അപരാജിതൻ 6 [Harshan] 6878

അന്ന് വൈകുന്നേരം അപ്പുവിന്റെ ഫോണിൽ ഒരു കാൾ വന്നു.
മറ്റാരും ആയിരുന്നില്ല മനോജ് ആയിരുന്നു.
അവനോടു വിശേഷങ്ങൾ ഒക്കെ തിരക്കി എപ്പോൾ അവിടെ നിന്നും പുറപ്പെട്ടു , എപ്പോൾ വീട്ടിൽ എത്തി എന്നൊക്കെ തിരക്കി, വീണ്ടും അവനെ ഓർമ്മിപ്പിച്ചു ഇനി ഒരിക്കലും അമ്മയുടെ മരണം താൻ ആയി വരുത്തി വെച്ചതു ആണെന് ചിന്തിക്കരുത് , അതൊക്കെ മറന്ന് കളയണ൦, ഒരുപാട് അവനു നല്ല ഉപദേശങ്ങൾ കൊടുത്ത്.
മനോജേട്ടാ ………….എനിക്ക് ഒരു കാര്യം ചോദിയ്ക്കണമെന്നുണ്ടായിരുന്നു.
ആ ചോദിക്ക് ..
അവൻ അമ്മ സ്വപ്നത്തിൽ വന്നു കണ്ടു പറഞ്ഞ കാര്യവും അതുപോലെ അച്ഛനെ കുറിച്ച് പ്യുൺ വിജയൻ ചേട്ടൻ പറഞ്ഞ കാര്യവും വിശ്വനാഥൻ സാര് പറഞ്ഞ കാര്യങ്ങൾ ഒക്കെ മനോജിനോട് പറഞ്ഞു.
മനോജ് അതെല്ലാം കേട്ടിരുന്നു
മനോജേട്ടാ ….എനിക്ക് അറിയണം മനോജേട്ടാ അച്ഛന് എന്താണ് സംഭവിച്ചത് എന്ന്.
മനോജ് കുറച്ചു നേരം മിണ്ടാതെ ഇരുന്നു.
അപ്പു ഞാൻ ചില ചോദ്യങ്ങൾ  ഞാൻ ചോദിക്കും അതിനു നിന്റെ ഉത്തരം എന്തെന്ന് കേട്ടിട്ട് ബാക്കി ഞാൻ പറയാം.
ആ ചോദിക്കു മനോജേട്ടാ………..
നിന്റെ അച്ഛൻ ഇതിനു മുൻപും ഇങ്ങനെ ഉള്ള എന്തേലും കേസുകളിൽ പെട്ടിട്ടുണ്ടോ ?
ഒരിക്കലും ഇല്ല
നിന്റെ അച്ഛൻ അമ്മ അല്ലാതെ മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുള്ളതായി സംശയം തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഇല്ല , ‘അമ്മ എന്നാൽ അച്ഛന് ജീവൻ ആയിരുന്നു.
അമ്മക്ക് വയ്യാതെ ആയപ്പോൾ അമ്മയോടുള്ള താല്പര്യം കുറയുകയോ , വഴക്കുണ്ടാക്കുകയോ മറ്റോ ?
മനോജേട്ടാ ഒരിക്കലും , ഇല്ല , അസുഖ൦ വന്നപ്പോ ‘അമ്മ കുറച്ചെങ്കിലും റിക്കവർ ആയതു തന്നെ അച്ഛൻ അടുത്തിരുന്നു അതുപോലെ അമ്മയെ പരിചരിച്ചതു കൊണ്ടാണ് , അമ്മക്ക് ഒരു കുറവും വരുത്തിയിരുന്നില്ല , അതുപോലെ നന്നായി നോക്കുമായിരുന്നു.
അച്ഛന് ശത്രുക്കൾ ഉള്ളതായി പറയുകയോ ഒക്കെ ഉണ്ടായിട്ടുണ്ടോ ?
അതും ഇല്ല , അച്ഛൻ അങ്ങനെ ആരോടും ശത്രുത ഉള്ള കൂട്ടത്തിൽ അല്ല,
അച്ഛൻ കാണാതാകുന്ന അന്നോ അതിനു മുന്നെയോ എന്തേലും പ്രകടമായ വ്യത്യസങ്ങൾ തോന്നിയിട്ടുണ്ടോ ?
ഒരിക്കലും ഇല്ല ,
അച്ഛന് വല്ല കടങ്ങളൊ പലിശകളോ  അങ്ങനെ വല്ലതും ??
അതും ഇല്ല മനോജേട്ടാ , അതൊക്കെ ഞങ്ങൾ അറിയില്ലേ  ഞങ്ങളോട് പറയാതെ അച്ഛൻ അതൊന്നും ചെയ്യില്ലായിരുന്നു . അങ്ങനെ ഒരു കടവും ഇല്ല
അപ്പു ……………
ഓഫീസിൽ നിന്ന് വന്നാൽ നിന്റെ അച്ഛന്റെ ദിനചര്യകൾ എന്തായിരുന്നു?
