അപരാജിതൻ 6 [Harshan] 6878

കോളേജിൽ
സമയം ഒരു രണ്ടു  മണി ഒക്കെ .ആയി കാണും.
അവിടെ കോളേജിൽ വിവിധ ബാച്ചുകൾ ഉണ്ട് , എം ബി എ ട്രാവൽ ആൻഡ് ടൂറിസം , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , ജനറൽ , ഇന്റർനാഷണൽ ബിസിനസ് അങ്ങനെ , അതിൽ ചില സബ്ജക്ട് ഒക്കെ കോമ്മൺ ആണ് , അപ്പോൾ ക്ലാസുകൾ ഒക്കെ ഒന്നോ രണ്ടു ബാച്ചുകളും ആയി കാമ്പൈൻഡ് ആയി ആണ് ഉണ്ടാകുക.
അന്ന് പുതുതായി സ്ട്രാറ്റജിക് മാനേജ്‌മെൻടിന്റെ ക്ലാസ് ആണ്. അന്ന് പാറുവിന്റെ ക്‌ളാസും പിന്നെ ട്രാവൽ ആൻഡ് ടൂറിസം ക്‌ളാസും കാമ്പൈൻഡ് ചെയ്‌തു സെമിനാര് ഹാളിൽ ആണ് ക്‌ളാസ് നടക്കുന്നത്.
പാറു  മൂന്നാമത് ആണ് ഇരിക്കുന്നത് , അന്ന് ദേവിക വന്നിട്ടുണ്ടായിരുന്നില്ല , പാറുവിനു  യാത്രയുടെ ഒക്കെ  ക്ഷീണം കൊണ്ട് നല്ല തലവേദന ഉണ്ടായിരുന്നു. അതുകൊണ്ടു കൈമുട്ട് മടക്കി കൈപതിക്കിടയിൽ നെറ്റി വെച്ച് ആണ് ഇരുന്നിരുന്നത്.
അപ്പോളേക്കും ഒരു ഷർട്ടും ജീൻസും ധരിച്ച ഒരു  യുവാവ് അങ്ങോട്ട് കടന്നു വന്നു.  ഗസ്റ് ഫാക്കൽറ്റി ആണെന്ന് തോന്നുന്നു. എല്ലാരും എഴുന്നേറ്റു , കൂടെ പാറുവും.ഒറ്റ തവണ മാത്രമേ അവൾ നോക്കിയുള്ളൂ , അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു ,,
താൻ അന്ന് കണ്ട ആ യുവാവ്, നീല നിറമാർന്ന  നയനങ്ങളോട് കൂടിയ അതെ യുവാവ് , തന്റെ അരികിൽ വന്നു തന്നെ അഭിനന്ദിച്ച അതെ യുവാവ് , തന്നെ ആ കണ്ണുകളുടെ മാന്തികതയിലും ശബ്ധത്തിന്റെ വശ്യതയിലും മോഹിതയാക്കിയ ആ യുവാവ്…………
അവൾ തന്റെ വേദന എല്ലാം മറന്നു, അവളുടെ കണ്ണുകൾ വജ്രശോഭയോടെ തിളങ്ങി.
പ്രത്യങ്കിര ദേവിക്ഷേത്ര ദർശനത്തിന്റെ അന്ന് മുഖലക്ഷണം നോക്കി ആ അമ്മൂമ്മ പറഞ്ഞ ഒരു ഗന്ധർവ്വൻ  ആദ്യ ദർശനത്തിൽ തന്നെ മോഹിപ്പിക്കുന്നവൻ ..ഒരുനാൾ തന്നിലേക്കുവന്നു എങ്ങോ പോയി മറഞ്ഞ ആ ഗന്ധർവ്വൻ …………..അത് തന്നെ  അല്ലെ ഈ യുവാവ് ,,,
അവളിൽ സംശയങ്ങൾ ആകാംക്ഷകൾ ഒക്കെ നിറഞ്ഞു,,,
മധുരമാർന്ന ശബ്ദത്തിൽ ആ യുവാവ് സംസാരിച്ചു തുടങ്ങി
ഗുഡ് ആഫ്റ്റർ നൂൺ മൈ ഡിയർസ്………….
