അപരാജിതൻ 6 [Harshan] 6894

സഖാവ് നരന്  ചില തിരക്കുകൾ ഉള്ളതിനാൽ വൈകി ആണ് അവർ ഇറങ്ങിയത് , അവർ ടു വീലറിൽ തന്നെ ചുരം ഒക്കെ കയറി കോട്നിരിക്കുക ആണ് , നിരവധി ഹെയർപിൻ വളവുകൾ ഒക്കെ ഉണ്ട് , മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോ വശങ്ങളിൽ മഞ്ഞും ഇരുട്ടും ഒക്കെ ആയുള്ള കാഴ്‌ച ആണ് , ഒരു മണിക്കൂർ കൊണ്ട് അവർ കബനി ടൗണിൽ എത്തി , പതിനായിരക്കണനിന്നു ഏക്കർ തേയില തോട്ടങ്ങൾ നിറഞ്ഞ സ്റ്റേഷൻ ആണ് അവിടം, തുഷാരഗിരി എന്നും അവിടെ പേരുണ്ട് , ഹിമഗിരി പ്ലാന്റേഷൻസ് എന്ന ആസാം ബേസ്ഡ് കമ്പനിയുടേത് ആണ് അവിടത്തെ ഭൂരിഭാഗവും തോട്ടങ്ങളും, പണ്ട് ബ്രിടീഷ്കാർ സ്വർണ്ണം അന്വേഷിച്ചു വന്ന ഭൂമി ആണ് അവിടം പക്ഷെ സ്വർണ്ണം ഒന്നും അവർക്കു കിട്ടിയില്ല പകരം അവിടെ സ്വർണ്ണത്തിനു തുല്യമായ ഫലഭൂയിഷ്ഠമായ മണ്ണ് കിട്ടി അവിടെ അവർ തേയില വെച്ച് പിടിപ്പിച്ചു , പിന്നെ ലങ്കയിൽ നിന്നും ദ്വീപിൽനിന്നും നേപ്പാളിൽ നിന്നും കൂടാതെ ദ്രാവിഡനാട്ടിൽ നിന്നും കന്നഡിഗറും തെലുഗറും ഒക്കെ ആയി അടിമകളെ കൊണ്ട് വന്നു അവിടെ പാർപ്പിച്ചു കൃഷി ചെയ്യിപ്പിച്ചു , അവിടെ നിന്ന് പശചാത്യരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു, ആ മണ്ണിൽ വളരുന്ന തേയിലക്ക് രുചിയും മണവും കടുപ്പവും വളരെ കൂടുതൽ ആണ് , പിന്നീട് സ്വാതന്ത്ര്യം കിട്ടുന്ന സമയത്തു ഈസ്റ്റ് ടീ ഇന്ത്യ കമ്പനി ഏറ്റെടുത്തു ബ്രിടീഷുകാരിൽ നിന്നും , പിന്നീട് അന്നത്തെ ഈസ്റ്റ് ടീ  ഇന്ത്യ കമ്പനി വ്യവസായ ഭീമൻ മാരായ അഹൂജ ഗ്രൂപ്പിൽ എത്തിപ്പെട്ടു , അവിടെ അവർ ഹിമഗിരി പ്ലാന്റേഷൻ എന്ന പേരിൽ ഒരു സബ്സിഡിയറി കമ്പനി സ്ഥാപിച്ചു , അവിടത്തെ അവരുടെ തേയില ആണ് ഹിമവാഹിനി എന്ന ബ്രാൻഡിൽ ലോകം മൊത്തം വിറ്റഴിക്കുന്നത് ,
അവർ തുഷാര ഗിരിയിൽ എത്തി.
സമയം ഏതാണ്ട് ആറര അടുത്തായി കാണും.
ആ സമയത്തു തേയിലതോട്ടങ്ങളിൽ കൊളുന്തു നുള്ളുന്ന ജോലികൽ ചെയുന്ന സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ലായങ്ങൾ എത്തിപിടിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് , ചിലരുടെ കൈകളിൽ ചുള്ളിക്കമ്പുകൾ ഒക്കെ ഉണ്ട് , ചിലരുടെ കൈകളിൽ അരിയൂ൦ പച്ചകറിയും ഒക്കെ ആയി കൊച്ചു കൊച്ചു സഞ്ചികൾ , ഒട്ടുമിക്കവരുടെയും കൈകളിൽ തൂക്കുപാത്രം ഉണ്ട്  ഉച്ചക്ക് ഉള്ള ഭക്ഷണ൦ കരുതുവാൻ ജോലിക്കാർ ഉപയോഗിക്കുന്നത്.
അവർ നേരെ പോയത് നരന്റെ ഒരു സുഹൃത്തിന്റെ ഒരു വീട്ടിൽ ആയിരുന്നു , ഒരു കൊച്ചു വീട്  ഈ ക്വാർട്ടേഴ്‌സ് ഒക്കെ പോലെ , പാറക്കഷണങ്ങൾ കൊണ്ട് പണിത മനോഹരമായ വീട് , ആ തേയില തോട്ടങ്ങൾക്കിടയിൽ അവിടെ ആണ് അന്ന് അവർക്കുള്ള താമസം ഒക്കെ ഒരുക്കിയിരുന്നത് , അവർ അവിടെ എത്തിയപ്പോളേക്കും ഒരു കണ്ണട ഒക്കെ ധരിച്ചു  ഒരു പെൺകുട്ടി നിൽക്കുന്നുണ്ട് ,
സമീരാ …………………എന്തായി ???
