അപരാജിതൻ 6 [Harshan] 6873

 
ബാലു വണ്ടിയുമായി ഇറങ്ങിയ സമയത്തു ആണ് ബാലുവിന്റെ ഫോണിൽ ഒരു കാൾ വന്നത്.
ചിന്മയി
അവൻ വായിച്ചു , ഫോൺ അറ്റൻഡ് ചെയ്തു.
എവിടെയാ മാഷെ ?
ഞാൻ ഇപ്പൊ വണ്ടിയുമായി ഇറങ്ങി.
ഒന്ന് കാണാൻ പറ്റുമോ ? ഞാൻ ബീച്ച് റോഡിൽ ഉണ്ട്.
പിന്നെന്താ ,,ഒരു ഇരുപതു മിനിട്ടു ഞാൻ ഇപ്പോൾ എത്തിയേക്കാം.
ബാലു വണ്ടി വേഗം മുന്നോട്ടു എടുത്തു.
ഒരു ഇരുപത്തി അഞ്ചു മിനിട്ടു കൊണ്ട് വണ്ടി ബീച്ച് റോഡിൽ എത്തി.
ബാലു കാർ പാർക്ക് ചെയ്തു അവിടെ വാക് വേ സൈഡിൽ നിന്നു ,,,
അസ്തമയ സുര്യനെ നോക്കി കടൽക്കാറ്റിൽ മുടി ഒക്കെ പാറി ഒരു വയലറ്റ് സാരി ഉടുത്തു ചിന്‍മയി നില്ക്കുന്നു.
ബാലു ചിന്മയിയുടെ അരികിലേക്ക് ചെന്നു .
പടിഞ്ഞാറൻ ചക്രവാള൦ ആകെ രക്തവർണ ശോഭയോടെ ഇരുളിന്റെ കറുപ്പിനെ സ്വീകരിക്കാൻ വെമ്പി നിൽക്കുന്ന ആത്മഹർഷത്തിൽ എന്ന പോലെ ,
ആ കാഴ്ച നോക്കി നിൽക്കുക ആണ് ചിന്മയി ..
ചിന്നു  ………………………
അവൾ തിരഞ്ഞു നോക്കി ,,,,,,,,,,,,
ആ മുടി പാറി കൊണ്ടിരിക്കുക ആണ്..
ആഹാ വന്നുവോ എന്റെ  മാഷ് ……………..
 ചിന്‍മയി പുഞ്ചിരി തൂകി , അവളുടെ പുഞ്ചിരി അവളുടെ മുഖത്തിന് ഒരുപാട് ചേല് പകരുന്നു, അവളുടെ വെള്ളകല്ല് പതിപ്പിച്ച മൂക്കുത്തി ആ ചക്രവാളശോഭയില്‍ ശോണിമ ഉള്ളത് ആകുന്നു.
പിന്നെ നീ വിളിച്ച വരാതെ പറ്റുമോ? പറ എന്തൊക്കെ ഉണ്ട് വിശേഷം ? വരുന്ന വഴി ആണോ അതോ പോകുന്ന വഴി ആണോ ?
ഞാൻ പോകുന്ന വഴി ആണ് , ലോണാവാലിയിലേക്ക് ..
ആഹാ ,,അപ്പൊ എന്തെ വന്നിട്ട് എന്നെ വിളിക്കാഞ്ഞത് ..?
തിരക്കല്ലേ  ,,,, അതോണ്ട് വിളിച്ചില്ല ,,,,
എന്നാലും വിളിക്കായിരുന്നു നിനക്കു …
തിരക്കായിരിക്കില്ലേ എന്റെ മാഷിന് , അതാ വിളിക്കാഞ്ഞത് ,
നീ വിളിച്ച തിരക്കുകൾ ഞാൻ മാറ്റി വെക്കില്ലന്നുണ്ടോ ചിന്നു,,
എന്നാലും മാഷിനെ എങ്ങനെയാ ഞാൻ ബുദ്ധിമുട്ടിക്കുക ?
നിന്നെ ഒന്ന് കാണുന്നത് എനിക്കെങ്ങനെ ആണ് ബുദ്ധിമുട്ട് ആകുന്നതു
അവൻ അവളെ നോക്കി.
