അപരാജിതൻ 6 [Harshan] 6878

പിറ്റേന്നു
പാറുവിനു നല്ല  പനി ആയിരുന്നു, ഒരുപക്ഷെ ഭയപ്പെട്ടത് കൊണ്ട് ആയിരിക്കാം, മാലിനി ശ്യാമിനെയും കൂട്ടി അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു , ഡോക്ടർ മരുന്നു  കൊടുത്തു തിരിച്ചയച്ചു, എന്ന് മാത്രം അതിനു ശേഷം അവരെ വീട്ടിൽ കൊണ്ട് ചെന്നാക്കി ശ്യാം ഓഫിസിലേക്ക് പോയി.
പാറൂന്റെ അടുത്ത് തന്നെ മാലിനി ഇരിക്കുന്നുണ്ട് , മാലിനിയുടെ കൈകൾ പാറുവിനെ മെല്ലെ തലോടുന്നുണ്ട്.
പാറു അമ്മയുടെ കൈകൾ പിടിച്ചു കൈകളിൽ ഒരു മുത്തം കൊടുത്തു, ‘അമ്മ കൂടി ഉള്ളപ്പോ അവൾക്ക് ഒരു ഭയവും തോന്നുന്നില്ല.
അമ്മെ ,,,,ഇന്നലെ എന്താമ്മേ നടന്നത് , പൊന്ന്നു ഒന്നും അറിയില്ല , ആകെ ഒരു തരിപായിരുന്നു ദേഹത്തൊക്കെ , ആരോ വിളിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പോകുന്ന പോലെ , ഒന്നും അറിയില്ല , ഇന്നലെ കണ്ണ് തുറന്നപ്പോ കഴുകന്മാർ ഒകെ ,,,
പൊന്നു എന്തിനാ പേടിക്കുന്നെ ആ കഴുകന്മാരെ ഒക്കെ പാറൂന്റെ കണ്ണൻ വിട്ട കൃഷ്ണപരുന്തുകൾ കൊന്നില്ലേ … അമ്മേടെ പൊന്നൂന് ഒന്നും വരില്ല , പൊന്നൂന്റെ ഒപ്പം കണ്ണൻ ഉണ്ട് , കാത്തോളും കണ്ണൻ, കേട്ടോ എപ്പോളും കണ്ണനോട് പ്രാർത്ഥിച്ചാൽ മതി.
അതിനു പൊന്നു എപ്പോളും കണ്ണനോട് പ്രാര്ഥിക്കുന്നുണ്ടല്ലോ , കണ്ണൻ പൊന്നൂന്റെ കൂട്ടുകാരൻ അല്ലെ ,,
എന്നാലും ഇന്നലെ പേടിച്ചു പോയി ,,,
ഇന്ന് മുത്തശി വിളിച്ചിരുന്നു പൊന്നു ഉറങ്ങുന്നത് കൊണ്ടാണ് തരാതെ ഇരുന്നത് , മുത്തശ്ശിക്ക് പൊന്നൂനോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു ,
ആണോ ,,എന്ന ഇപ്പൊ സംസാരിക്കാല്ലോ ,,,
മാലിനി ഫോണിൽ വീട്ടിലേക്ക് വിളിച്ചു , രംഗനാഥന്റെ ഭാര്യ സീതാലക്ഷ്മിയാണ് ഫോൺ എടുത്തത് , മുത്തശ്ശി ഗ്രാമക്ഷേത്രത്തിൽ പോയിരിക്കുകആണ് പൊന്നൂനു വേണ്ടി പ്രത്യേകം പൂജകൾ ഒക്കെ ചെയ്യാൻ ആയി , എന്ന് പറഞ്ഞു കൂടെ ഒരുപാട് നേരം വീട്ടിലുള്ള എല്ലാരും അവളോട് സംസാരിച്ചു , അത് ഒക്കെ അവളുടെ ഭയവും എല്ലാം അകറ്റി , അവൾക്ക് ഒരുപാട് സന്തോഷം ആയി, അവരൊക്കെ പൊന്നുവിനെ കാണാൻ വരുന്നുണ്ട് , വൈശാലിയിലെ ഏതോ ഒരു കൊട്ടാരത്തിൽ ചില പൂജകളും ചടങ്ങുകളും ഒകെ നടക്കുന്നത് കൊണ്ട് കുറച്ചു താമസം ഉണ്ട് എന്നാലും എല്ലാരും വരുന്നുണ്ട് എന്ന് അറിയിച്ചു, അത് കേട്ടപ്പോൾ അവൾക്ക് വലിയ സന്തോഷം ആയി.