ഐ വിൽ ബി ടേക്കിങ് ദി ലെസ്സൺസ് ഓഫ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഫോർ യു,,,
ആക്ച്വലി ഐ ഡോണ്ട് വാണ്ട് റ്റു ടീച് യു എനിതിങ് അറ്റ് ദിസ് മൊമെന്റ് ബികോസ് ഐ നോ എവെരിവൺ ആർ ഇൻ എ സ്ലീപ്പിങ് മൂഡ് ആഫ്റ്റർ യുവർ ഹെവി ലഞ്ച് . ബട്ട് എനി വേ , ഐ വാണ്ട് റ്റു കംപ്ലീറ്റ് ദി പോർഷൻസ് ടൂ ,,,, സൊ ഐ അപ്പോളോജിസ് ഫോർ ദി ടോർച്ചർ യു ആർ ഗോയിങ് റ്റു  സഫർ ഫ്രം മൈ ക്ലാസ് ……………
അങ്ങനെ ഒക്കെ പറഞ്ഞു നല്ല രീതിയിൽ തന്നെ ആ യുവാവ് ക്‌ളാസ്സുകൾ എടുത്തു, എല്ലാവര്ക്കും ഇഷ്ടമാകുന്ന രീതിയിൽ തന്നെ ,,,,,,,,,,,,,,ഏതാണ്ട് ഒന്നര മണിക്കൂർ … അതിമനോഹരമായ ക്‌ളാസ്.
ഏറ്റവും സിമ്പിൾ ആയി എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ
പാർവ്വതി ആ ഒന്നരമണിക്കൂർ മറ്റെല്ലാം മറന്നു , ആ യുവാവിനെ മാത്രം തുറന്ന മിഴിയ്കളോടെ ധ്യാനിച്ച് ഇരിക്കുന്ന അവസ്ഥ…………….
അപ്പോളേക്കും ബെൽ മുഴങ്ങി , ക്‌ളാസ് കഴിഞ്ഞു , ഇനി പതിനെഞ്ചു മിനിറ്റ ബ്രേക്ക് ആണ്,.
ആ യുവാവ് പോകാൻ ആയി തയാർ എടുത്തപ്പോൾ ആണ് മുന്നിൽ ഇരുന്ന സ്റ്റുഡന്റസ് ഇൽ  ഒരാൾ ..
സർ ……………..പേര് പറഞ്ഞില്ല ല്ലോ …………….എന്ന് ചോദിച്ചത്.
ആ യുവാവ് ചിരിച്ചു കൊണ്ട് നെറ്റിയിൽ കൈ വെച്ച് പറഞ്ഞു ,,,
ശോ ……………..ഞാൻ മറന്നു പോയി. കൊള്ളാം കേട്ടോ ഇത്രയും നേരം ഞാൻ ക്‌ളാസ് എടുത്തിട്ട് എന്റെ പേര് ആരും ചോദിച്ചില്ലലോ …
എന്റെ പേര് ………………….
എല്ലാരും ആ പേര് കേൾക്കാൻ ആകാംഷയുടെ കാതോർത്തു ..
ശിവരഞ്ജൻ
ഒരു ഞെട്ടലോടെ ആണ് ആ പേര് പാർവതിയുടെ കാതിൽ പതിഞ്ഞത് ,
ശിവരഞ്ജൻ …………..
ശിവ നാമം പേരിൽ ഉള്ള യുവാവ് , ദക്ഷിണേശ്വരത്തെ ശിവനാഡി നോക്കി പാണ്ട്യൻ അങ്കിൾ പറഞ്ഞതും അങ്ങനെ അല്ലെ ..ഈ കണ്ണുകളും ഈ ശബ്ദവും ഒക്കെ എവിടെയോ കേട്ട് മറന്നത് പോലെ …ഒരുപക്ഷെ ഇയാൾ തന്നെ ആയിരിക്കുമോ പൂർവ്വജന്മത്തിൽ താൻ കണ്ടുമുട്ടിയ രാജകുമാരൻ , പൂർവജന്മത്തിൽ ഒത്തു ചേരാൻ ആകാതെ പോയ ആ രാജകുമാരൻ , എങ്കിൽ ഈ യുവാവ് ആയിരിക്കുമോ ഒരു പെൺകുട്ടിക്കും കിട്ടാത്ത ഭാഗ്യമായ ശിവ പാർവ്വതി പ്രണയം പോലെ തന്നെ പ്രണയിക്കുക……………….
പാർവതി എല്ലാം മറന്നു.
അവൾ ഒരു മായാലോകത്തിലേക്ക് പോയി മറഞ്ഞു.
