അപരാജിതൻ 6 [Harshan] 6878

അന്ന് വൈകുന്നേരം പാലിയത്ത്
പാറു  കുറച്ചു ആൾ ആയി മുടങ്ങി കിടന്നിരുന്ന അവളുടെ നൃത്ത പരിശീലനം ഒക്കെ പുനരാരംഭിച്ചു.അവളുടെ മുറിയിൽ മ്യൂസിക് സിസ്റ്റത്തിൽ പാട്ടുകൾ ഒക്കെ ഇട്ടു അവൾ പ്രാക്ടീസ് ചെയ്യുകയാണ്.
ചിലങ്കയുടെ ശബ്ദം ആ വീടു മൊത്തം നിറയുകയാണ്.
നൃത്തമാടുമ്പോൾ പോലും ഒരു പ്രത്യേക ഭാവം ആണ് അവളുടെ മുഖത്ത്, പഴയ പൊന്നുവിൽ നിന്നും ഒരുപാട് മാറിയ പോലെ. ചില വ്യത്യാസങ്ങൾ മാലിനിക്കും അനുഭവിച്ചറിയുവാൻ സാധിച്ചു, അത് മാത്രവും അല്ല കഴിഞ്ഞ ദിവസം അപ്പുവിനോട് കാണിച്ച പെരുമാറ്റം ഒന്നും മാലിനിക്ക് ഉൾക്കൊള്ളാനും സാധിച്ചിട്ടില്ല, അപ്പുവിനെ കുറിച്ച് ഉള്ളിൽ ഒരുപാട് ആശങ്ക അവർക്കുണ്ട്. ഇപ്പൊ ഓഫീസിലും അവൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒക്കെ കൂടെ ഓർത്തപ്പോൾ ആശങ്ക ഇരട്ടി ആകുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അവർക്കും മനസിലാകുന്നില്ല, അപ്രതീക്ഷിതമായ കുറെ കാര്യങ്ങൾ ഒക്കെ.
കുറെ നേരം നൃത്തം ആടി ക്ഷീണിച്ചപ്പോൾ അവൾ ഹാൾ ലേക്ക് വന്നു ഡൈനിങ് ടേബിൾ ലെ ജഗ് ഇത് വെച്ച വെള്ളം കുടിക്കാൻ ആയി.
എന്താണ് കുറെ നാൾ ആയല്ലോ ആടിയിട്ടു ഇപ്പോൾ എന്തെ ഇങ്ങനെ ഒരു തോന്നൽ ?
ഒന്നുമില്ല അമ്മെ ,,, ആടണം എന്ന് തോന്നി.
പൊന്നു എന്താണ് നിനക്ക് ഇപ്പോ ഒരു മാറ്റം, നീ ഒരുപാട് മാറിയ പോലെ ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ കൊറേ സ്വപ്നം കാണലും ചിലപ്പോൾ ഒകെ തന്നെ ഇരുന്നു ചിരിയും ചിലപ്പോ ദേഷ്യവും ഒക്കെ , പഴേ പൊന്നുവിനെ കാണാൻ സാധ്‌ക്കുന്നില്ലല്ലോ , എപ്പോളും ചിണുങ്ങുകയും കൊഞ്ചുകയും ഒകെ ചെയ്യുന്ന പൊന്നുവിനെ
അവൾ അത് കേട്ട് ചിരിച്ചു , അമ്മെ എനിക്ക് ഇരുപത്തി ഒന്ന് ആകാൻ പോകുക ആണ്, ഞാൻ കുട്ടി അല്ല വളർന്ന പെണ്ണ് ആണ്.
ആഹാ ഈ തിരിച്ചറിവ് എന്താ ഇന്നലെ മുതൽ ആണോ ഉണ്ടായതു
പാറു മാലിനിയുടെ മുഖത്തെക്കു നോക്കി …
ഇത്തിരി വൈകി എന്നല്ലേ ഉള്ളു , ‘അമ്മ പറ വേറെ എന്താ അറിയേണ്ടത് .
പൊന്നു എനിക്ക് മനസിലാകുന്നില്ല ഇന്നലെ വൈകുന്നേരം നിനക്കു എന്താണ് പറ്റിയതു ,ഒരു കാര്യവും ഇല്ലാതെ അപ്പുവിനോട്  എന്തിനാ ദേഷ്യപ്പെട്ടത്‌.  കഴിഞ്ഞ ദിവസം നീ പോയി അവനുമായി ഫ്രണ്ട്ഷിപ് ഒക്കെ ആയതല്ലേ , ഷേക്ക് ഹാൻഡ് വരെ കൊടുത്തതു അല്ലെ.