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>
അന്ന് ഒരു എട്ടര മണിയോടെ അപ്പു എഴുന്നേറ്റു.
മനസിന് ഒക്കെ വല്ലാത്ത ഒരു സന്തോഷം , ഒരു തണുപ്പ് ആണ് മനസ്സിൽ അനുഭവപ്പെട്ടത്‌, ഒരുപാട് നാൾ ആയി ഉണ്ടായിരുന്ന മനസിന്റെ സങ്കടം ഒക്കെ എങ്ങോ മാഞ്ഞുപോയ പോലെ , സ്വതന്ത്രൻ ആയ പോലെ.
അവൻ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി അവിടെ നരനും സമീരയും മനോജ്ഉം ഒക്കെ ഉണ്ടായിരുന്നു.
അപ്പുവിന് കണ്ടു ഗുഡ് മോണിങ് സാർ എന്ന് പറഞ്ഞു തമാശക്ക് മനോജ് സലൂട്ട് ചെയ്തു
നരനും സമീരയും അത് കടന്നു ചിരിച്ചു.
കടന്നു വരൂ മിഷ്ടർ അപ്പു ,  തുഷാരഗിരിയുടെ തേയിലമണം നിറയുന്ന ആ കുളിർക്കാറ്റിനെ ആവോളം ആസ്വദിക്കൂ ,,,എന്ന് മനോജ് പറഞ്ഞു.
അപ്പു പുറത്തേക്ക് ഇറങ്ങി, അവരുടെ സമീപം ചെന്നു, അപ്പോളേക്കും മണിയണ്ണൻ ചൂടോടെ ആവി പറക്കുന്ന ചായ അങ്ങോട്ട് കൊണ്ടുവന്നു എല്ലവർക്കും കൊടുത്തു.
ഇപ്പൊ സങ്കടം ഒകെ മാറിയില്ലേ ,,,,,,,,,,മനോജ് ചോദിച്ചു.
ഹമ് ,,,,,,,,,,,,,,,,,,അപ്പു ഒന്ന് മൂളി.
അങ്ങനെ വേണം ,,,,,,,,,,,,,,,മിടുക്കൻ…………………………..
കള്ളൻ പ്രേമിക്കുന്ന പെണ്ണിന് വേണ്ടി നോൺവേജ് ഒഴിവാക്കി ല്ലേ ,,,,സാമദ്രോഹി ,,,,,,,,,,,,,മനോജ് ചിരിച്ചു കൊണ്ടു ചോദിച്ചു.
അപ്പു നാണം കൊണ്ടു ഒന്ന് ചിരിച്ചു.
അയ്യോടാ ……………….അവന്റെ ഒരു നാണം , നരൻ അപ്പുവിനെ നോക്കി കളിയാക്കി.
സമീരാ ………ഇന്ന് ലയത്തിൽ പോകണ്ടേ ,,
ആ പോണം നരേട്ടാ……………..
അപ്പു നീ പെട്ടെന്നു റെഡി ആകു, നമുക് ഇന്ന് ഇവിടെ ഒക്കെ ചുറ്റി കറങ്ങാം, കാഴ്ച കാണാൻ അല്ല , കണ്ണീരു കാണാൻ …………..നരൻ ഒന്ന് ഓർമ്മിപ്പിച്ചു അവനെ
അത് കേട്ട് അപ്പു ഉള്ളിലേക്ക് പോയി.
ഒരു അരമണിക്കൂർ കൊണ്ട് അപ്പു റെഡി ആയി വന്നു.
അപ്പോളേക്കും മണി അണ്ണൻ നല്ല പാലപ്പവും സ്ടൂ വും ഒക്കെ കൊണ്ട് വന്നു.
എല്ലാവരും അത് കഴിച്ചു.
ബ്രെക് ഫാസ്റ്റ് കഴിഞ്ഞു മനോജ് എല്ലാവരോടും യാത്ര പറഞ്ഞു.
പോകും മുൻപ് അപ്പുവിനെ മനോജ് കെട്ടി പിടിച്ചു.
ഇന്നലെ വരും വരെ എനിക്ക് സംശയം ആയിരുന്നു , ഇന്ന് പോകുമ്പോ ഒരുപാട് സ്നേഹവും കേട്ടോടാ ….റാസ്‌ക്കൽ ………….നരേട്ടനെ കാണുന്ന പോലെ തന്നെ എന്നെ കണ്ടാൽ മതി, എന്ത് പ്രശനം ഉണ്ടേലും വിളിക്കണം ………എന്നുപറഞ്ഞു അവനു നമ്പർ ഒക്കെ കൊടുത്ത് മനോജ്  അവിടെ നിന്നും ഇറങ്ങി.
