പിറ്റേന്ന് ഓഫീസിൽ
ആദി സുഹൃത്തായ രാജീവിന്റെ അടുത്ത് ചെന്നു. രാജീവ് ഒക്കെ അറിഞ്ഞിരുന്നു ആദിയെ നിർത്തി പൊരിച്ച കാര്യം ഒക്കെ , അതൊക്കെ അങ്ങ് വിട്ടു കള എന്നുള്ള മനോഭാവത്തിൽ ആയിരുന്നു ആദി.
കഴിഞ്ഞ ദിവസം മീറ്റിംഗ് കഴിഞ്ഞ പാർട്ടിക്ക് ബിസിനസ്സ് സപ്പ്ലൈ സ്റ്റാർട്ടു ചെയ്തു , ഇരുപത്തി അഞ്ചു ലക്ഷ൦ രൂപയുടെ ഓർഡർ ഉണ്ട് , നല്ല പാർട്ടി ആണ് എന്നൊക്കെ രാജീവ് ആധിയോടു പറഞ്ഞു, ആദി വെറുതെ എല്ലാം മൂളിക്കേട്ടു.
രാജീവ് അതൊക്കെ പോട്ടെ ..എനിക്ക് ഒരു കാര്യം അറിയണമായിരുന്നു .
പറയെടാ ……………
എന്റെ അച്ഛൻ ഇവിടെ ജോലി ചെയ്യുമ്പോ നീ ഇവിടെ ഇല്ലേ ?
ഉണ്ടായിരുന്നല്ലോ ..
എടാ അച്ഛന് ഇവിടെ ശത്രുക്കൾ വല്ലോരും ഉണ്ടായിരുന്നോ ?
നീ എന്താ ഈ പറയുന്നത് , അങ്ങേരു ഒരാളോട് പോലും മുഖം കറുത്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല,അങ്ങനെ ഉള്ള ആൾക്ക് എവിടെ ആണ് ശത്രുക്കൾ ഉണ്ടാകുക ,
അച്ഛൻ ഇവിടെ ജോലി ചെയ്തിരുന്ന സമയത്തു എന്തൊക്കെ ആണ് ഡീൽ ചെയ്തിരുന്നത് , നിനക്ക് ഓർമ്മ ഉണ്ടോ?
ജയദേവൻ സര്‍ അന്ന് ആൾ ഇൻ ഓൾ ആയിരുന്നു . മൂപ്പരുടെ കണ്ണ് എത്താത്ത ഒരു സ്ഥലവും ഇല്ലായിരുന്നു . കൂടുതലും പ്രൊഡക്ഷനും സപ്പ്ളെ ചെയിനും ലോജിസ്റ്റിക്സ് ഒക്കെ ആണ് നോക്കിയിരുന്നത് ,എല്ലാം വരുമായിരുന്നു പർച്ചസിങ് വെയർഹോസിംഗ് സ്റ്റോർ , അക്കൗണ്ട്സ് അങ്ങനെ എല്ലാത്തിലും ..
എന്താ നീ ചോദിച്ചത് ?
ഒന്നുമില്ല വെറുതെ ചോദിച്ചു എന്ന് മാത്രം .
ശരി എന്നാൽ …വരട്ടെ
ഓക്കേ ഡാ …………….
<<<<<<<O>>>>>>>>
കോളേജിൽ
അന്ന് ഉച്ചക്ക് ശേഷമുള്ള മൂന്ന് മണിക്കൂർ ശിവരഞ്ജനു വേണ്ടി അലോട് ചെയ്തിരിക്കുക ആണ്.
എല്ലാവരും ഒരൽപം ടെൻഷനിൽ ആണ് , പാറു അതിലേറെ ടെന്ഷനിലും കാരണം അവളുടെ കൂടെ പ്രസെന്റേഷൻ ചെയ്യേണ്ട കുട്ടി അന്ന് അബ്സെണ്ട് ആയിരുന്നു.
ടോപിക് അവൾക്ക് ഒരു പ്രശ്നവും ഇല്ല , അരച്ച് കലക്കി കുടിച്ചു കഴിഞ്ഞു അവൾ , പക്ഷെ വിളിച്ചാൽ ഒറ്റക്ക്എടുക്കേണ്ടി വരുമോ എന്ന ഭയവും ഉണ്ട്. അതാണ് അവളുടെ പ്രശനം.
അപ്പോളേക്കും ശിവരഞ്ജൻ ക്ലസ്സിലേക്ക് വന്നു.
അവൻ വന്നപ്പോ തന്നെ പാറുവിന്റെ ദേഹം വിറ കൊണ്ടു,
അത് മന്മഥന്റെ മലരമ്പ് ഹൃദയത്തിൽ ഏറ്റുവാങ്ങിയ വനകന്യകയുടെ കാമസംമോഹിതമായ ഭയം പോലെഅവളുടെ കമലനയനങ്ങൾ ആ കാമരൂപന്റെ നീലമിഴികളെ തന്നെ ദർശിച്ചു സായൂജ്യം അടയുക ആയിരുന്നു.മറ്റെല്ലാം മറക്കുന്നത് പോലെ .
