അപരാജിതൻ 6 [Harshan] 6878

വെള്ളിയാഴ്ച
രാവിലെ ആണ് മാലിനിക്ക് ഒരു ഫോൺ വന്നത്.
വിളിച്ചത് വേറെ ആരുമല്ല അവളുടെ രംഗനാഥൻ ഏട്ടൻ.
അവർ ഇന്ന് അവരുടെ വീട്ടിലേക്കു വരുന്നു എന്ന്.
ആയി ഉണ്ട്, രംഗനാഥനും കുടുംബവും, രാമഭദ്രനു൦ കുടുംബവും മല്ലിക വരുന്നില്ല മകൾ ഉണ്ട്.
വൈകുന്നേരത്തോടെ എത്തും എന്ന് പറഞ്ഞു, ഒന്ന് രണ്ടു ദിവസത്തേക്ക് അവർ ഉണ്ടാകും
എല്ലാവര്ക്കും താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടാകുമോ അതോ സ്റ്റേ വേറെ നോക്കണോ എന്ന് കൂടെ ചോദിച്ചു ഒന്നും വേണ്ട എല്ലാവര്ക്കും ഉള്ള മുറികളും സൗകര്യങ്ങളും ഇവിടെ ഉണ്ട് നിങ്ങൾ ഇങ്ങോട്ടു വന്നാൽ മാത്രം മതി എന്ന് മാലിനി പറഞ്ഞു.
മാലിനി ഉടൻ തന്നെ രാജശേഖരനെ വിളിച്ചു പറഞ്ഞു, ആൾക്കും ഒരുപാട് സന്തോഷമായി, ശ്യാമും പാറുവും ഒക്കെ നല്ല ത്രില്ലിൽ ആണ്. ഇനി ഇപ്പോൾ വീട് ഒരു ആഘോഷം ആകും, അതാണ് അവരെ ഏറെ സന്തോഷിപ്പിക്കുന്നത്. മാലിനി ആകെ സന്തോഷത്തിൽ ആണ്, എന്താ പറയുക എല്ലാം നാരായണന്റെ അനുഗ്രഹം അല്ലെ, അറ്റുപോയ എല്ലാ ബന്ധങ്ങളും കൂടി ചേരുക അല്ലെ,
പാറു ആണ് കോളേജിൽ പോയില്ല , ശ്യാമും രാജനും ഉച്ചയോടെ എത്താം എന്ന് പറഞ്ഞു,
വീട്ടിൽ അന്ന് അടുക്കള മൊത്തം തിരക്കിൽ ആണ് , പത്തു പണ്ട്രൻഡ് പേര് ഉണ്ടാകില്ലേ, എല്ലാ വിഭവങ്ങളും അവർ ഉണ്ടാക്കുന്നുണ്ട്. ഉച്ച കഴിഞ്ഞു  രാജനും ശ്യാമും വീട്ടിലേക്കു എത്തി. ഇടയ്ക്കു അവരെ വിളിച്ചു നോക്കിയിരുന്നു, ഒന്ന് രണ്ട് മണിക്കൂർ ഒക്കെ ആകും എതാൻ എന്നാണ് അവർ പറഞ്ഞത്. ഒരു ട്രാവെലർ ഇൽ ആണ് അവർ വരുന്നത്.
അപ്പോൾ ആണ് മാലിനി വേറെ ഒരു കാര്യം ഓർത്തത്.
മാലിനി വേഗം പൂജാമുറിയിലേക്കു പോയി, മഹേശ്വരരന്റെ ഫോട്ടോയെ തൊഴുതു ക്ഷമ ചോദിച്ചു, ശേഷം അവിടെ ഉള്ള ശിവനുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും മാറ്റി, വെച്ച് അതുപോലെ ഹാളിൽ വന്നു ശിവ ചിത്രങ്ങൾ ഒക്കെ മാറ്റി വെച്ച്. അത് കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു,
മാളു നീ എന്താ ഭഗവാന്റെ ഫോട്ടോകൾ ഒക്കെ മാറ്റുന്നത്??
രാജേട്ടാ ,,, രാജേട്ടന് അറിയാഞ്ഞിട്ട വൈഷ്ണവവംശജർ വേറെ ഒരാളെയും ആരാധിക്കില്ല, വിഷ്ണു ആണ് അവ൪ക്കു ഈശ്വരൻ, ഈ ശിവഭഗവാന്റെ ഫോട്ടോ കണ്ടാൽ മതി എന്താ പിന്നെ സംഭവിക്കുക എന്ന് പറയാൻ സാധിക്കില്ല.