മുന്നോട്ടു പോകുന്നു സഖാവെ ,,,
അപ്പു ,,,,,,,,,,,,ഇത് സമീര കതിരേശൻ ..
നരൻ ചേട്ടൻ സമീരയെ അവനു പരിചയപ്പെടുത്തി
ഇവിടത്തെ തന്നെ തോട്ടം തൊഴിലാളിയുടെ മകൾ ആണ്, പഠിക്കാൻ വലിയ സമര്ഥ ആയിരുന്നു , പഠിച്ചത് ഒക്കെ ജെ എൻ യു വിൽ ആണ് , ഒരു വിപ്ലവ രക്തം ആണ് കേട്ടോ … ഒരു  എൻ ജോ ഓയിൽ ജോലി ചെയ്യുക ആയിരുന്നു , ഇപ്പോൾ ആള് ഇവിട എത്തി , തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഒക്കെ പഠിക്കുവാനും അതുമായി ഉള്ള സമരപരിപാടികൾക്കൊക്കെ ഇവൾ നേതൃത്വം കൊടുക്കുന്നുണ്ടു. സമീര ഈ വീടിന്റെ രണ്ടു വീട് പുറകില്‍ ആണ് താമസിക്കുന്നത്,
അങ്ങനെ സമീരയ് ഇക്കുറിച്ചു ഒരു ചെറു വിവരണം ഒകെ നരൻ അപ്പുവിന് പറഞ്ഞു കൊടുത്തു.
സമീര  ഇത് എന്റെ  അനിയന്‍  ആണ് ആദിശങ്കരൻ എന്നാണ് പേര് , അപ്പു ന്നു വിളിക്കും.
സമീര ചിരിച്ചു കൈ ഒക്കെ കൊടുത്തു.
നരേട്ടാ  …………. മനോജ്അണ്ണൻ വരും ന്നു പറഞ്ഞിരുന്നു , സമീര ചോദിച്ചു.
ഉവ്വ് ,,,,,,,,,,,,,,,,,,ഇത് വഴി വരുന്നുണ്ട് , അവനിപ്പോ സസ്‌പെൻഷനിൽ അല്ലെ ,,, ഇപ്പൊ തോന്നിയപോലെ നടക്കുക അല്ലെ തെമ്മാടി ,,
മനോജോ അതാരാ ….. അപു ചോദിച്ചു.
അപ്പു ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ എന്റെ മറ്റൊരു സഹോദര൯ നിന്നെ പോലെ  മനോജ്   അവൻ എസ ഐ ആല്ലേ  ,
അവൻ ഇത് വഴി വരും ന്നു പറഞ്ഞിരുന്നു , അവന്റെ ഭാര്യ വീട് ഇവിടെ നിന്ന് കുറച്ചു അകലെ ആണ്അപ്പൊ സമയം പോലെ ഇങ്ങോട്ടും വരാം എന്ന് പറഞ്ഞിരുന്നു.
സമീരാ നാളെ നമ്മൾ പറഞ്ഞപോലെ തന്നെ ,,ഇത്തവണ അപ്പു കൂടെ ഉണ്ട് അവനും ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് മനസിലാക്കി കൊടുക്കണം …
സമീര അപ്പുവിനെ നോക്കി ചിരിച്ചു.
അപ്പുവും ,,,
അപ്പു ഇവിടെ ഉള്ളോരൊക്കെ പാവങ്ങൾ ആണ് , നിന്നെപ്പോലെ തന്നെ കേട്ടോ ,,, സഖാവ് നരൻ അപ്പുവിനോടായി പറഞ്ഞു.
അപ്പോളേക്കും സാധനങ്ങൾ ഒക്കെ ആയി ആ വീട്ടിലെ കുശിനിക്കു ഏർപ്പാട് ചെയ്ത മണിഅണ്ണൻ അങ്ങോട്ടുവന്നു  ചപ്പാത്തി ഉണ്ടാകുന്നുണ്ട് , ചിക്കനും വേറെ വലതും വേണമോ എന്നറിയാൻ ആയി.
അത് കേട്ട് അപ്പു പറഞ്ഞു , എനിക്ക് എന്തേലും പച്ചക്കറി കിട്ടുമോ ?
എന്താ അപ്പു നീ ചിക്കൻ ഒന്നും കഴിക്കില്ലേ ……………….?
കഴിച്ചിരുന്നു ഇപ്പൊ കുറച്ചു നാൾ ആയി മാംസമൊക്കെ നിർത്തി , ഇപ്പോൾ കംപ്ലീറ്റ് പച്ചക്കറി മാത്രം ..
അത് കൊള്ളാലോ  അതെന്താ …………………….നരൻ ചോദിച്ചു
ഒരു കാര്യം ഉണ്ട് നരേട്ടാ …
ഹ പറയടാ ചെറുക്കാ ……………………….
ഹമ്  ഹമ് ,,,,,,,,,,,,,,ഒന്നൂല്ല ………………….
സമീരേ എന്തോ കാര്യം ഉണ്ടല്ലോ …………….