മനോജേട്ടാ ,, അച്ഛൻ വീട് ഓഫീസ് അങ്ങനെ ഉള്ള ഒരാൾ ആയിരുന്നു , ഓഫീസ് വിട്ടു വന്നാൽ കുളിച്ചു തൊട്ടടുത്ത ക്ഷേത്രത്തിൽ പോയി ദീപാരാധന തൊഴും, പിന്നെ വന്നു അമ്മയെ ജോലിയിൽ സഹായിക്കുക, വീട്ടിലെ പണികൾ ഒക്കെ ചെയ്യുക, കുറച്ചു നേരം പത്രം വായിക്കും, വാർത്ത കാണും ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു, രാവിലെ നിർമാല്യം തൊഴാൻ ക്ഷേത്രത്തിൽ പോകുമായിരുന്നു, അമ്മക്ക് വയ്യാതെ ആയപ്പോ പിന്നെ അമ്മയുടെ അടുത്ത് നിന്ന് മാറില്ലയിരുന്നു, കൂടെ ഇരിക്കും അമ്മക്കുള്ള ഭക്ഷണം ഉണ്ടാക്കിയും അതൊക്കെ കഴിപ്പിച്ചും അങ്ങനെ ഒക്കെ…..
മനോജ് കുറച്ചു നേരം നിശബ്ദനായി.
അപ്പു നീ പറഞ്ഞത് ഒക്കെ സത്യം ആണോ ,??
മനോജേട്ടാ എന്റെ അറിവിൽ ഉള്ള എല്ലാ കാര്യങ്ങളും ആണ് ഞാൻ പറഞ്ഞത് …
എന്ന് നിനക്കു ഉറപ്പ് ആണെങ്കിൽ അപ്പു നിന്റെ അച്ഛൻ ഒരു രൂപ പോലും മോഷ്ടിച്ചിട്ടില്ല. ഇത് അങ്ങേരെ പെടുത്തിയത് ആണ് ..
ഒരു ഞെട്ടൽ ഓടെ ആണ് അപ്പു അത് കേട്ടതും , അവനു സംസാരിക്കാൻ വയ്യാതെ ആയി പോയി ..
ആ ….ആ ……………..ആ രു ?…………അവൻ ചോദിച്ചു.
ആര് എന്ന ചോദ്യം തത്കാലം അവിടെ നിൽക്കട്ടെ.
അച്ചന്റെ സ്വഭാവം നീ പറഞ്ഞത് കേട്ട പ്രകാരം ആണെങ്കിൽ അയാളിൽ ഒരു കുറ്റവാളിയോ ക്രിമിനലോ ഇല്ല
ഇതിന്റെ പുറകെ ആരോ നന്നായി കളിച്ചിട്ടുണ്ട് , അതുകൊണ്ടു അവർക്ക് ഒരു പക്ഷെ എന്തെങ്കിലും ഗുണങ്ങൾ കിട്ടിയിരിക്കും…
അപ്പോൾ എങ്കിൽ അച്ഛൻ എവിടെ ആണ് ..മനോജേട്ടാ
ആരെങ്കിലും അപായപെടുത്തി എങ്കിലോ ?
ഒരിക്കലുമില്ല മനോജേട്ടാ …ഞാൻ ഉറപ്പു പറയുന്നു അച്ഛൻ എവിടെയോ ഉണ്ട് .
ശരി സമ്മതിച്ചു … ഉണ്ട് ഏന്നു സമ്മതിക്കുക
എന്നിട്ടെന്തേ ആള് വെളിച്ചത്തേക്ക് വരാത്തത് .
അപ്പുവിന് അവിടെ ഉത്തരം ഉണ്ടായിരുന്നില്ല.
ഇനി വരാൻ പറ്റാത്ത അവസ്ഥയിൽ ആണെങ്കിലോ – ആരും അറിയാത്ത ഒരു സ്ഥലത്തു , തിരിച്ചറിവ് ഇല്ലാത്ത ഒരു മനസോടെ ,,,, അല്ലെങ്കിൽ ശരീരം തളർന്നു പോയ അവസ്ഥയിൽ ഒക്കെ …മനോജ് ഒരു ഊഹം പറഞ്ഞു
അതോടെ അപ്പുവിന് ആധി ഏറി…
മനോജ് തുടർന്ന് അപ്പു ………….അതെല്ലാം ഇപ്പോൾ വിട്ടുകള , അതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കണ്ട
നിന്റെ മുന്നിൽ രണ്ടു തിയറി ഉണ്ട് ഒന്ന് നിന്റ അച്ഛൻ കള്ളൻ ആണ് രണ്ടു നിന്റെ അച്ഛൻ കള്ളൻ അല്ല
ഞാൻ ഈ പറഞ്ഞ രണ്ടു തിയറികൾ ആണ് നമ്മൾ അടിസ്ഥാനം ആയി എടുക്കേണ്ടത്.
