അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

അന്നമ്മ ഒന്നും മിണ്ടിയില്ല…..

ഹോസ്പിറ്റൽ.

ഉനൈസിനു ബോധം വീണു.

ഉനൈസിനരികിൽ ഇരിക്കുന്ന സൂര്യ

അപ്പൊ ആ പെണ്ണല്ലേ അങ്കിളിനെ തലക്കടിച്ചതു ???

അല്ല… രണ്ടു പേരും ആൺകുട്ടികൾ ആയിരുന്നു… വലിയ പ്രായം ഒന്നും വരില്ല….

ഉം….

അപ്പൊ റോഷ്‌നി ????

സൂര്യ തല താഴ്ത്തി…..

ഉനൈസ് ഉമ്മി വിളിച്ചു അവള് ബഹളം വെക്കുവാന്നു… ഞാനെന്ന പോയിട്ട് വരട്ടെ….

നിക്ക്… തന്നെ പോവണ്ട… സൂര്യ കൊണ്ട് വിട്ടിട്ടു വാ…

അപ്പൊ നിങ്ങള് തന്നെ കിടക്കേണ്ടി വരില്ലേ

അതിനിപ്പോ എന്ന.. ഇവിടെ ഞാൻ സേഫ് അല്ലെ….

ഹും…. വന്നു വന്നു വീട്ടുകാരും പേടിച്ചു നടക്കേണ്ട അവസ്ഥയായി…..

ഉനൈസ് ചിരിച്ചു….

സൂര്യയും ആയിഷയും പോവാൻ ഇറങ്ങി…

സൂര്യ…. ഉനൈസ് പിന്നിൽ നിന്നും വിളിച്ചു…

ആയിഷുവും സൂര്യയും തിരിഞ്ഞു

അതിൽ ഒരാൾ ഡോക്ടറാണോ എനിക്കൊരു സംശയം

കാരണം…. ????

അയ്യാൾ മണിക്കൂറുകളോളം മെഡിക്കേറ്റഡ് ഗ്ലൗസ് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കൈകളിൽ ഉണ്ടായിരുന്നു.ചിലപ്പോ ഒരു സർജനോ മറ്റോ…..

ഹോസ്പിറ്റലിലെ മറ്റൊരു ഇടം

ICU

ചെറുപ്പക്കാരനായ ഒരു ഡോക്ടർ റോഷ്‌നി കിടക്കുന്ന റൂം തുറന്നു അകത്തു കയറി… അവളെ അടിമുടി നോക്കിയാ അയ്യാൾ പൊട്ടി ചിരിച്ചു….

രോഷ്‌നിയുടെ അരികിൽ ബെഡിൽ ഇരുന്നുകൊണ്ട്

മരിക്കാൻ കിടക്കുമ്പോഴും എന്ത് ഭംഗിയാണ് പെണ്ണെ നിന്നെ കാണാൻ….റോണി ഭായ് പറഞ്ഞു നീ ഒരു പോരാളി ആണെന്ന്….പാവം നീ കാരണം ഞങ്ങടെ നീതു ചേച്ചി…..

പക്ഷെ ഇങ്ങനെ ഒന്നിനും കൊള്ളാതെ ഉള്ള നിന്റെ കിടപ്പു കാണുമ്പോ സങ്കടം ഉണ്ട് മോളെ…. ഇനി ഇപ്പൊ എന്തിനാ നീ ജീവിക്കുന്നെ… ??? ഏഹ്…. ഞാൻ കൊന്നിലേലും നീ രക്ഷപ്പെടില്ല… പിന്നെ എന്തിനാ…. ഉം… ആർക്കും നിന്നെ രക്ഷിക്കാൻ ആവില്ല… ആർക്കും… വേണ്ടാ വേണ്ടാന്നു തുടക്കം മുതലേ നിന്നോട് പറഞ്ഞതല്ലേ മോളെ???

അവൻ സിറിഞ്ചിന്റെ പുതിയൊരു പാക്കറ്റ് പൊട്ടിച്ചു.

പോക്കറ്റിൽ നിന്നും അതിൽ നിറക്കാനുള്ള മരുന്നെടുത്തു….

നിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കാനുള്ള മരുന്നാ… എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റു….

അഡ്വ : ജയശങ്കറിന്റെ വീട്.

ഇനി ശേഷിക്കുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്… ഒഴിച്ച് വെച്ചിരിക്കുന്ന 90 ml വിസ്‌ക്കിയിലേക്കു അയിസ് ക്യൂബ് ഇട്ടുകൊണ്ട് അയ്യാൾ ഭാര്യയോട് പറഞ്ഞു.

അപ്പൊ ബെഞ്ചമിൻ ????? സത്യത്തിൽ ബെഞ്ചമിന്റെ റിസോർട് അല്ലെ എല്ലാത്തിനും തുടക്കം ???? സംശയത്തോടെ ഭാര്യ അയാളോട് ചോദിച്ചു….

കസേരയിൽ നിന്നും എണീറ്റുകൊണ്ടു ബാൽക്കണിയിലെ പുഴയുടെ ദൃശ്യം ആസ്വദിച്ചു നോക്കി അയ്യാൾ പറഞ്ഞു

ബെഞ്ചമിനെ ഒക്കെ എന്നെ ഞങ്ങള് തീർത്തു…

എന്തിനു ??? ഞെട്ടലോടെ എണീറ്റ ഭാര്യ ചോദിച്ചു…..

അയ്യാൾ ചിരിയോടെ തിരിഞ്ഞു.

കോമാളി കുന്ന്.

മതിലിന്റെ ആദ്യ പകുതി പിളർന്നു വെള്ളത്തിലേക്ക് വീണു…. ആ കാഴ്ച്ചകണ്ട നാട്ടുകാർ ഞെട്ടി….

ഡിജിപി വാ പൊളിച്ചു നിന്നു

ടോണി അത്ഭുദത്തോടെ അന്നമ്മയെ നോക്കി

സർ 1989, 90, 91, 92 കാലഘട്ടങ്ങളിൽ പാപ്പാൻ കോളനിയുമായി ബന്ധപ്പെട്ടു ഏതെങ്കിലും കേസ് കോടതിയിൽ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയണം എത്രയും വേഗം… ബോഡികൾ ഇനിയും കിട്ടാൻ ഉണ്ട് ഇതിൽ നിന്നും…. നമുക്ക് അധികം സമയമില്ല. അവൻ കൊല്ലാൻ പോവുന്ന അടുത്ത ആളെ എങ്കിലും ജീവനോടെ പിടിച്ചാലേ നമുക്ക് ഇതിന്റെ ചുരുളഴിക്കാൻ കഴിയു….

ചെയ്യാം അന്നമ്മ ഡിജിപി ഉറപ്പിച്ചു പറഞ്ഞു…

അടുത്ത പൊളിയാൻ പോവുന്ന ഭാഗത്തേക്ക് അന്നമ്മ കണ്ണുകൾ പതിപ്പിച്ചു..

ഹോസ്പിറ്റൽ.

സിറിഞ്ചിൽ മരുന്ന് നിറച്ച അയ്യാൾ രോഷ്‌നിയുടെ കൈകളിൽ ഞെരമ്പിനായി പരതി….

അന്നമ്മയുടെ വീട്…

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.