ആ ഉണ്ടാകും ..എനിക്ക് തോന്നുണ്ടു ……………സമീറയും മറുപടി പറഞ്ഞു
അപ്പു നീ പറയുന്നുണ്ടോ …………….? നരൻ നിർബന്ധിച്ചു.
അതെ നരേട്ടാ …എനിക്ക് ഒരു ഇഷ്ടം ഉണ്ട് ,,,ആള് ഇതൊന്നും കഴിക്കില്ല , അപ്പൊ ഞാനും അയാളോട് പറഞ്ഞു ഇനി മുതല് ഞാനും കഴിക്കില്ല എന്ന് ……..അതാണ്
അത് കൂടെ കേട്ടതോടെ ഇരുവരും ചിരി തുടങ്ങി ,,,
കൊള്ളാം മോനെ ,,,നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല … ഇങ്ങനെ തന്നെ വേണം കാമുകി ക്കു വേണ്ടി ഇറച്ചിയും മീനും മൊട്ടയും ഉപേക്ഷിച്ച കാമുകൻ,,,,, ഇഷ്ടപ്പെട്ടു ..
ആരാ കക്ഷി ? സമീര ചോദിച്ചു
അത് മാത്രം ഞാൻ പറയില്ല ,,, അത് എന്റെ ഉള്ളിൽ മാത്ര൦ മതി ,,, അതാണ് എനിക്ക് ഇഷ്ടം …
ഓ ആയിക്കോട്ടെ ,,,,അപ്പൊ എന്ന് ഞങ്ങക്ക് നീ ഊണ് തരും ,,,,,,,,,,,,,നരന്‍ ചോദിച്ചു.
അതൊന്നും എനിക്ക് അറിയില്ല , ഒരു പ്രശ്നമേ ഉള്ളു ,,,,,,,,,
അതെന്തു പ്രശ്നം ,,,നീ പറയടാ ,,,,നമ്മള് എല്ലാരും കൂടെ ഓളെ നിന്റെ മുന്നിലേക്ക് നിർത്തി തരില്ലേ..
ആയോ അതല്ല ,,,ആൾക്ക് എന്നെ ഇഷ്ടം അല്ല ,,,,
പഷ്ട്ട് …………………….വീണ്ടും നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല മോനെ ,,,,നീ പ്രേമിക്ക് ,,,നന്നായി പ്രേമിക്ക് … പ്രേമിച്ചു പ്രേമിച്ചു നീ അവളെ അങ്ങ് വീഴ്ത്തു…
മണിയണ്ണനോട് പച്ചക്കറി കൂടെ ഉണ്ടാക്കാൻ ആയി നരൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോ ഒരു ബൈക്ക് അങ്ങോട്ടേക്ക് വന്നു.
ആ എത്തിപ്പോയല്ലോ …………..അങ്ങോട്ട് നോക്കി സമീര പറഞ്ഞു.
ബൈക്കിൽ വന്ന ആൾ അത്യാവശ്യത്തിനു ശരീരം ഒക്കെ ഉണ്ട് ,,,
അപ്പു ഇതാണ് മനോജ് ,,,,,,,,,,ഞാൻ പറഞ്ഞിരുന്നില്ലേ ..
മനോജ് അടുത്തേക്ക് വന്നപ്പോ അപ്പു ഒന്ന് എഴുന്നേറ്റു ,,,
ഏയ്  അതൊന്നും വേണ്ട …അവൻ നമ്മുടെ കൊച്ചൻ ആണ് ,,,,,,,,,,,,,,,,,
മനോജ് സലാം എന്ന് പറഞ്ഞു വെറുതെ ഒന്ന് സലൂട് ചെയ്തു ,
അവരുടെ അടുത്തു വന്നു ഇരുന്നു
ആ നരേട്ടാ എന്തൊക്കെ ഉണ്ട് ,,,
ഇങ്ങനെ അങ്ങ് പോകുന്നു ,,,
ഡീ സമീരേ അണ്ണാച്ചി …………….എന്ന ഉണ്ടെടി ,,,,
അണ്ണാച്ചി മനോജ് അണ്ണന്റെ അപ്പൂപ്പൻ …
ശോ അത്രേം വേണ്ടായിരുന്നു സമീരാ കതിരേശൻ …………..മനോജ് ഒന്ന് സ്വരം നന്നാക്കി.
ഇത് അപ്പു അല്ലെ ,,,നരേട്ടാ, ഇടയ്ക്കു പറഞ്ഞിരുന്നല്ലോ അപ്പുവും വരുന്നുണ്ട് എന്ന്,
,,,,,ശങ്കര൯ അങ്ങനെ എന്തോ അല്ലെ പേര് …മനോജ്‌ ചോദിച്ചു.
അതെ ആദിശങ്കരൻ ..അപ്പു മറുപടി പറഞ്ഞു ..
നരേട്ടൻ ഒരുപാട് പറഞ്ഞിട്ടുണ്ട് , എല്ലാം ഇപ്പൊ ജോലി ചെയ്യുന്നതും എല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് …മനോജ് കൈ നീട്ടി ,,അപ്പു കൈ കൊടുത്തു. അപ്പുനെ കുറിച്ച് പറയുമ്പോ നൂറു നാവ് ആണ് , വലിയ കോളേജില്‍ ഒകെ പഠിച്ച പയ്യന്‍ അല്ലെ ,,കൂടാതെ നല്ല ഇടിക്കാരനും…
അപ്പു ചിരിച്ചു.
