അപരാജിതൻ 6 [Harshan] 6894

തളര്‍ന്നു വീണ അപ്പുവിന്റെ മുഖത്ത് സമീര വെള്ളം തളിച്ചു , അവൻ പാതി ബോധത്തിലേക്ക് മടങ്ങി വന്നു,
നരനും സമീറയും കൂടി അവനെ താങ്ങി എഴുന്നേൽപ്പിച്ചു , ക്വാർറ്റേഴ്സിന്റെ വരാന്തയിൽ കൊണ്ടു പോയി കിടത്തി.
അപ്പു ,,,,,,,,,,,,,അപ്പു ,,,,,,,,,,,,,,,,,,,,,,,,,,,അവന്റെ മുഖത്ത് തട്ടി വിളിച്ചു.
അവന്റെ മുഖത്ത് വീണ്ടും വെള്ളം തളിച്ച് , ഒരു പത്തു പതിനഞ്ചു മിനിട്ടു കൊണ്ട് അവൻ പൂർവസ്ഥിതിയിലേക്ക് ആയി , അപ്പു എഴുനേട്ടിരുന്നു ,
അവൻ ആകെ സങ്കടാവസ്ഥയിൽ  ആയിരുന്നു.
എന്നാലും അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു, നരൻ  വിലക്കി , സമീറ അവനു വെള്ളം കുടിക്കാൻ ആയി കൊടുത്തു , കുറച്ചു വെള്ളം ഒക്കെ കുടിച്ചു അവൻ ഏതാണ്ട് സാധാരണ നിലയിൽ തന്നെ ആയി.
അപ്പോളേക്കും മനോജ് കൂടെ വന്നു അവനു സമീപ൦ വരാന്തയിൽ ഇരുന്നു.
അപ്പു ആരും ഒന്ന് ചോദിക്കാതെ തന്നെ പറഞ്ഞു തുടങ്ങി.
എന്റെ  ലക്ഷ്മി ‘അമ്മ പാവം തന്നെ ആയിരുന്നു ,എനിക്ക് അറിയാമായിരുന്നു എന്നും എക്കാലവും മറച്ചു വെക്കാൻ സാധിക്കാൻ പറ്റില്ല എന്ന്.
മോനെ ശരിക്കും എന്താണ് സംഭവിച്ചത് ? നരൻ ചോദിച്ചു.
നരേട്ടാ ,,ഞാൻ സത്യമാണ് പറയുന്നത് , ഇനി കള്ളം പറയാൻ എനിക്ക് സാധിക്കില്ല , ഇത്രയും നാൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ച് സ്വയം നീറി പുകഞ്ഞ ഒരു സത്യം ആണ് എനിക്ക് വെളിവാക്കേണ്ടി വന്നത്,
ലക്ഷ്മി അമ്മക്ക് മാനസിക പ്രശനം ഉണ്ടായപ്പോ മുതല് അമ്മയുടെ സ്വഭാവം പെരുമാറ്റം ഒക്കെ ഒരുപാട് മാറിതുടങ്ങിയിരുന്നു , ഏറ്റവു൦ ഉപദ്രവം എന്നോട് ആയിരുന്നു , രാത്രി ഒക്കെ പലപ്പോഴും എഴുനേറ്റു കത്തി ഒക്കെ കൊണ്ട് വരും എന്റെ ദേഹത്ത് മുറിപ്പെടുത്താൻ ഒക്കെ , അല്ലെങ്കിൽ സ്വയം മുറിപ്പെടുത്തും , ഇതൊക്കെ രാത്രികളിൽ ആയിരുന്നു , സത്യത്തിൽ ഭയം ആയിരുന്നു വീട്ടിൽ അമ്മയോടൊപ്പം കഴിയാൻ , എനിക്ക് എന്തേലും വരുമോ എന്ന് പേടിച്ചല്ല , ‘അമ്മ എന്നെ എന്തേലും ചെയ്തു എനിക്ക് എന്തേലും പറ്റിപ്പോയാൽ എന്റെ ലക്ഷ്മി  അമ്മയെ  ആരാണ് നോക്കുക എന്ന ചിന്ത മാത്രം ആയിരുന്നു
പലപ്പോഴും ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു അന്നൊക്കെ.
