അപരാജിതൻ 6 [Harshan] 6873

പൊന്നുവിന് പനി ഒക്കെ കുറഞ്ഞു.
എന്നാലും രാജശേഖരൻ  ശ്യാമിനോട് ഓഫീസിൽ  നിന്നും നേരെ വീട്ടിലേക്ക് വരാൻ ആയി പറഞ്ഞു.
അങ്ങനെ ശ്യാം വന്നതിനു ശേഷം അവർ രാജശേഖരനും മാലിനിയും പാങ്ങോട്ടു മനയിലേക്ക് തിരിച്ചു.
അവർ  പാങ്ങോട്ടു മനയിൽ  എത്തി.
തിരുമേനിയുടെ  പ്രശ്ന മുറിയിൽ പ്രവേശിച്ചു, അവിടെ ഇരുന്നു
മാലിനി നടന്ന കാര്യങ്ങൾ ഒക്കെ പാങ്ങോടനോടു വിവരിച്ചു.
കൂടാതെ  നിലത്തു വീണു അശുദ്ധമായ ശ്രീചക്രവും സമർപ്പിച്ചു.
എല്ലാം കേട്ട് അദ്ദേഹം കണ്ണുകൾ അടച്ചു കുറെ  നേരം ഇരുന്നു. പ്രാര്‍ഥിച്ചു, കവടി നിരത്തി, കുറെ കണക്കു കൂട്ടലുകള്‍
മുഖത്ത് ഒരു മന്ദഹാസം.
അത്ഭുതമായിരിക്കുന്നു.
ഞാൻ എന്താണ് പറയേണ്ടത് എന്നെനിക് അറിയില്ല , ഭഗവാന്റെ തുണ ആവോളം ഉണ്ട്. മകൾ കൃഷ്ണ ഭക്തആണല്ലേ.  അദ്ദേഹം ചോദിച്ചു.
അതെ തിരുമേനി .. ചെറുപ്പം മുതലേ   കണ്ണൻ   എന്ന് പറഞ്ഞാൽ ജീവൻ
ജീവൻ ആണ് , ചെറുപ്പത്തിൽ കുഞ്ഞു ആയിരിക്കുമ്പോ മുതൽ  ഒരു കുഞ്ഞു കൃഷ്ണന്റെ പാവ  കൊണ്ടാണ് നടന്നിരുന്നത്.  കിടക്കുമ്പോളും ആ പാവ അരികിൽ വെക്കും. അതിനെ കണ്ണെഴുതിക്കും പൊട്ടു തോടിപ്പിക്കും കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതും ആ പാവയുടെ കൂടെ, പണ്ട് ടീച്ചറും കുട്ടിയും കളിക്കുമ്പോൾ കുട്ടി ആയി കണ്ണന്റെ പാവ ആണ് വെച്ച് കൊണ്ടിരുന്നത് , ഭയങ്കര സ്നേഹം ആണ് , ഇപ്പോളും അതെ ..
അത് മനസിലായി.കാരണം ഭഗവാനോട് ഭക്തിയേക്കാൾ ഉപരി സുഹൃദ്ബന്ധം  ആണ് , മിത്ര ഭാവത്തിൽ ആണ് ബുധൻ നിൽക്കുന്നത് , അതായതു ഭഗവാനെ വരെ കൂട്ടുകാരൻ ആക്കി വെച്ചേക്കുക ആണ് എന്ന്..
അത് കേട്ടപ്പോ ഇരുവരും പുഞ്ചിരിച്ചു.
നാരായണൻ ഉണ്ട്  മകളുടെ ഒപ്പം , അതുപോലെ തന്നെ മഹേശ്വരനും
അത് ഒരു പക്ഷെ നിങ്ങളുടെ   പ്രാർത്ഥന തന്നെ ആയിരിക്കാം.
അദ്ദേഹം വീണ്ടും കവടി നിരത്തി ,
ശത്രു ഭാവം ഇപ്പോൾ വളരെ മങ്ങി ഒരു നിദ്രാവസ്ഥയിൽ ആണ് കാണുന്നത് , അതിനർത്ഥം ഇനി ഒരു പൈശാചികമായ ഒന്നും ഇനി കുറെ നാളത്തേക്ക് പ്രതീക്ഷിക്കണ്ട , ഇന്നലെ നടന്ന സംഭവങ്ങളും ഒക്കെ ആയി കൂട്ടി വായിക്കുമ്പോൾ അത് തന്നെ ആണ് കാണുന്നത്.
