അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Paru allel Devika mathy….
    Vaiga vendaaa

    1. വൈഗ പൊളി ആണ് ??

      ആ തമിഴ് സംസാരം തന്നെ കേക്കാൻ എന്നാ രസാ, ഒടുക്കത്തെ ക്യൂട്ട് പെരുമാറ്റവും ?

  2. എന്റെ അമ്മേ.. harshetta എന്താ പറയാ അടിപൊളി മാസ്സ്. ഇനിയും പറഞ്ഞ ഒക്ക്കുറഞ്ഞുപോകുമെന് പെടിയ. അ കാളയെ തലകുനത് വായ്ച്ചിട്ട്‌ എന്റെ പൊന്നോ രോമാഞ്ചം വന്നു. പിന്നെ അവന്റെ അച്ഛന്റെ കുടുംബം അവന് കണ്ടുപിടിച്ചലോ. അ ഫോട്ടോ നോക്കി അവന്റെ അച്ഛൻ അനെന് അവന് തിരിച്ചറിഞ്ഞപ്പോൾ സത്യം പറയാലോ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. പിന്നെ എനിക് ഇതിൽ കുറച്ച് വിശമ്മമുണ്ടാകിത് വൈഗയുമയി കല്യണകര്യം അണ്. എന്തോ ഉൾകൊള്ളാൻ പറ്റുന്നില്ല .
    പാറുവിൽ ഉണ്ടാകുന്ന മാറ്റം ഓക്കേ വളരെ ഇഷ്ടമായി. ഫൈറ്റ് ഓക്കേ വേറെ ലെവൽ ആയിരുന്നു. അവസാനം കൊണ്ടേ നിർത്തുന്നത് വല്ലാത്ത നിർത്തലയിപോയി. അങ്ങനെ ആദിശങ്കരൻ രുദ്രതേജനായി മാറുകയാണ്.?? അത് വായ്‌കൻ ഞാൻ കാത്തിരിക്കുന്നു കൂടുതൽ ആകാംഷയോടെ.

    ഇത്രേം ജോലി തിരക്കിലും ഇത്രേം detail ആയി എഴുതുണ്ടലോ ഒന്നും പറയാനില്ല നമിച്ചു??.
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്. സ്നേഹത്തോടെ ❤️❤️❤️

    അക്ഷര തെറ്റുകൾ ഉണ്ടാകും കേട്ടോ❤️

    1. ഹായി ഹായി ഹയ്യമാ ഇന്ദു രാഗാ
      ഹായി ഹായി ഹയ്യമാ കോന്തി രാഗാ
      ബിര്‍ഗ ബൊക്ക ഭിക്കാ രാഗാ ഇന്ദു

  3. ഉഫ്ഫ് …. ശ്വാസം നിലച്ചുപോയി

    1. ഒസ്ക്കിജന്‍ വെക്ക് മന്‍സാ ……ചത്തു പോകും

  4. ഹർഷേട്ട ??

    ആദ്യം ഏട്ടന്റെ ആരോഗ്യം ഇപ്പൊ തൃപ്തികരം ആണെന്ന് വിശ്വസിക്കുന്നു. പിന്നെ രണ്ടാമത്തേത് ഒരുപാട് നന്ദിയും ഒരുപാട് സ്നേഹവും..♥️ പ്രതീക്ഷിച്ചതിലും വേഗം കാത്തിരിപ്പിനു വിരാമം കുറിച്ചു. അതിനാ..

    കഥയെ കുറിച്ച് എന്താ പറയുക.. “അപരാജിതൻ ” അല്ലേ.. ഇത്രയും നല്ലൊരു കഥയും എഴുത്തും കൊണ്ട് മനസ്സിൽ വേരുറച്ച് പോയ ഒട്ടനവധി കഥാപാത്രങ്ങൾ. പേര് പോലെ തന്നെ എവിടേയും അത് പരാജയപ്പെടില്ല. എന്നെ സംബന്ധിചിടതോളം സ്നേഹവും വാത്സല്യവും പ്രണയവും വിരഹവും സംഗീതവും കാഴ്ചകളും സങ്കടവും എന്ന് വേണ്ട മനസ്സിനെ തൊട്ടുണർത്തുന്ന എന്തൊക്കെ ഉണ്ടോ അങ്ങനെ എല്ലാം ചേർന്ന് കിട്ടുന്നൊരു ലോകം തന്നെയാണ് ഈ ” അപരാജിതൻ ” ..