അവൾ ബാലുവിനെ ശ്രദ്ധിച്ചു പിന്നെ വീണ്ടും സൂര്യനെ നോക്കി , ഇടയ്ക്കു ഇടം കണ്ണിട്ടു ബാലുവിനെയും
വാ നമുക്ക് ഒരു ചായ കുടിക്കാം.. ബാലു അവളെ വിളിച്ചു.
ഹ്മ്മ് ,,,,,,,,,,,,,
അവിടെ ചായ കെറ്റിൽ ആയി വിൽക്കാൻ വരുന്ന പയ്യനെ വിളിച്ചു രണ്ടു ചായ ബാലു വാങ്ങിച്ചു , ചിന്നുവിനും കൊടുത്തു ,
അവർ തൊട്ടു അടുത്ത് ഉള്ള ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു..
നല്ല കാഴ്ച അല്ലെ ,,,മാഷെ …………..സൂര്യനെ വെള്ളം വിഴുങ്ങാ൯ പോകുന്നു  , എല്ലാം ഇരുട്ട് പരക്കുന്നു ….
അതെ സൂര്യനെ വെള്ളം എന്നെ വിഴുങ്ങി , പിന്നെ എവിടെയും ഇരുട്ടല്ലേ ചിന്നു  …….
അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി..
ബാലു ഒരു സിഗരറ്റു എടുത്തു കത്തിച്ചു, പുകക്കാൻ തുടങി,
ചിന്നു  ഉടൻ തന്നെ അത് കൈകൾ കൊണ്ട് എടുത്തു ദൂരെ എറിഞ്ഞു , എന്തോരം ആണ് ഈ പുകച്ചു കയറ്റുന്നത് ,,
ബാലുവിന് മറുപടി ഉണ്ടായിരുന്നില്ല , അവൻ വെറുതെ ചിരിച്ചു.
പറ ,,,,എങ്ങനെ പോണു നിന്റെ ലോണാവാലിയിലെ പുതിയ റെസ്റ്റോറന്റ് ഒക്കെ,,,
നന്നായി പോകുന്നു മാഷെ ,,, ഞങ്ങൾ കുറച്ചു പേര് ഇപ്പോൾ ഒരുപാട് ഹാപ്പി ആണ് , ആത്മാഭിമാനത്തോടെ ജീവിക്കാല്ലോ , ഹി ഹി ഹി ചിന്നു  ചിരിച്ചു..
ചിന്നു  ……………..
എന്താ മാഷെ ,,,,,,,,,,,,,,,
ബാലു അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു ഒരല്‍പ്പം നേരം, അത് കണ്ടപ്പോ അവളുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു.
ശോ ..ഇങ്ങനെ നോക്കാതെ ……..
ഹി ഹി ,,,,എന്തു പറ്റി ചിന്നു ?
എനിക് ആകെ നാണം ആകുന്നു ,,,അല്ല എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ ?
നിന്റെ പുഞ്ചിരി നോക്കിയതാ ചിന്നു ,,ഈ ചിരി ..നിന്റെ ഈ ചിരി ആണ് നിന്റെ അഴക് , ഒരുപാട് അഴകുണ്ടു ചിന്നുവിന് ഈ സാരിയില്‍
അതെ ,,,മാഷ് അത് പറയും എന്ന് എനിക്കറിയാല്ലോ ,,, എല്ലാം മറയ്‌ക്കുന്നതും മറക്കുന്നതും ഈ ചിരി കൊണ്ടല്ലേ ,,,,,,
അപ്പോ എന്നെ ഇഷ്ടായല്ലേ ? അവള്‍ ചോദിച്ചു
പിന്നെ ..
ഒരുപാട് ഇഷ്ടായോ ?
ആയിന്നെ ,,,,,,,,,,
എന്നാ എന്നെ അങ്ങ് കെട്ടിക്കോ, കെട്ടി കൂടെ കൂട്ടിക്കൊ ,,,,
ബാലു പുഞ്ചിരിക്കുക മാത്രം ചെയ്തു.