ആ കഴുകന്മാർ പൈശാചികതയുമായി  ബന്ധമുള്ളവർ തന്നെ ആയിരുന്നു , പക്ഷെ എല്ലാത്തിനെയും കൊത്തി കീറി ഇല്ലേ ?  അതുകൊണ്ടു ഇനി  ഭയമേ വേണ്ട.
കേതു ദശലെ  കേതുവിന്റെ അപഹാരം കഴിഞ്ഞു ഇനി അത്രയും പ്രശ്ങ്ങൾ ഉണ്ടാവില്ല ,
ഞാൻ ഒന്ന് പറയാം , ആദ്യം നിങ്ങൾ വന്നപ്പോ ഉള്ള ഒരു അവസ്ഥ ഇപ്പോൾ ഇല്ല ,  ഈശ്വരാധീനം ഉണ്ട് നിങ്ങൾക്ക്.
ആ കെടാവിളക്ക് നിങ്ങൾ ഭക്തിപൂർവ്വം നോക്കുനുണ്ടല്ലോ അല്ലെ ,,,
ഉവ്വ് തിരുമേനി മാലിനി മറുപടി പറഞ്ഞു.
ഇനി പഴയപോലെ ഒരു ഭയം വേണ്ട .
എങ്കിലും ശ്രദ്ധിക്കുക അപകടങ്ങൾ പലതും ഉണ്ടാകും ഒരു അശ്രദ്ധ വന്നാൽ അതൊക്കെ മരണത്തിലേക്ക് നയിക്കപ്പെടുന്നതുമാകു൦ അതുകൊണ്ടു ശ്രദ്ധ വേണം..
ഈ അടുത്ത് മരണം  കണ്മുന്നിൽ നിന്ന് ദൂരെ മാറിയതായി കാണുന്നുണ്ട് ,
ആരോ തടുത്തു മാറ്റിയ പോലെ … തിരുമേനി കവടി നോക്കി പറഞ്ഞു.
നമ്മുടെ അറിവിൽ അങ്ങനെ ഉണ്ടായിട്ടില്ല തിരുമേനി. രാജശേഖര൯ മറുപടി പറഞ്ഞു.
മാലിനി മിണ്ടാതെ ഇരുന്നു. അവർക്ക് മനസ്സിലായിരുന്നു അന്ന് പൊന്നുവിനെ സംഭവിച്ച അത്യാഹിതം താനെ ആണെന്ന് .എങ്കിൽ തട്ടിമാറ്റിയതു ആദി തന്നെ
അങ്ങനെ കാണുന്നു ,,,ചിലപ്പോ നിങ്ങളുടെ അറിവിൽ അല്ലാതെ തന്നെ മാറി പോയി കാണും.
തിരുമേനി ഞങ്ങൾ എത്ര നാൾ ഇങ്ങനെ സൂക്ഷിച്ചു മുന്നോട്ടു പോകണം , ഭയവും ആധിയും ഏറുകയാണ്  രാജശേഖരൻ ചോദിച്ചു.
ഞാൻ പറഞ്ഞിരുന്നതല്ലേ ഒരു ഇരുപത്തി അഞ്ചു വരെ ശ്രദ്ധ വേണം,
തിരുമേനി എപ്പോളും ഒരു സംശയം ഉണ്ടായിരുന്നു , മോൾക്ക് അപകടങ്ങൾ ഉണ്ടായപ്പോൾ ഒക്കെ ഒരു കൃഷ്ണ പരുത്തിന്റെ സാന്നിദ്യം കണ്ടു വരുന്നു, ഞങ്ങൾ വൈകുണ്ഡപുരം ക്ഷേത്രത്തിൽ പോയപ്പോൾ പാറു കൊടുത്ത പഴം മാത്രം കഴിച്ചു കൃഷ്ണ പരുന്തു പറന്നു പോയി .എന്താണ് ഇതിന്റെ ഒക്കെ അർഥം.
അദ്ദേഹം വളെരെ ശ്രദ്ധാപൂർവം കേട്ടിരുന്നു .
വീണ്ടും കവടി നിരത്തി പ്രശ്ന ചിന്ത ആരംഭിച്ചു.
മാതൃഭാവം ആണ് കാണുന്നത്, അതായതു മാലിനിയുമായി ഉള്ള ബന്ധം ആണ് അമ്മയുമായോ അമ്മയുടെ കുടുംബവുമായോ ബന്ധപെട്ടു, മാലിനിയുടെ കുടുംബത്തെ കുറിച്ച് എനിക്ക് അത്ര അറിയില്ല, നിങ്ങൾക്ക് കുടുംബത്തിൽ വല്ല ഗരുഡാരാധന ഒക്കെ ഉണ്ടോ ?
