അപരാജിതൻ 6 [Harshan] 6873

ഒടുവില്‍ പിന്നീട ആണ്ടാള്‍ ശ്രീരംഗനാഥ കോവിലിൽ വന്നു ജപവും പ്രാർത്ഥനയും ആയി കാലം കഴിച്ചു ശ്രീ രംഗനാഥനിൽ വിലയം പ്രാപിച്ചു എന്നാണ് വിശ്വാസം
എല്ലാവരും ആണ്ടാള്‍  കോവിലിനുള്ളിൽ പ്രവേശിച്ചു ദർശനം ചെയ്തു വഴിപാടുകൾ സമർപ്പിച്ചു പ്രദക്ഷിണം ഒക്കെ നടത്തി പുറത്തേക്ക് ഇറങ്ങി.
അപ്പോളേക്കും സമയം ഏതാണ്ട് ആറര ഒക്കെ ആയി, ഇരുട്ട് പരന്നു, അവർ അവിടെ ഉള്ള മണ്ഡപത്തിൽ കുറച്ചു നേരം വന്നിരുന്നു, അപ്പോളേക്കും വൈകുണ്ഠ പുരി ക്ഷേത്രം ദീപങ്ങളാൽ അലംകൃതമായി , ഗോപുരങ്ങളിലെ ദീപപ്രകാശ൦ ആ കാഴ്ചക്ക് മിഴിവേകി.
എല്ലാവരും വളരെ ഏറെ സന്തോഷത്തിൽ ആണ് , ഒരു പുത്തൻ അനുഭവം ആയിരുന്നു കഥകൾ ഒക്കെ കേട്ട് ഈ കോവിലുകളിൽ ദർശനം നടത്തി വഴിപാടുകൾ ഒക്കെ സമർപ്പിച്ചു പ്രദിക്ഷണം ഒക്കെ ചെയ്തപ്പോൾ അവർക്കു കിട്ടിയത്.
ശേഷം അവിടെ നിന്നും എഴുന്നേറ്റു വൈകുണ്ഠപുരിനാഥന്റെ പ്രധാന ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എല്ലാവരും നടകൾ കയറി.
നിരവധി ഭക്തർ ഉള്ളിൽ അപ്പോൾ നടക്കുന്ന പൂമൂടൽ പൂജ ഒക്കെ ഭക്തിപൂർവ്വം തൊഴുതു കൊണ്ടിരിക്കുക ആയിരുന്നു, ഇടയ്ക്കു മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ച ഗർഭഗൃഹത്തിൽ നിന്നും നെറ്റിയിൽ വൈഷ്ണവ തിലകം ധരിച്ച അതായത് u  ആകൃതിയിൽ ഭസ്മവും നടുക്ക് ചന്ദനവും ധരിച്ച പൂജാരി വന്നു , ഭക്തരുടെ കൈകളിൽ നിന്നും പൂജദ്രവ്യങ്ങൾ അടങ്ങിയ താലം സ്വീകരിച്ചു , മാലിനിയും പൂജാതാലം സമർപ്പിച്ചു. കുടുംബപൂജക്ക്‌ നക്ഷത്രം ഒക്കെ പറഞ്ഞു കൊടുത്തു.
കുറച്ചു സമയത്തിന് ശേഷം പ്രസാദവും ആയി പൂജാരി വന്നു , അവരെ ഏൽപ്പിച്ചു.
പൂജകൾ നടന്നു കൊണ്ടിരിക്കുമ്പോൾ തിരക്കേറിയ ഭക്തജങ്ങൾക്കിടയിൽ മുന്നിൽ നിൽക്കുന്ന കുറച്ചു പെൺകുട്ടികൾ ആദി ശങ്കര ആചാര്യരാൽ വിരചിതമായ ഭജഗോവിന്ദം ആലപിച്ചു കൊണ്ടിരുന്നു, അവരുടെ ആ ഈശ്വരീയമായ നാദം ആ കോവിലിനെ ആനന്ദാമൃതാവസ്ഥയിൽ എത്തിച്ചു,
<<<<<<<<<<<<O >>>>>>>>>>>>>>>
അതെ സമയം റൂമിൽ .
അപ്പു നല്ല മയക്കത്തിൽ ആണ്,
ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നിരിക്കുന്നു , കയ്യിൽ നല്ല ഒരു ചൂരലും ഉണ്ട്, കിടന്നുറങ്ങുന്ന അപ്പുവിന്റെ പിൻഭാഗത്തും കൊടുത്തു ഒരെണ്ണം, സ്വപ്നത്തിൽ അവൻ എഴുന്നേറ്റു , കയ്യിൽ ചൂരലുമായി ലക്ഷമി ‘അമ്മ ,
എന്നെ എന്തിനാ തല്ലിയെ ? അപു ചോദിച്ചു .
പിന്നല്ലാതെ ഇത്രേം ദൂരം വണ്ടി ഓടിച്ചു വന്നിട്ട് അമ്പലത്തിൽ കയറാതെ ഇരിക്കുമോടാ …
