അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

റോഷ്‌നി : ഡാ, നിന്നെ വിളിച്ചു വരുത്തിയത് ഇവൾക്ക് കാവല് നിക്കാനാ… ചിലപ്പോ ഒരു അറ്റാക്കിനു സാധ്യത ഉണ്ട്. കരുതി ഇരുന്നോ….. പക്ഷെ അതിനിടക്ക് വേലി തന്നെ വിളവ് തിന്നാൻ പോവരുത്….

റിക്കി ചിരിച്ചു…

റോഷ്‌നി : ഓ അവന്റെയൊരു നാണം നോക്ക്… കേറി പോ അകത്ത് രണ്ടും

അവർ അകത്തേക്ക് കയറി

റോഷ്‌നി വണ്ടി എടുത്തു.

സൂര്യ : നമ്മളെങ്ങോട്ടാ ചേച്ചി ?

റോഷ്‌നി : അശോക് കുമാർ സാറിന്റെ വീടൊന്നു അരിച്ചു പറക്കണം… നേരെ പോയ ടോണി ഇടംകോലിടും.. തല്ക്കാലം ഇതേ വഴിയുള്ളു !

അശോക് കുമാറിന്റെ വീട്.

വീടിനു പിന്നിലെ പറമ്പിനു അപ്പുറം ഉള്ള റോഡിൽ ബൈക്ക് നിർത്തി ഒച്ചയുണ്ടാക്കാതെ പറമ്പിലൂടെ കുനിഞ്ഞു കുനിഞ്ഞു വന്നു മതിലിനു പിന്നിൽ നിന്നും എത്തി നോക്കി ആരും ഇല്ലന്ന് ഉറപ്പു വരുത്തി സൂര്യയും രോഷ്നിയും മതിൽ ചാടി.

കയ്യിൽ ഉണ്ടായിരുന്ന റോപ് ഉപയോഗിച്ച് പിന്നിലെ ബാൽക്കണിയിലേക്കു വലിഞ്ഞു കയറിയ റോഷ്‌നി, സൂര്യയെയും വലിച്ചു കയറ്റി.

ബാൽക്കണിയുടെ വാതിൽ വിദഗ്ദ്ധമായി തുറന്നു ഇരുവരും അകത്തു കയറി…. റോഷ്‌നി മുകളിലെയും സൂര്യ താഴത്തെയും മുറികൾ മുഴുവൻ പരിശോധിക്കാൻ തുടങ്ങി.

ഒരു മുറിയിൽ നിന്നും ഒന്നും കിട്ടാതെ അടുത്ത മുറിയിലേക്കു ഇറങ്ങാൻ തുടങ്ങിയ സൂര്യ ഹാളിലെ ഭിത്തിയിൽ ഒരു നിഴൽ കണ്ടു

തന്റെ ഫോൺ എടുത്തു റോഷ്ണിക്കു ടെക്സ്റ്റ് മെസ്സേജ് ചെയ്തു : നമ്മളെ കൂടാതെ ഇവിടെ മറ്റാരോ ഉണ്ട്… ഹാളിൽ

റോഷ്‌നി മെസ്സേജ് വായിച്ചു….

റിപ്ലൈ : അനങ്ങാതെ നിക്ക്.. ഞാൻ വരാം….

റോഷ്‌നി മെല്ലെ മുറിക്കു പുറത്തേക്കിറങ്ങി… ശബ്ദം ഉണ്ടാക്കാതെ പടവുകൾ ഇറങ്ങി… ഒട്ടും പ്രതീക്ഷിക്കാതെ ആരോ മുകളിൽ നിന്നും അവൾക്കു മീതെ ചാടി വീണു രണ്ടു പേരും കൂടി നിലത്തേക്ക് വീണതോടെ മുറിയിൽ നിന്നും ചാടി ഇറങ്ങിയ സൂര്യ ഹാളിലേ ലൈറ്റ് ഇട്ടു…

വെട്ടം വീണതും മുഖം മൂടി ധരിച്ച രണ്ടു പേര് അടുക്കള വഴി ഇറങ്ങി ഓടി.. പിന്നാലെ ഓടാൻ തുടങ്ങിയ സൂര്യയോടു വീണിടത്തു നിന്നും എഴുന്നേറ്റ റോഷ്‌നി

റോഷ്‌നി : സൂര്യ വേണ്ട… മുകളിലെ റോപ്പഴിക്കു.. നമുക്ക് പോവാം. ..

അവർ തിരിച്ചു റോഡിൽ എത്തി…. ബൈക്ക് സ്റ്റാർട്ട് ചെയ്തു

സൂര്യ : എന്തെങ്കിലും കിട്ടിയോ ?