അങ്ങനെ ഗരുഡനെ മാത്രമായി ആരാധന ഇല്ല, പക്ഷെ ഞാൻ വൈഷ്ണവാരാധന കുലധര്‍മ്മം ആക്കിയ  ആയ  കുടുംബത്തിലെ ആണ്  ഞാൻ.  മാലിനി പറഞ്ഞു
കുടുംബത്തിന്റെ പേര് എന്താണ് ?  തിരുമേനി ചോദിച്ചു
ദേവര്‍മഠം
അതുകൂടി കേട്ടതോടെ തിരുമേനിയുടെ മുഖം അത്ഭുതപ്പെട്ടു.
മാലിനി ദേവ൪മഠതു കുടുംബത്തിലെ ആണോ , വൈശാലിയിലെ???
അതെ തിരുമേനി
അപ്പൊ നിങ്ങൾ രാജവംശം അല്ലെ, സാമന്തരാജവംശം തന്നെ ആണല്ലോ ദേവപാലവംശം
അതെ തിരുമേനി
അപ്പോൾ ദേവ൪മഠത്തെ മരിച്ചു പോയ സമരേന്ദ്ര ദേവപാലരുടെ …..?
മകൾ ആണ് ഞാൻ ,,,,,,,,,,,,,,,,,
ഓഹോ ,,,,,,,,,,,,,,,,,,,,,,അദ്ദേഹം അതിശയം കൊണ്ട് കൈ ഒന്ന് കൊട്ടി ശബ്ദം ഉണ്ടാക്കി കൈകൾ പിന്നിൽ വെച്ച് ചാരി ഇരുന്നു.
അത് പറ ,……………….. നിങ്ങളുടെ കുലം തന്നെ വൈഷ്ണവ കുലം അല്ലെ ,,,,,,,,,,,,,,,അപ്പോൾ പിന്നെ ഗരുഡര് വന്നാൽ അത്ഭുതപെടാൻ എന്തിരിക്കുന്നു. അത് ഭഗവാന്റെ അനുഗ്രഹം തന്നെ അല്ലെ ,,, ആ കുലത്തിലെ ഓരോരുത്തരും ഭഗവാന്റെ ദൃഷ്ടിയിൽ തന്നെ അല്ലെ…
തിരുമേനിക്ക് അച്ഛനെ അറിയാമായിരുന്നോ ? മാലിനി ചോദിച്ചു.
പിന്നെ അദ്ദേഹം മരിച്ചിട്ട് നാല്‍പ്പതു വര്ഷം മേലെ ആയി കാണില്ലേ.
ഉവ്വ് തിരുമേനി
അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് ഞാനും ഇവിടത്തെ അപ്ഫ൯ തിരുമെനിയുമൊക്കെ ആയി പൂജ കാര്യങ്ങള്‍ക്ക് അവിടെ പോയിട്ടുണ്ട്. നല്ലൊരു മനുഷ്യന്‍ ആയിരുന്നു.
അമ്മയുടെ പേര് …അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു.
ഭുവനേശ്വരി ദേവി….. മാലിനി മറുപടി ആയി പറഞ്ഞു.
അമ്മ ഉണ്ടോ ഇപ്പോളും.
ഉണ്ട് തിരുമേനി കഴിഞ്ഞ ദിവസം ഞങ്ങള്‍ വൈകുണ്ടപുരിയില്‍ കണ്ടിരുന്നു.
വിളിക്കുമ്പോള്‍ അന്വേഷണം പറഞ്ഞേക്കുക
തീര്‍ച്ചയായും തിരുമേനി.
എന്തായലു൦ ഞാന്‍ ശ്രീചക്രം പൂജിച്ചു തരാം, ശ്രദ്ധയോടെ സ്ഥാപിക്കുക.
പിന്നെ മകളോട് പറയുക ഒരു വിഷമവും വേണ്ട, നമ്മളാല്‍ കഴിയുന്ന എല്ലാം നമ്മള്‍ ചെയ്യും. എല്ലാരും ദേവതകളും തുണ ആയി ഉള്ളപ്പോള്‍ ഒന്നും വരില്ല. കേട്ടോ
കുടുംബ ക്ഷേത്ര ദര്‍ശനമൊന്നും മുടക്കണ്ട കേട്ടോ.
അല്ല ,,, മാലിനി വൈഷ്ണവകുലമായത് കൊണ്ട് കുടുംബ ക്ഷേത്രത്തില്‍ ശിവ പ്രതിഷ്ഠ അല്ലെ പോകാറുണ്ടോ . നിങള്‍ വിഷ്ണുവിനെ അല്ലാതെ മറ്റൊന്നിനെയും പരമേശ്വരന്‍ ആയി കാണുന്നവര്‍ അല്ലല്ലോ..
