അപരാജിതൻ 6 [Harshan] 6878

നരനും മനോജും  കൂടെ രണ്ടു പെഗ് മാത്രം കഴിചു.
സമീര അവിടെ ഇരിക്കുന്നുണ്ടായിരുന്നു , അതുപോലെ അപ്പുവും ,
അപ്പു ,,,,,,,,,,,,,,,,,,,നിന്നെ കാണാ൯ സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് കുട്ടാ , നരേട്ടൻ നിന്നെ കുറിച്ച് ഒരുപാട് പറഞ്ഞിരുന്നു , നിന്റെ ലൈഫ് നിന്റെ ത്യാഗങ്ങൾ ഒക്കെ , എനിക്ക് ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും ആയി അതൊക്കെ കേട്ടിട്ടു , കാരണം നിന്നെപോലെ  ഒരു മകൻ ,,,ആ അമ്മയുടെ മഹാ ഭാഗ്യ൦ ആണ് , അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആയി ഇത്രയും കാല൦ ജീവിതത്തിലെ എല്ലാ സുഖങ്ങളും വേണ്ടെന്നു വെച്ച് നീ ഇങ്ങനെ ജീവിക്കുമ്പോ ഞാൻ എന്താണ് മോനെ പറയേണ്ടത് എനിക്ക് പറയാൻ വാക്കുകൾ ഇല്ല ,,,,,,,,,,,,,,,,,,,ഞാൻ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു മോനെ ,,
എന്നും പറഞ്ഞു മനോജ് എഴുന്നേട്ടു അപ്പുവിനെ ഒന്ന് സലിയൂട് ചെയ്തു.
ഒരിക്കൽ ഞാൻ നരേട്ടനോട് പറയുകയും ചെയ്തിരുന്നു എന്നെകിലും ഒരുനാൾ എനിക്ക് അപ്പുവിനെ പരിചയപെടുത്തി തരണം എന്നും…
അപ്പു ഒന്നും മിണ്ടിയില്ല വെറുതെ ഒന്ന് ചിരിച്ചു വിട്ടു .
അപ്പു ഞാൻ ഒരു കാര്യം ചോദിച്ചാൽ വിഷമം ആകുമോ ?
ഇല്ല മനോജേട്ടാ ചോദിച്ചോ …
അപ്പുനു അമ്മയെ ഒരുപാട് മിസ് ആകുന്നില്ലേ ?
അത് കേട്ട് അപ്പു ലക്ഷ്മി അമ്മയെ കുറിച്ചും ലക്ഷമി ‘അമ്മ സ്വപ്നത്തിൽ വരുന്നതിനെ കുറിച്ചും ഒക്കെ അവരോടു പറഞ്ഞു കൊടുത്തു.
അതൊക്കെ കേട്ടപ്പോൾ സമീരക്ക് ഒരുപാട് വിഷമമായി , അത് പോലെ തന്നെ നരനും മനോജിനും ഒക്കെ ..
അപ്പു നീ തന്നെ പറയുന്നു അച്ഛൻ അങ്ങനെ ഒരു മോഷ്ടിക്കുന്ന ആൾ ഒന്നും അല്ല എന്ന് , എന്നിട്ടും പിന്നെ നിങ്ങൾ എന്തണ് ആ വഴിക്ക് അന്വേഷിക്കാഞ്ഞത് , ഒരു സ്ഥാപനത്തിൽ ഇത്രയും നാൾ ആയി ജോലി ചെയ്ത ആൾ ഒരു  സുപ്രഭാതത്തിൽ കുറെ പൈസയും ആയി കാണാതെ ആകുന്നു , ശരി അന്വേഷണത്തിൽ അയാൾ മിസിങ് ആണ് , അയാൾക്കെതിരെ കമ്പനിയിൽ പല തെളിവുകളും ഒക്കെ കിട്ടി , തെളിവുകൾ ചിലപ്പോ ഉണ്ടാക്കി എടുത്തതും ആകാല്ലോ ,,,എന്നിട്ടും നിങ്ങൾ ആ വഴിക്കു ഒരു രീതിയിലും മുന്നോട്ടു പോയില്ല എന്ന് പറയുമ്പോ അതിനോടൊന്നും എനിക്ക് അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല മോനെ ,,,,
എനിക്കറിയില്ല മനോജേട്ടാ …. അങ്ങനെ ഒന്നും എന്റെ  മനസ്സിൽ ഉണ്ടായിരുന്നില്ല ,,അമ്മക്കും വയ്യാതെ ആയി, പിന്നെ ഞാന്‍ ആകെ തളര്‍ന്നു പോയിരുന്നു , എല്ലാം നഷ്ടപെടുകയും ചെയ്തു , അമ്മയും മരണപ്പെട്ടു , പിന്നെ ഞാൻ സ്വയം ഒരു അടിമ ആയി മാറിയിരുന്നില്ലേ ,,,പിന്നെ അവർ പറയുന്നത് അനുസരിച്ചു കുറെ പണികൾ എടുക്കുക എന്നതിലപ്പുറം ഞാൻ കൂടുതൽ ഒന്നും ചെയ്തിട്ടില്ല , അപ്പു മറുപടി പറഞ്ഞു
എന്നാലും ഇത്രയും വിവരവും വിദ്യാഭാസവും ഉള്ള ആപ്പുവിൽ ഇന്നും ഇങ്ങനെ ഒരു സമീപനം ഒട്ടും സ്വീകാര്യ൦ അല്ല ..