‘അമ്മ എന്തിനാണ് ഈ വക കാര്യങ്ങൾ ഒക്കെ എന്നോട് ചോദിക്കുന്നത്. ഇതൊക്കെ അത്രയും പ്രധനപെട്ട കാര്യങ്ങൾ ആണോ നമ്മുടെ ഇടയിൽ. ‘അമ്മ വെറുതെ കണ്ടവന്റെ കാര്യങ്ങൾ ഒക്കെ എന്റെ അടുത്ത് എഴുന്നള്ളിച്ചു കൊണ്ടുവരേണ്ട.  വെറുതെ ഓരോന്നും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ ആയിട്ട്.
മറുപടി പോലും കേൾക്കാതെ പാറു അവളുടെ റൂമിലേക്ക് പോയി ശക്തി ആയി വാതിൽ അടച്ചു.
മാലിനിക്ക് ആകെ അതിശയവും വിഷമവും ഒക്കെ ആയി.
<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>
അന്ന് പതിവ് പോലെ അപ്പു ജോലി കഴിഞ്ഞു വന്നു ഗേറ്റ് ഒകെ തുറന്നു ഉള്ളിൽ പ്രവേശിച്ചു.ആ സമയത്തു പാറു അവളുടെ കാർ ഒന്ന് സ്റ്റാർട്ട് ചെയ്തു കുറെ നേരം എൻജിൻ വർക്ക് ചെയ്യിക്കുക ആയിരുന്നു , അത് കണ്ടു അപ്പു ഒരു കൗതുകത്തോടെ അവളുടെ അടുത്തേക്ക് ചെന്ന്.
എന്തായാലും കഴിഞ്ഞ ദിവസത്തെ ദേഷ്യം ഒക്കെ മാറി കാണും എന്ന് വിചാരിച്ചു.
പൊന്നു ,,,,എന്താ ചെയ്യുന്നേ ,,,??
അത് കേട്ട് അവൾ തിരിഞ്ഞു നോക്കി .
കണ്ടൂടെ ,,,ഞാൻ ഇനി ഇവിടെ ലേബൽ എഴുതി ഒട്ടിക്കണോ ,,
നല്ല ദേഷ്യത്തിൽ ആണല്ലോ പൊന്നു , ഇന്നലത്തെ ദേഷ്യം മാറിയില്ലേ ഇത് വരെ.
താൻ തന്റെ പണി നോക്ക് , അവൾ അത്യന്തം ദേഷ്യത്തോടെ പറഞ്ഞു.
അവനു ആകെ ഒരു വല്ലായ്മ ആയി , എന്താണ് പാറുവിനു സംഭവിച്ച മാറ്റം എന്ന് കരുതി
എന്താ പൊന്നു ഇപ്പൊ ഇങ്ങനെ ഒകെ പറയുന്നത് , നീ താൻ എന്നൊക്കെ എന്താ അപ്പുനെ വിളിക്കുന്നെ.
പിന്നെ നിന്നെ ഞാൻ പിന്നെ മോനെ എന്ന് വിളിക്കണോ , അല്ലെ ചേട്ടാന്നു വിളിക്കണോ ?
അവനു മറുപടി ഉണ്ടായിരുന്നില്ല
പൊന്നു നമ്മള് ഫ്രണ്ട്സ് അല്ലെ ,,,അങ്ങനെ അല്ലെ മിനിയാന്നു പറഞ്ഞിരുന്നത് .
പൊന്നു എന്ന് എന്നെ എന്റെ വീട്ടിലുള്ളവർ വിളിക്കുന്ന പേര് ആണ് , അതെന്നെ വിളിക്കണ്ട നീ ..
സോറി ,,,,,സോറി ശ്രിയ മോളെ ,,,
നമ്മൾ എപ്പോൾ ഫ്രണ്ട്സ് ആയിന്നാണ് ,, ഞാൻ പാലിയത്തെ രാജശേഖരന്റെ മകൾ പാർവതി ശേഖർ ആണ്. നീ എവിടെ കിടക്കുന്നവ൯ ആണെന്ന്  നിനക്ക് ബോധം ഉണ്ടോ ,,, എന്റെ ഫ്രണ്ട് ആകാൻ പോയിട്ട് …… എന്നോട് സംസാരിക്കാൻ പോലും  വല്ല യോഗ്യതയും നിനക്കുണ്ടോ ടാ………………നിനക്ക് കള്‍ച്ച൪ ഉണ്ടോ…. സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോ …
പാറു ഒരുപാട് ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു.