    ഒരു രക്ഷയും ഇല്ല സൂപ്പർ ആയിരുന്നു അതിമനോഹരം പറയാൻ വാക്കുകളില്ല….. അത്ര മാത്രം ഇഷ്ടായി..??❤️❤️??❤️❤️ ഒരുപാട് നന്ദിയും സ്നേഹവും.. അത്ര മനോഹരം ആയിരുന്നു ഈ ഭാഗം. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി…??❤️❤️❤️❤️? 27ൽ വന്നിട്ടുള്ള 4 ഭാഗങ്ങളിൽ ഏറ്റവും മികച്ചത്. മനസ്സ് നിറഞ്ഞു.. ഒരുപാട് സന്തോഷം…

    കഴിഞ്ഞ ഭാഗം ഒരു വേദനയോടെ ആണ് അവസാനിച്ചിരുന്നു?? മാണിക്യനിൽ നിന്ന് അപ്പുവിന് നേരിടേണ്ടി വന്നത് അങ്ങനൊരു അനുഭവം ആയിരുന്നല്ലോ. എങ്കിലും അപ്പുവിന് എന്തേലും സംഭവിക്കുമോ എന്ന ടെൻഷൻ ഇല്ലായിരുന്നു. എവിടേയും തോൽക്കില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു. അവൻ ആദി ശങ്കരൻ അല്ലേ , എന്ത് സംഭവിക്കാൻ ആണ്… മാണിക്യൻ അല്ല അതിലും വലുത് വന്നാലും അപ്പു നേരിടും. അതാണ് ആദി..?

    മാണിക്യന്റെ പുറത്ത് ഇരുന്നുള്ള ആദിയുടെ ആ യാത്ര… വായിച്ചു അത് മനസ്സിൽ കാണുമ്പോൾ എത്ര മനോഹരം ആയ കാഴ്ച ആയിരുന്നു.

    പിന്നെ പെരുമാളിന്‌ ഇത്രയും വല്യ ബുദ്ധി ഉപദേശിച്ചു കൊടുത്ത ശപ്പുണ്ണിയ്ക്ക് ഇതിലും വിലയെറിയൊരു ഒരു സമ്മാനം വേറെ കിട്ടാനില്ല.. ???

    കഥയിൽ ഇപ്പൊ ആകെയുള്ള വിഷമം പാറു ആണ്. അവളുടെ കരച്ചിൽ ആണ് സഹിക്കാൻ ആകാഞ്ഞത് ??? അവൾക്ക് അപ്പുവിനോട് പ്രണയം ആണ്. അത് തിരിച്ചറിഞ്ഞു വരുന്നുണ്ട്. ചെയ്ത തെറ്റുകളിൽ അവൾക്ക് പശ്ചാത്താപം ഉണ്ട്. ഒരിക്കൽ വെറുത്തിരുന്ന അപ്പുവിനെ അതിന്റെ എത്രയോ ഇരട്ടിയായി അവൾ ഇപ്പൊ സ്നേഹിക്കുന്നുണ്ട്.❤️❤️പക്ഷേ, അവൾ എത്രമാത്രം അപ്പുവിനെ സ്നേഹിക്കുന്നു❤️❤️, അത്രയേറെ അവൻ അകന്നു കൊണ്ടിരിക്കുന്നു??. അത് താത്കാലികം ആയിരിക്കാം. അവന്റെ ലക്ഷ്യത്തിലേക്ക് എത്താൻ അപ്പുവിന് അത് ചെയ്യണം. എങ്കിലും പാറുവിന്റെ സങ്കടം കാണാൻ വയ്യ?????

    പാലിയത്ത് എല്ലാവരും അപ്പുവിന്റെ വില എന്താണെന്ന് മനസ്സിലാക്കി തുടങ്ങി. അവൻ അവിടെ ഉണ്ടായിരുന്ന സമയം ചെയ്യാൻ കഴിയുന്നതിൽ ഏറെ അവനെ ഉപദ്രവിച്ചു. അന്ന് അവനെ ആരും മനസ്സിലാകാൻ ശ്രമിച്ചില്ല. അത് അങ്ങനെ ആണല്ലോ. “മുറ്റത്തെ മുല്ലക്ക് മണമില്ല ” എന്നല്ലേ പറയുന്നത്. ഇനി അതൊക്കെ അറിഞ്ഞിട്ടു എന്തിനാ.

    പക്ഷേ ഒരു കാര്യമുണ്ട്.. ഈ കഥയിൽ ആരെയും തെറ്റ് പറയാൻ ആകുന്നില്ല. ഓരോരുത്തരുടെ ഭാഗം ചിന്തിച്ചു നോക്കിയാൽ അവർ ചെയ്യുന്നതിൽ ന്യായം ഉണ്ടെന്ന് തോന്നിപ്പോകുന്നു..