ഇവിടെ ഒരു പ്രശ്നം ഉണ്ട് ഇപ്പോൾ നിന്റെ അച്ഛൻ കള്ളൻ അല്ല എന്ന് സ്ഥാപിക്കാൻ തെളിവുകൾ ഒന്നും തന്നെ ഇല്ല..അപ്പൊ നമുക്ക് ആ തിയറി തല്ക്കാലം മാറ്റിവെക്കേണ്ടി വരും.
കള്ളൻ ആണ് എന്ന് തന്നെ എടുക്കുക , അവിടെ പ്യുൺ പറഞ്ഞതും വേറെ ആളുകൾ പറഞ്ഞതും ഒക്കെ തള്ളികളയുക, കാരണ൦ അത് അവരുടെ ഊഹം മാത്രം ആണ്. അതുകൊണ്ടു തന്നെ തല്കാല൦ ഒന്നാമത്തെ ആ തിയറി ഉണ്ടല്ലോ അച്ഛൻ മോഷ്ടിച്ച് എന്നത് അത് തന്നെ എടുത്തു കൊണ്ട് പോകുക.
അങ്ങനെ എന്തങ്കിലും അച്ഛൻ ജോലി ചെയ്തിരുന്ന കാലത്തു അച്ഛൻ എന്താണ് ചെയ്തിരുന്നത് , ആരോട് ഒത്തു ആണ് ജോലി ചെയ്തിരുന്നത് , അന്നത്തെ ക്ലയന്റിസ് ഒക്കെ ആരൊക്കെ ,,,,ഇങ്ങനെ ഉള്ള ആ വക ഫുൾ ഡീറ്റൈൽസും അന്വേഷിക്കേണ്ടി വരും..
ഒന്നുറപ്പാണ് അപ്പു ,,,,, നിന്റെ അച്ഛന്റെ തീരോധാനത്തിനു ആ കമ്പനിയുമായി ബന്ധം ഉണ്ടാകണം ,,, അത് നിനക്കെ കണ്ടു പിടിക്കാൻ സാധിക്കൂ…………..
മനോജേട്ടാ ,,,ഞാൻ ഒരു കുറ്റാന്വേഷകൻ ഒന്നുമല്ലലോ … ഞാൻ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കാൻ ആണ് .
എനിക്ക് ഒന്നും അറിയില്ല മനോജേട്ടാ…
അപ്പു നീ കൂടുതൽ ഒന്നും ചെയ്യണ്ട ,,,കണ്ണ് തുറന്ന് പിടിക്കുക ,,,കാത് തുറന്നു പിടിക്കുക…. ഉള്ളിൽ എന്തിനെയും സംശയിക്കുക , ആരെയും സംശയിക്കുക , ഏറ്റവും വലിയ കാര്യം ആരോടും ഒന്നും തുറന്നു പറയാതെ ഇരിക്കുക , ആർക്കും ഒരു സംശയവും ഇട വരുത്തരുത് നീ നിന്റെ അച്ഛനെ കുറിച്ച് അന്വേഷിക്കുക ആണ് എന്ന്. നിന്റെ നിഴലിനെ പോലും വിശ്വസിക്കാതെ ഇരിക്കുക , എല്ലാരോടും ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഇടയ്ക്കു അച്ഛനെ കുറിച്ച് ഒരു ടോപിക് ഇടുക  ആ സമയത്തു അവരുടെ സംസാരം ശ്രദ്ധിക്കുക , എന്തേലും സംശയം തോന്നിയാല്‍ അവരെ ഒന്ന് നോട്ടു ചെയ്തു വെക്കുക
ഇപ്പോൾ നിന്റെ മുന്നിൽ ഒന്നുമില്ല , നീ അതിനു വേണ്ടി ഒരു വഴി  തുടങ്ങണം .
അപ്പു നമ്മൾ ഒരുകാര്യ൦ ആത്മാര്തമായി ആഗ്രഹിച്ചാൽ അത് നടത്താനുള്ള വഴികൾ ഈശ്വരൻ തുറന്നു തരും, ഉറപ്പാണ് ,,, നിനക്കു എവിടെ സംശയം തോന്നുന്നോ അവിടെ നീ കൂട്ടിയും കിഴിച്ചും അതിന്റെ പൊരുൾ അന്വേഷിക്കാൻ ശ്രമിക്കുക….
നീ ഒറ്റക്ക് ആണ് എന്ന് കരുതണ്ട , ഉള്ളിലെ എന്ത് സംശയവും എന്നോട് പങ്കു വെക്കാം , എനിക്ക് സഹായിക്കാൻ ആകുന്ന പോലെ ഞാനും നിന്നെ സഹായിക്കാം …
അങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവർ ഫോൺ വെച്ചു.