അപ്പോളേക്കും ജോസഫ് അച്ചായൻ ജീപ്പും കൊണ്ട് വന്നു, ജോസഫ് അച്ചായൻ അവിടത്തെ ഒരു കർഷകൻ ആണ് , കുടിയേറി പാര്‍ത്തവന്‍  ആണ് , അതിൽ നരനും സമീരയും അപ്പുവും  കയറി.
ആ ജീപ്പ് ഓടി തുടങ്ങി ,
നല്ല പച്ചപ്പാർന്ന തേയില തോട്ടങ്ങൾ ഇരുവശത്തും , അതി മനോഹരമായ കാഴ്ച ആണ് തുഷാരഗിരി അഥവാ ഹിമഗിരിയിലെ പ്രകൃതിയുടെ ഭംഗി , എത്ര കുളിര്‍ ആണ് പോലൂഷന്‍ ഒട്ടും ഇല്ലാത്ത സ്ഥലം, ഹരിതാഭ നിറഞ്ഞ സ്വര്‍ഗ്ഗഭൂമി.
ജീപ്പ് മുന്നോട്ടു പോകുക ആണ് , അപ്പു ആ മനോഹാരിതകണ്ടു മനസ്സ് നിറച്ചു.
അവിടെ തേയില പറിക്കുന്ന നൂറുകണക്കിന് തോട്ടം തൊഴിലാളികൾ , പുറത്തു വലിയ ബാഗ് തൂകി അവർ പറിക്കുന്ന തേയില അതിൽ നിറക്കുക ആണ് , അതി മനോഹരമാണ് ആ കാഴ്ച കാണുവാൻ ,
നരേട്ടാ ………..അഹൂജ ഗ്രൂപ് എന്ന്  പറഞ്ഞ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ കമ്പനി അല്ലെ , ഏറ്റവും കൂടുതൽ എംപ്ലോയി സാറ്റിസ്ഫാക്ഷൻ അല്ലെ ഒരു കമ്പനീ അല്ലെ , അവരുടെ അല്ലെ ഹിമഗിരി പ്ലന്റഷന് , അവിടെ എംപ്ലോയീസ് നോക്കെ എല്ലാ തരത്തിലും ബെനെഫിറ്സ് അവ൪ കൊടുക്കുന്നുണ്ട്, പിന്നെ എന്തിനാണ് ഈ സമരം ഒക്കെ
അപ്പു ……………നീ പുറമേ കാണുന്നതല്ല ഇവിടെ ,
അതിനു കുറച്ചു ചരിത്രം ഉണ്ട് ഞൻ പറഞ്ഞു തരാം സമീര അവനോടു പറഞ്ഞു.
ഇവിടെ ഒരുലക്ഷത്തി മുപ്പതിനായിരം ഏക്കർ സ്ഥല൦ ഉണ്ട് , പണ്ടിവിടെ ബ്രിട്ടീഷ് കാർ സ്വർണ്ണം അന്വേഷിച്ചു വന്നത് ആണ് , പക്ഷെ സ്വർണം കണ്ടില്ല , അപക്ഷേ ഇവിടത്തെ മണ്ണ് കണ്ടു അത് തേയില കൃഷിക്ക് പറ്റിയത് ആണ് എന്ന് മനസിലായി , 1895 ഇൽ  ഈ സ്ഥലം അന്നത്തെ തിരുവട്ടാർ രാജാവായ രോഹിണി തിരുനാൾ വീരപ്രതാപ രാജയിൽ നിന്നും പാട്ടത്തിനു എടുത്തു പ്രതിവര്ഷ൦ ഏഴായിരം രൂപ നിരക്കിൽ.
1910 ഇൽ ആണ് ഇത് പിന്നെ മേയർ വിൽമാർട്ട് കമ്പനി ഏറ്റെടുത്തു ഹിമഗിരി എസ്റ്റേറ്റ്  എന്ന പേരിൽ മുന്നോട്ടു കൊണ്ടുപോയത്.
പിന്നെ 1960  ആണ് ഇപ്പോഴത്തെ അഹൂജ ഗ്രൂപ്പു ഇതിനെ ഏറ്റെടുത്ത് , അപ്പോളേക്കും ഹിമഗിരി ഹിൽസ് (റിസംഷൻ ഓഫ് ലാൻഡ് ) ആക്ട് പ്രകാരം ഭൂമിയും പ്ലാന്റേഷനും സർക്കാർ ഏറ്റെടുത്തു,  അപ്പോളും ഈ അഹൂജ ഗ്രൂപ്പ് പാട്ടകാരൻ എന്നെ ടൈറ്റിലിൽ ആയിരുന്നു. പണ്ടത്തെ അതെ പട്ടം തന്നെ ആണ് 1980  വരെ അഹൂജ കൊടുത്തിരുന്നത്.
