അപരാജിതൻ 6 [Harshan] 6894

അയ്യോ പ്രസന്റേഷൻ ഉണ്ടാക്കാൻ പോന്നുനു അത്രേം നന്നായി അറിയില്ല , അത് കൂടെ പെട്ടതലയൻ ഉണ്ടാക്കി തെരണം.
അല്ല ഇപ്പൊ പഠിക്കുന്നത് ഞാൻ ആണോ അതോ ശ്രിയ മോൾ ആണോ ..
അവൾ അവന്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചു ,
എന്റെ കയ്യിൽ കംപ്യുട്ടർ ഒന്നും ഇല്ലാതെ ഞാൻ എങ്ങനെയാ അതൊക്കെ ഉണ്ടാക്കുന്നത് ,
അതാണോ ,,,പൊന്നുവിന്റെ ലാപ്ടോപ് തരാം ,,അതിൽ ഉണ്ടാക്കിയാൽ മതിയല്ലോ ….
ആഹാ അപ്പൊ ഞാൻ ഉറക്കം ഒഴിച്ചിരുന്നു പ്രെസെന്റേഷ൯ ഉണ്ടാക്കി തരണം അല്ലെ ,,,
അത് നടക്കില്ല
അയ്യോ ഉണ്ടാക്കിയ മാത്രം പോരാ പൊന്നുവിനെ പഠിപ്പിച്ചു തരികയും വേണം അത് ഫോണിലൂടെ പറഞ്ഞു തന്നാൽ മതി.
ശ്രിയ മോളെ അതൊന്നും നടക്കില്ല ,
പാറു മുഖത്ത് ഒരു കുഞ്ഞു ദയനീയ ഭാവം വരുത്തി ആര് കണ്ടാലും സഹതാപം തോന്നുന്ന രീതിയിൽ
പ്ലീസ് പെട്ടതലയ…………….എന്റെ നല്ല പെട്ടതലയനല്ലേ,,,,,,,പൊന്നു പെട്ടതലയന്റെ പാവം ശ്രിയ മോൾ അല്ലെ ,,പെട്ടതലയനു ശ്രിയമോളെ വലിയ ഇഷ്ടം അല്ലെ ,,,,, പ്ലീസ് ,,,,
വേറെ ആരും പൊന്നുനെ സഹായിക്കാൻ ഇല്ലാത്തോണ്ടല്ലേ ,,,,
പ്ലീസ് ,,,,,അവൾ കൈകൾ കൂപ്പി മുഖം ഒക്കെ ഒരു ദയനീയ ഭാവത്തിൽ ചലിപ്പിച്ചു
ഓ ഓ ഓ ,,,,,,,,,,,,,,,,,,അതൊക്കെ കണ്ടതോടെ അവന്റെ ഹൃദയമങ്ങു സ്നേഹർദ്രവും കരുണാർദ്രവും ആയി
കൊണ്ട് വാ ,,,,,,,,,,,,,,,വേഗം
പാറു ഓടി പോയി അവളുടെ ലാപ്ടോപ് കൊണ്ട് വന്നു കൊടുത്തു.
ശ്രിയ മോളെ ,,,ഇതില് വല്ല പേർസണൽ ഫോൾഡർ വല്ലതും ഉണ്ടോ? ഉണ്ടേ അതോക്കെ ഒഴിവാക്കി താ
ഇല്ല …ഇതിൽ ഒന്നുമില്ല അതൊക്കെ ഡസ്ക്ടോപ്പിൽ ആണ്.
ഇതില് കുറച്ചു പാട്ടുകൾ മാത്രേ ഉള്ളു ,
അവൾ ഇന്റെനെറ് ന്റെ ഡോങ്കിൾ കൂടെ കൊടുത്തു.
ആദി അതെല്ലാം വാങ്ങി കൊണ്ട് പോയി.
റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ശേഷം പ്രെസെന്റേഷൻ ചെയ്യാൻ ആയി ഇരുന്നു.