അങ്ങനെ ശിവരഞ്ജൻ ഓരോരോ ഗ്രൂപ്പുകളുടെ നമ്പർ വിളിച്ചു ഇടയ്ക്കു നിന്നും ആയി. ഓരോരുത്തർ ആയി പ്രേസേന്റ്റ് ചെയ്തു , പ്രെസെന്റേഷൻ കഴിഞ്ഞാൽ ചെറിയ ചോദ്യ ഉത്തര സെഷൻ കൂടെ ഉണ്ട്.
അതിൽ അയാൾ നന്നായി ചോദ്യം ചെയ്തു പൊരിക്കുന്നുണ്ട് , ഒന്നിനെയും വെറുതെ വിടുന്നില്ല , ഒരു ഫൺ ആയി .
അങ്ങനെ ക്‌ളാസ് കഴിയാൻ ആയി പതിനെഞ്ചു മിനിറ്റു ബാക്കി ഉള്ളപ്പോൾ ആണ് പാറുവിന്റെ ഗ്രൂപ്പിന്റെ നമ്പർ ആയ പതിനെട്ടു വിളിച്ചത് , പെട്ടെന്ന് അവൾ എഴുന്നേറ്റു . അപ്പോൽ ആണ് ശിവരഞ്ജൻ അവളെ ശ്രദ്ധിച്ചതും.
പാറു ഒറ്റക്ക് ആണ് , കൂടെ ആൾ ഇല്ലേ എന്ന് ചോദിച്ചു , ആബ്സെന്റ് ആണ് എന്നവൾ ഭയത്തോടെ പറഞ്ഞു
ഓ കുഴപ്പമില്ല, സ്റ്റാർട്ട് ചെയ്തോളാൻ അയാൾ പറഞ്ഞു.
അവളുടെ ഉള്ളിലും ഒരു വാശി ഉണ്ടായിരുന്നു , നന്നായി ചെയ്യണം , ശിവരഞ്ജന്റെ മുന്നിൽ ഒരു ഇമേജ് ഉണ്ടാക്കണം എന്ന് .
അവൾ ആത്മവിശ്വാസത്തോടെ തന്നെ പോയി അവിടെ പെൻഡ്രൈവ് കണക്ട് ചെയ്തു അവളുടെ പ്രെസെന്റേഷൻ സ്റ്റാർട്ട് ചെയ്തു , നല്ല ഒഴുക്കോടെ ക്‌ളാസ് എടുക്കുന്ന പോലെ ഇംഗ്ലീഷിൽ തന്നെ അവൾ
മനോഹരമായി പ്രേസേന്റ്റ് ചെയ്തു.
ആ ടോപിക്ന്റെ എല്ലാ വശങ്ങളും കവർ ചെയ്തു, വലിയ എം എൻ സി കമ്പനികൾ മുതൽ ഗവണ്മെന്റ് പി എസ യു കളുടെ വരെ ഉദാഹരണം നിരത്തി.
അതി മനോഹരം എന്ന് തന്നെ പറയണം.
പത്തു മിനിറ്റുകൾ എങ്ങനെ കടന്നു പോയി എന്ന് അറിഞ്ഞില്ല ,
അവൾ പ്രെസെന്റേഷ൯ നിർത്തി.ശിവരഞ്ജൻ അവളുടെ സമീപത്തേക്കു ചെന്നു.ഇന്നത്തെ ഏറ്റവും നല്ല പ്രെസെന്റേഷൻ ആണ് ഇത് , കൂടെ ആൾ ഇല്ലഞ്ഞിട്ടു കൂടെ ഒരു ടെൻഷനും ഇല്ലാതെ അതിനെ നേരിട്ടു. ഞാൻ ചോദിയ്ക്കാൻ വെച്ചിരുന്ന പല ചോദ്യങ്ങളും പ്രേസന്റെഷൻ എടുത്തപ്പോൾ തന്നെ വിവരിച്ചു മുന്നോട്ടു പോയി , ഏറ്റവും നല്ല എക്സാമ്പിൾസ് ആണ് മെൻഷൻ ചെയ്തതും. എ ആം നൗ ക്വസ്റ്റൈൻ ലെസ്സ് …അപ്പോൾ പാട്ടു പാടാൻ മാത്രമല്ല പഠിക്കാനും ആൾ സ്മാർട്ട് ആണ് ല്ലേആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ഏറെ സന്തോഷം ആയി അന്ന് താൻ പാട്ടുപാടി യതൊക്കെ ഇദ്ദേഹത്തിന് നല്ല ഓർമ്മ ഉണ്ട് എന്നല്ലേ അർഥം…ഗിവ് ഹേർ എ ബിഗ് ക്ലാപ്പ് എന്ന് പറഞ്ഞു ശിവരഞ്ജൻ തന്നെ കയ്യടിച്ചു , അതോടെ ക്‌ളാസ്സിലെ എല്ലാവരും കയ്യടിച്ചു.ആ ക്ലാസ്സ് മുറി മൊത്തം കയ്യടി തന്നെ ആയിരുന്നു ,പാർവതി ഫന്റാസ്റ്റിക് ….. എന്ന് പറഞ്ഞു ശിവരഞ്ജൻ അഭിനന്ദനങ്ങൾ പറഞ്ഞു അവൾക്കു നേരെ കൈകൾ നീട്ടി , അവൾ ലജ്ജയോടെ അവനു കൈ കൊടുത്ത് പരസ്പരം ചിരിച്ചു കൊണ്ട് അവർ കണ്ണുകളിൽ നോക്കി, ഇമ ചിമ്മാതെ ഇരുകണ്ണുകളും കുറച്ചു നിമിഷങ്ങളിലേക്ക് നോക്കി ഇരുന്നു , ആ നോട്ടം പാറുവിനു പെട്ടെന്ന് തീക്ഷ്ണമായ ഒരു മിന്നൽ പിണർ പോലെ അനുഭവപെട്ടു . അവളൊന്നു ഞെട്ടി, ആ കണ്ണുകൾ മാത്രം അവളുടെ ഉള്ളിൽ , അത് പോലെ തന്നെ ശിവരഞ്ജനും , ഒരു വല്ലാത്ത അനുഭൂതി .