അപ്പു ………………ഞാൻ ഒന്നു പറയട്ടെ , ഒന്നാമത് എന്റെ അച്ഛൻ മോഷ്ടിച്ച് അല്ലെങ്കിൽ സാമ്പത്തിക തിരിമറി നടത്തി എന്നത് കൊണ്ട് ഞാൻ അതിൽ കുറ്റക്കാരനുമാകില്ല , ഞാൻ അത് വീട്ടേണ്ട ആവശ്യവും ഇല്ല  , ഇനി വേണമെങ്കിൽ കോടതിക്കു എന്റെ അച്ഛന്റെ പേരിൽ ആസ്തി ഉണ്ട്നെകിൽ അത് വേണമെങ്കിൽ ജപ്തി ചെയ്തു കുറെ കടങ്ങൾ പരിഹരിക്കാം എന്നെ ഉള്ളു … നിങ്ങൾ നിങ്ങളുടെ സമ്പത്തു ഒന്നും അങ്ങനെ കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല …………..അതെന്താണ് കുറഞ്ഞ വിലക്ക് എഴുതി എടുത്തു എന്ന് പറഞ്ഞത് ,,,
മനോജേട്ടാ ,,, ഈ കേസും കൂട്ടവുമായി ഒക്കെ ആകെ പ്രശ്നങ്ങൾ അല്ലായിരുന്നോ അപ്പൊ അമ്മക്ക് ഉളിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛനെ ആയി വരുത്തി വെച്ച നഷ്ടം ഒക്കെ വീട്ടണം എന്ന് , അങ്ങനെ ആണ് വീടും പറമ്പും ഒകെ കൊടുക്കാം എന്ന് ധാരണ ആയതു , അങ്ങനെ അന്ന് ഇരുപത ലക്ഷ൦  ആണ് അമ്പതു സെന്റും വീടും കൂടെ വില നിശ്‌ചയിച്ചതു കൂടാതെ രെജിസ്ട്രേഷൻ ഒകെ പെട്ടെന്നു വേണം എന്ന് തിടുക്കം കൂട്ടുകയും ചെയ്തിരുന്നു,  രജിസ്‌ട്രേഷൻ ചെയ്യന്ന അന്ന് രാവിലെ ആണ് അതുവഴി സ്റ്റേറ്റ് ഹൈവേ പ്ലാൻ അനൗൺസ് ചെയ്തത് അതോടെ സ്ഥലത്തിനൊക്കെ മോഹവില ആയി , രെജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞാണ് ഈ വിവരം ഒകെ അറിയുന്നത് , വന്നുപോയി അങ്ങേരോട് ഒരുപാട് അപേക്ഷിച്ചു , ആ കൂടി വന്ന വില അത് കൂടെ നഷ്ടത്തിൽ വരവ് വെക്കാ൯ പക്ഷെ അതൊന്നും സമ്മതിച്ചില്ല .. ഒരേ ഒരു ദിവസം കൊണ്ടാണ് ഇങ്ങനെ ഒക്കെ നടന്നത് , ഒരു പക്ഷെ അവർക്കൊക്കെ ഈ പ്ലാനുകൾ ഒകെ നേരെത്തെ തന്നെ അറിയുമായിരിക്കണം ,,,,പക്ഷെ എന്ത് പറയാൻ ആണ് പറ്റിപ്പോയി…
അതൊക്കെ കേൾക്കുമ്പോ എല്ലാവര്ക്കും ഒരു വല്ലായ്മയും ഉണ്ട് .
അപ്പു ഞാൻ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ നിനക്കു വിഷമമാകുന്നുണ്ടോ എങ്കിൽ ഞാൻ ചോദിക്കുന്നില്ല ,,
മനോജ് അവനെ ഓർമിപ്പിച്ചു ,
എന്ത് വിഷമം ചേട്ടാ ,,
അപ്പു എനിക്ക് ഇപ്പോളും ഒരു മിസ്റ്റരി ആയി തോന്നിയിരിക്കുന്നത് അപ്പുവിന്റെ ലക്ഷ്മി ‘അമ്മ ആണ് . കാരണം ആ ‘അമ്മ ഒരു തരത്തിലും സത്യം എന്തെന്ന് കണ്ടെത്താൻ ഉള്ള ഒന്നും സ്വീകരിച്ചിട്ടില്ല , അതെ സമയം നഷ്ടം തീർക്കണം എന്ന മനസ്സോടെ ആണ് പെരുമാറിയതു,
ഞാൻ ചോദിക്കട്ടെ ,,,, നാളെ എനിക്ക് ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുക ,,എന്റെ ഭാര്യ ചെയ്യുന്നത് എന്താണ് ,,,എന്റെ ഭർത്താവിന് എന്ത് സംഭവിച്ചു എന്നറിയണം …മരിചോ അപകടത്തിൽ പെട്ട അതോ ഒളിച്ചു പോയോ ,,,എന്താണ് സത്യം ,,,,എന്നല്ലേ ആദ്യം അറിയുക ,,, ഇവിടെ അങ്ങനെ ഒരു  കാര്യമേ നടന്നിട്ടില്ല ,,ജയദേവൻ എന്ന വ്യക്തിയുടെ ഭാര്യ സമ്മതിക്കുക ആണ് എന്റെ ഭർത്താവു മോഷ്ടിച്ചു  അദ്ദേഹം എവിടെയെങ്കിലും പോയി ജീവിചോട്ടെ ഞങ്ങൾ ഞങ്ങളുടെ സ്ഥലം തന്നും ജോലി എടുത്തും ആ നഷ്ടം ഒക്കെ വീട്ടിക്കൊള്ളാം ……………….അപ്പു എനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ട് ,,,,,,,,,,,,,,,,,,തലക്ക് സുഖമുള്ള ഒരു സ്ത്രീയും ഇങ്ങനെ ഒന്നും പെരുമാറില്ല …. സത്യം………………..
അത് കേട്ടപ്പോൾ അപ്പു ഒന്ന് ഞെട്ടി,
അവനു മറുപടി ഉണ്ടായിരുന്നില്ല
അപ്പോളേക്കും മനോജ് അടുത്ത പെഗ് പകർന്നു .
അവർ പതുക്കെ സിപ് ചെയ്തു ,,
അപ്പു താഴേക്ക് തല  കുനിചു ഇരിക്കുകയാണ്. എന്തൊക്കെയോ പറയാൻ അവനോട് മനസ് വെമ്പുന്നതു പോലെ ,,
നിർത്തു മനോജേ ,,, ഇങ്ങനെ ഒക്കെ ചോദിക്കല്ലേ എന്തിനാ അപ്പൂനെ ഇങ്ങനെ ഒക്കെ വിഷമിപ്പിക്കുന്നത് .
നരൻ മനോജിനെ ഉപദേശിച്ചു.
അപ്പു വെള്ളം കുടിക്ക് ,,,എന്ന് പറഞ്ഞു സമീര ഒരു ഗ്ലാസിൽ വെള്ളം പകർന്നു അപ്പുവിന് കൊടുത്ത് , അപ്പു അത് വാങ്ങി കുടിച്ചു, അവന്റെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ടായിരുന്നു.
മനോജേട്ടാ ,,,,,,,,,,,,,,,,,,,,നിങ്ങൾ പറഞ്ഞത്  ശരി ആണ് എല്ലാം..