നരേട്ടാ.,,,,,,,,,,,,,,എന്തായാലും ഞാന്‍ ഇന്ന് ഇവിടെ അങ്ങ് കൂടുകയാണ് , നമ്മുടെ ജോസഫ് അച്ചായനും രാജന്ണനും ഒക്കെ വരുമെന്ന് പറഞ്ഞിട്ടു…
എന്തോ തിരക്ക് വന്നു , അവര്‍ക്ക് നാളെ പുലര്‍ച്ചെ എത്തും ..
ഓഹോ അങ്ങനെ ആണോ ,…
അതെ ഞാൻ ഒരു സാധനം പറഞ്ഞിരുന്നല്ലോ… ഇങ്ങോട്ടേക്ക് വന്നില്ലേ ആവോ…
ആര് ..?
നമ്മുടെ  പാപ്പൻ കുഞ്ഞു ചേട്ടൻ …………
എവിടെ ഒന്ന് വിളിച്ചു നോക്കിക്കേ ………..നരൻ ചോദിച്ചു.
മനോജ് ഫോൺ എടുത്തു ഡയൽ ചെയ്തു. ലൗഡ് സ്പീക്കറിൽ ഇട്ടു ..
അപ്പോളേക്കും ആ മാസ്മരിക പോപ്പ് ഗാനം ഒഴുകി എത്തി
ചോമൊളോക്കോ
പാപ്പി പാപ്പി പാപ്പി ചൂലോ പപ്പി പപ്പി പപ്പി പെൻഗമി
പാപ്പി പാപ്പി പാപ്പി ചൂലോ പപ്പി പപ്പി പപ്പി പെൻഗമി
പാപ്പി പാപ്പി പാപ്പി ചൂലോ പപ്പി പപ്പി പപ്പി പെൻഗമി
അപ്പുറത്തു ഫോൺ എടുത്തു .
ഹലോ നമസ്കാരം  പിച്ചകപറമ്പിൽ പാപ്പൻകുഞ്
പ്രൊപ്രൈറ്റർ പിച്ചപാപ്പീ കുണാന്ടറിഫിക്കേഷൻ ഏജൻസി
തുഷാരഗിരി സ്പീക്കിങ്  …..പറയു ,,,, ആരാണ് സംസാരിക്കുന്നതു , എന്ത് സേവനം ആണ് പിച്ചപപ്പി നിങ്ങൾക്കായി ചെയ്തു തരേണ്ടത് ?
പിച്ചപപ്പി ചേട്ടാ ,,,,ഞാൻ മനോജ് ആണ് എവിടെ എത്തി സാധനം കിട്ടിയോ
ഓ ഓ ഓ മനോജ് സാറേ …ഞാൻ എത്തി എത്തികൊണ്ടിരിക്കുകയാ
സാധനം കിട്ടി , ഞാൻ ഇപ്പൊ വരും
ആ എന്ന ശരി …
മനോജ് ഫോൺ വെച്ചു.
അപ്പോളേക്കും ഒരു ലൂണ അങ്ങോട്ടേക്ക് വരിക ആണ് ,
ഇരിക്കുന്ന ആൾ ആ സീറ്റിൽ ഒരു പ്രത്യക തരത്തിൽ ആണ് ഇരിക്കുന്നത് , അതായത് പിൻഭാഗം ലൂണയുടെ സീറ്റിൽ മുട്ടിക്കാതെ പാതി വായുവില്‍ നിന്ന് ഉള്ള ഒരു പ്രത്യേക രീതിയിൽ ആണ് ലൂണ ഓടിക്കുന്നത്.
ലൂണ സമീപം നിർത്തി ,
ശേഷം അതിൽ നിന്നും ഇറങ്ങി ,
പഴുതാര പോലെ മീശ ഒക്കെ വെട്ടി നിർത്തി പഴേ കാലത്തേ പോലെ വിഗ്ഗ് പോലെ ഒരു മുടി കൃതാവ് വീതുളി പോലെ ഇറക്കി വെട്ടി  ഒരു രസികനായ രൂപം, പുറകില്നിന്നും ഒരു കവർ അങ്ങോട്ട് എടുത്തു , പോക്കറ്റിൽ നിന്നും ചാര നിറത്തിൽ ഉള്ള കൂളിംഗ് ഗ്ലാസ് വെച്ച് ,പഴയ കാലത്തെ വലിയ കോളര്‍ ഉള്ള ഷര്‍ട്ട്‌ വെള്ള പൂക്കള്‍ ഉള്ള ചുവന്ന ഷര്‍ട്ട് , ഒരു ബെല്‍ബോട്ടം പാന്റ് വെള്ള കളര്‍ ,ഇന്‍ ഷര്‍ട്ട് ചെയ്തു ഒരു പാരഗനിന്റെ ഹവായി ചപ്പല്‍ കൂടെ ഇട്ടിടുനടു ശേഷം സ്ലോമോഷനിൽ എന്ന പോലെ നടന്നു വരികയാണ് , അവർ നോക്കി കൈ ഒക്കെ വീശി കാണിക്കുന്നുണ്ട്.
