റോഷ്നി : അവര് പ്രൊഫഷണൽ അല്ലെന്നു ഉറപ്പാണ്.. കാരണം രണ്ടു പേർക്കും ഇടിക്കാൻ അറിയില്ല… പിന്നെ എന്നെ നേരിടുന്നതിന് ഇടക്കും അയാളിൽ നല്ല പരിഭ്രാന്തി ഉണ്ടായിരുന്നു…
അന്നമ്മ : അങ്ങനെ എങ്കിൽ ഒരു പെൺകുട്ടി ആണെന്നറിഞ്ഞിട്ടും നിന്നെ നേരിടാൻ ഭയപ്പെട്ടപ്പോൾ അതിനർത്ഥം നീയാരാണെന്നു അറിയുന്ന ഒരാളായിരിക്കണം അത്
റോഷ്‌നി : സാധ്യതയുണ്ട്….
അന്നമ്മ : അശോക് സാറിനെ ഷൂട്ട് ചെയ്ത ആളെക്കുറിച്ചു എന്തെങ്കിലും ???
റോഷ്‌നി : സിറ്റിയിലെയോ പരിസര പ്രദേശങ്ങളിലെയോ ആശുപത്രികളിൽ ഒന്നും അയ്യാൾ ചെന്നിട്ടില്ല
അന്നമ്മ : കമ്പ് മുട്ട് തുളച്ചെന്നല്ലേ നീ പറഞ്ഞത് ?
റോഷ്‌നി : അതെ
അന്നമ്മ : അങ്ങനെ എങ്കിൽ അയാൾക്ക് ഒരു ഓർത്തോ സ്പെഷ്യലിസ്റ്റിന്റെ സഹായം ഇല്ലാതെ ഒരിക്കലും അതി ജീവിക്കാൻ കഴിയില്ല.
അടുത്തുള്ള നാല് ജില്ലകളിൽ അടക്കം എല്ലായിടത്തും അന്വേഷിക്കാൻ പറയ്… ഒറ്റ ഹോസ്പിറ്റൽ പോലും മിസ്സാവരുത്
റോഷ്‌നി : ഓക്കേ അന്നമ്മ
റോഷ്നി ഫോൺ എടുത്തു പുറത്തേക്കു പോയി
അന്നമ്മ അശോക് കുമാർ മരിച്ചു കിടന്നപ്പോ ഉള്ള ഫോട്ടോസ് എല്ലാം കട്ടിലിൽ നിരത്തി
ഫോണെടുത്തു അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ടോണിയെ വിളിച്ചു
ടോണി : അതെ… നിങ്ങൾ ആരാണ് സംസാരിക്കുന്നത് ???
അന്നമ്മ : എന്റെ പേര് അന്നമ്മ ജോൺ
ടോണി : മാഡം… എന്താണ് മാഡം പറയു ???
അന്നമ്മ : എന്റെ വീടിന്റെ ലൊക്കേഷൻ ഞാൻ അയക്കാം, അര മണിക്കൂറിനുള്ളിൽ ടോണിയും നിങ്ങളുടെ ടീമും എന്റെ വീട്ടിൽ ഉണ്ടാവണം
ടോണി : ഓക്കേ മാഡം !
ഡിജിപി യുടെ പത്ര സമ്മേളനം.
റിപ്പോർട്ടർ : സർ, നമ്മൾ നേരിടുന്നത് ഒരു സീരിയൽ കില്ലറെ ആണെന്ന് വേണ്ടേ മനസ്സിലാക്കാൻ…
ഡിജിപി : എന്ന് നിങ്ങള് സ്വയം തീരുമാനിച്ചാൽ മതിയോ ???? അശോക് കുമാറിന്റെ കൊലപാതകവും ഇന്നലെ നടന്ന കൊലപാതകവും തമ്മിൽ യാതൊരു ബന്ധവും ഇല്ല..
റിപ്പോർട്ടർ 2 : പക്ഷെ കൊല്ലപ്പെട്ടത് രണ്ടും പോലീസുകാർ അല്ലെ സർ ???
ഡിജിപി : അതുകൊണ്ടു????…. സീ ഈ രണ്ടു കൊലപാതകങ്ങളെയും കണക്റ്റ് ചെയ്യുന്ന ഒന്നും തന്നെ ഇല്ല…ആകെ കോമ്മൺ ആയുള്ളതു മരിച്ചവർ രണ്ടു പേരും പോലീസുകാർ ആയിരുന്നു എന്നുള്ളത് മാത്രമാണ്
റിപ്പോർട്ടർ : ഈ മരണവും അന്നമ്മ ജോണിന്റെ രംഗ പ്രവേശനവും തമ്മിൽ ഉള്ള ബന്ധം ????
ഡിജിപി : അന്നമ്മ കുറച്ചു നാളുകളായി മെഡിക്കൽ ലീവിൽ ആയിരുന്നു.. ഷീല ചിക്ത്സകളിൽ… അവർക്കു നേരെ ഒരു അറ്റാക്ക് ഉണ്ടാവാതിരിക്കാൻ ആണ് അവർ എവിടെയാണെന്നുള്ളത് ഇതുവരെ ഞങ്ങൾ രഹസ്യമാക്കി വെച്ചത്
റിപ്പോർട്ടർ : അപ്പൊ അന്നമ്മ ജോൺ വീണ്ടും യൂണിഫോം ഇടുമെന്നാണോ സാർ പറയുന്നത്???
ഡിജിപി : ഇടും എന്നല്ല ഇട്ടു !
എല്ലാവരും നിശ്ശബ്ദരായി
ഡിജിപി : കുറ്റം ചെയ്തവരും ചെയ്യാൻ ഒരുങ്ങുന്നവരും ഇനി കരുതി ഇരുന്നോ… മുവാറ്റുപുഴ DYSP ആയിരുന്ന അന്നമ്മ ജോൺ IPS ഇനി മുതൽ എറണാകുളം SP ആയിരിക്കും.
അന്നമ്മയുടെ വീട്.
അന്നമനക്കു ഇരുവശവും ഉള്ള സോഫകളിൽ ഒരു വശം ടോണിയും ടീമും മറുവശം ഉനൈസും രോഷ്നിയും
അന്നമ്മ : ഇതുവരെയുള്ള ടോണിയുടെ അന്വേഷണത്തെ കുറിച്ച് ഒന്ന് പറയാമോ ???
ടോണി : മാഡം ഒന്നും വിചാരിക്കരുത്
അന്നമ്മ : ഇല്ല പറഞ്ഞോളൂ
ടോണി : ഒരു വാലും തുമ്പും ഇല്ലാതെ ഞാൻ നിക്കുവാണ്…
അന്നമ്മ : റോഷ്‌നി, ഇതുവരെയുള്ള നിങ്ങളുടെ കാര്യങ്ങൾ ടോണിയും ടീമുമായി സംസാരിക്കു… ഡിസ്‌കസ് ചെയ്തെന്നു ശേഷം എന്നെ വിളിച്ച മതി
റോഷ്‌നി : ഓക്കേ മാഡം….
അന്നമ്മ : അശോക് സാറിന്റെ കാൾ ലിസ്റ്റ്, മെയിൽ, മെസ്സേജ്സ് എല്ലാം എടുക്കാം പറഞ്ഞിട്ട് എന്തായി ഉനൈസ് ???
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??