അവർക്ക് നാട്ടിലും വിദേശത്തും ഒക്കെ നല്ല കച്ചവടം ആയി, ഇടയ്ക്കു അവർക്കു കുറച്ചു നഷ്ടം ഒക്കെ വന്നു , അപ്പോൾ അവർ ഒരു പണി പറ്റിച്ചു. കമ്പനിയെ രണ്ടാക്കി , തേയില നുള്ളുന്ന മനുഷ്യ അധ്വാനം ഏറെ വേണ്ട മേഖലയും അല്ലാത്ത മേഖലയും അങ്ങനെ ആണ് ഹിമഗിരി പ്ലാന്റേഷൻ ലിമിറ്റഡും ഹിമഗിരി ബ്രൂവറീസ് ലിമിറ്റഡും ആയി രണ്ടു ആയതു.
ഈ മനുഷ്യ അധ്വാനം ഏറെ വരുന്നതു ആണ് ഹിമഗിരി പ്ലാന്റേഷൻ ലിമിറ്റഡ്  എന്ന പേരിൽ രജിസ്റ്റർ ചെയ്തു അതിന്റെ അറുപത്തി അഞ്ചു ശതമാനം ഓഹരികളും തൊഴിലാളികളുടെ പേരിൽ ആക്കി , അങ്ങനെ ശമ്പളം കൊടുക്കുന്ന ബാധ്യത അവർ തലയിൽ നിന്നുമൊഴിവാക്കി.
രണ്ടാമത്തെ കമ്പനി ആണ് പാക്കിങ്ങും മാർക്കറ്റിംഗും ഒകെക് ചെയ്യുന്നത് , അവിടെ നല്ല പ്രൊഫെഷണൽസ് നെ വെച്ച് അവർ മുന്നോട്ടു കൊണ്ട് പോയി.
അതിലൂടെ ആണ് അവർ തൊഴിലാളികളെ  ചൂഷണ൦ ചെയ്തു തുടങ്ങിയതു ,തൊഴിലാളികൾ പറിക്കുന്ന തേയില ഒകെ എല്ലാം കൂട്ടി രണ്ടാമത്തെ കമ്പനി ലേലം പിടിക്കും , വേറെ ആർക്കും സാധിക്കില്ല , അവർ ഒരു തുക നിശയിച്ചു , ഒരു കിലോക്ക് എഴുപതു രൂപ , അതും പുറത്തു നൂറും നൂറ്റിപത്തും  ഉള്ളപ്പോൾ
രസം എന്തെന്നാൽ ഇവിടെ  തേയില നുള്ളുന്ന തൊഴിലാളിക് കിട്ടുന്നത് ഒരു ദിവസം മാക്സിമം നൂറ്റിഅഞ്ചു  രൂപ ആണ് , ഇവർ നുള്ളുന്നതിനു  കിലോ അനുസരിച്ചു അറുപത് പൈസ എൺപതു പൈസ എന്ന നിരക്കിലും സൂപ്പർവൈസറിനു കിലോക്ക് അഞ്ചു രൂപ നിരക്കിലും മാനേജറിന് എട്ടു രൂപ നിരക്കിലും ആണ് , ഇവർ ആണ് മാനേജ്‌മെന്റെ നെ ആളുകൾ , ഈ സൂപ്പർവൈസ൪ മാർ ആണ് കങ്കാണികൾ ,
ഇവർക്ക് ഒരു മാസ൦ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ കിട്ടുമ്പോ കഷ്ടപ്പെട്ടു പണി എടുക്കുന്ന ഈ പാവങ്ങൾക് ഒരു മാസം കൂടിയ വന്ന മൂവായിരം മൂവ്വായിരതി അഞ്ഞൂറ് രൂപ കിട്ടും,
ഒരു ദിവസ൦ മിനിമം 21 കിലോ എങ്കിലും നുള്ളേണ൦ , പക്ഷെ ഇവർ നുള്ളി വരുമ്പോ നാല്പതും അൻപതും ഒകെ നുള്ളും , പക്ഷെ അവിടെയു൦ ഈ കങ്കാണികൾ ഇവരെ പറ്റിക്കും കൃത്യമായി കണക്കിൽ പെടുത്താതെ.
