പിറ്റേന് ആദിയും ബാലുവും അവരവരുടെ യാത്ര തിരിച്ചു , മനു വീട്ടിലൊക്കെ പോയി , പപ്പയെയും അമ്മയെയും ഒക്കെ കണ്ടു മൂന്നു ദിവസം അവിടെ നിന്ന് പിറ്റേന്ന് തിരിച്ചു..പറഞ്ഞ സമയത്തു തന്നെ ബാലുവും എത്തി പഴേ സ്ഥലത്തു തന്നെ എത്തി വീണ്ടും അപ്പുവിന്റെ ജീവിതത്തിലേക്ക് കടന്നു
<<<<<<<<<<<<<<O>>>>>>>>>>>>>>>>>
അന്ന് കോളേജു കഴിഞ്ഞു വീട്ടില്‍ വന്നതിനു ശേഷം ആദ്യം തന്നെ പാറു അപ്പുവിന്റെ അടുത്തേക്ക് ആണ് പോയത്, അന്ന് അന്ന് അപ്പു ഓഫീസിൽ പോയി എങ്കിലും ഹാഫ് ഡേ ലീവ് എടുത്ത് തിരികെ വന്നു ഒരു സുഖമില്ലായ്മ തോന്നിയതിനാൽ
യുനിഫോര്‍മില്‍ നല്ല മിടുക്കി ആയി തോളിൽ ഒരു വശത്തു ബാഗ് ഒക്കെ തൂക്കി ആണ് അവൾ അപ്പുവിനെ റൂമിലേക്കു ചെന്നത്. ആദി ആ സമയം കട്ടൻ കാപ്പി ഒക്കെ ഇട്ടു കൊണ്ടിരിക്കുക ആണ്.
പെട്ടതലയാ ,,,,,,,,,,,,,,
എന്തോ ,,,,,,,,,,,,,,,,
എവിടെയാ ?……..
ദേ വരുന്നു ശ്രിയ മോളെ ,,,
അവൻ വേഗം ഹാളിലേക്ക് ചെന്നു.
ശ്രിയ ചെയറിൽ ഇരിന്നു ഷാൾ കൊണ്ടു വീശുക ആണ് ,
അത്രേ൦ ചൂടൊന്നുമില്ലല്ലോ ? അവൻ തിരക്കി
പൊന്ന്നു ചൂട് ഉണ്ട്.
അല്ല എന്തെ വന്നത് ?
അതെ ഇന്നലെ പപ്പാ ഒരുപാട് മോശമായി സംസാരിച്ചു , ലക്ഷ്മി അമ്മയെ ഒക്കെ വല്ലാതെ ചീത്ത പറഞ്ഞില്ലേ………..അത് കേട്ടപ്പോ പൊന്നൂന് ഒരുപാട് സങ്കടം ആയി, സോറി പറയാൻ വന്നതാ
അതിനെന്താ സോറി പറയുന്നേ .. ?അതൊക്കെ കഴിഞ്ഞില്ലേ ?
എന്നാലും അത് മോശം ആയി പോയി. പൊന്നു ഇന്ന് രാവിലെ പപ്പയോട് പറഞ്ഞിട്ടുണ്ട് , ഇനി അങ്ങനെ ഒന്നും പറയരുത് എന്ന്, പെട്ടതലയന്റെ അച്ഛനെ പറഞ്ഞാലും അമ്മയെ പറയരുത്ന്നു പൊന്നു പറഞ്ഞു. അങ്ങനെ ലക്ഷ്മി അമ്മയെ പറയുന്നത് പൊന്നൂന് ഇഷ്ടം അല്ല …
അയ്യോ അപ്പൊ സാറു വഴക്കു ഒന്നും പറഞ്ഞില്ലേ …?
ഇല്ലല്ലോ …….പപ്പാ പൊന്നൂന്റെ നെറ്റിയിൽ ഉമ്മ തന്നു , എന്നിട്ടു ഇനി അങ്ങനെ പറയില്ല ന്നു പറഞ്ഞു..
എന്തിനാ അങ്ങനെ ഒക്കെ പറയാൻ പോയത് , സാറിനു ഇഷ്ടം ഉള്ളത് പറഞ്ഞോട്ടെ എന്ന് കരുതിയ പോരെ ?
