അപരാജിതൻ 6 [Harshan] 6878

വരും വഴി ഒക്കെ പൊന്നു മുത്തശ്ശിയെ കുറിച്ചൊക്കെ ഒരുപാട് പറയുക ആയിരുന്നു , മുത്തശ്ശി അവൾക്കു സ്വർണമാല ഒകെ കൊടുത്തില്ലേ… അവൾ വലിയ സന്തോഷത്തിൽ ആണ്.
ശ്യാമിന് ഒന്നും കിട്ടിയില്ല എന്നൊരു വിഷമവും ഉണ്ട്. അതോണ്ട് വലിയ ശ്രദ്ധ ഒന്നും അവൻ കാണിച്ചില്ല.
രാത്രി ഒരു പതിനൊന്നു  മണിയോടെ പാലിയതു എത്തി , വണ്ടി ഗേറ്റ് നു മുന്നിൽ നിർത്തി , ആദി പോയി കാറിന്റെ വാതിൽ തുറന്നു , അപ്പോളാണ് വണ്ടിയുടെ വെളിച്ചത്തിൽ  അന്ന് കണ്ട തലമുടി പുതച്ച ആ രൂപം കുറച്ചു അകലെ ആയി മതിലിനു സമീപത്തോടു ചേർന്ന് നിൽക്കുന്നതായി കണ്ടത്
ആരാടാ അത് ,,,,,,,,,,,അവൻ ഉറക്കെ അലറി.
അപ്പോളേക്കും ആ രൂപം (വികടങ്കഭൈരവൻ) അതി വേഗത്തിൽ പിന്നിലേക്ക് കുതിച്ചു ഓടി മറഞ്ഞു.
അവന്റെ ആ അലർച്ച കേട്ട് ഉറങ്ങുക  ആയിരുന്ന മാലിനിയും രാജശേഖരനും പാറുവും ഒക്കെ എഴുന്നേറ്റു, മുന്നിൽ ഇരുന്ന ശ്യാമും ചെറുതായി ആ രൂപത്തെ കണ്ടിരുന്നു.
എന്താണ് എന്നു മാലിനി അവർ തിരക്കി.
ആദി കാര്യം പറഞ്ഞു.
മുൻപൊരിക്കലും ഈ രൂപത്തെ കണ്ടിട്ടുണ്ട് കൂടാതെ കഴിഞ്ഞ ഞായറാഴ്ചയും ഈ പരിസരത്തു ദാഹം ആകെ മൂടി പുതച്ചു കണ്ടിരുന്നു , ഇപ്പോൾ ഈ രാത്രിയിലും.  അതി വേഗതയിൽ ആണ് ആ രൂപം ഓടുന്നതും .
അത് കേട്ടപ്പോൾ മാലിനിക്ക് ഒരു ഭയം പോലെ , അവർ രാജശേഖരനെ ഒന്ന് നോക്കി.
അയാൾക്ക് അതൊക്ക കേട്ടപ്പോൾ കോപം മാത്രമേ തോന്നിയുള്ളൂ ,
വല്ല തെണ്ടികളും ആയിരിക്കും , വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ആയി എന്നും പറഞ്ഞു അയാൾ ഒച്ചയിട്ടു ,
ആദി പോയി ഗേറ്റ് തുറന്നു ,
വണ്ടി ഉള്ളിലേക്ക് കയറ്റി ഇട്ടു.
എല്ലാവരും ഇറങ്ങി , ആദി ബാഗ് ഒക്കെ എടുത്തു എല്ലാം പൂമുഖ തിണ്ണയിൽ വെച്ച് , താക്കോൽ ശ്യാമിനെ ഏൽപ്പിച്ചു.
രണ്ടു ദിവസത്തേക്ക് ഉണ്ടാകില്ല എന്ന് കൂടെ ശ്യാമിനോട് പറഞ്ഞു,
കാര്യം തിര്ക്കിയപ്പോൾ കൂട്ടുകാരെ ഒക്കെ ഒന്ന് കാണുവാൻ ഉണ്ട്  എന്നൊരു മറുപടി മാത്രമേ പറഞ്ഞുള്ളു.
ശ്യാം സമ്മതിച്ചു.
ശ്യാം പോയി വീട് തുറന്നു.ബാഗ് ഒക്കെ എടുത്തു വെച്ചു.
രാജശേഖരനും പാറുവും ഒക്കെ വീടിനു ഉള്ളിലേക്ക് കയറി.
മാലിനി പുറത്തു നിക്കുക ആയിരുന്നു.
ആദി തന്റെ ബാഗ് എടുത്തു ഒന്നും പറയാതെ മുന്നോട്ടു നീങ്ങി അപ്പോളും അവൻ ആ ഗേറ്റിലേക്ക് തന്നെ ആണ് നോക്കിയത്.
