അന്നത്തെ ക്‌ളാസിൽ ദേവികയുടെ ഒക്കെ പ്രെസെന്റേഷൻ നടന്നു.ദേവികയും നന്നായി പ്രേസേന്റ്റ് ചെയ്തു.
അവൾക്കും ആദിയുടെ സഹായം കിട്ടിയിരുന്നല്ലോ. പ്രെസെന്റേഷൻ ഒക്കെ നടന്നു കൊണ്ടിരിക്കുക ആണ്, ശിവരഞ്ജൻ സെമിനാർ ഹാളിൽ ഇരുവശത്തയി ഉള്ള ചെയർസ് നിടയിലുള്ള ഇടനാഴിയിലൂടെ പിന്നിലേക്ക് നടന്നു, മുൻഭാഗം താഴ്ന്നും പിറകിലേക്ക് പോകുംതോറും ഉയർന്നും ഇരിക്കുന്ന രീതിയിൽ ആണ് സെമിനാർ ഹാൾ. പിന് ഭാഗത്തു പോയി നിന്ന് പ്രെസെന്റേഷൻ ഒക്കെ വീക്ഷിച്ചു.
ഒരല്പം മുന്നിലേക്ക് നടന്നു അവിടെ ഒഴിഞ്ഞ ഒരു ചെയറിൽ ശിവരഞ്ജൻ ഇരുന്നു.
ശിവരഞ്ജൻ ഇരുന്നതിന്റെ തൊട്ടു ഇടതു വശത്താണ് പാർവതി ഇരുന്നിരുന്നത്.
ശിവരഞ്ജൻ അത് ശ്രദ്ധിച്ചിരുന്നില്ല.. പക്ഷെ പാർവതി, ഒരു ഞെട്ടലോടെ ആണ് ആ ഒരു നിമിഷത്തെ ഉൾക്കൊണ്ടത്, ശിവരഞ്ജൻ തന്റെ തൊട്ടു വലതു ഭാഗത്തായി ഇരിക്കുന്നു, അവളുടെ ഹൃദയമിടിപ്പ് വർധിച്ചു, ശരീരം വിറക്കാൻ തുടങ്ങി. അവളുടെ വേഗതയിൽ ഉള്ള ശ്വസോച്ഛാസത്തിൽ അവളുടെ മാറിടം ഉയർന്നു താഴ്ന്നു തുടങ്ങി. ഇടയ്ക്കു ഇടതു വശത്തേക്ക് നോക്കിയപ്പോൾ ആണ് ശിവരഞ്ജൻ പാർവതിയെ കണ്ടത്. അവൻ ചിരിച്ചു.
പക്ഷെ പാർവതി ആണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഒന്നുകൂടെ അവളെ നോക്കി, പറയാൻ ആകാതെ എന്തോ ഒരു വൈകാരികമായ അനുഭൂതി ഉള്ളിൽ നിറയുന്ന പോലെ, അവന്റെ ഹൃദയവും മിടിക്കുക ആണ് , പ്രെസെന്റേഷ൯ എടുക്കുന്നതിൽ ഒന്നും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല , എന്താണ് തനിക് സംഭവിക്കുന്നത്, ഈ കുട്ടിയെ കണ്ട അന്ന് എന്തോ എന്ന് ഉളിൽ അനുഭവപ്പെട്ടിരുന്നു , പക്ഷെ കഴിഞ്ഞ ദിവസം ഇവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഉണ്ടായ ഒരു വശ്യത , ഇപ്പോൾ സമീപത്തു ഈ കുട്ടി ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖകരമായ ഒരു അനുഭൂതി , എന്താണ് തനിക്ക് സംഭവിക്കുന്നത്. തന്നെ തന്നെ മറന്നു പോകുന്ന പോലെ.