ലക്ഷ്മി അമ്മയെ ആരും ഒന്നും പറയണ്ട ,,,,,,,,,,,,,,,,,,,,,,പാറുവിന്റെ ശബ്ദം ഉയർന്നു,
പെട്ടെന്ന് അവനൊന്നു ഞെട്ടി.
അവൾ നേരെ പോയി ലക്ഷ്മിയുടെ ഫോട്ടോ എടുത്തു.എന്നിട്ടു നോക്കി പറഞ്ഞു
“അതെ സുന്ദരി കുട്ടി ,,,, ഞാൻ പപ്പയോടു പറഞ്ഞു ഇനി സുന്ദരികുട്ടിയെ വഴക്കൊന്നും പറയരുത് എന്ന്…… പൊന്നൂന് അത് ഇഷ്ടം അല്ല .. പിന്നെ സോറിട്ടോ ….ഇന്നലെ പപ്പ മോശം ആയി പറഞ്ഞതിന് ,,അതിനു സുന്ദരികുട്ടി പൊന്നുനോട് വഴക്കിടക്കുകയോ കൂട്ട് വെട്ടുകയോ ഒന്നും ചെയ്യരുത് കേട്ടോ …………..ഉമ്മ ,,,,ഉമ്മ “
അവൾ ലക്ഷ്മിയുടെ ഫോട്ടോയിൽ മുത്തം കൊടുത്തു.
അത് കണ്ടപ്പോ ആദിക്കു ആകെ വട്ടുപിടിച്ചു ,,,ഈ പെണ്ണിന് വല്ല വട്ടും ഉണ്ടോ ആവോ ? എന്ന് പോലും കരുതി.
അവൾ ഫോട്ടോ ടേബിളിൽ വെച്ചു,
എങ്ങനെ ഉണ്ട് ഇപ്പോ മുറിവൊക്കെ വേദന ഉണ്ടോ മാക്രിതലയാ …
ഇല്ല ശ്രിയ മോളെ ,,ഇപ്പോൾ ഓക്കേ ആണ് ഇന്ന് പോയി ഡ്രസ്സ് ചെയ്തു ,,,,
ഹ്മ്മ് ………………അപ്പൊ ശരി പൊന്നു പോകുവാ
കട്ടൻ കാപ്പി എടുക്കട്ടേ …………കട്ടൻ കാപ്പി കുടിച്ച എനർജി കിട്ടും.
അവൾ കൈകൾ കൂപ്പി .
വേണ്ട ,,,,,വേണ്ടായേ ,,,,,,,,,,,,,,,,,,,,,
ആ വേണ്ടെങ്കി വേണ്ട …………..
ആ ശരി പൊന്നു പോകുവാ ……………..
അവൾ ഇറങ്ങാൻ ഭാവിച്ചു , എന്നിട്ടു തിരിഞ്ഞു ലക്ഷ്മി അമ്മയുടെ ഫോട്ടോ നോക്കി
” സുന്ദരികുട്ടി …പൊന്നു പോവാണെ ….ഇനി പിന്നെ കാണാവേ ,,,,,,,,,,,,,,,,,,,ബൈ ബൈ ” അവൾ ലക്ഷ്മിക്ക് ടാറ്റ കൊടുത്തു.
അതുകണ്ടു ആദി ചിരിച്ചു കൊണ്ട് കൈ കാട്ടി ബൈ ബൈ ശ്രിയ മോളെ എന്ന് പറഞ്ഞു..
നിന്റെ ബൈ ബൈ വല്ല ആറ്റിലും കൊണ്ടോയി കളയെടാ ,,മരമാക്രി …എന്ന് ഉറക്കെ പറഞ്ഞു അവൾ വീട്ടിലേക്ക് ഓടി …
ആദി ലക്ഷ്മി അമ്മയുടെ ഫോട്ടോ നോക്കി പറഞ്ഞു.