തലയ്ക്കു സുഖമുള്ള ഒരു സ്ത്രീയും ഇങ്ങനെ പെരുമാറില്ല , പക്ഷെ എന്റെ ലക്ഷ്മി അമ്മക്ക് പെരുമാറാം ..കാരണം എന്റെ അമ്മക്ക് തലക്ക് സുഖം ഉണ്ടായിരുന്നില്ല ,,,,,,,,,,,,,,,,,എന്റെ ലക്ഷ്മി ‘അമ്മ ഒരു മാനസികരോഗി  ആയിരുന്നു നരേട്ടാ,,,,,,,,,,,,,,,,,,ഒരു ഭ്രാന്തി ,,,,,,,,,,,,,,,,,,,,,,,
എല്ലാരും ഒരു ഞെട്ടലോടെ ആണ് അപ്പു പറഞ്ഞത് ഒക്കെ കേട്ടത്‌ …
നരൻ വേഗം എഴുന്നേറ്റു , എന്താ അപ്പു ഈ പറയുന്നത് നീ ,,,മനോജ് വല്ലതും ചോദിച്ചു എന്ന് കണ്ടു ഇങ്ങനെ ഒക്കെ അമ്മയെ പറയാമോ ,,,
അല്ല നരേട്ടാ ……………….ഇത് തന്നെ ആണ് സത്യം ,,,,,,,,,,,,വളരെ വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന രഹസ്യം തെന്നെ ആണ് ഇത് ,,ഞാൻ ആരോടും പറഞ്ഞിട്ടില്ല , എനിക്ക് പറയാൻ വയ്യ  നരേട്ടാ എന്റെ ലക്ഷ്മി ‘അമ്മ ഒരു മാനസിക രോഗി  ആയിരുന്നു എന്ന സത്യം……………………
എല്ലാരും നിശബ്ദരായി ……………
ലക്ഷ്മി അമ്മക്ക് ക്യാൻസർ ബാധ വന്നതോടെ കീമോ ഒക്കെ ചെയ്ത സമയത് ഒക്കെ നന്നായി ഡിപ്രെഷൻ ഉണ്ടായിരുന്നു, അതൊക്കെ അന്ന് മാനേജ് ചെയ്തു പോകുക ആയിരുന്നു, അന്ന് രാത്രി അച്ഛൻ പോയ അന്ന് ഞാൻ അന്ന് ബാംഗ്ലൂർ ആണ്, അന്ന് ലക്ഷ്മി അമ്മ ഭയത്തിൽ ആയിരുന്നു അച്ഛനെ കാണുന്നുമില്ല വിളിച്ചിട്ടു കിട്ടുന്നുമില്ല, രാവിലെ അഞ്ചു മണിയോടെ വീട്ടിൽ പോലീസ് ഒക്കെ വന്നു, ഒരു കാര്യവുമില്ലാതെ ലക്ഷ്മി അമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, വിവരം അറിഞ്ഞു ഞാൻ നാട്ടിൽ എത്തുമ്പോ വൈകീട് അഞ്ചു മണി ഒക്കെ ആയി, ഓടി കിതച്ചു സ്റ്റേഷനിൽ ചെന്നപ്പോളും ലക്ഷ്മി ‘അമ്മ അവിടെ പുറത്തെ ബെഞ്ചിൽ ഇരിക്കുക ആയിരുന്നു , ഏതേലും തരത്തിൽ ഉള്ള ഷോക് ആണോ എന്നൊന്നും അറിയില്ല അതോടെ ലക്ഷ്മി ലക്ഷ്മി  അമ്മയുടെ മാനസിക നിലക്ക് നല്ല രീതിയിൽ തന്നെ ഒരു വയ്യായ്ക വന്നു , എനിക്കറിഞ്ഞു കൂടാ ലക്ഷ്മി അമ്മക്ക് എന്താണ് സംഭവിച്ചത് എന്ന് ,,,
അത് കഴിഞ്ഞു പിന്നെ ഡോക്റ്ററെ ഒക്കെ കാണിച്ചു മരുന്നുകൾ ഒക്കെ കഴിച്ചു മാറി , അമ്മക്ക് ഒരു മന്ത്രം പോലെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു   അറിയാതെയോ ജയേട്ടൻ  മറ്റൊരാൾക്ക് നഷ്ടം ഉണ്ടാക്കി , അത് പരിഹരിക്കണം എന്നൊരു ചിന്ത മാത്ര൦ , എന്നാലും മാനസിക പ്രശ്നം എന്ന്  പറയാൻ സാധിക്കില്ല പക്ഷെ രാത്രി ഒരുമണിക്ക് ഒക്കെ എഴുന്നേറ്റു ഇരുട്ടില്‍  നോക്കി തന്നെ സംസാരിക്കും പൊട്ടിച്ചിരിക്കും കരയും, ഒരു തരത്തിലും മനസിലാകാത്ത പെരുമാറ്റം , രാവിലെ ആണെകിൽ ഒരു കുഴപ്പവും ഇല്ല.
അതിനു ശേഷം ആണ് രെജിസ്ട്രേഷനോക്കെ ചെയ്തു വീടും പറമ്പും ഒക്കെ കൊടുത്തതു , ആദ്യം പോകാൻ ഒരു ഇടം ഉണ്ടായിരുന്നില്ല പിന്നെ ഒരു കൊച്ചു വീട് കുറഞ്ഞ വാടകക്ക് കിട്ടി , പക്ഷെ അങ്ങോട്ടേക്കു മാറി ഒരു രണ്ടു മൂന്നു ആഴ്ച കൊണ്ട് ലക്ഷ്മി അമ്മക്ക് അസുഖം കൂടുതൽ ആയി പിന്നെ ഹോസ്പിറ്റലിൽ വെച്ച് എന്റെ ലക്ഷ്മി ‘അമ്മ  ആകെ സീരിയസ് ആയിരുന്നു , അവിടെ വെച്ചാണ് അച്ഛന്റെ ബാക്കിയുള്ള കടവും വീട്ടണം എന്നൊക്കെ പറഞ്ഞത്…
ഇത്രയുമൊക്കെ അപ്പു പറഞ്ഞപ്പോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ,
ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല , എന്ത് ഉള്ളിലെ രഹസ്യങ്ങൾ ആണ് , എന്റെ ലക്ഷ്മി ‘അമ്മ ഒരു മാനസികരോഗി ആയിരുന്നു എന്ന് ആരോടും പറയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല ….അതൊക്കെ പറയുമ്പോ അപുവിന്റെ കണ്ണുകള്‍ ഒക്കെ നിറയുന്നുണ്ടായിരുന്നു,
ഏവരും നിശബ്ദർ ആയിരുന്നു.
മതി അപ്പു ഇനി ഒന്നും പറയണ്ട ,,,നരൻ അപുവിനോടായി പറഞ്ഞു.
അപ്പുവിന്റെ ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട് നരേട്ടാ , ആരും അറിയാതെ അവൻ കടിച്ചു പിടിച്ചു സഹിക്കുന്ന ആ സങ്കടങ്ങൾ അതൊക്കെ അവനു പുറത്തേക്ക കളഞ്ഞേ പറ്റു ,,,ഇല്ലെങ്കിൽ അവനെ അത് കാർന്നു തിന്നും ….അവന്‍ എരിഞ്ഞ്‌ ഇല്ലാതെ ആകും ,,,അപ്പു പാവം ആണ് നരേട്ടാ ………..മനോജു വിശദീകരിച്ചു.
അപ്പു കണ്ണുകൾ തുടച്ചു.