ഒരിക്കലും അല്ല തിരുമേനി, എനിക്ക് എന്ത് വിഷമം വന്നാലും ഒക്കെ മാറ്റി തരുന്നത് എന്റെ മഹാദേവന്‍ തന്നെ ആണ്, എന്റെ ശങ്കരന്‍,
തിരുമേനി ഒന്ന് ചിരിച്ചു ,,, ആയിക്കോട്ടെ..
അങ്ങനെ ദക്ഷിണ ഒകെ വെച്ച് നമസ്കരിച്ചു അവിടത്തെ കാര്യങ്ങള്‍ ഒക്കെ പൂര്‍ത്തി ആക്കി അവര്‍ അവിടെ നിന്നും തിരിച്ചു.
<<<<<<<<<<<<<<<()>>>>>>>>>>>>>>>>>
ഒരു നാല് മണിയോടെ എല്ലാവരോടും യാത്ര പറഞ്ഞു നരൻ ചേട്ടനും ആദിയും തുഷാരഗിരിയിൽ നിന്നും ഇറങ്ങി.
വണ്ടിയുടെ പുറകെ ഇരിക്കുമ്പോളും ആദി നിശബ്ദൻ ആയിരുന്നു,
എന്താ അപ്പു ഒന്നും മിണ്ടാത്തത്.
നരേട്ടാ ഞാൻ ഇന്ന് കണ്ട കാര്യങ്ങൾ ഒക്കെ ആലോചിക്കുക ആയിരുന്നു, ഇവരും മനുഷ്യർ അല്ലെ,
എത്ര ഗതികേട് ആണ് പാവങ്ങൾ അനുഭവിക്കുന്നത് , എന്തെ ഒരു അധികാരികളും ഇതിനും കാണാത്തതു.
കൂടെ നിൽക്കുന്ന യൂണിയൻ കാർ പോലും ഇവരെ പറ്റിച്ചു തിന്നുകയല്ലേ ,,,മുതലാളിമാരുടെ എച്ചിൽ പട്ടികൾ.
പിന്നെ അല്ലാതെ …ഇവിടെ ഉള്ള എല്ലാ യൂണിയൻ നേതാക്കൾക്കും കമ്പനി സ്ഥലവും വീടും ഒക്കെ കൊടുത്തിട്ടുണ്ട്, ഇവർ കമ്പനിയോട്  ചേർന്ന് നിന്ന് തൊഴിലാളികളെ വഞ്ചിക്കുകയാണ്.
ചേട്ടാ ഹിമവാഹിനി ചായ എനിക്ക് എന്തോരം ഇഷ്ടം ആണെന്ന് അറിയുമോ, പക്ഷെ ആ ചായയുടെ രുചിയിൽ ഒരുപാട് തൊഴിലാളികളുടെ കഷ്ടപ്പാടും ദുരിതവും കണ്ണീരും ഒക്കെ ഉണ്ടന്ന് അറിയുമ്പോൾ ആണ് ഒരുപാട് വിഷമ൦.
ഒരു ലയതിൽ അതും ഒറ്റ മുറി വീട്ടിൽ എത്ര കുടുംബങ്ങൾ ആണ് ഏട്ടാ ,,, കമ്പനി യിലെ ജോലി പിരിഞ്ഞ പിന്നെ ഇവർ എങ്ങോട്ടു പോകും. ഇത്രയും ഒക്കെ ജോലി എടുത്തു നല്ല ഒരു സമ്പാദ്യം പോലും ഇല്ലാതെ ആരോഗ്യവും ഇല്ലാതെ ,,,സത്യത്തിൽ ഈ മാനേജ്‌മന്റ് കങ്കാണികൾ പിന്നെ യൂണിയൻ നേതാക്കൾ ഒക്കെ ഇവരെ ചൂഷണം ചെയ്‌യുക അല്ലെ ,,, പാവങ്ങൾ, ഇവരുടെ അധ്വാനത്തെ കാർന്നു തിന്നു കൊഴുക്കുക അല്ലെ ഈ നീചജന്മങ്ങൾ… ഇവരെ ഒക്കെ ഉണ്ടല്ലോ നരേട്ടാ …സമരം ചെയ്താൽ പോരാ ഒക്കത്തിനെയും നിരത്തി നിർത്തി ഈ പാവങ്ങൾ ചെയുന്ന എല്ലാ പണികളും ചെയ്യിക്കണം…ഇവര് അനുഭവിക്കുന്ന എല്ലാ യാതനകളും അവരെ കൊണ്ട് അനുഭവിപ്പിക്കണ൦ അതിനു പക്ഷെ പവർ ഇല്ലല്ലോ ,,
എന്ത് ചെയ്യാൻ ആണ് അപ്പു ..അത് കൊണ്ടല്ലേ നമ്മൾ ഇനിയും സമരവുമായി മുന്നോട്ടു പോകുന്നത്,,