ആദി ,,,,,,,,,,,,,,,,,,,,,,മാലിനി വിളിച്ചു.
ആ …………………അവൻ വിളി കേട്ടു.
നിനക്കു എന്നോട് ഇപ്പോളും ദേഷ്യമുണ്ടോ ?
ഓ എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല , ആരോടും സ്നേഹവും ഇല്ല ,,
ഞാൻ എന്ന അപ്പു എന്ന് വിളിച്ചോട്ടെ ?
മാലിനി ചോദിച്ചു.
അത് ആ ദേഷ്യത്തിൽ ഞാൻ വെറുതെ പറഞ്ഞത് അല്ലെ ,, അതൊക്കെ ഉള്ളിൽ വെച്ചേക്കുക ആണോ.
എനിക്കറിയില്ലായിരുന്നു അങ്ങനെ  ഒക്കെ നടന്നു എന്നത് ,,,സത്യമായിട്ടും അപ്പു
ഓ അതൊക്കെ വിട്ടു കളയൂ ന്നെ..എന്തായാലും അമ്പലത്തിൽ പോയത് കൊണ്ട് എല്ലാ ബന്ധുക്കളെയും തിരിച്ചു കിട്ടിയില്ലേ ,,, ഇപ്പൊ സന്തോഷം ആയില്ലേ …നല്ല രസം  തോന്നുനുണ്ടു ല്ലേ ,,കൊച്ചമ്മേ ..
ഹമ് ,,,,,,,,,,,,,,,,ഒരുപാട് സന്തോഷം തോന്നുന്നു.
അപ്പൊ എല്ലാരേം കിട്ടിയപ്പോ ,,, എന്നെ ഒക്കെ മറന്നു പോകുവോ ????
ആദി ചിരിച്ചു കൊണ്ട് ചോദിച്ചു .
നീ എന്റെ കയ്യിന്നു തല്ലു വാങ്ങിക്കും ട്ടോ ,,,,,,,,,,,,മാലിനി ദേഷ്യപ്പെട്ടു.
ഞാൻ വെറുതെ പറഞ്ഞതാ ,,,,,,,,,,,,,,,,എന്തായാലും ഇപ്പൊ ശ്യാം കുട്ടനും ശ്രിയ മോളും ഒക്കെ ഒരുപാട് ഹാപ്പി ആയില്ലേ ,,,ഇനി അവിടെ ഒക്കെ പോകാം , ബന്ധുക്കളുമായി കൂട്ടുകൂടാ൦ അവര് ഇങ്ങോട്ടു വരും , എന്നാലും കൊച്ചമ്മെ എന്ത് രസമാ അവരെ ഒക്കെ കാണാൻ എല്ലാരും പട്ടു ചേല ഒക്കെ അണിഞ്ഞു ,,, ഈ തമ്പുരാക്കൻ മാരെ പോലെ ഉണ്ട് ,,,,
ഇനി അവരൊക്കെ ഇങ്ങോട്ടും വരട്ടെ ,,, എല്ലാരേം പരിചയപെടാല്ലോ ,, എന്നെയും പരിചയപെടുത്തില്ലേ … കൊച്ചമ്മേ …
പിന്നെ നിന്നെ ഞാൻ പരിചയപെടുത്താതെ ഇരിക്കുമോ…………….?
ഹ ഹ ഹ ,,,,,,,,,,,,,,,,,നല്ല രസം ആയിരിക്കും അപ്പോൾ …………….അല്ലെ വേണ്ട കൊച്ചമ്മേ ,,,,എന്നെ പരിചയപെടുത്തണ്ട ,,, കാര്യ൦ എന്തൊക്കെ ആണേലും എന്റെ ബാക്ഗ്രൗണ്ട് ഒന്നും ശരി അല്ല ,,, വെറുതെ അവരുടെ ഒക്കെ മുന്നിൽ കാഴ്‌ചവസ്തു ആക്കണ്ട… ഞാൻ ഡ്രൈവർ ആണെന്ന് മാത്രം പറഞ്ഞാൽ മതി  അല്ലെ ഓഫീസിലും പ്യുണ് ആണെന്നോ അങ്ങനെ എന്തേലും മതി. വേറെ ഒന്നും പറയണ്ട..  ആദി ചിരിച്ചു.
അത് കേട്ടപ്പോ മാലിനിയുടെ മുഖം വാടി…
ആ പോയി സന്തോഷിക്ക് ,,
പിന്നെ നാളെ ഞാൻ ഇവിടെ ഉണ്ടാകില്ല , ഒരു യാത്ര ഉണ്ട് , ചൊവ്വാഴ്‍ച കാണാം ട്ടോ ,,
എന്ന ഗുഡ് നൈറ്റ് …………………
അവൻ വേഗ൦ മുന്നോട്ടു നടന്നു.