ഫോട്ടോ കണ്ടാൽ ഇപ്പോൾ എന്താണ് അമ്മെ ?
പാറു ചോദിച്ചു.
മോളെ ഇപ്പോൾ അല്ലെ മതങ്ങൾ തമ്മിൽ അടിയും വെറിയും. മുൻപ് വിശ്വാസങ്ങൾ തമ്മിൽ ആയിരുന്നു ത്തിൽ ഏറ്റവും വലിയ സംഘട്ടങ്ങൾ നടന്നത് ശൈവരും വൈഷ്ണവരും തമ്മിൽ ആണ്, ആരാണ് പരഏറ്റവും വലിയ ഈശ്വരൻ എന്നപേരിൽ ആദ്യം ചർച്ചകളും തർക്കങ്ങളും ഒക്കെ ആയിരുന്നു, പിന്നെ അത് കയ്യാങ്കളിയിലേക്ക് എത്തി, പിന്നെ യുദ്ധങ്ങൾ ആയി, പിന്നെ ആണ് ചർച്ചകൾ ഒക്കെ നടത്തി ആ വംശവെരി ഒകെ കുറച്ചതു, എങ്കിലും ഇവർ തമ്മിൽ ഇന്നും വിശ്വാസ വേർതിരിവുകൾ ഒക്കെ ഉണ്ട്, ദേവ൪മഠം കുടുംബം  വൈഷ്ണവാരാധന നടത്തുന്നവർ ആണ്, അവർക്ക് ശിവഭഗവാൻ വന്ദ്യനല്ല, അത് പോലെ തിരിച്ചും.
ശൈവരോട് യുദ്ധം ചെയ്യാൻ പോയ പാരമ്പര്യം ഉള്ള വംശം ആണ് നമ്മുടെ അപ്പൊ പിന്നെ ഈ ഫോട്ടോ കണ്ടാൽ മതി, അതുകൊണ്ടാണ് ഇതൊക്കെ മാറ്റുന്നത്.
പാറു അത്ഭുതം കൊണ്ട് താടിക്കു കൈ കൊടുത്തു,
എന്തെല്ലാം കാര്യങ്ങൾ ആണ് അമ്മയുടെ കുടുംബത്തെ കുറിച്ച് കേൾക്കുന്നത്,
മോളെ ഇതൊന്നുമല്ല ഇതിൽ അധികം ഉണ്ട്  അതൊക്കെ ‘അമ്മ സൗകര്യം പോലെ പറഞ്ഞു തരാം.
അതെ മാളു, എന്റെ അളിയന്മാർ ……അടിക്കുന്ന കൂട്ടത്തിൽ ആണോ ?
രാജശേഖര൯ ചിരിച്ചു കൊണ്ട് ചോദിച്ചു.
എന്തിനാ … മൊത്തം കള്ളു കുടി പാർട്ടി ആക്കാൻ വേണ്ടി ആണോ.
മാലിനി കോപം അഭിനയിച്ചു ചോദിച്ചു.
അല്ല അതുകൊണ്ടല്ല മാളു, സാധനം ഒക്കെ ഇവിടെ സ്റ്റോക് ഉണ്ട്, കഴിഞ്ഞ ദിവസ൦ എന്റെ ഫ്രണ്ട് നല്ല ബെസ്റ്റ് സ്കോട്ലൻഡ് വിസ്കി രണ്ടു കുപ്പി ഗിഫ്റ് തന്നിട്ടുണ്ട് എം അതൊക്കെ ഇവിടെ ഉണ്ട്, എന്റെ മാളുവിന്റെ ആങ്ങളമാർ വരുമ്പോ നല്ല ബെസ്ററ് സാധനം തന്നെ പൊട്ടിയ്ക്കണ്ടേ ,,അത് കൊണ്ട് ചോദിച്ചതാ പൊന്നെ ,,,
രാജശേഖര൯ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് പോട്ടെ ഈ ടാബ്ലെറ്സ് കഴിചോ ?
ഇല്ല , മറന്നു പോയി.
വേഗം പോയി കഴിക്കു , രാജശേഖര൯ ഒച്ച വെച്ചു.
മാലിനി വേഗം തന്നെ റൂമിൽ ചെന്ന് ടാബ്ലറ്റ്സൊക്കെ കഴിച്ചു.
മാലിനി ആലോചിക്കുക ആയിരുന്നു.