അപ്പോളേക്കും ആ യുവാവ് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.കുറച്ചു നേരം അങ്ങനെ ഇരുന്ന പാർവതി പെട്ടെന്ന് തന്നെ സെമിനാര് ഹാളിനു പുറത്തേക്ക് ഇറങ്ങി കൂട്ടുകാരോടൊപ്പം. അവർ വരാന്തയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ആ യുവാവ് പ്രിൻസിപ്പാൾ മായി സംസാരിക്കുന്ന , വി ഐ പി ഗസ്റ് കൾ വാഹനം കോളേജിന് മുന്നിൽ തന്നെ വാഹനം പാർക് ചെയ്യുന്നിടത്തു നിന്ന്, അയാൾ ചിരിച്ചു കൊണ്ട് പോട്ടെ എന്നോ മറ്റോ പറയുന്നുണ്ട് ,അപ്പോളേക്കും പ്രിൻസിപ്പാൾ ആ ചെറുപ്പകാരനെ  കൈ കൂപ്പി തൊഴുകുന്നു ,
അത് കണ്ടു ചിരിച്ചു കൊണ്ട് അയാളും അദ്ദേഹത്തെ കൈ കൂപ്പി കാണിച്ചു . തന്റെ ആ കോടികൾ വിലമതിക്കുന്ന റോൾസ് റോയിസ് ഫാന്റം കാറിൽ കയറി , കാർ മുന്നോട്ടേക്ക് എടുത്തു. കാർ കോളേജിലെ നീണ്ട റോഡിലൂടെ ചീറി പാഞ്ഞു.എല്ലാം ഒരു സ്വപ്നം പോലെ ,,,,
ഒന്നും മനസിലാകുന്നില്ല ,, എന്താണ് ഇതൊക്കെ , ഒടുവിൽ തന്റെ പ്രാർത്ഥന കണ്ണൻ കേട്ടുവോ ,,,
മറ്റൊന്നും അവളുടെ മനസ്സിൽ ഇല്ല ശിവരഞ്ജൻ എന്ന നീല നിറമാർന്ന കണ്ണുകൾ ഉള്ള സുന്ദരനായ തേജസ്വിയായ ആ യുവാവിനെ മുഖവും ആ ശബ്ദവും മാത്രം മനസ്സിൽ നിറഞ്ഞു.ശിവരഞ്ജൻ എന്ന യുവാവിന്റെ…..<<<<<<<<<<<<O >>>>>>>>>>>
പാറു കോളേജ് ബസിൽ പോകുമ്പോൾ എല്ലാം അവൾ ഒരു സാങ്കൽപ്പികലോകത്തു ആയിരുന്നു,
താൻ പലപ്പോഴും കണ്ടിരുന്ന സ്വപ്നത്തിലെ രാജകുമാരൻ ഒരിക്കൽ കണ്ട മുറിവേറ്റ യുവാവ് പിനീട് തീയിൽ വെന്തുരുകുന്ന യുവാവ് അതെല്ലാം ഈ കണ്ട ആൾ തന്നെ ആകുമോ , അന്ന് മുഖം മാത്രം ദൃശ്യം ആയിരുന്നില്ല.
പലപ്പോഴും സ്വപ്നത്തിൽ കാണുന്ന ആ വെളിച്ചം തന്നെ സ്വർഗ്ഗത്തിന്റെ അനുഭൂതിയിൽ എത്തിക്കുന്ന ആ വെളിച്ചം ഭയാശങ്കകൾ ഇല്ലാതെ ശാന്തമായി കാണുന്ന ആ വെളിച്ചം ഇയ്യാൾ തന്നെ ആണോ..
കണ്ണാ ,,നിന്റെ പൊന്നുവിന് ഒന്ന് പറഞ്ഞു താ… അവൾ മനസ്സിൽ പറഞ്ഞു.
ശിവരഞ്ജൻ  …………..ശിവ രഞ്ജൻ ………………..പേരിൽ ശിവ നാമമില്ലേ
പാർവതി ശിവരഞ്ജൻ ……………ശിവ പാർവതി രഞ്ജൻ …………..അപ്പൊ ശിവനെയും പർവ്വതിയെയും സന്തോഷിപ്പിക്കുന്നവൻ എന്നല്ലേ ,,,, കണ്ണാ ഇപ്പൊ പേര് അറിഞ്ഞു ,,,, മുഖം അറിഞ്ഞു ശബ്ദം അറിഞ്ഞു ,,,ഇനിയും കുറെ കൂടി അറിയണ്ടേ ,,,, എന്ന ഈ ആൾ ഇനി പൊന്നുവിനെ തിരിച്ചറിയുക ,,, എന്നാലല്ലേ പൊന്നുവിനെ ഇഷ്ടപ്പെടാൻ പറ്റു ,,,,,,,,,,,,,,,,,, പൊന്നു പോയി എങ്ങനെയാ ഇഷ്ടപ്പെടുമോ എന്നൊക്കെ ചോദിക്കുക ,,ഒന്നും അങ്ങോട്ട് മനസിലാകുന്നില്ലല്ലോ കണ്ണാ ….
