അപരാജിതൻ 6 [Harshan] 6873

എല്ലാം പുതിയ രീതികൾ ആയ പോലെ, സാധാരണ എല്ലാ മീറ്റിംഗ്‌ലും ആദിയെ കൂടി പങ്കു എടുപ്പിക്കുന്നതു ആണ്, ഇത്തവണ ഈ ഒരു കാര്യം അവനോടു പറയുക പോലും ചെയ്തില്ല, ആദി വന്നു കാബിനിൽ ഇരുന്നു, വിജയൻ ചേട്ടൻ വന്നു, വിജയൻ ചേട്ടൻ ആണ് ഉള്ളിൽ മീറ്റിംഗിനിടയിൽ റിഫ്രഷ്മെൻറ്സ് ഒക്കെ സെർവ് ചെയ്തിരുന്നത്, ശ്യാമിന്റെ ഒപ്പം കൃഷ്ണചന്ദ്രൻ സാറും പിന്നെ ഫിനാൻസ് ലെ ഓഫിസർസം ഒക്കെ ഉണ്ട്.
ആദിക്ക് ആദ്യം ഒരു മാനസിക പ്രയാസ൦ തോന്നിയെങ്കിലും പിന്നെ ശരി ആയി കാരണം ശ്യാം എന്തയാലും ഇതൊക്കെ ചെയ്യേണ്ടത് തന്നെ അല്ലെ ,,,
മീറ്റിങ് ഒകെ കഴിഞ്ഞു ശ്യാം കാബിനിൽ വന്നു.
കുറച്ചു കഴിഞ്ഞു ആദി ശ്യാമിനെ കാണാൻ ആയി വന്നു, ചില ഓർഡറുകൾ കുറിച്ച് സംസാരിക്കാൻ ഒകെ ആയി, അപ്പോളും ശ്യാം മീറ്റിംഗ് നെ കുറിച്ചോ അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ആദിയോട് പറഞ്ഞില്ല .
ഒടുവിൽ ആദി ചോദിച്ചു, മീറ്റിംഗ് നെ കുറിച്ച്.
ശ്യാം ഒരു താല്പര്യമില്ലാത്ത മട്ടിൽ കാര്യം പറഞ്ഞു, ശ്യാം ന്റെ ഒരു ഫ്രണ്ടിന്റെ അങ്കിൾ ആണ് ക്ലയന്റ്, അവർക്ക് പ്രോഡക്ട് എസ്‌പോർട്ടിങ് ഒക്കെ ഉണ്ട്, സ്ഥിരമായി കൂടുതൽ അളവിൽ സ്‌പൈസ് ഓയ്ൽസ് ഒക്കെ എടുക്കാ൯ അവർ തയാർ ആണ്, എന്നൊക്കെ ..
തീരുമാനം എന്താണ് എന്ന് ചോദിച്ചു .
പാർട്ടി നല്ല പാർട്ടി ആണ്, എന്തായാലും ഇത് ഡീൽ ആക്കും, പപ്പ കൂടെ വന്നിട്ടു സംസാരിച്ചിട്ട് കൺഫെർമ്  ചെയ്യാം എന്ന് കരുത്തുന്നു എന്ന് പറഞ്ഞു.
അവരുടെ പയ്മെന്റ്റ് ടെംസ് ആദി ചോദിച്ചു.
അവര് വലിയ പാർട്ടി ആണ്, അവ൪ക്കു ക്രെഡിറ്റ് പിരീഡ് വേണം മൂന്നു മാസം. പക്ഷെ അവർ റെഗുലറായി പർച്ചസ് ചെയ്തോളും.
ശ്യാമേ ,,,ഒന്നാമത് പുതിയ പാർട്ടി ആണ്, ഇതുവരെ നമുക് അവരുമായി ബിസിനസ് റിലേഷൻ ഒന്നും ആയിട്ടില്ല, അവർക്കൊക്കെ മൂന്നു മാസത്തെ ക്രെഡിറ് പീരീഡ്‌ കൊടുക്കുക എന്ന് പറഞ്ഞാൽ അതൊക്കെ വളരെ റിസ്ക് ആണ്.