ഇരുവരും കൈകൾ വേർപെടുത്തി . അവൾ സീറ്റിൽ പോയി ഇരുന്നു.
ക്‌ളാസ്സ കഴിഞ്ഞു ശിവരഞ്ജൻ പുറത്തേക്ക് പോകാൻ നേരവും ഒരു നിമിഷത്തേക്ക് പാറുവിന്റെ മുഖത്തേക്ക് നോക്കി. എല്ലാവരും ഇറങ്ങിയപ്പോൾ പാർവതി പഴയപോലെ തന്നെ ബാഗും കൊണ്ട് വരാന്തയുടെ കോണിൽ പോയി നിന്ന് . അന്ന് ഓഫീസിലേക്ക് പോകാതെ ആണ് ശിവ രഞ്ജൻ തന്റെ കാറിനു അടുത്തേക്ക് പോയത്. അവിടെ വെച്ച് തിരിഞ്ഞപ്പോൾ തന്നെ നോക്കി നിൽക്കുന്ന പാർവ്വതിയെ അവൻ കണ്ടു.
ഉള്ളിൽ എന്തോ പോലെ , എവിടെയോ കണ്ടു മറന്ന മുഖം പോലെ ആ ശബ്ദവും സൗന്ദര്യവും എല്ലാം അവളുടെ കണ്ണുകൾ , ആ ദൃഷ്ടിയുടെ വശ്യത ചാരുത ആ മുഖത്തിന്റെ അരുണാഭ ഒക്കെ അവനിൽ എന്തോ ഒരു വികാരം പൊട്ടി മുളപ്പിക്കുന്നത് പോലെ
അവൻ അവളുടെ മുഖത്ത് തന്നെ നോക്കി ചിരിച്ചു .
അവൻ വണ്ടിയിൽ കയറി പോകും വഴിയും അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാതെ ആണ് അവൻ നീങ്ങിയത്.
ഇത് കണ്ടു ഉള്ളിൽ ഒരു ആശങ്കയോടെ ദേവിക പാറുവിനു സമീപത്തേക്കു ചെന്നു.
ദേവൂ …പുറകിലൂടെ ചെന്ന് അവളെ തൊട്ടു പാറു എന്ത് പറ്റി ഏന് ചോദിച്ചു.
അപ്പോളും പാറു ആ പോകുന്ന കാർ നോക്കി ഇരിക്കുക ആയിരുന്നു .
ഒടുവിൽ ഞാൻ കണ്ടെത്തി എന്റെ ഗന്ധർവനെ, ശിവനാമമുള്ള എന്റെ രാജകുമാരനെ ഈ പാർവതിയുടെ രാജകുമാരനെ ……………….ഞാൻ ഒരുപാട് സ്നേഹിക്കുന്നു ആ ഗന്ധർവനെ ഈ പാർവതിയുടെ പൂർണത ആ ഗന്ധവനോടൊത്തു ചേരുമ്പോൾ മാത്രം ആണ്. ആ ദിവ്യമായ സ്നേഹം എനിക്ക് വേണം…
പാറു ,,,,,,ദേവു പാർവതിയെ വിളിച്ചു.
അവൾ വെറുതെ ദേവികയുടെ മുഖത്ത് ഒന്ന് നോക്കി
ഒരു പ്രൗഢ ആയ യുവതിയെ പോലെ , വല്ലാത്ത ഒരു തേജസ്സോടെ
അത് ദേവികയെ ഒരുപാട് ഭയപ്പെടുത്തി ,
<<<<<<<<<<<<<<<<O>>>>>>>>>>>>>>>>..
വീട്ടിലെത്തിയ ദേവിക കുളിച്ചു നടരാജ ക്ഷേത്രത്തിൽ പോയി, പാറുവിൻടെയും അപ്പുവിന്റെയും പേർക്ക് അർച്ചന കഴിച്ചു, ഭഗവാനോട് വിഷമത്തോടെ പ്രാർത്ഥിക്കുക ആയിരുന്നു, അപ്പുവിനെയും പാറുവിനെയും പിരിക്കരുത് എന്ന്, ഒരാൾക്ക് പോലും അവരുടെ സ്നേഹത്തിനിടയിൽ ഇടം കൊടുക്കരുത്, അവരുടേതാണ് ഗൗരിശങ്കര പ്രണയം അങ്ങനെ ത്തന്നെ ആകണം ,,,എന്ന് മനസ്സുരുകി അവൾ പ്രാർത്ഥിച്ചു.