സമരം കൊണ്ട് ഫലം ഉണ്ടാകുമോ നരേട്ടാ … ഇവര് സമരം ചെയ്തു പണി ഇല്ലാതെ ആയാൽ ഇവർക്ക് മാത്രം പട്ടിണി, കമ്പനിയുടെ സ്റ്റാഫിന് എന്തായാലും സാലറി കിട്ടും അവർക്കെന്തു വരാൻ ആണ് ഈ ആയിരകണക്കിന് തൊഴിലാളികൾ പട്ടിണി ആകും അതല്ലേ സംഭവിക്കാൻ പോകുന്നത് ,, കുറച്ചു ദിവസം സമരം ചെയ്യുമ്പോ യൂണിയൻ ഇടപെട്ടു നക്കാപ്പിച്ച കൂട്ടി സമരം പൊളിക്കും, ഏതു സ്ഥാപനത്തിലും ഈ സമരം വരുമ്പോൾ ആണ് പല യൂണിയൻ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും ചാകര വരുന്നത്, അവര് തന്ത്രപൂർവം സമരം പൊളിക്കുകയും ചെയ്യും, അതിന്റെ വിഹിതം നല്ല പോലെ വാങ്ങിക്കുകയും ചെയ്യും.
അല്ലാതെ വേറെ എന്ത് മാർഗം ആണ് ഉള്ളത് അപ്പു, ഈ പാവങ്ങൾക്ക്, മൃഗങ്ങൾ അല്ലാലോ, മനുഷ്യർ അല്ലെ മനുഷ്യരെ പോലെ ജീവിക്കണ്ടേ അവർക്കും ??? നരൻ ചോദിച്ചു.
അപ്പു നിശബ്ദൻ ആയി ,,,,,,,,,,,,,,,,,,അവനും ഉത്തരം അറിയില്ല ,,,,
അവർ ഹെയർ പിന് വളവുകൾ ഇറങ്ങി തുടങ്ങി.
<<<<<<<<<<<O>>>>>>>>>>>
പാങ്ങോട്ടു ഇല്ലത്തു നിന്നും ഇറങ്ങിയ രാജശേഖരനും മാലിനിയും വണ്ടിയിൽ രാജശേഖരന്റെ സുഹൃത്തിന്റെ വീട്ടിലും കൂടി കയറേണ്ടതു കാരണം വഴി തിരിഞ്ഞാണ് പോയത്.
എന്നാലും മാളു ,,എന്താണ് ആരോ തട്ടി മാറ്റിയ അപകടത്തെ പറ്റി പറഞ്ഞത്, അത് അങ്ങോട്ട് മനസിലാകുന്നില്ല.
മാലിനി അത് മനഃപൂർവം തന്നെ മറച്ചു വെച്ചിരുന്നതായിരുന്നല്ലോ.
അന്ന് കഴിഞ്ഞ ഞായറാഴ്ച ആ ചെറുക്കൻ മോൾടെ അടുത്ത് ഇരുന്നപ്പോ ഞാൻ അന്ന് നല്ല ചീത്ത പറഞ്ഞു ഓടിച്ചിരുന്നു, ഇനി അതെങ്ങാനും ആകുമോ എന്തോ,, അവൻ കൊച്ചിന് അന്ന് വല്ല അപകടവും വരുത്തിയേനെ ,,, അപ്പൊ അത് ഞാൻ തട്ടി മാറ്റിയില്ലേ
അത് കേട്ടപ്പോ മാലിനിക്ക് ഒരുപാട് വിഷമ൦ ആയി , പക്ഷെ അപ്പുനു കൊടുത്ത വാക്ക് ഉള്ളത് കൊണ്ട് പറയാനും സാധിക്കില്ലല്ലോ …
എന്താ രാജേട്ടാ ,,ഇത് എപ്പോളും അവനെ ഇങ്ങനെ കാണുന്നത്, എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട് അപ്പു ഒരു ദോഷവും വരുത്തില്ല ,, അന്ന് ആ സർപ്പം പൊന്നുവിനെ  ഉപദ്രവിക്കാൻ വന്നപ്പോ അവനെ ഉണ്ടായിരുന്നുള്ളു എന്ന് കൂടെ ഓർത്തിട്ടു വേണം ഇങ്ങനെ ഒക്കെ പറയാൻ ,, അവൻ ആ സർപ്പത്തെ കയ്യിൽ മുറുകെ പിടിച്ചു ആണ് അവളിൽ നിന്നും അകറ്റി നിർത്തിയത്, അന്ന് അപ്പു അവനെ ജീവൻ നോക്കിയില്ല,,,അതുകൊണ്ടു പൊന്നു ഇപ്പൊ നമ്മുട കൂടെ ഉണ്ട്, അതൊക്കെ കൂടെ ഒന്ന് ഓർക്കണം രാജേട്ടാ…………
രാജശേഖര൯ മിണ്ടാതെ വണ്ടി ഓടിക്കുക ആണ് ,
മാളു നമുക് ഈ സംസാരം ഇവിടെ നിർത്താം എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ..
