ്ജീകരിച്ചു കാണാൻ നല്ല ക്‌ളീൻ നീറ്റ് ആയ ഹോട്ടൽ പാറു അവരോടു അവിടെ നിന്ന് ഫുഡ് കഴിക്കാം എന്ന് പറഞ്ഞു,
ശരി ഞാൻ ദാ  തൊട്ടു അപ്പുറത്തുണ്ട് ,
എന്ന് പറഞ്ഞു മുന്നോട്ടു നടന്നു.
ഇന്ദു ..ആദ്യം ഹോട്ടൽ ഒന്നു നോക്കി, ഓ ഞാനും പോയി ആ വനവാസി ഭക്ഷണം കഴിക്കട്ടെ പുതിയ രുചി അല്ലെ ,,എന്നുപറഞ്ഞു അപ്പുവിന്റെ പുറകെ ഓടി ..
പാറു വച്ചുവിനോട് ചോദിച്ചു ,,ഇന്ദൂട്ടി എന്താ ഇങ്ങനെ വച്ചു.
ഓ അവൾ അങ്ങനെ ആണ് പൊന്നു, എല്ലാത്തിലും പുതുമ തേടുന്ന കുട്ടി ആണ്, അത് കാര്യം ആക്കണ്ട.
എല്ലാവരും ഹോട്ടലിൽ കയറി ഇരിപ്പിടങ്ങളിൽ ഇരുന്നു.
മെനു കാർഡ് ഒക്കെ നോക്കി.ഓരോന്നൊക്കെ ഓർഡർ ചെയ്യാൻ തുടങ്ങി
<<<<<<<<<<<<<<<O >>>>>>>>>>>>>>>>
അപ്പു എന്നെ കൂടെ കൊണ്ട് പോ ,,,
ആഹാ ,,,, ഇത് കൊള്ളാല്ലോ,,,,ഹോട്ടൽ ഇൽ എന്താ കയറഞ്ഞത് ? അപ്പു ചോദിച്ചു
ഓ അതൊക്കെ സ്ഥിരം കഴിക്കുന്നതല്ലേ ,, നമുക് പുതുമ അല്ലെ വേണ്ടത്
ആണോ ,,,, എന്ന ഇത് എന്തായാലും ടേസ്റ്റ് ചെയ്യണം.
വാ ,,,, എന്ന് പറഞ്ഞു ഇന്ദുവിനേയും കൂട്ടി മുന്നിലെക്ക് നടന്നു ഇടത്തേക്ക് തിരിഞ്ഞു.
അവിടെ വനവാസി ഭക്ഷണം വിളമ്പുന്ന ഒരു കൊച്ചു കുട്ടിയില് എത്തി, ഈറ്റകുഴലിൽ പല സാധനങ്ങൾ ഒക്കെ ചുട്ടുകൊണ്ടിരിക്കുക ആണ്.നല്ല ഗന്ധം ആണ് അവിടെ.
ഇന്ദു അതൊക്കെ നോക്കി നിന്ന് ഒരു കൗതുകത്തോടെ.
എന്താ അപ്പു ഇവിടത്തെ പ്രത്യേകത ,
ഇവിടെയോ പ്രകൃതിയുടെ ഭക്ഷണം ആണ് ഇവിടെ ചോറും ചപ്പാത്തിയും ഒന്നുമല്ല , വനത്തിൽ ഒക്കെ വസിക്കുന്നവർക്ക് എപ്പോളും ഇതൊക്കെ കൊണ്ട് നടക്കാൻ സാധിക്കില്ലലോ , മുള വിഭവങ്ങളും വിവിധതരാം കിഴങ്ങുകളും ഒക്കെ ചുട്ടും വേവിച്ചും ആണ് കഴിക്കുന്നത് , അതല്ലെ നല്ല ആരോഗ്യം അവർക്ക്.
അല്ലേ ,,
ചേട്ടാ പച്ചക്കറി മതിട്ടോ . അവിട  ഉള്ള വനവാസി ചേട്ടനോടുപറഞ്ഞു.