അതിനു എനിക്ക് ഇഷ്ടം അല്ലല്ലോ ,,,പിന്നെ എന്തിനാ ലക്ഷ്മി അമ്മെ ഞാൻ കയറുന്നത് ..
മിണ്ടരുത് നീ ,,,,,,,,,,,,,,ലക്ഷ്മി ‘അമ്മ ദേഷ്യപ്പെട്ടു.
നിനക്കു വിശ്വാസം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയണ്ട ,,,പോടാ ,,,എണീറ്റ് പോയി മുങ്ങി കുളിച്ചു അമ്പലത്തിൽ പോടാ …………പോയി എല്ലായിടത്തും തൊഴുതേച്ചു വാ ,,,,,,,,,,,,,,
എണീക്കാൻ അല്ല പറഞ്ഞത് …
ഹമ് ,,,,,,,,,,,,,നാൻ പോകില്ല ………………….
പോകില്ലേ നീ ,,,,,,,,,,,,,,,,എന്നും പറഞ്ഞു ചൂരല് കൊണ്ട് കൊടുത്തു നാലഞ്ചു നല്ല വീശൽ ….
ആ ………..തല്ലല്ലേ വേദനിക്കുന്നു ,,,,,,,,,,,,അയ്യോ ………….
അപ്പു ഞെട്ടി ഉണർന്നു………………
സാധാരണ ലക്ഷ്മി ‘അമ്മ തല്ലാറില്ല , ഇത് ആദ്യമാണ് ..
അവൻ ഭയന്ന് വേഗം എഴുനേറ്റു കൈയിലെ ബാഗിൽ മാറാനുള്ള ഉടുപ്പ് ഒക്കെ എടുത്തു റൂം പൂട്ടി വേഗം പത്മതീർത്തത്തിലേക്കു പോയി കുളിച്ചു ക്ഷേത്രദർശനം നടത്താൻ ആയി , ഇല്ലേ ഇന്ന് രാത്രി ലക്ഷ്മി അമ്മ മിക്കവാറും ചട്ടുകം പഴുപ്പിച്ചു വരുമോ എന്ന ഭയം ഇല്ലാതില്ല…
<<<<<<<<<<<<<<O>>>>>>>>>>>>>>
അവർ സകുടുംബ൦ എല്ലാ പൂജകളും കണ്ടു കർപ്പൂര ആരാധനയും സർവ്വാങ്ക പൂജയും അതിനു ശേഷം മഹാവിഷ്ണു മഹാലക്ഷ്മി കല്യാണം ഒക്കെ നടത്തി  ചെറു വിഗ്രഹത്തെ മഹാലക്ഷ്മി സമേതം പല്ലക്കിൽ എഴുന്നള്ളിച്ചു
ക്ഷേത്രത്തിനു വലം വെച്ച് താളമേളവും നാഗസ്വരവും ഒക്കെ ആയി താഴേക്ക് ഇറങ്ങി സുദർഷനറെയും ഗരുഡറെയും ആണ്ടാളിനെയും ഒക്കെ കാണിച്ചു വീണ്ടും തിരികെ കൊണ്ട് പോയി ഉള്ള പൂജകളും ഒക്കെ ആയി ആരതി ഉഴിയലും ഒക്കെ ആയി അന്നത്തെ പൂജകൾ അവസാനിച്ചു.
നമസ്കരിച്ചു താഴെ ഇറങ്ങി,  അവിടെ തന്നെ പ്രസാദ വിതരണം ആണ് അവിടെ എല്ലാരും നിര നിര ആയി നിൽക്കുക ആണ്, എല്ലാവര്ക്കും പാളയുടെ പ്ലേറ്റിൽ ഭഗവാന്റെ പ്രസാദം ആയ തൈര് സാദം , സാമ്പാർ സാദം , പുളിയോധാര ( പുളി ചോറ് ) പപ്പടം അച്ചാറു൦ കൂടെ മധുരമുള്ള റവകേസരി ഒക്കെ ആയി വിതരണം ചെയ്യുക ആണ്, എല്ലാവരും അതൊക്കെ വാങ്ങി , രാജശേഖരനും മാലിനിയും ഒരുമിച്ചു അവിടെ മണ്ഡപത്തിനടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു.  ശ്യാമും പാറുവും കൂടെ ഇരിക്കാനുള്ള സെറ്റ് അപ്പ് നോക്കി ഒരു മണ്ഡപത്തിനു അടുതെക്ക് ചെന്നപ്പോ ദാ ….ഇരിക്കുന്നു നമ്മുടെ ആദി , പ്രസാദം ഒക്കെ സാമാന്യം തെറ്റിലാതെ കഴിക്കുക ആണ്.
ആഹാ ,,,,,,,,,,,,,,,,,വരുന്നില്ല എന്ന് പറഞ്ഞ ആള് ഇപ്പൊ ഇവിടെ ഇരിക്കുക ആണോ  ? ശ്യാം ചോദിച്ചു.
അപ്പോൾ ആണ് ആദി തല ഉയർത്തി നോക്കിയത്.
നിങ്ങളോ ,,,,,,,,,,,,,,,?