ഒരിക്കൽ ഇതുപോലെ രാത്രി ‘അമ്മ കട്ടിലിലും ഞാൻ താഴെയും ആയിരുന്നു കിടന്നു കൊണ്ടിരുന്നത് , ‘എനിക്ക് നല്ല ക്ഷീണവും ഉണ്ടായിരുന്നു , രാത്രി എന്തോ കണ്ണ് തുറന്നു നോക്കിയപ്പോൾ ലക്ഷ്മി ‘അമ്മ വീട്ടിലെ അമ്മികല്ല് എടുത്തു കയ്യിൽ പിടിച്ചു എന്റെ തലക്ക് നേരെ പിടിച്ചു നിൽക്കുവായിരുന്നു , എങ്ങനെയോ തിരിഞ്ഞു മാറിയത് കൊണ്ട് മാത്രം ആണ് എന്റെ തലയിലേക്ക് ആ കല്ല് വീഴാതിരുന്നത്. ഡോക്റ്ററെ ഒക്കെ കാണിച്ചു ഡോക്റ്റർ പറഞ്ഞു മാനസികരോഗശുപത്രിയിൽ അഡ്മിറ്റ് ചെയ്യാം എന്ന് ,,,
അപ്പോളേക്കും അവൻ വിങ്ങി പൊട്ടി തുടങ്ങി
എങ്ങനെ ആണ് ഞാൻ വല്ലയിടത്തും കൊണ്ട് പോയി ആക്കുന്നത് , എന്ത് സമാധാനം ആണ് എനിക്ക് പിന്നെ ഉണ്ടാകുക , ഇവിടെ ആണെകിൽ ഞാൻ അടുത്തില്ലേ നോക്കാൻ ആയി ,അവര് ചങ്ങലക്കു ഇടുകയയും ഷോക്ക് അടിപ്പിക്കുകയും ഒക്കെ ചെയ്യില്ലേ ,, ഭക്ഷണ൦ കഴിക്കുമോ , കൂടുതൽ വയലന്റ് ഒകെ ആയാൽ അവര് വല്ല മരുന്നും കൊടുത്തു തളർത്തി കളഞ്ഞാലോ …അത്രയും ഭയം ആയിരുന്നു എനിക്ക്,
രാവിലെ അത്ര പ്രശനങ്ങൾ ഇല്ലായിരുന്നു , രാത്രി ആണ് വിഷയം , പിന്നെ ഉറക്കഗുളിക ഒക്കെ കൊടുത്തു ദേഹം കെട്ടിയിട്ട് ഒക്കെ ആണ് ഞാൻ നോക്കിയിരുന്നത് ,
ഞങ്ങൾ വീട് വിട്ടു മാറേണ്ടി വന്നിരുന്നല്ലോ , എല്ലാരുടേം മുന്നിൽ തലതാഴ്ത്തി മുന്നോട്  പോകാൻ വിഷമ ആയിരുന്നത് കൊണ്ട് അവിടെ നിന്നും  കുറച്ചു അകലേക്ക് മാറി, ഒരു കൊച്ചു വീട് സൗകര്യങ്ങൾ ഒന്നും ഇല്ലാത്തതു വാടകക്ക് കിട്ടി , പിന്നെ താമസം അവിടെ ആയി ,
പക്ഷെ ആ വീട്ടിലേക് ചെന്നതോടെ ലക്ഷ്മി ‘അമ്മ ആകെ നില മാറുന്ന അവസ്ഥയിലേക്ക് വന്നു , രാത്രി ഒക്കെ ഭയന്നു അലറികരയലും മറ്റു൦  ആയി ,
പിന്നെ എന്നെ ഉപദ്രവിക്കുന്ന ശീലം ഒക്കെ മാറി , സ്വയം ഉപദ്രവിക്കുക , മരിക്കാൻ ശ്രമിക്കുക ഇതൊക്ക ഏതായിരുന്നു , ഇരുപത്തി നാലു മണിക്കൂരും എന്റെ കണ്ണ് വേണം, അമ്മക്ക തന്നെ അറിയില്ല എന്താണ് ചെയ്യുന്നത് എന്ന് ,
ഒരിക്കൽ മരിക്കാൻ ആയി കിണറിലേക്ക് എടുത്തു ചാടി , അന്ന് വലിയ പരിക്ക് പറ്റിയില്ല , ഒരു കണക്കിന് എല്ലാരും ചേർന്നു രക്ഷപെടത്തി. ഓരോ ദിവസം ചെല്ലുന്തോറും അമ്മയുടെ സ്ഥിതി ഒക്കെ ഭീകരമായി വന്നു.  