ചിന്നു  ബാലുവിന്റെ കൈകൾ കരങ്ങളിൽ എടുത്തു , വെറുതെ അവന്റെ കൈകളിലെ ഞൊട്ടയോടിച്ചു ,,,
ഒരു വിരലിൽ കൂടുതൽ അമർത്തി
ഹാ ,,,പതുക്കെ ചിന്നു വേദനിക്കുന്നു
വേദനിപ്പിക്കട്ടെ ഞാൻ ഇനിയും
അയ്യോ വേണ്ടാട്ടോ ചിന്നു.
എന്റെ മാഷിനെ ഞാൻ വേദനിപ്പിക്കുമോ ? അവൾ ആ വിരലുകളിൽ പതുക്കെ തലോടി
മാഷിന്റെ വിശേഷ൦ എന്താണ് ?
ഞാൻ ഇങ്ങനെ തന്നെ ,,, വണ്ടി വളയം പിടിക്കുന്നു, ചക്രം ഓടുന്നു , ഇപ്പോൾ പുതിയ ഒരു ജോലി കിട്ടി , ഒരു പാവം പയ്യൻ , ആത്മഹത്യാ ചെയ്യാൻ വന്നതാണ് , ഞാൻ നമ്മുടെ ആദിശങ്കരന്റെ കഥ അങ്ങ് പറഞ്ഞു കൊടുക്കുക ആണ് , ഇപ്പൊ വേറെ ജോലി ഇല്ല , രാവിലെ വരിക ആദിശങ്കരൻറെ കഥ പറയുക പോകുക ,
ചിന്നു  കുറച്ചു നേരം ബാലുവിന്റെ മുഖത്ത് നോക്കി , അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർതുള്ളികൾ ഒഴുകി.
എന്തെ കരയുന്നതു ?
ഒന്നുമില്ല …………..
പറയു ചിന്നു  …
ആദിശങ്കരൻ എന്നും മോഹിപ്പിച്ചിട്ടേ ഉള്ളു എന്നെ  , ഒരുപാട് …
എന്നെങ്കിലും ആദിശന്കരനെ എനിക്ക് കാണുവാൻ സാധിക്കുമോ മാഷെ………………….?
ബാലു വെറുതെ ഒന്ന് ചിന്മയിയുടെ മുഖത്ത് നോക്കി…പിന്നെ കടലിന്റെ വിദൂരതയിലേക്കും…
ബാലുവും നിശബ്ദൻ ആയി , ഇരുവരും സൂര്യൻ കടലിലേക്ക് താഴുന്ന ആ കാഴ്ച കണ്ടു ഇരുന്നു.
അപ്പുവിനെ ആദിയെ ആദിശങ്കരനേ എനിക് കാണണം, അത് ആണ് എന്റെ ഏറ്റവും വലിയ മോഹവും. ചിന്നു ആഗ്രഹം പറഞ്ഞു.
ഞാനും തേടുകയാണ് ………………………കണ്ടെത്താന്‍ കഴിഞ്ഞില്ല ഇതുവരെ .
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല ഇരുവരും
എനിക്ക് ഇന്ന് പത്തു മണിക്ക് ആണ് ട്രെയിൻ , എന്നെ കൊണ്ട് ആക്കാമോ സ്റ്റേഷനിൽ ?
നീ എന്താ ഇങ്ങനെ ചോദിക്കുന്നത് ? ഞാൻ കൊണ്ട് ആകില്ലേ ചിന്നു  നിന്നെ ……………..
ബാലു….മാഷെ ………..
എന്തെ …………….?
എന്നെ കൈ പിടിച്ചു ഈ കടൽ തീരത്തോടെ കുറച്ചു നേരം എന്റെ കൂടെ നടക്കാമോ ?
ഇതാണോ ഇത്രയും വലിയ കാര്യം ,,,,,,വാ ,,,,അവൻ അവളുട കൈകളിൽ പിടിച്ചു അവളെയും കൊണ്ട് ആ തണുത്ത കാറ്റ് ഏറ്റു ആ ബീച്ചിലൂടെ കുറച്ചു നേരം നടന്നു.
മാഷെ ……………
എന്തോ ………………
എന്നെ ഒന്നു ചേർത്ത് പിടിക്കുമോ ?