അപ്പു ‘അമ്മ പെട്ടെന്നു എന്തെ മരണപ്പെട്ടത് ,, വയ്യായ്ക അത്രയും കൂടുതൽ ആയിരുന്നോ ആ സമയത്ത് മാനസികമായി എന്തേലും ടെന്‍ഷന്‍ ഒക്കെ കൂടിയിരുന്നോ ? മനോജ് ചോദിച്ചു
അവൻ മനോജിനെ നോക്കി ,,,,,,,,,,,,,,
കുറച്ചു നേരം നിശബ്ദൻ ആയിരുന്നു ,
പുതിയ വീട് കുറച്ചു അകലെ ആയിരുന്നു , അവിടെ നിന്നൊക്കെ മാറി , അപ്പോൾ ആണ് എനിക്ക് കുവൈറ്റിൽ ജോലി കിട്ടിയത് , അപ്പോൾ അത് സംസാരിക്കാൻ ആയി ഒരു ദിവസ൦ ഞാനും ലക്ഷ്മി അമ്മയും കൂടെ രാജശേഖരനെ കാണാൻ ആയി പോയി , ജോലി ശരി ആയിട്ടുണ്ട് , അവിടെ പോയി മാസ൦ തുക അയച്ചു തരാ൦ എന്നൊക്കെ പ്രറഞ്ഞു , അന്ന് അയാൾ അച്ഛന്റെപേര് പറഞ്ഞു ഒരുപാട് ആക്ഷേപിച്ചു , തന്ത ഇങ്ങനെ പോയവൻ അല്ലെ , കണ്ട അനാഥാലയതിലോക്കെ വളർന്നവർ അല്ലെ നാണവും മാനവും കേട്ട ജന്മങ്ങൾ , വിശ്വസിക്കാൻ കൊള്ളില്ല , പോയാ പിന്നെ തിരികെ വരും എന്ന് എന്താണ് ഉറപ്പ് , തന്ത പോയ പോലെ ഒരു പോക്ക് അങ്ങോട്ട് പോകും എന്നൊക്കെ  പറഞ്ഞു ഒരുപാട് അപമാനിച്ചു , അന്ന് ലക്ഷ്മി അമ്മ ആകെ നിയന്ത്രണം വിട്ടു പറഞ്ഞു എന്റെ മകൻ നിങ്ങൾ പറയുന്ന ജോലി എടുത്ത് അവനോട് അച്ഛൻ വരുത്തി വെച്ച നഷ്ടമൊക്കെ നികത്തികൊള്ളും , ഇവൻ ജയദേവന്റെ മകൻ മാത്രം അല്ല എന്റെ കൂടിയാണ് ,അടുത്ത മാസ൦ തൊട്ടു അവൻ വരും നിങ്ങൾ പറയുന്ന എന്ത് ജോലിയും എടുക്കാൻ എന്ന് ,,, ‘ലക്ഷ്മി അമ്മ സ്വബോധത്തോടെ ആണോ മനോനില തെറ്റി ആണോ പറഞ്ഞത് എന്ന് എനിക്ക് വ്യക്തമല്ല ,,,,പക്ഷെ പോകും വഴി ഒകെ ഞാൻ അമ്മയോട് സ്വല്പം ദേഷ്യത്തിൽ ആയിരുന്നു , കടം വീട്ടിയാ പോരെ , അത് ഞാൻ ജോലി ചെയ്തു വീട്ടിക്കൊള്ളാം . അതിനു അയാളുടെ അടുത്ത് ജോലി ചെയ്യണമെന്നൊക്കെ ശഠിക്കുന്നത് എന്തനാണ് എന്നൊക്കെ പറഞ്ഞു ,,,, അത്നു ശേഷം ഒക്കെ കൂടുതല്‍ വയലന്റ് ആകാന്‍ ഒക്കെ തുടങ്ങി.
ലക്ഷ്മി അമ്മക്ക് ഇടക്ക് മനോനില തെറ്റും പിന്നെ രാത്രി ഒക്കെ എഴുന്നേറ്റു നടക്കും ഒറ്റക്കിരുന്നു കരയും സംസാരിക്കും അതിനിടയിൽ കാൻസറിന്റെ അവസ്ഥയും കൂടി കൂടി വന്നു ..
അപ്പൊ പിന്നെ അമ്മ മരണപ്പെടാൻ എന്തയിരുന്നു പ്രധാന കാരണം ?
അപ്പു കുറച്ചു നേരം വിദൂരതയിലേക്ക് നോക്കി നിന്ന് , കണ്ണുകൾ ഒക്കെ തുടച്ചു , കുറച്ചു വെള്ളം ഒക്കെ കുടിച്ചു. ഒരിക്കൽ കുറച്ചു സർട്ടിഫിക്കറ്റുകൾ ശരി ആക്കാൻ ഒക്കെ ആയി ഞാൻ പോയിരിക്കുങ്ക ആയിരുന്നു , തിരിക വന്നപ്പോൾ അമ്മക്ക് ആകെ വയ്യാതെ ആയി നെഞ്ചുവേദന ഒക്കെ ആയി കിടക്കുക ആയിരുന്നു,
അമ്മക്ക് ഹൃദയസംബന്ധമായ വല്ല പ്രശ്നങ്ങളും ഉണ്ടായിരുന്നോ ? മനോജു ചോദിച്ചു
ഇല്ലില്ല , അമ്മക്ക് അങ്ങനെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു, അന്നെന്തോ ഭയങ്കര നെഞ്ച് വേദന ഒക്കെ ആയിരുന്നു, അന്ന് ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയി , രാത്രി കൂടിയ പനി പിന്നെ ശർദിലും ഒക്കെ വേറെ പ്രെഷർ ഒക്കെ കൂടി ഒട്ടും വയ്യാത്ത അവസ്ഥ , ഈ പ്രതിരോധ ശേഷി കുറവായിരുന്നതിനാൽ എളുപ്പം അസുഖങ്ങളും ബാധിക്കുമായിരുന്നു.
അന്ന് രണ്ടു ദിവസം ഹോസ്പിറ്റലില്‍ കിടത്തി പിന്നെ ലേശം കുറവ് ആയി , ഡോക്ടര് ഡിസചാര്‍ജ് ചെയ്തു.
അല്ല അതെന്തു ഡോക്ടര്‍ ആണ് , ഇത്രെയും വയ്യാത്ത ഒരു രോഗിയെ ഒക്കെ കിടത്തി ചികിത്സിക്കുക അല്ലെ വേണ്ടതു. അല്ലാതെ തോന്നിയ പോലെ ഡിസ്ചാര്‍ജ് ചെയ്യുമോ ?
അന്ന്സാമ്പത്തികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു , കുറെ പേരൊക്കെ സഹായിച്ചാണ് ഹോസ്പിറ്റലില്‍ ഒക്കെ കിടത്തിയത്‌. അന്നത്തെ അവസ്ഥയും അതായിരുന്നു മനോജേട്ട ..
ആ എന്നിട്ട് ???