കുറച്ചു കഴിഞ്ഞപ്പോ എല്ലാം നോർമൻ ആയി , ആ കിടക്കാന് ഇനികെ കുവൈറ്റിൽ ജോലി കിട്ടുന്നതും അകാര്യങ്ങള്‍ പറയാൻ ഒക്കെ ആയി രാജശേഖരന്റെ അടുത്ത് പോയതും എല്ലാം ,,അതൊക്കെ ഞാൻ നിങ്ങളോടു പറഞ്ഞതും ആണല്ലോ , ആണ് തൊട്ടു പിന്നെ വീണ്ടും രാത്രി വയലന്റ് ആകും ,കുറച്ചു ദിവസമായി ഉറക്കമിളച്ചതിന്റെ ഒക്കെ വല്ലാത്ത ക്ഷീണവും ഇടയ്ക്കു സ്റ്റേഷനിലേക്ക് വിളിപ്പിക്കും അവിടെ ചെന്നാൽ വലിയ വിരട്ടൽ ഒക്കെ ആയിരുന്നു , അന്ന് വലിയ കുഴപ്പം ഒന്നും ഉണ്ടായിരുനില , എന്നാലും അപ്പുറത്തെ വീട്ടുകാരുടെ അടുത്ത് പറഞ്ഞു ഒന്ന് നോക്കികൊണെന്നു,, അങ്ങനെ ആണ് സ്റ്റേഷനൽ പോയത് , അവിടെ നിന്നും ഇറങ്ങി വീട് എത്തുന്ന സമയത്തു ആണ് എനിക്ക് ഫോൺ വന്നത് അമ്മയെ കാണുന്നില്ല ന്നു പറഞ്ഞു , ഞാൻ ആകെ ആധിയ്യോടെ അവിടെ ഓടി നടന്നു അന്വേഷിക്കുകയാ …അപ്പോളാ കണ്ടത് ഒരു പാലത്തിന്റെ അടുത്ത് ആകെ ബഹളം ഞാൻ ഓടി ചെന്ന് നോക്കിയപ്പോ മറക്കഷണം ഒക്കെ  വെച്ച് എന്റെ ലക്ഷ്മി അമ്മേനെ ആരൊക്കെയോ തല്ലുന്നു . ‘അമ്മ ഭ്രാന്ത് പിടിച്ചു ആരെയൊക്കെയോ ഉപദ്രവിച്ചുന്നു ,,, ആ ദേഷ്യം ആണ് അവർ തീർത്തത്
അത് കൂടെ കണ്ടപ്പോ ഞാൻ അവരെ ഒക്കെ മാറ്റി അമ്മേനെ വലിച്ചു വീട്ടിലേക്ക് കൊണ്ടുപോയി , ഒന്നാമത് ഏറെ ദിവസമായി ഉറക്കവും എനിക്കില്ല , പോലീസ് സ്റ്റേഷനിലെ പ്രശ്നങ്ങളും,,, എനിക്ക് അറിയില്ലാരുന്നു ,, എനിക്ക് എന്റെ നിയന്ത്രണം ഒക്കെ പോയി ……..അമ്മേനെ വീട്ടിൽ കൊണ്ട് പോയി ഞാൻ ദേഷ്യത്തില് തല്ലി ,,,നാട്ടുകാര് കൂടെ കൈ വെച്ചതല്ലേ ,, എല്ലാ ദേഷ്യം കൂടെ ഒരുമിച്ചു വന്നപ്പോ …
അപ്പു പൊട്ടികരഞ്ഞു കൊണ്ട് തന്നെ തുടർന്ന് ,,
ലക്ഷ്‌മി അമ്മേനെ ഈ കൊണ്ട് ഒരുപാട് ഞാൻ തല്ലി തോളത്തും പുറത്തും ഒക്കെ….ഒരു മകനും ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ അപരാധം അല്ലെ ,,,,,,,,,,,,,,,പെറ്റ വയറിനെ ഒക്ക അടിച്ച..  അതിനും വലിയ പാപം ഉണ്ടോ …
നരേട്ടാ …………………….അപ്പു വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ..
അത് കേട്ട് സമീര കരഞ്ഞു തുടങ്ങി , കാരണം അവൾക്ക് ‘അമ്മ ഇല്ലല്ലോ .
നരനും കണ്ണുകൾ തുടച്ചു ,,,,,,,,,,,,,,,
ഒരുപാട് തല്ലി ഞാൻ അന്ന് ……………….ദേഷ്യം തീരണ വരെ ………………..എന്റെ നിയന്ത്രണമൊക്കെ വിട്ടുപോയിരുന്നു ,,,
അപ്പോ ,,,,,,,,,,,,,,അപ്പൊ ,,,,,,,,,,,,,,,,,,,,ലക്ഷ്മി ‘അമ്മ ഒരുപാട് കരഞ്ഞു ,,,,,,,,,,,,,,
അപ്പു ,,,,,,,,,,,,,,,,,,,എന്നെ തലല്ലേ ………….അപ്പു …………………….തല്ലല്ലേ   അപ്പു ………….