അവന്റെ ശരീരത്തു നിന്നും പ്രസരിക്കുന്ന വിലകൂടിയ കറോൺ പോയിർ പെർഫ്യൂമിന്റെ വാസന അവളിലേക് അടുത്തപ്പോൾ അവൾ ആ സുഗന്ധത്തിൽ മതിമറന്നു പോയി ,
വൈകാരികതയുടെ ഒരു തീവ്രമായ തലത്തിലേക്ക് എത്തിക്കുവാൻ ആ ഗന്ധത്തിന് കാരണമാകുന്ന മുളകിന്റെയും കരയാമ്പൂവിന്റെയും ചന്ദനതിന്റെയും മുല്ലപ്പൂവിന്റേയും ലില്ലിയുടെയും ലാവെൻഡർ ന്റെയും പനിനീർ പൂവിന്റെയും സിഡാർ ന്റെയും കസ്തൂരിയുടെയും ഒക്കെ ഓയിൽ നോട്ടു കളുടെ മിശ്രണത്തിനു സാധിക്കുന്നു.
പാറുവിനു സമീപം ഇരുന്നിരുന്ന ദേവിക പാറുവിലെ ആ വ്യത്യാസങ്ങൾ ഒക്കെ ശ്രദ്ധിച്ചു. സത്യത്തിൽ ദേവികക്ക് ഭയം തന്നെ ആണ് , പാറുവിലെ ഈ അവസ്ഥക്ക് , ഇതൊക്കെ ആദിശങ്കരൻ അറിഞ്ഞാൽ അവൻ തളർന്നു പോകുമോ എന്നെ ഭയവും വിഷമവും എല്ലാം ഉണ്ട്.
കുറച്ചു നേരത്തേക്കു എങ്കിലും പാറുവും ശിവയും ഒരു സ്വർഗീയമായ ഏതോ തലത്തിൽ എത്തി പെട്ടതു പോലെ .
അപ്പോളേക്കും അപ്പോൾ എടുത്തു കൊണ്ടിരുന്ന പ്രെസെന്റേഷൻ കഴിഞ്ഞു , ശിവരഞ്ജൻ എഴുന്നേറ്റു മുന്നിലേക്ക് ചെന്ന് ക്യുസ്റ്റിൻസ് ഒക്കെ ചോദിക്കുവാൻ ആയി.
അന്ന് ക്‌ളാസ് ഒക്കെ കഴിഞ്ഞു ശിവരഞ്ജൻ ഇറങ്ങി , പോകും വഴി ആ കണ്ണുകൾ പാർവതിയെ തേടി.
സ്റ്റുഡന്റസ് ഇറങ്ങുമ്പോൾ കൂടെ ദേവികയും പാർവതിയും ബാഗുമായി ഇറങ്ങി , ദേവികയെ പോലും കൂട്ടാതെ പാർവതി കോറിഡോറിനു കോണിൽ പോയി നിന്നു , ശിവരഞ്ജൻ വരുന്നതും കാത്തു , ശിവ രഞ്ജൻ ഓഫീസിൽ പോയി കഴിഞ്ഞ അത് വഴി വന്നു , പാർവതി അവിടെ നിൽക്കുന്നത് കണ്ടു വെറുതെ അവളുടെ സമീപത്തേക്ക് ചെന്ന് , ചോദിച്ചു.
എന്താ ഇവിടെ നിൽക്കുന്നത് ?
ഞെട്ടി പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ശിവരഞ്ജൻ , അവൾക്ക് ആകെ ടെൻഷൻ ആയി
ഇല്ല ,,,,ഒന്നൂല്ല ……
അവൾ പെട്ടെന്നു തന്നെ തിരിഞ്ഞു നടന്നു
ഇടയ്ക്കു അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി ,
ശിവരഞ്ജൻ ആ നിൽപ്പ് അവിടെ തന്നെ നിന്നു.
അവളെ നോക്കി കൊണ്ട് തന്നെ ,,
നടക്കും വഴി അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.
ആ കാഴ്ച ക്ലാസിനു പുറത്തു പാർവതിയെ കാത്തു നിന്ന ദേവികയിൽ അതിഭയങ്കരമായ ഭീതി തന്നെ ആണ് ജനിപ്പിച്ചത്, പാർവതി ശിവരഞ്ജൻ ലേക്ക് ആകർഷിക്കുക പെടുന്ന അവസ്ഥ.
<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>
കോളേജ് ബസിനു പ്രശനം ഉള്ളത് കൊണ്ട് പാർവതിയെ ദേവിക അവളുടെ ടു വീലറിൽ ജങ്ഷനിൽ ഡ്രോപ്പ് ചെയ്യാൻ പോകുക ആണ്.