ഇതെന്താ ഇന്ന് കൊച്ചു കുട്ടികളെ പോലെ ,,,,ബാലു ചിന്നു വിനെ ചേർത്ത് പിടിച്ചു നടന്നു.
ഞാൻ സുന്ദരി ആണോ മാഷെ ??
ഹ ഹ ഹ ,,,,,,,,,,,,,,,നല്ല ചോദ്യം ആണല്ലോ ചിന്മയി സുന്ദരി അല്ലെ ,,,,
നിനക്കു ഈ കുപ്പിവളകള്‍ നന്നായി ചേരുന്നുണ്ടു ചിന്നു
അവൾ വെറുതെ ഒന്ന് ചിരിച്ചു.
അവിടെ ഒരു പെട്ടിക്കടയിൽ നല്ല വട പാവ് വിൽക്കുന്നു, ചിന്മയി അത് കണ്ടു
എനിക്ക് വാങ്ങിച്ചു തരുമോ അത് ?
പിന്നെ എന്താ ……………..ബാലു വേഗം പോയി രണ്ടു വട പാവ് പാക്ക് ചെയ്തു കൊണ്ട് വന്നു,
നമുക് ഈ കടൽ തീരത്തു കുറച്ചു നേരം ഇരിക്കാം ? ചിന്നു  ചോദിച്ചു.
ഹ്മ്മ് ,,,,,,,,,,,,,,,,,അവർ ഒരുമിച്ചു ഇരുന്നു ,,,
ഇന്ന കഴിക്കു ,,,,,,,,,,,,,,,,അവൻ വടാപാവ് അവൾക്കു നേരെ നീട്ടി ,
ഞാൻ ഒരു ആഗ്രഹം കൂടെ പറഞ്ഞാൽ സാധിച്ചു തരുമോ ?
ഹ്മ്മ് ,,,,,,,,,,,,,പറ ,,,,,,,,,,,,,,,,
എന്നെ കഴിപ്പിക്കുമോ ,,,,സ്നേഹത്തോടെ ,,,, പൊട്ടിച്ചു വായിൽ വെച്ച് തരുമോ …
ആ കൊള്ളാം ,,,,,,,,,,,,,,ഇന് ശരിക്കും കൊച്ചുകുട്ടിയുടെ വാശി തന്നെ ,,,
ബാലു അത് പൊട്ടിച്ചു കഷ്ണങ്ങൾ ചിന്നുവിന്റെ വായിൽ വെച്ച് കൊടുത്തു.
അത് അവൾ ആവേശത്തോടെ കഴിച്ചു , കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുമുണ്ട്.
അവൾ സാരിയുടെ തലപ്പ് കൊണ്ടു ആ കണ്ണുനീർ തുടച്ചു.
എന്ത് പറ്റി ഇന്ന് എന്റെ പ്രിയ സഖിക്ക് ,,,,,,,,,,,,,ഇതുപോലെ ഓരോ വാശി.
ഒന്നൂല്ല ഒരുപാട് ആഗ്രഹം കൊണ്ടാണ് ,,,ഇതുപോലെ സ്നേഹം ഒക്കെ കിട്ടാൻ ആയി..
മാഷ് കൂടെ കഴിക്കു ,,,,
അത് കേട്ടു ബാലു വട പാവ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങി.
എന്താ ഒരു കൂട്ട് വേണ്ടന്നാണോ ഇപ്പോഴും ? ഒരു കല്യാണം കഴിച്ചു കൂടെ മാഷിന് ?