അപ്പുവിന് ഒന്നും മിണ്ടാ൯ സാധിക്കാത്ത അവസ്ഥ തന്നെ
നീ ആരാ ,,,, നിനക്ക് എന്താണ് വേണ്ടത് ……………
പൊന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മാലിനിയുടെ ശബ്ദം ആയിരുന്നു അത്
മാലിനി ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് വന്നു.
നിനക്കു എന്താ പറ്റിയത് , ഇവനോട് എന്താ നിനക്കു ഇത്രേം ദേഷ്യം?
അമ്മ ..ഇതിൽ ഇടപെടേണ്ട ,,,അവൾ കൈ ഉയർത്തി പറഞ്ഞു.
പിന്നെ ഞാൻ അല്ലാതെ വേറെ ആണ് ഇടപെടും
അമ്മ എന്റെ അമ്മ ആണ്, എന്റെ കൂടെ എന്റെ ഒപ്പം നിന്നാൽ മതി, കണ്ട തെണ്ടികൾക്കു വേണ്ടി വാദിക്കാൻ ആയി എന്റെ അടുത്തേക്ക് വരരുത്.
അത് പറഞ്ഞതും അവളുടെ മുഖം നോക്കി ഒന്ന് കൊടുത്തതും ഒരുമിച്ചു ആയിരുന്നു.
എന്താടി നീ പറഞ്ഞത്.
അത് കൂടെ കണ്ടപ്പോൾ അപ്പു ആകെ ഭയന്നു പോയി . എന്താണ് നടക്കുന്നത് എന്ന് വിചാരിച്ചു.
പാറുവിന്റെ മുഖം ആകെ ദേഷ്യം കൊണ്ട് ചുവന്നു, ഈ തെണ്ടിക്ക് വേണ്ടി അമ്മ എന്നെ തല്ലി അല്ലെ ,,, കാണിച്ചു തരാം ഞാൻ,
അവൾ ദേഷ്യത്തോടെ അപ്പുവിനെ നോക്കി കാണിച്ചു തരാടാ നിന്നെ ഞാൻ ,,,
അവൾ ദേഷ്യത്തോടെ അവൾ വീട്ടിനുള്ളിലേക്ക് പോയി.
അപ്പുവിന്റെ ആ മുഖം കൂടെ കണ്ടപ്പോ മാലിനിക്കും ആകെ പാവം തോന്നി
സോറി അപ്പു , അവൾക്ക് ആകെ ഒരു മാറ്റം വന്നേക്കുവാ ,,അറിയില്ല ..അവള് നിന്നെ വിഷമിപ്പിച്ചട്ത്തിൽ ഞാൻ ക്ഷമ ചോദിക്കുവ ,,, ഒന്നും നീ മനസ്സിൽ വിചാരിക്കല്ലേ ,,, പാവം ആണ് അവള്
കൊച്ചമ്മേ ,,,, എനിക്ക് ഒരുപാട് വിഷമമുണ്ട് , കഴിഞ്ഞ ദിവസം വരെ എന്നോട് നല്ല സ്നേഹത്തിൽ ആയിരുന്നു എന്താനു അറിഞ്ഞൂടാ ,,, ഇങ്ങനെ ഒക്കെ നല്ല കൂട്ട് ആയതായിരുന്നു  ,, എന്നെ അപ്പു എന്നൊക്കെ വിളിച്ചതാ ,,, ഇപ്പൊ ഇങ്ങനെ ഒക്കെ കാണുമ്പോ ഒന്നും മനസിലാകുന്നില്ല .. ,, തെറ്റ് എന്റെ ഭാഗത്തു നിന്ന് എന്തേലും സംഭവിച്ചിട്ടണ്ടോ എന്ന് എനിക്കറിയില്ല, അത് അറിയുവായിരുന്നെ അത് ആവർത്തിക്കാതിരിക്കാനും സോറി പറയാനും  ഞാൻ തയാർ ആണ്, ശ്രിയ മോള് ഇപ്പൊ ഇങ്ങനെ ഒക്കെ പെരുമാറുമ്പോ ഒരു വല്ലാത്ത വിഷമം,
പാവം ആണ്, അവളെ തല്ലേണ്ടിയിരുന്നില്ല, ഇനി ഇപ്പൊ എന്നോട് ദേഷ്യം കൂടുക അല്ലെ ഉള്ളു .