വീടിലെത്തി പിറ്റേന്നും ഭയങ്കരമായി കൂടിയ പനിയും വിറയലും ഒക്കെ ആയി , ശര്ധിച്ചപ്പോ രക്തം ഒക്കെ പിന്നേം ആണ് ആശുപത്രിയിൽ കൊണ്ട പോയി ഇടയ്ക്കു കുറയും കൂടു൦ , പനി ഒക്കെ കൂടി പിന്നെ മിണ്ടാതെ ആയി അനക്കം ഇല്ല ,,, പിന്നെ ഒന്ന് രണ്ടു ദിവസം ആ കിടപ്പ് അങ്ങനെ തന്നെ പിന്നെ ബോധം ഇല്ലാതെ കിടന്ന കിടപ്പു മരണത്തിൽ ആയിരുന്നു തീർന്നത്
എന്നും പറഞ്ഞു അപ്പു മുഖം പൊതി ഇരുന്നു ,
അപ്പോളേക്കും നരൻ ചേട്ടനും മനോജ്ഉം അവനു ചുറ്റും വന്നിരുന്നു , മനോജ് അവന്റെ കൈകളിൽ പിടിച്ചു പുറമെ കൈകൾ കൊണ്ട് തലോടി , വിഷമിക്കണ്ട …………………..എല്ലാം മറന്നു കള …അതൊന്നും ഇനി ഓർക്കേണ്ട ,,,,
മനോജേ നീ നിർത്തുന്നുണ്ടോ ഇതൊക്കെ ,അവൻ ഇവിടെ കാണാൻ ആയി വന്നതാ ,,നീ ഒരിന്നൊക്കെ പറഞ്ഞു അവനെ വിഷമിപ്പിക്കുക ആണ് ,,,,,,,,,,,,,,,,,,,,,,,,,,
മനോജ് ഒന്നും മിണ്ടാതെ അപ്പുവിന് നേരെ വന്നിരുന്നു.
മദ്യകുപ്പിയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് വെള്ളം കൂടെ ചേർത്ത് ഒന്ന് രണ്ടു സിപ് എടുത്തു.
അപ്പു മുഖം പൊത്തി കരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു…
മനോജ് തുടർന്നു.
അപ്പു ഞാൻ ഒന്ന് കൂടെ ചോദിച്ചോട്ടെ ???
മനോജേ മതി ,,,,,,,,,,,,,,,,,,,,,,,,അവന്റെ ഒരു ചോദ്യം ചെയ്യൽ , എടാ അവന്റെ ആകെ ഉള്ള അമ്മ ആണ് മരണപ്പെട്ടത് , അവനു ‘അമ്മ എത്ര പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് നിനക്കറിയില്ല , ആ ‘അമ്മ മരണക്കിടക്കയിൽ അവനോടു പറഞ്ഞ കാര്യം ആണ് ഇന്നും സ്വയം എരിഞ്ഞു തീർത്തു അനുഭവിച്ചു തീർക്കുന്നത് , നീ ഒരു മനുഷ്യൻ ആണോടാ ……………………..നരൻ നിയന്ത്രണം വിട്ടു മനോജിനോട് ചോദിച്ചു .
മനോജണ്ണ ,,,,,,,,,,,,,എന്താണ് ഇത് ഇങ്ങനെ ഒകെ പെരുമാറുന്നത് ,,, സമീറയും കുറച്ചു പിണക്കം ഭാവിച്ചു.
ഇല്ല ,,,,കുഴപ്പം ഇല്ല ,,,,,,,,,,,,,,,,മനോജേട്ടൻ ചോദിച്ചപ്പോ ആ ഓർമ്മകൾ ഒക്കെ വീണ്ടും ഉള്ളിലേക്ക് വന്നു അതാ എനിക്ക് വിഷമമായതു……………….കുഴപ്പമില്ല ,,,,,,,,,,,,,,,,,,കണ്ണൊക്കെ തുടച്ചു അപ്പു മനോജിനെ നോക്കി ചിരിച്ചു.
ആ ചിരി കണ്ടു മനോജ്ഉം പുഞ്ചിരിച്ചു.
അതാണ്‌ ,,,,, ഗുഡ് ബോയ്………………..
അപ്പു ഒരു ചോദ്യം ?
മനോജ് അപ്പുവിനോട് ചോദിച്ചു ..
അവൻ വീണ്ടും മനോജിന്റെ മുഖത്തേക്ക് നോക്കി ,,
ഇനി നീ ചോദിക്കണ്ട ,,,,,,,,,,നിനക്ക് കളിയ്ക്കാൻ ഉള്ള കളിപ്പാട്ടം അല്ല ഇവൻ ,,,,,,,,,,,,,നരൻ അലറി ..
അവിടെ ഇരിക്ക് നരൻ ചേട്ടാ ,,,,,,,,,,,,,,,,,,,,,,മനോജ് സ്വല്പം ദേഷ്യത്തിൽ നരനോട് പറഞ്ഞു ,
അതോടെ നരൻ നിശബ്ദനായി, സമീര ആകെ ടെൻഷനിൽ  അവരെ നോക്കി.
അപ്പു എനിക്ക് അറിയേണ്ട ഒരേ ഒരു ചോദ്യം ഇതാണ് ,,,,,,,,,,,,,,,,,,,,,,,,,
എല്ലാവരും ആകാംഷയോടെ മനോജിന്റെ മുഖത്തേക്ക് നോക്കി .
നിന്റെ ലക്ഷ്മി അമ്മ മരണപ്പെട്ടതോ അതോ കൊല്ലപ്പെട്ടതോ ??????
ഒരു ഞെട്ടലോടെ ആണ് മറ്റു മൂന്നുപേരും ആ ചോദ്യം കേട്ടത് , അത് കൂടെ കേട്ടതോടെ അപ്പു ചാടി എഴുന്നേറ്റു , അവന്റെ ശരീരം വിറയ്ക്കുന്ന പോലെ കൈകാലുകൾ തളരുന്ന പോലെ നില്ക്കാൻ വയ്യാതെ അവൻ ഇരുന്നു ഒരു കുപ്പിയിലെ വെള്ളം അപ്പാടെ കുടിച്ചുകൊണ്ടിരുന്നു .
മനോജേ ,,,,,,,,,,,,,,,,,,,,,,,,,നരൻ ഒരുപാട് ദേഷ്യപ്പെട്ടു .
അതിലൊന്നും കുലുങ്ങാതെ ഒരു ചെറിയ ചിരിയുമായി മനോജ് അവിടെ തന്നെ ഇരുന്നു.
അപ്പു ,,,,,,,,,,,,,,,,,,,, ഇതും ഒരു രഹസ്യം അല്ലെ ,,,, നിന്റെ ലക്ഷ്മി അമ്മയിൽ നീ ആരും അറിയാതെ ഒളിച്ചു വച്ച മാനസിക രോഗിയെ പോലെ അമ്മയുടെ മരണവും ……………
അപ്പുവിനു ഒന്നും പറയാൻ സാധിക്കുന്നില്ല.