കുടുംബത്തിൽ നിന്നും കഴിഞ്ഞ ഇരുപത്തി അഞ്ചു വര്ഷത്തോളം തനിക്ക് കിട്ടാത്ത സ്നേഹം അത് പാലിയതു നിന്ന് ആവോളം തനിക്ക് കിട്ടി. രാജേട്ടൻ അമ്മ സഹോദരങ്ങൾ അങ്ങനെ എല്ലാവരും ആ സ്നേഹം തനിക്ക് തന്നിട്ടുണ്ട്. മക്കളും ഒരുപാട് സ്നേഹിക്കുന്നു, സ്നേഹം ഒരു കടൽ ആണെങ്കിൽ ആ സ്നേഹത്തിൽ ദിക്കറിയാതെ നീന്തുന്ന ഒരു മത്സ്യത്തെ പോലെ ആണ് താൻ, മറ്റൊരു സ്നേഹം അപ്പു തരുന്നത്. ആരുമല്ല എന്നിട്ടു കൂടി. അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു മാലിനി അങ്ങനെ ഇരുന്നുപോയി. അപ്പോൾ ആണ് രാഖി ലണ്ടൻ ഇൽ നിന്നും മാലിനിയെ വിളിച്ചത് ഇടയ്ക്കു വിളിക്കും ചേട്ടത്തിയെ, പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല, അവിടെ നന്നായി പോകുന്നു , അസുഖവിവരങ്ങൾ ഒക്കെ അന്വേഷിച്ചു , എല്ലാവരെയും കുറിച്ച് അന്വേഷിച്ചു , അപ്പുവിനോട് പ്രത്യേക അന്വേഷങ്ങൾ കൂടെ പറയുവാനും പറഞ്ഞു.
<<<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>
സമയം ഒരു അഞ്ചേകാൽ ഒക്കെ ആയി കാണും രംഗനാഥൻ ഫോൺ വിളിച്ചു. ഒരു പത്തു പതിനഞ്ചു മിനിറ്റിനു കൊണ്ട് ജങ്ഷനിൽ വരും എന്ന്, അത് കേട്ട് രാജശേഖരൻ ശ്യാമിനോട് വണ്ടിയുമായി പോയി ജങ്ഷനിൽ കാത്തു നിൽക്കുവാൻ ആയി പറഞ്ഞു. അങ്ങനെ ശ്യാം തന്റെ ബുള്ളറ് എടുത്തു അവിടെനിന്നും തിരിച്ചു.
ശ്യാം ജങ്ഷനിൽ എത്തി.
കുറച്ചു നേരം കാത്തു നിന്നു അപ്പോളേക്കും അവരുടെ ട്രാവെലർ അവിട എത്തി.
മുന്നിൽ തന്നെ രംഗനാഥൻ മാമൻ ഉണ്ടായിരുന്നു.
ശ്യാം കൈ കാണിച്ചു.
പിന്നെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അവർക്കു മുന്നിൽ ആയി വഴി കാണിച്ചു കൊണ്ട് പോയി.
ഒരു പത്തു മിനിറ്റു കൊണ്ട് അവർ പാലിയത്ത് എത്തി.
അപ്പോളേക്കും സെകുരിറ്റി ഗേറ്റ് തുറന്നു.
ട്രാവെലർ വീടിനു മുന്നിൽ പാർക് ചെയ്തു. ഓരോരുത്തർ ആയി ഇറങ്ങി .
അപ്പോളേക്കും മാലിനിയും രാജശേഖരനും പാറുവും ഒക്കെ പൂമുഖത്തേക്ക് വന്നു.
ഇറങ്ങിയപ്പോൾ തന്നെ രംഗനാഥൻ ശ്യാമിനെ കെട്ടിപിടിച്ചു സുഖവിവരങ്ങൾ ഒക്കെ തിരക്കി.
ഏറ്റവും അവസാനം ഇറങ്ങിയത് ഭുവനേശ്വരി ദേവി ആയിരുന്നു.
എല്ലാവരും ആദ്യം തന്നെ പുറത്തു നിന്ന് പരിസരം ഒക്കെ നോക്കി. വലിയ കോമ്പൗണ്ടും വിലകൂടിയ കാറുകളും വലിയ തറവാട് വീടും ഒകെ ആയി ഗംഭീരമായ പാലിയതു തറവാട്.
ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവര്ക്കും ഒരുപാട് ഇഷ്ടപെട്ടു.