ഒരു കുന്നു കയറി അങ്ങ് പോകും ഇവർ നുള്ളി നുള്ളി പുറകിൽ കിലോക്കണക്കിന് ഭാരവും വഹിച്ചു , ഒന്ന് മൂത്രമൊഴിക്കാൻ പോലും സൗകര്യം ഇല്ല , ഭക്ഷണം കഴിക്കണമെങ്കിൽ പിന്നെ താഴെ വരണം,
ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ ജോലി എടുക്കാൻ വിധിക്കപെട്ടവർ ആണ് നീ ഈ കാണുന്ന തൊഴിലാളികൾ , കങ്കാണികള്ക്കും മാനേജർമാ൪ക്കും എല്ലാ വിധ ആനുകൂല്യങ്ങളും നൽകുമ്പോൾ ഇവർക്ക് ഇതൊന്നുമില്ല , ഇവരുടെ രക്തം വിയർപ്പായിട്ട്ണ് ഈ കമ്പനി പലിശ ഉണ്ടാക്കുന്നത് , അതുപോലെ തന്നെ ഇവിടത്തെ സകല യൂണിയൻ കാരും ഈ കമ്പനികളിൽ നിന്ന് അന്യായമായി പല ആനുകൂല്യങ്ങളും കൈപ്പറ്റുന്നു , അവർക്ക് വീട് , ഭാര്യക്കോ മക്കൾക്കോ ജോലി , ടൂർ എന്ന് വേണ്ട പലതും, ഇവിടത്തെ റവല്യൂഷണറി പാർട്ടിയുടെ എം എൽ എ ക്കു പോലും രണ്ടു വീടുകൾ ഉണ്ട് കമ്പനി കൊടുത്തതു. എന്തിനു തൊഴിലാളികൾക്ക് കൊടുക്കേണ്ട മിനിമം ഇരുപതു ശതമാനം ബോണസ് വരെ ഇത്തവണ കൊടുത്തില്ല അതും വെറും ഏഴു ശതമാനം മാത്രമേ കൊടുത്തു, ഈ കുറഞ്ഞ ശമ്പളം കൊണ്ട് അവരെങ്ങനെ ജീവിക്കും. ഒരു അസുഖ൦ വന്നാൽ എന്ത് ചെയ്യും, ഇവിടെ സ്പ്രേ ചെയുന്ന കീടാനാശിനി ശ്വസിച്ചു പലർക്കും ശ്വാസകോശരോഗങ്ങളും മറ്റു അസുഖങ്ങളും ഒകെ ആണ് , ഇവിടെ ഇപ്പോ നുള്ളുന്ന പരിപാടി ആല്ല , ഒരു കിലോ ഗ്രാ൦ വരുന്ന പ്രത്യേക തരം കത്രിക ആണ് , അത് രാവിലെ മുതൽ കയ്യി ഏന്തി പലർക്കും കൈ തേയ്മാനം ആണ്.
അപ്പു അതെല്ലാം കേട്ടിരുന്നു , ഒരു തരത്തിൽ പറഞ്ഞാൽ താനും ഈ ചൂഷണ൦ ചെയ്യപ്പെട്ടവൻ ആണല്ലോ എന്നോർത്ത് ..
അപ്പോളേക്കും ജീപ്പ് തൊഴിലാളികൽ താമസിക്കുന്ന ലയത്തിൽ എത്തിച്ചേർന്നു.
ഒരു സൗകര്യവും ഇല്ലാത്ത വെറും ഒറ്റമുറി വീടുകൾ ,
സമീര തുടർന്നു
ഇവിടെ തൊഴിലാളികൾക്ക് അനുവദിക്കുന്നതാണ് 1930 ഇൽ നിർമ്മിച്ച ഈ ലയങ്ങൾ , വെറും ഒറ്റമുറി , വേറെ ഒന്നും ഇവർക്കില്ല , ഒരു സൗകര്യവും ഇല്ല . മാനുഷരെ പോലെ ജീവിക്കാൻ ഇവർക്ക് സാധിക്കുന്നില്ല , പൊട്ടി പൊളിഞ്ഞ മുറികളും ചോരുന്ന മേൽക്കൂരയും , ദുർഗന്ധം വമിക്കുന്ന കാനകളും , നല്ലൊരു കക്കൂസ് പോലുമില്ല , ഇവിടെ ആണ് ഒരു വിട്ടീൽ തന്നെ മൂന്നും നാലും കുടുംബങ്ങൾ വരെ താമസിക്കുന്നത് , കുട്ടികളെ പോലും പഠിപ്പിക്കാൻ വിടാൻ പലർക്കും സാധിക്കുന്നില്ല , പലപ്പോഴും വൈദ്യതി ഇല്ല , ഇവർക്ക് കൊടുക്കുന്ന ചുളികാമ്പ് വിറകുകൾക്കു പോലും മാസ൦ 500 രൂപ വെച്ച് കമ്പനി വിലയീടാക്കും ,
തകര ഷീറ്റു കൊണ്ട് മറച്ച കക്കൂസുകൾ , മാലിന്യം നിറയുമ്പോൾ അതൊക്ക കോരി ചാലുകളിലേക്ക് ഒഴുക്കും . പത്തു നാൽപതു കൊല്ലം കുറഞ്ഞ വേതനത്തിൽ ജോലി എടുത്ത ഒരു തൊഴിലാളി പിരിയുമ്പോ ലയം പൂട്ടി താകോൾ  ഏൽപ്പിച്ചാൽ മാത്രമേ അവക്ക് ആനുകൂല്യം കിട്ടുകയുള്ളു  അത് കൂടി വന്നാൽ അൻപതിനായിരം രൂപ കിട്ടും , അത് കൊണ്ട് അവർ എവിടെ പോയി താമസിക്കും .