    പിന്നെ അപ്പുവിന്റെ ശിവശൈലത്തേക്കുള്ള വരവ്.. എല്ലാം സംഹരിക്കൻ ഉള്ള ആ വരവിന് വേണ്ടി വെയ്റ്റിംഗ് ഏട്ടാ..

    ഇതിൽ എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത് വൈഗയെ ആണ്. ഒരു ഭാഗത്ത് നിന്നും ഒരു കെട്ട് മാറുമ്പോൾ മറു ഭാഗത്ത് പിന്നെയും കെട്ടുകൾ മുറുകുകയാണൂ. ഒരു വിധം ശിവയിൽ നിന്നും പാറുവിനെ അകറ്റി കൊണ്ട് വരുമ്പോൾ അപ്പു സ്വയം അവളിൽ നിന്നും അകലുന്നു. അത് പോരാഞ്ഞിട്ട് ഇപ്പൊ വൈഗയും കൂടെ. അപ്പു അവളെ ഒരു മകളുടെ സ്ഥാനത്ത് ആണ് കാണുന്നത് എന്ന് പറഞ്ഞിട്ടും അത് ആരും മനസ്സിലാക്കുന്നില്ല.. അവളുടെ വാശി നേടി എടുത്തു. അപ്പുവിന്റെ ഏക ദൗർബല്യം അവന്റെ അമ്മ ആണ് അമ്മയോടുള്ള സ്നേഹം.. അമ്മക്ക് വേണ്ടി അവൻ മരിക്കാൻ വരെ തയ്യാർ ആണ്. അത് മനസ്സിലാക്കി ബുദ്ധിപരമായി അവനെ ബന്ധിച്ചു. ഇനി എങ്ങനെയാണ് അമ്മയുടെ പേരിൽ അവൾക്ക് കൊടുത്ത സത്യത്തിൽ നിന്നും പുറത്ത് കടക്കുക?? പെരുമാളിന്റെ ഇപ്പോൾ ഉള്ള ദേഷ്യം അങ്ങനെ തുടർന്നാൽ ഒരുപക്ഷേ അയാൾ അ വിവാഹത്തിന് സമ്മതിക്കില്ല എന്ന് വിചാരിക്കാം. പക്ഷേ ഇപ്പോ അവർ നേരിട്ട് കൊണ്ടിരിക്കുന്ന അപകടത്തിൽ നിന്ന് അപ്പു അവരെ രക്ഷപ്പെടുത്തും. അത് ഉറപ്പ് ആണല്ലോ. അപ്പോ പെരുമാളിന്റെ വെറുപ്പും ദേഷ്യവും മാറാൻ ഒരു ചാൻസ് ഉണ്ടല്ലോ.അങ്ങനെ ആണേൽ ഇപ്പോൾ അവരുടെ വിവാഹത്തി നോടുള്ള പെരുമാളിന്റെ എതിർപ്പ് മാറികിട്ടില്ലേ. അത് ആണ് സങ്കടം. ??

    അമ്മയോടുള്ള സ്നേഹത്തിന്റെ ❤️ആഴം എത്ര ആണെന്ന് അപ്പു പിന്നെയും തെളിയിച്ചു. ഇങ്ങനെയും ഒരു മകന് അമ്മയെ സ്നേഹിക്കാൻ ആകും എന്ന് അപ്പു മനസ്സിലാക്കി തരുന്നു. ?♥️

    പിന്നെ ആശാൻ അമ്മയെ തേടി പോകാൻ പറഞ്ഞു എത്തപ്പെട്ടത് അച്ഛന്റെ കുടുംബത്തിൽ.. സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതിരുന്ന അപ്പുവിന് അവൻ മനസ്സിൽ ഒരു പ്രതീക്ഷയും ഇല്ലാണ്ട് കിട്ടിയത് ആണ് അ ഭാഗ്യം . അത് എങ്കിലും സാധിച്ചുവല്ലോ. അവന്റെ മനസ്സിൽ ഉണ്ടായിരുന്ന അനാഥത്വം മാറി കിട്ടിയല്ലോ. സന്തോഷം.. പാട്ടിയമ്മ ഇത്ര വേഗം രക്തബന്ധം എന്ന ബോംബ് പൊട്ടിക്കും എന്ന് പ്രതീക്ഷിച്ചതേയില്ല.

    ഇനിയുള്ളത് അമ്മയുടെ കുടുംബം അതിലേക്കുള്ള വഴിയും എത്രയും വേഗം ആദിയ്ക്ക് മുന്നിൽ തുറന്നു വരട്ടെ.. ആ തകിടിൽ ഉള്ളത് എന്താ എന്ന് അറിയാനുള്ള ആഗ്രഹം കുറച്ചു ഒന്നുമല്ല.