മാലിനി നിൽക്കുന്നത് എല്ലാ൦ ആവോളം നിറഞ്ഞ ഒരു സ്വർഗ്ഗത്തിൽ തന്നെ ആണ്.
അപ്പോളേക്കും മാലിനി ആരതി ഉഴിയുവാൻ ഉള്ള തട്ടവുമെടുത്തു വന്നു അതിൽ ദീപം കൊളുത്തി.
അവരുടെ ഡ്രൈവർ ഗോപാലണ്ണൻ  വണ്ടിയിൽ നിന്നും അവർക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ കുട്ടകൾ ഒക്കെ എടുത്തു മുറ്റത്തു നിരത്തി വെച്ചു.
അതിൽ വൈശാലിയിലെ തേനൂറുന്ന മാമ്പഴവും അവിടത്തെ പശുക്കളുടെ പാല് കൊണ്ടുണ്ടാക്കിയ പാൽ പേടയും വൈശാലിയിലെ അതി രുചികരമായ മൈസൂർ പാക്കും വെണ്ണ നിറഞ്ഞ മാധുര്യവും കുങ്കുമപൂവിന്റെ നിറവും ചേ൪ന്ന രസ മലായിയും വലിയ ഭണ്ഡാ൪ ലഡ്ഡുവും റവ കേസരിയും എന്ന് വേണ്ട നിരവധി മധുര പലഹാരങ്ങൾ , പിന്നെ വൈശാലിയിലെ പാരമ്പരാഗതരായ നെയ്തുകാർ ശുദ്ധമായ പട്ടിൽ നെയ്തുണ്ടാക്കിയ പട്ടുസാരികൾ പട്ടു തുണികളും , വൈശാലിയിലെ  ചന്ദനമരങ്ങളിൽ നിന്നും വാറ്റിയ ചന്ദനത്തൈലവും അതുപോലെ അവിടെ മാത്രം കണ്ടു വരുന്ന അതിസുഗന്ധം വഹിക്കുന്ന ഇന്ദ്രഗുപ്തം എന്ന പുഷ്പം വാറ്റി ഉണ്ടാക്കിയ അഭൌമഗുഗന്ധദായകമായ തൈലവും പിന്നെ  ഒരു സ്ഫടിക പാത്രത്തിൽ നിറയെ വൈശാലിയിലെ  ഹിരണ്യകേശി നദിയുടെ അടിത്തട്ടിൽ മാത്രം കണ്ടു വരുന്ന മുത്തുച്ചിപ്പികളിൽ നിന്ന് മാത്രം ലഭിക്കുന്ന സുവർണ്ണ നിറമുള്ള വിലകൂടിയ മുത്തുകളും എല്ലാം അവർക്കായി ഉള്ള സമ്മാനങ്ങൾ.
ദേവർമഠത്തുകാർ ഒരു വെള്ളി തളികയിൽ അക്ഷതവും ചന്ദനവും പൂവും വിതറി വിളക്ക് തെളിച്ചു അതിൽ സ്വർണ്ണത്തിൽ മുദ്രണം ചെയ്ത വൈഷ്‌ണ മുദ്ര വെച്ച് ഭുവനേശ്വരി ദേവി മുന്നിലേക്ക് നിന്നു.
അളിയൻ മുന്നിലേക്ക് വാ ,,,ഇത് നമ്മുടെ കുടുംബത്തിന്റെ ചടങ്ങു ആണ്, എന്ന് രംഗനാഥൻ പറഞ്ഞു,
അത് കേട്ട് രാജശേഖരൻ മാലിനിയുമായി മുന്നിലേക്ക് വന്നു.
ഭുവനേശ്വരി ദേവി ആ വൈഷ്ണവ മുദ്ര അടങ്ങിയ വെള്ളി താലം ഇരുവർക്കും ഉഴിഞ്ഞു അതിൽ നിന്നുള്ള അക്ഷതവും പൂക്കളും രാജശേഖരന് വിതറി അതിലെ സിന്ദൂരം നെറ്റിയിൽ തൊടുവിച്ചു വൈഷ്ണവ മുദ്ര അടങ്ങിയ കൊച്ചു താലം രാജശേഖരന് നൽകി .
അതായത് ആ കുടുംബത്തിലേക്ക് വൈഷ്‌ണവ മുദ്ര നൽകി കുടുംബാംഗമായി സ്വീകരിച്ചു എന്ന അർത്ഥത്തിൽ.