കൊച്ചമ്മ പോയി ഒന്ന് ആശ്വസിപ്പിക്കൂ ,,, വളരെ ദേഷ്യത്തിൽ ആണ് എന്തേലും കടുകൈ ചെയ്യുമൊന്നു പേടി ഉണ്ട്….
അപ്പു പിന്നെ ഒന്നും പറയാതെ റൂമിലേക്ക് പോയി.
മാലിനി പെട്ടെന്ന് വീട്ടിനുള്ളിലേക്ക് കയറി പോയി. നേരെ പാറുവിന്റെ റൂമിലേക്കു നടന്നു
റൂമിലേക്ക് ചെന്ന മാലിനി ആ കാഴ്ച കണ്ടു ഭയന്ന് വിറച്ചു.
പൊന്നൂ……………………എന്ന് അലറി കരഞ്ഞു കൊണ്ട് അവളുടെ സമീപത്തേക്കു ഓടിഅടുത്തു.
ഒരു ബ്ലേഡ് കയ്യിൽ വെച്ച് ഇടം കയ്യിലെ ഞരമ്പ് മുറിക്കുവാനായി പോകുക ആയിരുന്നു പാറു അപ്പോൾ
മാലിനി ഓടി ചെന്ന് അവളുടെ കൈ തട്ടി മാറ്റി, ആ വേഗതയിൽ ബ്ലേഡിന്റെ തുമ്പു കൈപ്പത്തിക് കേസി ഒരു കുഞ്ഞു മുറിവ് ഉണ്ടാക്കി, സാരമല്ലാത്ത മുറിവ്.
മാലിനി കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു.
എന്താ പൊന്നു നീ ഈ കാണിച്ചേ ,,,,അങ്ങനെ സ്വയം ഇല്ലാതാക്കാൻ ഒക്കെ വളർന്നോ നീ….
പാറുവിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു.
നീ ഇല്ലാതെ ആയാൽ പിന്നെ ഞങ്ങൾ എന്തിനാ ജീവിച്ചിരിക്കുന്നേ ? ഇങ്ങനെ ചെയ്യാൻ ആണോ നിന്നെ ഞങ്ങള് കഷ്ടപ്പെട്ട് വളർത്തിയത്, ഇവിടം വരെ ആക്കിയത്.
എന്താ പൊന്ന്നു പറ്റിയത്.
പാറു ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല,
അമ്മ എന്നെ എന്തിനാ തല്ലിയത്, അതും അവനു വേണ്ടി അവന്റെ മുന്നിൽ വെച്ച്. എന്റെ അഭിമാന൦ അല്ലെ ഇല്ലാതായത്, എനിക്ക് അത് സഹിക്കാൻ സാധിച്ചില്ല
മാലിനി അവളോട് കുറെ മാപ്പു പറഞ്ഞു. ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല ന്നു ഉറപ്പു കൊടുത്തു.
പാറു മാലിനിയെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.
അപ്പോളേക്കും രാജശേഖരനും ശ്യാമും അവിടെ എത്തി ചേർന്നു, കാറിന്റെ ശബ്ദം ഒക്കെ കേട്ട് ഇരുവരും കണ്ണോകേ തുടച്ചു, ചിരിച്ചു കൊണ്ട്.മുന്നിലേക്ക് ചെന്നു. അവിടെ നടന്ന സംഭവങ്ങൾ ഒന്നും അവരോടു പറയാൻ അവർ നിന്നില്ല.
കുറച്ചു കഴിഞ്ഞു എല്ലാവരും ഭക്ഷണ൦ കഴിക്കാൻ ഉള്ള റെഡി ആയി, മാലിനിയും പാറുവും കിച്ചണിൽ നിന്ന് ഭക്ഷണം ഒക്കെ കൊണ്ട് വന്നു ഡൈനിങ് ടേബിൾ ഇൽ വെച്ചു. എല്ലാവരും ഇരുന്നു , അപ്പോൾ ആണ് പപ്പടം എടുക്കാൻ മറന്നു എന്ന് പറഞ്ഞു മാലിനി എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നത്,
അപ്പോളേക്കും പാത്രങ്ങൾ ഒകെ തട്ടി മറിഞ്ഞു ഒരു ശബ്ദം അവിടെ കേട്ട് , അത് കേട്ട് പാറു ഓടി അടുക്കളയിൽ ചെന്നപ്പോ കണ്ടത് വീണു അബോധാവസ്ഥയിൽ കിടക്കുന്ന മാലിനിയെ..