വെറുതെ മുകളിലേക്ക് നോക്കി ,
എന്നാലും സാറ് നല്ല പണി ആണുട്ടോ കാണിച്ചത് വെറുതെ ഉറങ്ങിയ എന്നെ ചൂരല് കൊണ്ട് അടിച്ചു എഴുന്നെപ്പിച്ചു അമ്പലത്തി പറഞ്ഞു വിട്ടില്ലേ ,,, ആ കുഴപ്പം ഇല്ല നല്ല ഫുഡ് ആയിരുന്നു അവിടത്തെ ,,അപ്പു എല്ലായിടത്തും കയറി പ്രാർത്ഥിക്കാൻ ഒന്നും നിന്നില്ല , എന്നാലും കയറി കണ്ടു ,,, ഇനി അനുസരണ ഇല്ലാത്ത അപ്പു ആണെന് പറയില്ലല്ലോ.. അതെ നിങ്ങള് അമ്മായിയമ്മയും മരുമകളും തമ്മിൽ വല്ല അണ്ടർഗ്രൗണ്ട് കണക്ഷനും ഉണ്ടോ ,, ആൾ ഇപ്പൊ എല്ലാം പറയുന്നുണ്ടല്ലോ ,,,അതെ ഇന്നലെ പാറു എന്തൊക്കെയോ പ്രാർത്ഥന എഴുതി തന്നു എം ഞാൻ അത് അപ്പൂപ്പനോട് പറഞ്ഞു , എന്നാലും ഒന്നു ഓർമ്മിപ്പിചെക്ക് പാറു ആഗ്രഹിച്ചതു ഒക്കെ നടത്തി കൊടുക്കാൻ ,, ഒന്നു പോലും വിട്ടുപോകരുത് ,,അവളുടെ ആഗ്രഹം ഒക്കെ നടത്തികൊടുക്കണം ,,,അപ്പോൾ പാറുന് ഒരുപാട് സന്തോഷം ആകും , അപ്പൊ അപ്പുനും സന്തോഷം ആകും , അപ്പൊ പാറു അപ്പുനു ചോക്കോലെറ്റ് ഒക്കെ തരും ,,,, കേട്ടോ ..
അവൻ നേരെ നടനു റൂം തുറന്നു കയറു വാതിൽ അടച്ചു.
അവനറിയില്ലല്ലോ അവളിലെ ഒരു ആഗ്രഹം അവന്റെ മരണം കൂടെ ആണെന്ന്….
<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>
വികടംഗ ഭൈരവന്റെ ഗുഹ
ചീഞ്ഞ ശവശരീരങ്ങൾക്കു നേരെ  തിരഞ്ഞിരിക്കുക ആണ് വികടാങ്ക ഭൈരവൻ,
അതിൽ നിന്നും കഷ്ണങ്ങൾ ആയി ഭക്ഷിക്കുന്നുമുണ്ട്, കട്ടചോര പാനപത്രങ്ങളിൽ നിറഞ്ഞു
വലിച്ചു കുടിക്കുന്നുമുണ്ട്.
എല്ലാ കാര്യങ്ങളും പാതാളപൈശാചികന്റെ അനുഗ്രഹത്താൽ മുന്നോട്ടു പോകുന്നു.
നാളെ  ആ നല്ല ദിനം ആണ്.
നാളെ അവളുടെ രക്ഷയുടെ സാന്നിധ്യം ഉണ്ടാകില്ല , അവന്റെ ആ യുവാവിന്റെ രുധിരവർണ്ണ നയനങ്ങളോടെ എന്റെ മരണദൂത മൂർത്തിയെ കല്ലെറിഞ്ഞു ആട്ടിപായിച്ച ആ യുവാവിന്റെ ,,,,,,,,,,,,അവൻ ശക്തൻ ആണ് , അവനെ സൂക്ഷിക്കണം,
അയാൾ ഇരുട്ടിലേക്ക് നോക്കി അലറി,
ധൂമ്രപാലാ …………………………..
അതുകേട്ടു എവിടെ നിന്നോ ഒരു കഴുകൻ പറന്നു അയാൾക്ക് മുന്നിൽ ചിറകടിച്ചു ഇരുന്നു.
വാർത്താളികാ………………………….
അത് കേട്ട് മറ്റൊരു കഴുകൻ പാറി വന്നു കൃതപാല൯ എന്ന കഴുകനു സമീപം വന്നിരുന്നു.
യക്ഷപാദുകാ ………………………..