ആ ചേട്ടൻ ചിരിച്ചു കൊണ്ട് ഒരു പാള പാത്രത്തിൽ, തേറ്റകിഴങ്ങു മുളങ്കുറ്റിയിൽ പുഴുങ്ങിയതും പച്ചകുരുമുളക് ചമ്മന്തിയും പിന്നെ മുളയരി ചോറും മുളങ്കൂമ്പു കൊണ്ടുള്ള ഒന്ന് രണ്ടു കറികളും തോരനും ഒക്കെ ആയി അവർക്ക് കൊടുത്തു.
അവരതു ഓരോ വിഭവങ്ങൾ ആയി രുചിച്ചു നോക്കി.
ഇന്ദു ..അറിയാതെ പറഞ്ഞു … ഹ്മ് …………..ഫന്റാസ്റ്റിക് ,,,,,,,,,,,,,,,,,,അപ്പു
ഈ കിഴങ്ങു പുഴുങ്ങിയതും ചമ്മന്തിയും എന്ത് രുചിയാ,, അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്‌.
അപ്പു ആ ചേട്ടനോട് ചോദിച്ചു ,,,ചേട്ടാ ഇത് തേറ്റകിഴങ്ങു അല്ലെ ..
അതെ …
അപ്പു അവളെയും വിളിച്ചു തീയിൽ ചുടുന്ന ഇടത്തേക്ക് കൊണ്ടുപോയി.
ഈ കാട്ടില് മനുഷ്യനു കഴിക്കാവുന്ന നല്ല ഔഷധഗുണമുള്ള കിഴങ്ങു ഉണ്ട് അതിൽ ഒന്നാണ് ഈ തേറ്റകിഴങ്ങു, അവൻ അത് കാണിച്ചു കൊടുത്തു, ഇത് ഇവര് കഴുകി വൃത്തി ആക്കി ഈ പച്ച മുളങ്കുറ്റിയിൽ ഇട്ടു വേവിക്കും, തീയിൽ ഈ ച്ചുടു കൊണ്ട് മുളങ്കുറ്റിയുടെ ഉള്ളിലെ വെള്ളം കൂടെ ഉള്ളിലേക്കു ഇറങ്ങും പിന്നെ ആ വെള്ളത്തിൽ കൂടെ അങ്ങ് ഇവ൯ വേവും. അതാണ്‌ ഇത്രയും രുചി.
ശരി അല്ലെ ചേട്ടാ ,,, അപ്പു ചോദിച്ചു .
ശരി ആണ്,  അരുവിയിലെ വെള്ളംകൂടെ കുറച്ചു നമ്മള് ഒഴിക്കും കുറ്റിക്കുള്ളെ ,,അയാൾ മറുപടി പറഞ്ഞു.
പിന്നെ ബാക്കി ഒക്കെ മുളകൂമ്പു വിഭവങ്ങൾ മുളയരി ചോറ് ഒകെ ,,മുളയരി കഴിച്ചിട്ടുണ്ടോ ഇതിനു മുന്നേ
കേട്ടിട്ടേ ഉള്ളു കഴിച്ചിട്ടില്ല
ജീവിതത്തിൽ ഒരിക്കൽ മാത്രം പുഷ്പിച്ചു അതിന്റ ഫലമായി മുളയരി ഉണ്ടായി ഒടുവിൽ നശിച്ചു പോകും, പോകുന്ന മുളയുടെ അടിയിൽ പായ ഒകെ വിരിച്ചു വീഴുന്ന മുളയരി ഇവർ ശേഖരിക്കും. അപ്പു പറഞ്ഞു.
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അപ്പു ക്യാഷ് ഒകെ കൊടുത്തു.
ഇന്ദു കൊടുക്കാം എന്നു പറഞ്ഞു അപ്പു വെറുതെ ഒന്ന് ചിരിച്ചു ഏന് മാത്രം.
അവർ അവിടെ നിന്നും തിരഞ്ഞു നടന്നു.
പറ കുഞ്ഞേ എങ്ങനെ ഉണ്ട് ഫുഡ് .