    കഥയിൽ ഒരിടത്ത് പറയുന്നുണ്ട് .അപ്പുവിന്റെ പകുതി മിഥിലയിലും പകുതി ശിവശൈലത്തും ആണെന്ന്. അച്ഛൻ മിഥില. അപ്പോ അമ്മ ശിവശൈലം ആണോ ,എന്ത് കൊണ്ട് ആണ് മിഥിലയിലെ ഗുരുനാഥൻ ആ തകിടിൽ ഉള്ള രഹസ്യത്തെ തുറക്കാൻ ഉള്ള വഴി പറയാതിരിക്കുന്നത്. ആരെയാണ് അതിനു വേണ്ടി അവൻ തേടി പോകേണ്ടത്. കഥയിൽ ഒരിടത്ത് പറഞ്ഞ സൂഫി വര്യൻ ആരാണ്.. അപ്പുവും ആയുള്ള ബന്ധം, അത് എന്തായിരിക്കും. അപ്പുവിലൂടെ ആരെയാണ് അയാൾക്ക് കണ്ട് മുട്ടേണ്ടത്.. ഇതൊക്കെ എല്ലാ ഭാഗത്തും ഉണ്ടാകുന്നത് പോലെ സംശയങ്ങൾ ആയി ബാക്കി നിൽക്കുന്നു ? അതുകൊണ്ട് ഇപ്പോളും സംശയങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. മുൻ ഭാഗങ്ങളിലും ഉണ്ടായ സംശയങ്ങൾ അതുപോലെ നിലനിൽക്കുന്നു. ബാലു.. അങ്ങനെ അങ്ങനെ ഒരുപാട്. വരും ഭാഗങ്ങളിൽ അത് എന്താ എന്ന് അറിയാം.

    പിന്നെ ഈ വട്ടവും ഫൈറ്റ് സീൻ ഒക്കെ പതിവ് പോലെ ഇഷ്ടമായി. അപ്പു അല്ലേ നായകൻ.. അ പാറ പൊട്ടിക്കുനിടതുള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു. ആദി തന്നെ ഒരു ബോംബ് ആണ്. പൊട്ടിത്തെറിച്ചാൽ എല്ലാം തകർത്തു ചാരമാക്കാൻ കഴിവുള്ള ബോംബ്.. ഒന്നും ബാക്കി വയ്ക്കില്ല അവൻ. അതൊക്കെ ആർക്കാ ഇഷ്ടം ആകാത്തിരിക്കുക..

    ഈ ഭാഗത്തിൽ എനിക്ക് ഏറെ ഇഷ്ടമായത് പാറു കണ്ട സ്വപ്നം.. അവരുടെ വിവാഹം♥️♥️♥️♥️ അത് ആണ് മനസ്സ് നിറഞ്ഞ കാഴ്ച.. വായിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ പ്രണയമാധുര്യമുള്ള കാഴ്ച.. എന്നെങ്കിലും ഒരിക്കൽ നടക്കും എന്ന് വിശ്വസിക്കുന്നു. . അതിനായി കാത്തിരിക്കുന്നു.. ♥️❤️❤️❤️?

    ഇനിയുള്ളത് അമ്രപാലി.. അവളിൽ പ്രണയം അല്ല കാണുന്നത്. അവളുടെ കഴിവിൽ അഹങ്കരിക്കുന്ന അവൾക്ക് ഒരു അടിമയെ ആണ് വേണ്ടത്. അത് അപ്പു ആകാത്തിരിക്കട്ടെ.. ആദി ഒരിക്കൽ അടിമ ആയിരുന്നു. അതിൽ നിന്നും അവൻ മുക്തനായി.. ഇനിയും അങ്ങനെ ഒരു അവസ്ഥ വരില്ല എന്ന് ആണ് വിശ്വാസം.

    പിന്നെ പാറു കാത്തിരുന്ന ഗൌരിശങ്കര പ്രണയം.. അത് ശിവയിൽ നിന്ന് അല്ല എന്ന സത്യം അവൾ വ്യക്തം ആയി തിരിച്ചു അറിഞ്ഞു. ശിവക്ക് അവിടെയുള്ള സ്ഥാനം പൂർണമായും നഷ്ടം ആയി. ഇപ്പൊ ആ മനസ്സിൽ ശിവയുടെ സ്ഥാനത്ത് അപ്പു എന്ന ആദി ശങ്കരന്റെ മുഖം കൊണ്ട് തെളിഞ്ഞു വരുന്നു. ആ ദീപം എന്നും ശോഭിക്കട്ടെ.. പ്രണയം കൊണ്ട്.. ❤️❤️❤️ എന്നും എന്നും..