മൂനാമത്തെ കഴുക൯ കൂടി ചിറകടിച്ചു വന്നു മറ്റു കഴുക൯ മാർക്കൊപ്പം കൂടി…………….
അയാളുടെ അടിമകൾ ആയ  കഴുകന്മാർ ………….
അവർ മൂവരും ചിറകു വിടർത്തി ഭയാനകമായ ശബ്ദം ഉണ്ടാക്കി….
അത് കണ്ടു അയാളുടെ അടിമ ആയ ചെന്നായ ഒരി ഇടുവാൻ ആരംഭിച്ചു.
പാതാളപൈശാചികന്റെ മൂർത്തി രൂപത്തിൽ അർപ്പിച്ച ചുടു ചോര കൈകളിൽ കോരി എടുത്തു വികടങ്ക ഭൈരവൻ മൂന്ന് കഴുകന്മാരുടെയും ദേഹത്ത് തളിച്ചു.
നാളെ നിങ്ങൾ ആ കന്യകയെ ഇവിടെ എത്തിക്കണം, നാളെ മുഹൂർത്തം ആണ് , അവളെ കൊണ്ടുള്ള എന്റെ കർമ്മങ്ങൾക്ക് എന്റെ  ആയിരതാടു കാലങ്ങളുടെ  ആഗ്രഹപൂർത്തീകരണത്തിനായി   …………..എനിക്കിപ്പോ നേരിട്ട് രംഗത്ത് പ്രവേശിക്കുവാൻ സമയം ആയില്ല അതിനു ഇനിയും കാത്തിരിക്കേണ്ടി വരും, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ സഹായ൦ തേടുന്നത്………….
സഹായിക്കില്ലേ എന്നെ ……………………………………?
ക്രി ,,,,,,,,,,,,,,,,,,,,,,,,,,,ക്രി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എന്ന് മൂന്നു കഴുകന്മാരും അലറി.
ഹ ഹ ഹ ഹ ഹ …………………….അയാൾ അട്ടഹസിച്ചു.
നാളെ എന്റെ ദിനം ,,,,,,,,,,,,,,,,ആണ് ഈ വികടങ്കഭൈരവന്റെ …………….
<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>
രാവിലെ ഒരു  പത്തു മണി കഴിഞ്ഞു ആദി റൂമിൽ നിന്നും ഇറങ്ങി , ഒരു ബാഗിൽ രണ്ടു ദിവസത്തേക്ക് വേണ്ടി ഉള്ള വസ്ത്രങ്ങൾ ഒക്കെ എടുത്തിട്ടുണ്ട് അവൻ. മാലിനി പൂമുഖത്തു ഇരുന്നു വലിയ സന്തോഷത്തിൽ  ഫോണിൽ  സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു, മാലിനിയുടെ ഏട്ടൻ ഫോണിൽ വിളിച്ചു സംസാരിക്കുക ആയിരുന്നു, ഒപ്പ൦ പിന്നെ അവിടെ ഉള്ള ഏടത്തിയും മക്കളും മറ്റുള്ളവരും ഒക്കെ ആയി ചിരിച്ചും സന്തോഷിച്ചും വിവരങ്ങൾ അന്വേഷിച്ചും ഒക്കെ സംസാരിക്കുക ആണ്.
വീടിനു മുറ്റത്തേക്ക് നോക്കി സംസാരിക്കുമ്പോളും ഉള്ളിൽ വൈശാലിയിൽ എന്ന പോലെ ഉള്ള പ്രതീതിയിൽ ആണ്. അപ്പോളേക്കും അത് വഴി ആദി നടന്നു വന്നു , അവൻ മാലിനിയുടെ നോക്കി ചിരിച്ചു കാണിച്ചു. പക്ഷെ മാലിനി മനസ് മറ്റൊരിടത്തു ആയതുകൊണ്ട് ശ്രദ്ധ മൊത്തം സംസാരത്തിൽ ആയിരുന്നു.സത്യത്തിൽ അവനെ കണ്ടതു പോലും ഇല്ല ,
അമ്പടി ……………..വീട്ടുകാരെ ഒക്കെ കിട്ടിയപ്പോ ഈ പാവം എന്നെ മറന്നൂല്ലേ … അവൻ ഒന്ന് ചിരിച്ചു സ്വയം മനസ്സിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
കുറച്ചു നടന്നപ്പോൾ ഒരു ഓട്ടോ കിട്ടി നേരെ ജങ്ഷനിലേക്ക് പോയി.ബസ് കിട്ടി നേരെ ടൌൺ ലേക്ക് യാത്ര തിരിച്ചു.
<<<<<<<<<<<<<<O >>>>>>>>>>>>>>>>

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.