അതുകേട്ടു മാലിനി  പിന്നെ ഒന്നും മിണ്ടിയില്ല ,
<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>
അപ്പു ഒരു ആറര മണിയോടെ പാലിയത്ത് എത്തി.
തുളസി തറയിൽ ദീപം ഒന്നുമില്ല
അവൻ പൂമുഖത്തു നോക്കി
അവിടെ പാറു ഉണ്ട് , ഒരു സ്വെറ്റർ ഒക്കെ ഇട്ടു
അവനെ കണ്ടപ്പോൾ പാറു ചിരിച്ചു.
അവൻ പൂമുഖ തിണ്ണയിലേക്ക് ചെന്നു.
കയ്യിലിരുന്ന പൊതി അവൾക്ക് നേരെ നീട്ടി .
എന്തുവാ പെട്ടത്തലയാ ?
ഇത് ഹാൻഡ് മെയിഡ് ചോകൊലെറ്റ് ആണ്, അപ്പു തുഷാരഗിരിയിൽ പോയിരിക്കുക ആയിരുന്നു, നല്ലതാ,,,, നല്ല സ്വാദ് ഉണ്ട്, അതാ വാങ്ങിച്ചതു.
ഇത് പെട്ടതലയനു വേണ്ടി വാങ്ങിയതല്ലേ അതോണ്ട് പെട്ടതലയൻ കഴിച്ചോ, പൊന്നുവിന് വേണ്ട
അയ്യോ ഞാൻ അങ്ങനെ ചോകൊലെറ്റ് ഒന്നും കഴിക്കാറില്ല , ശ്രിയ മോൾക്ക് ചോകൊലെറ്റ് ഒക്കെ ഇഷ്ടം ആണെന്ന് ഈ പെട്ടതലയനു അറിയാല്ലോ ..  അത് കൊണ്ട് ശ്രിയ മോള്‍ക്ക്‌ മാത്രമായി വാങ്ങിയതാ….
അത് കേട്ടപ്പോൾ അവൾക് വലിയ സന്തോഷം ആയി.
ആണോ ……………..
അതെന്നെ ,,,,
എന്ന പൊന്ന്നു തന്നേക്ക് ,,എന്നും പറഞ്ഞു അവൾ കൈകൾ നീട്ടി
അവനതു കൈകളിലേക്ക് കൊടുത്ത്,
എന്താ ഈ സ്വെറ്റർ ഒക്കെ പുതച്ചു ഇരിക്കുന്നത്.
പൊന്ന്നു പനി പിടിച്ചു , പേടിപനി
പേടിപനിയോ ……
അതെങ്ങനെ ,,,
അപ്പോളേക്കും ശ്യാം കൂടെ മുന്നിലേക്ക് വന്നു , അവൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു കൊടുത്ത്.
അപ്പുവിന് ഒട്ടും വിശ്വസിക്കാൻ പോലും പറ്റുന്നില്ല
കഴുക൯ വരിക അതിനെ എതിരിടാൻ പരുന്തു വരിക എന്നൊക്കെ
നിങ്ങള് എല്ലാരും കൂടെ ഇങ്ങനെ വല്ല സിനിമയും കണ്ടോ ,,,
അപ്പു സത്യമാണ് പറഞ്ഞത് ,
സത്യമാ പെട്ടതലയ പൊന്നു ഒരുപാട് പേടിച്ചു.
അത് കേട്ടപ്പോ അവനു ആകെ സങ്കടം ആയി അവളുടെ പറച്ചിൽ കേട്ടിട്ടു
അപ്പോൾ ആണ് പൊന്നു തലേന്ന് കോളേജ് വിട്ടു വന്നപ്പോ പട്ടിയുടെ ശവം കണ്ടതും മറ്റും അവനോടു പറഞ്ഞതും എല്ലാം.
അപ്പു കുറച്ചു നേരം ആലോചിച്ചു.