പോകും വഴി അവിടത്തെ ഒരു പാർലറിൽ ഇരുവരും കയറി, ഇരുവരും ഓരോ ലൈ൦ ഓർഡർ ചെയ്തു.
മുഖാമുഖമായി ഇരുന്നു , പാർവതി ഒന്നും സംസാരിക്കുന്നില്ല.
പാറു ,,നിനക്കു എന്താണ് സംഭവിക്കുന്നത് , എന്താ നിനക്ക് രഞ്ജൻ സാറിനെ കാണുമ്പോ ഇങ്ങനെ ഒരു വല്ലയിക, ശിവനാഡിയിൽ എന്തേലും പറഞ്ഞു എന്ന് വെച്ച് അത് ഇയാൾ തന്നെ ആകുന്നതു എങ്ങനെയാ ,,
നീ ഇപ്പോളും മനസ്സിൽ അത് തന്നെ സങ്കൽപ്പിച്ചു വെച്ചത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ആകുന്നതു,
ശിവനാമം എന്ന് പറയുമോ അതിൽ ശിവൻ മാത്രം അല്ലല്ലോ ശങ്കര൯ ഇല്ലേ , മഹാദേവൻ ഇല്ലേ , ദേവദേവൻ ഇല്ലേ , ശിവരഞ്ജൻ എന്ന പേര് വെച്ച് കൊണ്ട് മാത്രം നിനക്ക് അത് എങ്ങനെ ആണ് ഉറപ്പിക്കാൻ സാധിക്കുന്നത്.
ദേവൂ ,,,,,അത് തനെ ആണ് ആൾ, സത്യമാണ്. ഒരാണിനോടും തോന്നാത്ത ഒരു ആകർഷണം എനിക്ക് തോന്നിയത് അയാളോട് മാത്രം ആണ്, ആ മുഖവും നീല കണ്ണുകളും ഒക്കെ ഞാൻ എവിടെയോ കണ്ടു മറന്നത് തന്നെ ആണ് എവിടെ ആണ് എന്ന് മാത്രം എനിക്ക് ഓർത്തു എടുക്കാൻ സാധിക്കുന്നില്ല, അത് പോലെ ആ ശബ്ദവും. ഒന്നുറപ്പാണ് ഞങ്ങൾ എവിടെയോ കണ്ടു മുട്ടിയിട്ടുള്ളവർ ആണ്, എന്റെ കണ്ണൻ ആണ് അയാളെ എന്റെ മുന്നിൽ എത്തിച്ചത്, എനിക്ക് വേണം ,,,,ഏന്റെ ശിവനെ ശിവരഞ്ജനെ എനിക്ക് വേണം ദേവൂ ……………ഞാൻ ജീവിക്കുന്നത് അയാളുടെ ഒപ്പം തന്നെ ആയിരിക്കും ,,അയാൾ എന്നെ സ്നേഹിക്കും ,,,ഒരാളും സ്നേഹിക്കാത്ത പോലെ ,,,എനിക്ക് ഉറപ്പാണ് ,,, ആ സ്നേഹം എനിക്ക് കിട്ടണം ദേവൂ ,,,ഇല്ലെങ്കിൽ ഞാൻ ഇല്ലാതെ ആകും ,,,,എനിക്കറിയില്ല ,,,എനിക്കറിയില്ല ദേവൂ ,,,എന്താ എനിക്ക് പറ്റിയത് എന്ന് ,,,,,,,,,,,,,
ദേവിക അവളുടെ സംസാരം ഒക്കെ ശ്രദ്ദിച്ചപ്പോൾ നന്നായി ഭയപ്പെട്ടു ,,കാരണം ഒരു തര൦ ഹിസ്റ്റീരിയ പിടിച്ച പോലെ ആയിരുന്നു ആ സമയം പാറു..
അപ്പോളേക്കും ലൈം വന്നു ,
പാറു ഇത് കുടിക് ,മറ്റെല്ലാ൦ വിട്ടുകള ,,, അവൾ സിറ്റുവേഷൻ മാറ്റാൻ ശ്രമിച്ചു.