അപ്പു റിസ്ക് എടുത്താൽ മാത്രേ റീവാർഡ് ഉണ്ടാകൂ ,,അത് ഞാൻ പറഞ്ഞു വേണോ അറിയാൻ
അവർ മിനിമം എത്ര രൂപയുടെ ഡെലിവറി എടുക്കും? ആദി ചോദിച്ചു.
എങ്ങനെ പോയാലും ട്വൻറി ട്വൻറി ഫൈവ് ലാക്സ് ഒക്കെ എടുക്കും. സന്തോഷത്തോടെ ശ്യാം മറുപടി പറഞ്ഞു.
ശ്യാമേ ….ഒരേ ഒരു ചോദ്യം, ഈ മാസ൦ ഇരുപത്തി അഞ്ചു ലക്ഷം രൂപയുടെ സാധനം അവ൪ വാങ്ങിയാൽ നമുക് മൂന്നു മാസം കഴിഞ്ഞേ കാശ് കിട്ടു, അതായത്   നാലാമത്തെ മാസത്തിന്റെ തുടക്കത്തിൽ.
അതുവരെ നമ്മൾ അവർക്ക് മുടങ്ങാതെ സാധനം കൊടുക്കണം, നാലാമത്തെ മാസം നമുക്ക് ആദ്യത്തെ മാസത്തെ കാശ് മാത്രേ കിട്ടു, ബാക്കി രണ്ടു മാസത്തെ അപ്പോളും അവരുടെ കയ്യിൽ ആണ്, അതായത് ഈ ബിസിനസ് എങ്ങനെ മുന്നോട്ടു പോയാലും രണ്ടു മാസത്തെ കാശ് അവരുടെ കയ്യിൽ ആയിരിക്കും. അത് തന്നെ അല്ലെ ഏറ്റവും വലിയ്യ്‌ റിസ്ക്, ഇവിടെ നമ്മൾ മാക്സിമം ക്രെഡിറ് ഒഴിവാക്കി ആണ് ബിസിനസ് ചെയ്യുന്നത്, അത്ര ആവശ്യം ഉള്ളവർക്ക് ഇരുപതു ദിവസം അല്ലെങ്കിൽ മുപ്പതു ദിവസം അതിൽ കൂടുതൽ നമ്മൾ ക്രെടിട കൊടുക്കില്ല. എന്തോ ഇത് അത്ര ഒരു നല്ല തീരുമാനം ആയി എനിക്ക് തോന്നുന്നില്ല. ഞാൻ പറഞ്ഞു എന്ന് മാത്രം, ഒരു വാങ്ങുന്ന ആൾക്കും വിൽക്കുന്നവനോട് പ്രത്യേക മമത ഒന്നും ഇല്ല, കൂടുതൽ ലാഭം എവിടെ ആണോ അവിടെ നിന്നെ അവൻ വാങ്ങൂ ,,, ഇവിടെ ഏറ്റവും വലിയ പ്രശനം ഉണ്ട്, ഇവർക്കുള്ള സപ്പ്ലൈ ഒരിക്കലും നമുക്ക് നിർത്താൻ സാധിക്കില്ല, കാരണം നമ്മുടെ കാശ് അവരുടെ കയ്യിൽ അല്ലെ ,,,
പിണക്കാൻ പറ്റാത്ത അവസ്ഥ വരും, പിന്നെ നമ്മുടെ ഒരു മേൽക്കോയ്മ ഇല്ലാതെ ആകുകയും ചെയ്യും, നാളെ അവര് ഓരോരോ ആവശ്യങ്ങൾ ഇട്ടു തുടങ്ങും. ഒന്ന് കൂടെ നന്നായി ആലോചിച്ചിട്ട് പോരെ ശ്യാമേ,
ശ്യാമിന് അതൊന്നു൦ അത്ര സ്വീകാര്യം ആയിരുന്നില്ല, അവനു ഈ ബിസിനസ് വിട്ടുകളയാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു.