ഓരോരുത്തരുടെ ഭാഗ്യം നോക്കണേ വെറുതെ ഉമ്മ കിട്ടുക ആണ് , ഞാൻ ഇവിടെ ഒരു പച്ച കൊളന്ത ആയി ഇങ്ങനെ നീക്കുക ആണ് ,,എനിക്കില്ല ,,,ആ ഒക്കെ വാങ്ങിച്ചു കൂട്ടിക്കോട്ടോ …. എന്തൊരു അമ്മ ആണ് ,,, എന്ന അവളുടെ സ്വപ്നത്തില് പോയി ഒന്ന് പറഞ്ഞൂടായോ എന്നെ ഒന്ന് പ്രേമിച്ചു തുടങ്ങാൻ ,,,അത് പറയില്ല ,,,,,ഹ്മ്മ് ,,,രണ്ടിനും ഞാൻ വച്ചിട്ടുണ്ട് ,,,,, നോക്കിക്കോ ,,,,” ലക്ഷ്മി അമ്മക്ക് കിട്ടിയ ഉമ്മയിൽ അസൂയ പൂണ്ട ആദി നേരെ കിച്ചനിൽ കയറി പാതി വഴിയിൽ നിർത്തിയ കട്ടൻ കാപ്പി തയാറാക്കി തുടങ്ങി..
ലക്ഷ്മി അമ്മയുടെ ഫോട്ടോയിലെ മുഖത്ത് നല്ല ഒരു ചിരി തന്നെ ആയിരുന്നു അപ്പോൾ..
<<<<<<<<<<O>>>>>>>>>>>
അന്ന് രാത്രി
രാജശേഖരൻ ഒരൽപം മദ്യം കഴിച്ചു കൊണ്ട് വീടിന്റെ ടെറസിന്റെ മുകളിൽ ചെയറിൽ ഇരുന്നു.
അയാളുടെ അടുത്തേക്ക് മാലിനി ചെന്നു.
രാജേട്ടാ …. ഒരുപാട് കഴിക്കല്ലേ ട്ടോ
ഇല്ലെടോ ,,,, രണ്ടു പെഗ് അതും വല്ലപ്പോഴും അല്ലെ ഉള്ളു
വല്ലപ്പോഴായാലും അധികം ആകേണ്ട , അതുകൊണ്ടു പറഞ്ഞത് ആണ്.
താൻ ഇരിക്ക് ,,,, കുറച്ചു കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ട്.
അതെന്തു കാര്യമാ ?
അവിടെ ഇരിക്കടോ ,,,,,,,,,അയാൾ നിർബന്ധിച്ചു.
ഹ്മ്മ്,,,,,,,,ശരി,,,,ദാ ഇരുന്നു…
ഇനി പറ,, രാജേട്ടാ …
നമ്മുടെ പ്രോജക്ട് ഉണ്ടല്ലോ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അതിന്റെ പേപ്പറുകൾ ഒകെ അൽമോസ്റ് എല്ലാം ശരി ആയി , എന്തയാലും ഒരു മൂന്നു മാസത്തിനകം ലാൻഡ് ന്റെ കാര്യങ്ങൾ ശരി ആകും , നൂറ്റി ഇരുപതു കോടിയുടെ പ്രോജക്ട് ആണ്, ഇൻവെസ്റ്റർസ് മീറ്റ് ഒകെ നന്നായി മുന്നോട്ടു പോകുന്നു ,പലർക്കും ഇന്ററസ്റ്റ് ഉണ്ട്, എന്തായാലും ഒട്ടും പ്രതീക്ഷിച്ചതല്ല , അതിനു വേണ്ടി ഉള്ള ഓട്ടം ആയിരുന്നല്ലോ ,
നന്നായി കൈക്കൂലി കൂടെ ചിലവായി എന്നാലും വേണ്ടില്ല അതൊരു മോഹം തന്നെ ആയിരുന്നു.
ആഹാ അത് കൊള്ളാല്ലോ,, പക്ഷെ ഇത്രയും പണം ഒക്കെ പെട്ടെന്ന് എങ്ങനെ രാജേട്ടാ ,,
അതൊക്കെ പ്രോജക്ട് ഫൈനാൻസിങ് ലോൺസ് വഴി അല്ലെ , മാത്രവും അല്ല ഇൻവെസഴ്‌സ് കൂടെ ആകുമ്പോ ഒരുപാട് ലയബിലിറ്റി ഉണ്ടാകില്ല..