ഈ ആഭിചാരം എന്നൊക്കെ കേട്ടിട്ടുണ്ട്, അത് ചെയ്യുന്ന ആളുകളും ഉണ്ട് പക്ഷെ ഇങ്ങനെ ഒക്കെ,
പെട്ടെന്ന് ആണ് അപ്പുവിനും മറ്റൊരു കാര്യം ഓർമ്മ വന്നത് കൃഷ്ണ പരുന്തിനെ കുറിച്ച് അന്ന് പാറു അമ്പലത്തിൽ വെച്ച് സർപ്പത്തെ കണ്ടു പേടിച്ചപ്പോളും അതുപോലെ അന്ന് പനിനീർ മലയിലെ സംഭവത്തിലും ഒരു പരുന്തിന്റെ  സാന്നിധ്യം കണ്ടിട്ടുള്ളതും ആണ്. ഇപ്പോ ഇവിടെയും . വല്ലാത്ത ഒരു മിസ്റ്ററി ആണല്ലോ ….
ശ്യാം കുട്ടാ … ഇതിൽ എനിക്ക് അത്ര വിശ്വാസം പോരാ ,,,എന്നാലും ചില കാര്യങ്ങൾ കൂട്ടി വായിക്കുമ്പോ എനിക്ക് ഒരാളെ സംശയം ഉണ്ട്.
ആരെയാ അപ്പു
ആ ദേഹം മൊത്തം കമ്പിളി കൊണ്ട് മൂടിയ ആളെ .. പല സമയങ്ങളിൽ അയാളെ ഈ പ്രദേശത്തു ഞാൻ കണ്ടിട്ടുണ്ട്, അയാൾക്ക് ഇതില് വല്ല പങ്കുമുണ്ടോ എന്ന് ആണ് ഞാൻ സംശയിക്കുന്നത്.
പൊന്നു ആകെ ഭയപ്പാടിൽ ആണ് അത് കേട്ട്.
ആ ഭയം അവനു മനസിലായി.
ഏട്ടാ അങ്ങനെ ആരെങ്കിലും ഇങ്ങോട്ട് വരുമോ ,,പൊന്ന്നെ ഉപദ്രവിക്കാൻ ആയി …
ശ്യാം …അത് കേട്ടു അവളെ ആശ്വസിപ്പിച്ചു ,,,ഒന്നൂല്ല പൊന്നു , ഒന്നും വരില്ല .
ശ്രിയ മോള് പേടിക്കണ്ട , ആ തലമൂടിയവനെ ഇനി കണ്ടാൽ ഞാൻ നല്ല കീറ് കൊടുത്തേക്കാം, അല്ല പിന്നെ ,,, അവൻ എങ്ങാനും ആണെകിൽ അവന്റെ അവസാനം ഈ അപ്പുവിന്റെ  കൈ കൊണ്ട് ആയിരിക്കും.. അവന്റെ കഴുത്തു ഞാന്‍ അറക്കും..
അപ്പു അവളെ ആശ്വസിപ്പിച്ചു.
എന്നാലും അവൾക്ക് സംശയം തന്നെ ആയിരുന്നു
ഇന്നലെ രാത്രി പൊന്നു അറിയാതെ ഇറങ്ങി നടന്ന പോലെ ഇനിയും ഇറങ്ങി നടന്നാലോ ,, ആര് അറിയാൻ ആണ്, പൊന്ന്നെ ആരേലും പിടിച്ചു കൊണ്ട് പോകും, ആരോ പൊന്ന്നെ ഉപദ്രവിക്കാൻ ഒരു ശത്രു എവിടെയോ ഉണ്ട് എന്നൊക്കെ അന്ന് ആ പൂജാരികള് പറഞ്ഞിരുന്നതാ ,,, ഇപ്പൊ പൊന്ന്നു ഒരുപാട് പേടി ആണ് ,,, കണ്ണൻ മാത്രേ ഉള്ളു പൊന്ന്നു രക്ഷിക്കാൻ ഉള്ളു ,, പൊന്ന്നു ചിലപ്പോ ‘അമ്മ കൂട്ടിരിക്കും പപ്പയും കൂട്ടിരിക്കും ഏട്ടന് പിന്നെ അങ്ങനെ ഉള്ള സ്നേഹം ഒന്നും ഇല്ല ,,,എന്നാലും വലിയ ശത്രുക്കള് വരുമ്പോ തടയാൻ ആരും ഉണ്ടാവില്ലല്ലോ ,,,
ശേ ,,,,,,,,,,,,,,,എന്താ ഈ ശ്രിയ മോള് പറയുന്നത് ,,, അതിനല്ലേ ഈ അപ്പു ഇവിടെ ഉള്ളത് , ആര് വേണേലും വന്നോട്ടെ , അതൊക്കെ അപ്പു നോക്കിക്കൊള്ളാം ..