ഞാൻ എത്തി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,, കൂടെ കയ്യിലെ കവർ അവിടെ ഉളള ടീപ്പോയിൽ വെച്ച്,
എല്ലാരും ഉണ്ടല്ലോ …………..
പ്പാപ്പിചേട്ടാ  എന്ത്  ഉണ്ട് വിശേഷം ?  നരൻ ചോദിച്ചു
ഓ അടിപോളി… സഖാവെ
അപ്പോളേക്കും മണിഅണ്ണന്‍ അവിടെ എത്തി.
എടാ പിച്ചപാപ്പി നിനക്ക്  വല്ല പൈല്സ് ഉണ്ടോ ലൂണയില്‍ ഇരികുന്നില്ലല്ലോ നീ ?
അത് കേട്ട് പിച്ചപാപ്പിചേട്ടന്‍  വെറുതെ തല എത്തിച്ചു  സ്വന്തം പിന്‍ഭാഗം ഒന്ന് നോക്കാന്‍ ശ്രമിച്ചു ,
ഇല്ല ഇല്ല പള്‍സ൪ ഇല്ല ,,,,, എന്റെ മൂടില് പള്‍സ൪ ഇല്ല ,,,,
പള്‍സ൪ അല്ല …പൈല്‍സ് ,,, മണി അണ്ണന്‍ പിച്ചപപ്പിയെ തിരുത്താന്‍ ശ്രമിച്ചു.
ഞാന്‍ എന്റെ മൂട്ടിലെ പള്‍സറിന്റെ  കാര്യം അല്ലെ പറഞ്ഞത് , നീ നിന്റെ മൂട്ടിലെ പള്‍സിന്റെ കാര്യം നോക്കിയാ മതി മൈ____
ഞാന്‍ ഇല്ലേ ,,,,എന്നും പറഞ്ഞു മണി അണ്ണ൯ നേരെ അടുക്കളയിലേക്ക് പോയി.
അല്ല പാപ്പി ചേട്ടാ നിങ്ങളെന്താണ് ഈ ലൂണയുടെ സീറ്റിൽ നിങ്ങളുടെ ചന്തി ഒന്ന് വെച്ച് ഇരിക്കാത്തതു ,നിങ്ങളീ പാതി  നിന്ന് കൊണ്ട്  ലൂണയിൽ വരേണ്ട കാര്യം എന്താണെന്നു മനസിലാകുന്നില്ല …മനോജ് ചോദിച്ചു
എന്റെ മനോജ് സാറേ ഇരിക്കാനൊന്നും നേരമില്ല ഭയങ്കര തെരക്കാണ്, പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട് അതുകൊണ്ടാണ് ഞാൻ എന്റെ ലൂണയിൽ പോലും ഇരിക്കാത്തത് …
എന്റെ പാപ്പി ചേട്ടാ ,,,,,,,,,,,,,,,,,,ഭയങ്കരം തന്നെ ,,, തിരക്കുകള്‍ ഉള്ളത് കൊണ്ട് സ്വന്തം ലൂണയില്‍ പോലും ഇരിക്കാത്ത മനുഷ്യ൯ ,,,,
ഇന്ന് പുതിയ ആൾ ഒക്കെ ഉണ്ടല്ലോ ..അപ്പുവിനെ കണ്ടു പാപ്പിചേട്ടൻ ചോദിച്ചു .
സമീര കുഞ്ഞേ കാര്യങ്ങളൊക്കെ ഭംഗി അല്ലെ ,,,
ഓ ,,,ആണ് ആണ് പാപ്പി ചേട്ടാ ,,,
ആദിയെ കണ്ടപ്പോ പാപ്പി ചേട്ടൻ പോക്കറ്റിൽ നിന്നു ഒരു കാർഡ് എടുത്തു കൊടുത്തു ,
എന്റെ വിസിറ്റിങ് കാർഡ് ആണ് നിങ്ങള്ക് എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളിച്ചാൽ മതി ഉടനടി പറന്നെത്തും എല്ലാം ഗംഭീരം ആക്കി ആകും …
എന്റെ പേര് പിച്ചകപറമ്പിൽ പാപ്പൻകുഞ്ഞു
എന്റെ ബ്രാൻഡ് നെയി൦ പിച്ചപാപ്പി കുണാന്ടറിഫിക്കേഷൻ എജന്സീസ്
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരുടെ നാവിൽ തത്തി കളിക്കുന്ന പേര് പിച്ചപാപ്പീ
ഞാൻ ആണ് ഈ നാട്ടിലെ ഒരു പ്രധാന കുണാണ്ടർ , അതായതു എല്ലാ കാര്യങ്ങളും ഒക്കെ വേതനവ്യവസ്ഥയിൽ ഭംഗി ആയി നടത്തികൊടുക്കുന്ന ആൾ
എന്റെ സേവനങ്ങൾ