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>
അന്ന് സന്ധ്യ ഒക്കെ കഴ്ഞ്ഞു പാറു അന്ന് നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ചു പൂമുഖത്തു ഇരിക്കുക ആയിരുന്നു. അവൾ ആകെ ത്രില്ല് അടിച്ചു ഇരിക്കുക ആയിരുന്നു, അത്രക്കും ഉണ്ട് അവൾക്കു സന്തോഷം. ഒടുവിൽ ശിവരഞ്ജന്റെ കൈകളിൽ സ്പർശിക്കാൻ കഴിഞ്ഞതും ആ കണ്ണുകളിലെക്കു സ്വയമറിയാതെ നോക്കിയതും പിന്നെ പറയാൻ സാധിക്കാത്ത ഒരു അനുഭൂതി അവനിലേക്ക് ആകർഷിക്കുക പെടുന്ന പോലെ ഒക്കെ അവളെ പുളകം കൊള്ളിച്ചു.
അപ്പോൾ ആണ്,
അപ്പു ജോലി ഒക്കെ കഴിഞ്ഞു വരുന്നത് , ഗേറ്റ് ഒക്കെ തുറന്നു അവൻ നടന്നു വരികയാണ്.
പൊന്നു അല്ലെ അവിടെ ഇരിക്കുന്നത് , ഇപ്പൊ അപ്പൂന്റെ ഫ്രണ്ട് അല്ലെ ,,, അവനു ഒരുപാട് സന്തോഷം ആയി.
അവൻ അതുവഴി പോകുമോ പൂമുഖത്തേക്ക് തിണ്ണ വരെ ഒന്ന് ചെന്നു, സ്വപ്നം കാണുന്ന പോലെ പാറു ഇരിക്കുക ആണ്.
എന്തായി ,,,പ്രെസെന്റേഷൻ ഒക്കെ എടുത്തോ പൊന്നു, ?
അത് കേട്ട് അവൾ തിരിഞ്ഞു നോക്കി ,
അവൾ വെറുതെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ചിരികാനോ പരിചയം കാണിക്കാനോ ഒന്നും നിന്നില്ല.
അവൾ മിണ്ടാതെ ഇരുന്നു.
എന്ത് പറ്റി , ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നത്, എന്തേലും ബുദ്ധിമുട്ടു ഉണ്ടായോ ,,, എല്ലാം ഒകെ ആയിരുന്നല്ലോ …
അവൾ മുഖം ഒക്കെ ഒരു ഇഷ്ടക്കേട് പോലെ പിടിച്ചു
കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല ,,,, അവൾ ഇഷ്ടമില്ലാത്ത രീതിയിൽ മറുപടി പറഞ്ഞു.
എന്ത് പറ്റി , സംസാരത്തിൽ ഒക്കെ ഒരു മാറ്റം , ഇന്നലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പൊന്നു…
നിനക്ക് എന്തിന്റെ പ്രശനം ആണ് ,,, നിന്നെ ആരാ ഇങ്ങോട്ടു വിളിച്ചത് , നാശം …
ദേഷ്യത്തോടെ പാറു അവനോടു തട്ടി കയറി.
അവളുടെ മുഖം ദേഷ്യം കൊണ്ട് അങ്ങ് ചുവന്നു തുടുത്തു.
അവളുടെ അലർച്ച കേട്ട് മാലിനി പുറത്തേക്കു വന്നു ,
എന്താ ,,,,,,എന്താ പൊന്നു ,,,,,,
എന്നോട് ചോദിക്കാതെ ഇവനോട് ചോദിക്ക് ,,,, വെറുതെ എന്നോട് മിണ്ടാൻ വരിക ആണ് ,, ദേഷ്യം പിടിപ്പിക്കാൻ,,, എന്റെ പ്രശനങ്ങൾ ഒക്കെ ചോദിയ്ക്കാൻ ഈ തെണ്ടി ആരാ ,,,,
അപ്പു ആകെ ഞെട്ടി തകരുന്നു പോയ പോലെ ഒരു അവസ്ഥ ആയി മാറി , അവനു വിശ്വസിക്കാൻ പറ്റുന്നില്ല ,
പൊന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,മാലിനി ദേഷ്യപ്പെട്ടു കൊണ്ടു അവളോട് കയർത്തു.
‘അമ്മക്കെന്താ,,,,,,,,,,,,,,,,,,,,,,,,,,,,,
അപ്പുവിനോട് ഇങ്ങനെ ഒക്കെ ആണോടി സംസാരിക്കുന്നതു , സോറി പറ അവനോടു ,,,,,,,,,,,,,,,പറയാൻ ,,,,
ഇവനോട് ഒക്കെ ഞാൻ എന്തിനാ സോറി പറയുന്നത് , കടന്നു പോടാ മുന്നീന്നു , ഇവിടെ എന്ത് കാണാൻ നീക്കുക ആണ് നീ ,,,,,,,,,,,,,,,,,,,,പാറു ദേഷ്യം കൊണ്ട് അലറി
അപ്പു ശരിക്കും ഭയന്ന് പോയി . ഈ മാറ്റം അവളിൽ.