<<<<<<<<<O>>>>>>>>>>
അന്ന് ചില അത്യാവശ്യ കാര്യങ്ങൾക്കായി ശ്യാമിനെ കാണാൻ ഒരു ആൾ വന്നു. വാസുദേവ ശർമ്മ, അയാള് പാലിയം ഗ്രൂപ്പിലെ വർക്കിങ് പാർട്ണർ ആയ കൃഷ്ണചന്ദ്രൻ സർ ന്റെ അസിസ്റ്റന്റ് , ശ്യാമിന്റെ ക്യാബിനിൽ ഇരിക്കുകയും ചെയ്തു, ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ടിരുന്ന സമയത്തു, ഓഫീസിലെ ആളുകൾക്കിടയിൽ പറയുന്ന ഒരു സംസാരം അത് ശർമ്മാജി ശ്യാമിനോട് പങ്കു വച്ച്, മറ്റൊന്നുമല്ല, ആദിയെ കുറിച്ച്. എല്ലാവര്ക്കും ആദിയെ വളരെ മതിപ്പു ആണ്, ഒരു ഹീറോ ഇമേജ് ആണ് അവനുള്ളത്‌, മാർക്കറ്റിംഗ് ലെ എല്ലാ കാര്യങ്ങളും ആദി ആണ് ഹെഡ് ചെയ്യുന്നത് എന്നും, ശ്യാമിനു ഒരു റബ്ബർ സ്റ്റാമ്പ്ന്റെ റോൾ മാത്രേമ ഉള്ളു എന്നും ഒക്കെ ഉള്ള കാര്യങ്ങൾ ശർമ്മാജി ശ്യാമിനോട് നേരിട്ട് പറഞ്ഞു.
ഒരു ബിസിനസ് ആണെങ്കിൽ പോലും പിടിക്കുന്നത് ആദിയുടെ മേൽനോട്ടത്തിൽ ആണ്, ശ്യാനു സത്യത്തിൽ ഒരു വിലയുമില്ല, ഒരു ചെറിയ കാര്യത്തിന് പോലും ആദിയോട് ചോദിക്കട്ടെ എന്നാണ് ശ്യാം പറയുന്നത് അതൊക്കെ ഒരു പ്രൊഫഷണൽ എന്ന രീതിയിൽ ശ്യാമിന്റെ പരാജയം ആണ്, ഒരാളെ തന്നെ കൂടുതൽ ഡിപെൻഡ് ചെയ്യുന്നത്
ശ്യാമിന് മറുപടി ഉണ്ടായിരുന്നില്ല .
ഇത്രയും നാൾ ആയില്ലേ, ഇപ്പൊ ഓഫീസിൽ, ഇനി ഒക്കെ തന്നെ ചെയ്യുക, ആളുകളെ കൊണ്ട് ചെയ്യിക്കുക എന്നതാണ് ശ്യാമിന്റെ ജോലി, കാരണം ഈ ഓഫീസിന്റെ ഉടമസ്ഥൻ ശ്യാം ആണ്, നിങ്ങൾ പറയുന്നത് വേണം ആളുകൾ കേൾക്കാൻ ആയി. ഇതിപ്പോ സൂര്യനെ പോലെ ആദി നിൽക്കുമ്പോ ശ്യാമിന് ഉള്ള തിളക്കം പോലും ഇല്ലാതെ ആകുക ആണ് .
ഇതൊക്കെ കേൾക്കുമ്പോ ശ്യാമിന് സ്വയം ഒരു അപകർഷതാബോധം തോന്നി തുടങ്ങി.
അങ്ങനെ കുറെ നേരം നല്ല ഉപദേശങ്ങൾ ഒക്കെ കൊടുത്തു ശർമ്മാജി അവിടെ നിന്നും പോയി.
പല കാര്യങ്ങളും ശ്യാമിന്റെ ഉള്ളിൽ തന്നെ ആണ് തറച്ചത് ,
പപ്പ പോലും തന്നെ അപ്പ്രീഷിയേറ് ചെയ്യാറില്ല, പപ്പയുടെ മുന്നിൽ എങ്കിലും തനിക്ക് പ്രൂവ് ചെയ്യണ്ടേ താൻ കഴിവുള്ളവൻ ആണെന്ന് ,,,അങ്ങനെ പല ചിന്തകളും ശ്യാമിന്റെ ഉള്ളിൽ വന്നു.
പുറത്തു പോയി ആദി തിരികെ വന്നു എങ്കിലും ശ്യാം ആകെ മൂഡ് ഓഫ് ഒകെ ആയിരുന്നു, കാരണം ചോദിച്ചപ്പോ ഒന്നും വിട്ടു പറഞ്ഞുമില്ല, ആദിയെ ഒഴിവാക്കുന്ന പോലെ ഒരു പെരുമാറ്റം ആണ് ശ്യാമിൽ നിന്നും ഉണ്ടായതു. ആദി വിചാരിച്ചു ഇനി വല്ല സുഖമില്ലായ്മ  ഉള്ളത് കൊണ്ട് ആയിരിക്കും എന്ന്.
