അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

കഴിഞ്ഞോ ????

ആരും ഒന്നും മിണ്ടിയില്ല….

അന്നമ്മ മൊബൈലിൽ പകർത്തിയ ജയ്ശങ്കറിന്റെയും റാണിയുടേയും ഏറ്റു പറച്ചിലിന്റെ വിഷ്വൽസ് സ്‌ക്രീനിൽ പ്ലെ ചെയ്തു…..

എല്ലാവരും ഞെട്ടലോടെ ഇരുന്നു…..

അന്നമ്മ : ഇനിയാണ് നിങ്ങൾക്കുള്ള സസ്പെൻസ്….

അത് പറഞ്ഞതും ഡിജിപി അന്നമ്മക്കു നേരെ തോക്കു ചൂണ്ടി

നോ.. നോ…. ഇവക്കു വട്ടാണ്…. ഈ തെളിവുകൾ എല്ലാം ഇവൾ ഉണ്ടാക്കി എടുത്തതാണ്.. നിങ്ങൾ വിശ്വസിക്കണം..

അയ്യാൾ നിന്ന് വിറച്ചു…

അന്നമ്മ : ഇതിപ്പോ ഞാൻ ഒന്നും പറയേണ്ടി വന്നില്ലല്ലോ ഐസക്…..

ഡിജിപി : എന്താ… എന്താ നീ വിളിച്ചേ….

ഐസക്…. നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിൽ ആണ്… തോക്കു താഴെ ഇട്…. കളക്ടറുടെ ശബ്ദം ഉയർന്നു…. ചുറ്റിനും പോലുസുകാർ ഐസക്കിന് നേരെ തോക്കു ചൂണ്ടി …..

പ്രതിയെ കിട്ടിയാൽ നിങ്ങളുടെ ഭാഗത്തു നിന്നും ആക്രമണത്തിനുള്ള സാധ്യത ഉണ്ടന്ന് അന്നമ്മ നേരത്തെ അറിയിച്ചിരുന്നു.. തെളിവ് നശിപ്പിക്കാൻ… അന്നത്തെ sp ഇന്നത്തെ dgp… ഹും… നിങ്ങള് ബോംബ് വെക്കാൻ വിട്ടവനെ കയ്യോടെ പൊക്കിയിട്ടുണ്ട്… ഇത്ര പൊട്ടനായി പോയല്ലോടോ താൻ !

മുന്നോട്ടു വന്നു കൈ കൊടുത്തു കൊണ്ട്…. അഭിനന്ദനങ്ങൾ അന്നമ്മ…

താങ്ക്യൂ സർ …..

ഇയ്യാളെ അന്നമ്മക്കു നേരത്തെ സംശയം ഉണ്ടായിരുന്നോ ?

തുടക്കത്തിലേ അറിയായിരുന്നു സർ.. IG സോമനാഥൻ മരിക്കും മുന്നേ അറിയാതെ സൂചന തന്നിരുന്നു….

ഓഹ്…. അങ്ങനെ… കൊള്ളാം..

അന്നമ്മ ചിരിച്ചു…

അതെ ചന്തി നിലത്തു വെക്കാൻ ടൈം കിട്ടാത്ത ഒരു കേസ് വന്നിട്ടുണ്ട്… അതീ തലേലെക്കു വെച്ച് തരട്ടെ….

ഞാൻ വിളിക്കാം സർ… രണ്ടു ദിവസം കഴിയട്ടെ… എനിക്ക് രണ്ടു ദിവസം റോഷിടെ അടുത്തൊന്നു ഇരിക്കണം….

ഓക്കേ…. വിളിക്കണം.. മറക്കരുത്…

വിളിക്കും ?.

അടുത്ത കേസുമായി അന്നമ്മ വരുന്നത് വരെ കാത്തിരിക്കണേ ??❤️.

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.