എന്ന് ,,,,,,,,,,,,,,,,,എന്ന് ,,,,,,,,,,,,,,,,,,,,,,,,,,,,,,,അപ്പു നു കരച്ചില് കാരണം മുഴുവിക്കാൻ പറ്റിയില്ല
‘അമ്മ അങ്ങനെ കരഞ്ഞു …………ഒരുപാട് കരഞ്ഞു ,,,,,,,,,,,,,,,,,,,
ഞാൻ ഒന്നും നോക്കിയില്ല ,,,,,,,,,,,,,,,,,,,,,
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോയി , ആ വീട്ടിന്റെ അടുത്ത് ഒരു ഗ്രൗണ്ട് ണ്ടായിരുന്നു അവിടെ പോയി ഇരുന്നു ഒരുപാട് കരഞ്ഞു ,,
കുറെ കഴിഞ്ഞപ്പോ അപ്പുറത്തുള്ളവരുടെ നിലവിളി ആണ് കേട്ട് ഞാൻ ഓട് ചെന്നപ്പോ വീടിന്റ ഉള്ളിൽ നിന്നും പുക ഒക്കെ ഉയരണ കണ്ടത്,,വീടൊക്കെ ഉള്ളിൽ നിന്നും പൂട്ടിയിരിക്കുക ആയിരുന്നു , ഞാൻ അമ്മെ ന്നു വിളിച്ചു കരഞ്ഞു കൊണ്ട് വാതിലൊക്കെ ചവിട്ടി പൊളിച്ചു …ആ മുറിയുടെ വാതിലും പൊളിച്ചു …
പിന്നെ അപ്പുവിന് മുഴുമിപ്പിക്കാൻ പറ്റിയില്ല ,,,,,,,,,,,,,,,,,,,,പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു ,,,,,,,,
എന്റെ ,,,,,,,,,,,,,,,,,,,,,,,,,,,,,എന്റെ ,,,,,,,,,,,ലക്ഷ്മി അമ്മ  നിന്ന് ആളി കത്തുക ആണ് ,,,,,,,,,,,,,ഒരു ശബ്ദo പോലും ഇല്ലാതെ ,,, അപ്പോ തന്നെ തുണി ഒക്കെ എടുത്തു ചുറ്റി തീ കെടുത്തു എല്ലാരും വെള്ളം ഒക്കെ കൊണ്ട് ഒഴിച്ച്,
ലക്ഷ്മി ‘അമ്മ കരിഞ്ഞു തൊലി ഒക്കെ അടർന്നു മാംസം വെന്ത മണത്തോടെ … അവൻ കരയുക ആണ്
ലക്ഷ്മി അമ്മ വായില് തുണി കുത്തി നിറച്ചു വെച്ചേക്കുക ആയിരുന്നു കരച്ചില് പുറത്തു കേൾക്കാതെ ഇരിക്കാൻ ……………കരയാൻ പോലുമാകാതെ ,,,,,,,,,,,,അല്ലെ ലക്ഷ്മി അമ്മ പൊള്ളി വേദന അനുഭവിച്ചത്.
പാവം എന്റെ ലക്ഷ്മി അമ്മ ഒറ്റയ്ക്ക് ഒന്ന് അലറി കരയാന്‍ പോല്മാകാതെ ആ വേദന ഒക്കെ അനുഭവിച്ചു.
പിന്നെ അപ്പൊ തന്നെ ആശുപത്രിൽ കൊണ്ട് പോയി ,,,,,,,,,,,,,,,,,,,,എഴുപതു ശതമാനം പൊള്ളൽ ഏറ്റിരുന്നു , കിഡ്‌നി ഹാർട്ട് ഒക്കെ പ്രശനം ആയിരുന്നു , ദേഹം മൊത്തം പൊള്ളി അടർന്നു ചലം ഒക്കെ ഒഴുകി മരിക്കുന്ന സമയത്തു ലക്ഷ്മി ‘അമ്മക്കു സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല തൊണ്ടയും ഒക്കെ പൊള്ളി നാശമായിലെ …. കാഴ്‌ച വരെ പോയി തുടങ്ങിയിരുന്നു ,
അപ്പൂന്റെ കയ്യിൽ പിടിച്ചു അച്ഛ….അച്ഛൻ കാശ് …………….അങ്ങനെ എന്തോ പറഞ്ഞു,,,,
ലക്ഷ്മി അമ്മ പറഞ്ഞത് ഒക്കെ അനുസരിചോളാ൦, എന്ന് ലക്ഷ്മി അമ്മയുടെ കയില്‍ പിടിച്ചു അപ്പു വാക്ക് കൊടുത്തു.
പിന്നെ ലക്ഷ്മി ‘അമ്മ മിണ്ടീല ,,,,,,,,,,,,,,,,,,,
കണ്ണ്…..  കണ്ണ് ഒക്കെ തുറന്നു തന്നെ ഇരുന്നു ,,,
എന്റെ ലക്ഷമി ,,,,ലക്ഷമി അമ്മ……………. മരിച്ചു പോയി നരേട്ടാ
അതോടെ അപ്പു നരനെ കെട്ടിപിടിച്ചു കരഞ്ഞു ………………..
ഞാൻ ,,,,ഞാനല്ലേ കൊന്നത് …………………………………ഞാനല്ലേ കൊന്നതു ,,,,,,,,,,,,,,,,,,,,,,,,,,,,,,അപ്പുവുന്റെ കരച്ചിൽ അടക്കാൻ പറ്റാത്ത തരത്തിലേക്ക് ഉയർന്നു ,,
ഏ ,,,,,,,,,,,,,,,,,,,,എ …………………എന്റെ ഈ കൈ കൊണ്ട്………………….അടിച്ചു ,,,,,,,,,,,,,അടിച്ചോണ്ടല്ലെ ,……ലക്ഷ്മി ‘അമ്മ ….ഇങ്ങനെ ഒക്കെ ചെയ്തത് ,,,,,,,,,,,,,,,,,,,,,,,,ഞാൻ തന്നെ അല്ലെ ,,,,,,,,,,,,,,,,,,കൊന്നേ ………………………..
