അപരാജിതൻ 6 [Harshan] 6878

മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പുവും ചിരിച്ചു.
ഞാന്‍ പോകുവാ ,,, പോയിട്ട് കുറെ പണികള്‍ ഉണ്ട് , വൈകുന്നെരം കാണാട്ടോ ..
ശരി അപ്പു ,,, മാലിനി മറുപടി പറഞ്ഞു.
അപ്പു അവിടെ നിന്നും ഇറങ്ങി .  നേരെ ഓഫീസിലേക്ക് തിരിച്ചു.
<<<<<<<<<<<<<<<<,O >>>>>>>>>>>>>>>
എന്തിനാ മോളെ ,,,,,,,,,,,,,,,,,നീ ഇങ്ങനെ അവനോടു പെരുമാറുന്നത്. മാലിനി ചോദിച്ചു.
അമ്മ ,,,, പ്ലീസ് ആ ഒരു സംസാരം നമുക് വേണ്ട ,,,
എന്നാലും പൊന്ന്നു എന്ത ഇങ്ങനെ ഒരു മാറ്റം , അതാ അമ്മക്ക് മനസിലാകാതെ
അത് തന്നെ ആണ് അമ്മെ എനിക്കും മനസിലാകാത്തത് .
ഇപ്പൾ ആണ് ഞാൻ ഞാൻ ആയതു
മാലിനിയുടെയും രാജശേഖരന്റെയും മകൾ പാർവതി ശേഖർ.
മാലിനി ഒന്നും മിണ്ടിയില്ല ,
അമ്മ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ അവനെ ഇങ്ങോട് വിളിച്ചത് , അല്ലായിരുന്നെ ഞാൻ കയറ്റിലായിരുന്നു, അമ്മക്ക് എന്താണ് അവനോടു ഇത്രേം പ്രിയം , അതിനും മാത്രം എന്ത് ക്വാളിറ്റി ആണ് അവനുള്ളത് ,,, അവന്‍ ആരാ …………….
മാലിനി ഒന്നും സംസാരിച്ചില്ല ജനലിലൂടെ പുറത്തേക്കു നോക്കി
മോളെ അവന്റെ അപ്പുവിന്റെ ക്വാളിറ്റി എന്താണ് എന്ന് എനിക്ക് അറിയാം, പക്ഷേ നിനക്കു അത് അറിയില്ല പക്ഷെ ഒരു നാൾ ,,,ഒരു നാൾ ,,,,,,,,,,,,നീ അറിയും എന്റെ ആദിശങ്കരൻ ആരാണെന്നു………………എന്റെ നാരായണ൯ ആണ് സത്യം ,,, ഒരു നാൾ നീ അറിയും ശങ്കര൯ ആരെന്നു ……………..മാലിനി ഒന്നു ചിരിച്ചു
പാറു ഒന്നും മനസിലാകാത്ത പോലെ ചുണ്ടു ഒക്കെ ഒന്ന് വെട്ടിച്ചു പത്രം നോക്കി ഇരുന്നു
ഒരു ശങ്കരൻ,,,,,,,,,,,,,,,,,,,,,,,,  പൊട്ടന്‍ ചങ്കര൯ …………….
അവള്‍ പുച്ഛത്തോടെ പറഞ്ഞു.
<<<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>>
ആദി ഓഫീസിൽ ചെന്നു.
ഇപ്പോൾ ഇന്നലെ ഹാൻഡ് ഓവർ ടേക്ക് ഓവർ ചെയ്യാൻ സാധിച്ചിരുന്നില്ല, ആദിക്കു ഇന്റെര്ണല് ട്രാൻസ്ഫർ കിട്ടിയല്ലോ സ്റ്റോർ സെക്ഷനിലേക്ക്, അതുകൊണ്ടു ഇന്ന് അങ്ങോട്ടേക് മാറണം അതുപോലെ ഇപ്പൊ ഇരിക്കുന്ന കാബി൯ കൂടെ ഒഴിയണം , പുതിയ മാർക്കറ്റിംഗ് ടീമിൽ ഉള്ള ഒരാൾക്ക് ആ ക്യാബിൻ അലോട് ആയിട്ടുണ്ട്.