അപ്പു നീ എല്ലാത്തിനും നെഗറ്റീവ് കാണരുത്, ഞാൻ എന്തായാലും പപ്പയോടു കൂടെ സംസാരിക്കട്ടെ, എന്നിട്ടു നോക്കാം
കുറച്ചു കഴിഞ്ഞു രാജശേഖരൻ വന്നു, അവിടെ വിശ്വനാഥനും കൃഷ്ണചന്ദ്രനും മറ്റു ഓഫീസേഴ്‌സും ഒക്കെ ഉണ്ടായിരുന്നു, ശ്യാം ഉള്ളിലേക്ക് ചെന്നു, അവിടെ ഇരുന്നു, കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു,
നിനക്കു എന്താണ് തോന്നുന്നത് ശ്യാമേ ?
പപ്പാ ,,എനിക്ക് ഇത് നല്ല ഒരു ബിസിനസ് ആയിട്ടു തന്നെ ആണ്  നല്ല ക്ലയന്റിസ് ആണ് അവർ, സ്ഥിരമായ ബിസിനസ കിട്ടും, ഇപ്പോൾ കിട്ടിയ നല്ലൊരു അവസരം ആണ്.
നമുക് ഫിനഷ്യലി വയെബിൾ ആണോ , ശ്യാമേ …?
പപ്പാ തീർച്ചയായും ,
കൃഷ്ണനെന്താ പറയുന്നത് , മുന്നോട്ടു പോകാമോ ? രാജശേഖര൯ കൃഷ്ണചന്ദ്രനോടും ചോദിച്ചു.
കേട്ടിടത്തോളം അവര് നല്ല പാർട്ടി ആണ്, കുറച്ചു ക്രെഡിറ്റു പിരീഡ് കൂടുതൽ ആണ് ന്നെ ഉള്ളു, അത് മാത്രം ആണ് ഒരു വിഷയം, എന്നാലും നല്ല രീതിയിൽ ഫോളോ ആപ്പ് ചെയ്താൽ നമുക്ക് ആ പ്രശനം ഒക്കെ ഒഴിവാക്കാം.
വിശ്വൻ എന്താ പറയുന്നത് ? വിശ്വനാഥനോടും ചോദിച്ചു.
വിശ്വനാഥൻ ശ്യാമിനെ നോക്കി, ശ്യാം തന്റെ അസിസ്റ്റന്റ് ആദി എന്ത് പറഞ്ഞു?
അത് കേട്ടപ്പോ ശ്യാമിന് മുഖം ഒക്കെ മാറി, താൻ ഒരു ഇമേജ് നിർമിക്കാൻ പരിശ്രമിക്കുമ്പോ അവനതു ബുദ്ധിമുട്ടു ഉണ്ടാക്കുന്നു.
ആദിക്ക് ഈ ബിസിനസിൽ ഒട്ടും താല്പര്യം ഇല്ല, ഞാൻ ഡീറ്റൈൽ പറഞ്ഞപ്പോളും ആ ക്രെഡിറ്റ് പിരീഡ് സംബന്ധിച്ചു പ്രശ്നങ്ങൾ മാത്രം ആണ് പറയുന്നത്.
ശ്യാം ..ഓക്കേ ,,,ആദി പറയുന്ന കാര്യങ്ങൾ ശ്യാമിന് പ്രശ്നം ആയി തോന്നുന്നുണ്ടോ ? വിശ്വൻ ശ്യാമിനോട് ചോദിച്ചു.
അതൊന്നും വലിയ പ്രശനം അല്ല, അതൊക്കെ മാനേജ് ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ്, റിസ്ക് എടുത്താൽ അല്ലെ നമുക്ക് റിവാർഡ് ഉണ്ടാക്കാൻ സാധിക്കൂ…നല്ല ആത്മ വിശ്വാസത്തോടെ വിശ്വാസത്തോടെ ശ്യാം പറഞ്ഞു.
അത് കേട്ട് രാജശേഖരന്റെ മുഖത്തും ഒരു പ്രകാശം പരന്നു, ശ്യാം ഇപ്പോൾ ഒരു ബിസിനസ്കാരനെ പോലെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
ഓക്കേ ,,,എന്നാൽ നീ വേണ്ടത് പോലെ ചെയ്യ്, പിന്നെ അവൻ പറയത് അല്ല നീ കേൾക്കേണ്ടത്, നീ പറയുന്നത് അവൻ കേൾക്കണം.
