അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

കുന്നിനു മുകളിലായി കെട്ടിയിരിക്കുന്ന നാലഞ്ചു കുടിലുകൾ…. എല്ലാം തന്നെ കാലിയായി കിടക്കുന്നു… കുടിലിനു പിന്നിൽ കുറച്ചു മാറി നീണ്ടു പൊക്കമുള്ള വണ്ണമില്ലാത്തതും എന്നാൽ ബലിഷ്ഠമായ കൈകളോട് കൂടിയതുമായ ഒരു മനുഷ്യൻ, ഒരു ശവത്തിന്റെ കൈ വെട്ടി എടുക്കുന്നു….

ഒരു കശാപ്പു കാരൻ കോഴിയെ വെട്ടി നുറുക്കുന്ന ലാഘവത്തോടെ അയ്യാൾ നഗ്നമായി കിടക്കുന്ന അജ്ഞാതന്റെ ബോഡി വലിച്ചു നീട്ടി കിടത്തി അടുത്ത കയ്യും വാളിന് വെട്ടി എടുത്തു.

ശേഷം അയ്യാൾ ചുറ്റും എന്തിനോ പരതി…
കണ്ണുകൾ കുറച്ചു മാറിയുള്ള തെങ്ങിന്റെ ചുവട്ടിൽ ഉടക്കി… അവിടെ കോടാലി ഇരിക്കുന്നു… മുഖം മൂടി കിടന്ന തന്റെ തലമുടി പിന്നിലേക്ക് വകഞ്ഞു മാറ്റി അയ്യാൾ കോടാലി എടുത്തു.

കാലുകൾ അകത്തി തടിക്കഷണത്തിന്റെ മേലെ രണ്ടു കൈകളും ഇല്ലാത്ത ബോഡിയെ കിടത്തി കോടാലികൊണ്ടു നടുവിനെ വെട്ടി പിളർക്കാനായി ഓങ്ങിയതും അയ്യാളുടെ കണ്ണുകൾ മറ്റെന്തിലോ ഉടക്കി …

കോടാലി താഴെ ഇട്ടു… അയ്യാൾ വേഗത്തിൽ നടന്നു കുടിലിൽ നിന്നും കത്തിയുമായി വന്നു…
ബോഡിയുടെ അകത്തി വെച്ചിരിക്കുന്ന കാലുകൾക്കു നടുവിൽ അയ്യാൾ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ക്ഷണ നേരത്തിൽ ബോഡിയിൽ നിന്നും അയ്യാൾ ലിംഗം മുറിച്ചെടുത്തു….

അത് മുഖത്തിന് നേരെ പൊക്കി പിടിച്ചു അയ്യാൾ ആഹ്ലാദം കൊണ്ടു … ആർത്തിയോടെ അത് വായിലാക്കി… അതും ചവച്ചു കൊണ്ട് അയ്യാൾ കോടാലി എടുത്തു…. ഒറ്റവെട്ടിനു നെഞ്ചു പിളർത്തു.

അന്നമ്മയുടെ വീട്….

ടോണി : സൂര്യ പറയുന്നതിലും കാര്യം ഉണ്ട് ഉനൈസ്… ഇത്രയും പൊക്കം ഉള്ള മതിൽ ചാടി കടക്കാൻ സാധാരണക്കാരനായ ഒരാൾക്ക് സാധിക്കില്ല …

ഉനൈസ് : പക്ഷെ മറ്റൊരു പോസ്സിബിലിറ്റി ഇല്ലേ സർ ? അതായതു ചില പ്രത്യേക ഘട്ടങ്ങളിൽ മനുഷ്യന് പലതും ചെയ്യാൻ കഴിയും.. ഉദാഹരണത്തിന് കുറച്ചു നാൾ മുന്നേ ഉണ്ടായ സംഭവം, കുഞ്ഞു കാറിന്റെ അടിയിൽ പോയത് കണ്ട അമ്മ കുഞ്ഞിനെ രക്ഷിക്കാൻ ഒറ്റക്കൊരു കാറ് പൊക്കി മറച്ചിട്ടിട്ടുണ്ട്… അതുപോലെ ഭയത്തിൽ ചാടിയതാവാനും വഴി ഇല്ലേ ???

സൂര്യ : എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല… എല്ലാം അളന്നു കുറിച്ച് വന്ന പോലെ തോന്നിയെ

ഡോക്ടറുടെ വീട്.

കസേരയിൽ മരിച്ചു കിടക്കുന്ന ഡോക്ടർ.