ഇങ്ങനെ ഉള്ള അവസ്ഥയിൽ അവർ തെരഞ്ഞെടുക്കുന്ന മാർഗം മക്കളെയോ കൊച്ചു മക്കളെയോ ഈ തൊഴിലിനു അയക്കും അപ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരില്ലല്ലോ എന്നോർത്ത് ..
ഇവിടെ തേയില തോട്ടത്തിൽ പണി എടുക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും  ഇത്ര ഏറെ  അനുഭവിക്കാൻ ഉണ്ട്, അപ്പു അതെല്ലാം കണ്ടു കൊണ്ടിരുന്നു ,
ഓരോ ലയവും അതിന്റെ അവസ്ഥകളും
കമ്പനിയുടെ ഭാഗത്തു നിന്നും ഒരു മെയിന്റനൻസ് പോലും ഇല്ല
പലയിടത്തും സെപ്റ്റിക് ടാങ്ക് പൊട്ടിയതിന്റെ ദുർഗന്ധം , ചില ലയങ്ങളിൽ കിടപ്പു രോഗികൾ ആയ പ്രായമുള്ളവർ,
അതിനിടയിൽ സമീര പലരോടും സംസാരിക്കുന്നുണ്ട്.
അപ്പു ,,,,,,,,,,,,,,,നരൻ ചേട്ടൻ വിളിച്ചു
അപ്പു എന്റെ പ്രസ്ഥാനത്തിലെ കഴുവേറിയൻ മാർ വരെ ഇവരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ട് , എന്തിനു ഇവരുടെ മാത്രം വോട്ടു വാങ്ങി ജയിച്ചു പോയ എം എൽ എ മുത്ത്സ്വാമി വരെ , അയാൾ ശക്തനാണു, അയ്യാൾ പോലും ഈ കമ്പനിയുടെ ഒരു പിണിയാൾ ആണ് ,
അപ്പു നീ പറ ……………..
ഇവർക്കും ആത്മാഭിമാനത്തോടെ ജീവിക്കണ്ടേ …………………
ആ ചോദ്യം അവന്റെ കാതിൽ മുഴങ്ങി ,,,,,,,,,,,,തന്നോടും എന്ന പോലെ
ശരിയാ നരേട്ടാ ……….ജീവിക്കുക ആണെങ്കിൽ ആത്മാഭിമാനത്തോടെ തന്നെ ജീവിക്കണം.
അപ്പു ലോകത്തു ഏറ്റവും വീറ്റഴിക്കുന്ന ഹിമവാഹിനി ചായ , ആ ചായക്ക്‌ ഒരുപാട് രുചി ഉണ്ട് , ആ രുചി
ഈ പാവങ്ങളുടെ കനവിന്റെ ആണ് , ജീവിതത്തിന്റെ ആണ് , വിയർപ്പായും ആവി ആയും പോകുന്ന ചോരയുടെ ആണ്
നിങ്ങൾ കുടിക്കുന്ന ഹിമവാഹിനി ചായയുടെ ഗന്ധം യഥാർത്ഥത്തിൽ പതിനായിരകണക്കിന് തൊഴിലാളികളുടെ ചോരയുടെ ആണ് ,
അതിന്റെ രുചി അവർ അനുഭവിക്കുന്ന ചൂഷണത്തിന്റെ ആണ്.
അപ്പു എല്ലാം കേട്ടിരുന്നു , ഉള്ളിൽ ഒരുപാട് വിങ്ങലോടെ കഷ്ടപാടുകളൂം കണ്ണീരും കണ്ടു.
