അപരാജിതൻ 6 [Harshan] 6873

വികടാ൦ഗ ഭൈരവന്റെ ഗുഹ
പൈശാചിക മൂർത്തിക്കു മുന്നിൽ കറുത്ത കരിമ്പടം പുതച്ചു അയാൾ ഇരിക്കുന്നു.
തന്റെ കൈകളിൽ ചുരിക എടുത്തു കൈവെള്ളയിൽ കുത്തി ഇറക്കി ഒഴുകി വരുന്ന
ചൂട് ചോര പൈശാചിക മൂർത്തിയുടെ ശിരസ്സിൽ അർപ്പിച്ചു.
അവ്യക്തമായ ഭാഷയിൽ ചോര ഒലിക്കുന്ന മൂര്‍ത്തി വിഗ്രഹത്തെ നോക്കി ഉരുവിട്ട് തുടങ്ങി
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
 
മനുഷ്യന്റെ മേദസ്സ് കത്തുന്ന ഗന്ധം ആണ് അവിടത്തെ വിളക്കുകളിൽ നിന്നും ബഹിർഗമിക്കുന്നത്.
അയാൾക്ക് ഇടതു വശം മാറി നഗ്നരായ മൂന്ന് മനുഷ്യരൂപങ്ങൾ. ദേഹം മൊത്തം കറുകറുത്ത കട്ട രോമങ്ങൾ കരടിയെ പോലെ, വിരലുകൾ നീണ്ടു നഖം മുന്നോട്ടു വളഞ്ഞു, വികൃതങ്ങളായ വളഞ്ഞ കാലുകളിൽ കട്ട കരടി രോമങ്ങൾ, കാണുമ്പോൾ തന്നെ സഹായമാകും, മുഖം മൊത്തം രോമം, മൂക്കും വായും ചേരുന്നിടത്തു വലിയ കൊക്ക്. കാണുന്ന മാത്രയിൽ ഭയം കൊണ്ട് ഹൃദയം നിന്നുപോകുന്ന അത്രേ ഭീകരങ്ങളായ സത്വങ്ങൾ.
മൂവരും ചേർന്ന് കൈകൾ ചേർത്ത് പിടിച്ചു ,,,,,,,,,,,,,,,,,,,,,,,,,,,,,,,ത്രികോണ ആകൃതിയിൽ നിന്ന്
അവരുടെ മുഖതു നിന്നും ഭയപ്പെടുത്തുന്ന ക്രീ ,,,,,,,,,,,,ശബ്ദം മുഴങ്ങാ൯ തുടങ്ങി …
അത് കേട്ട് അവിടെ ഇരുന്ന കാല൯ കോഴി ഉച്ചത്തിൽ അലമുറ ഇട്ടു ……………….
ഭൈരവൻ …………….ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ഉച്ചത്തിൽ അട്ടഹസിച്ചു
പുറപ്പെടൂ ,,,,,,,,,,,,,,,,,,,,,,,,,,,,
ഇന്ന് ഞാന്‍ ഏറെ കാത്ത ദിനം തന്നെ ആണ് പൂര്‍ണ്ണഗ്രഹണം ബാധിച്ച ചന്ദ്ര൯ ഇന്ന് രക്തചന്ദ്രന്‍ ആയി മാറിയിരിക്കുക ആണ് ആ പ്രതിഭാസം അവസാനിക്കും മുന്പ് തന്നെ എന്റെ കര്‍മ്മങ്ങള്‍ എനിക്ക് നടത്തണം.
ആ കന്യകയെ ഇവിടെ എത്തിക്കൂ ………………………..
എനിക്കൊന്നും പറയേണ്ടതില്ല ,,,,,,,,,,,,,,,,,,വിജയം നമ്മുടെ കൂടെ
അയാള്‍ ആ മന്ത്രം ഉരുവിട്ട് അവരെ അനുഗഹിച്ചു.
ഭയപ്പെടുത്തുന്ന ക്രീകാര ശബ്ദം ഉയർത്തി ആ സത്വരൂപങ്ങൾ കുന്തുകാലിൽ ഇരുന്നു കൈകൾ വിടർത്തി.
അതോടെ അവരുടെ ശരീരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ദേഹത്ത് തൂവലുകൾ പൊന്തിവന്നു കൈകൾ ചിറകുകൾ ആയി മാറി തല ചുരുങ്ങി ദേഹം ചുരുങ്ങി കഴുകരൂപങ്ങളിലേക്ക് മാറി.
മൂവരും വീണ്ടും ക്രീ ,,,,,,,,,,,,,,,,,,,എന്ന് അപശബ്ദം ഉണ്ടാക്കി അവിടെ നിന്നും ചിറകുകൾ വിടർത്തി പറന്നുയർന്നു.
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>
പാലിയത്ത്
അന്ന് രാജശേഖര൯ ഇല്ലായിരുന്നു , ശ്യാം റൂമിൽ ആണ് , മാലിനി അവരുടെ റൂമിലും പാറു അവളുടെ റൂമിലും ഒറ്റക്ക്..
പാലിയത്ത് നിലവറക്കുള്ളിൽ കെടാവിളക്കു കത്തുന്നിടത്തു വെച്ചിരുന്ന ഇടത്തേക്ക് ഒരു എലി കയറി ഓടി പാഞ്ഞു വന്നു, എലിയുടെ ദേഹം തട്ടി പൂജ ചെയ്തു ചേച്ചിട്ടുള്ള ശ്രീചക്രം താഴേക്ക് മറിഞ്ഞു വീണു നിലത്തു സ്പർശിച്ചു അശുദ്ധമായി.
കെടാവിളക്കിനു ദീപനാളം മങ്ങി എരിഞ്ഞു തുടങ്ങിയ പോലെ…..
<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>>
വൈശാലിയിൽ ദേവർമഠം മാളികയിൽ
എല്ലാവരും നിദ്രയിൽ ആണ് . പെൻഡുലം ക്ലോക്ക് ചലിച്ചു കൊണ്ടിരിക്കുന്നു.