കല്യാണ൦ നടത്തൽ , കല്യാണം മുടക്കൽ,  ഗോസ്സിപ് അടിച്ചു ഇറക്കൽ , പത്ര൦ പാൽ ആക്രി കള്ളു കഞ്ചാവ് ബീഡി , പിറന്നാൾ കല്യാണം മരണം അറെഞ്ജ്മെന്റ് , ക്യാറ്ററിങ്, കൂലിപ്പണി എന്ന് വേണ്ട ആവശ്യങ്ങൽ എന്തുമാകട്ടെ ഒക്കെ നടത്തി തരും …പിച്ചപാപ്പി എജൻസിസ്‌ …
മോന്റെ കല്യാണം കഴിഞ്ഞതാണോ ? പപ്പി ചേട്ടൻ അപ്പുവിനോട് ചോദിച്ചു
ഇല്ല ,,,,,,,,,,,,,
എന്ന ഒരു പെണ്ണുണ്ട് , രണ്ടു പേരുടെ കൂടെ  ഒളിച്ചോടി പോയി എന്നൊരു കൊച്ചു വിഷയമേ ഉള്ളു ,ഒരിക്കല്‍ ഒരു ലോഡ്ജില് നിന്നും പോക്കിയിട്ടുണ്ട് …  പത്തു ലക്ഷ൦ രൂപ സ്ത്രീധനം കിട്ടും , പാപി ചേട്ടന്  ഒരു മൂന്ന് ശതമാനം കമ്മീഷൻ തന്നാൽ മതി , എല്ലാം സെറ്റ് ആക്കി തരാം ,,,നോക്കട്ടെ ….മോൻ പറ
അയ്യോ എനിക്ക് വേണ്ടായേ ,,,എന്നു പറഞ്ഞു അപ്പു
എന്നാ  അത് പോട്ടെ ,,,, ഒരു ഗര്‍ഭം അലസിപ്പിച്ച പെണ്‍കുട്ടി ഉണ്ട് , ആളുടെ അമ്മ ഒരു ആക്ക൯ ആണ് , വേണമെങ്കില്‍ നമുക്ക് അത് ഒന്ന് നോക്കാം , ഏഴു ലക്ഷം രൂപക്കുള്ള സ്വര്‍ണ്ണം തരും , അതില്‍ നിന്ന് ഒരു അഞ്ചോ ആറോ പവന്‍ കമ്മീഷന്‍ തന്നാലും മതി … ആലോചിക്കട്ടെ …
എന്റെ പൊന്നു പാപ്പി ചേട്ടാ ,,,ആ ചെക്കനെ വെറുതെ വിട്ടേക്ക് ,  നേരത്തെ തന്നെ കണ്ട് വെച്ചിട്ടുണ്ട്.  സമീര പറഞ്ഞു.
ചിരിച്ചു കൊണ്ട് അപ്പു  പപ്പി ചേട്ടൻ കൊടുത്ത കാർഡിലേക്ക് നോക്കി, അതില്‍ അർദ്ധനഗ്നയായ ആദ്യപാപം അഭിലാഷയുടെ ഫോട്ടോ ആയിരുന്നു .
ഇതെന്താ ഈ തുണി ഇല്ലാത്ത ഫോട്ടോ ,,,, വിസിറ്റിംഗ് കാർഡ് അല്ലല്ലോ …അപ്പു ചോദിച്ചു.
അപ്പോൾ ആണ് പപ്പി ചേട്ടൻ അത് ശ്രദ്ധച്ചതു ,,, സോറി അതെന്റെ പേഴ്സണൽ പ്രോപ്പർട്ടി ആണ് , മാറിപോയതാ  , ഒരു കള്ളചിരി ചിരിച്ചു കൊണ്ട് , അത് ഉടനെ തന്നെ അപ്പുവിന്റെ കയ്യിൽ നിന്നും വാങ്ങി ഒന്ന് നോക്കി നേരെ പോക്കറ്റിലേക്ക് ഇട്ടു ശേഷം കാർഡ് എടുത്തു കൊടുത്ത്.
ഓഹോ ഈ ഫോട്ടോ ഒക്കെ ആണല്ലേ പാപ്പിചെട്ട നെഞ്ചോടു ചേര്‍ത് വെച്ചിരിക്കുന്നത് ,,സമീര ചോദിച്ചു
നാണം കൊണ്ട് പാപ്പിചെട്ടന്റെ തല കുനിഞ്ഞു പോയി ഒരു കള്ളചിരിയും ചിരിച്ചു.
അല്ല സാധനം എന്താണ് പാപ്പി ചേട്ടാ ,,,, മനോജ് ചോദിച്ചു .
നല്ല സ്വയമ്പൻ ആണ് വ്യാസൻ അടിച്ചു കൊണ്ടിരുന്ന ബ്രാൻഡ് ആണ് ,
ഏതു വ്യാസൻ ? മനോജ് ചോദിച്ചു .
നമ്മുടെ സ്വന്തം വേദങ്ങൾ ഒക്കെ എഴുതി ഉണ്ടാകില്ലേ ,,, ആ കക്ഷി
ഓഹോ അത്രയും പഴക്കമുള്ളതാണോ ,,, നരൻ ചോദിച്ചു.
ആണോന്നോ ,,,, പിന്നല്ലാതെ
സാധനം സെറ്റ് ആപ്പ് ആണ് , പേര് തന്നെ പുരാണ മുനി എന്നാണ്.
പുരാണ മുനിയോ അങ്ങനെ ഒരു  ബ്രാൻഡ് കേട്ടിട്ടേ ഇല്ലാലോ ..
