അപരാജിതൻ 6 [Harshan] 6873

ആദി … നിന്റെ ഒരു മാനസിക അവസ്ഥ എനിക്ക് മനസിലാകും ,
എന്ത് ചെയ്യാൻ ആണ് എനിക്കു കൂടുതൽ ഇടപെടാൻ സാധിക്കില്ലലോ
വളരെ മോശം ആയി എം ഡി യുടെ ബിഹേവിയർ ,
ഓ ,,,,അതിലൊന്നും വലിയ കാര്യമില്ല സർ ,,, ആദി മറുപടി പറഞ്ഞു
ആദി ഞാൻ പറയുകയും ചെയ്തു, ആദി പറഞ്ഞ കാര്യങ്ങൾ കൂടെ ഒന്നു പരിശോധിച്ചിട്ടു മതി എന്ന്, അവർ തയാർ അല്ലെങ്കിൽ പിന്നെ ഞാൻ ഹെല്പ്ലെസ്സ് അല്ലെ ,,,
സർ …എനിക്ക് വേണ്ടി ഒന്നും അവരോടു സംസാരിക്കരുത്, അത് സാറിന് ദോഷമേ ഉണ്ടാക്കൂ ..
അതൊക്ക വിട്ടുകള ,,, സ്റ്റോർ ഇൽ അധികം വലിയ പണി ഒന്നുമില്ല, എല്ലാം ഒന്ന് നോക്കിയാൽ മതി, എന്തെങ്കിലും സഹായങ്ങൽ വേണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി കേട്ടോ …
ഓക്കേ സർ..
മാലിനി മാഡം അഡ്മിറ്റ് ആണെന്ന് കേട്ടു , എന്ത് പറ്റി
പ്രെഷർ കൂടി പോയത് ആണ് , ഇന്ന് ഞാൻ പോയി കണ്ടിരുന്നു.
ഓഹോ ,,, പിന്നെ ആദി , ഞാൻ കുറച്ചു ദിവസം ആയി ആദിയോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ സംഭവം കൂടെ കണ്ടപ്പോൾ ഇനി അത് പറയാതെ ഇരിക്കാൻ വയ്യ ..
പറയു സർ …
ആദി ഇപ്പോ പാലിയത് അല്ലെ താമസിക്കുന്നത്.
അതെ സാർ
പറ്റുമെങ്കിൽ ആദി അവിടെ നിന്നും മാറാൻ ശ്രമിക്കൂ , എന്തിനാണ് അവിടെ നിൽക്കുന്നത് , ഇവിടെ ടൌൺ ലോ മറ്റോ ഒരു  കുഞ്ഞു വീടോ അല്ലെങ്കിൽ ഒരു ലോഡ്ജ് മുറിയോ നോക്കൂ ,,എന്റെ ഒരു പേഴ്സണൽ ആയ അഭിപ്രായം ആണ് ,,, ആദി യുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടുന്നു എന്ന് കരുതരുത്.
ആദി ഒന്നും മിണ്ടിയില്ല ,,
വേറെയൊന്നും കൊണ്ടല്ല, നിനക്കു നിന്റേതായ ഒരു സ്പേസ് ഉണ്ടാകണം, നീ സ്വതന്ത്രമായി ജീവിക്കണം, ഓഫിസിൽ മാത്രം ഇവരെ കുമ്പിട്ടാൽ പോരെ, അല്ലാതെ ഇരുപത്തിനാലു മണിക്കൂറും കുമ്പിടേണ്ട ആവശ്യം ഇല്ലാലോ,, ഇവരിൽ നിന്നും ഒക്കെ  ഇനി ഒരു നല്ല പെരുമാറ്റം ഉണ്ടാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല,  എം ഡി ക്കു ഒരു വല്ലാത്ത ദേഷ്യം ഉണ്ട്, ഞാൻ അറിഞ്ഞത് വേറെ ഒന്നുമല്ല, ആദിയെ കുറിച് എല്ലാവര്ക്കും നല്ല  ഒരു ഇമേജ് ആണ്, ആദി ഇവിടെ സ്റ്റാർ ആയല്ലോ ,, അപ്പൊ ചില കോണുകളിൽ നിന്ന് സംസാരങ്ങൾ ഉണ്ട് , ജയദേവന്റെ മകൻ ആണ് ഇപ്പൊ കച്ചവടം മുന്നോട്ടു കൊണ്ടുപോകുന്നത് എന്നൊക്കെ , ഇതൊക്കെ ആണ് എം ഡി ക്കു ചൊരുക്ക് ഉണ്ടാക്കുന്നത്, ഇപ്പൊ മകനും കൂടെ ഉണ്ടല്ലോ ,
ആദി എല്ലാം കേട്ടിരുന്നു.