ഈ………………..ഈ ……………ഈ കൈ കൊണ്ടല്ലേ ……………….കൊന്നത് ,,,,,,,,,,,,,,,,,,,
ഞാൻ ,,,,,,,,,,,,,,,,,,ഞാൻ തന്നെ ആണ് കൊന്നത് ,,,,,,,,,,,,,,,,
അപ്പു രണ്ടു കൈ കൊണ്ട് നെഞ്ചിൽ ശക്തിയായി അടിച്ചു ,,,,,,,,,,,,,,,,,,,,,
ഞാൻ ,,,,,,,,,,,,,ഞാൻ ,,,,,,,,,,,,,,ഞാൻ തന്നെ അല്ലെ കൊന്നത് ………………………….
ആ ശിക്ഷ ഒക്കെ ഞാൻ അനുഭവിക്കണ്ടെ ……………………………..അത് കേട്ട് നരൻ അവന്റെ പുറത്തു തടവി ,,,,,,,,,,,,,,,,,,,,,,,
കരയല്ലേ ,,,,,,,,,,,,,,,,,,,,,അപ്പു കരയല്ലേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാൻ തന്നെ ആണ് ,,ഈ കൈ കൊണ്ട് ആണ് …………………………
ഞാൻ അതിന്റെ ശിക്ഷ ഒക്കെ ജീവിതം മൊത്തം അനുഭവിക്കണ്ടെ………………………
അവൻ നരന്റെ നെഞ്ചിൽ മുഖം പൊതി കരഞ്ഞു കൊണ്ടിരുന്നു…
മനോജ് ………………എഴുന്നേറ്റു ,,,,
മനോജിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു ,,, ആ കണ്ണുകൾ തുടച്ചു
നേരെ പിന്നിലേക്ക് പോയി അവിടെ ഇരുന്ന മദ്യ കുപ്പി കയ്യിൽ എടുത്തു ,,, അത് വലിച്ചെറിഞ്ഞു … അത് കല്ലിൽ തട്ടി പൊട്ടി ചിതറി ,,,
മനോജ് കുറെ വെള്ളം എടുത്തു കുടിച്ചു..
അപ്പുവിന്റെ സമീപത്തേക്ക് ചെന്നു.
അവന്റെ പുറത്തു തട്ടി ,,,,,,,,,,,,,
അപ്പു ,,,,,,,,,,,,,,,,,,,,,,,,,,ഡാ ……………………നീ ഇങ്ങോട്ടു നോക്കിക്കേ .
അവനെ വീളിച്ചു ,,,
അവൻ മനോജിന് നേരെ തിരിഞ്ഞു കരയുന്ന അവസ്ഥയോടെ
മനോജ് അവനെ കെട്ടിപിടിച്ചു ,,,
നീ അല്ല ,,,,, നീ അല്ല……………………’അമ്മ മരിച്ചു ,,, അത് ഒരുപക്ഷേ ആ സമയത്തു ആ ഒരു പ്രവണത വന്നു പോയി കാണും ,,,,നീ അങ്ങനെ ഒരിക്കലും ചിന്തിക്കേണ്ട …………….