മനോജ് തുടർന്നു , ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ് സംശയാസ്പദമായി എന്ത് തോന്നിയാലും അതിനെ ഒകെ ഒന്ന് സ്വയം അനലൈസ് ചെയ്യക എന്റെ ഒരു ശീലം തന്നെ ആണ്,  ഒരിക്കൽ നരൻ ചേട്ടൻ നിന്നെ കുറിച്ച് എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമമാണ് ആയതു , പക്ഷെ പിന്നീട് നിന്നെ കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ എനിക്ക് ചില കല്ലുകടികൾ ഒക്കെ തോന്നിയിരുന്നു,
എന്റെ ഭാര്യ വീടു ഇവിടെ നിന്നും ഒരു പത്തു കിലോമീറ്റർ ആണ് ദൂരം ഉള്ളത് , നരൻ ചേട്ടൻ വരുന്നു എന്ന് പറഞ്ഞിരുന്നു , അതുകൊണ്ടു കാണാൻ ആയി വന്നത് ആണ് , അപ്പോൾ ആണ് ഒരിക്കൽ എന്നെ ചിന്താകുഴപ്പത്തിൽ ആക്കിയ അപ്പുവിനെ കൂടെ കണ്ടത് ………………
അപ്പു ആകെ പരിഭ്രമത്തിൽ ആണ്.
നരനും സമീരയും ഒന്നും മനസിലാകാത്ത രീതിയിൽ ആധിയോടെ അവരെ നോക്കി ഇരിക്കുന്നു.
ഞാൻ അപ്പുവിനോട് ഓരോ കാര്യങ്ങൾ ചോദിക്കുമ്പോളും അപ്പുവിനെ നന്നായി ഒബ്‌സേർവ് ചെയ്യുക ആയിരുന്നു, ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ വ്യക്തമായ സ്പഷ്ടമായ ഉത്തരങ്ങളും ഒക്കെ അപ്പു എനിക്ക് തന്നു , പക്ഷെ അമ്മക്ക് മാനസിക രോഗത്തെ കുറിച്ച് പറഞ്ഞപ്പോളും അപ്പുവിന്റെ കണ്ണുകളുടെ ചലനങ്ങൾ ശരീര ചേഷ്ടകൾ ഒക്കെ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുക ആയിരുന്നു , അതിൽ നിന്നും എനിക്ക് വ്യക്തമായി അപ്പു പറയുന്നത് എല്ലാം സത്യം തന്നെ ആണ് എന്ന്.
പക്ഷെ അമ്മയുടെ മരണത്തെ കുറിച്ച് ഞാൻ ചോദിച്ചപ്പോ അവിടെ ആണ് അപ്പു അറിയാതെ അപ്പുവിനെ ശരീര൦ പ്രതികരിച്ചു തുടങ്ങിയത് ,
എല്ലാവരും അത് ശ്രദ്ധിക്കുക ആണ് ,,, അപ്പു ആകെ ഭയപ്പാടോടെ തന്നെ അത് കേട്ടിരിക്കുന്നു
അപ്പുവിനെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അമ്മയുടെ മരണവും ആയി ബന്ധമുണ്ട് എന്ന് എനിക്ക് മനസിലായി. നീ ആരും അറിയാതെ ഉള്ളിൽ പൂഴ്ത്തി വെച്ചിരിക്കുന്ന ഒരു രഹസ്യ൦ …
അപ്പുവിനു ഒരു കാര്യം അറിയുമോ , നമ്മുടെ ശരീരത്തിന് സത്യത്തില്‍ കള്ളം പറയാന്‍ ഇഷ്ടമല്ല, കാരണ൦ പണ്ട് തൊട്ടേ കള്ളം പറയരുത് , കള്ളം കാണിക്കരുത് , എനൊക്കെ പഠിച്ചു വെച്ച് അതൊക്കെ തലച്ചോറില്‍ പതിഞ്ഞു പോയത് കൊണ്ടാണ് , പക്ഷെ ഈ കള്ളം പറഞ്ഞു തുടങ്ങുമ്പോ അതുമായി ബന്ധപ്പെട്ടു ചില അടയാളങ്ങള്‍ ശരീരം കാണിക്കും… പ്രത്യേകിച്ചും കള്ളം പറയാന്‍ അറിയാത്തവര്‍ പറയുമ്പോ അത് എളുപ്പം പ്രകടമാകും അവരിയാതെ
ഞാന്‍ നിന്റെ അമ്മയുടെ മരണത്തെ കുറിച്ച്ചോദിച്ചപ്പോൾ
നിന്റെ ശബ്ദത്തിന്റെ പിച്ച് ഒരൽപം ഉയർന്നു ,
നീ പറയുന്ന വാക്കുകൾക്ക് വേഗത കൂടി , ടെന്‍ഷന്‍ കൊണ്ട്
ചെറിയ കാര്യങ്ങൾ പോലും  കൂടുതൽ വിശദീകരണം തരുന്ന പോലെ ഒരു പ്രതീതി , കള്ളം പറയുന്നതിനു വിശ്വാസ്യത കൂട്ടുവാന്‍ ആയി
അത് വരെ ലക്ഷ്മി ‘അമ്മ എന്ന് സംബോധന ചെയ്ത നീ  മരണത്തെ കുറിച്ച്  പറയുന്നത് മുതൽ വെറും ‘അമ്മ എന്നു മാത്രം സംബോധന ചെയ്യാൻ തുടങ്ങി , നിന്റെ ജാഗ്രതവസ്തയിലെ മാറ്റം ആണ്
എന്റെ നോട്ടത്തിൽ നിന്നും നിന്റെ കണ്ണുകൾ പലപ്പോഴും മാറി , അഭിമുഖീകരിക്കാന്‍ ഉള്ള ഉള്ളിലെ ഭയം കൊണ്ട്
പലപ്പോഴും നിന്റെ കൃഷ്ണമണികൾ വലത്തേക്ക് ഫോക്കസ് ചെയ്യുന്നത് ശ്രദ്ധിച്ചു ,  നിന്റെ മനസ്സില്‍ നീ  ഉണ്ടാക്കിഎടുത്ത വിഷ്വല്‍സ് നെ ആലോചിച്ചു.