അതിനു വിവരം വേണം .. കാക്കി ഇട്ടാൽ വിവരം ഉണ്ടാകില്ല അതിനു ലോക പരിചയം വേണം
കേട്ടിട്ടിലെ വ്യാസേന ഗ്രദിതാം പുരാണമുനിനാം മദ്ധ്യേ മഹാഭാരതം
എന്ന് വെച്ചാൽ ? മനോജ് ചോദിച്ചു
അതായതു  പുരാണ  മുനി എന്ന മദ്യം മഹാഭാരതം എഴുതുന്ന കാലം മുതലേ ഉള്ളതാണ് എന്ന്,,,,
എന്നും പറഞ്ഞു പിച്ചപപ്പി ചേട്ടന്‍ കവറില്‍ നിന്നും കുപ്പി പൊക്കി കാണിച്ചു,
അപ്പോൾ എല്ലാവ൪ക്കും കാര്യം പിടി കിട്ടി ഓൾഡ് മോങ്ക് റം (പുരാണ മുനി )
ആ ആയിക്കോട്ടെ ….
ആ അതെ സഖാവെ എന്റെ മൂന്നാമത്തെ കെട്യോള് നാലാമമത് ഗർഭിണി ആയി ഇരിക്കുകയാ
മൂന്നാമത്തെ കേട്ട്യോളോ?
അപ്പു ആകാംഷയോടെ ചോദിച്ചു.
അത് ഇങ്ങനെ ഓരോരോ കല്ല്യാണങ്ങള്‍ നടത്തി തലയില്‍ ആയതാ അപ്പു ,,, സമീര ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാ ശരി … അപ്പൊ കുറച്ചു തിരക്കുണ്ട് , അപ്പൊ നാളെയോ മറ്റന്നാളോ കാണാം ,,, ഞാൻ എന്ന ഇറങ്ങുകയാണ് … പാപ്പി ചേട്ടൻ വിട ചൊല്ലി ..
മോളെ സമീരാ ……………നല്ല ചെറുക്ക൯മാർ പാപ്പി ചേട്ടന്റെ കൈവശം ഉണ്ട് , മോൾ ആയതു കൊണ്ട് ഒരു രണ്ടു ശതമാനം കമ്മീഷൻ തന്നാൽ മതി ട്ടോ ,,,
പിന്നെ അപ്പുവിനെ നോക്കി ,,,മോനെ കെട്ടാൻ തോന്നുമ്പോ പറയണെ …എമ്പാടും ഗംഭീരമായ ആലോചനകൾ എന്റെ കൈവശം ഉണ്ട് ,,,സഹായിക്കണം മൂന്നു ഭാര്യമാരും അതിൽ മൊത്തം ഏഴു മക്കളും ഉള്ള ഒരു പാതിരാകോഴി ആണ് ഞാൻ ,,,, കേട്ടോ ….
നരൻ സഖാവെ എന്ന ശരി
മനോജ് സാറേ അപ്പൊ ശരി
യാത്ര പറഞ്ഞു പിച്ചപപ്പി ചേട്ടൻ നേരെ ലൂണയുടെ അടുത്തേക്ക് പോയി, തിരക്കുകൾ ഒട്ടേറെ ഉള്ള മനുഷ്യൻ ആയതു കൊണ്ട് ഇരിക്കാൻ നേരം ഇല്ലാത്ത ആൾ ആയതു കൊണ്ടും  ലൂണയിൽ ആസനം പതിപ്പിക്കാതെ പാതി നിന്ന് കൊണ്ടു പാപ്പിചേട്ടൻ കത്തിച്ചു വിട്ടു
<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>
അവർ ഓരോരോ കാര്യങ്ങൾ സംസാരിക്കാൻ ആരംഭിച്ചു..
അല്ല മനോജേട്ടന് എങ്ങനെ ആണ് സസ്‌പെൻഷൻ കിട്ടിയത് ? അപ്പു ചോദിച്ചു
അത് അവന്റെ സുപ്പീരിയർ ഓഫീസറിനെ ഭിത്തിയിൽ ചേർത്ത് നിർത്തി നല്ല ചാമ്പ ചാമ്പി അത് കൊണ്ടാണ്.
അപ്പുവിനെ ചോദ്യം കേട്ട് നരൻ മറുപടി പറഞ്ഞു.
മനസിലാകാത്ത മട്ടിൽ അപ്പു മനോജിനെ നോക്കി .
അപ്പു സാറെ അതായത് രണ്ടു പെൺകുഞ്ഞുങൾ ഒരാൾ പന്ത്രണ്ടു വയസും ഒരാൾ എട്ടു വയസ്സും  തൂങ്ങി മരിച്ച വാർത്ത അറിഞ്ഞിരുന്നില്ലേ ..
ഉവ്വ് ,,,, ഭരണകക്ഷിയുടെ ആളുകൾ ഒകെ അല്ലെ അതിൽ പ്രതികൾ ആയുണ്ടായിരുന്നത,
ആ കുഞ്ഞുങ്ങൾ പീഡിപ്പികപെട്ട് മരിച്ചതല്ലേ ,,,സത്യത്തിൽ അത് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തത് തന്നെ ആണോ ,,, അത്രേം ഉയരമുള്ള ഉത്തരത്തിൽ ഒക്കെ കുട്ടികൾക്കു കയറി ചെയ്യാൻ പറ്റുമോ ?
