അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

പാട്ടു കേട്ടു തുടങ്ങിയതും അയ്യാൾ പരിഭ്രാന്തനായി.. ഉച്ചത്തിൽ അലറി…. വെട്ടു കത്തിയിൽ പിടി മുറുക്കി.

പുഴയോരത്തു നിന്നും ഉൽക്കാടിലേക്കു കയറിയ അന്നമ്മയും റോഷ്നിയും ചുറ്റും നോക്കി….

റോഷി നീ അങ്ങോടു പോ… ഞാൻ ഇതിലെ പോവാം… അപകടം ഉണ്ടായാലോ സൂര്യയെ കണ്ടാലോ പിന്നെ ഒട്ടും വൈകരുത്…. അപ്പൊ സിഗ്നൽ തന്നോളണം…. ഒരേ ഒരു ബുള്ളെറ്റ്… ഓക്കേ ?????

ഓക്കേ അന്നമ്മ…. സൂക്ഷിക്കണം….

ഉം… ഒരു മൂളലോടെ അന്നമ്മ അവളെ നോക്കി… ആ നോട്ടത്തിൽ തന്നെ അറിയാം അവളെ ഒറ്റയ്ക്ക് വിടാൻ അന്നമ്മയ്ക്കു മനസ്സില്ലെന്നു.

റോഷ്‌നി കണ്മുന്നിൽ നിന്നും മറഞ്ഞു.. ഒരു കയ്യിൽ തോക്കും മറു കയ്യിൽ വാക്കത്തിയുമായി കാട് വെട്ടി വഴിയുണ്ടാക്കി അന്നമ്മ മുന്നോട്ടു നീങ്ങി…. ഓരോ ചുവടുകൾ വെക്കും തോറും അവളുടെ ചങ്കിടിപ്പ് കൂടി വന്നു.

കുടിൽ.

അയ്യാൾ വിറയ്ക്കുന്ന ശരീരത്തോടെ മുറിയിലേക്ക് സൂര്യയെ ലക്ഷ്യമാക്കി വന്നു. വാതിലിൽ നിന്നും മാറാൻ അവൾ തയ്യാറായിരുന്നുമില്ല….

മാറ് ….. അലറിക്കൊണ്ട് അയ്യാൾ പറഞ്ഞു

ഇല്ല ….. വിറയലോടെ അവൾ പറഞ്ഞു

മാറ്… ഇല്ലങ്കിൽ നിന്നേം ഞാൻ കൊല്ലും…

കൊല്ല്…..

അയ്യാൾ കലി അടക്കാനാവാതെ അവളെ നോക്കി…..

എന്നെ കൊല്ല്….. കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു

ഭ്രാന്ത് പിടിച്ച അയ്യാൾ ദേഷ്യത്തിൽ തന്റെ കയ്യിലിരുന്ന വെട്ടു കത്തി കൊണ്ട് ടീവി എറിഞ്ഞു പൊട്ടിച്ചു…

ഒരു ഭ്രാന്തനെ പോലെ ഉച്ചത്തിൽ അലറിക്കൊണ്ട് മുട്ട് കുത്തി ഇരുന്നു…
അവൾ മെല്ലെ അയ്യാളുടെ പിന്നിൽ മുട്ട് കുത്തി ഇരുന്നു.. തോളിൽ കൈ വെച്ചു… അയ്യാൾ ശാന്തനായി….

ആരോ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിട്ടുണ്ട് ! അയ്യാൾ കൈ നിലത്തിടിച്ചു കൊണ്ട് പറഞ്ഞു

അന്നമ്മയുടെ മുൻകാല ശത്രുക്കൾ ആരെങ്കിലും ആയിക്കൂടെ ???? അവൾ സംശയത്തോടെ ചോദിച്ചു…

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുവോ ???

എന്താ ??? നിങ്ങള് പറയുന്ന എല്ലാം ഞാനിതുവരെ അനുസരിച്ചിട്ടല്ലേ ഉള്ളൂ ???

നീ ഇവിടുന്നു പോണം….