പാറു തന്റെ പ്രസാദം മണ്ഡപത്തിൽ വെച്ച് ആദിയുടെ തുടയില്‍  കൈ പിടിച്ചു മുകളിലേക്ക് കയറി ആദിക്ക് സമീപം ഇരുന്നു.  അവനു ഇതിൽ പരം എന്ത് വേണം…
ശ്യാം സമീപത്തും ഇരുന്നു .
ഞാന്‍ വന്നു ഒരു ഓട്ടപ്രദക്ഷിണം നടത്തി, ദാ ഇങ്ങോട്ട് പൊന്നു , വന്നപ്പോ നല്ല മനം മയക്കുന്ന പ്രസാദത്തിന്റെ ഗന്ധം.
പ്രസാദം എങ്ങനെ എങ്ങനെ ഉണ്ട് പെട്ടതലയാ ?
അടിപൊളി അല്ലെ ,,,,നല്ല നല്ലെണ്ണയിൽ മൊരിയിച്ചു ഉണ്ടാക്കിയതല്ലേ കൊള്ളാം ശ്രിയ മോള് കഴിച്ചു നോക്കിക്കേ ,,,,
ആണോ ,,,,,,,,,,,,,,,,,,,,,,,,,???
ശ്രിയ പതുക്കെ ഓരോന്നായി രുചിച്ചു നോക്കി ,
ഹ്മ്മ് ,,,,,,,,,,,,,,,,,,നല്ല രുചി ഉണ്ട് …………..അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്നാണ് ആദി എന്തോ ഓർമ്മയിൽ അവിടെ നിന്നും താഴേക്ക് ഇറങ്ങി , താഴെ ഉള്ള ഒരു ബെഞ്ചിൽ വന്നിരുന്നു.
എന്ത് പറ്റി അവിടെ പോയി ഇരിക്കുന്നെ ? പാറു ചോദിച്ചു.
സാർ എങ്ങാനും കണ്ടാൽ എന്റെ കൂടെ ഇരുന്നു എന്നും പറഞ്ഞു ശ്രിയ മോളെ വഴക്കു പറയും, ഞാനായിട്ടു എന്തിനാ വെറുതെ വഴക്കു കേൾപ്പിക്കുന്നെ ,,,അത് കൊണ്ടാ ,,,,,,,,,,,,,
അവൻ പ്രസാദം തുടർന്ന് കൊണ്ടിരുന്നു.
അല്ല അപ്പു ,,,,,,,,,,,,,,,, നീ വരുന്നില്ല എന്ന് പറഞ്ഞിട്ടു പിന്നെ എങ്ങനെ ഇവിടെ എത്തി ?
അത് കേൾക്കേണ്ട താമസ൦ പാറു മറുപടി പറഞ്ഞു.
അത് ചോദിയ്ക്കാൻ ഉണ്ടോ , ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നു നല്ല ചീത്ത പറയുകയോ തല്ലുകയോ  ചെയ്തു കാണും .അതോണ്ട് പേടിച്ചു ഓടി വന്നതായിരിക്കും…
ഒരു അത്ഭുതത്തോടെ ആണ് ആദി അവളെ  നോക്കിയത്.
ശ്രിയമോൾക്ക് എങ്ങനെ മനസിലായി ഇതൊക്കെ
………………അവള്‍  ഒന്ന് ചിരിച്ചു.
അതൊക്കെ ഞങ്ങള് തമ്മിൽ ഒരു കണക്ഷൻ ഒക്കെ ഉണ്ട് ,,,മോനെ …………………..പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ തല്ലാൻ പറഞ്ഞാൽ ലക്ഷ്മി ‘അമ്മ വന്നു മോനെ ,,,,,,,,,,,,തല്ലിയിരിക്കും കേട്ടോടാ ,,,,,കുഴിമടിയാ ……….
ഹാ,,,,,,,,,,,,ഞാൻ ഒന്നും പറയുന്നില്ല , നിങ്ങൾ എല്ലാരും കൂടെ ഒക്കും ….
അപ്പോളേക്കും ആദിയുടെ ഭക്ഷണം കഴിഞ്ഞു,
അവൻ പ്ലേറ്റ് കൊണ്ടുപോയി കളഞ്ഞു കൈകൾ കഴുകി വന്നു ,,,
വരും വഴി അവർക്കു കുടിക്കനായി രണ്ടു ഗ്ലാസ്സുകളിൽ വെള്ളവും കൊണ്ട്  വന്നു കൊടുത്തു.
പെട്ടതലയ ,,,,,,,
എന്തോ ,,,,,
പൊന്നൂനു ഇച്ചിരി ഈ മധുരം ഉള്ള പലഹാരം കൊണ്ടേ തരാവോ …………….?????
അവിടം വരെ പോയി വാങ്ങാൻ മടി ഉള്ളത് കൊണ്ടും കഴിക്കാൻ ഉള്ള ആഗ്രഹം കൊണ്ടും അവള്‍  സ്ഥിരം ആ സോപ്പിടൽ ആരംഭിച്ചു.