ഇടക്കിടെ നിന്റെ കൈകൾ നിന്റെ മുഖത്തേക്ക് കൊണ്ട് വരുന്നു ചുണ്ടിനെ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ ,  കള്ളം മറയ്ക്കാന്‍ ആയി
എന്റെ  ചോദ്യങ്ങൾ വരുമ്പോ നീ അറിയാതെ നിന്റെ പുരികം ഉയര്‍ന്നു ,  അതോരു ആകാംഷ ആണ്
ബാക്കി ഉള്ള കാര്യങ്ങള്‍  പറഞ്ഞപ്പോള്‍  സാധാരണ രീതിയിൽ ഇരുന്ന നിന്റെ വിരലുകൾ നീ അറിയാതെ ഇടയ്ക്ക് ചെയറിനെ ആം റെസ്റ്റിൽ ചുരണ്ടി തുടങ്ങി  ,
നിന്റ ഈ പാദങ്ങൾ നിശ്ചലമായി ഇരുന്നിടത്തു നിന്ന് ചലിച്ചു തുടങ്ങി ,
നീ അമിതമായി വിയർത്തു തുടങ്ങി ,
നിന്റെ ചുണ്ടുകൾ വരണ്ടു പോയത് കൊണ്ട് ഇടയ്ക്കു നീ നാവു നീട്ടി ചുണ്ടുകളെ നനക്കാൻ തുടങ്ങി,
ശക്തി ആയി നീ ഉമിനീർ ഇറക്കാൻ തുടങ്ങി ,
എല്ലാം പറഞ്ഞു കഴിഞ്ഞു നീ വിഷമിച്ചു ഇരിക്കുമ്പോൾ നിന്റെ കൈകളിൽ ഞാൻ സ്പർശിച്ചത് പൾസ് അറിയാൻ വേണ്ടി ആയിരുന്നു അത് വളരെ കൂടുതൽ ആയിരുന്നു ,
നിന്റെ പുറത്തു തടവിയപ്പോൾ കൈകൽ ഞാൻ നിന്റെ ഹൃദയഭാഗത്തും വെച്ചത് നിന്റെ വേഗത്തിൽ മിടിക്കുന്ന ഹൃദയമിടിപ്പ് അറിയാൻ വേണ്ടി ആണ്…………………………….എല്ലാം നിന്നിലെ ഭയവും ടെന്‍ഷനും കൊണ്ട് ,,,,
എല്ലാവരും ഇതെല്ലം കേട്ടിരുന്നു…
നീ വെള്ളം കുടിയ്ക് ,,,, മനോജ് അപ്പുവിനോട് പറഞ്ഞു
സമീറ അവനു വെള്ളം കൊടുത്തു.
അവൻ വേഗത്തിൽ ആ വെള്ളം കുടിച്ചു.
നീ പറഞ്ഞ കാര്യങ്ങളിൽ നിന്റെ ഓർമ്മയിൽ നിന്നും പറഞ്ഞ ഒരു കാര്യങ്ങൾക്കും നിന്റെ ശരീരത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല , പക്ഷെ അമ്മയുടെ മരണത്തെ കുറിച്ച് പറഞ്ഞതില്‍ പലതും  , നീ നിന്റെ മനസിൽ നിർമ്മിച്ച് വെച്ചിരുക്കുന്ന കെട്ടിചമച്ച   സംഭവങ്ങൾ മാത്രം ആണ് , എനിക്ക് അത് നൂറു ശതമാനം ഉറപ്പാണ് ,
നിന്റെ മനസ്സില്‍  നിർമ്മിച്ചു എങ്കിലും നീ പറയുന്നത് കള്ളം ആണ് എന്നത് കൊണ്ട് മാത്ര൦ ആണ് നിന്റെ ശരീരം അതിനെതിരായി പ്രതികരിച്ചു തുടങ്ങിയത് ,
ആ പ്രതികരണങ്ങൾ ആണ് ഞാൻ ഈ പറഞ്ഞ എല്ലാ മൈന്യുട് ആയ മാറ്റങ്ങൾ പോലും…………….നിന്നിലെ ഭയം , ടെൻഷൻ , ആകാംഷ, നുണ അല്ല എന്ന് ബോധ്യപ്പെടുത്താൻ ശരീരം കഷ്ടപെട്ടുണ്ടാക്കുന്ന ചെറുമാറ്റങ്ങൾ ഒക്കെ ആണ്  ,,,,,,,,,,,,,,,,,,,,,,,,,,,
അപ്പു ലക്ഷ്മി അമ്മയുടെ മരണത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ എല്ലാം വെറും കള്ളം ആണ് ,,,,എന്നാണ് തെളിയിക്കുന്നത് .
അതിന്റെ അർഥം ഒന്നാണ് ഒന്നുകിൽ ലക്ഷ്മി ‘അമ്മ ജീവിച്ചിരിക്കുന്നു  അല്ലെങ്കിൽ കൊല്ലപ്പെട്ടിരുന്നു…
പറ അപ്പു സത്യം ,,,,,,,,,,,,,,,,,,,,,,,എവിടെ ആണ് ലക്ഷ്മി അമ്മ ജീവിച്ചിരിക്കുന്നത് ?
അതുകൂടി കെട്ടത്തോടെ അപ്പുഏങ്ങലടിച്ചു പൊട്ടിക്കരയുവാൻ ആരംഭിച്ചു..
എല്ലാവരും ഭയത്തോടെയും ആശങ്കയോടെയും അത് കേട്ടിരുന്നു , അപ്പുവിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടോ ???? എന്നറിയാനായി
അപ്പു സംസാരിക്കുന്നില്ല
എല്ലാവരും വേവലാതിയോടെ അവൻ പറയുന്നതിനായി കാത്തു നിന്നു..
മനോജേട്ട … ഞാൻ പറഞ്ഞത് കള്ളം അല്ല ,,,എന്റെ ലക്ഷ്മി  ,,,എന്റെ ഈ കൈകളിൽ കിടന്നാണ് എന്റെ പൊന്നു ലക്ഷ്മി ‘അമ്മ മരിച്ചത് ,,,,,,,,,,,,,,,,,,,,,,
ഒന്ന് പറ നരേട്ടാ …ഈ അപ്പു കള്ളം പറയുന്നതല്ല …..നരനെ നോക്കി അപ്പു അപേക്ഷിച്ചു.
അപ്പളേക്കും മനോജ് എഴുന്നേറ്റു കയ്യിലെ ആ പെഗ് ഒറ്റ വലിക്കു കുടിച്ചു തീർത്തു.
മനോജേ അവൻ പറയുന്നത് സത്യമായിരിക്കും അവനു ജീവൻ ആണ് അവന്റെ ‘അമ്മ ……………
മനോജ് ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത് ………………………
ഏങ്ങലടിച്ചു കരയുന്ന അപ്പു കുറച്ചു നേരം അങ്ങനെ കരഞ്ഞു ഒടുവിൽ സ്വയം കരച്ചിലടക്കി , സമീര അവന്റെ അടുത്തിരുന്നു അവനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
കുറച്ചു സമയം ,
അപ്പു കരച്ചിൽ ഒകെ അടക്കി എഴുന്നേറ്റു ,
അപ്പു ഇതാണ് എന്റെ അവസാന ചോദ്യം
നിന്റെ ‘അമ്മ ജീവിച്ചിരിക്കുന്നില്ല എന്ന് നീ സമ്മതിച്ചു , അതായത് മരണപ്പെട്ടു
ഇനി അപ്പു പറയുക …………………………………….
ആരാണ് നിന്റെ ലക്ഷ്മി അമ്മയെ കൊന്നത് ?
തോന്ന്യാസം പറയുണോ? ………….അപ്പു ദേഷ്യം കൊണ്ട് എഴുന്നേറ്റു.
ഇരിക്കെടാ അവിടെ ,,,,,,,,,,,,,,മനോജ് അലറി
ആ ആജ്ഞശക്തിയിൽ അവൻ ചലനമറ്റ പോലെ ആയി അവൻ ഭയത്തോടെ കസേരയിൽ ഇരുന്നുപോയി , അവന്റെ ശരീരം വിറക്കുവാൻ തുടങ്ങി .