നീ അവനെ ഇങ്ങോട് വിളിക്ക് ,, രാജശേഖര൯ കുറച്ചു ദേഷ്യത്തിൽ ശ്യാമിനോട് പറഞ്ഞു. ശ്യാം ഉടൻ തന്നെ ഫോണിൽ ആദിയെ വിളിച്ചു, ഉടൻ ക്യാബിനിലേക്ക് വരാനായി പറഞ്ഞു. ആദി പെട്ടെന്നു തന്നെ ഒരു ഡയറിയും കൈയിൽ കരുതി വേഗം ഓടി ചെന്നു.
എല്ലാരും ഇരിക്കുക ആണ് , ആദി അവിടെ നിന്നു.
രാജശേഖര൯ ആദിയെ നോക്കി , ഈ ബിസിനസിന് വല്ല പ്രശ്നവും ഉണ്ടോ ?
സർ, എന്റെ കുറച്ചു സംശയങ്ങൾ ഞാൻ ശ്യാമിനോട് പറഞ്ഞിരുന്നു.
ശ്യാമോ ,,,,,ഏതു ശ്യാം ,,,, അമേരിക്കൻ കൾച്ചർ ഒന്നും ഇവിടെ വേണ്ട , ഓഫീസിൽ ഹി ഈസ് യുവർ ബോസ്
സൊ കാൾ ഹിം സർ ….. അയാൾ നന്നായി ദേഷ്യപ്പെട്ടു.
സോറി സർ , …..ഞാൻ ശ്യാം സർനോട് പറഞ്ഞിരുന്നു , കുറച്ചു ഡ്രോബാക്സ് ,,
നിന്റെ ജോലി ശ്യാം നെ ഹെൽപ്പ് ചെയ്യൽ മാത്രം ആണ് , അല്ലാതെ കമ്പനി ഡിസിഷൻ മേക്കിങ് ന്റെ റെസ്പോണ്സിബിലിറ്റി ഒന്നും നിന്നെ ഏല്പിച്ചിട്ടില്ല , കേട്ടോ ,, കുറച്ച കാലത്തേക്ക് ശ്യാം നെ അസിസ്റ് ചെയ്യാൻ പോസ്റ്റ് ചെയ്തു എന്നല്ലാതെ ഇവിടെ നീ വലിയ സ്മാർട്നെസ്സ് ഒന്നും കാട്ടാൻ നിക്കണ്ട , കേട്ടോ
സോറി സർ .. ഞാൻ സ്മാർട്ട്നെസ് ഒന്നും കാട്ടിയില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം , കമ്പനിയുടെ ഇന്റെരെസ്റ്റ് നു എതിരായി ഞാൻ ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടുമില്ല .
ആദി അയാളുടെ മുഖത്തു നോക്കി തന്നെ പറഞ്ഞു.
ചില പോരായ്മകൾ എനിക്ക് തോന്നി അത് ഞാൻ ശ്യാം സർനോട് പറഞ്ഞിട്ടുണ്ട്, അത് പറയേണ്ടത് എന്റെ ഡ്യൂട്ടി ആയത് കൊണ്ട് മാത്രം.
അത് കൂടി കേട്ടതോടെ രാജശേഖരനു ആകെ കലിയിളകി
ഇപ്പോ കുറെ അവന്മാര് കുറെ പഠിച്ചു ഇറങീട്ടുണ്ട്, തലയും വാലും അറിയാതെ, കൃഷ്ണ ചന്ദ്രനെ നോക്കി പറഞ്ഞു ,
ഞങ്ങൾ ഇവിടെ ക്ഷൗരം ചെയ്യാൻ അല്ല ഇരിക്കുന്നത്, കുറെ കൊല്ലം ഇതൊക്കെ ചെയ്തു തന്നെ ആണ് ഇവിടം വരെ എത്തിയത്  എന്ന് പറഞ്ഞു രാജശേഖര൯ എഴുന്നേറ്റു, വലതു വശത്തേക്ക് മാറി ,
രണ്ടു കൈ കൊണ്ടും അയാൾ ചെയർ കാട്ടി , വാ….ഞങ്ങളൊക്കെ വിവരം ഇല്ലാത്തോരാണ് ,,,സാർ ഈ കസേരയിൽ ഇരുന്നാട്ടെ ,,,വാ സാറേ ,,,,,,,,,,,,,,,,,,സാറ് ഞങ്ങളെ ഒക്കെ അങ്ങ് ഭരിച്ചോ ,,,,,
അയാൾ ആദിയെ  നോക്കി പറഞ്ഞു.