അതിന് ശേഷം വിഷ്ണുവിന്റെ ദശാവതാരം മുദ്രണം ചെയ്ത പത്തു നാണയങ്ങൾ ഒരു പഞ്ചലോഹത്തിന്റെ ചെറിയ ചെപ്പിൽ ഇട്ടു അത് കൂടെ സമ്മാനിച്ചു.
പുറകെ നിന്ന രംഗനാഥൻ പത്തു പവന്റെ ഒരു സ്വർണ്ണമാല രാജശേഖരന്റെ കഴുത്തിൽ അണിയിച്ചു. പിന്നെ പത്രത്തിലുള്ള മുത്തുകൾ രാമഭദ്രൻ സഹോദരി ആയ മാലിനിക്ക് സമ്മാനിച്ചു. പട്ടു വസ്ത്രങ്ങൾ സീതലക്ഷ്മി പാറുവിനു സമ്മാനിച്ചു.
പിന്നീട് അവരെ എല്ലാവരെയും ആരതി ഉഴിഞ്ഞു മാലിനി വീട്ടിനുള്ളിലേക്ക് ആനയിച്ചു.
<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>
ഭുവനേശ്വരി ദേവി പാറുവിനെയും ശ്യാമിനെയും വിളിച്ചു ഇരുവർക്കും മുത്തം കൊടുത്ത്, അവർ കയ്യിൽ കരുതിയിരുന്ന ഒരു പഴ്സിൽ നിന്നും സ്വർണ്ണത്തിന്റെ വലിപ്പമുള്ള ചെയി൯ ശ്യാമിന്റെ കൈകളിൽ അണിയിച്ചു. അന്ന് കണ്ടപ്പോ കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടാണ് മോന് താരം സാധിക്കാതെ പോയത് എന്ന് കൂടെ പറഞ്ഞു, ശ്യാമിനും സന്തോഷമായി.
അവർ അവന്റെ കവിളിൽ ഒരു കൊച്ചു നുള്ളു കൊടുത്തു തെമ്മാടി എന്ന് വിളിക്കുകയും ചെയ്തു പാറു മുത്തശ്ശിയെ കെട്ടിപിടിച്ചു കുറെ ഉമ്മ ഒക്കെ കൊടുത്തു, അവൾക് വലിയ്യ്‌ സന്തോഷ ദിനം ആണല്ലോ അന്ന്.  പാറുവിന്റെ ആ അപകടം ഒക്കെ എല്ലാം അറിഞ്ഞിരുന്നതുമാണല്ലോ അവർ , നരസിംഹരൂപ൦ ആലേഖനം ചെയ്തു പൂജിച ഒരു സ്വര്ണ്ണ ഏലസ്സ് അവളുടെ കയ്യിൽ കെട്ടി കൊടുത്തു.
മാലിനി ആദ്യം തന്നെ എല്ലാവർക്കും ഉള്ള മുറികൾ ഒക്കെ കാണിച്ചു കൊടുത്തു, അവർ പോയി അവരുടെ സാധനങ്ങൾ ഒക്കെ അതാതു മുറികളിൽ വെച്ച്.
കുട്ടികൾ എല്ലാവരും പാറുവിന്റെയും ശ്യാമിന്റെയും അടുത്തേക്ക് വന്നു , അവര് പിന്നെ അവരുടെ ആഘോഷം തുടങ്ങി, കളിയും ചിരിയും കുറുമ്പും ഒക്കെ ആയി.
ഭുവനേശ്വരി ദേവി എല്ലാവരോടും പോയി കുളിക്കാൻ ആയി ആവശ്യപ്പെട്ടു ആ ദിവസം ആ കുടുംബത്തിൽ പൂജയും ആരതീയും ഒക്കെ ചെയ്യേണ്ടതാണ് എന്ന കാരണത്താൽ അത് കേട്ട് എല്ലാവരും കുളിക്കാൻ ഒക്കെ ആയി അവരവരുടെ മുറികളിലേക് പോയി.
അന്ന് ആറര യോടെ എല്ലാവരും കുളിച്ചു ശുദ്ധമായി വന്നു.
വീടിനുള്ളിൽ പൂജാമുറിയിൽ എല്ലാ വിളക്കുകളും അഞ്ചു തിരിയിട്ടു തെളിയിച്ചു.
വലിയ ഒരു വിളക് ഹാളിനു നടുവിൽ തെളിയിച്ചു.
എല്ലാവരും ഹാളിൽ തന്നെ ഇരുന്നു.