ഭുവനേശ്വരി ദേവിയും നല്ല മയക്കത്തിൽ ആണ്…………….
പാറൂട്ടി………………………………………….
അലറി വിളിച്ചു കൊണ്ട് അവർ ഞെട്ടി എഴുനേറ്റു.
എന്തോ ദുസ്വപ്നം കണ്ടു , അവർ ആകെ വിറക്കുക ആണ് , എഴുന്നെറ്റു അവർ ലൈറ്റ് ഇട്ടു
സമയം ഒരു മണി,
ഉള്ളിൽ എന്തോ ഒരു അപശകുനം പോലെ ………….
അപ്പോളേക്കും രംഗനാഥനും ഭാര്യയും  ഓടി എത്തി ,
ആയി ,,,,,,,,,,,,,,,,,,,,,,,,,എന്താ,,,,,,,,,,,,,,,,,,,,എന്ത് പറ്റി…………………..
ഞാൻ ഒരു ദുസ്വപ്നം കണ്ടു രംഗാ……………………….
പാറൂട്ടിക്ക് എന്തോ അപകടം വരുന്ന പോലെ ,,,,,,,,,,,,,,,,,,,,
അത് വെറും സ്വപ്നം അല്ലെ ആയി ……………………സീതലക്ഷ്മി ചോദിച്ചു.
അല്ല ,,,,,,,,,,,,,,,ദുരന്തങ്ങൾ നടന്ന സമയത്തു ഒക്കെ ഇങ്ങനെ ഞാൻ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്.
നിങ്ങൾ പൊക്കോ ,,,,,,,,,,,,,,,,എനിക്ക് പൂജ ചെയ്യണം….
അവർ ഉടൻ തന്നെ അവിടെ നിന്നും ഇറങ്ങി മാളികക്ക് പുറത്തേക്കു വന്നു , അവിടെ കിഴക്കവശത്തു നിലകൊള്ളുന്ന പെരുമാൾ പ്രതിഷ്ട കോവിൽ വാതിൽ തുറന്നു. ഉള്ളിൽ പ്രവേശിച്ചു. എല്ലാ വിളക്കുകളും തെളിഞ്ഞു തന്നെ ആണ് ഉള്ളത്.
അവർ അവിടെ മുന്നിൽ ആയി ഇരുന്നു,
ഭഗവാനെ ശ്രീ രംഗനാഥ , വെങ്കിടേശ്വര , നാരായണ , പെരുമാളേ ,,,,,,,,,,,,,,,ഉള്ളിലെ ഭയശങ്കൾക്കു നിവൃത്തി വരുത്തണെ നാരായണ ,,,,,,,,,,,,,,,,കുഞ്ഞിനെന്തോ അപകടം വരുന്ന പോലെ……………………
നീയേ തുണ ഭഗവാനെ……………………
അവർ മുന്നിലെ ചെറു വിളക്കിൽ നെയ്യൊഴിച്ചു തിരി ഇട്ടു തെളിച്ചു. ശ്രീ മഹാവിഷ്ണു സഹസ്രനാമ ശ്ലോക ധ്യാനം ചൊല്ലി
ക്ഷീരോധന്വത്പ്രദേശേ ശുചിമണിവിലസത്സൈകതേമൗക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്മൗക്തികൈര്മംഡിതാംഗഃ |……………………………………………………………………………………………………………………………………………..
ചിത്രം രം രമ്യതേ തം ത്രിഭുവന വപുശം വിഷ്ണുമീശം നമാമി || 2 ||
ഭഗവാനെ ധ്യാനിച്ച് സഹസ്രനാമ സ്തോത്രം ഉരുവിടാൻ ആരംഭിച്ചു.
<<<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>>.
പൂര്‍ണ ചന്ദ്ര ഗ്രഹണം ബാധിച്ച ചന്ദ്ര ബിംബ രക്ത വര്‍ണ്ണമായി ശോഭിക്കുന്നു. ഈ ദിനം ദുഷ്കര്‍മ്മങ്ങള്‍ക്ക് ഒരുപാട് നല്ല മുഹൂര്‍ത്തം ആണ്, പൈശാചികമൂ൪ത്തികള്‍ക്ക് ഏറെ ശക്തിയും തേജസ്സും കൈവരുന്ന ദിവസം.
പൈശാചിക കിങ്കരന്മാരായ കഴുകന്മാർ ധൂമ്രപാലൻ , വാർത്താളികൻ , യക്ഷപാദുകൻ മൂവരും തറവാടിന് മുന്നിലെ റോഡിൽ വന്നിരുന്നു. അതോടെ നായ്ക്കൾ അതിഭീകരമായി ഒരി ഇടാൻ തുടങ്ങി ,
കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നും കാലൻ കോഴികൾ കരയുന്ന ശബ്ദം, റബ്ബർ പ്ലാന്റേഷനുകളിൽ നിന്നും കൂട്ടമായി നരിച്ചീറുകൾ ആ തറവാട്ടിന്റെ മുറ്റത്തക്കു വന്നു അവിടെ ആകെ വട്ടമിട്ടു പറക്കാൻ തുടങ്ങി, അതെ സമയം അവിടെ വീശുന്ന കാറ്റിനു പോലും ഒരു ഭയാനകത കൈ വന്നു ,
മനുഷ്യശരീരം കത്തുമ്പോൾ ഉണ്ടാകുന്ന ഗന്ധം വ്യാപിക്കാൻ തുടങ്ങി, എവിടെ നിന്നോ ഇഴഞ്ഞു കൊണ്ട് നാഗങ്ങൾ ആ തറവാടിന്റെ മുറ്റത്തു പത്തിവിടർത്തി ആടുന്നു. ആ വീടിനു ചുറ്റും ആ സമയത്തു മങ്ങിയ നിലയിൽ ഒരു പ്രകാശവലയം , ആ പ്രകാശവലയം ആണ് കഴുകന്മാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാത്തതു. ആ കഴുകന്മാർ ആ തറവാടിന്റെ അതിരിനു ചുറ്റുമായി വട്ടത്തിൽ പാറുവാൻ തുടങ്ങി.
