നിങ്ങളെ രണ്ടു പേരേം ഞാൻ ഒന്നും ചെയ്യില്ല.. പക്ഷെ ഈ കേസിനെ പറ്റി നിങ്ങൾ ഇവിടെ വെച്ച് മറക്കണം… അതല്ലങ്കിൽ ഇന്ന് ഇവിടെ വച്ചു അതി ക്രൂരമായി നിങ്ങളും വീട്ടിൽ നിങ്ങളുടെ രമ്യയും റിക്കിയും എല്ലാം എല്ലാം ഈ രാത്രി അവസാനിക്കും…
രോഷ്നിയും സൂര്യയും മൗനമായി നിന്നു
ഐജി : വെറുതെ എന്തിനാ മക്കളെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഒക്കെ ??? ഏഹ് ഇത് വലിയൊരു കേസ്സാ.. ഇതിനു തുമ്പുണ്ടായ മുന്നേ നടന്ന പലതും പുറത്തു വരും.. അങ്ങനൊന്നും നടക്കില്ലെന്നു ബോസിന് ഞാൻ വാക്കു കൊടുത്തു പോയി… സഹകരിക്കുവാണെങ്കിൽ നാളെ പതിനൊന്നു മണിക്ക് മുൻപ് മുപ്പതു കോടി വീട്ടിലെത്തിയിരിക്കും… എന്ത് പറയുന്നു
റോഷ്‌നി ചിരിച്ചു
സൂര്യ : ഉപദേശം കൊള്ളാം ഐജി സാറേ …. പക്ഷെ ചെറിയൊരു പ്രശ്നം ഉണ്ട്
അയ്യാൾ സൂര്യയെ നോക്കി
സൂര്യ : നിന്റെ തള്ളയല്ല ഞങ്ങടെ തള്ള
കലിയോടെ ഐജി : ഡാ
തന്റെ പിന്നിലെ ഇരുട്ടിലേക്ക് കൈ ചൂണ്ടി
സൂര്യ : അങ്ങോട്ട് നോക്കടാ
ഐജിയും കൂട്ടരും ഞെട്ടലോടെ ഇരുട്ടിലേക്ക് നോക്കി
താറിന്റെ ഹെഡ്‍ലൈറ്റുകൾ തെളിഞ്ഞു
അത് ഐജിയുടെ കണ്ണുകളിൽ തറച്ചു… കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് ഐജി താറിലേക്കു നോക്കി
കാലിന്മേൽ കാലും കയറ്റി ചില്ലുമേൽ ചാരി ബോണറ്റിൽ കിടക്കുന്ന അന്നമ്മ
ഐജി അറിയാതെ പറഞ്ഞു : അന്നമ്മ ….. അന്നമ്മ ജോൺ
പിന്നിൽ നിരന്നു നിന്നിരുന്ന റൗഡികൾ രണ്ടടി പിന്നോട്ട് മാറി !
അന്നമ്മ ബോണറ്റിൽ നിവർന്നിരുന്നു… നീല ജീൻസും വെളുത്ത ഷർട്ടും ധരിച്ച അവൾ പഴയതിലും പ്രായം കുറഞ്ഞ പോലെ കാണപ്പെട്ടു.
അന്നമ്മയെ കണ്ട രോഷ്നിയും സൂര്യയും വാ പൊളിച്ചു നിന്നു.
യുദ്ധക്കളത്തിൽ വില്ലു കുലച്ചു നിക്കുന്ന കർണ്ണനെ പോലെ രാത്രിയുടെ അന്ധകാരത്തെയും ഭേദിച്ച് അന്നമ്മയുടെ മുഖം സൂര്യനെ പോലെ തിളങ്ങി നിന്നു
ഐജി കയ്യിൽ ഫോൺ എടുത്തു
ഐജി : അന്നമ്മ… ( വിറയലോടെ ) അന്നമ്മ വേണ്ടാ… നിന്റെ കളി എന്റടുത്തു വേണ്ടാ
അത് പറയുമ്പോൾ അയ്യാൾ പതിയെ പതിയെ വിറച്ചു കൊണ്ട് പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു… അയ്യാൾ ഇറങ്ങുന്നതനുസരിച്ചു പിന്നിൽ ഉള്ള ഗുണ്ടകളും.