ഹ്മ്മ് ,,,,,,,,,,,,,,,കൊണ്ട് വാ ,,,എന്നും പറഞ്ഞു അവൻ അവളുടെ കേസരി ഇട്ട പത്രം വാങ്ങി കൊണ്ടു പോയി അതിൽ നിറയെ കേസരി കൊണ്ട് വന്നു കൊടുത്തു.
നിറയെ കണ്ടപ്പോൾ പാറുവിനു മനസ് നിറഞ്ഞു ,,,
ആഹാ ഇതിൽ കൊറേ ഉണ്ടല്ലോ ………………
എന്ന ……………ശ്യാം കുട്ടന്കൂടി  കൊടുത്തേക്ക് ,,,,,,,,,,,,,,,,,,,,,ആദി പറഞ്ഞു…
അയ്യോടാ മോനെ ,,,,,,,,,,,,,,ഇത് ഞാൻ ആർക്കും കൊടുക്കില്ല ,,,,,,,,,,,,,,,,,,എന്ന് പറഞ്ഞു പാറു അത് ഇത്തിരീശെ എടുത്തു കഴിക്കാൻ തുടങ്ങി…
കുറച്ചു കഴിഞ്ഞു ,,,വീണ്ടും …
പെട്ടതലയാ ……………………..
എന്തോ ,,,,,,,,,,,,,,,,,,,,,,ഇനിയും വേണോ ………………
അയ്യോ അതല്ല ,,,,,,,,,,,,,,,,,,,,
പൊന്ന്നു കുറച്ചൂടെ വെള്ളം കൊണ്ട് തരാവോ ………………………….?????
എന്നെ ഒരു സ്ഥലത്തും ഇരുത്തില്ലല്ലേ ?,,,, അപ്പു ചോദിച്ചു
അത് കേട്ട് അവള്‍  ഒരു കള്ളചിരി ചിരിച്ചു
വീണ്ടും അവൻ എഴുന്നേറ്റു പോയി ഒരു ഗ്ലാസ്സ് വെള്ളം കൂടെ എടുത്തു കൊണ്ട് വന്നു കൊടുത്ത്.അവൾ താങ്ക്യൂ ഒന്നും പറയാതെ തന്നെ അത് എടുത്തു കുടിച്ചു,
ശ്യാം അപ്പോളേക്കും അവിട നിന്നും ഇറങ്ങി കൈ കഴുകാൻ ആയി പോയി.
പെട്ടതലയ……………….
എന്തോ ……………………
പൊന്ന്നു താഴെ ഇറങ്ങണം ,
ചാടി ഇറങ്ങിക്കോ …
അയ്യോ.. ചാടിയാൽ പൊന്നു വീഴില്ലേ ?
വീഴാതെ നോക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളത് ..ആദി പറഞ്ഞു.
അങ്ങനെ പാറു ആദി പറഞ്ഞത് അനുസരിച്ചു ആദിയുടെ തോളിൽ കൈ മുറുക്കെ പിടിച്ചു പതുക്കെ ഇറങ്ങി , പോയി പാത്രം ഒക്കെ കളഞ്ഞു കൈകൾ കഴുകി തിരിഞ്ഞു പോലും നോക്കാതെ നേരെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്ന്.
<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>> 
ഒരു പത്തു മണിയോടെ എല്ലാവരും വാസസ്ഥലത്തു എത്തി,
ആദി അവന്റെ റൂമിലേക്ക് പോയി.
ബാക്കി ഉള്ളവ൪ അവരുടെ റൂമിലും,
നല്ല ക്ഷീണ൦ ഉണ്ടല്ലോ , രാജശേഖരൻ ഉറങ്ങാൻ കിടന്നു, മാലിനികിടന്നിട്ടില്ല , കുറച്ചു കഴിഞ്ഞപ്പോ പാറുവിനു ഒരു ആശ ഒരിക്കൽ കൂടെ ക്ഷേത്രം കാണാൻ ആയി പോകണം എന്ന്, മാലിനി ശ്യാമിനെ വിളിച്ചു. അവൻ പോകാൻ തയാർ ആകുന്നില്ല , നല്ല ക്ഷീണം ഉണ്ട് എന്ന്,
അത് കണ്ടപ്പോ പാറുന് ആകെ സങ്കടം ആയി ,
പൊന്ന്നു കൂട്ടു വരാൻ ആരും ഇല്ല , അവള് പിണക്കം ഭാവിച്ചു.
ആ പെട്ടതലയനെ വിളിച്ചിരുന്നെ ഓടി വന്നെനെ ,,, പിന്നെ പപ്പ വഴക്കു പറയുമോ എന്ന് പേടിച്ചു ആണ് വിളിക്കാത്തത്.
എന്ന വാ ,,,,’അമ്മ കൂട്ട് വരാം പൊന്നിന് ,,,എന്നും പറഞ്ഞു മാലിനി അവളെയും കൂട്ടി വീണ്ടും കോവിലിലേക്ക് നടന്നു.