തെക്കു ഭാഗത്തു ആ പ്രകാശവലയത്തിനുള്ളിൽ ഒരു കറുത്ത പൊട്ടു പോലെ കണ്ടു അതയത് വീടിനെ സംരക്ഷിക്കുന്ന ദേവചൈതന്യം ശോഷിച്ചു എന്നര്‍ത്ഥം ,
അതിലൂടെ ആ മൂന്നു കഴുക൯മാരും തറവാടിന്റെ കോംബൗണ്ടിലേക്ക് പ്രവേശിച്ചു, ക്രീ……………..എന്ന് ശബ്ദത്തിൽ അവർ ആമോദം പ്രകടിപ്പിച്ചു.
അവർ ആ തറവാടിന് ചുറ്റുമായി വലം വെച്ചു.
അതിനു ശേഷം തറവാടിന് മുകളിൽ മധ്യഭാഗത്തു ആയി വായുവിൽ മൂവരും നിരന്നു നിന്നു , അവര്‍ക്ക് മുകളില്‍ ആയി  രക്ത വര്‍ണ്ണത്തില്‍ ചന്ദ്ര ബിംബം തിളങ്ങി നിന്നു.
അവർ ഒരു ത്രികോണ ആകൃതി നിലനിർത്തി വട്ടത്തിൽ പാറി തുടങ്ങി , ഒരു ത്രികോണം വട്ടം കറങ്ങുന്നതു പോലെ ,,
ആ കറക്കത്തിന്റെ വേഗത വർധിച്ചു, ആ കറക്കത്തിൽ നിന്നും ഒരു ചുവന്ന നിറത്തിലുള്ള പ്രകാശം രൂപം കൊണ്ട് , അത് മുകളിൽ മധ്യഭാഗത്തു നിന്നും താഴേക്ക് ഇറങ്ങി പാറുവിന്റെ മുറിയുടെ  തുറന്നു കിടക്കുന്ന ജനാലയിലൂടെ പാറുവിന്റെ കട്ടിലിനു സമീപമായി വന്നു.
ആ പ്രകാശം പാറുവിന്റെ ശരീരത്തിലേക്ക് പതിച്ചു.
<<<<<<<<<<<<O >>>>>>>>>>>>
നിലവറയിൽ കെടാവിളക്ക് ഒരു തുള്ളി പോലെ കത്തുന്നു , അതായതു എപ്പോൾ വേണമെങ്കിലും അണയാം.
താഴെ വീണു അശുദ്ധമായ  കിടക്കുന്ന ശ്രീ ചക്രം ഇളകി കൊണ്ടിരിക്കുന്നു, തൊട്ടടുത്ത ഗണേശ വിഗഹത്തിനു സമീപം വെച്ച പൂക്കളൊക്കെ കരിഞ്ഞു പോയിരിക്കുന്നു.
ആ കുടുംബത്തിനെ രക്ഷിക്കുന്ന ശക്തിക്കു എന്തോ പ്രശ്നം സംഭവിച്ചിരിക്കുന്നു
<<<<<<<<<<<<<O >>>>>>>>>>>>>>
പാറു പെട്ടെന്ന് കണ്ണുകൾ തുറന്നു.
ആരോ അവളെ നിയന്ത്രിക്കുന്നത് പോലെ സ്വബോധത്തോടെ അല്ലാതെ അവൾ എഴുന്നേറ്റു ഇരുന്നു.
അവൾ അവിടെ നിന്നും എഴുന്നേറ്റു,
പതുക്കെ നടന്നു നീങ്ങാൻ തുടങ്ങി.
അവൾ റൂം കടന്നു പതുക്കെ നടന്നു മുൻവാതിൽ അവൾ തന്നെ അറിയാതെ തുറന്നു.
പൂമുഖപടികൾ കടന്നു അവൾ മുന്നിലേക്ക് നടന്നു. തുളസി തറക്കു സമീപത്തേക്കു വന്നു , വീടിനു നേരെ തിരിഞ്ഞു മുകളിലേക്ക് നോക്കി.
അവിടെ ത്രികോണ ആകൃതിയിൽ അതി വേഗത്തിൽ വട്ടമിട്ടു പറക്കുന്ന കഴുകൻമാർ ,
അവളുടെ കണ്ണുകൾ തിളങ്ങി അവളിൽ ആവേശിച്ചിരിക്കുന്ന ഏതോ പൈശാചികശക്തിയുടെ പ്രതിഫലനം.
അവള്‍ അറിയാതെ അവളുടെ വായില്‍ നിന്നും ആ മന്ത്രം മുഴങ്ങുവാന്‍ തുടങ്ങി , മുരളുന്ന ശബ്ദത്തില്‍
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ  
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ  
അവിടെ പാറി പറക്കുന്ന നരിച്ചീറുകൾ അവൾക്ക് ചുറ്റുമായി വട്ടത്തിൽ കറങ്ങുവാൻ തുടങ്ങി. അവിടെ പത്തി വിടർത്തിയ നാഗങ്ങൾ പാറുവിന്റെ സമീപത്തേക്ക് വന്നു അവളുടെ കാലുകളിലൂടെ ദേഹത്തേക്ക് ഇഴഞ്ഞു കയറി അവളുടെ ഇരു തോളുകളിലും കഴുത്തിനു ചുറ്റുമായും ഇരുന്നു അവളെ നോക്കി പത്തിവിടർത്തി നിന്നു.