അങ്ങനെ ഏറെ നേരം അവിടെ ചിലവഴിച്ചു അവർ തിരികെ മടങ്ങി
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>
മാലിനി പൂമുഖത്തു കുറച്ചു നേരം ഇരിക്കുക ആയിരുന്നു. രാജശേഖരനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു, വന്നിട്ട് പാങ്ങോടന്റെ അടുത്ത് പോകാം എന്ന് ഉറപ്പു കൊടുത്തു അയാൾ ,
മാലിനി ഇരിക്കുമ്പോ വെറുതെ അകലെ ഉള്ള അപ്പുവിന്റെ ഔട്ട്ഹസ് ലേക്ക് നോക്കി ഇരുന്നു , ഇപ്പോൾ ആണ് മാലിനിക്ക് അപ്പു പറഞ്ഞ പല കാര്യങ്ങളും ജീവിത അനുഭവം കൊണ്ട് മനസിലായത്, കാരണം വന്ന അന്ന് മുതൽ ഇങ്ങനെ ഒരു പ്രശ്നവും അനുഭവിച്ചിട്ടില്ല , എന്ത് വന്നാലും കൂട്ടായി അവിടത്തെ സാവിത്രി അമ്മയും രാജശേഖരനും മക്കളും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു , ഇന്നലെ ഉള്ളിൽ ഒരു ഭയം വന്നപ്പോ ആരും ഇല്ലാതെ പോയ അവസ്ഥ , ഭാഗ്യം കൊണ്ട് ആ സമയത്തു രംഗേട്ടൻ വിളിച്ചു എല്ലാരും ആയി സംസാരിച്ചപ്പോ ആണ് ഉള്ളിലെ വിഷമവും ഭയവും ഒക്കെ ഇല്ലാതെ ആയതു. അപ്പൊ അപ്പുവിന് സങ്കടങ്ങൾ വരുമ്പോ ആരും ഇല്ലാതെ പോകുമ്പോ അല്ലെ കുട്ടികളെ പോലെ ഒക്കെ കരയുന്നത് . പാവം കുട്ടി , ഇന്നലെ അപ്പു ഇല്ലാതെ പോയി. അപ്പു ഉണ്ടായിരുന്നെകിൽ ആദിശങ്കരനായി അവന്‍ വന്നേനെ,
കാര്യം എന്തൊക്കെ ആണേലും പൊന്നു  എന്ന് പറഞ്ഞാൽ അപ്പൂന് വലിയ സ്നേഹം ആണ്, ആ സ്നേഹം ഉള്ളത് കൊണ്ടല്ലേ പൊന്നുന്റെ കാര്യത്തിൽ ഇത്രയും ആത്മാർത്ഥത ഒക്കെ അപ്പു കാണിക്കുന്നെ,  പാവം അപ്പു. പൊന്നുവിന്റെ കാര്യം വരുമ്പോ അപ്പുന് വലിയ ടെന്‍ഷ൯ ഉണ്ട്.
അന്നും സർപ്പം വന്നപ്പോ ഒരു കൃഷ്ണ പരുന്തു വന്നതല്ലേ അന്ന് അപ്പു സർപ്പത്തെ എതിരിട്ടു. ഇന്നലെ അപ്പു ഇല്ലായിരുന്നു അതുകൊണ്ടു വീണ്ടും കൃഷ്ണപരുന്ത് വന്ന പോലെ
,അല്ല അപ്പു അന്ന് പറഞ്ഞതായി ഓർക്കുന്നു ദേവിക അവനോടു പറഞ്ഞിരുന്ന കാര്യം , പൊന്നുവിനെ അന്ന് ആ ബംഗ്ലാവിൽ കൊണ്ട് പോയപ്പോളും ഒരു പരുന്തിനെ കണ്ട കാര്യം, അതെന്താണ് അങ്ങനെ എന്തേലും ബന്ധം ഉണ്ടോ പൊന്നുവും കൃഷ്ണപരുന്തും ആയി. പാങ്ങോടനോടു ചോദിക്കാം അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു മാലിനി അങ്ങനെ ഇരുന്നു.
<<<<<<<<<<<<O>>>>>>>>>>>>>
അന്ന് ഒരു മൂന്നുമണി കഴിഞ്ഞു രാജശേഖര൯ വീട്ടിലെത്തി.