മനോജ് അവന്റ പുറത്തു തട്ടി ,,,,,,,,,,,,,,,,
കൂൾ ആകു അപ്പു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇനി ഒരിക്കലൂം ആ വിഷമ ഉള്ളിൽ വെക്കരുത് ,,,,,,,,,,,,,,,,,,,,,,,
‘അമ്മ മരിച്ചു പോയത് ആണ് ,,,,,,,,,,,,,,,,,,,,,,,,,,,അല്ലാതെ കൊല്ലപ്പെട്ടത്‌ അല്ല ,,,,,,,,,,,,,,,,
ഞാൻ അമ്മേനെ തല്ലിയില്ലേ ………………………
അതിനു അമ്മയെ ഇഷ്ടക്കേട് കൊണ്ട് തല്ലിയതല്ലലോ … വെഷമം വന്നു പോയപ്പോ
അല്ലെ ,,, ‘അമ്മയെ മറ്റുള്ളോരു ഒക്കെ പ്രാന്തി എന്ന് വിളിച്ചു തല്ലിയത് കണ്ടപ്പോ അല്ലെ ,,,,,,,,,,,,,,,,,,,,
ഉളിൽ ഒരിക്കലും ഈ വിഷമ൦ വെക്കേണ്ട ,,, അപ്പു അമ്മയെ സ്നേഹിച്ചിട്ടല്ലേ ഉള്ളു ,,, അല്ലാതെ അമ്മയെ ഉപേക്ഷിച്ചൊന്നുമില്ലല്ലോ ,,, അതു മനസിന്‌ വയ്യാത്ത ‘അമ്മ ചെയ്തു പോയതാണ് ,,
അങ്ങനെ കരുതിയാൽ മതി ,, കേട്ടാ
എന്തായലും ഇനി ഇതൊരു വിഷമമായി മനസ്സിൽ വെക്കേണ്ട ,,, ഉള്ളിൽ പറയുക ലക്ഷ്മി അമ്മയെ അപ്പു കൊന്നിട്ടില്ല …………….അപ്പു സ്നേഹിച്ചിട്ടേ ഉള്ളു ,,, ആ സ്നേഹം ഉള്ളത് കൊണ്ടല്ലേ …. എല്ലാം സ്വയം ഏറ്റെടുത്തു നീറി ഇല്ലാതെ ആയികൊണ്ടിരുന്നത് ,,,, വേറെ ഏതു മക്കളാ ഇങ്ങനെ ഒക്കെ ചെയ്യുക ,,
അച്ഛനോ അമ്മയോ മരിച്ചാൽ പിന്നെ എത്രപേർ ഓർക്കുന്നുണ്ട് ,,,അപ്പു ഓരോ നിമിഷത്തിലും ലക്ഷ്മി അമ്മയെ ഓർത്തല്ലേ ജീവിക്കുന്നത് ……………….സമാധാനിക്ക് ,,,,,
അപ്പു അല്ല ,,,,,,,,,,,,,,,,,,,അപ്പു ഒന്നും ചെയ്തിട്ടില്ല ,,,,,,,,,,,,,,,,കേട്ട ……………..മനോജ് അവനെ ആശ്വസിപ്പിച്ചു.
ഇനി നീ ഇങ്ങനെ നീറി ഇല്ലാതെ ആകരുത് , നിന്റ അമ്മക്കു അത് ഒരുപാട് സങ്കടം ഉണ്ടാകും അപ്പു ,,,,,,,,,,,നരൻ കൂടെ അവനു ആത്മവിശ്വാസം പകർന്നു ,,,
സമീരയും അവനെ ആശ്വസിപ്പിച്ചു ,,,,,,,,,,,,,,,,,,,,,,,,,,,
വല്ലാതെ തലവേദന അനുഭവപെട്ടതിനാൽ അപ്പു ഒന്ന് കിടക്കണം എന്ന് പറഞ്ഞു , മണി അണ്ണനെ വിളിച്ചു അപ്പുവിന് കിടക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കി , അപ്പു പോയി കിടന്നു.
അവർ മൂന്ന് പേരും ആ വരാന്തയിൽ ഇരിക്കുക ആയിരുന്നു. നരൻ ചോദിച്ചു
മനോജേ നിന്റെ പോലീസ് ബുദ്ധി വെച്ച പറ അപ്പു പറഞ്ഞത് കള്ളം ആയിരുന്നോ ?
ഒരിക്കലും അല്ല നരേട്ടാ …അതിനു എന്റെ പോലീസ് ബുദ്ധി വേണ്ട , അപ്പു പറഞ്ഞത് ഒക്കെ സത്യം ആന്.
പാവം ,,,,,,,,,,,,,സമീര സ്വയം പറഞ്ഞു.
അതെ ഒരുപാട് പാവം ആണ് , ഒരു കൊച്ചു കുട്ടിയെ പോലെ ആണ് അവൻ.
അമ്മയെ അതുപോലെ ഇഷ്ടം ആയിരുന്നു , സങ്കട൦  സഹിക്കാൻ വയ്യാതെ ആയപ്പോ ഏതോ ഒരു നിയന്ത്രണം വിട്ട അവസ്ഥയിൽ അമ്മയെ തല്ലി പോയി  പക്ഷെ അതൊക്കെ ഇങ്ങനെ ഒക്കെ ഭവിക്കും എന്ന് അവൻ കരുതിയില്ലല്ലോ ,,, അതല്ലേ ആ മരണം പോലും താന്‍  അമ്മയെ കൊന്നതാ എന്ന മാനസിക അവസ്ഥയിൽ അവനെ കൊണ്ട് എത്തിച്ചത്. അത് ആരും അറിയാതെ ഇരിക്കാന്‍ പലതും സൃഷ്ട്ച്ചു മനസ്സില്‍.
നരൻ ചേട്ടൻ ഇടറുന്ന സ്വരത്തോടെ പറഞ്ഞു.