കുറെ ബുക്ക്സ് നോക്കി ഇന്റർനെറ് ഒക്കെ നോക്കി നല്ലൊരു പ്രെസെന്റേഷൻ പി പി ടി അവൻ അതിൽ ഉണ്ടാക്കി സേവ് ചെയ്തു, അപ്പോളേക്കും സമയം ഒരു പത്തു മണി കഴിഞ്ഞു കാണും
അവൻ പാറുവിനു മെസ്സേജ് കൊടുത്തു കഴിഞ്ഞു ലാപ്ടോപ്പ് എങ്ങനെ തരും എന്ന് .
അവൾ റിപ്ലൈ ചെയ്തു , അതിനി രാവിലെ തന്നാൽ മതി എന്ന്
പിറ്റേന്ന് ഞായറഴ്ച, രാജശേഖരൻ എവിടെയോ പോയപ്പോൾ പാറു അപ്പുവിന്റെ അടുത്തേക്ക് വന്നു അവളുടെ കയ്യിൽ ഒരു പൊതിയിൽ നിറയെ ചോക്ലേറ്റ് ഉണ്ടായിരുന്നു, കൂടെ ബട്ടർ സ്കോച്ചന്റെ ഒരു പെട്ടി ഐസ്ക്രീമും. അവൾ സന്തോഷപൂർവം അവളുടെ പെട്ടതലയനു കൊടുത്തു.
എന്തിനാ ഇതൊക്കെ ?
അതെ ,,അന്ന് സായി അപ്പൂപ്പനു  പ്രാർത്ഥന സമർപ്പിച്ചിലെ ,,,ഒരുപാട് നാളായി പൊന്നുന്റെ വലിയ ഒരു മോഹം ആയിരുന്നു , എന്തായാലും അത് ഏതാണ്ടു ഒക്കെ സാധിച്ചു. അതിന്റെ സന്തോഷത്തിനാണ് ..
കണ്ടോ ..അപ്പു പറഞ്ഞില്ലായിരുന്നോ …സായി അപ്പൂപ്പനോട് അപ്പു പറഞ്ഞാൽ അതൊക്കെ നടക്കും എന്ന് , അപ്പുവും ലക്ഷ്മി അമ്മയും ഒരുമിച്ചു ആണ് പറഞ്ഞത് , അതുകൊണ്ടു എല്ലാം നടക്കും നോക്കിക്കോ…ശ്രിയ മോളെ
അതെ ,,,,, പൊന്നു കാര്യം ചോദിച്ചാ നടത്തി തരുവോ ?
പിന്നെ ന്താ ,,,,,,,,,,,,,എന്താ ചോദിച്ചോ
പൊന്നൂന് പെട്ടതലയ൯ കാപ്പി ഉണ്ടാക്കി തരാവോ ,,,,പൊന്ന്നു ഊതി ഊതി കുടിക്കാൻ ആണ് , ഇവിടെ വന്നപ്പോ അങ്ങനെ ഒരു തോന്നൽ ….ഇത്രയും പറഞ്ഞു പാറു തിരിഞ്ഞു അപ്പുവിനെ നോക്കി .
അപ്പു അവിടെ എങ്ങുമില്ല
അടുക്കളയിൽ എന്തൊക്കെയോ  ശബ്ദം ,, അവൾ വെറുതെ അങ്ങോട്ട് കയറി നോക്കി.
അവിടെ കുഞ്ഞു ഇടികല്ലിൽ അപ്പു തുഷാരഗിരിയിൽ നിന്നും കൊണ്ട് വന്ന ചിക്കറി ചേർക്കാത്ത നല്ല വറുത്ത കാപ്പി കുരു ഇടിച്ചു പൊടിക്കുക ആണ് , അവന്റെ പാറുവിനു നല്ല അടിപൊളി കാപ്പി ഉണ്ടാക്കാൻ.
പാറു കൗതുകത്തോടെ അത് നോക്കി ഇരുന്നു.