ചെന്നപാടെ പാറുവിന്റെ അടുത്ത് പോയി , ഉറങ്ങുക ആയിരുന്ന അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
അയാളുടെ ഉള്ളിൽ ആധിയും ഭയവും ഒക്കെ ഉണ്ടായിരുന്നു. മാലിനി പറഞ്ഞ കാരുണ്യങ്ങൾ ഒക്കെ ഒരു ദുസ്വപനം കണ്ട ഭീതിയോടെ ആണ് അയാൾ കേട്ടത്.
അപ്പോളേക്കും പാറു എഴുന്നേറ്റു, അവൾ പപ്പയെ നോക്കി ചിരിച്ചു.
അയാൾ അവളുടെ അരികിൽ തന്നെ ഇരുന്നു. എന്ത് ചെയ്യണമെന്നു ഒരു പിടിയും ഇല്ലായിരുന്നു അയാൾക്കും.
പാറു ഒരു കൊച്ചു കുഞ്ഞിനെ എന്നവണ്ണം അയാളുടെ നെഞ്ചിൽ ദേഹം ചായ്ച്ചു കെട്ടി പിടിച്ചു ഇരുന്നു , രാജശേഖരൻ അവളുടെ പുറത്തു പതുക്കെ തലോടി. ഇപ്പോളും അയാൾക്ക് അവൾ ഒക്കത്തു എടുത്തുകൊണ്ടു നടന്ന കൊച്ചുകുട്ടി തന്നെ ആണ് , ശ്യാമിനെ വഴക്കു പറഞ്ഞാലും പാറുവിനെ വഴക്കു പറയാറില്ല.
അതിനു കാരണം കൂടെ ഉണ്ട് , ഇരട്ടകുട്ടികളെ ഗർഭം ധരിച്ചിരുന്ന സമയത്തു മാലിനിക്ക് ചില കോംപ്ലികേഷനുകൾ ഉണ്ടായിരുന്നു , അന്ന് അമ്മയോ കുഞ്ഞുങ്ങളോ മരിക്കും എന്ന അവസ്ഥ വന്നതുമാണ്, അത്ര ഏറെ
സീരിയസ് ആയി പോകുകയും ചെയ്തു. ഒടുവിൽ സർജറി ഒക്കെ ചെയ്തു, അവരുടെ പ്രാർത്ഥനയുടെ ഫലം കൊണ്ടോ എന്തോ മാലിനിക്ക് ഒന്നും സംഭവിച്ചില്ല , പക്ഷെ പാറുവിന്റെ ഒപ്പം ജന്മം കൊണ്ട ആൺകുട്ടി മരണപ്പെട്ടു, പാറു ജനിച്ച സമയത്തും അവൾക്കു  ഒരുപാട് പ്രശനങ്ങൾ ഉണ്ടായി, പാറു മരിചു പോകും എന്ന അവസ്ഥയിൽ തന്നെ ആയിരുന്നു ,  ശരീരം നീല നിറം ആകുകയും കരയാതെ ആകുകയും ശ്വാസം എടുക്കാൻ സാധിക്കാതെ ആകുകയും ഒക്കെ ആയി. പിന്നെ മൂന്ന് ആഴ്ചയോളം ഇന്കുബേടർയിൽ പ്രവേശിപ്പിച്ചു എങ്ങനെ ഒക്കെയോ ഒരു കുഴപ്പവും ഇല്ലാതെ ആയി.
ജനനം കൊണ്ട് തെന്നെ അവരെ അവൾ ഒരുപാട് ആധി പിടിപ്പിച്ചിട്ടുണ്ട് , പ്രാർത്ഥനയും പൂജകളും വഴിപാടുകളും  ഒക്കെ ആയി ആണ് അവളെ തിരിച്ചു കിട്ടിയത് തന്നെ , പിന്നെ ഇളയ കുട്ടി കൂടി ആയതു കൊണ്ട് അവളെ പുന്നാരിച്ചു തന്നെ ആണ് വളർത്തിയതും.
രാജശേഖര൯ ഉണ്ടെങ്കിൽ പിന്നെ പാറു ഉറങ്ങണമെങ്കിൽ പപ്പയുടെ ഒക്കത്തു ഇരുന്നു നടത്തിക്കും , ശ്യാമിന് അങ്ങനെ പ്രശനം ഒന്നും ഇല്ലായിരുന്നു , അപ്പൊ പാറുവിന്റെ എല്ലാ കാര്യത്തിലും രാജശേകരന്റെ ശ്രദ്ധ കൂടുതൽ ഉള്ളതിനാലും അവൾ എന്ന് പറഞ്ഞ അയാൾക് പ്രത്യേക ഒരു സ്നേഹം കൂടെ ഉണ്ട്.
<<<<<<<<<O>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.