അപ്പു ചോദിച്ചു.
മോനെ ഈ നാടു ഇങ്ങനെ ഒക്കെ ആണ് , ഇവിട ഈ പലതും നടക്കും , ഞാൻ ആ കുഞ്ഞുങ്ങളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നോക്കിയിട്ടു കരഞ്ഞു പോയിരുന്നു , അത്രയും മൃഗീയമായ പീഡനം തന്നെ ആയിരുന്നു അതുങ്ങൾ അനുഭവിച്ചത്‌, ആദ്യത്തെ കുട്ടി മരിച്ചു ഒന്നര മാസം കഴിഞ്ഞപ്പോ ആണ് എട്ടു വയസുള്ള കുഞ്ഞു മരിച്ചത് ,മൂത്ത കുട്ടി മരിച്ചു കഴിഞ്ഞു ഒരു മാസമേ കഴിഞ്ഞപ്പോൾ ആണ് എനിക്ക് അങ്ങോട്ട് ട്രാൻസഫർ ആയതു ,,, ആ ഇളയ കുഞ്ഞിന്റെ പോസ്റ്റ്‌ മോര്ടം റിപ്പോര്‍ട വായിച്ചിട്ട്, ഞാന്‍ ആണ് ഉറങ്ങിയിട്ടില്ല, ആ കുഞ്ഞു അനുഭവിച്ച വേദന ഓ ,,,,,,,,,,,,,,ദൈവമേ ഒരു കുഞ്ഞിനും ഇങ്ങനെ ഒന്നും വരുത്തല്ലേ
അന്വേഷിച്ചു കുറച്ചു പേരെ ഒക്കെ പിടിച്ചു ,,,നല്ല ചാംബ് നന്നായി  കൊടുത്തു ഒക്കെത്തിനും,
പിറ്റേന്ന്  അവിടത്തെ  സര്‍ക്കിള്‍ എന്നെ  വിളിച്ചു എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു ,എന്നിട്ടു എന്നോട്  പറയുകയാ ഒരു അനുകൂല റിപ്പോർട്ട് ഉണ്ടാക്കി കൊടുക്കാൻ ,,,,,,,,,,,,,,,,,,
ഞാൻ ഒന്നും മിണ്ടാതെ സലൂട് ചെയ്തു ആദ്യം റൂമിനു വെളിയിൽ ഇറങ്ങി .. അപ്പോൾ ആണ് ഞാൻ ഓർത്തത് , എനിക്ക് ഒരു മോൾ ഉണ്ട് , അവൾക്കു൦ എട്ടു വയസ്സ് മാത്രേ ഉള്ളു ,,, ഇപ്പൊ ഞാൻ ഇങ്ങനെ ഒരു റിപ്പോർട് കൊടുത്താൽ പിന്നെ ഞാൻ വീട്ടിൽ ചെന്ന് എന്റെ മോളുടെ മുഖത്ത് എങ്ങനെ നോക്കും ……………ആ മരിച്ച കുഞ്ഞും എന്റെ  മോളുടെ പ്രായം അല്ലെ ……………………എനിക്ക് എന്റെ മകളുടെ മുഖം ആണ് ഓർമ്മ വന്നത് ..
ജോലി പോയ പുല്ല് ആണ് , നട്ടെല് വളയ്ക്കാതെ തല ഉയർത്തി വേണം എനിക്ക് ജോലി ചെയ്യാനും എന്റെ കുഞ്ഞിന്റെ മുന്നിൽ തല ഉയര്‍ത്തി നിൽക്കാനും ,,,പിന്നെ ഒന്നും നോക്കിയില്ല നേരെ ആ റൂമിലേക്ക് കയറി ,,,,,,,,,,
ആ പന്ന -൯%$%$%$$% മോന് കൊടുത്തു , നല്ല ഇടി കൊടുത്തു …താഴേക്ക് വലിച്ചു ഇട്ടു കാലു കൊണ്ടും കൊടുത്തു ,,, പീ ………….പീ ………………..എന്നെ ശബ്ദം ആണ് ഞാൻ കേട്ടത് ,,,,ആളെ അപ്പൊ തനെ ഹോസ്പിറ്റലിലും കൊണ്ടുപോയി എനിക്ക് അപ്പൊ തന്നെ സസ്പെൻഷനും കിട്ടി………………
എന്നാലും ഞാൻ ഹാപ്പി ആണ് ന്നെ ,,,, കുറച്ചു സ്ഥലം ഉണ്ട് കൃഷി ചെയ്‌തെയാലും ഞാൻ ജീവിക്കും ,,,എന്നാൽ എന്താ തലയുയർത്തി പിടിച്ച അച്ഛൻ ആയി എന്റെ മോൾടെ മുന്നിൽ എനിക്ക് നിക്കാല്ലോ …എനിക്ക് അത് മതി ,,,,,,
അല്ല പിന്നെ ,,,,,,,,,,,,,,,,,,,
എല്ലാരും മനോജ് പറയുന്നത് കേട്ടിരുന്നു ,,
അപ്പോളേക്കും മണിയണ്ണൻ ചിക്കൻ വറുത്ത് കൊണ്ട് വന്നു കൂടെ കുപ്പിയും ഗ്ലാസും ഒക്കെ റെഡി ആക്കി
<<<<<<<<<<O>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.