ആ സമയം വീടിനു  പുറത്തൊക്കെ ചിരാതുകളിൽ ദീപം തെളിയിച്ചു
അവിടെ ഇരുന്നു എല്ലാവരും വിഷ്ണു സഹസ്ര നാമം ആലപിച്ചു. അതിനു ശേഷം സഹസ്രനാമ പാരായണത്തിന് ശേഷം പൂജാമുറിയിൽ വിഷ്ണു വിന്റെ വിഗ്രഹത്തിനു മുന്നിൽ ആരതി ഉഴിഞ്ഞു, എല്ലാ പ്രാർത്ഥനകൾക്കും ശേഷം നിവേദിച്ചിരുന്ന പാൽപായസം എടുത്തു എല്ലാവർക്കും ഗ്ലാസ്സുകളിൽ ആയി വിളമ്പി.
പൂജ ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ സ്ത്രീ ജനങ്ങൾ അടുക്കളയിലേക്ക് പോയി.
പാറുവും ശ്യാമും മറ്റെല്ലാവരും കൂടെ പൂമുഖത്തു ഇരുന്നു തമാശകളും ചിരികളും ഒക്കെ ആയി. രംഗനാഥൻ സീതാലക്ഷ്മി ദമ്പതികളുടെ മക്കളായ ‘വൈഷ്ണവിക്കു ഇരുപത്തി മൂന്നു വയസുണ്ട്. വേദപ്രിയക് പത്തൊൻപതും.
രാമഭദ്രൻ സുഭദ്ര ദമ്പതികളുടെ മക്കളായ കൃഷ്ണവേണിക്ക് ഇരുപത് വയസ് , ഹരിനന്ദന് പതിനഞ്ചും , സഹോദരി ആയ മല്ലികയുടെ മകൾ ഇന്ദുലേഖക്കു ഇരുപത്തി ഒന്ന് വയസ്. എല്ലാവരും നല്ല ആഢ്യത്വവും രാജത്വവും നിറഞ്ഞ കുട്ടികൾ തന്നെ. സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഭക്തിയുടെ നിറദീപങ്ങളുടെ പ്രകാശധാരയിൽ പാലിയത്ത് തറവാട് ജ്വലിച്ചു നിന്നു.
മുകളിൽ അളിയൻമാർ ടെറസിൽ ഇരുന്നു ചെറുതായി ഒന്ന് മിനുങ്ങുക ആയിരുന്നു, സ്കോട്ട്ലൻഡ് വിസ്കി നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട് എല്ലാവരും. അവർ അവിടെ ബിസിനസിനെ കുറിച്ചും തറവാടിന്റെ കുറിച്ചും ഉള്ള കാര്യങ്ങൾ ഒക്കെ സംസാരിചു കൊണ്ടിരുന്നു.
ഭുവനേശ്വരി ദേവി രാജശേഖരന്റെ തറവാടിനെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും ഒക്കെ മാലിനിയോട് ചോദിച്ചു. കാര്യം മരുമകൻ ആണെകിലും ഒരു ക്ഷത്രിയനല്ലാത്തതിനാൽ അവരുടെ ഉള്ളിലുള്ള ഉയർന്ന ജാതിബോധം അവരെ ഒരല്പം നിരാശ ഉണ്ടാക്കിയിരുന്നു.
അപ്പോൾ ആണ് മലിനീ ആയിയോടുപറഞ്ഞതു,
രാജശേഖരന്റെ ‘അമ്മ സാവിത്രി ദേവി കിഴക്കുംകൂർ രാജ കുടുംബത്തിലെ അംഗം ആണ്. സാവിത്രി ദേവി അന്ന് വിവാഹം കഴിച്ചതു ഒരു മേനവനെ ആണ്, അദ്ദേഹത്തിന്റെ ആണ് പാലിയം തറവാട്. എല്ലാ സഹോദരങ്ങൾക്കും തറവാട് ഓഹരിയുടെ വില കൊടുത്തു ഇപ്പോൾ തറവാട് രാജശേഖരന്റെ പേരിൽ ആണ്.  അത് കേട്ടപ്പോൾ ഭുവനേശ്വരി ദേവിക്ക് സന്തോഷം ആയി മകനും തായിവഴി ക്ഷത്രിയൻ ആണല്ലോ.
അന്ന് ഒരു ഒൻപതു മണിയോടെ ആണുങ്ങളും കുട്ടികളും ഒകെ ഭക്ഷണത്തിനായി ഇരുന്നു, വിഭവസമൃദ്ധമായ സദ്യ തന്നെ ആയിരുന്നു. അതിനു ശേഷം സ്ത്രീകളും ഭക്ഷണമൊക്കെ കഴിച്ചു.