അമ്മേ ,,,,,,,,,,,,,,,,,,,,,,,,എന്ന് വിളിച്ചവൾ അലറി.
അതോടെ എല്ലാവരും ഓടി അടുക്കളയിൽ ചെന്നു ,
അപ്പോൾ തന്നെ രാജശേഖരൻ മാലിനിയെ കയ്യിൽ വാരി എടുത്തു വേഗം തന്നെ കാർ എടുത്തു എല്ലാവരും കൂടെ ഹോസ്പിറ്റലിൽ എത്തിച്ചു ,
മാലിനിയെ അഡ്മിറ്റ് ചെയ്തു.
എല്ലാവരും ഭയത്തോടെ പുറത്തു നിൽക്കുക ആണ്, രാജശേഖര൯ ആണെങ്കിൽ ആകെ ആധി പിടിച്ചു നടക്കുന്നു, പാറു അവിടെ തളർന്നിരിക്കുക ആണ്. ഇതറിഞ്ഞു രാജശേഖരന്റെ സഹോദരി രാജിയും പ്രതാപനും ഒക്കെ അവിടെ വന്നിട്ടുണ്ട്.
കുറച്ചു കഴിഞ്ഞു ഡോക്റ്റർ അവരെ വിളിപ്പിച്ചു.
പേടിക്കാൻ ഒന്നുമില്ല, പ്രെഷർ ഒരല്പ൦ ഷൂട്ട് അപ് ചെയ്തത് ആണ്. കൊണ്ട് വന്നപ്പോ കുറച്ചു കൂടുതൽ ആയിരുന്നു, ഇപ്പൊ നോർമൽ ആയിട്ടില്ല എന്നാലും കുറഞ്ഞിട്ടുണ്ട്. വേറെ പേടിക്കാൻ ഒന്നും ഇല്ല.
ആള് മയക്കത്തിൽ ആണ്, എന്തായാലും ഇന്ന് കിടന്നോട്ടെ നാളെ കൂടെ ഓക്കേ ആണെങ്കിൽ ഡിസ്ചാർജ് ചെയ്തേക്കാം.അതുകേട്ടതോടെ എല്ലാവർക്കും സമാധാനം ആയി.
ഒന്നൊന്നര മണിക്കൂർ കൊണ്ട് റൂമിലേക്ക് മാറ്റി, മാലിനിയെ കണ്ട ശേഷം രാജിയും പ്രതാപനും തിരികെ പോയി. രാജശേഖര൯ മാലിനിയുടെ അടുത്ത തന്നെ ബെഡിൽ ഇരിക്കുന്നുണ്ട്, അവളുടെ കൈകളിൽ മുറുകെ പിടിച്ചിട്ടുമുണ്ട്, പാറുവും ശ്യാമും തൊട്ടടുത്ത സോഫയിൽ ഇരിക്കുക ആണ്.
കുറച്ച കഴിഞ്ഞപ്പോളേക്കും മാലിനി ഉണർന്നു ,
ഹോസ്പിറ്റൽ റൂം ഒക്കെ കണ്ടപ്പോ ആദ്യം ഒന്നമ്പരന്നു, പിന്നെ കാര്യം തിരക്കിയപ്പോൾ ആണ് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞത്.
” ആരും ഒന്നും കഴിച്ചില്ലേ ” എന്ന് മാത്രം ആണ് മാലിനി ചോദിച്ചത്.
അത് കേട്ടപ്പോൾ എല്ലാവര്ക്കും വിഷമവും ആയി,
ഒട്ടു മിക്ക വീടുകളിലും നടക്കുന്ന കാര്യവുമെല്ലെ, അമ്മ അല്ലെങ്കിൽ ഭാര്യ എന്ന് പറഞ്ഞാൽ എല്ലാവര്ക്കും എല്ലാം ഒരുക്കി കൊടുക്കുന്ന ഒരു യന്ത്രം പോലെ അല്ലെ ,,ഒരു നാൾ അത് പ്രവർത്തനരഹിതമാകുമ്പോൾ അല്ലെ സകലകാര്യങ്ങളും താളം തെറ്റുന്നത്. എത്രെ ഒക്കെ വയ്യായ്ക വന്നാലും ഭർത്താവിന്റെയും മക്കളുടെയും ഭക്ഷണകാര്യങ്ങളിൽ ആയിരിക്കുമല്ലോ അവർക്ക് ഏറെ ശ്രദ്ധ.