അപ്പു ഹീറ്ററിൽ വെള്ളം വെച്ച് അതിനെ തിളപ്പിച്ച് അതിൽ ആ കാപ്പി പൊടി നന്നായി ഇട്ടു ,
അടച്ചു വെച്ച് അതിന്റെ നല്ല കടുപ്പമുള്ള കഷായം ഉണ്ടാക്കി.
ശേഷം മുകളിലെ അടപ്പു അങ്ങോട്ട് മാറ്റിയപ്പോൾ  ആ ശുദ്ധമായ പ്രകൃതിദത്തമായ കാപ്പിയുടെ വാസന  അവിടെ ആകെ  പ്രസരിച്ചു , ആ വാസന ശ്വസിച്ചപ്പോ ഒരു നേരത്തേക്ക് മറ്റെല്ലാം മറന്നു പോയ പോലെ ഒരു അനുഭൂതി.
അപ്പു ആ വാസനയേറിയ  കാപ്പികഷായത്തെ  അവിടെ ഉള്ള കുഞ്ഞു സ്റ്റീൽ ഫിൽറ്ററിൽ നിറച്ചു അടച്ചു വെച്ചു. അതിലെ കുഞ്ഞു ദ്വാരങ്ങളിൽ നിന്നും അരിച്ചരിച്ചു കാപ്പി താഴേക്ക് കിനിഞ്ഞിറങ്ങികൊണ്ടിരുന്നു.
അപ്പു തിളപ്പിച്ചു വെച്ചിരുന്ന പാൽ ഒരു സ്റ്റീൽ പാത്രത്തിൽ എടുത്തു ഹീറ്ററിലേക്ക് വെച്ച് പതുക്കെ സ്‌പൂൺ കണ്ടു ഇളക്കി കൊണ്ടിരുന്നു , പാൽ ചൂടായി പതഞ്ഞു പൊങ്ങി വന്നു അപ്പോൾ ചൂട് അൽപ്പം താഴ്ത്തി പാലിനെ ഇളക്കി ഇളക്കി വറ്റിച്ചു കൊണ്ടിരുന്നു.
ഒടുവിൽ ഒരു കപ്പിൽ ആ കട്ടി കുറുകിയ പാലും ഫിൽറ്റർ ചെയ്തു എടുത്തു വച്ച ആ കാപ്പിയുടെ പാനീയവും ഒരുമിച്ചു ചേർത്ത് പഞ്ചാരയും ഇട്ടു ഒരു പാത്രത്തിൽ അങ്ങോട്ടും ഇങ്ങോട്ടു൦ നന്നായി അടിച്ചു പതപ്പിച്ചു പാറുവിനു നേരെ നീട്ടി .
കൗതുകത്തോടെ ഇതൊക്കെ കണ്ടിരുന്ന പാറു അത് വാങ്ങി ആദ്യമേ തന്നെ അതിനെ നോക്കി.
വെളുത്ത കപ്പിൽ പതനിറഞ്ഞു ഒരല്പം ഇരുണ്ട കാപ്പിനിറ൦ അവളെ അത് ഒന്ന് വാസനിച്ചു നോക്കുവാൻ നിർബന്ധിച്ചു.
അവൾ ആ കാപ്പി കപ്പിനെ തന്റെ നാസികക്ക് സമീപം കൊണ്ട് വന്നു അതില് നിന്നുയരുന്ന പരിമളത്തെ വാസനിച്ചു.
ഹമ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,നല്ല മണം ………………………………അവൾ അറിയാതെ പറഞ്ഞു
പതുക്കെ ഊതി അവൾ ആ കാപ്പി കപ്പിനെ ചുണ്ടോടു ചേർത്ത് വലിച്ചു.
അത്യന്തം രുചികരമായ ലഹരിയുണര്ത്തുന്ന ആ കാപ്പി അവളുടെ വായിൽ അവളുടെ നാവിന്റെ രസമുകുളങ്ങളെ ആശ്ലേഷിച്ചു.