അത് കേട്ട് പാറു ലൈം എടുത്തു , സ്ട്രോ എടുത്തു ചുണ്ടിൽ വെച്ച് പതുക്കെ വലിച്ചു കുടിക്കാൻ തുടങ്ങി
‘അമ്മ ഒകെ അല്ലെ ,, പാറു .,
ആ ,,ഞാൻ വിളിച്ചിരുന്നു കുഴപ്പം ഒന്നും ഇല്ല ,
അത് പോട്ടെ നിന്റെ പെട്ടതലയൻ എന്ത് പറയുന്നു.
അപ്പോളേക്കും പാറുവിന്റെ മുഖം മാറി . അവന്റെ കാര്യം ഒന്നും എന്നോട് ചോദിക്കണ്ട, അമ്മക്ക് അവനെ വലിയ കാര്യം ആണ് , ഇന്നലെ അവൻ അമ്മയോട് അവിടെ നിന്ന് മാറുന്ന കാര്യം പറഞ്ഞതാ , അപ്പോളേക്കും ‘അമ്മ അവനെ ബന്ധു ആണ് എന്നൊക്കെ പറഞ്ഞു , അതോണ്ട് ആ നശൂലം അവിടെ നിന്നും ഇനി പോണില്ല ന്നു വെച്ചു. ഈ അമ്മ ഇത് എന്ത് കണ്ടു കൊണ്ടാ എന്ന് മാത്രം മനസിലാകുന്നില്ല. നാശം പിടിച്ചവൻ..
അതുകൂടി കേട്ടതോടെ ദേവിക ഒരുപാട് ഭയത്തിൽ ആയി.
ശിവരഞ്ജൻ അവളുടെ മനസിലേക്ക് വന്നപ്പോൾ മുതൽ ആണ് പാറു ഇപ്പോൾ അമിതമായി ആദിയോട് ദേഷ്യം കാണിച്ചു തുടങ്ങുന്നത് അതുവരെ എന്റെ പെട്ടതലയൻ എന്ന് വിളിച്ചവൾ ആണ് ഇപ്പൊ ഇങ്ങനെ ഒകെ പറയുന്നത്. ഇപ്പോൾ അവളോട് ഒന്നും സംസാരിച്ചാൽ ശരി ആകില്ല എന്ന് ദേവികക്ക് മനസിലായി.
വാ ,,,,,പാറു ,,, പോകാം എന്ന് പറഞ്ഞു ബില് ഒക്കെ കൊടുത്തു അവർ അവിടെ നിന്നും പുറപ്പെട്ടു.
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>
അന്ന് രാത്രി ആദി ദേവികയെ വിളിച്ചു.
അവന്റെ ഫോൺ എടുക്കാൻ തന്നെ അവൾക്കു ഭയം ആയി മാറി , മറ്റൊന്നും കൊണ്ടല്ല ഇഷ്ടകൂടുതൽ കൊണ്ട് തന്നെ.
എന്നാലും അവൾ ഫോൺ എടുത്തു.
എന്താ അപ്പൂസെ ,,, ഫുഡ് ഒകെ കഴിച്ചോ?
അതൊക്കെ കഴിച്ചു ദേവൂ ..
അവൻ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങൾ ഒക്കെ ദേവികയോട് പറഞ്ഞു.
എന്താന്ന് അറിഞ്ഞൂടാ ദേവൂ , പാറൂനു ഇപ്പോളും മാറ്റം ഒന്നും വന്നിട്ടില്ല , പഴേ പോലെ തന്നെ ആണ് ,
എന്താന്ന് അറിഞ്ഞു കൂടാ.
അത് കേൾക്കുമ്പോ അവൾക്ക് ഒരുപാട് വിഷമ൦ ആണ് , അവന്റെ പാറു അവനു കിട്ടില്ല എന്ന് എങ്ങനെ ആണ് ദേവിക അപ്പുവിനോട് പറയുക ,
കാണുമ്പോ മിണ്ടുകയും ഇല്ല , ചിരിക്കുകയും ഇല്ല , ഒരുപാട് ദേഷ്യവും , അന്ന് കൂട്ടാവാം എന്ന് പറഞ്ഞ പോയതാ , അന്ന് രാത്രി ഗുഡ്നൈറ് അപ്പൂ ,,,എന്നുപറഞ്ഞു ഒരു മെസ്സേജ് അയച്ചിരുന്നു , അന്ന് ഗുഡ്നൈറ്റ പൊന്നു എന്ന് തിരിച്ചു മെസ്സേജ് അയച്ചിരുന്നു , പിറ്റേന് രാവിലെ ഗുഡ്മോർണിംഗ് അപ്പു എന്ന് മെസ്സേജ് അയച്ചിരുന്നു , അന്ന് രാവിലെ പോകാൻ ഉള്ള തിരക്ക് ആയതു കൊണ്ട് റിപ്ലൈ കൊടുക്കാൻ പറ്റിയില്ല , ഇനി അതുകൊണ്ടു എങ്ങാനും ആയിരിക്കുമോ .ദേവൂ…
അപ്പുവിന്റെ അത്രയും നിഷ്കളങ്ക മായ ചോദ്യം കേട്ട് സത്യത്തിൽ ദേവികക്ക് കരച്ചിൽ ആണ് വന്നു പോയത് .