അവളുടെ ആ മാറ്റത്തിൽ മാലിനിയും ഭയന്നു.
ശ്രിയ മോളെ,,,,, അപ്പു ആണ് ശ്രിയ മോളെ ,,,,,, അവൻ അവളോട് പറഞ്ഞു ,,,ഒരു പക്ഷെ അവൾക്കു ഒരു ഓർമ്മ വരുമോ എന്ന ഒരു പ്രതീക്ഷയാൽ ,,,,,
നിന്നോടല്ലേ പറഞ്ഞത് എന്റെ മുന്നീന്നു പോകാൻ ,,,,,,,,,,,,,,,,,,,,അവൾ ദേഷ്യ൦ കൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു ,
അപ്പോളേക്കും മാലിനി ഇടയിൽ കയറി …പൊന്നു നിനക്കു എന്താണ് പറ്റിയത് ,,,
ഇതുവരെ എനിക്ക് ഒന്നും പറ്റിയിട്ടില്ല , ഇനി പറ്റാതെ ഇരിക്കാന….
അവൾ ആ ദേഷ്യം കൊണ്ട് തന്നെ നേരെ വീട്ടിനുള്ളിലേക്ക് കയറി പോയി.
അപ്പു അപ്പോളും എന്താണ് പാറുവിനു സംഭവിച്ചത് എന്നറിയാതെ ഉള്ള വിഷമത്തിൽ ആണ് കഴിഞ്ഞ ദിവസം നല്ലകൂട്ടായി പോയ ആൾ ആണ് ഇന്ന് ഇങ്ങനെ ഒക്കെ പെരുമാറുന്നത് ,, ആ വിഷമ൦ അവനു നന്നായി ഉണ്ട് .
അവൻ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
<<<<<<<<<<<<<<O >>>>>>>>>>>>>
വീണ്ടും പാറു തന്നോട് ദേഷ്യം കാണിച്ചു തുടങ്ങുവാണോ എന്ന ഭയം ആണ് അവന്റെ ഉള്ളിൽ , ഇപ്പോൾ ആണെങ്കിൽ അന്ന് ലക്ഷ്‌മി ‘അമ്മ സ്വപ്നത്തിൽ വന്നതിനു ശേഷം പിന്നെ വരാറുമില്ല , എന്തേലും വിഷമമൊക്കെ തോന്നുമ്പോ വന്നു ആശ്വസിപ്പിക്കാറുണ്ടായിരുന്നു , ഇന്ന് വരിക ആണെങ്കിൽ പറയാം ..
അപ്പോളും അവൻ സായി അപ്പൂപ്പനോട് ചോദിക്കുക ആയിരുന്നു ,,പാറു എന്താ അവനോടു ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്ന് , ,,, ഇതുവരെ ഇല്ലാത്ത പോലെ ,, കുറെ നാൾ ആയി ഇത്തിരി ഒക്കെ ഇഷ്ടം കാണിച്ചു തുടങ്ങിയത് ആയിരുന്നു , കുട്ടിയെ പോലുള്ള പെരുമാറ്റം അല്ല അവൾക്കു , ഒത്തിരി വലുതായ പോലെ
എന്തിനാ പാറു ഇങ്ങനെ ദേഷ്യപെടുന്നത് ,,, അവനു ആകെ ഉള്ളു നീറുന്നുണ്ട് ,,ഇനി ഇന്നലെ പാറു കാണിച്ചത് തന്റെ സ്വപനം മാത്രമാണോ എന്ന് പോലും അവൻ ചിന്തിക്കാതെ ഇരുന്നില്ല ,,,
ഒന്ന് ചിരിക്കുക പോലും ചെയ്തില്ല , കണ്ടപ്പോ മുതല് അകറ്റുന്നത് പോലെ ,, എന്തേലും തെറ്റ് വരുത്തിയോ തന്റെ ഭാഗത്തു നിന്ന് ,,അതാണ് അവനെ അലട്ടിയതു..
അവനു ആകെ ടെൻഷനും ഭയവും ആയി
എന്താ ചെയ്യേണ്ടത് എന്ന് ഒരു നിശ്‌ചയവും ഇല്ല
അവൻ ഫോൺ എടുത്തു ദേവികയെ വിളിച്ചു , അവൾ ഫോണ് എടുത്തു സംസാരം തുടങ്ങി
ദേവൂ ,,,,,,,,,,,
എന്താ അപ്പു ,,,,,എന്താ നിനക്ക് ഒരു സംസാരത്തിൽ ഒരു വല്ലായ്ക പോലെ
അതെ ,,, പാറു നു ഇന്ന് കോളേജിൽ വല്ല പ്രശ്നവും ഉണ്ടായോ ,,പ്രെസെന്റേഷൻ വല്ല പ്രശ്നവും ഉണ്ടായോ ?