ആ ,,, ആദി സൗകര്യം പോലെ ആലോചിച്ചു തീരുമാനം എടുക്കുക, എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് കേട്ടോ
അവർ ആ ബിസിനസ് ഒക്കെ സ്റ്റാർട്ട് ചെയ്തു, നല്ല ഓർഡർ ഒകെ കിട്ടിയിട്ടുണ്ട്, നോക്കാം എന്താ വരാൻ പോകുന്നത് എന്ന് …
ശരി എന്നാൽ ,
അതും പറഞ്ഞു വിശ്വനാഥൻ സർ അവിടെ നിന്നും ഇറങ്ങി
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>
ആദിക്ക് പുതിയ സെക്ഷൻ ആയതു കൊണ്ട് ഒരു ഗുണമുണ്ടായി കൃത്യം അഞ്ചര അഞ്ചേമുക്കാലിന് അവിടെ നിന്നും ഇറങ്ങാം, മുൻപ് ബിസിനസ്സ് ഡെവലപ്പ്മെന്റ്  ഇൽ ആയിരുന്നപ്പോൾ അത് സാധിച്ചിരുന്നില്ല, ആരും ചോദിക്കുകയും ഇല്ല ഇവിടെ എന്തിനു നേരെത്തെ ഇറങ്ങി എന്ന്. ഫ്രീ ലൈഫ് ആയ പോലെ ടെൻഷൻ ഒന്നും ഇല്ല. ടാർഗറ്റ് നോക്കണ്ട, മീറ്റിങ് അറ്റൻഡ് ചെയ്യണ്ട, ക്ലയന്റിസ് ഇന്ടെ കാൾ വരില്ല, അവരോടു മറുപടി പറയണ്ട,
ഹാപ്പി
അവൻ അവിടെ നിന്നും ഇറങ്ങി പോകും വഴി ഒരു ഓർഗാനിക് ഫ്രൂട്സ് കടയിൽ നിന്നും നല്ല കുറച്ചു ഫ്രൂട്സ് ഒക്കെ വാങ്ങി. മാലിനിക്കു ആയി.
അങ്ങനെ പാലിയത്തു എത്തി,
പുതിയ ഒരു സെകുരിറ്റി ഗാർഡ്നെ നിയമിച്ചിട്ടുണ്ട് അവിടെ കുറെ നാൾ ആയി സെകുരിറ്റി ഉണ്ടായിരുന്നില്ല, അയാളോട് സംസാരിച്ചപ്പോൾ ആണ് രണ്ടു പേരുണ്ട് ഒരാൾ രാവിലെ മുതൽ വൈകുനേരം വരെ ഇയാൾ വൈകുന്നേരം മുതൽ രാവിലെ വരെ. എന്ന്.
അപ്പു കാണാം എന്ന് പറഞ്ഞു ഉള്ളിലേക്ക് കടന്നു
എന്തോ ഭാഗ്യം പോലെ മാലിനിയും പാറുവും ഒകെ പൂമുഖത്തു ഉണ്ടായിരുന്നു , ശ്യാമും കൂടെ ഉണ്ടായിരുന്നു , ശ്യാമിന് അപ്പുവിനെ ഫേസ് ചെയ്യാൻ നല്ലൊരു ബുദ്ധിമുട്ടു ഉണ്ട് , കാരണം അവൻ സംഭവം ഇത്ര ഒക്കെ പുലിവാല് ആകുമെന്ന് ഒട്ടും കരുതിയുമില്ല.
രാജശേഖരന്റെ കാ൪ അവിടെ ഇല്ല,
അപ്പു പൂമുഖത്തിനു സമീപത്തേക്കു ചെന്നു, അവനെ കണ്ടപ്പോൾ മാലിനി ചിരിച്ചു.
തലവേദന ഇപ്പോഴും ഉണ്ടോ ? അവൻ ചോദിച്ചു.
കുറഞ്ഞു അപ്പു. അവർ മറുപടി പറഞ്ഞു.
പാറു മൊബൈൽ നോക്കി ഇരിക്കുക ആണ്, അവൻ പാറുവിനെ ഒന്ന് നോക്കി.
കൊച്ചമ്മേ, കുറച്ചു ഫ്രൂട്സ് ആണ് ഓർഗാനിക് ആണ്, കൊച്ചമ്മക്കായി വാങ്ങിയത് ആണ്
അവൻ നീട്ടി .