പിന്നെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഈ പെട്ടതലയനു തല നിറച്ചും ബുദ്ധി മാത്രേ ഉള്ളു ,,,അതിനൊക്കെ ശക്തി വേണം, അത് ഈ പെട്ടതലയനു ഇല്ല ,,,,
ആരാ പറഞ്ഞത് അപ്പുനു ശക്തി ഇല്ല, പക്ഷെ ശക്തി ഉള്ള ഒരാൾ ഉണ്ട് …
അതാരാ ???? പാറു ചോദിച്ചു
ലക്ഷ്മി അമ്മ ….അപ്പുന്റെ ‘അമ്മ ലക്ഷ്മി അമ്മ
ആണോ ……………
അതെ ,,,,,,,,,,,,,,,,,,,,ശ്രിയ മോൾക്ക് ഒന്നും വരാതെ അപ്പുന്റെ ലക്ഷ്മി ‘അമ്മ നോക്കികൊളും ,
അത് കേട്ടതോടെ പാറുവിന്റെ മുഖം തെളിഞ്ഞു,
ആ ,,,,,,,,,,,,,,,,,,,,,,,,,ലക്ഷ്മി അമ്മയെ എനിക്ക് വിശ്വാസം ആണ് , പക്ഷെ സ്വപ്നത്തിൽ വരുന്ന ലക്ഷ്മി ‘അമ്മ എങ്ങനെയാ അവരെ ഒക്കെ നല്ല ഇടി കൊടുക്കുക ..
അതോ,,,അതിനു ലക്ഷ്മി അമ്മയുടെ മകൻ ഒരുത്തൻ ഉണ്ട് ആദിശങ്കരൻന്നാ പേര് അവൻ നോക്കികോളും …
അത് പെട്ടതലയ൯ തന്നെ അല്ലെ ,,,, ഇമ്മിണി വലിയ പേര് പറഞ്ഞാലും ഈ പെട്ടതലയ൯ പെട്ടതലയൻ അല്ലാതെ ആകുമോ , കൊറേ ബുദ്ധി ഉണ്ടായിട്ടു എന്ത്‌ കാര്യം…
അത് കേട്ടതോടെ അപ്പുവിന്റെ മുഖത്ത് ഒരു ഗാംഭീര്യം വന്നു ,
ഞാൻ ലക്ഷ്മിയുടെ മകൻ ആണ് ആദിശങ്കരൻ , ഞാൻ തരുന്ന വാക്ക് …. ആണ് ഞാൻ ഉള്ളപ്പോ ഒരുത്തനും ,,,അതേതു കൊമ്പത്തെ ആണെങ്കിലും ശ്രിയ മോളുടെ ദേഹത്ത് ഒരു തരി മണ്ണ് വാരി ഇടില്ല ,,,
ഉറച്ച ശബ്ദത്തോടെ തീക്ഷ്ണമായ മുഖഭാവത്തോടെ അവൻ പറഞ്ഞു ,
ആ മുഖ ഭാവം ഒരിക്കൽ അവൾ കണ്ടിട്ടുണ്ട് അന്ന് ബുള്ളറ്റിൽ പോയ സമയത്തു ,
ആ ശബ്ദ൦ കൂടെ കേട്ടതോടെ അവളുടെ ഉള്ളിലെ ഭയമാകുന്ന കാർമേഘം തെന്നി അകലുന്ന പോലെ ഒരു അനുഭൂതി ഉണ്ടായി ..
അവൾക്ക് സംസാരിക്കാൻ സാധിക്കാതെ പോയി, പക്ഷെ ഉള്ളിൽ ഒരു ധൈര്യ൦ നിറഞ്ഞ അത്പോലെ തന്നെ അനുഭവപ്പെട്ടു.
പാറു അവന്റെ കണ്ണുകളിൽ നോക്കി , അവൾ തന്റെ വലം കൈ അവനു നേരെ നീട്ടി ..
സത്യം ……………………..? അവൾ ചോദിച്ചു
സത്യം അവൻ കൈകളിൽ അമർത്തി പറഞ്ഞു ദൃഢമായി
ലക്ഷ്മി ‘അമ്മ സത്യം ………..? അവന്റെ കണ്ണുകളിൽ നോക്കി തന്നെ അവൾ ചോദിച്ചു.
എന്റെ സത്യം എന്റെ ‘അമ്മ മാത്രം ആണ് അതിനു മുകളിൽ എനിക്ക് ഒരു സത്യം ഇല്ല …
എന്റെ ലക്ഷ്മി ‘അമ്മ സത്യം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു
<<<<<<<<<<<O>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.