ഇല്ലാലോ ,,,അവളുടെ ആയിരുന്നു ഏറ്റവും ബെസ്റ്റ് പ്രെസെന്റേഷൻ …
ആണോ ,,,ഞാൻ പേടിച്ചു പോയി
എന്നെ കണ്ടപ്പോ മുതല് വലിയ ദേഷ്യം ആയിരുന്നു , പണ്ടൊക്കെ മാത്രേ ദേഷ്യം കാണിച്ചിരുന്നുള്ളു , ഇതിപ്പോ വളരെ കൂടുതൽ ആണ് ,,, ഒന്നും മനസിലാകുന്നില്ല ദേവൂ ,,,,
അവന്റെ ശബ്ദത്തിലെ ഇടർച്ചയും നോവും ഒക്കെ ദേവികക്ക് ശരിക്കും മനസിലായി.
അന്ന് ശിവരഞ്ജൻ കണ്ടപ്പോ അവളിൽ വന്ന മാറ്റവും ഒക്കെ ദേവിക ക്കു ഒരു ഭയത്തോടെ ഉള്ളിലേക്ക് വന്നു ,ഇനി അതുകൊണ്ടു ആകുമോ , ഇപ്പൊ അപുവിനോട് പോലും അവളിൽ വന്ന മാറ്റം , ഇല്ല ഒരിക്കലും അപ്പുവിനോട് ഇത് പറയാൻ സാധിക്കില്ല അവൾ മനസ്സിൽ ചിന്തിച്ചു
എന്താ ദേവൂ,,,ഒന്നും മിണ്ടാതെ ,,,
അപ്പു ,,,നീ പേടിക്കണ്ട ,,,അവള് ഒരു പൊട്ടിക്കാളി അല്ലെ ,,,ഏതു സമയത്താണ് സ്നേഹം ആകുക എന്ന് പറയാൻ സാധിക്കില്ലല്ലോ ,,,,
ആ അത് ശരിയാ ,,,, പാറു ദേഷ്യം കാണിച്ചാലും പെട്ടെന്ന് കൂട്ടാകും ,,,
എന്നാലും ദേവൂ ,,,,ഉള്ളിൽ ,,,ഒരു ഭയം പോലെ ,,,,
അവൻ അതൊക്കെ പറയുമ്പോ അപ്പുറത്തു ദേവിക സങ്കടം കടിച്ചമർത്തുക ആയിരുന്നു, അവളുടെ കണ്ണുകൾ നിറയുന്നുണ്ടു , അവൾ നന്നായി പണിപ്പെട്ടു , അത് തിരിച്ചറിയാതെ ഇരിക്കുവാൻ
ഇത്രേം ദിവസം ആയി ഇത്തിരി ഒക്കെ സ്നേഹം കാണിച്ച ആൾ ആണേ…. അന്ന് വയ്യാതെ ഇരുന്നപ്പോ ഭക്ഷണം വരെ കൊണ്ട് തന്നു ,,,,,ലക്ഷ്മി അമ്മയോടും സ്നേഹം ഒക്കെ കാണിച്ചിരുന്നു ,,, ഇന്നലെ വന്നു ഒരുപാട് സ്നേഹം കാണിച്ചു ,,കൂട്ടും ആയി ,,, ഇനി ,,,ഇനി ഇതൊക്കെ വെറുതെ ആകോ ….ദേവൂ ,,,,
അവനു വാക്കുകൾ കിട്ടാതെ ആകുന്നുണ്ട് .ശബ്ദം ഒകെ നന്നായി ഇട മുറിയുന്നുണ്ട് ,
ഞാൻ അറിയാതെ എന്തേലും തെറ്റ് വരുത്തിയിട്ടാണോ ,,,,
ഇല്ല അപ്പൂസെ ,,,,നീ ഇങ്ങനെ ടെൻഷൻ ആകല്ലേ ,,,
എനിക്ക് ഭയങ്കര പേടി ഉണ്ട് ,, കാണിച്ച സ്നേഹം ഇനി ഓർമ്മ മാത്രമാകുമോ എന്ന് ,,,
ഇല്ല ,,,,നീ അങ്ങനെ ഒന്നും ചിന്തിക്കേണ്ട
അനുഭവങ്ങൾ പലതുമുണ്ട് ,,,അതുകൊണ്ടാ ,,, എനിക്ക് അവളെ ഒരുപാട് ഇഷ്ടവാ ദേവൂ ,,,
അത് കേൾക്കുമ്പോ നീറുന്നത് ദേവികയുടെ നെഞ്ച് ആണ് ,
അതെനിക്കു അറിയാലോ ,,, നിനക്കു ഒരുപാട് ഒരുപാട് ഇഷ്ടം ആണെന്ന് പാറുവിനെ ,
എന്നാലും നല്ല പേടി ആണ് ദേവൂ ,, ഇനി ഇപ്പോ പാറു ദേഷ്യം എന്റെ ലക്ഷ്മി അമ്മയോടും കാണിക്കുമോ എന്തോ ,, അങ്ങനെ വന്നാൽ ലക്ഷ്മി അമ്മക്കും സങ്കടം ആകും ,,, ഒക്കെ ആലോചിക്കുമ്പോ പേടി ആണ് ദേവൂ
ശേ ,,,,,നീ എന്താ ഇങ്ങനെ ,,,, ഒന്നുമില്ലേലും അത്രേം പേരെ ഇടിച്ചിട്ട ആ ഇടിയ൯ ചെക്കൻ ആണോ ഇപ്പൊ ഈ കൊച്ചു കുട്ടികളെ പോലെ വിഷമിക്കുന്നത്……………..രണ്ടു പേരും കൊച്ചു കുട്ടികളെ പോലെ ആണല്ലോ ..