അന്നമ്മ : തല്ക്കാലം ആരും അകത്തേക്ക് വരരുത്… ഇപ്പൊ നിക്കുന്നിടത്തു നിന്നും അനങ്ങുവോം ചെയ്യരുത്… ഇവിടെ നിന്നും എന്തെങ്കിലും തെളിവുകൾ കിട്ടുമോ എന്നറിയാൻ ആണ്

ആളുകൾ തലയാട്ടി

റോഷ്‌നി ബോഡി പരിശോധിച്ചു കൊണ്ടിരുന്നു

അന്നമ്മ വീട് പരിശോധിക്കാൻ തുടങ്ങി…

അടുക്കളയിൽ നിന്നും താഴേക്കുള്ള സ്റ്റെപ്പുകളിലൂടെ അവൾ ഇറങ്ങി… താഴെ എത്തിയ അന്നമ്മ ലൈറ്റ് ഓൺ ചെയ്തു…

ആ കാഴ്ച്ച കണ്ണുകളെ വിസ്മയിപ്പിക്കുന്നതായിരുന്നു …. അവിടെ ഒരു ഓപ്പറേഷൻ തിയേറ്റർ തന്നെ ഉണ്ടായിരുന്നു….

അന്നമ്മ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.

പിന്നാലെ ഫോറൻസിക് ടീം എത്തി

ഡോക്ടർ : മാഡം ഞങ്ങള്…

അന്നമ്മ : ഉം….

ഡോക്ടർ : ഇതുവരെ എന്തെങ്കിലും ???

അന്നമ്മ : മാറ്റിയിട്ടിരുന്ന ബെഡ്ഷീറ്റിൽ നിന്നും നനവും രക്തക്കറകളുടെയും അടയാളത്തിൽ കൊലയാളിയുടെ ഉയരം ഏതാണ്ട് അഞ്ചര അടിയും മുടി നാരിന്റെ പ്രത്യേകത വെച്ച് നോക്കുമ്പോ പ്രായം മുപ്പതിൽ താഴെയും ആവാൻ ആണ് സാധ്യത … പിന്നെ കട്ടിലിനു കീഴെ കാണുന്ന ഈ കാൽപാദങ്ങൾ പ്രതിയെ സഹായിക്കാൻ എത്തിയ ആളിന്റേതാവണം

ഡോക്ടർ : അതെങ്ങനെ പറയാൻ കഴിയും മാഡം ???

അന്നമ്മ : അല്ലാതെ പ്രതിക്ക് രണ്ടു കാലും കുത്താൻ പറ്റുവോ ? അയ്യാളുടെ ഒരു കാലു വയ്യാത്തൊണ്ടല്ലേ ഇവിടെ കൊണ്ടൊന്നെ… സ്റ്റെപ്പുകൾ കയറാൻ നേരം പ്രതിയെ എടുത്തു കൊണ്ടാവണം കയറിയിരിക്കുന്നത്‌…

ഡോക്ടർ : അപ്പൊ അശോകിന്റെ കൊലയാളിയെ രക്ഷിക്കാൻ അല്ലെങ്കിൽ സഹായിക്കാൻ വന്ന ആള് തന്നെ ആവുമോ ഡോക്ടറെയും കൊന്നത്

അന്നമ്മ : അതെ … ഡോക്ടർ ഇരുന്ന കസേരയുടെ സൈഡിൽ മിറർ ആണ്… അതായതു തൊട്ടു പിന്നിൽ എത്തുന്ന ഒരാൾക്കും ഡോക്ടറുടെ കണ്ണ് വെട്ടിച്ചു കുരുക്കിടാൻ പറ്റില്ല…. സൊ കണ്ണാടിയിൽ പെടാതെ ആവണം അയ്യാൾ കയർ എറിഞ്ഞത്… ആ ഒരു ഡിസ്റ്റൻസിൽ നിന്ന് കഴുത്തിൽ പിടുത്തം മുറുകുമ്പോൾ കൈകൾക്കു നല്ല നീളമുള്ള ആളല്ലെങ്കിൽ കസേരയോടെ ഡോക്ടർ മറഞ്ഞു വീണേനെ… അതും ഉണ്ടായിട്ടില്ല….

ഡോക്ടർ : എന്തായാലും ഞങ്ങൾ പരിശോധിക്കട്ടെ…. മാഡത്തിന് എന്തെങ്കിലും ഇൻഫോർമേഷൻ ഞങ്ങളെ കൊണ്ട് തരാൻ സാധിച്ചാൽ…

അന്നമ്മ : ഓക്കേ …. ക്യാരി ഓൺ

അന്നമ്മ ഹാളിലേക്ക് വന്നു.

അന്നമ്മ : എന്തായി ???

റോഷ്‌നി : മുറ്റത്തുള്ള കാല്പാടുകളുടെ അകലം വെച്ച് നോക്കുമ്പോ നമ്മുടെ ഊഹം ശരിയാണ്… കൊലയാളിയെ സഹായിക്കാൻ വന്നവൻ തന്നെ ആണ് ഡോക്ടറെ കൊന്നിരിക്കുന്നത്.

അന്നമ്മ : ഇത്രേം കാശുകാരുടെ ഇടയിൽ ഒരു വീട്ടിൽ പോലും cctv ഇല്ലന്ന് പറഞ്ഞാൽ… കഷ്ടം തന്നെ

SI ക്കു നേരെ തിരിഞ്ഞു

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.