അന്നത്തെ ദിവസ൦ സന്തോഷകരമായി മുന്നോട്ടു പോയി
<<<<<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>>>>
പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയിരുന്നു.
ഓഫീസ് അവധി ആയതു കൊണ്ട് ആദിക്ക് പോകേണ്ടിയിരുന്നില്ല.
എന്നാലും രാവിലെ തന്നെ വന്നു കാർ ഒക്കെ കഴുകി ഇട്ടുകൊണ്ടിരിക്കുക ആയിരുന്നു , ഒരു ട്രാവെലർ ഒക്കെ കിടക്കുന്ന കണ്ടു, അവനു മനസ്സിലായിരുന്നു, മാലിനി കൊചമ്മയുടെ വീട്ടുകാർ ആണെന്ന്.
അപ്പോളേക്കും മാലിനി അങ്ങോട്ട് വന്നു , അവരുടെ കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു , ഇന്നലെ വീട്ടുകാർ കൊണ്ട് വന്ന പലഹാരങ്ങൾ ഒക്കെ, അപ്പുവിന് കൊടുക്കാൻ ആയി കരുതിയിരുന്നത് ആണ്, രാത്രീ അപ്പു വന്നത് കുറെ വൈകി ആണല്ലോ , അതുകൊണ്ടു കൊടുക്കാൻ സാധിച്ചില്ല.
മാലിനി അപ്പുവിനെ അടുത്ത് വന്നു.
അവനു ആ പൊതി നീട്ടി, എന്താണ് എന്ന് അവൻ ചോദിച്ചപ്പോ മാലിനി കാര്യങ്ങൾ ഒക്കെ പറഞ്ഞു.
അയ്യോ എനിക്ക് എന്തിനാ, ഇതൊക്കെ നിങ്ങള്‍ക്കായി കൊണ്ട് വന്നതല്ലേ …
എനിക്ക് വേണ്ട കൊച്ചമ്മേ ,,,
ഇതങ്ങോട്ട് വാങ്ങികടാ ചെക്കാ ,,,,,,,,,,,,നിനക്കല്ലാതെ പിന്നെ വേറെ ആര്‍ക്കാ ഞാ൯ തരിക………..നീ എന്റെ പാവം അപ്പു അല്ലെ ,,,
അപ്പു ഒന്ന് ചിരിച്ചു , അത് വാങ്ങി , കാര്‍ പോര്ചിനു സമീപ൦ വെച്ചു.
ഇപ്പൊ വലിയ സന്തോഷത്തിൽ ആണല്ലോ , എന്നും അങ്ങനെ ആയിരിക്കട്ടെ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് മാലിനി ചിരിച്ചു.
നല്ല രസമായിരിക്കുമല്ലോ ഇനി ഇവിടെ എല്ലാ വീടുകാരും അമ്മയും മക്കളു൦ മാമൻമാരും മാമിമാരും കസിൻസ് ഒക്കെ ആയി ആഹാ നല്ല ബഹളവും അടിയും ഇടിയും ചിരിയും പാട്ടും മേളവും എല്ലാരും കൂടെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കലും യാത്ര പൊകലും ഒക്കെ …നടക്കട്ടെ നടക്കട്ടെ ….അടിച്ചു പോളിക്കു
അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൻ അത് പറയുമ്പോളും ഇതൊന്നും കാണാനോ അനുഭവിക്കാത്ത സാധിക്കാത്ത ഒരു വിങ്ങൽ കൂടെ അപ്പുവിന് ഉണ്ട്, പുറമെ ചിരിക്കുമ്പോ ഉള്ളിൽ ആ ഒരു വിഷമവും അവനു ഇല്ലാതെ ഇല്ല എന്നത് തന്നെ ആണ് വാസ്‌തവം.
മാലിനിക് ശരിക്കും അതു തിരിച്ചറിയുവാൻ സാധിച്ചു , പക്ഷെ അവൾക്ക് എന്ത് ചെയ്യാൻ സാധിക്കും, ഒന്നും സാധിക്കാത്തതിൽ അവൾക്കും ഒരുപാട് വിഷമം ഉണ്ട്.