റോഷ്‌നി : പറയാം… നീ റിക്കിയെ ഒന്ന് വിളിച്ചേ… അവിടെ പ്രശ്നം വല്ലോം ഉണ്ടായൊന്നു ചോദിക്ക് …

വണ്ടി മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറി

സൂര്യ : ചേച്ചി ഇവിടൊന്നു നിർത്തു… എനിക്കൊന്നു മൂത്രോഴിക്കണം…

അവൾ വണ്ടി നിർത്തി…

അവൻ ഫോൺ ചെവിയിൽ വെച്ച് കൊണ്ട് മൂത്രോഴിക്കാൻ തുടങ്ങി

സൂര്യ : ചേച്ചി കോൾ കണക്ടാവുന്നില്ല…. !

ഈ സമയം അതുവഴി രണ്ടു ബൈക്കിൽ വന്ന നാല് ചെറുപ്പക്കാർ അവിടെ ബൈക്ക് നിർത്തി

ഒരുവൻ : എന്നാടാ മോനേ പോണില്ലേ???
ചേട്ടൻ പിടിച്ചു തരാണോ ???

കൂടെ ഉള്ളവർ ചിരിച്ചു സൂര്യ രോഷ്‌നിയുടെ നേരെ നോക്കി

രണ്ടാമൻ : നീ അവനു പിടിച്ചു കൊടുത്തോ ഞങ്ങള് ചേച്ചിക്ക്….

പറഞ്ഞു തീരും മുന്നേ രോഷ്‌നിയുടെ ചവിട്ടു കൊണ്ട ആദ്യത്തെ ബൈക്കിലെ രണ്ടു പേരും താഴെ വീണു. അടുത്ത ബൈക്കിൽ ഉള്ളവർക്ക് നേരെ തിരിഞ്ഞതും അവർ ബൈക്കിൽ നിന്നും ഇറങ്ങി രോഷ്‌നിക്കു നേരെ തോക്കു ചൂണ്ടി..

റോഷ്‌നി സൂര്യയെ വലിച്ചു പിന്നിലേക്ക് നിർത്തി

മൂന്നാമൻ : ഇന്നത്തോടെ നീ തീർന്നീടി… ദാ കണ്ടോ …

അയ്യാൾ തന്റെ പിന്നിലേക്ക് കൈ ചൂണ്ടി

രണ്ടു ജീപ്പും ഒരു ഇന്നോവയും നിറയെ ആളുകൾ വന്നിറങ്ങി

റോഷ്‌നി കുറച്ചു സ്റ്റെപ്പുകൾ പിന്നോട്ട് വെച്ചു

നാലാമൻ : എന്താടി ആൺപിള്ളേരെ കണ്ടപ്പോ മുട്ടു വിറച്ചോ ???

റോഷ്‌നി : മുട്ട് വിറച്ചതു എനിക്കോ അതോ കൊട്ടേഷൻ പോലും പൊലീസുകാരെ തന്നെ ഏൽപ്പിച്ച നിന്റെ ഒക്കെ ഐ ജി ഏമാനൊ ???

അവർ പകച്ചു നിന്നു

ഇന്നോവയിൽ നിന്നും കൈ കൊട്ടിക്കൊണ്ടു ഐ ജി ഇറങ്ങി വന്നു.

ഐ ജി : കൊള്ളാം… അപ്പൊ കൊച്ചു ഞാൻ വിചാരിച്ച പോലല്ല

റോഷ്‌നി : അതെ… ഓടുന്ന ഐജി ജഗന്നാഥന് ഒരു മുഴം മുൻപേ എറിയുന്ന ആളാ

അയ്യാളുടെ മുഖം മാറി… എങ്കിലും മുഖത്ത് ചിരി വരുത്തി കൊണ്ട്

ഐജി : മരണം കണ്മുന്നിൽ നിക്കുമ്പോഴും തമാശ പറയാനുള്ള ഈ കഴിവുണ്ടല്ലോ… കൊള്ളാം… അപ്പൊ കാര്യത്തിലേക്കു കടക്കാം.. ഞാൻ രാവിലെ വന്നത് രണ്ടു കാര്യങ്ങൾ ഉറപ്പിക്കാനാ, ഒന്ന് നിങ്ങൾ ആരെങ്കിലും അവരെ കണ്ടോ, രണ്ടു അന്നമ്മ ജീവനോടെ ഉണ്ടോ…. രണ്ടിലും എനിക്ക് വ്യക്തതയായി… ഇനി നിങ്ങള്ക്ക് മുന്നിലേക്ക് ഞാൻ ഒരു ഓഫ്ഫർ തരും,

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.