ഐജി : എനിക്കൊരു അബദ്ധം പറ്റിയതാണ്… മാപ്പാക്കണം
അന്നമ്മ : എന്റെ ഒരു ചോദ്യത്തിന് ഉത്തരം തന്നാൽ തന്നെ ഞാൻ ഒന്നും ചെയ്യില്ല
അയ്യാൾ എന്താണെന്നറിയാൻ ഉള്ള ആകാംഷയോടെ അന്നമ്മയെ നോക്കി
അന്നമ്മ : നിന്നെ ഈ ദൗത്യം ഏല്പിച്ച നിന്റെ ബോസ് ആരാണ് ???
ഐജി : എനിക്കറിയില്ല.. ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ല…
അന്നമ്മ : ആര് വഴിയാ നിനക്ക് ഓർഡർ വരാറ് ??
ഐജി : എഴുപുന്ന നരസിംഹ സ്വാമി ക്ഷേത്രത്തിൽ നാലാമത്തെ ഭണ്ഡാരത്തിനു അരികിൽ പെൻഡ്രൈവ് വെക്കും… അത് വെച്ചതിനു ശേഷം ഏതെങ്കിലും ഒരു നമ്പറിന്നു കാൾ വരും….
അന്നമ്മ : ഈ കൊലപാതക പരമ്പരകളെ കുറിച്ച് മറ്റെന്തെങ്കിലും ???
ഐജി : ഡീറ്റൈൽഡ് ആയി ഒന്നും അറിയില്ല
പറഞ്ഞു തീരും മുന്നേ അന്നമ്മയുടെ തോക്കിലെ ബുള്ളറ്റ് ഐജിയുടെ നെറ്റിയിൽ പതിച്ചു.
അയ്യാൾ നിലത്തു വീണു
അന്നമ്മ രോഷ്‌നിയെ നോക്കി
റോഷ്‌നി ഫോൺ എടുത്തു ഡയൽ ചെയ്തു
സൂര്യ അന്നമ്മയുടെ കയ്യിലിരുന്ന ഗൺ മരിച്ചു കിടക്കുന്ന ഒരു ഗുണ്ടയെ വലിച്ചു ഐജിയുടെ നെറ്റിയിൽ വെടി കൊണ്ട ഡയറക്ഷനിൽ കിടത്തി അയ്യാളുടെ കയ്യിൽ വെച്ച് കൊടുത്തു.
റോഷ്‌നി : ഹലോ ഏഷ്യാനെറ്റ് ന്യൂസ്…. ഒരു ബാഡ് ന്യൂസ് ഉണ്ട്… ഐജി………
സൂര്യ : ബെസ്റ്റ് ! പറ്റിയ ടീമ്സിനായ വിളിച്ചേ…എന്താവുമോ എന്തോ….
അന്നമ്മയുടെ വീട്.
റോഷ്‌നി : എന്നാലും എന്റെ അന്നമ്മോ ഇതെന്ന ഒരു ഗ്ലാമറാന്നെ ???
അന്നമ്മ : കണ്ണ് വെക്കാതെടി പോത്തേ….
റോഷ്‌നി : ഇപ്പോ കണ്ടാ എന്നേക്കാൾ പ്രായം കുറവാന്നെ പറയു
സൂര്യ : അതല്ലേലും പണ്ടും അങ്ങനാ തന്നാ
റോഷ്‌നി : ഡാ ഡാ ഡാ…. വേണ്ടാ നീ…
രെമ്യ : രണ്ടും തുടങ്ങിയോ
അടുക്കളയിൽ നിന്നും ചോറും കറികളുമായി രമ്യയും റിക്കിയും വന്നു….