അവൾ പതുക്കെ അബോധാവസ്ഥയിൽ മെല്ലേ ഗേറ്റ്നു സമീപത്തേക്ക് നടന്നു
<<<<<<<<<<O >>>>>>>>>>
വിഷ്ണു സഹസ്രനാമ൦ ഉരുവിട്ടുകഴിഞ്ഞ  ഭുവനേശ്വരി ദേവി മഹാവിഷ്ണുവിന്റെ അതിശക്തഅവതാരം ആയ ഉഗ്രനരസിംഹ മൂർത്തി മന്ത്രം നിർത്താതെ ജപിച്ചു
ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
കൈകളിൽ കർപ്പൂരം എടുത്തു , തീ കൊളുത്തി ഭഗവാന് ചുറ്റും പൊള്ളുന്ന കൈകളോടെ ആരതി ഉഴിഞ്ഞു,  മൂന്ന് വട്ടം ……………….ഉള്ളിൽ തോന്നിയ ആ ദുരിതത്തിന് മോചനം നരസിംഹമൂർത്തിയെ കൊണ്ട് മാത്രം.
<<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>>>>>>>>>
ആ ചുവന്ന പ്രകാശ൦ അവിടെ ആകെ വ്യാപിച്ചു.
ത്രികോണം പൂണ്ടു കറങ്ങിയ കഴുകന്മാർ കറക്കം നിർത്തി ആ വീടിനു ചുറ്റും വട്ടമിട്ടു കറങ്ങി പാറുവിനു നേരെ…നാഗങ്ങളെ ഏന്തിയ അവളുടെ ശരീരത്തിനു സമീപത്തേക്ക് വന്നു
അവളുടെ തലയ്ക്കു മുകളിൽ വട്ടമിട്ടു പാറുവാൻ തുടങ്ങി ആ മൂന്ന് പൈശാചിക ശക്തികളും.
<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>
നിലവറയിൽ അണയാൻ എന്ന വണ്ണം ശോഷിച്ചു കത്തിയ ആ ദീപം അതിവേഗതയിൽ തെളിഞ്ഞു കത്തി.
വീടിനു ചുറ്റുമുണ്ടായിരുന്ന ദിവ്യമായ പ്രകാശവലയം കുറച്ചുകൂടെ തെളിഞ്ഞു , അതിലെ കറുത്ത ഭാഗം ഒക്കെ അദൃശ്യമായി.
എവിടെ നിന്നോ ചിറകടികൾ ,,,,,,,,,,,,,ആ യി ………………………എന്ന ശബ്ദത്തിൽ അഷ്ട ദിക്കുകളിൽ നിന്നുമായി അതിവേഗ൦ ചിറകുകൾ വീശി എട്ടു പരുന്തുകൾ അങ്ങോട്ടേക്ക് പാറി വന്നു.
ആ എട്ടു പരുന്തുകളും പാറുവിന്റെ തലയ്ക്കു മുകളിൽ വട്ടമിട്ടു കറങ്ങുന്ന കഴുകന്മാരുടെയും മുകളിൽ ആയി വട്ടമിട്ടു പറക്കുവാൻ ആരംഭിച്ചു. ഒരു സുദര്‍ശന ചക്രം പോലെ. ആ കറക്കത്തില്‍ നിന്നും ദിവ്യമായ സുവര്‍ണ്ണ നിറത്തിലുള്ള പ്രകാശം അവിടെ ആകെ വ്യാപിച്ചു , ആ തീക്ഷ്ണമായ പ്രകാശതില്‍ ആ ചുവന്ന പ്രകാശം മങ്ങുവാന്‍ തുടങ്ങി.
അതോടെ പാറുവിന്റെ ദേഹത്ത് ഇരുന്ന നാഗങ്ങൾ ഒക്കെ ഭയത്താൽ താഴേക്ക് ഇറങ്ങി എവിടെയോ പോയി മറഞ്ഞു. വീടിനു സമീപം പാറി നടന്ന നരിച്ചീറുകൾ ഒക്കെ പറന്നു നീങ്ങി.
അതി ശക്തമായ ചിറകടിയോടെ ഒരു കൃഷ്ണപരുന്തു പാറി വന്നു വടക്കു കിഴക്കു ദിശയിൽ നിന്നും,
ആ കൃഷ്ണ പരുന്ത് ആ വീടിനു മുകളിൽ ഇതെല്ലം വീക്ഷിച്ചു ഒരു രാജാവിനെ പോലെ ഇരുന്നു , ശേഷം ചിറകുകൾ ഇരു വശത്തേക്ക് വിടർത്തി.
ആ വീടിനു താഴെ ചുറ്റുമുണ്ടായ ചുവന്ന വെളിച്ചം അദൃശ്യമായി.
അതോടെ ആ കഴുകൻമാർ കറക്കം നിർത്തി.
അവർ താഴെ വന്നിരുന്നു.
പാറുവിനു തലയ്ക്കു മുകളിൽ ആയി കറങ്ങിയിരുന്ന എട്ടു പരുന്തുകളും കറക്കം നിർത്തി പാറുവിനു ചുറ്റുമായി നിലകൊണ്ടു. സംരക്ഷണ കവചം പോലെ…..
ആ……………………………………..യി……………………………………………….
എന്ന് ചിറകടിച്ചു വീടിനു മുകളിൽ ഇരുന്ന് കൃഷ്ണ പരുന്തു ശബ്ദം ഉണ്ടാക്കി , ചിറകുകൾ ശക്തമായി അടിച്ചു കൊണ്ട്………….
ഒരു തരത്തിൽ ആക്രമണത്തിന് തയ്യാർ എന്ന പോലെ..
അത് കണ്ടു മൂന്ന് കഴുകന്മാരും ഒരു സമയം ചിറകുകൾ വിടർത്തി അടിച്ചു ശരവേഗത്തിൽ ആ കൃഷ്ണ പരുന്തിനെ ലക്ഷ്യമാക്കി കുതിച്ചു..
കൃഷ്ണപരുന്ത് അതി വേഗത്തിൽ ആ മൂന്ന് കഴുകർക്കു നേരെയും.