ഹ ഹ ……………. ഇപ്പൊ അതിനുള്ള ഒരു മനസൊന്നും ഇല്ലെടോ ,,,സമയമാകട്ടെ നോക്കാം,,,
മാഷിന്റെ   ഒപ്പം ഇങ്ങനെ ചിലവഴിക്കുമ്പോ വല്ലാത്ത സന്തോഷം ആണ്,
ആയിക്കോട്ടെ ,
എനിക്കും മോഹം ഉണ്ട് , ഒരു ആൺതുണയോടെ ജീവിക്കണം എന്ന് , അയാളുടെ സ്നേഹം മുഴുവനും കിട്ടി എന്റെ സ്നേഹം ഒക്കെ കൊടുത്തു ഒരു കുടുംബിനി ആയി , അമ്മയായി , അങ്ങനെ അങ്ങനെ ,,,,,,,,,,,,,, അതൊന്നും മോഹിച്ച മാത്രം സാധിക്കില്ലല്ലോ…
ചിന്നു  എന്തിനാ ഇങ്ങനെ ഡെസ്പ് ആകുന്നതു , എല്ലാം ഒരു കാലത്തു നടക്കുംന്നെ …അല്ലാതെ എവിടെ പോകാൻ ആണ്…
ബാലു അവളെ ആശ്വസിപ്പിച്ചു.
മാഷെ ഞാൻ എന്താ മാഷെ ഇങ്ങനെ ഒക്കെ ആയിപോയതു????
ഇന്ന് നീ ഇങ്ങനെയും ഞാൻ ഇങ്ങനെയും  ആദിശങ്കരൻ വേറെ ഒരു തരത്തിലും ……ഇതിനു ഒക്കെ ഒരു കാരണമേ ഉണ്ടാകൂ ചിന്നു  ,,,,തലയിൽ വരച്ച വര ……………അത് ശരി അല്ലെങ്കിൽ പിന്നെ എന്ത് പറയാൻ ആണ്.. അതൊക്കെ പോട്ടെ വാ പോകണ്ടെ ,,,, വല്ലതും കഴിക്കണ്ടെ നിനക്ക് ,,,,,,,,,,,,,,,,,,,ബാലു ചോദിച്ചു.
ബാലു ചിന്നു വിനെ എഴുന്നേൽപ്പിച്ചു,
അവൾ ചോദിക്കാതെ തന്നെ കൈകളിൽ പിടിച്ചു അവളെ കാറിനു സമീപത്തേക്കു കൊണ്ടുപോയി .അവളെ കാറിൽ ഇരുത്തി , അവൻ കാറിൽ കയറി മുന്നോട്ടു പോയി , ഒരു ദാബ നോക്കി വണ്ടി നിർത്തി അധികം തിരക്കൊന്നും ഇല്ല ,
ഓപ്പോസിറ്  റോഡിൽ കുറച്ചു പെൺവേഷ൦ കെട്ടിയ ക്രോസ്സ്ഡ്രെസ്സെർസ് കസ്റ്റമേഴ്സ്നെ കാത്ത് നില്കുന്നു ചിലർ വിലപേശുന്നു.
ചിന്മയി അതൊക്കെ നോക്കി നിന്നു.
നിനക്കെന്താണ് കഴിക്കാൻ വേണ്ടത് ?
അതൊക്കെ മാഷ് തീരുമാനിചോ , മാഷ് വാങ്ങി തരുന്നത് എന്തും …
ബാലു ബട്ടർ നാനും തണ്ടൂരി റൊട്ടിയും ദാലും കടായി പനീറും ഓർഡർ ചെയ്തു ,
എനിക്ക് എന്തൊരു ഇഷ്ടം ആണ് മാഷെ ഒരുത്തനു എന്നും വെച്ചുണ്ടാക്കി കൊടുക്കാനും മറ്റുമായി , ഒന്നും നടക്കില്ല ,,,എന്നറിയാം ,,,എന്നാലും ഒരു മോഹം ആണ്,,,,,,,,,
നീ കഴിക്കുന്നുണ്ടോ  ,,,,,,,,,,,,,,,,,,,,,,,ബാലു ഒരൽപം ശബ്ദം ഉയർത്തി.
ഇത്തിരി പേടിച്ചു ചിന്മയി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു,
ഇതും എനിക്ക് ഇഷ്ടമാ , ഒരാളെ ഭയന്നു ഇങ്ങനെ ഒക്കെ അനുസരിക്കാൻ ,,, ഹി ഹി ഹി …
അങ്ങനെ ഓരോന്നൊക്കെ സംസാരിച്ചു അവർ ഭക്ഷണം ഒക്കെ മുഴുവനാക്കി, അവിടെ നിന്നും തിരിച്ചു.