ശ്യാം ആകെ ചിന്തകുഴപ്പത്തിൽ ആയിരുന്നു, വീട്ടിൽ ചെന്നിട്ടും അതുപോലെ ഒക്കെ തന്നെ, സാധാരണ ചിലപ്പോൾ ഒക്കെ പാറുവിന്റെ ഒപ്പം കാരംസ് ഒക്കെ കളിയ്ക്കാൻ കൂടുന്നത് ആയിരുന്നു, ഇത്തവണ പാറു വിളിച്ചിട്ടും അവൻ ചെന്നില്ല. അവൻ അന്ന് പലരെയും ഫോൺ ഒക്കെ വിളിക്കുന്നുണ്ടായിരുന്നു
<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>
പാറു  കോളജിൽ പോകുവാൻ തുടങ്ങി.
അന്ന് ഉച്ച കഴിഞ്ഞു ശിവരഞ്ജന്റെ ക്‌ളാസ് ഉണ്ടായിരുന്നു.
അന്ന് ശ്രിയയുടെ കൂടെ ദേവികയും.
ശിവരഞ്ജൻ വരുമ്പോൾ അവനെ കാണുമ്പോൾ പാറുവിൽ വരുന്ന മാറ്റങ്ങളും കണ്ണുകളിലെ തിളക്കവും അവളുടെ ദേഹത്തുള്ള ചെറുവിറയലുകളൂം ഒക്കെ ദേവികക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
സത്യത്തിൽ അതെല്ലാം ദേവികക്ക് ഒരു ഭയം ആണ് ഉള്ളിൽ ജനിപ്പിച്ചത്.
ശിവന്റെ സാന്നിധ്യം പാറുവിനെ മറ്റൊരു ഭാവത്തിലേക്ക് കൊണ്ടു പോകുന്ന പോലെ ആ സമയം പക്വതയുള്ള ഒരു പെണ്ണായി തന്നെ ദേവികയോട് സ൦സാരിക്കുന്നു , അവളിലെ കുട്ടിത്തവും കൊഞ്ചലും ഒന്നും ആ സമയത്തു ദൃശ്യമാകുന്നില്ല. ഒരു വല്ലാത്ത അനുഭവം.
ശിവരഞ്ജന്റെ ക്‌ളാസ് ഒക്കെ വളരെ രസകരവും നല്ല അവതരണവും ഒക്കെ ആണ് , ആ സബജറ്റിൽ ഇന്റെര്ണൽ മാർക്ക് കൂടെ ഉള്ളത് കൊണ്ട് പ്രെസെന്റേഷൻ ഏതേലും ഒരു ടോപിക് പവർ പോയിന്റ് പ്രെസെന്റേഷൻ ഒക്കെ ചെയ്യേണ്ടി വരും , ഇത്തവണ അസൈൻമെന്റ് ആയി ക്‌ളാസ്സിലെ അറുപതു കുട്ടികൾക്ക്കും രണ്ടു പേരുള്ള ഗ്രൂപ് ആക്കി ഓരോരോ വിഷയം ശിവരഞ്ജൻ കൊടുത്തു. അത് വരുന്ന തിങ്കളാഴ്ച ആണ് പ്രെസെന്റേഷൻ തയാറയി വരേണ്ടത് . എല്ലാരും റെഡി ആയിരിക്കണം. ഗ്രൂപ് നമ്പർ ആ സമയത്തു പറയും ആ ഗ്രൂപ് പ്രെസെന്റേഷൻ എടുത്തു കൊള്ളണം.
അങ്ങനെ അന്നത്തെ ക്‌ളാസ് കഴിഞ്ഞു. ശിവരഞ്ജൻ പുറത്തേക്കു ഇറങ്ങിയപ്പോൾ എല്ലാ സ്റ്റുഡന്റസ്ഉം ബ്രെക് ആയതു കൊണ്ട് പുറത്തേക്ക് ഇറങ്ങി, ഒപ്പ൦ പാറുവും ദേവികയും എല്ലാം.
പാറു കുറച്ചു മുന്നോട്ടു പോയി ആ വരാന്തയുടെ ഒരു കോണിൽ പോയി നിന്നു , അവിട നിന്നു നോക്കിയാൽ വി ഐ പി കാർ പാർക്കിങ് ആണ് അവിടെ ഇന്ന് വേറെ ഒരു വിലകൂടിയ കാർ ആണ്, കുറച്ചു സമയം കഴിഞ്ഞു ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടു ഓഫീസിൽ നിന്നും നടന്നു ശിവരഞ്ജൻ അത് വഴി വന്നു പോർട്ടിക്കോയിലൂടെ നടന്നു തൻറെ കാർ ഡോർ തുറന്നു , ഡോർ അടച്ചു കാർ സ്റ്റാർട്ട് ചെയ്തു പോയി.