ഇതൊന്നും ആരോടും പറയാതെ ഉള്ളിൽ വെച്ച് സ്വയം നീറി നീറി എറിഞ്ഞു തീരുന്ന പോലെ , എന്റെ പൊന്നു നരേട്ടാ എനിക്ക് സാധിക്കില്ല ഇങ്ങനെ ഒന്നും, ഇത്രക്ക് ഒക്കെ സഹിച്ചു നില്ക്കാൻ ,
ഒന്ന് മനസിലായി, അപ്പുവിന്റെ അമ്മ അച്ഛ൯ പോയതോടെ മാനസിക നില ശരിക്കും തകരാറില്‍ ആയി , അപ്പോള്‍ പിന്നെ അപ്പുവിനു അമ്മയുടെ കാര്യം മാത്രേ ചിന്തിക്കാ൯ ഉള്ള മനസ് ഉണ്ടായിരുന്നുള്ളു, അവനെ ഗൈഡ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ലലോ, അതോടെ അവന്റെ മനസിലും അച്ഛന്‍ കൊണ്ട് പോയി എന്നൊരു ഫെക്ക് ബിലീഫ് വന്നു പോയി. അതിനിടയില്‍ അമ്മയും അച്ഛനെ കുറിച്ച് അന്വേഷിക്കാന്‍ അല്ലാലോ പറയുന്നത് അറിഞോ അറിയാതെയോ അച്ഛ൯ നഷ്ടങ്ങള്‍ വരുത്തി എന്നല്ലേ .. അതിനിടയില്‍ അമ്മയുടെ മരണം ഒക്കെ കൂടെ ആയപ്പോ അവന്‍ ശരിക്കും മാനസികമായി തളര്‍ന്നു, പിന്നെ ആ കുറ്റബോധത്താല്‍  ബാക്കി എല്ലാ കാര്യങ്ങളെയും മനസ്സില്‍ നിന്ന് മാറ്റി ശിക്ഷ എന്ന രീതിയില്‍ ജീവിതം കൊണ്ട് പോയി. അത് തന്നെ ആണ് സത്യം.
മനോജ പറഞ്ഞു.
പാവം കുട്ടി , ഈ ചെറുപ്രായത്തില്‍ എത്ര  വിഷമങ്ങള്‍ അനുഭവിച്ചു കാണണം. എന്നാലും അവന്റെ ആ കരച്ചില്‍ കാണുമ്പോ വിശ്വസിക്കാന്‍ പറ്റുന്നില്ല അത്രേം ഗുണ്ടകളെ ഒക്കെ ഒറ്റ ഇടിക്ക് നിലം പരിശക്കിയവന്‍ ആണ് ആ കുട്ടി ആണ് ഇപ്പൊ ഇങ്ങനെ വിങ്ങി പൊട്ടി കരഞ്ഞത് …………….നരന്‍ എല്ലാവരോടും ആയി പറഞ്ഞു.
എന്നാലും അപ്പുവിന്റെ അച്ഛന്‍ എങ്ങോട്ട് പോയിരിക്കും, നരന്‍ മനോജിനോടായി ചോദിച്ചു.
അത് അന്വേഷിക്കേണ്ട വിഷയം തന്നെ ആണ് നരേട്ടാ. പക്ഷെ അതിപ്പോ ആള്‍ മിസ്സിംഗ്‌ അല്ലെ. ഇതിപ്പോ വല്ല ഇല്ലീഗല്‍ കസ്ടടി ആയിരുന്നെങ്കില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യാം ആയിരുന്നു , ഇവിടെ അത് പറ്റില്ലല്ലോ.
എന്തായാലും നന്നായി മനോജേ ,,,ഇന്നത്തെ ഈ സംഭവം കൊണ്ട് അവനു കുറെ ഒക്കെ കരഞ്ഞിട്ടു ആണേലും ഒരു ആശ്വാസം കിട്ടിക്കാനുമല്ലോ…
അതുപോലെ മനോജേ ,,, എനിക്ക് അപ്പുവിനെ കണ്ട അന്ന് മുതല്‍ എവിടെയോ കണ്ടു മറന്ന ഒരു ഫീല്‍ ആണ് , ഞാന്‍ ഇവനെ ആദ്യമായി ആണ് കാണുന്നത് , പക്ഷെ എനിക്ക് ഒരുപാട് അറിയുന്ന ആരെയോ പോലെ ,,, എനിക്കതങ്ങ് മനസിലാകുന്നില്ല ,,സ്വപ്നതിലാണോ ഓര്‍മ്മയിലാണോ ഒന്നും അറിയില്ല , ഒന്നുറപ്പാണ് ഞാനും ഇവനും തമ്മില്‍ എന്തോ ഒരു ബന്ധം ഉണ്ട് ,,,,,,,,,,,,എന്താണ് എന്ന് എനിക്ക് അറിയില്ല ….
അപ്പോളേക്കും മണി അണ്ണന്‍ ഭക്ഷണം ഒക്കെ റെഡി ആക്കി.
അപ്പു കിടക്കുക ആണ് എന്നാലും പോയി വിളിച്ചു അവന്‍ എഴുനേറ്റു വന്നു ,  വേദന കുറവ് ഉണ്ടെന്നു പറഞ്ഞു.