പാറു അത് വാങ്ങിക്ക് ,,,,,മാലിനി പറഞ്ഞു ,
പാറു അത് കേൾക്കാത്ത മട്ടിൽ തന്നെ ഇരുന്നു.
മാലിനി ശ്യാമിനെ നോക്കി, ശ്യാം വേഗം അത് അപ്പുവിനെ കയ്യിൽ നിന്നും വാങ്ങി. മാലിനിക്ക് കൊടുത്തു.
മാലിനി അപ്പോൾ തന്നെ അതിൽ നിന്നും ഒരു ആപ്പിൾ എടുത്തു, ശ്യാമിനോട് വേഗം കഴുകി കൊണ്ട് വരാൻ പറഞ്ഞു.
ശ്യാം അത് കൊണ്ടുപോയി കഴുകി ഒരു ചെറിയ കത്തിയുമായി വന്നു.
മാലിനി അപ്പോൾ തന്നെഅത് മുറിച്ചു നാല് കഷണം ആക്കി ശ്യാമിന് നീട്ടി അവൻ അത് വാങ്ങി , പാറുവിനെ വിളിച്ചു അവൾക്കു നേരെ നീട്ടി ,
എനിക്ക് വേണ്ട . അവൾ മൊബൈലിൽ നോക്കി തന്നെ പറഞ്ഞു
നിനക്കു ആപ്പിൾ ഇഷ്ടം ആണല്ലോ ഒരുപാട്.  കഴിക്കു പാറു
എനിക്ക് ഇവൻ കൊണ്ട് വന്ന ആപ്പിൾ വേണ്ട അത്ര തന്നേ,,ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ അപ്പുവിന്റെ മുഖം മാറി , ആ മാറ്റം മാലിനി ശ്രദ്ധിച്ചു .
എന്റെ കുഞ്ഞു എനിക്കായി കൊണ്ട് വന്നത് ആണ് , പിന്നെ ഒറ്റയ്ക്ക് കഴിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് നിനക്ക് ഞാൻ നീട്ടിയത് , അല്ലാതെ നിന്നെ കഴിപ്പിച്ചു പുണ്യ൦ കിട്ടാൻ അല്ല .. നീ നിന്റെ പാട് നോക്കെടീ
ഇത്രയും പറഞ്ഞു മാലിനി അപ്പുവിന്റെ മുന്നിൽ ഇരുന്നു തന്നെ ആ ആപ്പിൾ കഴിക്കുവാൻ തുടങ്ങി.
അത് കേട്ട് ഹമ് ,,,,,,,,,,,,എന്ന് ഒന്ന് മൂളി പാറു ഉള്ളിലേക്ക് ദേഷ്യത്തോടെ പോയി.
അപ്പോളേക്കും ശ്യാമിന് ഒരു ബിസിനസ് കാൾ വന്നു അവൻ സംസാരിക്കാൻ ആയി വീടിനു ഉള്ളിലേക്ക് പോയി.
അവിടെ അപ്പുവും മാലിനിയും മാത്രം.
മടിച്ചു മടിച്ചു അപ്പു പറഞ്ഞു
പേടിച്ചു ആണ് ഞാൻ ഇത് വാങ്ങി കൊണ്ട് വന്നത്, ഞാൻ കൊണ്ടുവന്ന കഴിക്കുമോ എന്ന് ഒരു ഭയം ഉണ്ടായിരുന്നു, എന്തായാലും എന്റെ മുന്നിൽ വെച്ച് കഴിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം.
മാലിനി ചിരിച്ചു .
അപ്പു നീ തന്നത് കഴിച്ചില്ലെങ്കിൽ പിന്നെ ഞാൻ വേറെ ആര് തന്നതാ കഴിക്കേണ്ടത്, നീ എന്റെ സ്വന്തം അല്ലെ ,,
അത് കേട്ട് അപ്പു ചിരിച്ചു.
ഞാൻ എങ്ങനെയാ സ്വന്തം ആകുന്നത് കൊച്ചമ്മേ ?
അതോ ,,,,,,,,,,,എന്റെ ബന്ധുക്കൾ ഒക്കെ അങ്ങ് വൈശാലിയിലല്ലേ ,,എപ്പോ എനിക്ക് ഇവിടെ സ്വന്തകാർ എന്ന്  പറയാൻ ആരുമില്ലലോ, പിന്നെ ഉള്ളത് ഭർത്താവും മക്കളും പിന്നെ ഭർത്താവിന്റെ വീട്ടുകാരും. അപ്പൊ ഞാൻ അങ്ങ് കരുതി ഇവിടെ എനിക്ക് ബന്ധു ആയി അപ്പു ഉണ്ട് എന്ന്, അപ്പൊ എനിക്ക് ഉണ്ടായിരുന്ന കുറച്ചു വിഷമങൾ ഒക്കെ മാറി ..