അതെ ആദ്യം ഈ കുഞ്ഞേ എന്നുള്ള വിളി ഒഴിവാക്കിക്കെ
എന്റെ പേര് ഇന്ദുലേഖ എന്നാണ് , എന്റെ അമ്മയുടെ  സഹോദരി  ആണ് ഇവിടത്തെ മാലിനി ചിറ്റ
എന്നെ ഇന്ദു എന്ന് വിളിച്ചാൽ മതി കേട്ടോ …
അതൊന്നും ശരി ആകില്ല , അവരൊക്കെ കേട്ട ഡ്രൈവർ പേര് വിളിക്കുന്നു എന്ന് പറഞ്ഞു വിഷയം ഉണ്ടാക്കും ,
എന്നാലും വേണ്ട ,,എനിക്ക് ഇഷ്ടം അല്ല ,,, അതുകൊണ്ടാ,,,,
ശരി നോക്കട്ടെ ,,,,,,,,,,,,,
പിന്നെ അപ്പോ ഇന്ദുവിന്‌ വേറെ സഹോദരങ്ങൾ ഒന്നുമില്ലേ …
ഇല്ല ഞാൻ ഒറ്റ മകൾ ആണ്
ഓ ആയിക്കോട്ടെ ………….
അപ്പുവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അച്ച൯ ‘അമ്മ ഒക്കെ ?
ഞാൻ ഒരു മകൻ ആണ് , പിന്നെ അച്ഛൻ ‘അമ്മ ഒക്കെ ഇപ്പോൾ ഹിസ്റ്ററി മാത്രം ആണ് , ഇന്ദു പഠിക്കുന്ന സബ്ജക്ട്.
അത് കേട്ട് ഇന്ദുവിന്‌ ഒരു വല്ലായ്മ തോന്നി
എ യാം റിയലി സോറി. അപ്പു
,ഓ ….ഇട്സ് ഓ കെ ,,,,ഡോണ്ട് ബി ഫോർമൽ…
അത് കേട്ടപ്പോ ഇന്ദുവിന്‌ ഒരു സംശയം പോലെ
അപ്പു നന്നായി ഇംഗ്ലീഷ് ഒക്കെ പറയുന്നുണ്ടല്ലോ ..പിന്നെ എങ്ങനെ ഇവിടെ ,,,
അവൻ ഒന്നും മിണ്ടിയില്ല ,, ദിസ് ഈസ് ആൾസോ എ ഹിസ്റ്ററി , ആൻഡ് ഐ ആം എ റിഫ്ലെക്ഷൻ ഓഫ് എ ഹിസ്റ്ററി  എന്ന് മാത്രം പറഞ്ഞു.
ഈ കുട്ടികൾ ഒക്കെ എന്താ ചെയുന്നത് ഇന്ദുകൊച്ചെ ?  അപ്പു ചോദിച്ചു.
മൂത്ത മാമൻ രംഗനാഥന്റെ മക്കൾ ആണ് വൈഷ്ണവിയും വേദപ്രിയയും.
വൈഷ്ണവി (വച്ചു) ഇപ്പോൾ പ്രശസ്തമായ വിശ്വേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് ഇൽ എം ബി എ ചെയ്യുന്നു. പ്രിയ ഇപ്പോൾ എൽ എൽ ബി ചെയ്യുന്നു. രണ്ടാമത്തെ മാമൻ രാമഭദ്രന്റെ മക്കൾ കൃഷ്ണവേണി ഹരിനന്ദ൯ കിച്ചു ഇപ്പോ ബി ടേക് കംപ്യുട്ടർ സയൻസ് പഠിക്കുന്നു, ഹരി പത്താം ക്‌ളാസ് ഇൽ ഇന്ദു എല്ലാവരുടെയും വിവരങ്ങള്‍ പറഞ്ഞു,
അങ്ങനെ അവർ ഹോട്ടലിനു സമീപം എത്തി.
അപ്പോളേക്കും അവർ ഫുഡ് ഒക്കെ കഴിഞ്ഞു പുറത്തു നിൽക്കുക ആയിരുന്നു.