പിന്നെ ,,,,,,,,,,,,,,,,,,,,,അല്ലാതെ … നീ നിന്റെ എല്ലാം മറന്നു,  നിന്റെ ജീവിതം ഹോമിച്ചു ഒരു അടിമയെ പോലെ ഒരു മാടിനെ പോലെ ജീവിച്ചു തീർക്കണം എങ്കിൽ  അമ്മക്ക് കൊടുത്ത വാക്കുകൊണ്ടാണ് എന്ന് നിനക്ക് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ സാധിക്കും ,
ഞാൻ വേറെ ജനുസ്സ് ആണ് മോനെ … നീ എന്താ വിചാരിച്ചതു എപ്പോളും എല്ലാരേയും പറ്റിച്ചു മുന്നോട്ടു പോകാ൦  എന്നോ …
നീ അഞ്ചു ആറു വർഷത്തോളം വെറുമൊരു അടിമയെ പോലെ ജീവിക്കണം എങ്കിൽ നിന്റെ മനസിനെ അലട്ടുന്ന ഏറ്റവും ശക്തമായ ഒരു കാരണം ഉണ്ടാകും, ആ സമയത്ത് അച്ഛനെ കുറിച്ച് പോലും സത്യം അറിയണം എന്ന ഒരു മനസിലാതെ മുന്നോട്ടു പോകണം എങ്കില്‍ ഏറ്റവും വലിയ ദുരൂഹത നിന്റെ മനസ്സിനുള്ളില്‍ തന്നെ ആയിരിക്കും
അതൊരിക്കലും ഒരു സത്യം ഇട്ടു പോയതിന്റെ  ആകില്ല ,,,,
നീ നേരത്തെ പറഞ്ഞ അമ്മയുടെ മരണത്തെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ കൂടി  വായിക്കുമ്പോ എനിക്ക് നന്നായി മനസിലായി ,,അമ്മയോടുള്ള സ്നേഹം കൊണ്ടോ , വാക്ക് ഓർത്തിട്ടോ ഒന്നുമല്ല ജീവിതം സ്വയം എരിതീയിൽ കത്തിച്ചു കളയുന്നത് ……………അതിനു ഒരു കാരണമേ ഉള്ളു ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കുറ്റബോധം
ഒരുപക്ഷെ ….നിന്റെ അമ്മയുടെ മരണത്തെ കുറിച്ച് നീ മാത്രം അറിയുന്ന രഹസ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,കുറ്റബോധം ഒന്നു കൊണ്ട് മാത്രമേ നീ ഇങ്ങനെ ഒക്കെ പെരുമാറുകയുള്ളു, നീ നിന്നെ മറന്നു ഒരു തീയില്‍ എരിയുന്ന പോലെ ഒരു ജീവിതം തെരഞ്ഞെടുതെങ്കില്‍ അത് നീ നിനക്ക് വിധിച്ച ശിക്ഷ ആണ് ,,,അതല്ലേ സത്യം………………..
അതുകൂടി കേട്ടതോടെ അപ്പു ആകെ പരവശൻ ആയി , പൊട്ടിക്കരയാന്‍ വെമ്പുന്ന പോലെ
…………ഇനി പറ ………………………..
ഈ ചോദ്യത്തിന് ഉത്തര൦ അത് നിനക്ക് മാത്രമേ പറയാൻ സാധിക്കു ,,,,,,,,,,,,,,,,,
എല്ലാരും ഭയത്തോടെ ഞെട്ടലോടെ ആകാംഷയോടെ മനോജിനെ നോക്കി ..
>
>
>
>
എന്തിനു നീ നിന്റെ ലക്ഷ്മി അമ്മയെ കൊന്നു ?
ഒരു ഞെട്ടൽ മാത്രമായിരുന്നു നരനും സമീരക്കും ……………………..
അപ്പുവിന്റെ മുഖത്തിന് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല ,,,,,,,,,,,,,,,
പറ അപ്പു  ,,,,,,,,,,,,,,,,,,,,നീ അല്ലെ…..അത് ,,,,,,നീ അല്ലെ ,,,,  നിന്റെ ലക്ഷ്മി അമ്മയെ കൊന്നത് ?
ആ കുറ്റബോധം കൊണ്ടല്ലേ സ്വയം ജീവിതം ഹോമിക്കുന്നതു ,,,,,,,,,,,,,,,,,,,
എല്ലാവരും അപ്പുവിന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കി …………
അവന്റെ ഉള്ളിലേക്ക് ഭയം നിറഞ്ഞു , കണ്ണുകൾ ചുവന്നു , കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി അവന്റെ ശരീരം വിറകൊണ്ടു
അവൻ കസേരയിൽ നിന്നും മുട്ടുകുത്തി താഴേക്ക് ഇരുന്നു ,
ഒരു പൊട്ടിക്കരച്ചിൽ മാത്ര൦ ആയിരുന്നു അപ്പുവിനു ,,,,,,,,,,,,,,,,,,,,,
വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ മുഖം പൊത്തി ..
>
>
അപ്പോളേക്കും നരനും സമീരയും അവനു സമീപം വേഗം വന്നിരുന്നു.
അപ്പു പറ , അവനോടു പറ അല്ലാന്നു ,,,അവന്‍ ഭ്രാന്തന്‍ ആണ് , ഭ്രാന്തു പറയുന്നത് ആണ്
മോനെ നീ പറ അല്ലാന്നു…………………നരന്‍ അവനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു..
അപ്പു പോട്ടികരയുക ആയിരുന്നു..
നരേട്ടാ ……………………….
അപ്പുവാ നരെട്ടാ …………..
അപ്പുവാ  ,,,,,,,,,,,,,,,,,,,,അപ്പുവാണ്  ,,,,,,,,,,,,,,,,,,,,,,,,,,,,ഈ അപ്പു   തന്നെ ആണ് ,,,,,,,,,,,,,,,,,,,,,,
ആ മഹാപാപി  അപ്പു തന്നെ ആണ് ,,,,,,,,,,,,,,,,,,,,,,,,,ഈ അപ്പു ആണ് …………………..
ലക്ഷ്മി അമ്മേടെ അപ്പു തന്നെ ആണ്  ലക്ഷ്മി അമ്മയെ കൊന്നത് ,,,,,,,,,,,,,,,,,,,
ലക്ഷമി അമ്മയു ഇല്ലാതെ ആക്കിയത് അപ്പു  തന്നെ ആണ് ……………………………….
അപ്പു തന്നെ ആണ്
ഈ കൈ കൊണ്ടാണ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ലക്ഷ്മി അമ്മയെ കൊന്നത്
പൊട്ടി കരഞ്ഞു കൊണ്ട് ബോധം  അറ്റു അപ്പു മണ്ണിലേക്ക് വീണു ………..
>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.