ഓഹോ ,,,അങ്ങനെ ആണല്ലേ ,,,
അതെ അങ്ങനെ ആണ് .
മരുന്നൊക്കെ കൃത്യമായി കഴിക്കണില്ലേ കൊച്ചമ്മെ ?
ഉവ്വ് അപ്പു ..
ഞാൻ ദേഷ്യം വന്നപ്പോ ഒക്കെ എന്തൊക്കെയോ പറഞ്ഞു ഒരുപാട് കൊച്ചമ്മയെ വിഷമിപ്പിച്ചിട്ടുണ്ട്, ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ഒരുപാട് സങ്കടം ഉണ്ട് , ഇന്ന് സുഖമില്ല എന്ന് അറിഞ്ഞപ്പോ കൊച്ചമ്മക് അറിയില്ല എന്റെ മനസു എന്തോരം ആധി പിടിച്ചെന്ന്. ഉള്ളില് കരയുക ആയിരുന്നു , സായി അപ്പൂപ്പനോട് ഒക്കെ പ്രാര്ഥിക്കുക ആയിരുന്നു ഒന്നും വരാതെ നോക്കിക്കോണേ എന്ന് ,,, ഉള്ളു വിങ്ങി അപ്പു പറഞ്ഞു.
മാലിനി അതൊക്കെ കേട്ടിരുന്നു , മാലിനിക്ക് അറിയാമല്ലോ അപ്പുനു എല്ലാരേം ഒരുപാട് സ്നേഹം ആണെന്നു.
മാലിനി തുളുമ്പുന്ന കണ്ണുനീർ ഒക്കെ തുടച്ചു.
എനിക്ക് അറിയാം അപ്പു , നീ എന്തൊക്കെ പറഞ്ഞാലും എന്നെ നിനക്കു ഒരുപാട് ഇഷ്ടം ആണെന്നു.
ഞാൻ രാവിലെ എഴുന്നേറ്റപ്പോളും എനിക്ക് അറിയായിരുന്നു , നീ എന്നെ കാണാൻ വരുംന്നു,, അതുപോലെ തന്നെ നീ വ്വന്നില്ലേ ..
പൊന്നുവിന് എന്താണെന്നു അറിഞ്ഞൂടാ അപ്പു ആകെ മാറ്റം ആണ് , അതെന്നെ ഒരുപാട് വിഷമിപ്പിക്കുണ്ട്.
ശേ …ഈ കൊച്ചമ്മ ,, അതൊന്നും കാര്യമാക്കണ്ട , ശ്രിയ മോൾ വലിയ കുട്ടി ആയില്ലേ അപ്പൊ അതിന്റെ ആണെന്നെ ,, അതൊക്കെ മാറിക്കോളും.
എന്നാലും നിന്നെ അവള് ഒരുപാട് മോശപെടുത്തുന്നുണ്ട്.
അയ്യേ ,,, എന്താ ഇത്,. അതൊക്കെ ഉള്ളിൽ നിന്ന് കളഞ്ഞേ , അതൊക്കെ ശരി ആകുംനെ ,,
കൊച്ചമ്മേ ,,, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,
ചോദിക്ക് അപ്പു.
ഞാൻ കുറച്ചു ദിവസം ആയി ആലോചിക്കുക ആയിരുന്നു. ഓഫീസിൽ നിന്ന് ഇത്രയും ദൂരം ഒകെ യാത്ര വളരെ ബുദ്ധിമുട്ടു ആകുന്നുണ്ട്. വരുമ്പോ നല്ല ക്ഷീണവും.