അവൾ ഞെട്ടലോടെ അയ്യാളെ നോക്കി

കാര്യം കഴിഞ്ഞപ്പോ എന്നെ ഒഴിവാക്കുവാണോ ? അവളുടെ കണ്ണുകൾ നിറഞ്ഞു

അയ്യാൾ കൈകൾ പിന്നോട്ടെടുത്തു അവളുടെ മുഖം തന്റെ പിൻതോളോടു ചേർത്തു

ഒഴിവാക്കുന്നതല്ല…. ആദ്യമായി ഉള്ളിൽ ഒരു ഭയം തോന്നുന്നു… അശോകിനെ കൊല്ലേണ്ടിയിരുന്നില്ല… അന്നമ്മ …. അന്നമ്മ മനസ്സിനെ……

നിങ്ങള്ക്ക് മുന്നിൽ അന്നമ്മ ഒന്നും അല്ല…. തീർക്കും നമ്മൾ അവളെ

എനിക്ക് എന്നെ ഓർത്തു പേടിയില്ല… പക്ഷെ നീയും…

ഇപ്പൊ എന്തെ ഇങ്ങനൊക്കെ തോന്നാൻ ???

അവൾ ഹെലിക്യാമെറ ഉപയോഗിച്ചാൽ പോലും കണ്ടുപിടിക്കാതിരിക്കാൻ നമ്മൾ കുടിലിനു മുകളിൽ വരെ ഇലകൾ ഇട്ടു… പക്ഷെ നമ്മൾ വന്ന വാൻ… അത് ഒളിപ്പിക്കാൻ നമ്മൾ അന്നേരത്തെ ടെൻഷനിൽ മറന്നു

അപ്പൊ ?? കണ്ണ് തുടച്ചു ടെൻഷനോടെ അവൾ ചോദിച്ചു

അന്നമ്മ നമ്മളെ തേടി ഇറങ്ങി… അതറിയാവുന്ന ആരോ ആണ് എന്നെ പോലെ അഭിനയിച്ചു പാട്ടു ചോദിച്ചു വിളിച്ചത്

പക്ഷെ എന്തിനു ???

പാട്ടു കേൾക്കുമ്പോൾ എന്റെ സമനില നഷ്ടപ്പെടുമെന്നും എന്റെ അടുത്തുള്ള സൂര്യയെ ഞാൻ കൊല്ലുമെന്നും കരുതി അന്നമ്മയെ ഭ്രാന്ത് പിടിപ്പിക്കാൻ… അതിലൂടെ അതി വേഗം അവൾ എന്നിൽ എത്തും ! അതല്ലെങ്കിൽ സൂര്യയെ കണ്ടു പിടിക്കാൻ പറ്റാതെ ഭ്രാന്തിയായി അലയുന്ന അന്നമ്മയെ കണ്ടു രസിക്കാൻ

റോഷ്‌നി നടന്നു നടന്നു ഒരു പാറക്കൂട്ടത്തിനു അരികിലെത്തി…. അവിടെ നിന്നും എങ്ങോട് പോണം എന്നറിയാതെ നിക്കുമ്പോൾ മനുഷ്യന്റെ ഇറച്ചി വേവിക്കുന്ന മണം മൂക്കിൽ തട്ടി. അവൾ ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു.

അന്നമ്മ മറ്റൊരു വശത്തു ദിക്കറിയാതെ നിന്നു….നാല് വശവും ഒരുപോലെ ഇരിക്കുന്നു.. വെട്ടി തെളിച്ചു വന്ന വഴി ഒഴികെ മറ്റൊന്നും മനസ്സിലാവുന്നില്ല….

അവളും അവനും എന്തോ ആലോചിച്ചിരുന്നു.

നമുക്കിവിനെ കൊന്നിട്ട് എത്രയും വേഗം ഇവിടം വിടാം… അവൾ ആലോചിച്ചു ഉറപ്പിച്ചെന്ന വണ്ണം പറഞ്ഞു

നീ അത്യാവശ്യം വേണ്ടത് മാത്രം എടുത്തു വെക്ക്

അയ്യാൾ എഴുന്നേറ്റു…. വെട്ടു കത്തി കയ്യിലെടുത്തു.

നഗരം.

ഡിജിപിയും ടോണിയും ലിസ്റ്റിൽ ഉള്ള അവസാനത്തെ ആളെയും കണ്ടു കഴിഞ്ഞു.

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.