പാറു ആ കാഴ്ച കണ്ടു കൊണ്ടിരുന്നു.
ദേവിക പുറകിലൂടെ വന്നു പാറുവിന്റെ ചുമലിൽ സ്പർശിച്ചു.
അവൾ തിരഞ്ഞു നോക്കി
പാറു നീ എന്താ ഇവിടെ നിൽക്കുന്നത്.
ഒന്നുമില്ല
നിനക്ക് എന്താ പറ്റിയതു, രാവിലെ മുതൽ ഇങ്ങനെ ആയിരുന്നില്ലല്ലോ, രഞ്ജൻ സാർന്റെ ക്‌ളാസ് തുടങ്ങിയത് മുതൽ നീ വേറെ ഏതോ ലോകത്തു ആണല്ലോ, എന്താ നീനക്ക് പറ്റിയത്.
എനിക്ക് ഒന്നുമില്ല , അത് നിനക്ക് തോന്നുന്നത് ആണ് ദേവൂ
ദേവിക പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല , പക്ഷെ അവൾക്കു ഒന്ന് ഉറപ്പായിരുന്നു പാർവതിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് ….എന്ന്
<<<<<<<<<<<O>>>>>>>>>
അന്ന്  വൈകുന്നേരം
പാറു മുറിയിൽ ആണ് അവളുടെ കൂട്ടുകാരനായ കണ്ണനോട് അവൾ സംസാരിക്കുക ആയിരുന്നു.
അതെ കണ്ണാപ്പി , എന്തായാലും പൊന്നുനെ പറ്റിച്ചില്ലല്ലോ , ശിവനാടി പറഞ്ഞ ആളെ പൊന്നുവിന്റെ മുന്നിൽ എത്തിച്ചു തന്നില്ലേ , ആ മൂപ്പര് കഴിഞ്ഞ ജന്മത്തിലെ രാജകുമാരൻ ആണോ എന്ന് എങ്ങനെ അറിയാൻ ആണ്, അതുപോലെ ശിവപാർവ്വതി പ്രണയം പോലെ പൊന്നുവിനും കിട്ടും എന്നല്ലേ പറഞ് , ക്‌ളാസ് എടുത്തു കൊണ്ടിരുന്ന എങ്ങനെ ആണ് പൊന്നുവിന് ആ സ്നേഹം കിട്ടുക , ആ സ്നേഹം എങ്ങെന ഇരിക്കും , അതൊന്നു അറിയാൻ കൊതി ആകുന്നുണ്ട് ട്ടോ …
കണ്ണന്റെ വിഗ്രഹത്തിനു ചിരി മാത്രമേ ഉള്ളു
അതെ പൊന്നു ഇനി ഒന്നും പറയുന്നില്ല , നീ നിന്റെ ഇഷ്ടം പോലെ അങ്ങോട്ട് ചെയ്തോ എന്തായാലും ഇവിടം വരെ എത്തിച്ചു തന്നില്ലേ ,,,കാട്ടി തന്നില്ലേ ,,,അത് മതി ,,,
അപ്പോൾ ആണ് അവളുടെ മൊബൈൽ ശബ്ദിച്ചത്
അവൾ കണ്ണനോട് പിന്നെ വരാവേ എന്ന് പറഞ്ഞു ടേബിൾ ഇൽ ചാർജൂ ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുത്തു.
ദേവിക ആണ് ,
ആ ദേവൂ…………….പറ …
എടി പാറു വരുന്ന മൻഡേ  ആണ് നമ്മുടെ പ്രെസെന്റേഷൻ പറന്നു പോയോ , നീ വലതും റെഡി ആക്കിയോ
അയ്യോ ഞാൻ അത് മറന്നു പോയിരുന്നു,
പാറു നിന്റെ ഗ്രൂപ് മെമ്പർ ആരാണ് ?
എന്റെ കൂടെ വിനിത ആണല്ലോ .
എന്ന അവളെ വിളിച്ചു പോയ്ന്റ്സ്  ഒക്കെ കളക്ട് ചെയ്യാൻ പറ, പ്രെസെന്റേഷൻ ഉണ്ടാക്കണ്ടേ
ദേവൂ നിന്റെ എന്തായി ,,,? ഓ എന്റെ ഒന്നും ആയിട്ടില്ല, ഇതൊക്കെ എന്റെ കൂടെ സുരഭി ആണ് , അവൾ ഇതിപ്പോ എന്നെ വിളിച്ചിരുന്നു  അവൾക്കു ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു ..ഞാൻ ഇപ്പോൾ നെറ്റിൽ നോക്കാൻ പോകുക ആണ്,
ആണല്ലേ ,,,,,
അല്ല മോളെ ഇങ്ങനെ മടി പിടിച്ചിരുന്ന എങ്ങനാ ശരി ആകുക , അത് റെഡി ആക്കാൻ നോക്ക്.
