അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

കയ്യിൽ ഇരുമ്പു ദണ്ഡുമായി അയ്യാൾ പടികൾ കയറി .. രമ്യയുടെ മുറിക്കു മുന്നിൽ എത്തി… പകുതി തുറന്നു കിടന്ന കതകിലൂടെ അയ്യാൾ അകത്തു കയറി…. വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ട് അടഞ്ഞു കിടന്ന ബാത്റൂമിനെ ലക്ഷ്യമാക്കി അയ്യാൾ നടന്നു….

അയ്യാൾ ആവേശത്തോടെ വാതിൽ ചവിട്ടി തുറന്നു…. ദണ്ഡുമായി അകത്തേക്ക് കയറി… ചുറ്റും നോക്കി… അവളെ കാണുന്നില്ല… വെറുതെ തുറന്നിട്ടിരിക്കുന്ന ടാപ്പിൽ നിന്നും വെള്ളം പൊയ്ക്കൊണ്ടിരുന്നു…

പെട്ടന്ന് താഴെ നിന്നും ഹോൺ അടി ഉയർന്നു…. അയ്യാൾ ബാൽക്കണിയിലേക്കോടി…. താഴെ റിക്കിയുടെ ബൈക്കിനു പിന്നിൽ ഇരിക്കുന്ന രമ്യയെ കണ്ടു അയാൾ ഉച്ചത്തിൽ അലറി…

റിക്കി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു…. രെമ്യ അയാൾക്ക്‌ നേരെ നടുവിരൽ ഉയർത്തി കാണിച്ചു… താഴേക്കിറങ്ങാനായി ബാൽക്കണിയിൽ രെമ്യ കെട്ടി ഇട്ടിരുന്ന സാരിയിൽ പിടിച്ചുകൊണ്ടു അയ്യാൾ അലറി….

ഹോസ്പിറ്റൽ.

അയ്യാൾ കുത്താനായി തുടങ്ങിയതും പുറത്തു നിന്നും ആയിഷയുടെ ശബ്ദം കേട്ട അയ്യാൾ സിറിഞ്ച് വെസ്റ്റ് ബിന്നിലേക്കിട്ടു…

വാതിൽ തുറന്നു ആയിഷയും സൂര്യയും അകത്തേക്ക് വന്നു

ഡോക്ടർ അലക്സ് ബെഞ്ചമിൻ…. ആയിഷ അത്ഭുദത്തോടെ ചോദിച്ചു

ഡോക്ടർ ആയിഷാ….. ഇവിടെ ???

റോഷ്‌നി എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ്….

ഓ….. അയ്യാൾ ഒന്നും അറിയാത്ത പോലെ രോഷ്‌നിയെ ഒന്ന് നോക്കി

അല്ല ഡോക്ടറാണോ രോഷ്‌നിയെ ???

അല്ല.. ഞാനന്ന് ലീവായിരുന്നു… ഇന്ന് അദ്ദേഹം ലീവാ… അതുകൊണ്ടു….

ഓക്കേ… ഒകെ.. ഇപ്പോഴാ എനിക്കൊരു സമാധാനം ആയതു…. ഡോക്ടർ ഇവിടുണ്ടല്ലോ ! ഇനി സമാധാനായി പോവാം….

അയ്യാൾ അവളെ നോക്കി ചിരിച്ചു.

കോമാളി കുന്ന്.

സർ ഈ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾക്കു എത്ര കൊല്ലം പഴക്കമുണ്ടന്നറിയണം… പിന്നെ സ്കേൽട്ടണിൽ നിന്നും മരണ കാരണം അറിയാൻ കഴിഞ്ഞാൽ അത്രയും നന്ന്‌.. ഒരു പക്ഷെ ജീവനോടെ ഇട്ടു മൂടിയുരിക്കാനും സാധ്യത ഉണ്ട്

ചെയ്യാം അന്നമ്മ…. ഡിജിപി ഫോൺ എടുത്തു ആരെയോ വിളിച്ചു…..