എല്ലാവരും ഇരുന്നു
അന്നമ്മ ചോറും മോരു കറിയും കൂട്ടി കുഴച്ചു രണ്ടു പീസ് ബീഫും ഇച്ചിരി ചാറും അതിലേക്കിട്ടു ചോറുരുട്ടി ഉരുളയാക്കി വായിലേക്ക് വെച്ചു ആസ്വദിച്ചു ചവച്ചിറക്കി
അത് കണ്ണും മിഴിച്ചു നോക്കി ഇരുന്ന
രെമ്യ : പാവം ഇത്രേം നാളും പട്ടിണി ആയിരുന്നുന്നു തോന്നണു …
സൂര്യ : ഒന്ന് പോടീ…. അമ്മ കഴിക്കണ കണ്ടാലേ കൊതിയാവും
അന്നമ്മ : എത്ര കാലായി മക്കളെ നോൺ തൊട്ടിട്ടു
റോഷ്‌നി : അപ്പൊ സ്റ്റീഫച്ചയൻ വെജാണോ ???
അന്നമ്മ : അങ്ങേരടെ കാര്യോന്നും പറയണ്ട.. വെറുതെ അച്ചായന്മാർക്കു നാണക്കേട് ഉണ്ടാക്കാനായിട്ടു… ഒരു സാധനം തൊടത്തില്ല…
റോഷ്‌നി : കക്ഷി ഇപ്പോ എവിടുണ്ട്….
അന്നമ്മ : നോ ഐഡിയ ….
രെമ്യ അന്നമ്മയെ തന്നെ നോക്കി ഇരുന്നു
അന്നമ്മ : എന്നതാടി പെണ്ണെ ????
ഒന്നുല്ലന്നു രെമ്യ ആംഗ്യം കാണിച്ചു
ചിരിച്ചുകൊണ്ട് ചോറ് ഒരു ഉരുള ഉരുട്ടി രമ്യയുടെ നേരെ നീട്ടി… അവളതു വാങ്ങും മുന്നേ സൂര്യ അത് അന്നമ്മയുടെ കൈ വലിച്ചു അവന്റെ വായ്ക്കകത്തു ആക്കി
രമ്യ : ഇത് കണ്ടോ അമ്മെ …..
റിക്കി : നിനക്ക് ഞാൻ തന്ന മതിയോ ??
അന്നമ്മ : എന്തോ..എങ്ങനെ ???
റിക്കി : അല്ല ഞാനൊരു ഫ്ലോയില് ചോദിച്ചതാ
റോഷ്‌നി : ഈയിടയായിട്ടു നിന്റെ ഫ്ലോ ഇച്ചിരി കൂടുന്നുണ്ടോ എന്നൊരു ഡൌട്ട് ഉണ്ട്….
അന്നമ്മ രേമ്യക്കും ഒരു ഉരുള വായിൽ വെച്ച് കൊടുത്തു
എല്ലാര്ക്കും അമ്മ കൊടുത്തതല്ലേ അമ്മക്ക് ഞാൻ തരുന്നേല് ആർക്കും വിരോധം ഇല്ലല്ലോ
റിക്കി കയ്യിൽ ചോറുരുട്ടി അന്നമ്മയുടെ അടുത്തേക്ക് വന്ന് അതവളുടെ വായിൽ വെച്ച് കൊടുത്തു…..
എല്ലാവരും നാളുകൾക്കു ശേഷം ഉള്ളറിഞ്ഞു ചിരിച്ചു മനസ്സ് നിറഞ്ഞു കഴിച്ചു….
അന്നമ്മയും രോഷ്നിയും അന്നമനയുടെ മുറിയിൽ.
അന്നമ്മ : അശോക് സാറിന്റെ വീട്ടിൽ നിന്നും സംശയാസ്പദമായ ഒന്നും തന്നെ കിട്ടിയില്ല അല്ലെ ???
റോഷ്‌നി : ഇല്ല… ഒരു പക്ഷെ അവരും തെളിവ് നോക്കി വന്നവരാവുമൊ?
അന്നമ്മ : അവരെ കുറിച്ച് എന്തെങ്കിലും ?
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??