ഹാ ,,,,എന്നാൽ കൊളളാം…
അത് പോലെ ശ്യാം കുട്ടനിപ്പോ കാര്യങ്ങൾ ഒക്കെ കുഴപ്പം ഇല്ലാതെ കൊണ്ടുപോകുന്നുണ്ട്. അങ്ങനെ പരിചയം ആകട്ടെ , ഇതൊക്കെ നോക്കി നടത്തേണ്ടവൻ അല്ലെ ..
അത് കേട്ടപ്പോ മാലിനിക്ക് ഉള്ളിൽ അപ്പുനെ ആണ് ഓർമ്മ വന്നത് , ഇതൊക്കെ അപ്പുനു കിട്ടേണ്ട ക്രെഡിറ്റുകൾ അല്ലെ എന്ന് ഓർത്തു പോയി.
ഇനി മോൾടെ പഠിത്തം കഴിഞ്ഞു അവളെ കൂടെ കാര്യങ്ങൾ ഏല്പിക്കണം , എന്നിട്ടു നമുക് രണ്ടുപേർക്കും കൂടെ കുറെ ടൂറുകൾ പോകാം ,,,
ആഹാ നല്ല ആഗ്രഹങ്ങൾ ആണല്ലോ ..
പിന്നല്ലാതെ ,,എന്റെ തിരക്കുകളിൽ നിനക്കയി എനിക്ക് ഒരുപാട് സമയങ്ങൾ ഒന്നും മാറ്റിവെക്കാൻ സാധിച്ചിട്ടില്ല , തിരക്കുകൾ ഒക്കെ മാറ്റി നമ്മുക് ലോകം കറങ്ങാൻ പോകാടോ …
ഹ ഹ ഹ ,,,,പിന്നെ ……………….ആ മാളു … പ്രധാനപെട്ട ഒരു കാര്യം പറയാൻ മറന്നു ,,,
പൊന്നുനു ഒരു നല്ലൊരു ആലോചന വന്നിട്ടുണ്ട്, എന്റെ ഒരു സുഹൃത്ത് വഴി വന്നത് ആണ് കുടുംബം ബഹറിൻ സെറ്റിൽഡ് ആണ് അവിടെ ബിസിനസ്സുകൾ ആണ്, രണ്ടു മക്കൾ മൂത്തത് പെൺകുട്ടി അതിന്റെ വിവാഹം കഴിഞ്ഞു ഇനി ഉള്ളത് മകൻ ആണ് നല്ല കുടുംബം…
കേട്ടിടത്തോളം എനിക്ക് ഒരുപാട് ഇഷ്ടം ആയി, പയ്യൻ ഇപ്പൊ ഫാമിലി ബിസിനസ് ഹെഡ് ചെയ്യക
ആഹാ ,,,,എന്നിട്ടു രാജേട്ടൻ എന്ത് പറഞ്ഞു ?ആകാംഷയോടെ മാലിനി ചോദിച്ചു.
ഞാന്‍ ഈ വരുന്ന ശനിയാഴ്ച അവരോടു ഇങ്ങോട്ട് വരാ൯ ആയി പറഞ്ഞു. അവര് വന്നു മോളെ പെണ്ണ് കാണട്ടെ ..
രാജേട്ട ……………ഇതെന്താ ഒന്നും അറിയാത്ത പോലെ , അവള്‍ ഇപ്പോളും കൊച്ചു കുട്ടി അല്ലെ ,,, ഒരു വിവാഹം ഒക്കെ ഇപ്പൊ അവള്‍ക്ക് പറ്റുമോ ??