അന്നമ്മ ഫോൺ എടുത്തു റിക്കിയെ വിളിച്ചു

ഹോസ്പിറ്റൽ എത്തിയില്ലേ ????

ആ എത്തി….

ശരി… ഇനി ഞാൻ പറയാതെ അവിടന്നാരും പുറത്തേക്കു പോയേക്കരുത്….

ആം… പോവില്ല..

ഫോൺ വെച്ച അന്നമ്മ ടോണിക്ക് നേരെ തിരിഞ്ഞു

ടോണി….

എന്താ മാഡം…

ടോണിക്ക് ജീവനിൽ പേടിയുണ്ടോ ???

പിന്നെ സ്വന്തം ജീവനിൽ പേടിയില്ലാത്ത ആരെങ്കിലും കാണുവോ മാഡം ???

നിലത്തേക്ക് നോക്കിക്കൊണ്ടു ടോണി പറഞ്ഞു..

എന്റെ കൂടെ വരാൻ തയ്യാറാണോ ??? തിരിച്ചു വരും എന്നൊരുറപ്പും എനിക്ക് തരാൻ കഴിയില്ല.. ഒരു സാധാ ഓപ്പറേഷൻ പോലെ ഫോഴ്‌സുമായി പോയാൽ ഒരിക്കലും അവരെ പിടിക്കാനും കഴിയില്ല !

ഞാൻ വരാം മാഡം !

ഗുഡ്…..

അന്നമ്മ…. ഡിജിപി അവളെ വിളിച്ചുകൊണ്ടു അടുത്തേക്ക് വന്നു..

അന്നമ്മ അയ്യാളെ നോക്കി

22 വര്ഷങ്ങള്ക്കു മുൻപ് ഇവിടെ റിസോർട്ട് വരുന്നതിനെ എതിർത്ത് കൊണ്ട് പാപ്പൻ എന്നയാൾ കോടതിയെ സമീപിച്ചിരുന്നു… പക്ഷെ ദിവസങ്ങൾക്കുള്ളിൽ പാപ്പൻ തന്നെ ആ കേസ്സു പിൻവലിക്കുകയും ചെയ്തു….

ആരാണീ പാപ്പൻ ??? അന്നമ്മ ചോദിച്ചു…

പാപ്പൻ ആയിരുന്നു ഇവിടുത്തെ സർക്കസുകാരുടെ എല്ലാം നേതാവ്… അയ്യാളുടെ തണലിൽ ആണ് സർക്കസുകാർ ധൈര്യ പൂർവ്വം നടന്നിരുന്നത്… ഇപ്പൊ ഈ കാണുന്ന സ്ഥലം ഒക്കെ പുറമ്പോക്കാണ്…. ദാ ആ കാണുന്ന ഒരേക്കർ പാപ്പന്റെ കൃഷിയിടം ആയിരുന്നു…..

പുറമ്പോക്കിലാണോ സർക്കസ്സ് നടത്തിയിരുന്നത്… ?

അതെ…..

അതുകൊണ്ടാണോ പാപ്പൻ എതിർത്ത് ???

അല്ല…. പുറമ്പോക്ക് എങ്ങനെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയി എന്ന് പാപ്പൻ ചോദ്യം ചെയ്തു… അദ്ദേഹം അത് നിയമപരമായി നേരിടാൻ തീരുമാനിച്ചു.

പിന്നെ എന്തിനയ്യാൾ പരാതി പിൻവലിച്ചു ????

അതറിയില്ല അന്നമ്മ… ചിലപ്പോ കോടതിക്ക് പുറത്തു ഒത്തു തീർപ്പായിരിക്കണം !

അന്നമ്മ ബോണറ്റിൽ കൈകൾ ഊന്നി കണ്ണുകൾ അടച്ചു ആലോചിക്കാൻ തുടങ്ങി.

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.