ആ മൂന്ന് കഴുകൻമാരേക്കാൾ വേഗത്തിൽ പാറുവിനു ചുറ്റും ഇരുന്ന പരുന്തുകൾ കുതിച്ചു വായുവിൽ വെട്ടി തിരഞ്ഞു കൃഷ്ണപരുന്തിന് പിന്നിലായി അണി നിരന്നു ഒരു യുദ്ധ വിമാനത്തിന്റെ ആകൃതി പോലെ അവർ ആ പൈശാചിക മൂർത്തികളായ കഴുകന്മാർക്ക് നേരെ കുതിച്ചു.
ദേവനും അസുരനും തമ്മിൽ ഉള്ള യുദ്ധം പോലെ ആയിരുന്നു പിന്നീടുള്ള ആക്രമണം, കൃഷ്ണ പരുന്തിന്റെ നായകത്വത്തിൽ അതിശക്തരായ പരുന്തുകൾക്കു മുന്നിൽ പിടിച്ചു നില്ക്കാൻ ധൂമ്രപാല വാർത്തലിക യക്ഷപാദുകൻമാർക്ക് സാധിച്ചില്ല…
അവർ പിൻതിഞ്ഞു, പറന്നു , അവർക്കു പുറകെ വിമാന ആകൃതി പൂണ്ട പരുന്തുകളും
ആ വീടിന്റെ കോംബൗണ്ട ഉയർന്നു  മാനത്തേക്ക് ഉയർന്ന കഴുകൻമാരെ വട്ടമിട്ടു പരുന്തുകൾ ആക്രമിച്ചു , കോക്ക് കൊണ്ട് കൊത്തിയും ശക്തങ്ങളായ നഖങ്ങൾ കൊണ്ട് മാന്തിയും വലിച്ചു പറിച്ചും കഴുകൻ മാരുടെ തൂവലുകൾ കൊഴിഞ്ഞു വീണു,
പരുന്തുകൾ കൊത്തുന്നതിനിടക്ക് എല്ലാ കഴുകന്മാരുടടെയും കണ്ണുകൾ കുത്തി പൊട്ടിച്ചു , മുറിവേറ്റു പറക്ക വയ്യാതെ മൂന്ന് കഴുകൻമാരും ശക്തിയിൽ മണ്ണിലേക്ക് പതിച്ചു. പിടയുവാൻ തുടങ്ങി. പാറുവിനു മുന്നിലായി
<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>
ഒരു ഭയപ്പാടോടെ മാലിനി പെട്ടെന്ന് ഉണർന്നു .
ഓടി പാറുവിന്റെ റൂമിൽ നോക്കി , അവളെ കാണുന്നില്ല
പെട്ടെന്ന് ശ്യാമിനെ വിളിച്ചു .  നോക്കുമ്പോൾ പുറത്തെക്കുള്ള വാതിൽ തുറന്നു കിടക്കുന്നു.
ആകെ ഭയന്ന് മോളെ എന്ന് നിലവിളിച്ചു അവർ പുറത്തേക്കു ഇറങ്ങി , പുറകെ ശ്യാമും വന്നു , ലൈറ് ഒക്കെ ഇട്ടു,  കാഴ്‌ച കണ്ടു ഭയന്ന് പോയി .
പാറു ഒരു അബോധാവസ്ഥയിൽ എന്ന പോലെ നിൽക്കുന്നു,.
അവളുടെ മുന്നിലായി മൂന്ന് വലിയ കഴുകന്മാർ വീണു കിടക്കുന്നു, അവയെ പരുന്തുകൾ കൊത്തി പറിക്കുന്നു .
മോളെ ,,,,,,,,,,,,,,,,,,,,,,,,,,മാലിനി അലറി വിളിച്ചു.
അവർ വേഗം അവളുടെ അടുത്തേക്ക് ഓടി ചെന്നു, ഉറക്കത്തിൽ എന്ന പോലെ നിൽക്കുക ആണ്  പാറു.
തുളസി തറയിൽ ചിറകു വിരിച്ചു വലിയ ഒരു കൃഷ്ണപരുന്തു ആ കാഴ്ച കാണുന്നു , ബാക്കി ഉള്ള പരുന്തുകൾ മൃതപ്രായരായ കഴുകന്മാരെ കൊത്തി കീറി വലിച്ചു പറിക്കുന്നു , പണ്ടവും കുടലും ഒക്കെ ആയി ചോര യിൽ നിറഞ്ഞു ,
മാലിനിക്ക് ഒന്ന് മനസിലായി , പാറുവിനു ഏതോ അപകട൦ പിണഞ്ഞത് ആണ് , ഭഗവാന്‍ അയച്ചത് തന്നെ ആയിരിക്കണം  ഗരുഡ മൂര്‍ത്തിയെ
അപ്പോളേക്കും പാറു താഴേക്ക് മയങ്ങി വീണു , ശ്യാം അവളെ പിടിച്ചു താഴെ കിടത്തി. പൊന്നു എന്ന് അവളെ വിളിച്ചു കൊണ്ടിരുന്നു .
മാലിനിയുടെ കണ്ണുകൾ നിറഞ്ഞു , മാലിനി കാൽമുട്ട് കുത്തി തുളസി തറയിൽ ചിറകു വിരിച്ചു രാജ ഭാവത്തിൽ ഇരിക്കുന്ന കൃഷ്ണ പരുന്തിനെ തൊഴുതു , ഭഗവാനെ നാരായണാ ,,,,,,,,,,,,,,എന്ന് വിളിച്ചു നമസ്കരിച്ചു…….
അപ്പോളേക്കും ആ എട്ടു പരുന്തുകളും ആ തുളസിക്ക് സമീപത്തെക്കു വന്നു നിരന്നു നിന്ന് കൃഷ്ണപരുന്തിന്റെ നിർദേശത്തിനായി .