മാളു ഇത് എന്തായാലും വേണ്ടത് തന്നെ അല്ലെ ,,, ഞാന്‍ നിന്നെ കെട്ടുമ്പോ നിനക്ക് പതിനെട്ടു ആയിരുന്നില്ലേ , മോള്‍ക്ക് ഇപ്പൊ ഇരുപതു കഴിഞ്ഞില്ലേ ...അവര് വരട്ടെ ,,മോളെ കാണട്ടെ ,,ഇഷ്ടമാകുക ആണെങ്കില്‍ ഒരു വര്ഷം സമയം ചോദിക്കാം ,,, ഇടയില്‍ നിശ്ചയവും നടത്താം …
രാജേട്ടാ ,,,, എല്ലാം അറിയാവുന്ന ആൾ അല്ലെ ,,, മോൾടെ ദോഷങ്ങളും ഒക്കെ 25 വയസു കഴിയാതെ ഒന്നും നോക്കണ്ട എന്നല്ലേ പാങ്ങോടൻ തിരുമേനി പറഞ്ഞിരിക്കുന്നതും പിന്നെ മൃത്യു ദോഷങ്ങളും… ഇതിനിടയിൽ ,,,,അത് മാത്രവും അല്ല പൊന്നു ആണെങ്കിൽ ഇപ്പോളും കൊച്ചു കുട്ടി ആണ് , ഒരു പക്വതയും ആകാതെ എന്തിനാ രാജേട്ടാ ഇപ്പൊ അവളെ ഒന്നുമില്ലേലും ഇരുപത്തി ഒന്ന് ആകനല്ലേ ഉള്ളു ,,, എന്തായാലും ഇപ്പൊ വേണ്ട രാജേട്ടാ …. അവളുടെ ആ ദോഷങ്ങൾ ഒക്കെ മാറട്ടെ ,,അത്രയും നാൾ നമ്മുടെ കൂടെ മോൾ ഉണ്ടാകില്ലേ രാജേട്ടാ ……
രാജശേഖര൯ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു.
മാളു നീ പറഞ്ഞതും ശരി ആണ് ,,,, അവളെ കാണാതെ ഞാൻ എങ്ങനാ ഇരിക്കുക , അത്രയും കാര്യങ്ങൾ ഒന്നും മനസിലേക്ക് വന്നില്ല ,,,,നീ പറഞ്ഞത് പോലെ മതി ,,,
അയാള്‍ അപ്പോള്‍ തന്നെ ഫോണ്‍ എടുത്തു കൂട്ടുകാരനെ വിളിച്ചു, കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു അവരുടെ വരവ് ക്യാന്‍സല്‍ ചെയ്യിച്ചു.
മാളു ,,,,,,,,ഇപ്പോൾ അവള് പഠിക്കട്ടെ ,ആൾക്ക് ഒരു പ്രാപ്തി ഒക്കെ ആകട്ടെ ല്ലേ ,,,, പൂജകളും വഴിപാടുകളും ഒക്കെ മുറക്ക് നടക്കട്ടെ ,,, എന്നാലും ഭയം ഉണ്ട് ആ ദോഷങ്ങളെ കുറിച്ച് …
അത് ഉണ്ട് ,,, അതിനും മുകളിൽ എനിക്ക് ഭഗവാനുണ്ട് , എന്റെ ശങ്കരന്‍ നോക്കിക്കോളും എന്റെ പൊന്നുവിനെ ,,,,,,,,,,,,,,,ശങ്കരൻ തുണ ഉള്ളപ്പോ പാർവതിക്ക് എന്ത് പേടിക്കാനാ ????? മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു ..
ആഹാ അതേതു ശങ്കരൻ …………? രാജശേഖരൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
സാക്ഷാൽ മഹാരുദ്ര൯ ശിവശങ്കരൻ പിന്നെ എന്ത് നോക്കാനാണ് ………..മാലിനി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഉള്ളിൽ ഒരുപക്ഷെ ആദിശങ്കരൻ ആയിരുന്നിരിക്കണം മാലിനിയുടെ അത് പറയുമ്പോ അവളുടെ കണ്ണുകൾ അറിയാതെ ഒരു വേള ടെറസിനു കീഴെ അല്പം അകലെ ഉള്ള ഔട്ട്ഹസ്സിലേക്ക് പാഞ്ഞു
ഓ ,,അങ്ങനെ …………………….
അതെ ഞാൻ തിരക്കുകളിൽ ആണ് പൂജയും വഴിപാടുകളും ഒക്കെ വേണ്ട പോലെ നോക്കി നീ നടത്തിക്കൊള്ളണം കേട്ടോ മാളു ,,,
രാജേട്ടാ ,,,,,,,,,,,,,,,വേറെ ഒരു കാര്യം എനിക്ക് പറയാൻ ഉണ്ടായിരുന്നു ..
എന്താ മാളു ……?