ആദിക്ക് വല്ലാത്ത അപമാനം തെന്നെ ആണ് തോന്നിയത്.
ആരും ഒന്നും മിണ്ടുന്നില്ല ,
കൂടുതൽ വലിയ ഇടപെടലിന് നിക്കണ്ട, ഉള്ള പണി ചെയ്തു പിഴക്കാൻ നോക്കിക്കോ, നിന്റെ അച്ഛനും ഇവിടെ കുറെ ഇപ്പോ നീ കാണിക്കുന്ന പോലെ ഒക്കെ ഉണ്ടാക്കിയത് ആണ് ,, എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട
ഇറങ്ങി പോടാ ….. അയാൾ ഒരുപാട് ദേഷ്യപ്പെട്ടു.
ആദി ഒന്നും മിണ്ടാതെ തന്നെ ഇറങ്ങി,.
ഡോർ അടച്ചു ,
പോകും വഴി സ്വയം പറഞ്ഞു ,
രാജശേഖരാ … തന്റെ നാവു വലിച്ചു പറിച്ചു ഇടാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, ആരോടും പറയാതെ എനിക്ക് പോകാനും ഇവിടെ നിന്ന്  അറിയാം, പക്ഷെ ഇപ്പോ ഞാൻ പോകാത്തത് എനിക്ക് ഒരു ലക്‌ഷ്യം ഉണ്ട്,
ഒന്നുമില്ലേലും അഞ്ചു കൊല്ലം ഞാൻ ഇവിടെ പണി എടുത്തത് അല്ലെ, അപ്പൊ ഇനി സത്യം കണ്ടെത്തിയിട്ടേ ഞാൻ  പോകൂ അത് എനിക്ക് കണ്ടുപിടിക്കണം, എന്റെ അച്ഛൻ ….അത് ഞാൻ കണ്ടുപിടിചെ ഞാൻ ഇവിടെ നിന്ന് പോകൂ ,,,അത് വരെ, ഞാൻ ഇവിടെ തന്നെ നില്കും, അത് ഇപ്പൊ തന്റെ എത്ര ആട്ടും തൊഴിയും കൊണ്ടിടായാലും ,, എന്റെ അച്ഛൻ ആണ് അത് ചെയ്തതെങ്കിൽ ,,…… ഞാൻ എന്താ ചെയ്യുക എന്ന് എനിക്കറിയില്ല ,, എന്റെ അച്ഛൻ അല്ല ചെയ്തത് എങ്കിൽ……തനിക്ക് അതിൽ വല്ല പങ്കും ഉണ്ട്നെകിൽ ,,,,, തന്നെ ഞാൻ തീർക്കും………………..ഉറപ്പു …………….താൻ നോക്കിക്കോ …..
എനിക്ക് എന്റേതായ കുറെ പണികൾ ഉണ്ട് ..
ആദി നടന്നു ക്യാബിനിലേക്ക് ചെന്നിരുന്നു ,
<<<<<<<<<O >>>>>>>>>>
കുറച്ചു കഴിഞ്ഞു ശ്യാം ആദിയെ കാണാൻ എത്തി, അവനു വലിയ വിഷമമായിരുന്നു
ഇനങ്ങനെയൊക്കെ സംഭവിക്കും എന്ന് ഒട്ടും കരുതിയതുമല്ല, പക്ഷെ രാജശേഖര൯ വളരെ മോശമായ രീതിയിൽ ആണ് ആദിയോട് പെരുമാറിയതും.
ആദി ക്യാബിനിൽ ഇല്ലായിരുന്നു, ശ്യാം അവനെ ഫോണിൽ വിളിച്ചു, ആദി താഴെ ഫിനാൻസിൽ കൂട്ടുകാരനായ രാജീവിനെ കാണാൻ പോയത് ആയിരുന്നു, ആദി ഫോൺ എടുത്തു,
വരിക ആണ് എന്ന് പറഞ്ഞു.