ആ കൃഷ്ണപരുന്തു ചിറകുകൾ വിടർത്തി ശബ്ദം ഉണ്ടാക്കി , ശേഷം വടക്കു കിഴക്കു ഭാഗത്തേക്ക് പറന്നു , മറ്റു പരുന്തുകൾ താ൯തങ്ങൾ വന്ന ദിക്കുകളിലേക്ക് തന്നെ ചിറകു വിടർത്തി പറന്നു പോയി…
ആ കഴുക൯ മാരുടെ ശവശരീരം അങ്ങനെ തന്നെ കിടന്നു.
അപ്പോളേക്കും പാറു കണ്ണ് തുറന്നു , അവൾ ആകെ ഭയന്ന് പോയി , താ൯ എങ്ങനെ ഇവിടെ ,,’അമ്മ ഏട്ടൻ ഒക്കെ ചുറ്റിലും അവൾ എഴുന്നേറ്റിരുന്നു ,  മുന്നിലായി കഴുകൻമാർ ചത്തുകിടക്കുന്നതു കണ്ടു പേടിച്ചു കരഞ്ഞ  അവൾ മാലിനിയെ കെട്ടിപിടിച്ചു,
അവ൪ പാറുവിനെ എഴുന്നേൽപ്പിച്ചു. അവർ അവളെ പൂമുഖത്തതു കൊണ്ടുപോയി ഇരുത്തി.
മാലിനി ശ്യാമിനോട് ആ അവശിഷ്ടങ്ങൾക്ക് മേലെ പെട്രോൾ ഒഴിച്ച് കത്തിക്കുവാൻ പറഞ്ഞു , ശ്യാം വണ്ടിയിൽ നിന്നും പെട്രോൾ എടുത്തു ആ കഴുകന്മാരുടെ അവശിഷ്ടങ്ങൾക്ക് മേലെ പെട്രോൾ ഒഴിച്ച് തീ കൊടുത്തു, ആ കഴുകന്മാർ തീയിൽ കത്തി എരിഞ്ഞു …
<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>
മാലിനിക്കു ഞെട്ടൽ അപ്പോളും അടക്കാൻ സാധിച്ചിരുന്നില്ല.
കഴുകൻമാർ പൊന്നുവിനെ കൊണ്ടുപോകാൻ വന്നവർ ആണോ.
അതുകൊണ്ടാണോ പൊന്നു ഉറക്കത്തിൽ എഴുനേറ്റു പോയത്.
അങ്ങനെ എങ്കിൽ കൃഷ്ണപരുന്തും മറ്റു പരുന്തിൻ കൂട്ടങ്ങളും എങ്ങിനെ അവിടെ എത്തി. എന്തെ അവർ എട്ടു ദിക്കുകളിലേക്ക് പറന്നു. അഷ്ടദിക്പാലകന്മാർ ആണോ ഇനി ആ പരുന്തുകൾ
വൈകുണ്ടപുരിയിൽ പോയപ്പോൾ പൊന്നു സമർപ്പിച്ച പഴം മാത്രം കഴിച്ച കൃഷ്ണപരുന്തിനെ കൂടി മാലിനി സ്മരിച്ചു.
ഭഗവാനെ ശ്രീരംഗനാഥാ …..ഒന്നും മനസിലാകുന്നില്ല…
ആർക്കും ഒന്നും മനസിലാകുന്നില്ല
പൊന്നു ഭയന്ന് കരയുക ആയിരുന്നു.
അവളുടെ മനസിലേക്ക് അവൾ തന്നെ മറന്നുപോയിരുന്നു മൃത്യുയോഗവും മഹാശത്രുവിനെ കുറിച്ചൊക്കെ ഓർമ്മ വന്നു. മാലിനി പാറുവിനെ ആശ്വസിപ്പിച്ചു.
അവളെ റൂമിൽ കൊണ്ടുപോയി കിടത്തി കുറെ നേരം പുറത്തു തട്ടി തട്ടി കുറച്ചു കഴിഞ്ഞു പാറു ഉറക്കമായി.
<<<<<<<<<<<<<<O>>>>>>>>>>>>>>>>>
മാലിനി ഉറങ്ങാതെ പൊന്നുവിന് കൂടിരിക്കുക ആയിരുന്നു , അപ്പോള്‍ ആണ്, മാലിനിയുടെ റൂമില്‍ നിന്നും ഫോണ്‍ ശബ്ദം ഉയര്‍ന്നത്. അടുത്തിരുന്ന ശ്യാമിനോട് ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ മാലിനി പറഞ്ഞു.
ശ്യാം പോയി ഫോൺ എടുത്തു കൊണ്ട് വന്നു മാലിനിക്ക് കൊടുത്തു.
വൈശാലിയിൽ നിന്ന്  രംഗനാഥേട്ടൻ ആണ്.
മാലിനി ഫോൺ എടുത്തു.
മോളെ ഏട്ടൻ ആണ്,
ആയി ഇവിടെ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടു ഭയന്നു നമ്മുടെ കോവിലിൽ ചെന്ന് സഹസ്രനാമ൦ ചൊല്ലി പൂജ ചെയ്യുകയായിരുന്നു, കയ്യിൽ കർപ്പൂരം കത്തിച്ചു ആരതി ഉഴിഞ്ഞു പിന്നെ ആയി തളർന്നു വീണു.
അത് കൂടെ കേട്ടതോടെ മാലിനിക്ക് ഭയമായി.
ഏട്ടാ ………….ആയിക് എന്തേലും പറ്റിയോ.
ഇല്ല ഞങ്ങൾ അപ്പോൾ തന്നെ എടുത്തു വീട്ടിൽ കിടത്തി, ഡോക്ടറെ വിളിപ്പിച്ചിരുന്നു, വന്നു പരിശോധിചു പ്രെഷർ അല്പം കൂടിയിട്ടുണ്ട് ന്നാ പറഞ്ഞത്.