അന്ന് പാറു പറഞ്ഞിരുന്നു , എനിക്ക് എന്ത് യോഗ്യത ആണ് അവളോട് മിണ്ടാനും കൂട്ട് കൂടാനും എന്നൊക്കെ , എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത് എന്നറിയില്ല , ഇനി അതെങ്ങാനും ആയിരിക്കുമോ ദേവൂ ,,,,
അവൾക് മറുപടി ഇല്ല ,,
ദേവൂ ,,ഇപ്പോ സ്വപ്നത്തിൽ ലക്ഷ്മി ‘അമ്മ വരുന്നുമില്ല, ആകെ വിഷമം ആണ് , മുൻപ് എപ്പോളും വന്നു പറയുമായിരുന്നു , പാറു അപ്പുവിന്റെ ആണ് എന്ന് , അത് കേൾക്കുമ്പോ ഒരു സമാധാനം ആയിരുന്നു , ഇപ്പോ എന്റെ സമാധാനം ഒക്കെ പോയി ദേവൂ , എന്റെ ഭാഗത്തു നിന്ന് വല്ല തെറ്റും പറ്റിയിട്ടുണ്ടെങ്കിൽ അടിക്കുകയോ ഇടിക്കുകയോ ചെരുപ്പ് എടുത്ത് എറിയുകയോ ഒക്കെ ചെയ്തിരുന്നേ കുഴപ്പം ഇല്ലായിരുന്നു , ഇങ്ങനെ മിണ്ടാതേം ചിരിക്കാതേം ഒക്കെ ഇരിക്കുമ്പോ ഭയങ്കര സങ്കടം ആകാണ്,
ഇപ്പോ അവളുടെ അടുത്ത് ചെല്ലാൻ പോലും ഭയം ആണ് , എങ്ങനെ ആണ് പ്രതികരിക്കുക എന്നോർത്ത്.
എന്താണ് ദേവൂ ,,,എന്റെ പാറു ഇങ്ങനെ ,,?
അപ്പൂസെ അവൾക്ക് ഒന്നും ഇല്ല , അതൊക്കെ മാറിക്കോളും .
മാറികോളൂല്ലേ …………………?
ഹമ് ,,,,,,,,,,,,,,,,ഇല്ലാതെ പിന്നെ ,,,
ദേവൂ ,,,,,,,,,,,,,,,,,,,ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?
നീ ചോദിക്ക് ,,,അപ്പൂസെ
ഇനി പൊന്നൂനു വേറെ ആരോടെങ്കിലും വല്ല ഇഷ്ടമോ മറ്റോ ,, അങ്ങനെ എന്തേലും ദേവൂന്റെ അറിവിൽ ഉണ്ടോ ?
അത് കൂടെ കേട്ടതോടെ അവൾ ശരിക്കും ഒന്നും പറയാൻ പറ്റാതെ ആയി.
നിനക്കു വേറെ പണി ഇല്ലേ , ഇത് വരെ എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ലല്ലോ , നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടുന്നത് അപ്പു ,
അങ്ങനെ ഒക്കെ സങ്കൽപ്പിച്ചു പോകുവാ ,, ഇതൊക്കെ കാണുമ്പോ ,
ഒരു സമാധാനം ഉള്ളത് ഇരുപത്തി അഞ്ചു വയസു കഴിഞ്ഞേ പാറൂനെ കെട്ടിക്കു എന്നുള്ളതാണ്,
എന്നാലും ആകെ ഒരു ഭയം , പാറു എന്നിൽ നിന്നും അകന്നു പോകുമോ എന്ന് ,,,
അങ്ങനെ ഒന്നും ഉണ്ടാവില്ല,, നീ ഹാപ്പി ആയി ഇരുന്ന മാത്രം മതി , ഡാ പൊട്ടാ അവള് നിന്റെ ആണ്
എന്തൊക്കെ വനാലും പാറു അപ്പുന്റെ മാത്രം ആണ്.