ഓ ,,,,,ഇപ്പൊ എന്നെ കൊണ്ട് വയ്യ , ഞാൻ നാളെ ഉണ്ടാക്കും..
അതിനു നിനക്കറിയോ അതൊക്കെ
ദേവു കുട്ടി ,,,,എനിക്ക് ഇതൊക്കെ പറഞ്ഞു തരാനെ ….എന്റെ പെട്ടതലയനുണ്ടല്ലോ … പാറു സന്തോഷത്തോടെ പറഞ്ഞു.
ആര് ,,,,ആര് ,,,,,ആരുന്നു????
പെട്ടതലയ൯ ……………..
അത് മനസിലായി ,,,,പക്ഷെ നേരത്തെ അങ്ങനെ അല്ലല്ലോ പറഞ്ഞത് …
എന്റെ  പെട്ടതലയ൯ എന്നല്ലേ ,,,
ആ …അതൊക്കെ ഞാൻ പലതും പറയും….
അതെന്താ നിനക്കു അവനെ വലിയ ദേഷ്യം ആയിരുന്നല്ലോ ?
അതൊന്നും എനിക്ക് അറിഞ്ഞൂടാ …എനിക്ക് ചിലപ്പോ ദേഷ്യം തോന്നും, ചിലപ്പോ പാവം തോന്നും, ചിലപ്പോ ഇഷ്ടം തോന്നും ….
ആഹാ ….ഇഷ്ടം ,,,,ഇഷ്ടം ഒക്കെ ഉണ്ടല്ലേ ….
പാറു അവൻ ആള് ശരി അല്ല ,,,കൊള്ളൂല്ല …ദേവിക വെറുതെ ഒന്ന് പറഞ്ഞു നോക്കി;
ഏയ്‌ ……പെട്ടതലയ൯ പാവം ആണ് ദേവൂ , എനിക് സത്യം ചെയ്തു തന്നിട്ടുണ്ട് എന്ത് അപകടം വന്നാലും ഒന്നും വരാതെ നോക്കും എന്ന് ….
ആഹാ ,,,,, അതൊക്കെ കേൾക്കുമ്പോ ദേവികക്ക് ഉള്ളിൽ കുളിരുകോരുക ആണ് , കാരണം പാറുവിനു ആദിയോടുള്ള സമീപനത്തിൽ മാറ്റങ്ങൾ ഒക്കെ വരുന്നുണ്ടല്ലോ…
അതെ ദേവൂ ,,,,ഞാൻ പോയി പെട്ടതലയനോട് പറയും എനിക്ക് ഒക്കെ പറഞ്ഞു തന്നു പ്രെസെന്റേഷൻ ഒക്കെ ഉണ്ടാക്കി തരാൻ ,, അപ്പൊ പെട്ടതലയ൯ ആദ്യം കുറെ പറ്റൂല്ല എന്ന് പറയും എന്നാലും ചെയ്തു തരാതെ ഇരിക്കില്ല , പെട്ടതലയനു  എന്നെ വലിയ കാര്യം ആണ് ..ഒരുപാട് സ്നേഹം ആണ് എന്നോട്.
ആണല്ലേ കള്ളി ,,,എല്ലാരേം നന്നായി മനസ്സിലാക്കി  വെച്ചേക്കുക ആണ് ,,പാറു നീ …
പാറു ഒന്ന് ചിരിച്ചു.
ഒരു കുഴപ്പമേ ഉള്ളു , സഹായിച്ചു കഴിഞ്ഞാൽ ചിലപ്പോ പെട്ടതലയ൯ കവിത ചൊല്ലും …അത് മാത്രമാണ് പേടി .പാറു ഒരു സന്ദേഹം പ്രകടിപ്പിച്ചു.
ആഹാ ….അതേതു കവിത , ദേവു ചോദിച്ചു.
പാറു അന്ന് പാടിയ റാഫിലേഷ്യ കവിതയെ കുറിച്ച് മുഴുവനും പറഞ്ഞു കൊടുത്തു, ചിരി മാത്രം ആയിരുന്നു ദേവികക്ക് ..
<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>
ദേവിക പിനീട് ആദിയെ ആണ് വിളിച്ചത് പാറുവുമായുണ്ടായ സംസാരം  ഒക്കേ അവനോടു പറഞ്ഞു കൊടുത്തു. അതൊക്കെ കേട്ടപ്പോൾ അവനു ഒരുപാട് സന്തോഷം ആയി കാരണം ഇപ്പൊ പാറു അവനെ പരിഗണിക്കുന്നില്ലേ …ഇപ്പൊ അവൾക്ക് ഉള്ളില് ഇത്തിരി സ്നേഹം ഒക്കെ തോന്നി തുടങ്ങിയില്ലേ അറിയാതെ ആയെങ്കിൽ പോലും എന്റെ പെട്ടതലയൻ എന്ന് വിളിച്ചില്ലേ
ഇനി എന്ത് വേണം. ദേവു പ്രെസെന്റേഷൻ ചെയ്യാൻ അവൾക്ക് ആരും സഹായിക്കാൻ ഇല്ലാത്തതിന്റെ വിഷമം കൂടെ പറഞ്ഞു .
