ഉനൈസ് : എടുത്തു മാഡം.. പരിചയം ഇല്ലാത്ത ഒരു നമ്പറിനും കോൾ വന്നിട്ടില്ല… മെയിലും അങ്ങനെ തന്നെ…..
അന്നമ്മ : മറ്റു ജില്ലകളിലെ ഹോസ്പിറ്റലുകൾ പരിശോധിച്ചോ ???
ഉനൈസ് : ചെയ്തു മാഡം പക്ഷെ …….
അന്നമ്മ ആലോചിച്ചു
അന്നമ്മ : ഒരു പണി ചെയ്യ്.. നമ്മുടേതടക്കം അടുത്തുള്ള നാല് ജില്ലകളിൽ ഏതൊക്കെ ഓർത്തോ /സർജൻമാർ പെട്ടന്ന് ലീവ് എടുത്തിട്ടുണ്ട് എന്നു അന്വേഷിക്ക്
ഉനൈസ് : ഓക്കേ മാഡം
അന്നമ്മ : ഉനൈസ്…
ഉനൈസ് : മാഡം… വേഗം ആവണം.. ഞാനും കൂടി ഇറങ്ങി എന്നറിഞ്ഞതോടെ കൊലയാളി വേഗത കൂട്ടാൻ സാധ്യത ഉണ്ട്
ഉനൈസ് : ഓക്കേ മാഡം
ഉനൈസ് നടന്നകന്നു
അടുത്തേക്ക് വന്ന സൂര്യ
സൂര്യ : അമ്മാ…
അന്നമ്മ : ഉം….
സൂര്യ : മെമ്മറീസ് ഓഫ് മർഡർ ഒക്കെ 2000 കാലഘട്ടത്തിൽ ഉള്ളതല്ലേ ???
അന്നമ്മ : അതെ…
സൂര്യ : അന്നത്തെ കാലത്തു വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തോണ്ട് റേഡിയോയിൽ വിളിച്ചു പാട്ട് ചോദിക്കുന്നു സമ്മതിക്കാം .. പക്ഷെ ഇന്നത്തെ കാലത്തു യൂട്യുബുണ്ടങ്കിലും പ്ലേയ് ചെയ്യാലോ ???? അപ്പൊ പിന്നെ സൂര്യ മ്യൂസിക്കിൽ വിളിച്ചു പാട്ടു ചോദിക്കുന്നതിന്റെ ആവശ്യം ?
അന്നമ്മ : അപ്പൊ അവൻ മനപ്പൂർവ്വം നമ്മളെ വെല്ലുവിളിക്കുവാണെന്നാണോ നീ പറഞ്ഞു വരുന്നേ ????
സൂര്യ : yes അമ്മാ…. അമ്മ സൂക്ഷിക്കണം…. നേർക്ക് നേരെ വരുന്നവനെ നെഞ്ചും വിരിച്ചു നേരിടാം പക്ഷെ ഒളിഞ്ഞിരുന്നു കുത്തുന്നവനെ….
അന്നമ്മ : തീർച്ചയായും… അമ്മ കെയർ ചെയ്യലോ.. മോൻ പേടിക്കണ്ട …. അകത്തേക്ക് ചെല്ല്…
സൂര്യ അകത്തേക്ക് പോയി…
അന്നമ്മ തല പുകച്ചു എന്തോ ആലോചിച്ചു നിന്നു
രെമ്യ tv ഓൺ ചെയ്തു…
VJ : അടുത്ത കോളർ ലൈനിൽ ഉണ്ട്..ആരാണെന്നു നമുക്ക് നോക്കാം.. ഹെലോ…
പി : ഹെലോ …..
vj : പറയു ആരാണ് സംസാരിക്കുന്നതു എവിടന്നാണ് സംസാക്കുന്നത് ??
പി : എനിക്ക് സൂര്യ മനസത്തിലെ പാട്ടു വെച്ച് തരുവോ ???
അന്നമ്മയും രോഷ്നിയും സൂര്യയും കൂട്ടരും എല്ലാം ടീവിയിലേക്കു കണ്ണും മിഴിച്ചു നോക്കി
vj : ആഹാ.. വീണ്ടും നമ്മുടെ അപരിചിതൻ ആണ് വിളിച്ചിരിക്കുന്നത്… എപ്പോളത്തെയും പോലെ പേര് പറയാൻ ആഗ്രഹിക്കാത്ത അദ്ദേഹം നമ്മുടെ സ്വന്തം മമ്മൂക്കാന്റെ തരളിത രാവിൽ മയങ്ങിയോ സൂര്യ മാനസം പാട്ടു ചോദിച്ചിരിക്കുവാണ്… അദ്ദേഹത്തിനായി നമുക്കാ പാട്ടിലേക്കു പോവാം
പാട്ടു പ്ലേയ് ചെയ്തു തുടങ്ങി
അന്നമ്മയും റോഷ്നിയും പരസ്പരം നോക്കി
മറ്റൊരിടത്തു.
കസേരയിൽ ചായ കുടിച്ചു കൊണ്ടിരുന്നിരുന്ന ആ സ്ത്രീയുടെ കഴുത്തിൽ പിന്നിൽ നിന്നും കയർ വന്നു വീണു !
അന്നമ്മ രോഷ്നിയെ നോക്കി
റോഷ്‌നി ഫോൺ എടുത്തു ഡയൽ ചെയ്തു
ഫോൺ അന്നമ്മക്കു നേരെ നീട്ടിക്കൊണ്ടു
റോഷ്‌നി : റിങ് ഉണ്ട്….
അന്നമ്മ ഫോൺ വാങ്ങി ചെവിയിൽ വെച്ചു
P : ഹലോ
അന്നമ്മ :SP അന്നമ്മ ജോൺ ആണ് സംസാരിക്കുന്നതു… സൂര്യ മ്യൂസികിലെ പ്രോഗ്രാം പ്രൊഡ്യൂസർ അല്ലെ ???
P: അതെ മാഡം …. എന്താ മാഡം ? എന്തെങ്കിലും ???
അന്നമ്മ : ഇപ്പൊ സൂര്യ മാനസത്തിലെ പാട്ടു ചോദിച്ചു ഒരാൾ വിളിച്ചില്ലേ ???
P : ഉവ്വ്
അന്നമ്മ : അയ്യാൾ ഇതിനു മുൻപ് എത്ര തവണ വിളിച്ചിട്ടുണ്ടന്നു അറിയണം…. വിളിച്ച നമ്പറുകൾ കൂടി അറിയാമെങ്കിൽ അത്രയും ഉപകാരം… എത്രയും വേഗം വേണം.
മറ്റൊരിടം.
ആ സ്ത്രീ പ്രാണന് വേണ്ടി പിടഞ്ഞു…. ഒടുവിൽ അവരുടെ ശ്വാസം നിലച്ചു….
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??