കാപ്പിയുടെ ഇളം കയ്പ്പും അതിന്റെ കുറക്കുന്ന മധുരരസവും അതിന്റെ കടുപ്പവും അവൾക്ക് ഒരു വേറിട്ട അനുഭൂതി പകർന്നു കൊടുത്തു.
ആ സമയ൦ മറ്റെല്ലാം മനസ്സിൽ നിന്നും മാറ്റി നിർത്തി പാറു അവൾ പോലും അറിയാതെ അവളെ പ്രാണന് തുല്യം സ്നേഹിക്കുന്നവന്റെ കൈകൾ കൊണ്ട് അവൾക്കായി പ്രാർത്ഥനാപൂർവ്വം ഉണ്ടാക്കിയ കാപ്പി എന്ന അനുഭൂതിദായകമായ ലഹരിയുണർത്തുന്ന പാനീയം എല്ലാം മറന്നു പാനം ചെയ്തു അനുഭവിച്ചു.
എന്ത് രസവാ ഈ കാപ്പി. എങ്ങനെ ആണ് പെട്ടതലയാ  ഇത്രയും സ്വാദുള്ള കാപ്പി ഉണ്ടാക്കുന്നത്?
അയ്യോ ശ്രിയ മോളെ ,,,അതിനു അത്രേം ടേസ്റ്റ് ഉണ്ടോ , പിന്നെ നമുക് ഇഷ്ടമുള്ളവർക്ക് വേണ്ടി ഉണ്ടാക്കുമ്പോ രുചി ഒക്കെ തന്നെ വരും ന്നെ …
ആഹാ ,,,, അപ്പൊ പെട്ടതലയന് പൊന്നൂനെ വലിയ ഇഷ്ടം ആണോ ?
പെട്ട്……………….എന്ത് മറുപടി കൊടുക്കും ഈ പൊട്ടിപെണ്ണിനോടു …അപ്പു ഒന്ന് ആലോചിച്ചു
ആണോന്നോ ,,,,, ഇത്രയും പാവം ആയ ഒരു കൊച്ചിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ അപ്പു ഒക്കെ ഒരു മനുഷ്യൻ ആണോ…
ആണല്ലേ ,,,അപ്പൊ പൊന്നു പാവം ആണല്ലേ ….
ഹമ് ,,,,,,,,,,,,,,,,,,,,,,,,,,
അതെ …. നാളെത്തെ പ്രെസെന്റേഷൻ ഒകെ പറഞ്ഞു താ ,,,എന്നാലല്ലേ പൊന്നുവിന് അതൊക്ക ചെയ്തു നല്ല മാർക്ക് വാങ്ങിക്കാൻ പറ്റു….
ഓ മറന്നു പോയി ……………
അങ്ങനെ അവൻ ലാപ്ടോപ്പ് തുറന്നു എല്ലാ കാര്യങ്ങളും നല്ല പോലെ തന്നെ പറഞ്ഞു മനസിലാക്കി ഭംഗി ആക്കി കൊടുത്തു. പാറു ഹാപ്പി ആയി , അടുത്ത ദിവസം അടിപൊളി ആയി പ്രെസെന്റേഷൻ ചെയ്യാം എന്നുള്ള ആത്മവിശ്വാസവും വന്നു , കൊടുത്ത ടോപിക് ഫുൾ കവർ ചെയ്യുന്ന രീതിയിൽ നല്ല ഒരു പ്രെസെന്റേഷൻ തന്നെ ആയിരുന്നു ആദി അവൾക്കായി ചെയ്തു ഉണ്ടാക്കി കൊടുത്തത്.
അപ്പോളേക്കും മാലിനി അവളെ വിളിച്ചു. ഇന്ന് അവർക്ക് എവിടെയോ പോകാൻ ഉണ്ട് , രാത്രി ആയിട്ടേ വരൂ അത്രേ .
പാറു ലാപ്ടോപ്പ് കൊണ്ട് എഴുന്നേറ്റു.
അപ്പുവിന്റെ മുഖത്ത് നോക്കി ചിരിച്ചു.