ആദി ഇതുവരെ ഉള്ള എല്ലാ ഡീറ്റെയിൽസ് ഉം ഫയൽസും ഒക്കെ പുതിയ ആൾക്ക് ഹാൻഡ് ഓവർ ചെയ്തു. പിന്നെ ആദിയുടെ അത്യാവശ്യസാധങ്ങൾ ഒക്കെ എടുത്തു, ഈ ഓഫീസ് ഒകെ സെൻട്രലൈസ്ഡ് എ സി ആണ്, സ്റ്റോർ സെക്ഷൻ ഗ്രൗണ്ട് ഫ്ലോറിൽ ഒരു മൂലക്ക് ആണ്, അവിടെ അത്ര വലിയ സൗകര്യങ്ങൾ ഒന്നുമില്ല. ആദി അങ്ങോട്ട് പോയി സീറ്റ് ഒക്കെ റെഡി ആക്കി. പിന്നെ സാധനങ്ങൾ ഒക്കെ അങ്ങോട്ടേക് ഷിഫ്റ്റ് ചെയ്തു.
വലിയ പണി ഒന്നും ഇല്ല അവിടെ, പക്ഷെ അവനുണ്ടായ ഒരു വിഷമ൦ എന്തെന്നാൽ ഇതിപ്പോ അച്ഛന്റെയും മോനെയും ഒക്കെ ഒരു ഈഗോക്കും താന്പോരിമക്കും വേണ്ടി ആണ് ഈ മാറ്റം തന്നത്, അവൻ ചെയ്ത ജോലികളെ കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായം ഇല്ല, സ്പൈസസ് ഡിവിഷൻ തന്നെ അതും ആരും അധികം ശ്രദ്ധിക്കാതെ ഡൌൺ ആയി കിടന്ന ഒരു കൊച്ചു യൂണിറ്റ് അവന്റെ മിടുക്ക് കൊണ്ട് മാത്രമേ ആണ് ഇപ്പൊ നല്ല രീതിയിൽ ബിസിനസ് ആയി പോകുന്നത്,
അത് പോലെ തന്നെ കൊകൊനട്ടു ഓയിൽ മിൽ, അവിടെ ഒരു പരീക്ഷണത്തിനായി ഉരുക്ക് വെളിച്ചെണ്ണയുടെ പ്രൊഡക്ഷൻ കൂടെ തുടങി ഇനീപ്പോ ലക്ഷങ്ങൾ അതിൽ നിന്നും കിട്ടുന്നുണ്ട്. ചെയ്ത ജോലിക്കു പോലും നല്ല ശമ്പളം പോലും തന്നിട്ടില്ല, പക്ഷെ ഈ ചെയുന്ന ജോലി പെർഫെക്ഷൻ ആകണ൦ എന്നുള്ള ചിന്ത തന്നെ ആണ് ഏറ്റവും മികച്ച രീതിയിൽ എല്ലാത്തിനെയും മുന്നോട്ടു കൊണ്ടുപോകുന്നത് ,
ഇതിന്റെ ഒന്നും ഒരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് ഇപ്പോൾ അവനു തോന്നുന്നുണ്ട് ,
അവന്റെ അധ്വാനം ആവോളം എടുത്തിട്ട് ഇപ്പൊ പള്ളയിൽ എടുത്തു കളയുന്ന പോലെ ഒരു നടപടി ,,
അപ്പോൾ ആണ് വിശ്വനാഥൻ സാർ അങ്ങോട്ട് വന്നത് , നല്ല ഒരു മര്യാദക്കാരൻ ആണ് അദ്ദേഹം , അയാളെ കണ്ടതും അവൻ എഴുന്നേറ്റു ,
ആ ഇരിക്ക് ഇരിക്ക് ,,,എന്ന് പറഞ്ഞു അദ്ദേഹം അവനു മുന്നിൽ ആയി ഇരുന്നു

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.