ആണല്ലേ ,,,
പിന്നല്ലാതെ
എന്ന ശരി ദേവൂ ,, നീ പറയുമ്പോ എനിക്ക് ഒരു ആശ്വാസം ഉണ്ട് ,
ശരി അപ്പു ,,,
ഗുഡ് നൈറ്റ് …………
ഫോൺ വെച്ചപ്പോൾ പോലും ദേവികക്ക് ആകെ ആധി ആയിരുന്നു , അപ്പു ഇങ്ങനെ ഒരുപാട് മോഹിച്ചു കാത്തു ഇരുന്നാൽ പാറു അവന്റെ അല്ല എന്ന് അറിയുമ്പോ എങ്ങനെ ആണ് അവനു താങ്ങാൻ ആകുക , പറഞ്ഞാൽ എങനെ ആണ് അവൻ ഉൾകോളുക ,,
ഭഗവാനെ ആകെ ഒരു വഴിയും കാണാത്ത അവസ്ഥ ആണല്ലോ ..
ദേവികക്ക് ആകെ സങ്കടം മാത്രം ആണ്,,
<<<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>>
അപ്പു ഏറെ നേരം ഓരോന്നൊക്കെ ആലോച്ചിച്ചു കൂടി ആണ് ഉറങ്ങിയത്.
അവൻ ആഗ്രഹിച്ച പോലെ ലക്ഷ്മി ‘അമ്മ അവന്റെ സ്വപ്നത്തിൽ വന്നു
അവന്റെ കൂടെ ഇരുന്നു , എന്തോ കുറച്ചു ദിവസം വരാത്തത് കൊണ്ടും അവന്റെ മനസ് ഒക്കെ സങ്കടത്തിൽ ആയതു കൊണ്ടും അവൻ ലക്ഷ്മി അമ്മയുടെ മടിയിൽ തലവെച്ചു കുറെ നേരം കരഞ്ഞു.
എന്താ ഇത് അപ്പു , നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്?
വിചാരിച്ചു ഇനി അപ്പൂനെ കാണാൻ വരില്ലായിരിക്കും എന്ന്.
എടാ പൊട്ടാ ,,,, നിന്നെ അല്ലാതെ പിന്നെ ആരെയാടാ ഞാൻ കാണാൻ വരുന്നത്
ഇപ്പോ എന്താ നിന്റെ പ്രശ്നം , നിന്റെ പാറുവിന്റെ ആണോ
ആ ,,,എല്ലാം ഉണ്ട് , ഇപ്പോ മിണ്ടുന്നില്ല ചിരിക്കുന്നില്ല , വേറെ ഏതോ ആളെ പോലെ
അത് അവൾക്കു ഇത്തിരി കുറുമ്പ് കൂടിയിട്ട് ആണ് ന്നെ ,,
അവളെന്തൊക്കെ വിചാരിച്ചാലും ഒന്നും നടക്കാൻ പോകുന്നില്ല
അവളെ …. ഞാൻ നിനക്കയി കരുതി വെച്ച കുട്ടിയാ
പാറു അപ്പുന്റെ തന്നെ ആണ് കേട്ടോ ..
ലക്ഷ്മി ‘അമ്മ പറഞ്ഞാൽ എനിക്ക് പിന്നെ ഉറപ്പാണ്
നീ എന്റെ മകൻ ആണ് , നിനോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു
പാറു അപ്പുവിന്റെ ആണ്. അത് അങ്ങനെയേ വരൂ………………
ഇനി നീ ഒരു വിഷമവും വേണ്ട , അവള് അവളുടെ ഇഷ്ടം പോലെ പെരുമാറിക്കോട്ടെ
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️

സൂപ്പർ ♥♥♥♥♥?

nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