    പിന്നെ പ്രത്യേകിച്ചും പറയേണ്ടോരു കാര്യം..

    //കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

    അവന്റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു

    കണ്ണുകൾ രക്തവർണ്ണത്തോടെ

    സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

    കൊല്ലുവാനുള്ള പകയോടെ

    ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന പുഞ്ചിരിയോടെ

    രക്തത്തിന്റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന

    ആദിശങ്കര൯

    ഒരിക്കൽ അവനിൽ ഒരു നാൾ ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരുപം

    ഉഗ്രതയുടെ വന്യതയുടെ ഭയാനകതയുടെ ഭീഭത്സമായ ചണ്ഡാലരൂപം ഭൈരവരൂപം

    ആദിശങ്കരൻ എന്ന രുദ്രതേജൻ ,,,,,,//

    ഇതാണ്. വായിച്ചു കഴിയുമ്പോൾ മനസ്സിൽ തെളിഞ്ഞ ആദി ശങ്കരൻ..???? അക്ഷരങ്ങൾ കോർത്തിണക്കിയ ഈ എഴുത്ത് കൊണ്ട് അത് കൺമുന്നിൽ നേരിൽ കണ്ടോരു ഫീൽ ഉണ്ടായിരുന്നു.

    അങ്ങനെ വളരെ മഹോഹരം ആയി ഈ ഭാഗവും കഴിഞ്ഞു. അടുത്ത ഭാഗം വേഗം വേണം എന്ന് ഒന്നും പറയുന്നില്ല. കുടുംബം പ്രധാനം.. ??❤️❤️നാട്ടിൽ എത്തി പാറു ചേച്ചിയും കുഞ്ഞും ആയി വേണ്ടുവോളം സമയം ചിലവഴിക്കുക.. ആരോഗ്യം ശ്രദ്ധിക്കുക. വരുന്നത് സന്തോഷം നിറഞ്ഞൊരു ദിനങ്ങൾ ആകാട്ടെ എന്ന് ആശംസിക്കുന്നു, അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.. ഇടക്ക് ഏട്ടന് സമയം കിട്ടുന്നത് പോലെ സമയം എടുത്തു സാവധാനം എഴുതിയാൽ മതി. എത്ര നാൾ വേണം എങ്കിലും കാത്തിരിക്കാൻ വായനക്കാർ റെഡി ആണ്. കാത്തിരുന്നു കിട്ടുന്നതിന് മൂല്യമേറും..

    ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️??????❤️??❤️❤️❤️???????❤️?❤️❤️❤️❤️❤️ ചേച്ചിയോടും അന്വേഷണം പറയുക പിന്നെ dj?❤️❤️❤️???

    1. പാറുജീവാ

      കമാന്‍റ് ഞാന്‍ വായിച്ചു
      ഒരുപാട് ഇഷ്ടം ആയി
      വലിയ ഒരു മറുപടി ത്രാന്‍ ഉള്ള അവ്സ്ഥയില്‍ അല്ല
      എനിക് തോന്നുന്നു ആദ്യംയി ആണ്
      പാറുജീവന്‍ ഇത്രയും വലിയ കമാന്‍റ് ഇടുന്നത് എന്നു
      നന്ദി സ്നേഹം

      1. ഏട്ടൻ മറുപടി തന്നില്ലേലും സാരമില്ല. അതിലും വലിയൊരു ഗിഫ്റ്റ് അല്ലേ ദിവസങ്ങളോളം കൊണ്ട് എഴുതി വായിക്കാൻ ആയി തരുന്നത്. അത് മതി. അതിലും വലുത് ഒന്നുമില്ല. പിന്നെ ഇത് പോലൊരു കമൻറ് മുന്നേ ഒരു വട്ടം ഇട്ടിട്ടുണ്ട് . ആദ്യം ആയി കമൻറ് ഇട്ടിരുന്നത് ഇത് പോലെ ഒന്ന് ആയിരുന്നു എന്ന് തോന്നുന്നു. അന്ന് പക്ഷേ ഞാൻ ” അപരാജിതൻ ” പാർട്ട് 1-25 ഒരു ഒന്നിച്ചു വായിച്ചത് ആയിരുന്നു. 25 വന്നതിനു ശേഷമാണ് എന്നോട് ഈ കഥയുടെ കാര്യം ജീവൻ പറഞ്ഞത്. വായിച്ചു തുടങ്ങി നിർത്താൻ തോന്നിയില്ല. ഉറക്കം ഇല്ലാണ്ട് ഇരുന്നു വായിച്ചു തീർത്തു. അത്രയും അടിക്ട് ആയി പോയി. അന്ന് അത്രയും സന്തോഷം ആയിരുന്നു. അപ്പോ ഇതു പോലെ ഒരു കമൻറ് ഇട്ടിരുന്നു.