താങ്ക്യു …………..
അതൊന്നും വേണ്ട ശ്രിയ മോളെ ,,,
ഇല്ല വേണം ,,,,,,,,,,,,,,അവൾ പുറത്തേക്ക് ഇറങ്ങി …
കുറച്ചു മുന്നോട്ടു ഇറങ്ങിഎന്തോ ഒന്നോർത്തു പതുക്കെ തിരിഞ്ഞു അവനു സമീപം ഇറയത്തേക്ക് വന്നു.കാപ്പി ഒരുപാട് ഇഷ്ടായിട്ടോ , എനിക്ക് കുടിക്കാൻ തോന്നിയ ഞാൻ ഇങ്ങോട്ടു വരുവേ ,,,അപ്പൊ പൊന്ന്നു ഉണ്ടാക്കി തരില്ലേ ……………..?????അപ്പു ആകെ അത്ഭുതപ്പെട്ടു നിൽക്കുക ആണ് , ഈ കൊച്ചിനിതെന്തു പറ്റിയോ എന്തോ.അപ്പു ഒന്നും മിണ്ടിയില്ല ….ഉണ്ടാക്കി തരില്ലേ ….ചോദിച്ചത് കേട്ടില്ലേ ,,,,???
ആ ….ആ ………..ആ …..എപ്പോ വേണമെന്ന് പറഞ്ഞ മതി …ശ്രിയ മോള് ……………
അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
ഹമ് …ഹമ് ,,,,,,,,,,,,,,,,,ശ്രിയ മോള് വേണ്ട ,,,പൊന്നു എന്ന് വിളിച്ച മതി ,,,അതാണ് ഇഷ്ടം ,,,
അവന്റെ കണ്ണ് തള്ളി ,,,,,,,,,,,,,,,,,,,,,ഇതെന്തൊക്കെയാ നടക്കുന്നത് …തനിക് ഭ്രാന്ത് ആയോ
പെട്ടത……………………..അവൾ നിർത്തി…………………….അത് വേണ്ട അത് കൊള്ളില്ല ..അപ്പു അത് മതി നല്ല പേര് ആണ് ,,,,അപ്പു ……………
അപ്പു……………………………..ഈണത്തിൽ പാറു അപ്പുനെ വിളിച്ചു.
അത് കൂടെ കേട്ടതോടെ അപ്പുവിന്റെ മനസ് പെരുമ്പറ മുഴങ്ങുന്ന താളത്തിൽ ആനന്ദനടനമാടി അവന്റെ കണ്ണുകൾ ഒക്കെ സന്തോഷം കൊണ്ട് വലുതായി, മുഖം ഒക്കെ സന്തോഷം കൊണ്ട് വിളറി വെളുത്തു , ഓരോ രോമകൂപങ്ങളും എഴുന്നേറ്റു വന്നു , രോമാഞ്ചം കൊണ്ട് ദേഹം മൊത്തം കുരുക്കൾ ഉണ്ടായി , ഹൃദയമിടിപ്പ് വർധിച്ചു , ദേഹം സന്തോഷത്താൽ വിറകൊണ്ടു , നിറയാൻ പോയ കണ്ണുകളെ അവൻ പിടിച്ചു നിർതാൻ ഒരുപാട് പണിപ്പെട്ടു.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരിക്കൽ എങ്കിലും ഒരു വട്ടം എങ്കിലും അവൾ തന്നെ സ്നേഹത്തോടെ അപ്പു എന്നൊന്ന് വിളിച്ചില്ലേ …………….നിന്ന നിൽപ്പിൽ കാല൯ വന്നു വിളിച്ചാൽ പോലും വരില്ല എന്ന് പറയില്ല, ഏറെ നാൾ ആയുള്ള ഒരു അഭിലാഷ൦ , ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന ഒരു ആഗ്രഹം …………
ആരോടാണ് നന്ദി പറയേണ്ടത് ,,,,,,,,,,,,സായി അപ്പൂപ്പനോടോ ലക്ഷ്മി അമ്മയോടോ …ഒന്നും അറിയില്ല …
അപ്പൂ………………………………..വീണ്ടും അവൾ ഒരു കൊച്ചു കുട്ടിയുടെ കൊഞ്ചലോടെ അവനെ വിളിച്ചു
എ …എ ….എ ….എന്തോ ,,,,,,,,,,ശ്രി ,,,,,,ശ്രി,,,,,,,,,സ് ,,,,,ർ,,,,,,,സിർപോ ……….പൊ …………പോ   പോ പൊന്നു ……..