മാലിനി ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി
ഞാൻ ഇവിടെ നിന്ന് മാറിക്കോട്ടെ കൊച്ചമ്മേ … , ഞാൻ ഓഫീസിനടുത്തു ടൌൺനു സമീപമായി ഒരു ലോഡ്ജ അന്വേഷിച്ചിരുന്നു, ഭേദപ്പെട്ട വാടക ആണ്, അതാകുമ്പോ എനിക്ക് യാത്ര വലിയ സൗകര്യ൦ ആകും, പിന്നെ ഇപ്പൊ പുതിയ സെക്ഷനിൽ കുറെ ഒകെ ഫ്രീ ആണ്, ടെൻഷൻ ഒന്നും ഇല്ല, സമയത്തിന് ഇറങ്ങാം അപ്പൊ ധാരാളം ഫ്രീ ടൈം കിട്ടും അത് എനിക്ക് നല്ല രീതിയിൽ ഉപയോഗിക്കാനും സാധിക്കും. എത്ര നാൾ ആയി കൊച്ചമ്മേ ഇവിടെ ഇങ്ങനെ ഒറ്റപ്പെട്ടു താമസിക്കുന്നത്, അവിടെ ആകുമ്പോ കൂട്ടുകാർ ഒക്കെ ഉണ്ട് അവരോടൊപ്പം ഒക്കെ അടിച്ചു പൊളിക്കാം, പിന്നെ പഴേ ബോക്സിങ്ങു൦ കരാട്ടെയും ഒന്ന് വീണ്ടും തുടങ്ങണം, എന്നൊക്കെ ഉണ്ട്.
മാലിനി ഒന്നും മിണ്ടിയില്ല , അത് കേട്ടപ്പോ മാലിനിയുടെ മുഖം ഒക്കെ വാടി.
കൊച്ചമ്മ കഴിഞ്ഞ ഒരു  ദിവസം പറഞ്ഞിരുന്നൂല്ലോ ശ്രിയ മോളുടെ കുറെ പ്രശ്നങ്ങൾ ഒകെ മാറിയിട്ടുണ്ട് ന്നു പാങ്ങോടൻ തിരുമേനി പറഞ്ഞിരുന്നു എന്ന് .  അപ്പോ  പിന്നെ ഇനി ഭയപെടെണ്ട ഒന്നും ഉണ്ടാകില്ല , ഇനി എന്തേലും പ്രശനം തോന്നണെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഇങ്ങോട്ടു വന്നേക്കാം…
മാലിനി ഒന്നും മിണ്ടാതെ തന്നെ ഇരിക്കുക ആണ്.
പോകാൻ നിനക്കു ആഗ്രഹം ഉണ്ടെങ്കിൽ പോകണ്ട എന്ന് ഞാൻ പറയില്ല അപ്പു, നീ പോയാ
എനിക്ക് നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് ചെയ്യും അപ്പു,
അപ്പു അതുകേട്ടു മാലിനിയുടെ മുഖത്തേക്ക് ഒന്നും മനസിലാകാത്ത രീതിയിൽ ഒന്ന് നോക്കി.
എനിക്ക് നിന്റെ മുഖം ഒന്ന് കാണണ്ടേ, നിന്നോട് ഒന്ന് മിണ്ടണ്ടെ, വല്ലപ്പോഴും നിന്റെ ദേഷ്യം ഒക്കെ ഒന്ന് കാണണ്ടേ,, നീ പോയി കഴിഞ്ഞാൽ ഇതിനൊക്കെ ഞാൻ എന്താ ചെയ്ക. നീ പോയി കഴിഞ്ഞാൽ പിന്നെ നീ എന്നെ മറന്നു പോകില്ലേ,,, ഇവിടെ നീ ഉള്ളപ്പോ എനിക്ക് നിന്നെ എന്നും കാണാൻ എങ്കിലും സാധിക്കുന്നില്ലേ …
അപ്പുവിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല, അതൊക്കെ കേട്ട് അവന്റെ കണ്ണൊക്കെ നിറയുന്നുണ്ട്,
നിന്റെ ഇഷ്ടം പോലെ ചെയ്തോ അപ്പു , നിന്റെ ഇഷ്ടത്തിന് ഞാൻ എതിരല്ല ,, മാലിനി പറഞ്ഞു
ഒപ്പം കണ്ണും തുടച്ചു.
അപ്പുവിന് സത്യത്തിൽ വാക്കുകൾ ഇടമുറിഞ്ഞു വന്നു
ഏയ് …. അപ്പു  പോണില്ല ,,,, പോയാ ശരി ആകില്ല ,,, കൊച്ചമ്മ അപ്പുവിനെ  മറന്നു പോയാലോ ,, അപ്പു കൊച്ചമ്മയുടെ ബന്ധു അല്ലെ ,,, അപ്പൊ ഇവിടെ തന്നെ  വേണം……  അപ്പു  പോകുന്നേ ഇല്ല ,,,,,,,,,,,
പിന്നെ ഒന്നും പറയാതെ അവൻ റൂമിലേക്ക് നടന്ന് നീങ്ങി.
അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട്  കോപത്തോടെ പാർവതി മാലിനിക്ക് സമീപം വന്നു , അവൾ പോകുന്ന അപ്പുവിനെ നോക്കി നിന്നു
ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ …………..
<<<<<<<<<<<<<<<O >>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.