        പിന്നെ ഈ പാർട്ട് ഇങ്ങനൊരു കമൻറ് ഇട്ടിട്ടുണ്ട് എങ്കിൽ അത് അത്ര മാത്രം ഇഷ്ടം ആയിട്ട..❤️???❤️❤️??❤️??????

  5. ഹർഷാപ്പി എന്താ ഇപ്പൊ പറയാൻ….

    ഉഫ് അടാർ എൻഡിങ് ആയിരിക്കൂലോ…. കട്ട വെയ്റ്റിംഗ് ആണ്… ഒരു തഴമ്പ് പോലും മടുപ്പിക്കാതെ 130 പേജ് ഒറ്റ ഇരുപ്പിനു വായിപ്പിച്ചു…. credits and dont make us worried in the end

    1. എന്റെ ഫോണില്‍ 121 പേജ് മാത്രമേ കിട്ടിയുള്ളു…

  6. ഹർഷൻ ഭായ് നിങ്ങൾ മുത്താണ് മുത്ത് മച്ചാനെ ഞാൻ മിനിഞ്ഞാന്നും കൂടി നോക്കി അപ്പോൾ കണ്ടില്ല ഇന്നലെ പിന്നെ വെറുതെ ഒന്ന് കേറി നോക്കിയപ്പോൾ ദേ കിടക്കുന്നു സാധനം ഓ ഒരു വല്ലാത്ത സന്തോഷം ആയിരുന്നു അതുപോലെ സങ്കടവും വേറെ ഒന്നും കൊണ്ടല്ല കണ്ടപ്പോൾ വായിക്കാൻ പറ്റാത്ത അവസ്ഥ മുടിഞ്ഞ തല വേദന ആയിരുന്നു ഫോൺ നോക്കാൻ പറ്റുന്നില്ല പിന്നെ എങ്ങനെ എങ്കിലും നേരം വെളുത്തു തലവേദന മാറാനെ പ്രാർത്ഥിച്ചു കിടന്നു ഒരു കണക്കിന് ഇപ്പോഴാ വായിച്ചു തീർത്തത് ഒരു രക്ഷയും ഇല്ല എല്ലാതവണത്തേയും പോലെ അതി ഗെമ്പീരം അടുത്ത പാർട്ടിനായ് ഇപ്പഴേ കട്ട വെയ്റ്റിംഗ് ആണ് ആർക്കും ഒന്നും സംഭവിക്കാതെ ആദിശങ്കരൻ നോക്കിക്കോളും അവൻ സിംഗം താനേ അവ എല്ലാത്തിനേം പൊട്ടിടുവേ അപ്പോ വീണ്ടും സന്ധിക്കും വരെ വണക്കം അണ്ണാച്ചി കടവുൾ ഉങ്കളെ കാപ്പത്തിടും

  7. athey
    oru doubt..
    aa thumbnail foto okke evidann oppikkunn..?

    1. WordPress dwnld cheyth athil ivde upayodikuna mail id passwrd koduth login cheya. Avide dp idumbo automatic ayi ivdem varum

      1. @Ragendu പുള്ളി ഉദേശിച്ചത് അതല്ല എന്ന് തോന്നുന്നു, കഥയുടെ ഫസ്റ്റ് പേജിൽ ശിവൻ ആ കലയെ ആക്രമിക്കുന്ന പിക് ഇല്ലേ, അതു കഥയക്ക് അനുയോജ്യമായി എങ്ങനെ ഒപ്പിക്കുന്നു, അല്ലെങ്കിൽ കറക്റ്റ് ആ പിക് എവിടുന്ന് കിട്ടുന്നു എന്നാണ് പുള്ളി ഉദേശിച്ചേ എന്ന് തോന്നുന്നു, അല്ലെ അനാസ്‌?

        @Anas സത്യം പറഞ്ഞാൽ ഈ ഭാഗം ഇൻട്രോ വായിച്ചു വന്നപ്പോ ആ പിക് കണ്ടപ്പോ ഞാൻ സത്യം പറഞ്ഞ കിടുഗി പോയി, ഞാനും നിങ്ങള് വിചാരിച്ച പോലെ അന്തിച്ചു പോയി, ഇനി ഇങ്ങേരു കാശു കൊടുത്ത് ആരേലും കൊണ്ടു കാർട്ടൂൺ ചെയ്യിപ്പിച്ചതാണോ എന്ന് വരെ ചിന്തിച്ചു പോയി, അത്രക്ക് accurate പിക് ആണ് ആദ്യം കൊടുത്തേക്കണേ ???