അന്നമ്മ ഐജിയെ നോക്കി ചിരിച്ചു
സൂര്യ : അമ്മ വെറുതെ ലഗടിപ്പിക്കാതെ വേഗം അടിച്ചു നിരത്തമ്മ
ഞെട്ടലോടെ സൂര്യയെ നോക്കി
ഐജി : ഒന്നു മിണ്ടാതിരിക്കട ചെറുക്കാ… അവളല്ലങ്കിലേ ആരയാ തല്ലണ്ടേന്നു നോക്കി നടക്കുവാ
അന്നമ്മക്കു നേരെ തിരിഞ്ഞു കൊണ്ട്
ഐജി : ഞാൻ ഞാനിപ്പോ ഐസക് സാറിനെ വിളിച്ചു പറയും…. അര മണിക്കൂറിനകം നിന്നെ ഇവിടുന്നു തൂത്തുവാരിക്കൊണ്ടു പോകും
മുഖത്തെ ചിരി മാറ്റി അവനെ കടുപ്പിച്ചു നോക്കിക്കൊണ്ടു
അന്നമ്മ : നീ ഒരു മ**നേം വിളിക്കില്ല അര മണിക്കൂർ കാത്തിരിക്കാൻ എനിക്ക് ക്ഷമയും ഇല്ല
അന്നമ്മ ബോണറ്റിൽ നിന്നും റോഡിലേക്ക് എടുത്തു ചാടി
ഐജി പിന്നിൽ നിന്നവരോട് അലറിക്കൊണ്ട്
ഐജി : കൊല്ലടാ അവളെ …..
ഐജി ക്കു പിന്നിൽ നിന്നും ഒരു കൂട്ടം മാരകായുധങ്ങളുമായി അന്നമ്മക്കു നേരെ പാഞ്ഞടുത്തു സൂര്യയും രോഷ്നിയും ഇരു വശങ്ങളിലേക്കും മാറി… ഉനൈസ് താറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ആക്സിലറേറ്റർ കൊടുത്തുകൊണ്ടിരുന്നു…
ഷിർട്ടിന്റെ രണ്ടു കൈകളും മുട്ടിനു മേലെ വലിച്ചു കേറ്റി വെച്ചു കൊണ്ട് വാച്ചൂരി രോഷ്‌നിയുടെ കൈകളിലേക്ക് എറിഞ്ഞുകൊണ്ടു, ഷർട്ട് താഴെ രണ്ടറ്റവും കൂട്ടി കെട്ടി മുന്നിൽ പാഞ്ഞു വന്ന രണ്ടു പേരെയും ഇരു കൈകൾ കൊണ്ട് വയറിനു ഇടിച്ചു, ഇടിയുടെ ആഘാതത്തിൽ വളഞ്ഞു പോയ അവരുടെ താടക്കു ഇരുകൈകളും കൊണ്ട് മേലോട്ടിടിച്ചു, ചോര ചീറ്റി മേലോട്ട് കുതിച്ച അവരെ റോഡിന്റെ ഇരു വശങ്ങളിലേക്കും ചവിട്ടി തെറിപ്പിച്ചു പിന്നാലെ വാളുമായി വന്നു വീശിയവന്റെ വെട്ടു കൊള്ളാതെ മുട്ടുകാൽ കുത്തി മലക്കനേ താഴ്ന്നു, ബൂട്ടിന്റെ ഉള്ളിൽ നിന്നും കത്തി ഊരി വാള് വീശിയവന്റെ പാദത്തിൽ കുത്തി വലിച്ചൂരി മുട്ടിനു താഴെ ഉള്ള മസിലിൽ കുത്തി വലിച്ചൂരി തുടയുടെ മസിലിൽ കുത്തി വലിച്ചൂരി ചാടി എഴുന്നേറ്റു പിന്നാലെ വന്ന രണ്ടു പേരിൽ ഒറ്റത്തന്റെ അടി വയറ്റിലും ശര വേഗത്തിൽ അവിടെ നിന്നും ഊരി കറങ്ങി തിരിഞ്ഞു അടുത്തവന്റെ കഴുത്തിലും അവിടുന്ന് ഊരി അതിനു പിന്നാലെ ഓടി വരുന്നവന്റെ നെറ്റിക്കും എറിഞ്ഞു. കത്തി അവന്റെ നെറ്റിയിൽ പതിക്കുന്നത് കണ്ടു പിന്നാലെ വന്നവർ ഭയന്ന് തിരിച്ചോടി.
ഐജി വാ പൊളിച്ചു നിന്നു
രോഷ്നിയും സൂര്യയും അന്നമ്മക്കു പിന്നിൽ വന്നു നിന്നു
ഐജി : അന്നമ്മ എന്നോട് ക്ഷമിക്കണം…. എന്നെ ഒന്നും ചെയ്യരുത്
അന്നമ്മ : അങ്ങനെ അല്ലല്ലോ നീ നേരത്തെ പറഞ്ഞത്
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??