എന്നാലും ഇത് ഒക്കെ എത്ര പെട്ടെന്ന് എങ്ങനെ സാധിച്ചുവോ എന്തോ ,,
എന്നാലും ഇനി ഇത് ആ പെട്ടതലയന്റെ സായി അപ്പൂപ്പന്റെ പണി ആണോ ,,, അന്ന് അവൻ പറയുകയും ചെയ്തു പെട്ടെന്ന് ആഗ്രഹങ്ങൾ ഒക്കെ സാധിപ്പിച്ചു തരുമെന്ന് ,,,സായി അപ്പൂപ്പനോടും നന്ദി പറയണമല്ലോ ,,,
താങ്ക്യൂ സായി അപ്പൂപ്പാ ,,,, അവൾ മനസ്സിൽ പറഞ്ഞു ,,,
ആ പെട്ടതലയനു ചോകൊലെറ്റ് വാങ്ങി കൊടുക്കണം എന്തായാലും കുറച്ചു ഒക്കെ കാര്യങ്ങൾ ഇവിടം വരെ എത്തിയില്ലേ ,,,,,,
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു പാറു ജങ്ഷനിൽ എത്തി , അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു വീടിനു മുന്നിൽ ഇറങ്ങി..
വീടിനു എതിരെ ആയി ഒരു റബ്ബർ പ്ലാന്റേഷൻ ആണ്.  സമയം ഒരു അഞ്ചു മണി ഒക്കെ ആയിക്കാണും, അവൾ ഇറങ്ങി ഗേറ്റ് തുറക്കാൻ ആയി നോക്കിയപ്പോൾ ആണ് ഒരു കാഴ്ച കണ്ടു അവൾ ഞെട്ടി പോയത് ,
ഒരു തെരുവ് പട്ടി സമീപത്തു ചത്ത് കിടക്കുന്നു, അതിന്റെ വയറു കീറി കുടൽ മാല പുറത്തേക്ക്  ചാടി കിടക്കുന്നു , ആ പട്ടി വായ പുളന്നു ആണ് ചത്തു കിടക്കുന്നതു, ആ കാഴ്ച കണ്ടതോടെ പാറുവിനു ആകെ കൈകാലുകൾ വിറച്ചു , ശരിക്കും ഭയന്നു, അവൾ വേഗം ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നു ഓടി ,,പക്ഷെ ആ കാഴ്ച കണ്ടപ്പോൾ തന്നെ അറപ്പു കൊണ്ട് അവൾക്ക് ചൊരുക്ക് വന്നു , അവൾ പൂത്തോട്ടത്തിലേക്ക് ഓക്കാനിച്ചു.
ശബ്ദമൊക്കെ കേട്ട് മാലിനി ഓടി വന്നു , അവളുടെ പുറം ഒക്കെ തടവി കൊടുത്ത, കാര്യം തിരക്കിയപ്പോൾ ആണ് അവൾ ആ കണ്ട കാഴ്ചകളെ കുറിച്ച് പറഞ്ഞത് ,
അതുകേട്ടു മാലിനി വേഗം ചെന്ന് ഗേറ്റ് തുറന്നു
പുറത്തേക്ക് ഇറങ്ങി
അവർക്കു അവിടെ ഒന്നും കാണാൻ സാധിച്ചില്ല .
അവർ പാറുവിനെ അങ്ങോട്ട് വിളിച്ചു . അവൾ വരുന്നില്ല എന്ന് പറഞ്ഞു ഭയം കാണിച്ചു .
അവർ പറഞ്ഞു പൊന്നു ഇവിടെ ഒന്നുമില്ല നോക്കിക്കേ നീ
അത് കേട്ട് പാറു പതുക്കെ ആണേലും അങ്ങോട്ടേക്ക് ചെന്ന് ,
ശരി ആണ് പട്ടിയുടെ ശരീരം ഒന്നും അവിടെ ഇല്ല ,,,,
താൻ ഇനി കണ്ടത് സ്വപ്നം ആകുമോ ,,,താൻ നേരിട്ടു കണ്ടതല്ലേ ,,,
അവൾക്ക് ഒന്നും മനസിലാകുന്നില്ല ,,,,
മാലിനി അവളെ ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊട്നുപോയി ഗേറ്റ് അടച്ചു.
അവിടെ റോഡിനു എതിര്‍വശത്തുള്ള പ്ലന്റെഷനിലെ  ഒരു റബ്ബർ മരത്തിൽ ശിഖരത്തിൽ കുടല്‍ മാല പുറത്തേക് തള്ളിയ ആ നായുടെ ശവം തൂങ്ങി  കിടക്കുന്നു പിന്കാലുകളും മുന്കാലുകളും അപ്പുറവും ഇപ്പുറവും ആയി .
ഒരു വലിയ കഴുകനും അവിടെ ഇരിക്കുന്നുണ്ടു ,, ചിറകുകൾ വിടർത്തി , പാലിയം തറവാട്ടിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടു.
അന്ന് ആ കഴുകന്മാര്‍ക്ക് കര്‍മ്മം ഉണ്ട്, പാര്‍വ്വതിയെ വികടാംഗഭൈരവന് എത്തിച്ചു കൊടുക്കുവാന്‍…
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.