ദേവു,…………….നിനക്കു ഞാൻ ഉണ്ട് ,,,,ഈ ആദി ഉണ്ട് ,,, നീ എന്തിനു പേടിക്കണം ,,,
നീ എന്റെ കൂട്ടുകാരി അല്ലെ ,…
അത് കൂടെ കേട്ടപോ ദേവികക്ക് ഒരുപാട് സന്തോഷം ആയി ,
അല്ല നീ ഇനി സഹായിച്ചിട്ടു പാറുവിനു പാടി കൊടുത്ത പോലെ ഉള്ള കവിത എന്നെയും കേൾപ്പിക്കുമോ? ആ ഒരു പേടിയെ ഉള്ളു
അയ്യോ അതെന്താ ,,,അങ്ങനെ പറഞ്ഞത് ,,അത് നല്ല കവിത അല്ലെ …
എന്താ ആദി ഇത് , നീ അവളുടെ മുന്നിൽ ഒരു ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ഇങ്ങനെ ഒക്കെ കാണിച്ച ഉള്ള വില അല്ലെ പോകുന്നത്.
ആദി ഒന്ന് ചിരിച്ചു.
മോളെ ദേവൂ ,,,,നീ എന്താ വിചാരിച്ചതു ,,, ആ കവിത എന്റെ പാറുവിനു ഉള്ള ഒരു നൈസ് പണി അല്ലായിരുന്നോ.
അതെന്തു പണി ????
എടി ലോകത്തുള്ള കാമുകന്മാർ പ്രണയിക്കുന്നവളെ കുറിച്ച് കവിത എഴുതുമ്പോ താമരയും പനിനീർപൂവും തുളസി കതിരും ഒക്കെ ചേർത്ത കുറെ ക്ളീഷേ അല്ലെ ഉപയോഗിക്കുന്നത് …
എന്റെ പാറു പൊട്ടികാളി ആയതു കൊണ്ടാണ് …എടി അതിലെ റഫിലേഷ്യ യും അക്കേഷ്യയും സെക്കോയയും പപ്പായ പൂവും വരാലിനെ പിടിക്കുന്ന പൊന്മാനും മരംകൊത്തിയും പിന്നെ മുള്ളൻ പന്നിയും ഒക്കെ ആരെ ഉപമിച്ചാടി ഞാൻ എഴുതിയത് …………….ഈ പാറൂനെ തന്നെ അല്ലെ ,,,,ലോകത്തു ഇങ്ങനെ ഒരു കാമുക൯ ഉണ്ടാകുമോ ,,,,,,,,,,,,,,,,,,,,,?
ദേവികക്ക് ഒന്നും പറയാൻ സാധിച്ചില്ല ,,,അപ്പോൾ ആണ് അവൾക്ക് കത്തിയത് …
ഒരു നാൾ പാറു ഇതൊക്കെ അറിഞ്ഞാൽ എന്നെ ഓടിച്ചിട്ട് തല്ലും …എന്നെ സ്നേഹിക്കുക ആണെകിൽ മാത്രം ,,,  അത് കൂടെ ആദി പറഞ്ഞു.
ദേവികക്ക് ചിരിയും ഒപ്പം ഒരു കൊച്ചു വിങ്ങലും ഉള്ളിൽ വന്നു അത് കേട്ട് .
ദേവിക കോളേജിൽ നടന്ന പാറുവിന്റെ മാറ്റങ്ങൾ ഒന്നും ആദിയോട് പറഞ്ഞില്ല, എന്തായാലും കാര്യ൦ വ്യക്തമായി അറിയട്ടെ എന്ന് കരുതി , ഇതൊക്കെ അവൻ അറിഞ്ഞാൽ ഉള്ളു ഒരുപാട് വിഷമിച്ചാലോ എന്ന് ഭയന്ന് …..
<<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>
മനോജ്ന്റെ ഉപദേശപ്രകാരം തന്നെ തന്റെ ഒഴിവു സമയങ്ങളിൽ ആദി ജയദേവനെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചു. പാലിയം ഗ്രൂപ് വലിയ ഒരു ഓഫീസ് ആണ് എവിടെ നിന്നും തുടങ്ങണം എന്നും അവനു നിശ്ചയമില്ല സംശയിക്കപെടുന്ന ഒരു കാര്യവും ശ്രദ്ധയിൽ പെടുന്നുമില്ല.
ആദി പിന്നീട് ആണ് അറിഞ്ഞത് ശ്യാം ഏതോ ക്ലയന്റ്സ് മായി മീറ്റിംഗില്‍ ആണ്,

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.