അവര്‍ എല്ലാവരും കൂടെ ഭക്ഷണം ഒകെ കഴിച്ചു . അപ്പുവിനോട് പോയി കിടന്നോളാന്‍ പറഞ്ഞു.
അതിനു ശേഷം മണി അണ്ണന്‍ സമീരയെ വീട് വരെ കൊണ്ട് ചെന്നാക്കി ,
ഒടുവില്‍ എല്ലാവരും അവിടെ കൂടി
<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>.>>>
അപ്പു ഉറങ്ങുക ആണ്.സ്വപ്നത്തില്‍ അവന്‍ നില്‍ക്കുക ആണ് , അവനു മുഖാമുഖമായി അവന്റെ ലക്ഷ്മി അമ്മയും
എന്റെ അപ്പു എന്തിനാ കരയുനത് ?
അപ്പു അല്ലെ അമ്മേനെ തല്ലിയത് , അതുകൊണ്ടല്ലേ ലക്ഷ്മി അമ്മ മരിച്ചത് അപ്പൊ അപ്പു അല്ലെ കൊന്നത് ,,
എന്താ അപു ഇങ്ങനെ പറയുന്നത് ?
ലക്ഷ്മി ‘അമ്മ അല്ലെ അപ്പുനെ ഇട്ടു പോയത് , ആരാ പറഞ്ഞത് അപ്പു ആണ് കൊന്നത് എന്ന്
അതെ ,,,,,,അതെ ,,,,അന്ന് അടിച്ചത് ഒരുപാട് വേഷമ൦ വന്നത് കൊണ്ടാണ് , പൊറത്തേക്ക് ഒക്കെ പോയി ആളുകളെ ഉപദ്രവിച്ചു ഒടുവിൽ അവരൊക്കെ ലക്ഷ്മി അമ്മേനെ തല്ലുന്ന കണ്ടപ്പോ നിയന്ത്രണം വിട്ടു പോയി ,,എന്തേലും വന്നു പോയാൽ പിന്നെ അപ്പുനു ആരാ ഇണ്ടാകുക ന്നു ചിന്തിച്ചു പോയത് കൊണ്ട ,,,
കൊച്ചു കുഞ്ഞിനെ പോലെ അവൻ വാവിട്ടു കരഞ്ഞു,
അത് കൂടെ കണ്ടതോടെ ലക്ഷ്മി അമ്മയും കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു
എന്റെ അപ്പു ഒരുപാട് ഒരുപാട് ഇല്ലാണ്ടായി ഓരോന്നൊക്കെ ഓർത്തു ,,,ലക്ഷ്മി അമ്മക്ക് ആ സമയത്തു ഉള്ളിൽ അങ്ങനെ തോന്നി അതാ ചെയ്തു പോയത്…………..അപ്പു അല്ല ,,,അപ്പു അല്ല ,,,,,,,,,,,,ലക്ഷ്മി ‘അമ്മ സ്വയം ചെയ്തത് അല്ലെ ……………ഇനി അങ്ങനെ ചിന്തിക്കുമോ ,,,,,,,,,,,,,,,,,,,,,,,ഇല്ല ന്നു സത്യം ഇട്ടു താ അപു
ഇല്ല ,,,,,,,,,,,,,,,,,,,,,,,
എന്ന ലക്ഷ്മി അമ്മേടെ തലയിൽ കൈവെച്ചു സത്യം ചെയ്യൂ ,,,ലക്ഷ്മി അവന്റെ കൈകൾ എടുത്തു നെറുകയിൽ വെപ്പിച്ചു ..
ഇനി ഞാൻ അങ്ങനെ ഒരിക്കലും ചിന്തിക്ക പോലും ചെയ്യില്ല ലക്ഷ്മി അമ്മെ ,,,സത്യം ,,,
ലക്ഷ്മി കരഞ്ഞു കൊണ്ട് പറഞ്ഞു.
എന്റെ അപ്പുവാ ,,,എന്റെ കുഞ്ഞപ്പുവാ……………എനിക്ക് നീ ഒന്നേ ഉള്ളു….. എന്റെ കുഞ്ഞു വിഷമിക്കരുത് ,,, കരയരുത് ,,, ലക്ഷ്മി അമ്മ കൂടെ ഇണ്ട് അപ്പൂന്റെ ….എങ്ങോട്ടും പോയിട്ടില്ല ,,,എന്റെ അപ്പൂനെ വിട്ടു പോകുകയും ഇല്ല ,,,,
ലക്ഷ്മി  അവന്റെ കണ്ണുനീർ ഒക്കെ തുടച്ചു നെറുകയിൽ ഉമ്മ കൊടുത്തു ,
പിന്നെ അവനു ഒന്നും ഓർമ്മ ഇല്ല ,,,,,,,,,,,,,,,,
ശാന്തമായ ഉറക്കത്തിലേക്ക് അവൻ വഴുതി വീണു.
<<<<<<<<<<<O>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.