കാരണം അപ്പു ഇപ്പോൾ മാലിനിക്ക് ഹൃദയത്തിന്റെ ഒരു ഭാഗം തന്നെ അല്ലെ
അപ്പോളേക്കും സീതാലക്ഷ്മിയും സുഭദ്രയും കൂടെ പുറത്തേക്കു വന്നു രാവിലത്തെ തുളസി വന്ദനത്തിനു ആയി , അവർ വന്നു കയ്യിലെ കിണ്ടിയിൽ നിന്നും  കൈകളിൽ ജലം എടുത്തു തുളസിതറയിൽ ഒഴിച്ച് തൊഴുത് പ്രദക്ഷിണം വെച്ച് വീണ്ടും തൊഴുതു അതിൽ നിന്നും തുളസി കതിർ പൊട്ടിച്ചു മുടിയിൽ വെചു.
ചിരിച്ചു കൊണ്ട് അപ്പുവിന്റെയും മാലിനിയുടെയും സമീപത്തേക്കു വന്നു.
ആരാ മാളു ഇത് ?
ആ ചോദ്യം കേട്ട ഒരേ ഒരു നിമിഷം മാലിനി പകച്ചുപോയി അപ്പുവിനെ എന്ത് പറഞ്ഞ പരിചയപ്പെടുത്തേണ്ടത് എന്നറിയാത്ത അവസ്ഥ ഉത്തരമില്ലാതെ പകച്ചു പോയ ആ ഒരു നിമിഷം അറിയാതെ മാലിനി പറഞ്ഞു പോയി
“ഇവിടെ ജോലി എടുക്കുന്ന പയ്യനാ…………..ഏട്ടത്തി ”
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ആ പറഞ്ഞ നാവിനെ ഒരുപാട് മനസിൽ ശപിച്ചു പോയത്, അപ്പുവിന്റെ മുന്നിൽ വെച്ച് ഒരിക്കലും അങ്ങനെ പറയരുതായിരുന്നു.
അതുകേട്ടു അപ്പു ഒരേ  ഒരു നിമിഷത്തേക്ക് മാലിനിയെ ഒന്ന് നോക്കി, ഒരു ഞെട്ടലോടെ
നിര്‍വികാരനായി കുറച്ചു നിമിഷം ,,,പിന്നെ അവന്റെ മുഖത്ത് ഒരു ചിരി ആണ് വന്നത്. കൊച്ചമ്മ തന്നെ താൻ ജോലികാരൻ ആണ് എന്ന് പറഞ്ഞപ്പോ, ….ഉള്ളു ഒരുപാട് നൊന്തു.
അവൻ ചിരിച്ചു. എനിട്ടു പറഞ്ഞു.
അതെ ജോലിക്കാരൻ ആണ്, ഇവിടേം ഓഫീസിലും ഒക്കെ ജോലി ചെയുക ആണ്, ദാ ആ ജോലിക്കാർക്കുള്ള ഔട്ട്ഹൌസിൽ ആണ് താമസിക്കുന്നത് പകല് സേവനം ഓഫീസിലും രാത്രി ഇവിടേം ആണ് , എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി. അല്ലെ കൊച്ചമ്മേ അപ്പു മാലിനിയെ നോക്കി ചോദിച്ചു.
മാലിനി ഉള്ളിൽ കരഞ്ഞു കൊണ്ട് വെറുതെ ഒരു ചിരി അഭിനയിച്ചു തല കുലുക്കി.
ഓ ജോലിക്കാരൻ ആയിരുന്നോ , ഞാൻ വിചാരിച്ചു ഇത്ര കാര്യമായി സംസാരിക്കുന്നത് കൊണ്ട് വല്ല ബന്ധുക്കളും ആയിരിക്കുംന്ന.
സീതാലക്ഷ്മി  ഒരു നീരസത്തോടെ പറഞ്ഞു.
കൊള്ളാം ഞാനോ ബന്ധുവോ നല്ല കാര്യമായി , നമ്മളൊക്കെ എവിടെ കിടക്കുന്നു,  പാലിയത്തെ ബന്ധു ഒക്കെ ആകാ൯ ഒക്കെ വലിയ ഭാഗ്യം ഒക്കെ വേണം.
ദാ ഞാ൯   ഈ കാറുകൾ  ഒക്കെ കഴുകുക ആയിരുന്നു , അപ്പൊ കൊച്ചമ്മ കുറച്ചു പലഹാരം തരാൻ  ആയി വന്നതാ. അല്ലെ കൊച്ചമ്മേ ,,,  അവൻ മാലിനിയോട് ചോദിച്ചു

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.