കാർ മുന്നോട്ടു പോകുക ആണ് , ചിന്നു  പോകും വഴി കൂട്ടുകാരിയുടെ വീട്ടിൽ ഇറങ്ങി താനെ ബാഗ് ഒക്കെ എടുത്തു, വീണ്ടും കാറിൽ യാത്ര തുടർന്നു, പത്തു കിലോമീറ്റർ കൂടെ ഉണ്ട് ,
മാഷേ ……………എന്നെ വിവാഹം കഴിക്കാമോ ?
ചിന്മയി ബാലുവിനോട് ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുക ആണ്,
വെറുതെ ചോദിച്ചത് ആണ് ,,,,,ട്ടോ ,,,,,,,,,,,എന്നെ കെട്ടേണ്ട ഗതികേട് ഒന്നും എന്റെ മാഷിനില്ല…
മാഷിനെ എനിക്ക് വലിയ ഇഷ്ടം ആണ് , ഒരുപാട് ഇഷ്ടം, കെട്ടാന്‍ തോന്നുന്ന അത്രയും ഇഷ്ടം, മാഷിനെ കെട്ടി , മാഷിന് വെച്ചുണ്ടാക്കി തന്നു, മാഷിന്റെ ഇഷ്ടങ്ങള്‍ ഒക്കെ സാധിപ്പിച്ചു , മാഷിന്റെ നെഞ്ചില്‍ തലവെച്ചു കിടന്നു മയങ്ങണം മരിക്കണ വരെ,,,,
ബാലു അവളെ നോക്കി വെറുതെ ചിരിച്ചു.
എനിക്ക് എന്നെങ്കിലും ഒരു തുണ വേണം എന്ന് തോന്നിയാൽ നിന്നെ കൂടെ കൂട്ടാം പോരെ ….
വെറുതെ തമാശ പറയല്ലേ  മാഷെ …. ഞാൻ മോഹിച്ചു പോകും….
അല്ലാതെ ഞാൻ എന്ത് പറയാൻ ആണ് ..
എന്നാലും മാഷിന്  ഒരു കുഞ്ഞിന്നെ തരാൻ എനിക്ക് സാധിക്കില്ലലോ
അതിനു ദത്തെടുക്കാം ,,, ,,,അത് പറ്റിയില്ലെങ്കിൽ നീ എന്നെ മകനായി  കണ്ടാൽ മതി
നിന്റെ മകനായി ബാലുമോന്‍
……ചിന്നു  പൊട്ടി ചിരിക്കാൻ തുടങ്ങി , അത് കേട്ട് കൂടെ ബാലുവും
ഈ മാഷിന് എല്ലാം തമാശ ആണ് ,,,
അത് ശരിയാ ബാലുവിന്റെ  ജീവിതം തമാശ നിറഞ്ഞതു ആണ് , അത് കൊണ്ട്  തമാശക്കാരൻ ആയതു,,
വണ്ടി ഓടി റെയിൽവേ സ്റ്റേഷനിൽ എത്തി.
ബാലു വണ്ടി പാർക്ക് ചെയ്തു അവളുട ബാഗുകൾ എടുത്തു അവളെയും കൊണ്ട് വേഗ൦ തന്നെ ഓടി പ്ലാറ്റഫോമിൽ എത്തി , വണ്ടി നിർത്തി ഇട്ടിരിക്കുക ആയിരുന്നു ,
വേഗം അവളുടെ സീറ്റു കണ്ടു പിടിച്ചു , എല്ലാം ശരി ആണോന്നെക്കെ നോക്കി ബാഗ് ഒകെ അടുക്കി വെച്ചു.
വിൻഡോ സൈഡ് അവൾ ഇരുന്നു ,
ബാലു അവളുടെ സമീപത്തു ഇരുന്നു.
പെട്ടെന്ന് തന്നെ ചിന്മയി ബാലുവിന്റെ കവിളത് ഒരു മുത്തം കൊടുത്തു.