കുറെ നാൾ ആയി എനിക്ക് വൈകുണ്ഠപുരി ക്ഷേത്രത്തിൽ പോണം എന്ന് ആഗ്രഹിക്കുന്നു, കുടുംബം ആയി തന്നെ പോകണം രാജേട്ടാ,,
അവിടെ വല്ല പ്രത്യേകതയും ഉണ്ടോ …………
രാജേട്ടാ എന്റെ കുടുംബ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ മൂലസ്ഥാനം അവിടെ ആണ് , ഇരുപത്തി അഞ്ചു കൊല്ലം ആയില്ലേ … അവിടെ പോയിട്ടേ ഇല്ല ,, എല്ലാ മൂന്നുമാസം കൂടുമ്പോളും അവിടെ ദർശനം നടത്തേണ്ടതാണ് , രാജേട്ടനും പോയിട്ടില്ലല്ലോ അതുമാത്രവും അല്ല മക്കളെയും കൊണ്ട് പോയി തൊഴുകിക്കണം , അവിടെ ഗരുഡമൂർത്തി കൂടെ ഉള്ളത് ആണ് , ഇപ്പോൾ പലപ്പോഴും കൃഷ്ണ പരുന്ത് വരുന്ന സ്വപ്നം കാണുന്നുണ്ട് ഞാൻ , ഇന് ആലോചിച്ചപ്പോൾ ആണ് ഈ കാര്യം ഓർമ്മ വന്നത് , എന്റെ കുടുംബത്തിലെ വിശ്വാസം ആണ് ഭഗവാന് കാണാൻ തോന്നിയാൽ സ്വപ്നത്തിൽ ഗരുഡനെ കാണിക്കുമത്രേ , അത് കണ്ടാൽ നിശ്ചയമായും അവിടെ പോകണം എന്നാണ് , നമുക്ക് പോകാം രാജേട്ടാ …
ഒരല്പ൦ ആലോചിച്ചു .
പോകാം , നമുക്ക് പോകാം ,,, മാളു എന്നാണ് പോകേണ്ടത് ?
വെള്ളി ഓണം അല്ലെ ,,അപ്പൊ നമുക്ക് ശനി പോയാലോ ഞായര്‍ തിരികെ വരുകയും ചെയ്യാം ,
അവിടെ നിൽക്കാൻ ഉണ്ടോ മാളു ?
ഉണ്ട് കാരണം ശനിയാഴ്ച അവിടെ വൈകിട്ട് ഒരുപാട് പൂജകൾ ഉണ്ട് ശ്രീനിവാസകല്യാണവും മറ്റും അതൊക്കെ കൂടി ഞായര്‍ കൂടെ തൊഴുതു നമുക്ക് ഇറങ്ങാം അല്ല മാളു … നീ പറഞ്ഞത് ഒക്കെ ശരി തന്നെ …
പക്ഷെ ഓണം സമയം ആകുമ്പോ നമ്മുടെ രവി അവധി ആയിരിക്കില്ലേ അപ്പൊ അത്രയും ദൂരം ഒക്കെ വണ്ടി ആര് ഓടിക്കും.
ആഹാ ,,,ഇത് നല്ല കാര്യം രാജേട്ടനുണ്ട് , ശ്യാം കുട്ടൻ ഉണ്ട് , പിന്നെ പൊന്നുവും ഓടിക്കുമല്ലോ പിന്നെ എന്താ …
മാളു ഇവിടെ നിന്ന് പത്തഞ്ഞൂരു കിലോമീറ്റർ ദൂരം ഇല്ലേ , അത്രയും ഒന്നും ഓടിക്കാൻ പറ്റില്ല , അതൊക്കെ റിസ്ക് ആണ് ..
അയ്യോ അപ്പൊ എന്താ ചെയ്യുക , വേഗം പോയി തോഴണം രാജേട്ടാ ,,,
കുടുംബമായി തന്നെ പോണം , അങ്ങനെ ഉള്ള ഒരു ക്ഷേത്രം ആണ് ,
ഇപ്പൊ എന്താ ചെയ്യുക, അല്ല മാളു അന്ന് നിങ്ങള് നീലാദ്രി പോയപ്പോ എങ്ങനാ പോയത് ,
അത് അന്ന് അപ്പു അല്ലെ വണ്ടി ഓടിച്ചത് ഒക്കെ …
ഓ ,,,,,,,,,,,,,, ആ ചെറുക്കനോ ,,,,,,,,,,,,,,അയാളുടെ മുഖത്ത് ഇഷ്ടകേടു വന്നു
എങ്ങനാ അവൻ വണ്ടി ഓടിക്കാൻ ഒകെ?