കുറച്ചു കഴിഞ്ഞു ശ്യാം കാന്റീനിൽ പോയി മാലിനിക്ക് കഞ്ഞി കൊണ്ട് വന്നു , പാറു അമ്മയെ അത് കുടിപ്പിച്ചു .
രാജശേഖരൻ ചോദിച്ചു എന്തേലും വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ വീട്ടിൽ ഉണ്ടായോ എന്നു , മാലിനി  ഒന്നും ഇല്ല, എപ്പോളും ഓരോ ടെൻഷൻ അല്ലെ എന്ന് പറഞ്ഞു ആ ചോദ്യത്തെ വഴിതിരിച്ചു വിട്ടു.
അന്ന് എല്ലാവരും അവിടെ കൂടി
<<<<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>
രാവിലെ ആണ് അപ്പു അറിഞ്ഞത് മാലിനിക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നു അത് കൂടെ അറിഞ്ഞപ്പോൾ അവനും ആകെ വിഷമത്തിൽ ആയി.
ജോലിക്ക് പോകുന്നതിനു മുന്നേ ആയി അവൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി.
മാലിനി കിടക്കുന്ന റൂമിനു വെളിയിൽ എത്തി.
അപ്പു വാതിലിൽ മുട്ടി , മുട്ട് കേട്ട് വാതിൽ തുറന്നതു പാറു ആയിരുന്നു,
എന്തെ ? എന്ന് ചോദിച്ചു.
കൊച്ചമ്മക്കു വയ്യാന്നു അറിഞ്ഞു, ഒന്ന് കാണാൻ ആയി വന്നതാ ശ്രിയ മോളെ ,,?
നിക്ക് ,,,,,,,,,,,,,,,,,. എന്ന് പറഞ്ഞു അവൾ വാതിൽ അടച്ചു.
അപ്പുവിന് ആകെ അതിശയം ആണ്, അവളിലെ മാറ്റം ഒക്കെ കണ്ടു
മാലിനി അപ്പൊ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുക ആയിരുന്നു, കൂടെ ഇരുന്നു രാജശേഖര൯ ചായ ഒകെ ഗ്ലാസ്സിൽ പകർന്നു മാലിനിക്ക് കൊടുക്കുന്നുമുണ്ട്,  കാര്യം ആള് ദുഷ്ടൻ ആണെകിലും കുടുംബത്തിനോറ്റു ഒരുപാട് സ്നേഹം ഉള്ള ആൾ തന്നെ ആണ്, മാലിനി എന്നാൽ ജീവന്റെ ജീവനും.
ആരാ മോളെ ??…
അവൻ ആണ് , കാണാൻ വന്നേക്കുവാ
ആര് അപ്പു ആണോ , എനിക്കറിയായിരുന്നു ,  അറിഞ്ഞാ അവൻ വരുമെന്ന്, ഉള്ളിലേക്ക് വരാൻ പറ മോളെ
പപ്പാ എന്താ വേണ്ടത് ?
അവനെ ഇങ്ങോട്ടു വിളിക്ക് പൊന്നു ,,,, മാലിനി അപേക്ഷ പോലെ പറഞ്ഞു.
രാജശേഖര൯ എഴുന്നേറ്റു , ഞാൻ ഒന്ന് പുറത്തു പോയി വരാം, അധികം ഒന്നും സംസാരിക്കേണ്ട കേട്ടോ മാളു എന്ന്  പറഞ്ഞു അയാൾ പുറത്തേക് ഇറങ്ങി, പോകും വഴി അപ്പുവിനെ ഒന്ന് നോക്കുകയും ചെയ്തു.
പാറു പുറകെ വന്നു ,
അധികം അമ്മയൊട് സംസാരികണ്ട വേഗം പോക്കോളണം,,,
രണ്ടു മിനിറ്റു മതി ശ്രിയ മോളെ …അപ്പു പാറുവിനോടായി പറഞ്ഞു.