അപ്പൂസെ ,,,ഇന്ന് അവള് വല്ല മൂഡ് ഓഫ് ആയിരിക്കും , അതുകൊണ്ടായിരിക്കും ന്നെ ,,, അല്ലാതെ എന്തിനാ നിന്നോട് ദേഷ്യപെടുന്നത് ,,,,
ആകുമായിരിക്കു൦ ല്ലേ ,,,, ശോ …ഞാൻ അത് ഓർത്തില്ല ,, സോറി ,,
അവനു കുറച്ചു വിഷമമൊക്കെ മാറിയ പോലെ
അതെ ദേവൂ ,,,,,,,
എന്താ അപ്പൂസെ …
ഞാൻ ഇങ്ങനെ വിളിച്ചത് നിനക്കു ബുദ്ധിമുട്ടു ആകുന്നുണ്ടോ , ഉണ്ടേ പറയണം ട്ടോ …….
നിനക്ക് വട്ടു ആണ് ,,,ചെറുക്കാ ………….
അതെ ,,,, ഈ കാര്യം നിനക്കു മാത്രല്ലേ അറിയൂ ,,, പിന്നെ ഉള്ളിലു വെഷമം തോന്നിയ അത് പറഞ്ഞില്ലേ എനിക്ക് ഇനി വല്ല വട്ടും പിടിക്കും ..ഒരുപാട് വിഷമങ്ങൾ ഒക്കെ ഉള്ളിൽ ഉണ്ട് , അതൊക്കെ സഹിക്കാൻ പറ്റുന്നതാണ് , അതിൽ ഒന്നും എനിക്ക് ഒരു കുഴപ്പവും ഇല്ല , പക്ഷെ പാറുവിന്റെ കാര്യം വരുമ്പോ , എനിക്ക് ആകെ ബ്ലാങ്ക് ആണ് മനസ്സ് ,,,,ഞാൻ എന്താ ചെയ്യുക എന്നൊന്നും എനിക്ക് അറിഞ്ഞൂടാ ദേവൂ ,,,
ഞാൻ തളർന്നു പോകുന്നത് അവിടെ മാത്രം ആണ് ,,,, അവൻ നിശബ്ദനായി
ദേവിക പിടയുന്ന മനസ്സുമായി തന്നെ അവനെ സമാധാനിപ്പിച്ചു , അപ്പു ,,, ഞാൻ ഇന്ന് കൂടെ അമ്പലത്തി പോയി പോയപ്പോ ഞാൻ എനിക്ക് വേണ്ടി അല്ല പ്രാർഥിച്ചത് നിങ്ങള്ക്ക് വേണ്ടി ആണ് , എന്തൊക്കെ വന്നാലും പാറു അപ്പുന്റെ ആണ് ,,, അത് അങ്ങനെയേ വരൂ ,,,അപ്പു …
നീ ഒരു ടെൻഷനും വിചാരിക്കണ്ട കേട്ടോ ,,,
ഹ്മ്മ് ,,,,,,,,,,,,,,,,,,,,,അവൻ മൂളി ,,
ദേവികയുമായി സംസാരിച്ചപ്പോ ഒരുപാട് ആശ്വാസം അവനു കിട്ടി.
ഞാൻ നിന്നെ ഡിസ്റ്റർബ് ചെയ്തോ ,,,,?
എടാ കോപ്പ൯ ചെറുക്കാ ,,ഞാൻ നല്ല തല്ലു തരും കേട്ടോ ,,,,,,,,,,,ഇങ്ങനെ ഒക്കെ പറഞ്ഞാൽ .
നിനക്കു തോന്നുമ്പോ ഒക്കെ വിളിച്ചോ ,,,,
അതെ ,,,,നീ വേറെ ഒന്നും വിചാരിക്കണ്ട , ഒരു വിഷമവും മനസ്സിൽ വെക്കേണ്ട , ഇതൊക്കെ ശരി ആകും ,,കേട്ടോ …
ശരി ആയാൽ മതി ആയിരുന്നു ,,,ഇന്നലെ അത്രേം ഞാൻ സന്തോഷിക്കണ്ടായിരുന്നു , ചിലപ്പോ ഒരുപാട് സന്തോഷിച്ചപ്പോ …സായി അപ്പൂപ്പനും ലക്ഷ്മി അമ്മയ്ക്കും ഇഷ്ടപ്പെട്ടു കാണിലായിരിക്കും ,,,,
ശരി ദേവൂ ,,,ഞാൻ വെക്കുവാ …ഗുഡ് നൈറ്
<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>
അപ്പു ഫോൺ വെച്ച് കഴിഞ്ഞു എന്ന് ബോധ്യം വന്നപ്പോൾ ആണ് ദേവിക ഒന്ന് വിങ്ങി പൊട്ടി കരഞ്ഞത്, ആ കരച്ചിൽ അപ്പുവിന് വേണ്ടി ആയിരുന്നില്ല പാറുവിനു വേണ്ടി മാത്രം ആയിരുന്നു, കാരണം അപ്പുവിന് പാറുവിനോടുള്ള സ്നേഹ൦ ഈ ലോകത്തു ആകെ നേരിട്ടു കണ്ടത് ദേവിക മാത്രമേ ഉള്ളു, അത്രയും ശക്തമായ ആത്മാർത്ഥമായ നിറഞ്ഞൊഴുകുന്ന അപ്പുവിന്റെ സ്നേഹം പാറുവിനു കിട്ടാതെ പൊകുമോ എന്ന ഭയം മാത്രമാണ് ദേവികക്ക് ഉണ്ടായിരുന്നത്.