ശ്യാം ആദിയുടെ ക്യാബിനിൽ തന്നെ നിൽക്കുക ആയിരുന്നു ..
അപ്പോളേക്കും ആദി അവിടെ എത്തി,
അവനെ കണ്ടതോടെ
സോറി അപ്പു ,,, പപ്പാ ഇങ്ങനെ ഒക്കെ പെരുമാറും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല ,
വെരി സോറി
ഓ അതൊക്കെ വിട്ടുകള
ശ്യാം സർ അത് പറയാൻ വേണ്ടി ആണോ ഇവിടം വരെ വന്നത് .
അപ്പു നീ എന്നെ ശ്യാം ന്നു വിളിച്ച മതി സർ എന്നൊക്കെ കേൾക്കുമോ എനിക്ക് ഒരു വല്ലായ്മ ആണ്
ഞാൻ ആദ്യം ശ്യാംസാർ എന്നല്ലേ വിളിച്ചിരുന്നത്, പിന്നെ കൊച്ചമ്മ അത് ശ്യാം എന്ന് ആകിച്ചു, ഇപ്പൊ രാജശേഖരൻ സർ മാറ്റിവിളിക്കാൻ പറഞ്ഞു ,,,
എന്റെ ശ്യാം സാറെ …. നിങ്ങൾ നിങ്ങടെ ഇഷ്ടം പോലെ ബിസിനസ് ചെയ്യൂ ,,,ഇത് നിങ്ങളുടെ സ്ഥാപനം ആണ് ,ഞാൻ വെറും ജോലിക്കാരനും, എനിക്ക് ശമ്പളം തരുന്നുണ്ട്, മാസ൦ പന്ത്രണ്ടായിര൦ രൂപ, ഞാൻ അതിനുള്ള പണി എടുത്താൽ പോരെ, ഞാൻ എന്തിനാണ് വലിയ വലിയ കാര്യങ്ങൾ ഒകെ ഇടപെടുന്നതു, എന്റെ പണി അസ്സിസ്റ് ചെയ്യൽ ആണ്, അത് ഞാൻ ചെയ്തേക്കാം, ഞാൻ ഇന്ന് വരെ ചെയ്ത ഒരു കാര്യങ്ങളും ഏതായാലും ദോഷം ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .
പിന്നെ നേരത്തെ പറഞ്ഞത് ഒക്കെ അങ്ങ് മായിച്ചു കളഞ്ഞേക്ക്, ഈ ബിസിനസ് വളരെ നല്ലതു തന്നെ ആണ്, നല്ല സെയിൽ കിട്ടും, ടേൺ ഓവർ കൂട്ടാം. അത് നിങ്ങൾ പ്ലാൻ ചെയ്ത പോലെ നടക്കട്ടെ ,,,,
അപ്പോളേക്കും പ്ലാന്റിൽ നിന്നും ആദിക്ക് ഫോൺ വന്നു , ഉടൻ വരാം എന്ന് പറഞ്ഞു അപ്പു ഫോൺ വെച്ച് , പ്ലാന്റ് വരെ അത്യാവശ്യമായി പോകണം ,,, പിന്നെ കാണാം എന്നും പറഞ്ഞു ആദി അവിട നിന്നും ഇറങ്ങി .
<<<<<<<<<<<<<<<<,O>>>>>>>>>>>>>>>>>
അന്ന് വൈകുന്നേരം
മാലിനി അപ്പുവിനെ കാത്തു നിൽക്കുക ആയിരുന്നു,
അന്ന് ഏതോ ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ ആയി രാജശേഖരനും ശ്യാമും കൂടി കുറച്ചു ദൂരെ പോയിരുന്നു.
ശ്യാം മാലിനിയെ വിളിച്ചു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.
അതുകൂടി കേട്ടത് കൂടെ മാലിനി ആകെ ധര്മസങ്കടത്തിൽ ആയി, അപ്പു അവൾക്ക് പ്രിയപ്പെട്ടവൻ തന്നെ ആണ്, പക്ഷെ ആ സ്നേഹത്തിനു പോലും വിലങ്ങിട്ടു വെച്ചേക്കുക ആണല്ലോ.