ഒരു കണക്കിന് അവൻ അത് മുഴുമിപ്പിച്ചു.
അത് കേട്ട് പൊന്നു ഒരു ചിരി ചിരിച്ചു ….ആ ചിരി ,,,,,പിന്നെ അവന്റെ മനസിനെ ഭ്രമിപ്പിക്കുന്ന ഒരു പൊട്ടിചിരി ആയി മാറി ,,,,,, അവന്റെ കാതുകളിൽ ആ ചിരിയുടെ മണികിലുക്കം മാത്രം ,,,,
പൊന്നു അവനു നേരെ കൈ നീട്ടി ……………
ഫ്രണ്ട്സ് ?????????????????????????????
അപ്പുവിനെ നോക്കി അവൾ കണ്ണെടുക്കാതെ ചോദിച്ചു.
അവനു വീണ്ടും അത്ഭുതം ഒപ്പം ഭയവും.
ഞാൻ എങ്ങനെയാ ,,,, വേണ്ടാ ,,,,,,ഞാൻ കൊള്ളൂല്ല …ഫ്രണ്ട് ആക്കാൻ കൊള്ളൂല്ല……………
വേണ്ട പൊന്നു……….ഒട്ടും വേണ്ട………………
ആര് പറഞ്ഞു കൊള്ളൂല്ല എന്ന് ,,,,,,,,,,,,,,,,,എന്റെ അപ്പു പാവം ആണ് ,,,,,പൊന്നുനെ പോലെ
ആ കൈ ഇങ്ങു താ ,,,,,,,,,,,,,,,,ഷേക്ക് ഹാൻഡ് താ ,,,,,,,,,,,,
അവൻ ശങ്കിച്ചു നിന്നു ..
ആ കൈ ഇങ്ങു താടാ ചെക്കാ ……………..എന്ന് പറഞ്ഞു പാറു അവന്റെ കൈകളിൽ കയറി മുറുകെ പിടിച്ചു .
ഫ്രണ്ട്സ്………………………അല്ലെ ………………….?
ആ ….ആ …………..ഫ് …ഫ്൪ …..ഫ്ര…..ഫ്രെനട്സ് ,,,,,,,,,,,,,,,,,,,,,അവൻ വിക്കി വിക്കി പറഞ്ഞു
ആ ,,,,,,,,,,,,,,,നല്ല അപ്പു ,,,,,,,,,,,,,,,,,,,,,,എന്നും പറഞ്ഞു ,,,,അവൾ ചിരിച്ചു കൊണ്ടു തുള്ളി ചാടി പുറത്തേക്കു ഇറങ്ങി ,,അവൻ അവളുടെ ആ പോക്ക് നോക്കി നിന്ന് ,,,,
കുറച്ചു മുന്നോട്ടു പോയി പാറു അവനെ ഒന്ന് പിന്തിരിഞ്ഞു നോക്കി ഒരു കള്ളചിരി ചിരി ചിരിച്ചു, അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ …
പാറു അവനെ നോക്കി ഒരു കണ്ണ് അടച്ചു കാണിച്ചു….
ചിരിച്ചു കൊണ്ട് മുന്നോട്ടു ഓടി പോയി.