        1. @rahul23
          Athe
          Njanum angana karuthiye.
          Ini inger valla cartoonist vallom aanavo…
          Harshan bhaai rocks

        2. അത് ഗൂഗിളിൽ ഉണ്ട്

          1. Oh i see..

      2. Njan athalla chodiche
        Kadhayude thudakkathil oru foto koduthille..
        Inganathe evidem kaanaatha foto okke engane kittunnu ennaa chodiche..
        Anyway thanku ragendu

        1. Sorry etta njn pettanu athanenu vicharichu

          1. Omg…
            Enne ettaa enn..

        2. ഹർഷ മൂത്തേ നീ മരണ മാസ്
          ഒറ്റ വിഷമം അടുത്ത ഭാഗം വരെ കത്തിരിക്കുനത്

      3. ഒരു മാസമായി കാത്തിരിക്കുന്നു അഞ്ചാം ഭാഗത്തിനായി. എത്രയുംേവഗം അയക്കണംplease.

  8. മനുഷ്യൻ വെയിറ്റ് ചെയ്തു വെയിറ്റ് ഒര് പരുവം ആയി… ബാക്കിക്ക് ആയി ഇനി ഏത്ര നാൾ വെയിറ്റ് ചെയ്യേണ്ടി വരും..

  9. ore poli

  10. ആരെന്കികും ഒന്ന് പറയാമോ ഇ kk kuttam ഏതിലാണ്

    1. athentharu…

  11. M.N. കാർത്തികേയൻ

    ഉഫ് പൊളി സാധനം.അണ്ണാ നിങ്ങൾ അപരാജിതൻ എഴുതി തുടങ്ങിയ സമയത്തെ അനുഭവം ഒന്നു പറയാമോ. എവിടെയോ പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞു.പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.

  12. *കഥ പൊളിആകുന്നുണ്ട് ഹർഷൻ ചേട്ട ഒരുപാട് താമസിപ്പിക്കാതെ അടുത്ത പാർട്ടും പെട്ടന്ന് തന്നെ ഇടെണെ*

  13. ഹർഷപ്പി പെട്ടന്ന് തീർന്നു പോയപോലെ എന്നാലും ഇത്രയും തിരക്കിനിടയിൽ 120 പേജ് okk തെരുന്നുണ്ടല്ലോ അതുതന്നെ ധാരാളം എനിക്ക് അധികം കമന്റ്‌ തരാനുള്ള കഴിവ് ഒന്നുമില്ല എന്നാലും ഒന്ന് reply ചെയ്യണേ നെക്സ്റ്റ് പാർട്ട്‌ ഡേറ്റ് പറയാൻ pattumo

  14. Great Harshan….
    ജോലി തിരക്കിനിടയിലും ഈ കഥയോട് ഇത്രത്തോളം നീതി പുലർത്തുന്ന താങ്കളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്!

    ഹർഷനെ അപ്പുവായി എന്നേ ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു

    എല്ലാവിധ ആശംസകളും

    കഥ – ഒരു 90 – 100 പേജ് ആകുമ്പോൾ തന്നെ പോസ്റ്റ് ചെയ്യുക – പ്രേക്ഷകർ മറ്റു കഥകൾ തേടി പോകാതെ അപരാജിതനിൽ തളച്ചിടുക പ്രേക്ഷകർക്ക് പുതിയ പുതിയ ആകാംഷകൾ നൽകി കൊണ്ട് അവരെ ഈ കഥയ്ക്ക് ഒപ്പം സഞ്ചരിപ്പിക്കുക

  15. Mwone Romanjam @ its peak. Next part kazhuvathum vegam taraan nokk bro….❣️

  16. ദുഷ്ടാ … പ്രതീക്ഷിക്കാതെ ഇട്ടല്ലേ

  17. You are awesome vakukal kond manthrikatha theerkunna harshan bhai orikal koodi nammalayoke vayanayude mattoru mayikalokathethichirikunnu.iniyum orupad munnot pokatteyennu prarthikunnu.

  18. In a 2 wrds i would lyk to say …
    I jst love this part …❤❤
    jst loved every bit of it ..
    detail commnt will be given later …
    ?