അപ്പു ഗേറ്റ് കടന്നു വന്നത് കണ്ടപ്പോ തന്നെ മാലിനി പൂമുഖത്തു നിന്നും ഇറങ്ങി അവനെ കാത്തു നിന്ന്.
അവനു മനസിലായി കാര്യങ്ങൾ ഒക്കെ അറിഞ്ഞു ഉള്ള നിൽപ്പ് ആണെന്ന്
അവൻ അടുത്തേക്ക് ചെന്നു ,
അപ്പൂ ശ്യാം കുട്ടൻ എല്ലാം പറഞ്ഞു ഇന്ന് നടന്നത് ഒകെ, നീ അതൊന്നും ഓ൪തു മനസ് വിഷമിപ്പിക്കരുത് എല്ലാത്തിനും ഞാൻ മാപ്പു ചോദിക്കുവാ നിന്നോട്.
അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായതു, അവർ ഉള്ള കാര്യംഅല്ലെ പറഞ്ഞത്, ഞാൻ അസ്സിസ്റ് ചെയ്താൽ മതിയല്ലോ അല്ലാതെ തീരുമാനങ്ങൾ ഒക്കെ എടുക്കാൻ നിൽക്കേണ്ട കാര്യം ഇല്ലല്ലോ.
മാലിനിക്ക് ഒന്നും പ്രത്യേകിച്ച് പറയാൻ ഇല്ല
കൊച്ചമ്മേ ഞാൻ എനിക്ക് കിട്ടുന്ന ശമ്പളത്തിന് ഉള്ള പണി എടുത്താൽ പോരെ ,, ഞാൻ ആരെയും നന്നാക്കാനും ഇല്ല ഒന്നിനും ഇല്ല, എന്റെ മുതലോ എന്റെ അച്ഛന്റെ മുതലോ ഒന്നുമല്ലല്ലോ ,,
ആ എന്തേലും കാണിക്കട്ടെ ,,,
കൊച്ചമ്മേ ,,, ഞാൻ ഇപ്പോളും പറയുകയാ ,,,ഈ പോക്കുകൾ ഒന്നും നല്ല പോക്കല്ല ,,,,, ഒന്നും രണ്ടു ദിവസ൦ മുൻപ് ആണ് നിങ്ങളുടെ കൺവെൻഷൻ സെന്ററിന്റെ പ്രോജക്ട് നെ കുറിച്ച് അറിഞ്ഞത്, കൈക്കൂലി ഒരുപാട് ഇറക്കിയിട്ടുണ്ടാകും ല്ലേ ,,,ഒന്നും നല്ലതിനല്ല ദോഷമേ ഉണ്ടാക്കൂ ,,,, എന്റെ ഉള്ളിലെ തോന്നൽ ആണ് പറയുന്നത് ,
അത് കൂടെ കേട്ടപ്പോ മാലിനി ആകെ വല്ലായ്മയിൽ ആയി
ആ ,,,നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി , ഞാൻ എന്തിനാ വല്ലവരെയും കുറിച്ച് ടെൻഷൻ അടിക്കുന്നത്, എന്നെ കുറിച്ച് ടെൻഷൻ അടിച്ചാൽ പോരെ ,,,, ..
അപ്പൊ ശരി ,,,
ഒന്ന് നന്നയി കുളിക്കണം …കുറെ ചീത്ത കേട്ടത്‌ ആണ് …
പോട്ടെ ന്നാ  ,,,,,,,,,,,,,,,,,കൊച്ചമ്മേ ,,,,,,,,,,,,,,,,,,,,,,,,,,,,
അവൻ നേരെ ഔട്ട് ഹൊസ്സിലേക്ക് പോയി.
<<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>>>
പിറ്റേന്ന് ശനിയാഴ്ച ജോലി ഒക്കെ കഴിഞ്ഞു  സന്ധ്യയോടെ ആദി പാലിയത്ത് എത്തി
അവനെ കാത്തു പൂമുഖത്തു അവന്റെ പാറു നിൽക്കുന്നുണ്ടായിരുന്നു , അവനു നന്നായി മനസിലായി സോപ്പിടാൻ ഉള്ള പരിപാടി തന്നെ ആണ് എന്ന്. ദേവിക കാര്യങ്ങൾ പറഞ്ഞിരുന്നല്ലോ.