അത് കൂടി കണ്ടപ്പോൾ അവൻ കൈകൾ നെഞ്ചത്ത് വെച്ച് …അമ്മെ എന്ന് നിലവിളിച്ചു നിലത്തിരുന്നു … എല്ലാം കൂടി ഒരുമിച്ചു കിട്ടിയ കൗതുകം കൊണ്ട് നെഞ്ച് വേദന വന്നുപോയ ഒരു ഹതഭാഗ്യൻ.. തൻ ഇത് ഏതു ലോകത്തു ആണാവോ ..
തന്റെ പാറു അപ്പു എന്ന് വിളിക്കുന്നു , ഫ്രണ്ട്സ് ആയേക്കുന്നു , പാവം ആണെന്ന് പറയുന്നു ,
അവൻ കൈകൾ താടിക്കു താങ്ങി ഇരുന്നു പോയി
ഇതൊന്നും സ്വപ്നം അല്ലല്ലോ അല്ലെ ,,,,എന്ന ഒരു ആശങ്കയോടെ.
അന്നത്തെ ദിവസം മൊത്തം അപ്പു ഒരു മായികമായ അവസ്ഥയിൽ ആയിരുന്നു
എങ്ങനെ ആണ് അവനു അതൊന്നു വിശേഷിപ്പിക്കുക എന്ന് പോലും അറിയില്ലായിരുന്നു.
അവൻ റൂമിൽ കുറെ നേരം ഇരുന്നു , പിന്നെ കിടന്നു , പിന്നെ കൊറേ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുറച്ചു കഴിഞ്ഞപ്പോ കിച്ചണിൽ ചെന്ന് കഴുകി വെച്ച പത്രങ്ങൾ ഒക്കെ വീണ്ടും കഴുകി , പിന്നെ അടിച്ചു വൃത്തി ആക്കിയ റൂം ഒക്കെ വീണ്ടും അടിച്ചു തുടച്ചു , പിന്നെ വീടിന്റെ പുറത്തേക്ക് ഇറങ്ങി കുറച്ചു നേരം സ്പീഡിൽ നടന്നു , പിന്നെയും വീടിന്റെ ഉള്ളിൽ കയറി , കുറച്ചു നേരം സായി അപ്പൂപ്പന്റെ ഫോട്ടോ എടുത്തു പിടിച്ചു , കൂടെ ലക്ഷ്മിഅമ്മയുടെയും , പിന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി….
അവനു തന്നെ അറിയില്ല ,എന്താണ് ചെയ്യേണ്ടത് എന്ന് , അവൻ എവിട ആണ് എന്ന പോലും മറന്നു പോയി , അത് പോലെ ഉള്ള കിക്ക് ആണ് അവനു കിട്ടിയത് , കുറച്ചു കഴിഞ്ഞപ്പോ കിടന്നു കരയാൻ തുടങ്ങി , പിന്നെ പോയി മുഖം ഒകെ കഴുകി വന്നു ,,,,
എന്ത് ചെയ്യാൻ ആണ് പ്രേമം തലയ്ക്കു പിടിച്ചു പോയില്ലേ , കൂടെ പാറു പ്രാണനിലും.
<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>
അപ്പുനു അങ്ങേ അറ്റം സന്തോഷം ആണ് , ആരോടെങ്കിലും ഒന്നു പറയണ്ടേ, അവ൯ ഫോൺ എടുത്തു ദേവികയെ വിളിച്ചു. അവൾ ഹലോ പറഞ്ഞു.
ദേവൂ ,,,,,,,,,,,,,,,,,,,ദേവൂ ,,,,,,,,,,,,,,,,,,എനിക്ക് വയ്യ പറയാൻ പറ്റുന്നില്ല ..
എന്താണ് കാര്യം പറയു ആദി ?
പാറു ഇന്ന് എന്നോട് കാപ്പി ഇട്ടു തരുമോ എന്ന് ചോദിച്ചു ,,
ഞാൻ കാപ്പി ഒക്കെ ഇട്ടു കൊടുത്തു , അതൊക്കെ കുടിച്ചു ..