ബാലു ചിരിച്ചു , കൊച്ചു കുട്ടി ആണെന്നാണ് വിചാരം അല്ലെ ,,,,
അതുകൊണ്ടൊന്നുമല്ല ………….എന്നെ ഇത്രേടം വരെ കൂട്ടീല്ലേ ,,,പിന്നെ കളിവാക്ക് ആണെങ്കിൽ പോലും കെട്ടി കൂടെ കൂട്ടികൊള്ളാം എന്നു പറഞ്ഞില്ലെ ,,,അതിന്റെ സന്തോഷം ആണ് ,,,
വണ്ടി പോകാന്‍ കുറച്ചു സമയം ഉണ്ട്.
മാഷെ ,,,,,,,,,ഒരിക്കലും എന്നെ കൂടെ കൂട്ടരുത് , ശാപം കിട്ടിയ ജന്മം ആണ് , സ്നേഹം മോഹിക്കാന്‍ മാത്രേ സാധിക്കൂ , ആണുടലോടെ പെണ്മനസ്സുമായി ജനിച്ചു, പെണ്ണായി സ്വയം കണ്ടു വളർന്നു , വീടിനു൦ നാടിനും വെറുക്കപെട്ടവൻ ആയി ഒടുവിൽ എങ്ങോ ഒളിച്ചു പോയി , പലരീതിയിൽ ജീവിച്ചു , ഒരു ഹിജഡ ആയി കൈകൊട്ടി ഇരന്നു , ഒരുപാട് മാന്യന്മാരുടെ കാമദാഹവും തീർത്തു, ഒടുവിൽ ആഗ്രഹിച്ച പോലെ ആണുടലിൽ നിന്നും പെണ്ണുടലിലേക്ക് സർജറി ചെയ്തു മാറി , ഇപ്പൊ പെണ്ണാണെന്നേ ആരും പറയു , അപൂർണ്ണയായ പെണ്ണ്,,, ഞാനിങ്ങനെ ഒക്കെ ആയി പോയി മാഷെ ,,,, എനിക്ക് ഇത്രയും മോഹം ഒക്കെ പാടുള്ളു……….കൂടെ ഒരു കൂട്ടുകാരനെ പോലെ ഒരു സഹോദരനെ പോലെ ഒക്കെ ഇങ്ങനെ മാഷ്‌ എന്നോട്  പെരുമാറുന്നില്ലേ ,,,,,,,,,,,ഈ ചിന്മയി എന്ന ആണും പെണ്ണും കേട്ട്വള്‍ക്ക് അത് മാത്ര൦ മതി……………
നിറഞ്ഞു  ഒഴുകുന്ന കണ്ണുകൾ അവൾ തുടച്ചു , ശേഷം ചിരിച്ചു.
ഛെ ,,,,,,,,,,,,എന്താ ഇത് കരയാതെ ……………….ബാലു അവളെ ആശ്വസിപ്പിച്ചു.
അപ്പോളേക്കും സൈറൺ മുഴങ്ങി ,,
ബാലു വേഗം തന്നെ എഴുന്നേറ്റു,
പോട്ടെ ,,,,,അവിടെ എത്തീട് വിളിക്കണം ട്ടോ ,,,,ബാലു അവളെ ഓർമ്മിപ്പിച്ചു ,
ബാലു പോകും മുന്പ് ചിന്നുവിന്റെ നെറുകയില്‍ ഒരു അമര്‍ത്തി ഒരു മുത്തം കൊടുത്തു.
ചിന്നു ഒരു വല്ലാത്ത മുഖഭാവത്തോടെ മനസില്‍ നിറഞ നിര്‍വൃതിയോടെ ബാലുവിനെ ഒന്നു നോക്കി,,,
പോകാണുട്ടോ എന്നും പറഞ്ഞു അവന്‍ ട്രെയിനില്‍ നിന്നും ഇറങ്ങി.
വണ്ടി മുന്നോട്ടു എടുത്തു , അവൾ ബാലുവിനെ  കൈ വീശി കാണിച്ചു , അവനും
അവൾ നിറഞ്ഞ കണ്ണുനീർ കൈകൾ കൊണ്ട് തുടച്ചു..
പൂർത്തീകരിക്കാത്ത മോഹത്തിന്റെ ബാക്കിപത്രം പോലെ ,,
<<<<<<<<<<<<<<O>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.