അവൻ റൂമിലേക്ക് ചെന്നു കൂടെ പുറകെ പാറുവും ഉണ്ടായിരുന്നു.
അപ്പുവിനെ  കണ്ടു മാലിനിയുടെ മുഖം ഒരുപാട് സന്തോഷം കൊണ്ടു.
അപ്പു ,,,,,,,,,,,,,,,,,,,,,,
മാലിനി യുടെ ആ അവസ്ഥ കണ്ടപ്പോ അവന്റെ കണ്ണുകൾ അറിയാതെ തുളുമ്പി , മാലിനിക്ക് അത് മനസിലായി,
എനിക്ക് ഒന്നൂല്ല അപ്പു , പ്രെഷർ ഇത്തിരി കൂട്ടിയത് കൊണ്ടാണ് , ഇപ്പോ കുഴപ്പം ഒന്നുമില്ല , തലവേദന ഉണ്ട്
അത്രേ ഉള്ളു ,,
അപ്പു ഒന്നും മിണ്ടിയില്ല .
പാറു സോഫയിൽ ഇരുന്നു അതൊക്കെ ശ്രദ്ധിക്കാത്ത പോലെ ന്യുസ് പേപ്പർ വായിച്ചു ഇരുന്നു .
രാവിലെ അവിടത്തെ മെയിഡ് ആണ് പറഞ്ഞത്, കേട്ടപ്പോ ഉള്ളിൽ ഒരു ആധി കയറിയതാ, അതാ ഇങ്ങോട്ടു ഓടി പോന്നത്, കണ്ടല്ലോ,, കുഴപ്പം ഒന്നുമില്ലല്ലോ,,അത് മതി,,,ഇപ്പോൾ സമാധാനം ആയി.
മാലിനി അവന്റെ കൈകൾ കൂട്ടി പിടിച്ചു.
കൊച്ചമ്മേ ഞാൻ കാരണം ആണോ ,,, ഇങ്ങനെ ഒക്കെ, ചില സമയത്തു വിഷമം ഒകെ വരുമ്പോ മനസു വിഷമിപ്പിക്കുന്ന രീതിയിൽ ഒക്കെ സംസാരിച്ചിട്ടുണ്ട്, അതൊന്നു൦ ഇഷ്ടക്കേട് കൊണ്ടല്ലാട്ടോ ,,,ഇനി ആ വിഷമം ഒകെ ഉള്ളിലു കൊണ്ടിട്ടാണോ ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്നൊരു പേടിയും വിഷമവും ഒക്കെ വന്നു പോയി.
ഞാൻ എന്റെ അപ്പൂപ്പനോടും അമ്മയോടും ഒരുപാട് പ്രാത്ഥിച്ചു കൊച്ചമ്മക് ഒന്ന് വരല്ലേ എന്ന് ,, അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല ,,,
അത് കേള്‍ക്കുമ്പോ  അവന്റെ ഉള്ളിലെ സ്നേഹം ഒക്കെ മാലിനിക്ക് ശരിക്കും അനുഭവിച്ചു അറിയാൻ സാധിച്ചിരുന്നു..
മാലിനിയുടെ കണ്ണും ഒരല്പം നിറഞ്ഞു.
എനിക്ക് ഒന്നൂല്ല അപ്പു , നീ പേടിക്കാതെ … ഞാൻ ഇന്ന് അങ്ങോട്ട് വരും ,, ഒരു കുഴപ്പവുമില്ല ,, അതോർത്തു നീ മനസു വിഷമിക്കണ്ട കേട്ടോ..
രണ്ടു മിനിറ്റ ആയി ,,,,,,,,,,,,,,,,,,,,,,,,,, പാറു പത്രം നോക്കി തന്നെ ഉറക്കെ പറഞ്ഞു.
ആ ഇപ്പോ പൊക്കോളാ൦  ശ്രിയ മോളെ ,,,, അവൻ മറുപടി പറഞ്ഞു.
എന്തേലും ആവശ്യം ഉണ്ടേ ,, എന്നെ വിളിക്കാതെ ഇരിക്കരുത് ട്ടോ കൊച്ചമ്മേ ,,
പിന്നെ ,… നിന്നെ അല്ലാതെ പിന്നേ ഞാന്‍  ആരെയാ വിളിക്ക ,,, നീ എന്റെ ലക്ഷ്മിയുടെ മോൻ അല്ലെ,.. ശങ്കരന്‍ ……………..

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.