അന്നമ്മയുടെ വീട്.
ഉനൈസ് : മാഡം, അന്നേ ദിവസം മറ്റു ജില്ലകളിൽ ഡോക്ടർമാർ ആരും ലീവെടുത്തിട്ടില്ല… എടുത്തിരിക്കുന്ന മൂന്നു പേരും നമ്മുടെ എറണാകുളം തന്നെയാണ്… അതിൽ രണ്ടു പേര് ഇന്നലെ അവരുടെ ഫാമിലി ഫങ്ക്ഷനുകളിൽ സജീവമായിരുന്നു … പിന്നെ ഒരാൾ
അന്നമ്മ : ഒരാൾ ???
ഉനൈസ് : അവർ ഒരു സ്ത്രീയാണ് ….. കോതമംഗലം പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർ ആണ്
അന്നമ്മ : അഡ്രെസ്സ് കിട്ടിയോ ???
ഉനൈസ് : യെസ് മാഡം… കിട്ടി
അന്നമ്മ : റോഷ്‌നി വണ്ടിയെടുക്ക്… ഉനൈസ് ചാനലിൽ നിന്നും ഉള്ള ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ട് എന്നെ വിളിക്ക്.
കാർ…
റോഷ്‌നി : അന്നമ്മ
അന്നമ്മ : ഉം.
റോഷ്‌നി : ഈ പാട്ടുമായി കണക്റ്റ് ചെയ്യുമ്പോ എനിക്കെന്തോ കൊലയാളിക്ക് ഒരു നീതികരിക്കാവുന്ന ഫ്ലാഷ് ബാക്കില്ലേ എന്നൊരു തോന്നൽ
അന്നമ്മ : ഉണ്ട്… ആദ്യം ഇതൊന്നും ആരും അറിയാതിരിക്കാൻ അശോക് സാറിനെ കൊന്നു…
റോഷ്‌നി : എന്ന് വെച്ചാ ???
അന്നമ്മ : അശോക് സർ വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി… സാറിനെ പോലെ സത്യസന്ധൻ ആയിരുന്ന ഒരു ഉദ്യോഗസ്ഥൻ തന്റെ കരിയറിൽ ഏതെങ്കിലും സാഹചര്യങ്ങൾക്ക് വഴങ്ങി ഏതെങ്കിലും കുറ്റം നടത്തുകയോ കാണുകയോ ഒളിപ്പിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടങ്കിൽ, ഈ വിരമിക്കുന്ന സമയത്തു അയാളിൽ കുറ്റ ബോധം നിറയാനും, അത് താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു സുഹൃത്തിനോട് തുറന്നു പറയാനും ഉള്ള സാധ്യത ഉണ്ട്
റോഷ്‌നി : അപ്പൊ അശോക് സർ നിരീക്ഷണത്തിൽ ആയിരുന്നിരിക്കണം
അന്നമ്മ : അതെ ….
റോഷ്‌നി : പക്ഷെ പിടിക്കപ്പെടാതെ ഇരിക്കാൻ അല്ലെ അശോക് സാറിനെ കൊല്ലുന്നേ… ??? അങ്ങനെ ഒരാൾ നമ്മളെ വെല്ലു വിളിക്കണ്ട ആവശ്യം ഉണ്ടോ???
അന്നമ്മ : അവിടെയാണ് കൊലയാളി നമ്മളെക്കാൾ സ്മാർട്ട് ആവുന്നത്… ഒന്ന് ഇപ്പോഴത്തെ കൊലകൾ അയ്യാൾ നേരിട്ടല്ല ചെയ്യുന്നത്.. രണ്ടു അയ്യാളുടെ ക്രൂരതകൾ അറിയാവുന്ന അല്ലങ്കിൽ അവസാനിച്ചിരുന്നു ഒരേ ഒരു തെളിവും അശോക് സർ ആയിരിക്കണം.. സർ പോയതോടെ നമ്മൾ അയ്യാളെ തേടി ചെന്നാലും അയാൾക്കെതിരെ നമ്മുടെ കയ്യിൽ തെളിവുകൾ ഒന്നും ഉണ്ടാവില്ലെന്ന് അയ്യാൾക്കുറപ്പായിരിക്കും.
റോഷ്‌നി : അപ്പൊ അതിനൊപ്പം അയാൾക്ക് നടന്ന ദുരന്തം നമ്മൾ അറിയണം എന്നും അയ്യാൾ ആഗ്രഹിക്കുന്നു എന്ന് അല്ലെ ????
അന്നമ്മ : അതെ !
അന്നമ്മയുടെ വീട്.
റിക്കിയും രമ്യയും സൂര്യയും.
റിക്കി : അപ്പൊ നീ പറയുന്നത് അയ്യാൾ പോലീസായിരിക്കും എന്നാണോ ???
സൂര്യ : പോലീസ് എന്ന് പറയാൻ പറ്റില്ല… കാരണം നമ്മുടെ നാട്ടിലെ പോലീസുകാരിൽ 90% കുടവയറന്മാർ ആണ് .. അവർക്കൊന്നും ഒറ്റച്ചാട്ടത്തിനു ആറടി പൊക്കമുള്ള മതിലിന്റെ മുകളിൽ ഒന്നും കയറാൻ പറ്റത്തില്ല
രെമ്യ : ഒരു പട്ടാളക്കാരൻ ആയിക്കൂടെ ???
സൂര്യ : പോടീ അവിടന്നു .. നമ്മുടെ പട്ടാളക്കാരൊന്നും ഇങ്ങനൊരു മോശം പ്രവർത്തി ചെയ്യില്ല
റിക്കി : ഒരു സർക്കസുകാരൻ ആണെങ്കിലോ ???
സൂര്യ റിക്കിയെ നോക്കി ….
ഡോക്ടറുടെ വീട്.
പണക്കാർ മാത്രം താമസിക്കുന്ന ഒരു തെരുവ്… ഇരു വശങ്ങളിലുമായി പത്തോളം വീടുകൾ വീതം.. ഇരുപതു സെന്റിൽ രണ്ടു നിള വീട് വീതം…വലതു വശത്തു അവസാനത്തെ വീടാണ് ഡോക്ടറുടെ
ഗേറ്റ് തുറന്നു അകത്തു കയറിയ റോഷ്‌നി ബില്ലിന് അരികിലേക്ക് നടന്നു. അന്നമ്മ മുറ്റം മുഴുവൻ വീക്ഷിച്ചു
റോഷ്‌നി ബെല്ലടിച്ചു
അനക്കം ഇല്ല
വീണ്ടും ഒന്ന് രണ്ടു തവണ കൂടി അടിച്ചു… പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല
പൊലീസുകാരെ കണ്ടു അടുത്ത വീട്ടിലുള്ള ആളുകൾ ഇറങ്ങി വന്നു. അവരോടായി
അന്നമ്മ : ഈ ഡോക്ടർ ഇവിടില്ലേ ???
P: കാർ ഇവിടെ ഉണ്ടങ്കിൽ ഡോക്ടർ ഇവിടെ ഉണ്ടെന്ന അർഥം
അയ്യാൾ പോർച്ചിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു
അന്നമ്മ റോഷ്‌നിയെ നോക്കി
അവൾ വാതിലിനു അരികിലേക്ക് നടന്നു
ഒരു മല മുകളിൽ.
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??