<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>
അവിടെ അപ്പുവിന്റെ റൂമിൽ
അപ്പു ലക്ഷ്മി അമ്മയുടെ ഫോട്ടോ കയ്യിൽ എടുത്തു പിടിച്ചേക്കുക ആണ്
അതെ ,,,,ഇന്ന് സ്വപ്നത്തിൽ ഒന്ന് വന്നേക്കണേ കുറെ സങ്കടം ഒക്കെ പറയാ൯ ഉണ്ട് ,,
അപ്പുനു പേടി ഉണ്ട് ട്ടോ ,,,
ഇനി ലക്ഷ്മി അമ്മയ്ക്കും പാറൂന്റെ സ്നേഹം കിട്ടുമോ എന്നോർത്ത്, ഇന്ന് അതുപോലെ അപ്പുവിനെ വഴക്കു പറഞ്ഞു, കൊഴപ്പമില്ല , കൊച്ചല്ലേ … എന്നാലും ,,, ഇനി ഇങ്ങോട്ടു വരുമോ ,,,വന്ന ലക്ഷ്മി അമ്മക്ക് ഉമ്മ ഒക്കെ തരുമോ എന്നറിയില്ല ….
അവൻ ഫോട്ടോ അവിടെ വെച്ച് പിന്നെ കിടന്നു , കുറെ നേരം തിരിഞ്ഞും മറഞ്ഞും ഒക്കെ കിടന്നു , കുറച്ചു കഴിഞ്ഞു അറിയാതെ തന്നെ ഉറങ്ങി പോയി.
<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>
പിറ്റേന് രാവിലെ എഴുന്നേറ്റു അപ്പു കാർ ഒക്കെ കഴുകാൻ ആയി പോയി , രാവിലെ പൂമുഖത്തു പാറു ഇരിക്കുന്നുണ്ടായിരുന്നു , അപ്പുവിനെ ഒന്ന് കണ്ടതായി പോലും അവള് ഭാവിച്ചില്ല , അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല.
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>
പിറ്റേന്ന് ആദി ഓഫീസിൽ പോയി.
അവനു പാറുവിന്റെ ആ ഒരു മാറ്റം വല്ലാതെ ഒരു മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കിയിട്ടുണ്ട്, അത് അവനു ഒരുപാട് വിഷമ൦ തന്നെ ആണ് , പക്ഷെ ഓഫീസിൽ ചെന്നപ്പോൾ ആണ് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന പോലെ ഒരു അവസ്ഥ ,ആദിയുടെ സെക്ഷനിലേക്ക് എക്സ്പീരിയൻസ് ഉള്ള പുതിയ രണ്ടു പേരെ അപ്പോയ്ന്റ് ചെയ്തിട്ടുണ്ട്, ശ്യാമിനെ ഇനി സപ്പോർട് ചെയ്യാൻ അവർ മതിയത്രെ, ആദിക് ഇന്റെര്ണല് ട്രാന്സ്ഫർ വന്നിരിക്കുന്നു. സ്റ്റോർ സെക്ഷനിലേക്കു, അപ്പോൾ ഇനി മുതൽ സെയിൽസ് മാർക്കറ്റിംഗ് പോലെ ഒന്നും ചെയ്യേണ്ടതില്ല, സ്റ്റോർ റൂം ഇൻചാർജ് ആയ പണി ചെയ്താൽ മതി, അത് ഒരേ സമയം അവനു സന്തോഷവും നിരാശയും ഉണ്ടാക്കിയിരുന്നു, കാരണം മാർക്കറ്റ് മായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി അപ്ഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടു ആയിരിക്കും, അത് പോലെ സ്റ്റോർ റൂമില വലിയ പണി ഒന്നുമില്ല ഇൻവെർഡ് ഔട്‍വാർഡ് കാര്യമാണ് ഒക്കെ മോണിറ്റർ ചെയ്യുക, ഡിവിഷനുകളിലേക്ക് ഉള്ള സ്റ്റേഷനറിസ് ഒക്കെ പർച്ചസ് ചെയ്യുക സപ്പ്ലൈ ചെയുക അതുപോലെ റെക്കോർഡ് റൂം മെയിന്റയിൻ ചെയ്യുക തുടങ്ങിയ ജോലികൾ ഒക്കെ ആയിരുന്നു.
അവനു മനസിലായി ഇത് രാജശേഖരന്റെ ദേഷ്യം ഇങ്ങനെ പ്രകടമാക്കിയത് ആണ് എന്ന്,
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
സൂപ്പർ ♥♥♥♥♥?
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
♥️♥️♥️
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….