അവൻ ഒന്നു ചിരിച്ചു കൊണ്ട് , ഒന്നും മിണ്ടാതെ നേരെ അവന്റെ റൂമിലേക്ക് നടക്കുക ആയിരുന്നു.
എന്താ മിണ്ടാതെ പോകുന്നെ ? അവൾ വിളിച്ചു ചോദിച്ചു .
അവൾ പുറത്തേക്ക് ഇറങ്ങി എന്നിട്ടു , അവനു സമീപത്തേക്ക് നടന്നു.
നല്ല ക്ഷീണം ഉണ്ട് പോയി ഒന്ന് കിടക്കണം.
ആണോ ,,,, പൊന്നൂനു ഒരു കാര്യം പറയാൻ ഉണ്ടായിരുന്നല്ലോ ….പറഞ്ഞോട്ടെ ?
ആ പറ
മണ്ഡേ … ഒരു പ്രെസെന്റേഷൻ ഉണ്ട് സ്റ്റാറ്റജിക് മാനേജ്മന്റ് ന്റെ , അത് ഇന്റെര്ണല് മാർക്ക് ഉള്ളത് ആണ് ,,,,ഹെല്പ് ചെയ്യാവോ.????
സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഓ അത് എന്താണ് കേട്ടിട്ടു കൂടെ ഇല്ലാലോ ,,,എനിക്ക് അറിയാത്ത കാര്യം എങ്ങനെയാ പറഞ്ഞു തരുന്നത് .
അത് കൂടെ കേട്ടതോടെ പാറുവിന്റെ നല്ല ജീവൻ പോയി .
അയ്യോ ,,,,,,,,,,,,പെട്ടതലയനു  അറിഞ്ഞൂടെ ?
ഇല്ല ,,,,,
അതോടെ അവൾക്ക് ആകെ ഭയം ആയി , എല്ലാരും നന്നായി പ്രേസേന്റ്റ് ചെയ്‌തും അവൾക്ക് മാത്രം സാധിക്കില്ല , മാർക്ക് കിട്ടില്ല എന്നോർത്തു കണ്ണോകേ നിറഞ്ഞു കവിഞ്ഞു.
അത് കള്ളകരച്ചിൽ അല്ലായിരുന്നു .
ആദിക്ക് അത് നന്നായി മനസിലായി , അവൾ പിന്നെ ഒന്നും പറയാതെ കണ്ണ് തുടച്ചു തിരഞ്ഞു നടന്നു
എങ്ങോടാ ഈ പോകുന്നത് … ?
അവൻ തിരക്കി
ഭയന്ന മുഖവും നിറയുന്ന കണ്ണുകളും അവനിൽ കുറച്ച സഹതാപം ഉണ്ടാക്കി.
പെട്ടതലയ൯ ഇവിടെ ഉള്ളപ്പോ പെട്ടതലയന്റെ ശ്രിയ മോള് എന്തിനാ കരയുന്നതു ?
അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
ടോപ്പിക് പറഞ്ഞു താ ഞാൻ സഹായിക്കാം ,
ആണോ ……………………അവൾ വീണ്ടും ഉറപ്പു വരുത്താനായി ചോദിച്ചു
ആന്നെ ………………..
എന്ന പൊന്നു ഇപ്പൊ തന്നെ അങ്ങോട്ട് വരാം ,
അത് വേണ്ട സാർ കണ്ടാ വഴക്കു പറയും , ശ്രിയ മോളെ
അപ്പൊ പിന്നെ എന്താണ് ചെയ്യുക ?
ഇവിടെ ഇരുന്നു പറഞ്ഞു തരുമോ
ഇവിടെ ഇരിക്കുന്ന കണ്ടാൽ സാറിന് ദേഷ്യം പിന്നെയും കൂടില്ലേ , പിന്നെ ആ ദേഷ്യത്തിൽ എന്റെ അച്ഛനേം അമ്മയേം വരെ ഓരോന്ന് പറയില്ലേ ..
ഞാൻ ഒരു കാര്യം ചെയ്യാം , ഫോണിൽ പറഞ്ഞു തരാം , ശ്രിയ മോള് പ്രസന്റേഷൻ ഉണ്ടാക്കിക്കോ .

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.