മാലിനി അവളുമായി അവിടെ എത്തി , അവിടെ ഒരു മണ്ഡപത്തിൽ മാലിനി ഇരുന്നു,
‘അമ്മ പൊന്നു ഒന്നുടെ ഇവിടെ ഒക്കെ നടന്നു കണ്ടിട്ട് വരാം…
ഹ്മ്മ് …ശരി ഇവിടെ മാത്രം അധികം ദൂരേക്ക് പോകരുത്.
അങ്ങനെ  പാറു ആ ക്ഷേത്ര പരിസരത്തു കാഴ്ചകൾ ഒക്കെ കണ്ടു കറങ്ങി നടന്നു , കരിങ്കല്ലിൽ കൊത്തുപണികൾ ഒക്കെ ചെയ്തു രാമായണവും മഹാഭാരതവും ഒക്കെ ആയി രൂപം കൊടുക്കപെട്ടിരിക്കുന്നു , അങ്ങനെ നടക്കുമ്പോൾ ആണ് ഒരു പ്രായം ചെന്ന പ്രൗഢ ആയ സ്ത്രീ പ്രധാന ക്ഷേത്രത്തിനു മുന്നിൽ നിന്നും നടകൾ ഇറങ്ങി താഴേക്ക് വരാൻ ശ്രമിക്കുന്നത് കണ്ടത്. അവർക്ക് കാലിനു ഒട്ടും വയ്യാത്ത പോലെ പിടിചു പിടിച്ചു ആണ് അവർ നടക്കുന്നത് , കുറച്ചധികം നടകൾ ഉണ്ട് , അത് കണ്ടപ്പോ പൊന്നുവിന് പാവം തോന്നി.
അവൾ വേഗം മുകളിലേക്ക് ഓടി കയറി,
മുത്തശ്ശി ,,,,, ഞാൻ പിടിക്കാം ,,,എന്ന് പറഞ്ഞു.

55 Comments

  1. വിനോദ് കുമാർ ജി ❤

    സൂപ്പർ ♥♥♥♥♥?

  2. Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക്‌ ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤

    1. മാലാഖയെ പ്രണയിച്ചവൻ

      ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????

    2. 1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്

  4. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

  5. അബൂ ഇർഫാൻ 

    എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു.  ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.

    1. nandiനന്ദി ബ്രോ

      പ്രധാന കാര്യം
      അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
      അതിനൊരു കാരണം ഉണ്ട്
      അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
      അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
      അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
      വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല

      1. അബൂ ഇർഫാൻ 

        വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്. 

        1. അതേ

          അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും

          പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
          ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍

  6. രുദ്രദേവ്

    ♥️♥️♥️

    1. ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….

Comments are closed.