ആയി അവിടെ പ്രാർത്ഥനയിൽ ആയിരുന്നു ,,,,,,,,,,,,,,,,അത് കൂടെ കേട്ടതോടെ മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.
മാളു ,,,,,,,,,,,,എന്തേലും ബുദ്ധിമുട്ടു ഉണ്ടോ അവിടെ ?
മാലിനി നടന്ന സംഭവങ്ങൾ ഒക്കെ ഭയപ്പാടോടെ തന്നെ വിശദീകരിച്ചു.
അതൊക്കെ കേട്ടു എല്ലാവര്ക്കും അത്ഭുതവും ഭയവു൦ ഒക്കെ ആയി ,
ഭാഗ്യം ഒന്നും പറ്റിയില്ലലോ , ഭഗവാനെ നാരായണ,,,,,,,,,,,,,,,,,തക്ക സമയത്തു ഗരുഡവാഹനത്തെ അയച്ചില്ലേ ഭഗവാനെ ,,,,,,,,,,,,,,,,രംഗനാഥൻ പ്രാർത്ഥനയോടെ സ്വയം പറഞ്ഞു.
മാലിനി വിഷമം കൊണ്ട് കരയാൻ തുടങ്ങി.
മാളു എന്തിനാ നീ കരയുന്നെ……………
വയ്യ ഏട്ടാ ,,,,,,,,,,,,,,,,മോൾക്ക് വേണ്ടി തീ തിന്നു കൊണ്ടിരുക്കുകയാ ,,,എത്ര നാൾ എന്ന് വെച്ച് ആണ് ഇങ്ങനെ.
മൃത്യുയോഗം ഉള്ള കുട്ടി ആണ് , പലതും ഇങ്ങനെ വന്നും പോയി൦ ഇരികുകയാ ,,,,,,,,,ഒന്നും വരാതെ ഭഗവാൻ കാക്കുന്നുണ്ട്.
ഞാൻ ഒരു ‘അമ്മ അല്ലെ…………….ഏട്ടാ ……………..
മാളു നീ കരയണ്ട ,,,,,,,,,,,,,,,,,,,
എന്ത് ചെയ്യാൻ ആണ് മോളെ നമ്മുടെ കുടുംബത്തിന്റെ കടം ബാക്കി കിടക്കുക അല്ലെ ……….അത് പൂർതീകരിക്കാത്തിടത്തോളം കാലം ഓരോരോ വിഷമതകൾ അനുഭവിക്കാതെ വയ്യല്ലോ …എല്ലാം നിനക്കും അറിയാവുന്നതല്ലേ ….
മോള് വിഷമിക്കാതെ
ആയി എഴുന്നേൽക്കട്ടെ ……………ഞാൻ ഇതെല്ലം സംസാരിക്കാം……………
നമ്മുടെ ഗുരുനാഥനെ കൂടി ഞങ്ങൾ പോയി കാണാം, സാധ്യമായ   എല്ലാം ദേവർമഠത്തിൽ നിന്നും ചെയ്യാം പ്രാത്ഥനയോ പൂജകളോ എന്തു൦ ,,,,,,,,,,,,,,
നീ വിഷമിക്കല്ലേ ……………..
ആയിയോട് വിശദമായി സ൦സാരിക്കാം ,കേട്ടോ …………………
മാളു ,,,, മക്കളോട്   പേടിക്കണ്ട എന്ന് പറയു ….ട്ടോ
ഏട്ടാ ,,,,,,,,,,,,,,ഇത് വരെ ഇല്ലാത്ത ഭയവും സങ്കടവും ഒക്കെ ആണ് …എനിക്ക് നിങ്ങളെ ഒക്കെ കാണണം എന്ന് തോന്നുന്നുണ്ട് ………… ഇപ്പൊ ശരിയ്ക്കും ആരും ഇല്ലാത്ത ഒറ്റപെടലിന്റെ വേദന ഞാൻ നന്നയി അറിയുന്നുണ്ട് ..
ആരാ പറഞ്ഞത് ആരുമില്ലെന്ന്………….
ആയിയോട് ആദ്യം സംസാരിക്കട്ടെ …
മാളു പേടിക്കാതെ അടുത്ത് തന്നെ വരാൻ ശ്രമിക്കാം , എന്തായാലും വരാം ,,,കേട്ടോ
വിഷമിക്കണ്ട ട്ടോ ……………..മാലിനിയുടെ സമാശ്വസിപ്പിച്ചു സംഭാഷണം അവസാനിച്ചു.
<<<<<<<<<<<
ഭൈരവന്റെ ഗുഹയിൽ
കരിമ്പടം കൊണ്ട് മൂടിയ വികടാ൦ഗ ഭൈരവൻ തന്റെ ദീർഘനാളത്തെ പ്രയത്നം എല്ലാം വിഫലമായതിന്റെ പരാജയഭീതീയിൽ അലറുക ആണ്.
ഇല്ല ……..ഇത് സാധ്യമല്ല ……………….എന്റെ ധൂമ്രപാലനും വാർത്താലികനും യക്ഷപാദുകനും അവർ ശക്തർ ആയിരുന്നു , അവരെ ഇല്ലാതാക്കി ,,,,,,,,,,,,,,ഇല്ല ,,,,,,,,,,,,,,,,,,,,,,,,,,,ഇത് സാധ്യമല്ല.
ഗരുഡഅംശം പൂണ്ട പരുന്തുകൾ അവരെ വലിച്ചു കീറി കൊലപ്പെടുത്തി, എന്റെ തപോബലത്താൽ ഞാൻ സൃഷ്‌ടിച്ച എന്റെ പൈശാചിക കിങ്കരങ്ങൾ എല്ലാം എനിക്ക് നഷ്ടമായി, എന്റെ തപോബലതിന്റെ മുക്കാലും എനിക്ക് നഷ്ടമായി.