  19. പാറുവിന് ശിവരഞ്ജനോട് ആകർഷണീയത തോന്നിച്ചത് അപ്പുവിന് ആദി ശങ്കരനെ അറിയാൻ വേണ്ടിയുള്ള നിമിത്തം ആയിരുന്ന പാെലെ വെെഗക്ക് അപ്പുവിനോട് ഉള്ളത് അപ്പുവിന്റെ അമ്മയിൽ എത്തിച്ചേരാനുള്ള നിമിത്തമാകും എന്ന് വിശ്വസിക്കുന്നു.

  20. കഥ സൂപ്പർ ആകുന്നുണ്ട്
    ഈ കഥ ഒരു ഹാപ്പി എൻഡിങ് ആയാൽ മതി അങ്ങനെ തന്നെ ആക്കണേ

  21. Enta ponno kidukki

  22. പൊന്നളിയാ പ്വോളി പാർട്ട്‌.
    വൈഗ പാറൂന്റെ മിധില മോഡൽ ആണെല്ലോ വാശി സ്നേഹം ഒകെ. കൊച്ചിനെ നീ സതി ആകുമോ.

    ഫുൾ പാർട്ട്‌ ഇട്ടാൽ ഒരുമിച്ചു മതിയാരുന്നു.
    കട്ട വെയ്റ്റിംഗ്. വീട്ടിൽ പോയി ഡിജെ ഒകെ കണ്ടിട്ട് വന്നു ഇട് ഇനി ?????

  23. Harshettaa ….

    Nammude vayka molude manassonnu maattu…..

    Appum paruvm mathi….

    Plezz

    1. Katta awaiting adipoly part ayirunnu ithu,
      വൈഗ ഒരു രക്ഷയും ഇല്ലാത്ത charectore

  24. അണ്ണാ,

    ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ…. You have suppressed us….!!!!
    താങ്കളുടെ കഥയുടെ സ്ഥിരം വായനക്കാരനാണ് ഞാൻ…!!! But എല്ലായിപ്പോഴും ലേറ്റ് ആയാണ് വായിക്കാറ്. അതുകൊണ്ടു കമന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതെല്ലാം ആരെങ്കിലും ഒക്കെ നേരത്തെ പറഞ്ഞിരിക്കും. അതുകൊണ്ടാണ് കമന്റ് ചെയ്യാതിരിക്കുന്നത്…!!!!

    മാമനോടു ഒന്നും തോന്നല്ലേ…!!!!

    ഇതിപ്പോൾ Sep 27th ഉണ്ടാകും എന്ന് കമന്റ് ത്രൂ അറിഞ്ഞു. അത് കഴിഞ്‍ജു നോക്കിയപ്പോൾ Oct പകുതി ആകും എന്ന് വായിച്ചു…!!!! ഇതിപ്പോൾ വേറെ ഒരു കഥ വായിക്കാൻ വെറുതെ ഒന്ന് പേജ് തുറന്നപ്പോൾ… ദേ കിടക്കുന്നു അപരാജിതൻ 27 പാർട്ട് 4…!!!!

    ഒഹ്ഹ്ഹ്…. സർപ്രൈസ് അടിച്ചു പണ്ടാരം അടങ്ങി പോയി എന്റെ ബാല്യം…!!!

    അണ്ണൻ ഒത്തിരി വർക്ക് ചെയ്തിട്ടാണ് ഓരോ പാർട്ട്ഉം എഴുതുന്നതെന്ന് കഥ വായിക്കുമ്പോൾ തന്നെ മനസ്സിലാകും. താങ്കളുടെ ജോലി തിരക്കിനിടയിലും താങ്കൾ കൃത്യമായ ഇടവേളയിൽ വായനക്കാരോടുള്ള കമ്മിറ്റ്മെന്റ് ഒന്ന് കൊണ്ട് മാത്രമാണ് കഥ ഇവിടെ പ്രസിദ്ധീകരിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്…!!!
    അതിനു സ്നേഹത്തിന്റെ ഭാഷയിൽ ഒരു വലിയ നന്ദി….!!!

    ഈ പാർട്ട് വായിച്ചില്ല….!!! കണ്ട സന്തോഷത്തിൽ ആണ് ഇതെല്ലാം കുത്തികുറിച്ചത്….!!! എല്ലാ തവണത്തേയും പോലെ വായിച്ചു കഴിഞ്ഞാലും സംതൃപ്തി മാത്രമേ ഉണ്ടാകുള്ളൂ എന്ന് അറിയാം…!!!

    അധികം പറഞ്ഞു മടിപ്പിക്കുന്നില്ല..!!!

    ഒത്തിരി സ്നേഹത്തോടെ…

    അപരാജിതന്റെ അപ്പുവിന്റെ ഹര്ഷന്റെ ആരാധകൻ…!!!!

  25. Onnum parayanillaaa adipoli soooper,fantastic

Comments are closed.