‘വണ്ടി ഓടിക്കാൻ ഒക്കെ മിടുക്കൻ ആണ് , നന്നായി വണ്ടി ഓടിക്കും ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾ പോയി വന്നില്ലേ …
എന്ന ഒരു കാര്യം ചെയ്യാം , ആ ചെറുക്കനെ ഡ്രൈവർ ആക്കിയാൽ പോരെ ……….
എന്തോ രാജശേഖരന്റെ വായിൽ നിന്നും തന്നെ ആ വാക്കുകൾ വീണു.
കുഴപ്പം ഇല ,,,,എന്ന് മാലിനി പറഞ്ഞു ഒരു ശങ്കയോടെ
എന്തായാലും ഓഫീസ് അവധി അല്ലെ , അപ്പൊ കുഴപ്പം ഉണ്ടാകില്ല , ഇനി അവനു വേറെ എവിടേലും പോകാനോ മറ്റോ ഉണ്ടോ എന്നറിയില്ല , അത് ചോദിക്കേണ്ടി വരും..
എവിടെ പോകാൻ , ആദ്യം ഇവിടെത്തെ കാര്യങ്ങൾ അത് കഴിഞ്ഞിട്ടു മതി ബാക്കി കാര്യങ്ങൾ ..
അവനോട് പറയുക എന്ത് കാര്യം ഉണ്ടേലും മാറ്റി വെച്ചേക്കുക ശനി നമ്മളെ അമ്പലത്തിൽ എത്തിക്കണം എന്ന് . കേട്ടല്ലോ ,,,
ആ കേട്ട് രാജേട്ടാ ,,,
മാലിനി ആകെ സന്തോഷത്തിൽ ആയിരുന്നു ഒന്ന് ക്ഷേത്രത്തിൽ സകുടുംബ൦ പോകുന്നതിന്റെ രണ്ടാമത് അപ്പു കൂടെ വരുന്നതിന്റെ ,
രാജേട്ടാ …. ഒരു ചെറിയ ആഗ്രഹം ഉണ്ട് , പറയാനേ എനിക്ക് പറ്റു …രാജേട്ടൻ സമ്മതിക്കുമോ വഴക്കു പറയുമോ എന്നൊന്നും അറിയില്ല …
എന്താണ് പറ മാളു ?
ഇത്തവണ ഓണം നമുക്കില്ലല്ലോ , ‘അമ്മ മരിച്ചതല്ലെ , എന്തായാലും അന്ന് നമുക്ക് ഭക്ഷണം ഉണ്ടാക്കണ൦ അന്ന് ഒരു ദിവസം ഞാൻ അപ്പുനു കൂടെ കൊടുത്തോട്ടെ ,,, രാജേട്ടൻ സമ്മതിക്കുക ആണെങ്കിൽ മാത്രം.
രാജശേഖരൻ ഒന്ന് മാലിനിയുടെ മുഖത്തേക്ക് നോക്കി , ആ നോട്ടം കണ്ടു ഭയന്നിട്ടോ മാലിനി മുഖം താഴ്ത്തി.
നീ എന്താച്ചാ ചെയ്തോ ,,, അതൊരു ശീലം ആക്കാതിരുന്നാൽ മതി,
ശരി രാജേട്ടാ ,,, മാലിനി ആകെ സന്തോഷവതി ആയി.
ഒന്നുമല്ല അമ്മയുടെ ഓർമ്മയുടെ ഭക്ഷണം അല്ലെ , അമ്മക്കും അവനെ വലിയ കാര്യം ആയിരുന്നില്ലേ അതുകൊണ്ടു മാത്രമാണ് …
അപ്പോളേക്കും കയ്യിലെ മദ്യം ഒക്കെ തീർത്തു രാജൻ എഴുന്നേറ്റു , വാ തണുപ്പ് ഉണ്ട് , താഴേക്ക് പോകാം മാളു ,
ഹ്മ്മ് ,,,, രാജശേഖരൻ കൈകൾ മാലിനിയുടെ തോളത്തു വെച്ച് രണ്ടു പേരും കൂടെ താഴേക്ക് ഇറങ്ങി .
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️

സൂപ്പർ ♥♥♥♥♥?

nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