അയാൾ മുകളിലേക്ക് നോക്കി ………….നിങ്ങൾ എന്നെ വിജയിക്കാൻ സമ്മതിക്കില്ല എന്നാണോ
ഞാൻ നേടാൻ ആഗ്രഹിച്ചത് എല്ലാം ഞാൻ നേടി ഇരിക്കും ഒരു ശക്തിക്കും എന്നെ തടയാൻ സാധിക്കില്ല
എന്റെ മൂർത്തി എന്നെ അതിനു ശക്തൻ ആക്കും …………..
എന്റെ ഉപാസന വിധിയാ൦ വണ്ണം അല്ലയോ …….പിന്നെ എന്തുകൊണ്ട് എനിക്ക് വിജയം നൽകുന്നില്ല
ഞാൻ ഒരുങ്ങുക ആണ് , ഏറ്റവും ശക്തമായ പ്രേതകായവിദഹത്യോപാസനക്ക്
രുധിരവദനാ ……………………………….അയാൾ തന്റെ  ചെന്നായയെ വിളിച്ചു
ആ ചെന്നായ മുരണ്ടു കൊണ്ട് അയാളുടെ സമീപം ചെന്നു.
എന്റെ പ്രേതകായവിദഹത്യോപാസനക്ക്  കാവലായി നീ ഉണ്ടാകണം.
അന്ന ജല വായു പാനം പോലുമില്ലാതെ മൃത അവസ്ഥയില്‍ സ്വയം ജീര്‍ണ്ണിച്ചു പോകുന്ന  ഉപാസനയിലേക്ക് ,,,,,,,,,,,
കാലം കൃത്യമാകുമ്പോൾ ഞാൻ പുറത്തേക്ക് വരും സർവ്വശക്തൻ ആയി.
ആ പൈശാചിക മൂർത്തിക്കു മുന്നിൽ ആയി അയാൾ കൈകൾ കൊണ്ട് മണ്ണ് വാരാൻ തുടങ്ങി കൂടെ ആ ചെനായയും അയാളെ സഹായിച്ചു മണ്ണ് മുൻകാലു കൊണ്ട് മാറ്റി മാറ്റി
ഏറെ നേരത്തെ പ്രയത്നം കൊണ്ട് ആറടി നീളത്തിൽ ഒരു വലിയ കുഴി അവിടെ രൂപം കൊണ്ട്.
വികടാ൦ഗ ഭൈരവൻ ആ കുഴിയിൽ ഇറങ്ങി കിടന്നു ഒടുവിൽ രുധിരവദനനെ നോക്കി , എന്തോ അവ്യതഭാഷയിൽ മുരണ്ടു അതു കേട്ട് രുധിരമുഖന് ഓടിചെന്ന് പുഴുവും പഴുതാരകളും വലിയ അട്ടകളും അരിക്കുന്ന ആ ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ കടിച്ചു പിടിച്ചു കൊണ്ട് വന്നു അയാൾ കിടക്കുന്ന കുഴികളിൽ ആയി ഇട്ടു തുടങ്ങി വലിയ പഴുതാരകളും വലിയ കറുത്ത തേരട്ടകളും പുഴുക്കളും എല്ലാം അയാളുടെ ദേഹത്തിൽ അരിച്ചിറങ്ങി .ആ ചെന്നായ ആ കുഴിയുടെ പകുതിയോളം ചീഞ്ഞളിഞ ശവശരീരങ്ങൾ കൊണ്ട് ഇട്ടു. തലയുടെഭാഗം മാത്രം കരിമ്പടം കൊണ്ട് മറച്ചു വെച്ചിരിക്കുന്നു.
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
പാപ്യാന്ന മുച്ചേവർ സവത്തിമാരാ മമനമക്കാരാ
അയാൾ അവ്യക്തമായ രീതിയിൽ മന്ത്രം ഉരുവിട്ട് തുടങ്ങി. അപ്പോളേക്കും കുറെ ചീഞ്ഞ മനുഷ്യ തലകൾ കടിച്ചു കൊണ്ട് വന്നു ആ ചെന്നായ അയാളുടെ തലഭാഗത്തേക്ക് ഇട്ടു നിറച്ചു.
ഒടുവിൽ തന്റെ  മുൻകാൽ കൊണ്ട് മാറ്റിയ മണ്ണ് എല്ലാം ആ കുഴിയിൽ ആ ചെന്നായ ഒറ്റയ്ക്ക് നിറച്ചു. ഒടുവിൽ പൂർണ്ണമായും കുഴി മൂടി ആ കുഴിക്കു മുകളിൽ ആയി ബാക്കി ഉളള മണ്ണു കൂടെ കൂമ്പാര൦ പോലെ ഇട്ടു…
ആ മണ്ണിനടിയിൽ ക്ഷുദ്രജീവികളും ചീഞ്ഞ ശവ ശരീരങ്ങളോടൊപ്പം ഭക്ഷണം ഇല്ലാതെ ജലപാനം ഇല്ലാതെ ശ്വാസം ഇല്ലാതെ തന്റെ  ഉപാസനമൂർത്തിയിൽ നിന്നും സർവ്വശക്തി ലഭിക്കുന്നതിനായി എത്ര കാലം എന്നറിയാതെ വികടങ്ങഭൈരവ൯ ഉഗ്രതപം തുടങ്ങി
ആ മൺകൂനക്ക് മുകളിൽ കയറി നിന്ന് ആ ചെന്നായ ഒരു ഭീകരശബ്ദത്തിൽ ഒരി ഇടാൻ തുടങ്ങി.
ആ ശബ്ദം ആ ഗുഹക്കുള്ളിൽ നിന്നും എമ്പാടും വ്യാപിച്ചു , ഭയപ്പെടുത്തുന്ന ശബ്ദം
അത് കേട്ട് ആ വനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ചെന്നായകളുടെ ഒരി ഇടൽ ശബ്ദം വന്നു തുടങ്ങി.
<<<<<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.