പാറു ,,,,എന്റെ പാറു എന്നെ അപ്പു എന്ന് വിളിച്ചു ,,,,അപ്പു എന്ന്  വിളിച്ചു …
കൈ തന്നു ,,,,ഫ്രണ്ട്സ് ആകാം ന്നു പറഞ്ഞു….
ഒരു കുട്ടി സന്തോഷം കൊട് സംസാരിക്കുന്ന പോലെ ആണ് ദേവികക്ക് അപ്പോൾ തോന്നിയത്.
ആണോ ……………..ദേവികക്ക് അത് കേട്ടപ്പോ അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്നു.
പിന്നെ ,,,, പൊന്നു എന്ന് വിളിച്ചൊ ന്നു പറഞ്ഞു,,, അതുപോലെ പോകാൻ നേരത്തു എന്നെ ഒരു കണ്ണിറുക്കി കാണിച്ചു ,,,,
ലവ് ആണോന്നു അറിയില്ല ……………..
ദേവോ ,,,,,,എനിക്ക് സഹിക്കാൻ പറ്റുന്നില്ല ദേവോ ,,,,,,,,,,,,,,,,,,,അയ്യോ അമ്മെ ,,,,,
നിനക്കു ഒരു ഉമ്മ കൊടുക്കാൻ പാടില്ലായിരുന്നോ ,,,, നീ ഒക്കെ നശിപ്പിച്ചില്ലേ ,,,
അയ്യോ ,,,എനിക്ക് വയ്യായെ ,,,
ഞാൻ ആകെ ത്രിൽ അടിച്ചു ഇരിക്കുവാ ,,,,
എനിക്ക് മേലാ ,,,,,,,,,,,,,,,,,,,
അയ്യോ ,,,,,,,,,,,,,,ഹൂ ,,,,,,,,,,,,,,,,,,ഹൂ ………………………..എത്ര കൊല്ലം ആയി ,,,,ആദ്യമായി ആണ് ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നത് ,,,,
എടാ ,,,,,,,നീ ഒരുപാട് എക്സറ്റെഡ് ആകല്ലേ ,,,വല്ല ശ്വാസവും മുട്ടി പോകും ,,,നീ ശാന്തൻ ആകു ,,,
ശാന്തൻ  ആകാന്‍  ഒന്നും പറ്റുന്നില്ല ,,,,വീട് ഇപ്പൊ മൂന്ന് വട്ടം ഞാൻ അടിച്ചു തുടച്ചു ,,, രണ്ടു വട്ടം കുളിച്ചു ,,, എനിക്ക് വയ്യായെ ,,,,ഞാൻ ഇപ്പൊ ചാകുവേ ,,,,
പാറു എന്നോട് കൂട്ടായി ,,,,എന്നെ അപ്പു എന്ന് വിളിച്ചു ,,,അത് സ്നേഹത്തോടെ ,,,,,,അയ്യോ ഇനി ഒന്ന് വേണ്ടായേ ,,,,
ദേവികക്ക് ഇതൊക്കെ കേട്ടിട്ട് ചിരി ആണ് വരുന്നത് ,, ആദി പാറുവിന്റെ കാര്യത്തിൽ ഒരു കിറുക്കൻ ആണെന്ന് അറിയാം പക്ഷെ ഇത്രേം ആണെന്ന് ഒരിക്കലും വിചാരിച്ചില്ല ,,
അതെ ,,,ഞാൻ ഫോൺ വെക്കുക ആണ് ,,ഞാൻ എന്റെ കഴുകി ഉണക്കിയ കുറച്ചു തുണികൾ ഉണ്ട് , അതൊന്നു കൂടെ ഒന്ന് ,,കഴുകട്ടെ ,,,,,അല്ലതെ ശരി ആകില്ല ,,,,,
അപ്പോ ശരി അണ്ണാച്ചി ,,,,,
ബൈ ,,,,ആദി ഫോൺ വെച്ച് ,,,
അവനു തന്നെ അറിഞ്ഞൂടാ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ,,,,
ഒരു വട്ടൻ
<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.