ആ വന്നല്ലോ പുതുമ തേടി പോയവർ. കൃഷ്ണവേണി ചിരിച്ചു കൊണ്ട് പറഞ്ഞു
ആ വന്നു, എങ്ങനെ ഉണ്ടായിരുന്നു നിങ്ങടെ ഫുഡ് ? ഇന്ദു ചോദിച്ചു
ഓ വലിയ ടേസ്റ്റ് ഒന്നും ഇല്ലായിരുന്നു  വൈഷ്ണവി പറഞ്ഞു.
വരാൻ പാടില്ലായിരുന്നോ ,,, ഇത്രേം രുചി ഉള്ള ഭക്ഷണം കഴിച്ചിട്ടില്ല , ഇന്ദു വിഭവങ്ങളെ കുറിച്ച് വിശദീകരിച്ചു. കേട്ട പലരുടെയും നാവിൽ വെള്ളം ഊറി
ശോ … ഈ പൊന്നുചേച്ചി പറഞ്ഞതുകേൾക്കാതെ ആ അങ്കിളിന്റെ ഒപ്പം പോയാ മതി ആയിരുന്നു
ഹരിനന്ദൻ ഒരു ഡോസ് ഇറക്കി
അത് കേട്ടപ്പോ പാറുവിനു ഒരൽപം പൊള്ളി, അവൾ ദേഷ്യത്തോടെ അപ്പുവിനെ ഒന്നു നോക്കി.
അപ്പോളേക്കും അപ്പു സീറ്റിൽ ഇരുന്നു എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു.
വണ്ടി മുന്നോട്ടു എടുത്തു.
<<<<<<<<<<<<<<<O>>>>>>>>>>>>>>>
പോകും വഴി വച്ചു ആണ് ചോദിച്ചത് അപ്പുവിനോട്
അപ്പു ഇപ്പോൾ എത്ര നാൾ ആയി ഇവിടെ ജോലി എടുക്കുന്നു?
അപ്പു പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ പാറു മറുപടി പറഞ്ഞു , കാരണം അവൾക് ഒരു അവസരം കിട്ടാൻ ആയി കാത്തു നിൽക്കുക ആയിരുന്നു.
വച്ചു ..അത് ഞാൻ പറഞ്ഞു തരാം, ഇവ൯ ഞങ്ങളുടെ ആസ്ഥാന അടിമ ആണ്,
അടിമയോ ?
പ്രിയ ചോദിച്ചു
ആന്നെ ,,,ഇവനെ ഇവിടെ പ്ലെഡ്ജ് ചെയ്തേക്കുവാ, പണയം ഇല്ലേ പണയ൦ ..
നീ മനസിലാകുന്ന ഭാഷയിൽ പറ പൊന്നു .
കൃഷ്ണ ചോദിച്ചു.
എന്റെ പപ്പയുടെ ഓഫീസിൽ ആണ് ഇവന്റെ അച്ഛൻ ജോലി എടുത്തിരുന്നത്, ഒരു നാൾ എന്റെ പപ്പയെ പറ്റിച്ചു കുറെ കാശ് കുറെ എനിക്കു പറഞ്ഞ ഒരു എയ്റ്റി ലാക്സ് അടിച്ചു കൊണ്ട് മുങ്ങി,
അത് കേട്ടതോടെ എല്ലാവരും ആശ്ചര്യപെട്ട്
അടുത്തിരുന്ന ഇന്ദു ഇതുകേട്ട് ഒരല്പം വിഷമത്തോടെ അപ്പുവിനെ നോക്കി അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ല , ഇതൊക്ക എന്തോരം കേട്ടിരിക്കുന്നു.
എന്നിട്ടു ?
എന്നിട്ടെന്താ ,, കേസും കാര്യങ്ങളുമൊക്കെ ആയി, ഇവന്റെ അച്ഛൻ ഇപ്പോളും പിടികിട്ടാപുള്ളി ആണ്, ഇവരുടെ സ്ഥലവും വീടും ഒക്കെ എഴുതി വാങ്ങി, എന്നാലും കടം തീരില്ലല്ലോ  പപ്പ പറഞ്ഞു, ഇവിടെ പണി എടുത്തു വീട്ടിക്കോളാ൯, അങ്ങനെ ഇപ്പോ ഒരു അഞ്ചാറു കൊല്ലം ആയി ഇവൻ

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.